ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1

Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam ശാന്തിനികേതനം Santiniketanam Notes Question and Answer improves language skills.

Santiniketanam Notes Question Answer Class 9 Malayalam Adisthana Padavali Chapter 1

9th Class Malayalam Adisthana Padavali Unit 1 Chapter 1 Notes Question Answer Santiniketanam

Class 9 Malayalam Santiniketanam Notes Questions and Answers

Question 1.
ബംഗാളിലെ കാഴ്ചകൾ സ്വന്തം നാടിനെ ഓർമപ്പെടുത്തുന്നതെങ്ങനെ എന്ന് കണ്ടെത്തുക?
• ‘നഗരത്തിന്റെ നിരന്തരമായ ഖരഖരാരവം’
• ഒഴിഞ്ഞ പാടങ്ങളിലൂടെ ഇഴഞ്ഞു നീങ്ങുന്ന ചെറിയ നിരത്ത്’
സമാനമായ പ്രയോഗങ്ങൾ പാഠഭാഗത്തു നിന്നും കണ്ടെത്തിയെഴുതുക? ഇത്തരം പ്രയോഗങ്ങൾ യാത്രവിവരണത്തെ കൂടുതൽ മനോഹരമാക്കുന്നതെങ്ങനെ?
Answer:
അങ്ങിങ്ങായി കാണാവുന്ന തെങ്ങുകളും. താല വൃക്ഷങ്ങളും, തലയുയർത്തി നിൽക്കുന്ന പറമ്പുകളും. ആലിൻ ചുവടുകളും, ആൽത്തറകളും മുളംകൂട്ടങ്ങളും തെറിച്ചു നിൽക്കുന്ന മതിലുകളും പച്ചക്കറി തോട്ടങ്ങളും ആമ്പൽക്കുളങ്ങളും പച്ചക്കറി നിരത്തുകളും മലയാളത്തെ അനുസ്മരിപ്പിക്കുകയല്ല അനുഭവിപ്പിക്കുകയാണ് ചെയ്യുന്നത്. ഗ്രാമഭംഗിയുടെ സൗന്ദര്യാത്മകത എടുത്തുകാണിക്കാൻ ഇത്തരം വാക്കുകൾ വളരെയധികം സഹായിച്ചിട്ടുണ്ട്. നഗര ജീവിതത്തിന്റെ അരാജകത്വം എടുത്തു കാണിക്കാൻ അദ്ദേഹം എടുത്തു കാണിച്ച ‘ഖര ഖരാരവം’ എന്ന പദത്തിൽ നഗര കോലാഹലങ്ങൾ എല്ലാം ഉള്ളതായി തോന്നും. പാട ശേഖരങ്ങളും ഇടവഴികളും കൊണ്ട് സമ്പന്നമാണല്ലോ കേരളം ഗ്രാമീണതയുടെ മുഖമുദ്രകൾ പാടെ തിളങ്ങി നിൽക്കുന്ന തായി ഈ വരികൾ പറയുന്നു.

Question 2.
പ്രാചീനവും അർവാചീനവുമായ ഭാരതീയ ചിത്രകലകളുടെ മാതൃകകൾ.’
അടിവരയിട്ട പദങ്ങളുടെ അർഥവ്യത്യാസം എന്ത്?
ഇത്തരത്തിലുള്ള കുടുതൽ ഉദാഹരണങ്ങൾ കണ്ടെത്തി എഴുതുക.
Answer:
പ്രാചീനം എന്നാൽ വളരെ പഴയത് എന്നാണർത്ഥം. അർവാചീനം എന്നാൽ പ്രവചിക്കാൻ കഴിയാത്തത്. വളരെ പഴയതും എന്നാൽ വാക്കുകൾ കൊണ്ട് നിർവചിക്കാനാവാത്തതും എന്നാണർത്ഥം. കൂടുതൽ ഉദാഹരണങ്ങൾ സ്വയം കണ്ടെത്തുക.

ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1

Question 3.
‘പുല്ലുമേഞ്ഞ കുറേ കുടിലുകളുടെയും മാന്തോപ്പുകളുടെയും മധ്യേ ഒരു വിശ്വവിദ്യാലയം’. – കലാഭവനം, സംഗീത ഭവനം, ഗ്രാമീണ പുനരുദ്ധാരണ കേന്ദ്രശാന്തിനികേതനത്തിലെ വിദ്യാഭ്യാസരീതികളുടെ ചില പ്രത്യേകതകളാണിവ. ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.
Answer:
പ്രകൃതിയുടെ ഭാഗമായി മാറുന്ന പഠനമായിരുന്നു ശാന്തി നികേതനിൽ. അവിടെ പ്രകൃതിയും പഠനവും രണ്ടും രണ്ടായിരുന്നില്ല പാഠങ്ങൾ പ്രകൃതിയായിരുന്നു ഒരുക്കിയിരുന്നത് പുല്ലുമേഞ്ഞ കുറേ കുടിലുകളുടെയും മാന്തോപ്പുകളുടെയും പുൽത്തകിടികളുടെയും മധ്യേ ഒരു വിശ്വവിദ്യാലയം കലാഭവനം ചിത്രശില്പകലാ പഠനങ്ങൾ, സംഗീത ഭവനം സംഗീത നൃത്തപഠനങ്ങൾ എന്നിങ്ങനെ ലാളിത്വവും സ്വച്ഛതയും ശാന്തിയും തമ്മിൽ പുണർന്നു കിടക്കുന്നു. ആരും തമ്മിൽ അതിരുകളില്ലാതെ പങ്കുവെയ്ക്കൽ തുടർന്ന് കൊണ്ടേയിരുന്നു.

സാമൂഹ്യ ചുറ്റുപാടുകളെ അറിയാനും പഠിക്കാനും സാമൂഹ്യപ്രവർത്തനങ്ങൾ ചെയ്യാനും പരിശീലിക്കുന്നതിന് ശ്രീനികേതനം ഗ്രാമീണപഠനകേന്ദ്രം. കുട്ടികളുടെ സമഗ്രമായ കഴിവുകൾ കണ്ടെത്താനും വളർത്താനുമുള്ള ഇടം. കുട്ടികളിൽ ജന്മനാ കിട്ടുന്ന മാനുഷിക മൂല്യങ്ങളെ എന്നും അങ്ങനെ തന്നെ നിലനിർത്താൻ സഹായിക്കും. അതിരുകളും അതിർത്തികളും ഇല്ലാത്ത ഭൂമിയിൽ അറിവായ് വളരാൻ കുഞ്ഞുങ്ങൾക്ക് കഴിയും, മാനവികമൂല്യങ്ങളും ഉത്തരവാദിത്ത്വബോധവും കുട്ടികളിൽ രൂപപ്പെടുകയും ചെയ്യുന്നു.

