Practicing with Class 6 Malayalam Adisthana Padavali Notes Pdf Unit 1 Chapter 4 ശന്തനുവിന്റെ പക്ഷികൾ Shanthanuvinte Pakshikal Notes Questions and Answers Pdf improves language skills.
Shanthanuvinte Pakshikal Class 6 Notes Questions and Answers
Class 6 Malayalam Adisthana Padavali Notes Unit 1 Chapter 4 Shanthanuvinte Pakshikal Question Answer
Class 6 Malayalam Shanthanuvinte Pakshikal Notes Question Answer
പഠനപ്രവർത്തനങ്ങൾ
കണ്ടെത്താം പറയാം
Question 1.
താഴെ നൽകിയ ആശയങ്ങൾ അടങ്ങിയ വാക്യങ്ങൾ കഥയിൽ നിന്നും കണ്ടെത്തി പറയൂ..
(1) മുറ്റത്തെ ചെമ്പരത്തിപ്പടർപ്പിനുള്ളിൽ പക്ഷികൾ മറഞ്ഞിരിപ്പുണ്ടായിരുന്നു.
(2) കൈയിലൊരു ചെടിക്കൊമ്പും പിടിച്ച് ശന്തനു ചെമ്പരത്തിപ്പൊന്തയിലേക്കു നോക്കി അനങ്ങാതെ നിന്നു.
(3) ശന്തനു കണ്ട പക്ഷികളുടെ ചുണ്ടും കണ്ണുകളും തൂവലുകളും അതിമനോഹരമായിരുന്നു.
(4) ശന്തനു എല്ലാ പക്ഷികളെയും ശ്രദ്ധയോടെ പിന്തുടർന്നിരുന്നു.
(5) ശന്തനു കണ്ട സ്വപ്നത്തിൽ പലതരം പക്ഷികളുണ്ടായിരുന്നു.
(6) മരിച്ചുപോയ അമ്മയെയാണ് ശന്തനു അന്വേഷിച്ചിരുന്നത്.
Answer:
(1) “പെട്ടെന്ന്, പൊന്തയിലെ ഇളക്കങ്ങൾ ഇലകളെ തള്ളിത്തുറന്ന് ചിറകടികളായിമാറി”….
(2) “മടക്കിയ കൈയിലൊരു വാൾപോലെ പിടിച്ച കൊങ്ങിണിക്കൊമ്പുമായി”… നില്ക്കുകയാണ്.”
(3) “കൊച്ചുചുണ്ടുകളും മായാജാലംപോലുള്ള കണ്ണുകളും… കാറ്റ് വീശിയടിച്ച തൂവലുകൾ….”
(4) “ശന്തനു…. കരികിലപ്പിടികളിലും…. പാണൽക്കാടുകളിലും… നിരന്തരമായി പിന്തുടർന്നിരുന്നു.”
(5) “മരത്തിലേറ്റുള്ള കായ്കളും പൂക്കളും മരംകൊത്തികളും പൊന്മാൻമാരും…”
(6) “എന്റെ അമ്മയും അങ്ങനെ പറന്നുപോകുന്നത് കണ്ടുവെന്നല്ലേ അച്ഛൻ പറഞ്ഞത്?”
പക്ഷികളുടെ ലോകം
Question 1.
പക്ഷികളുടെ ചലനങ്ങൾ, പറക്കൽ, ശബ്ദങ്ങൾ… ഇവയെല്ലാം കഥയിൽ പല ഭാഗങ്ങളിലായി അവതരിപ്പിച്ചിട്ടുണ്ട്. ആ വാക്യങ്ങൾ കണ്ടെത്തി എഴുതൂ.
ഉദാ: മുറ്റത്തിന്റെ വക്കിലെ ചെമ്പരത്തിപ്പടർപ്പിനെ ചില ഉള്ളനക്കങ്ങൾ ആട്ടുകയും കുലുക്കുകയും ചെയ്തു.
…………………………………………………..
………………………………………………….
Answer:
- മുറ്റത്തിന്റെ വക്കിലെ ചെമ്പരത്തിപ്പടർപ്പിന് ഉള്ള അക്കങ്ങൾ ആട്ടുകയും കുലുക്കുകയും ചെയ്തു.
- “പന്തയിലെ ഇളക്കങ്ങൾ ഇലകളെ തള്ളിത്തുറന്ന് ചിറകടികളായി മാറി ആകാശത്തിലേക്കു …”
- “പ്ലാവിൻ തലപ്പിലെ ചില ചാഞ്ചാട്ടങ്ങളായിത്തീർന്നു…”
- “ചിറകടികളും പാട്ടുകളും മൂളക്കങ്ങളും കേട്ടു…”
- “അവന് ചുറ്റും ഒരു കൊടുംകാറ്റിളക്കിക്കൊണ്ട് പക്ഷികൾ ഇടിമിന്നലുകളെപ്പോലെ ആകാശത്തി ലേക്ക് പാഞ്ഞുപോയി…”
- “പക്ഷികൾ ചിറകുവീശിയലഞ്ഞു…”
- “താഴുന്ന വെയിലിന് നടക്കുന്ന ചിറകടി മുഴക്കങ്ങളുമായി…”
![]()
സ്വപ്നലോകം
Question 1.