Question 4.
യാത്രാനുബന്ധമായി സുജാതാദേവി എഴുതിയ കത്തിലെയും എസ്.കെ. യുടെ യാത്രാവിവരണത്തിലെയും ആവിഷ്കാര ത്തിന്റെ പ്രത്യേകതകൾ കണ്ടെത്തിയെഴുതുക.
Answer
സുജാത ദേവിയുടെ യാത്രയിൽ നിന്ന് യാത്രികയ്ക്കുണ്ടായ അനുഭവമാണ് ഈ കത്ത്. അവരിൽ നിറച്ച ആനന്ദം അവരുടെ ഏറ്റവും പ്രിയപ്പെട്ട ഒരാളിലേക്കു പങ്കുവെയ്ക്കുകയാണ് അവർ ചെയ്യുന്നത്. കത്തെന്ന മാധ്യമത്തിൽ കൊള്ളാവുന്ന പരിമിതിയിൽ ഒരു യാത്രയിൽ കൊള്ളാവുന്ന മുഴുവൻ അനുഭവങ്ങളും ഉൾകൊണ്ടതത്രയും ചെറിയ വക്കിൽ ഒതുക്കി അവതരിപ്പി ക്കുകയായിരുന്നു എഴുത്തുകാരി. എന്നാൽ എസ്. കെ. തന്റെ യാത്രകളിലൂടെ മലയാളത്തിൽ രൂപപെടുത്തിയെടുത്തത് ഒരു സാഹിത്യസരണി തന്നെയാണ്. സഞ്ചാര സാഹിത്യത്തിന്റെ സാധ്യതകൾ എല്ലാം എത്രത്തോളം ആഴത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുമോ അത്രത്തോളം വിപുലമായി വാക്കുകൾ കൊണ്ട് തന്റെ കണ്ണുകൾ കണ്ട കാഴ്ചകളത്രയും വായനക്കാരന്റെ മനസ്സിൽ പതിപ്പിക്കുകയാണ് എസ്. കെ. സുജാത ദേവിയുടെ യാത്രകൾ സ്വന്തം ജീവിതാനുഭവം വികസിപ്പിക്കാനുള്ളതാണ്. ഹിമാലയൻയാത്ര എന്നതു ഒരുപാടർത്ഥമാനങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. അറിവുകൊണ്ടും യാത്രാനുഭവങ്ങൾ കൊണ്ടും ഈ വാക്ക്പാ ഠത്തിനനുയോജ്യമാണ്. എസ്. കെ. യുടെ യാത്ര ലോകത്തെ അറിയാനും ടാഗോറിന്റെ ദർശനങ്ങൾ അറിയാനുമാണ്. വൈജ്ഞാനിക ബോധത്തിന്റെ നിറകുംഭങ്ങൾ ആകുകയാണ് ഈ വിവരണം.

Question 5.
താഴെക്കൊടുത്തിരിക്കുന്ന ഭാഗം വായിച്ച് അതിൽ വിവരിച്ചിരിക്കുന്ന മരുഭൂമിയിലെ കാഴ്ചകളെ നിങ്ങൾക്കിഷ്ടമുള്ള രൂപത്തിൽ (ചിത്രം, കവിത……) ആവിഷ്കരിക്കുക..?

മരുഭൂമിയിൽ സഞ്ചരിക്കുമ്പോൾ സൂര്യൻ അസ്തമിക്കുക പൊടുന്നനെയായിരിക്കും. അസ്തമയത്തിന് ഇനിയും ഏറെനേരമുണ്ടെന്ന മട്ടിലാണ് സൂര്യൻ പെരുമാറുക. യാത്രികൻ അനന്തമായ മണൽപരപ്പിൽ ഉന്മാദിയെപ്പോലെ നടക്കുന്നതിനിടയിലായിരിക്കും പെട്ടെന്ന് ഇരുട്ടിന്റെ പരശ്ശതം കമ്പളങ്ങൾ പുതപ്പിച്ച് സൂര്യൻ പിൻവാങ്ങുക. അങ്ങനെ സംഭവിച്ചാൽ കൊടുങ്കാട്ടിൽ നട്ടപ്പാതിരയ്ക്ക് കുടുങ്ങിയതുപോലെയാകുമത്. അങ്ങനെ പലതവണ മരുക്കാട്ടിൽ കുടുങ്ങിയിട്ടുണ്ട്. തപ്പിത്തടഞ്ഞ് അകലെ നിർത്തിയ വാഹനത്തിലോ വെളിച്ചമുള്ള ഹൈവേയിലോ എത്താനും കഴിഞ്ഞിട്ടുണ്ട്.
ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1 1
പക്ഷേ, സൂര്യൻ അസ്തമിക്കുന്നതിനു തൊട്ടുമുമ്പുള്ള കാഴ്ച രസകരമായിരിക്കും. അസ്തമയരശ്മികൾ മണൽ പരപ്പിൽ അസംഖ്യം പതാകകൾ തീർക്കും. ഭാഷയും ദേശവുമില്ലാത്ത ജനതയുടെ ഇനിയും പേരിടാൻ കഴിയാത്ത തരത്തിലുള്ള അസംഖ്യം പതാകകൾ. അസ്തമയത്തിനു തൊട്ടുമുമ്പ് മണൽക്കുന്നുകളിൽ പിറക്കുന്ന നിഴലുകൾക്ക് നീളവും വേഗവും കൂടും. നിഴലുകൾ കെട്ടുപിണയുമ്പോൾ പതാകകളേന്തിയ അസംഖ്യം മനുഷ്യമുഷ്ടികൾ ഉയർന്നു വരികയാണെന്ന് തോന്നും. ഒട്ടകക്കൂട്ടങ്ങളും ആട്ടിൻ പറ്റങ്ങളും അവയെ തെളിച്ചു പോകുന്നവരും നിഴലുകളായി മാറും. ആ കാഴ്ച മനുഷ്യൻ കടന്നുവന്ന പലവഴികളെയും പെട്ടെന്ന് ഓർമ്മിപ്പിക്കും.

വി മുസഫർ അഹമ്മദ്
മരുഭൂമിയുടെ ആത്മകഥ
Answer:
ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1 2

Question 6.
‘ഒട്ടകക്കൂട്ടങ്ങളും ആട്ടിൻപറ്റങ്ങളും
അവയെ തെളിച്ചു പോകുന്നവരും നിഴലുകളായി മാറും.’
കാഴ്ചകളെ ദൃശ്യാനുഭവമാക്കി മാറ്റുന്ന അവതരണമാണ് ‘മരുഭൂമിയുടെ ആത്മകഥ’ എന്ന യാത്രാക്കുറിപ്പിൽ. മറ്റു സന്ദർഭങ്ങൾ കുടി കണ്ടെത്തിയെഴുതുക?
Answer:

  • യാത്രികൻ അനന്തമായ മണൽപ്പരപ്പിൽ ഉന്മാദിയെപ്പോലെ നടക്കുന്നതിനിടയിലായിരിക്കും പെട്ടെന്ന് ഇരുട്ടിന്റെ പരശ്ശതം കമ്പളങ്ങൾ പുതപ്പിച്ച് സൂര്യൻ പിൻവാങ്ങുക.
  • അസ്തമയരശ്മികൾ മണൽപ്പരപ്പിൽ അസംഖ്യം പതാകകൾ തീർക്കും. ഭാഷയും ദേശവുമില്ലാത്ത ജനതയുടെ ഇനിയും പേരിടാൻ കഴിയാത്ത തരത്തിലുള്ള അസംഖ്യം പതാകകൾ.
  • നിഴലുകൾ കെട്ടുപിണയുമ്പോൾ പതാകകളേന്തിയ അസംഖ്യം മനുഷ്യമുഷ്ടികൾ ഉയർന്നുവരികയാണെന്ന് തോന്നും.

ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1

Question 7.
നീ ഇവിടെ എത്തിയിട്ട് എത്രനാളായി!
നീ ഇവിടെ എത്തിയിട്ട് എത്രനാളായി?
ഈ രണ്ടുവാക്യങ്ങളിലെയും ചിഹ്നങ്ങളിലെ വ്യത്യാസം കണ്ടെത്തി അവ വാക്യങ്ങൾക്കു നൽകുന്ന അർഥവ്യത്യാസം വിശദീകരിക്കുക. ചിഹ്നങ്ങൾ ഉപയോഗിച്ച് മറ്റുസന്ദർഭങ്ങൾ പാഠഭാഗത്തുനിന്ന് കണ്ടെത്തി അവയുടെ അർഥവ്യത്യാസം വ്യക്തമാക്കുക.
Answer:

  • ആശ്ചര്യചിഹ്നം ! ഉത്തരം പ്രതീക്ഷിക്കാത്ത ചോദ്യരൂപത്തിലുള്ള വാക്യങ്ങൾക്ക് ആശ്ചര്യം, വെറുപ്പ്, സന്തോഷം സങ്കടം, പരിഹാസം തുടങ്ങി അമിതമായ വികാരപ്രകടനങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കാറുണ്ട്. ഒന്നാമത്തെ വാക്യത്തിൽ അതിശയോക്തിയാണ് നിലനിൽക്കുന്നത്. ഒരാൾ മറ്റൊരാളോട് അത്ഭുതത്തോടെ ചോദിക്കുന്ന ചോദ്യം
  • ചോദ്യചിഹ്നം ? ചോദ്യം’ സൂചിപ്പിക്കുന്നു. രണ്ടാമത്തെ വാക്യം ചോദ്യ രൂപമാണ്. ഒരാൾ മറ്റൊരാളോട് ഉത്തരം കിട്ടാനായി ചോദിക്കുന്നു

Question 8.
വിഷ്വൽ ട്രാവലോഗുകൾ, ഷോട്സ്, റീൽസ് എന്നിവ നിർമ്മിക്കുന്നതിനുവേണ്ട മുന്നൊരുക്കങ്ങളെന്തെല്ലാം? ചർച്ചചെയ്യുക.
Answer:
വിഷ്വൽ ട്രാവലോഗുകൾ യാത്രകളെ ദൃശ്യഭാഷയിൽ അവത രിപ്പിക്കുന്ന രീതിയാണ്. ചെറിയ വീഡിയോകളായി അവതരിപ്പിക്കുന്ന രീതിയാണ് റീൽസ്, ഷോട്സ് തുടങ്ങിയവ. 60 സെക്കന്റ് നീളമുള്ള റീലുകളാണ് സാധാരണയായി അവതരിപ്പിക്കുക. യൂട്യൂബിൽ ചെറുവീഡിയോകളായി അവതരിപ്പിക്കുന്ന രീതിയാണ് ഷോട്സുകൾ. ഇവയോരോന്നു ചിത്രീകരിക്കുമ്പോൾ പ്രത്യേകമാ യമുന്നൊരുക്കങ്ങൾ നടത്തണം. ദൃശ്യവൽക്കരിക്കാനുപയോഗിക്കുന്ന വിഷയത്തിന്റെ മേഖല, വ്യപ്തി, വലുപ്പം, സമയം എന്നിവ പ്രധാനമാണ്. ഓരോ ഘട്ടവും വ്യക്തമായി ആസൂത്രണം ചെയ്യണം തിരഞ്ഞെടുക്കുന്ന വിഷയത്തിന്റെ വ്യാപ്തി, വലുപ്പം, സമയം എന്നിവ പരിഗണിച്ചു രൂപരേഖ തയ്യാറാക്കുക.

  • സ്ക്രിപ്റ്റ് തയ്യാറാക്കണം സ്റ്റോറി ബോർഡ് തയ്യാറാക്കണം.
  • നിർബന്ധമായും ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ തീരുമാനിക്കണം.
  • ദൃശ്യങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ഔചിത്വം പാലിക്കണം.
  • ആകർഷകമായവ തെരഞ്ഞെടുക്കണം.
  • അവതരണരീതിയെക്കുറിച്ച് ധാരണയുണ്ടാവണം.
  • ചിത്രീകരണത്തിനാവശ്യമായ ഒരുക്കങ്ങൾ നടത്തണം.
  • ക്യാമറ സാധ്യതകൾ, വിവിധ ദൃശ്യ രൂപങ്ങൾ തിരിച്ചറിയൽ, മിഡിൽ സ്ഥലം, ചരിത്ര സാംസ്കാരിക പശ്ചാത്തലം, പ്രകൃതിദൃശ്യങ്ങൾ മറ്റ് സന്ദർഭങ്ങൾ എന്നിവ തീരുമാനിക്കണം.
  • ആവശ്യമായ വിവരണം, ശബ്ദമിശ്രണം, ആനിമേഷൻ സാധ്യതകൾ
  • എഡിറ്റിങ്ങ് ശ്രദ്ധിക്കണം.
  • ഫലപ്രദമായ എഡിറ്റിങ്ങ് ആപ്പ് ഉപയോഗപ്പെടുത്തുക
  • സംക്ഷിപ്തത
  • ആകർഷകത്വം

Question 9.
നിങ്ങളുടെ നാടിനെ പരിചയപ്പെടുത്തുന്ന ഒരു വിഷ്വൽ ട്രാവലോഗ് തയ്യാറാക്കുക?
Answer:
കൂട്ടുകാരുമായി സംഘം ചേർന്ന് നാടിന്റെ പ്രത്യേകതകൾ, പ്രധാനപെട്ട സ്ഥലങ്ങൾ നിങ്ങളുടെ ഗ്രാമഭംഗി, ഗ്രാമത്തിന്റെ കഥകൾ എന്നിവ ചേർത്തു ഒരു ചിത്രീകരണം ചെയ്തു അവതരിപ്പിക്കുക.

Question 10.
വിവിധ യാത്രാനുഭവങ്ങൾ പരിചയപ്പെട്ടല്ലോ. നിങ്ങൾ നടത്തിയ ഒരു യാത്രയെക്കുറിച്ച് വിവരണം തയ്യാറാക്കുക. എല്ലാ കൂട്ടുകാരുടെയും യാത്രാവിവരണങ്ങൾ ശേഖരിച്ച് ക്ലാസടിസ്ഥാനത്തിൽ പതിപ്പ് തയ്യാറാക്കുക.
Answer:

  • നിങ്ങൾ സഞ്ചരിച്ച യാത്രയെ കുറിച്ച് നിങ്ങളുടെ ആശയത്തിൽ യാത്രക്കുറിപ്പുകൾ എഴുതുക.
  • യാത്ര കുറിപ്പിൽ ആകർഷകമായ ഭാഷ ഉപയോഗിക്കുക
  • സ്ഥലങ്ങൾ അവയുടെ പ്രത്യേകതകൾ എന്നിവ കൃത്യമായും മനോഹരമായും രേഖപ്പെടുത്തുക.
  • യാത്രയിലുടനീളം നിങ്ങൾ അനുഭവിച്ച മാനസികമായ മാറ്റങ്ങൾ സന്തോഷം എന്നിവ പങ്കുവെയ്ക്കുക
  • യാത്രചെയ്യുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.
  • എല്ലാവരുടെയും ശേഖരിച്ചു മനോഹരമായ ചിത്രങ്ങൾ ഉൾപ്പെടുത്തി യാത്രാ പതിപ്പിനെ ആകർഷകമാക്കുക

Question 11.
ശാന്തി നികേതൻ പരിചയപ്പെടുത്തുക
Answer:

ശാന്തിനികേതനം

തന്റെ പിതാവായ മഹർഷി ദേവേന്ദ്രനാഥ ടാഗോർ 1863- ൽ തുടക്കം കുറിച്ച് ശാന്തിനികേതൻ 1901-ൽ ഒരു വിദ്യാലയവും കലാകേന്ദ്രവുമായി മാറ്റുകയായിരുന്നു രവീന്ദ്രനാഥ ടാഗോർ. പരിസ്ഥിതികേന്ദ്രീകൃതമായ വിദ്യാഭ്യാസ കേന്ദ്രവും സാംസ്കാരിക ഇടവുമാക്കി ശാന്തിനികേതനെ ടാഗോർ മാറ്റിയെടുത്തു. കൊൽക്കത്തയിലെ ബിർകും ജില്ലയിലെ ബോൽപൂർ ഗ്രാമത്തിലാണ് ശാന്തിനികേതൻ സ്ഥിതിചെയ്യുന്നത്. ശാന്തിയുടെയും സമാധാനത്തിന്റെയും ഇടം എന്ന അർഥത്തിലാണ് ശാന്തിനികേതനം എന്ന പേര് നൽകിയത്. നോബൽ സമ്മാനത്തിന്റെ ഭാഗമായി ലഭിച്ച തുക മുഴുവൻ ടാഗോർ ശാന്തിനികേതനത്തിനായി മാറ്റിവെച്ചു. 1921ൽ ഈ വിദ്യാലയം വിശ്വഭാരതി സർവ്വകലാശാലയായി മാറി. 1951-ൽ ഇത് കേന്ദ്ര സർവ്വകലാശാലയാക്കി ഉയർത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളും ഭാരതവും ഒന്നിക്കുന്ന സ്ഥലം എന്ന അർഥത്തിലാണ് വിശ്വഭാരതി എന്ന പേര് നൽകിയത്. യത്ര വിശ്വം ഭവതിയേകനീഡം ഇവിടെ ലോകം ഒരു പക്ഷിക്കൂടായി മാറുന്നു എന്നതാണ് ആ കലാലയത്തിന്റെ മുദ്രാവാക്യം ടാഗോറിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, പ്രകൃതി, കലാദർശനങ്ങൾ ഒത്തുചേരുന്ന ശാന്തിനികേതൻ വിശ്വമാനവികത യുടെയും ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പാരമ്പര്യത്തിന്റെയും ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ്. 2023 – ൽ യുനസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ചതോടെ ഇവിടം ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൂടുതൽ അടുത്തിരിക്കുന്നു.

Question 12.
രവീന്ദ്രനാഥ ടാഗോറിനെക്കുറിച്ചുള്ള ക്ലാസ്തല ചർച്ച സംഘടിപ്പിക്കുക? ആവശ്യമായ വിവരങ്ങൾ ചുവടെ നൽകുന്നു.
Answer:
ജനനം : 1861 മെയ് 7
കവി, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, നടൻ, തത്വചിന്തകൻ, ചിത്രകാരൻ, വിദ്യാഭ്യാസചിന്തകൻ, സ്വാതന്ത്ര്യ സമര പോരാളി, ഗാനരചയിതാവ് എന്നിങ്ങനെ സകലകലാ വല്ലഭൻ ആണ് അദ്ദേഹം. നമ്മുടെ ദേശീയഗാനമായ ജനഗണ മനയുടെ രചയിതാവ് ടാഗോർ ആണ്. അമർ സോനാർ ബംഗ്ളാ എന്ന ടഗോറിന്റെ ഗീതം 1972- ൽ ബംഗ്ലാദേശിന്റെ ദേശീയഗാനമായി സ്വീകരിക്കപ്പെട്ടു. ഗുരുദേവ് എന്ന് ഗാന്ധിജി ടഗോറിനെ വിശേഷിപ്പിച്ചു. മഹാത്മാ എന്ന് ഗാന്ധിജിയെ ആദ്യമായി വിശേഷിപ്പിച്ചത് ടഗോറാണ്. ബംഗാളി ഭാഷയിൽ എഴുതിയ തന്റെ കൃതിയ്ക്ക് തന്നെ ടാഗോർ നടത്തിയ ഇംഗ്ളീഷ് പരിഭാഷയെ മുൻനിർത്തിയാണ് 1913ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഗീതാഞ്ജലിയ്ക്ക് ലഭിച്ചത്. മരണം 1941 ആഗസ്റ്റ് 7 വിശ്വമാനവികത, പരി സ്ഥിതി ദർശനം, വിദ്യഭ്യാസ സദർശനം, കലാദർശനം എന്നിവയിൽ അഗാധമായ കാഴ്ചപ്പാടുകൾ ടാഗോറിനുണ്ടായിരുന്നു. അതിനനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് ശാന്തിനികേതനത്തിന്റെ അടിത്തറ.

രബീന്ദ്രനാഥ് ടാഗോർ
ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1 3

ശാന്തിനികേതനം Notes Santiniketanam Question Answer Class 9 Adisthana Padavali Chapter 1

Question 13.
എസ്. കെ. പൊറ്റക്കാടിന്റെ പ്രധാന സഞ്ചാര സാഹിത്യ കൃതികൾ പരിചയപെടുത്തുക?
Answer:

  • 1949 യാത്രാസ്മരണകൾ
  • 1951 കാപ്പിരികളുടെ നാട്ടിൽ
  • 1954 സിംഹഭൂമി
  • 1954 നൈൽ ഡയറി
  • 1954 മലയ നാടുകളിൽ
  • 1955 ഇന്നത്തെ യൂറോപ്പ്
  • 1955 ഇന്തൊനേഷ്യൻ ഡയറി
  • 1955 സോവിയറ്റ് ഡയറി
  • 1956 പാതിരാസൂര്യന്റെ, നാട്ടിൽ
  • 1958 ബാലിദ്വീപ്
  • 1960 ബൊഹീമൻ ചിത്രങ്ങൾ
  • 1967 ഹിമാലയസാമ്രാജ്വത്തിൽ
  • 1969 നേപ്പാൾ യാത
  • 1960 ലണ്ടൻ നോട്ട്ബുക്ക്
  • 1974 കയ്റോ കത്തുകൾ
  • 1977 ക്ലിയോപാട്രയുടെ നാട്ടിൽ
  • 1976 ആഫ്രിക്ക
  • 1977 യൂറോപ്പ്
  • 1977 ഏഷ

Question 14.
എസ്. കെ. പൊറ്റെക്കാട്ടിന്റെ സഞ്ചാരസാഹിത്വത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്?
Answer:

  • അനുവാചകരെ തന്നോടൊപ്പം കൂട്ടിക്കൊണ്ടു പോകുന്ന അവതരണരീതി.
  • താൻ സഞ്ചരിച്ച നാടുകളിലെ മനുഷ്യരെയും കാഴ്ചക ളെയും ചരിത്രത്തെയും സംസ്കാരത്തെയും ആചാരത്തെയുമൊക്കെ പരിചയപ്പെടുത്തുന്നു.
  • ഭാഷയുടെ സൗന്ദര്യം
  • വർണനകൾ
  • രസകരമായ അവതരണങ്ങൾ
  • നർമബോധം
  • കേരളവുമായി താരതമ്യം ചെയ്യുന്ന രീതികൾ
  • മുഖംമുടികളില്ലാത്ത പച്ച മനുഷ്യരെ അന്വേഷിച്ചു.
  • ഉദാത്തമായ മനുഷ്യസ്നേഹം
  • മനം മയങ്ങിപ്പോകുന്ന പ്രകൃതിസ്നേഹി
  • സൂക്ഷ്മമായ നിരീക്ഷണപാടവം
  • പ്രാചീനസംസ്കാരത്തിന്റെ ഉറവകൾ തേടിയുള്ള യാത്രകൾ
  • അതാത് പ്രദേശത്തിന്റെ ഭാഷ, വേഷം, ഭക്ഷണം എന്നിവയെ മനസ്സിലാക്കിക്കൊണ്ടുള്ളയാത്രകൾ.
  • ദേശാന്തരഗമനം നടത്തുന്ന പറവകളെപ്പോലെ ലോകമെങ്ങും സഞ്ചരിക്കുന്നതിൽ സംതൃപ്തി കണ്ടെത്തുന്ന ഒരു നാടോടിയുടെ മനസ്സാണ് പൊറ്റെക്കാട്ടിനുള്ളത്.

Question 15.
യാത്രയിൽക്കൊണ്ട വെയിൽ… തിരികെയെത്തുമ്പോൾ തണലാകുന്നു വരികളുടെ ആശയം വിശദമാക്കുക.
Answer:
ഓരോ യാത്രകളും ജീവിതത്തിൽ ലഭിക്കുന്ന പാഠങ്ങളാണ്. ഓരോ യാത്രയിലും നാം എടുക്കുന്ന കഷ്ടപ്പാടുകൾ എല്ലാം ജീവിതവഴിയിൽ എവിടെയെങ്കിലും നമുക്ക് തണലായി മാറും എന്ന തത്വചിന്തയാണ് ഈ വരികൾ ഉൾക്കൊള്ളുന്നത്.

Leave a Comment