താൻ ഒരു പൂത്തമരംപോലെ ………………………………………………… പക്ഷികൾ പുറകുവീശിയലഞ്ഞു.
ശന്തനു കണ്ട സ്വപ്നം കഥയിൽ എത്ര മനോഹരമായാണ് ആവിഷ്കരിച്ചിട്ടുള്ളത്! നിങ്ങൾ കണ്ട ഒരു സ്വപ്നത്തെപ്പറ്റി ചങ്ങാതിക്ക് ഒരു കത്തെഴുതു.
Answer:
നിങ്ങൾ കണ്ട ഒരു സ്വപ്നത്തെപ്പറ്റിയുള്ള കത്തെഴുത്ത് ഉദാഹരണം:
പ്രിയ ചങ്ങാതിക്ക്,
നിനക്ക് സുഖം എന്നു കരുതുന്നു. ഇന്നലെ ഞാൻ ശന്തനുവിന്റെ പക്ഷികൾ എന്ന കഥ വായിച്ചാണ് ഉറങ്ങാൻ കിടന്നത് ആ കഥയുടെ സ്വാധീനം കൊണ്ടാണോ അറിയില്ല ഒരു അതിശയകരമായ സ്വപ്നം കണ്ടു. ഞാനൊരു നീല തടാകത്തിന്റെ അടിത്തട്ടിലേക്ക് ഊർന്ന് പോവുകയാണ്. എനിക്ക് ശ്വാസം എടുക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. ചുറ്റിലും നിറമുള്ള ചെതുമ്പലുകൾ ചിറകു പോലെ വീശി വെള്ളത്തിൽ നീന്തി തിമിർക്കുന്ന കൊച്ചു മീനുകൾ എനിക്ക് ചുറ്റും പാറി നടന്നു. ആ തടാകത്തിന്റെ അടിത്തട്ടിൽ ഉരുളൻ കല്ലുകളും അവയ്ക്കിടയിൽ മരങ്ങൾ പോലെ പലതരം ചെടികളും ഉണ്ടായിരുന്നു. ആമയും ഞണ്ടുമൊക്കെ എവിടെയൊക്കെയോ പതുങ്ങി ഒളിക്കുന്നത് ഞാൻ അപ്പോൾ കണ്ടു… കുറച്ചുസമയം ഞാൻ നിശ്ചലമായി നിന്നു. പതിയെ പതിയെ ആ ജീവികളെല്ലാം എനിക്ക് അടുക്കലേക്ക് യാതൊരു ഭയവും കൂടാതെ വന്നു. അവ എന്നോട് എന്തൊക്കെയോ പറയുവാൻ ശ്രമിക്കുകയാണ് ചുണ്ടുകൾ മന്ത്രിക്കുന്നത് കാണാം പക്ഷേ എനിക്കൊന്നും കേൾക്കാൻ കഴിയുന്നില്ലായിരുന്നു…. സൂര്യ വെളിച്ചത്തിന്റെ വെള്ള കീറുകൾ വെള്ളത്തിനടിയിലേക്ക് ഉർന്നുവന്നു ഞാൻ മുകളിലേക്ക് നോക്കി.. എന്തോ ഒന്ന് വേഗത്തിൽ താഴേക്ക് വരുന്നുണ്ട്.
നിമിഷനേരം കൊണ്ട് എനിക്ക് അടുത്തുള്ള ഒരു മീനിനെയും റാഞ്ചിയെടുത്ത് അത് മുകളിലേക്ക് തന്നെ പാഞ്ഞു…. എന്റെ ചുറ്റും സാവകാശം മന്ത്രിച്ചു കൊണ്ടിരുന്ന എല്ലാ ജീവികളും പല ദിക്കിലേക്ക് പാഞ്ഞു… ഞാനൊന്നു തുഴഞ്ഞ് മുകളിലേക്ക് ആഞ്ഞു തടാകത്തിന്റെ മുകളിലേക്ക് എത്തി. തടാകത്തിലേക്ക് ചാഞ്ഞുനിൽക്കുന്ന ഒങ്ങിന്റെ കൊമ്പിലിരിക്കുന്ന പൊന്മാന്റെ കൊക്കിൽ ആ കുഞ്ഞു മീൻ കിടന്നു പിടയ്ക്കുന്നു… തടാകത്തിന്റെ അടിത്തട്ടിൽ മറ്റു മീനുകളോടൊപ്പം അതിവേഗം ചലിച്ചുകൊണ്ടിരുന്ന അതിന്റെ ശരീരത്തിന് ചലനം പതുക്കെ കുറഞ്ഞു കുറഞ്ഞു വന്നു. അടുത്ത സെക്കൻഡിൽ ആ മീനിനെ പൊന്മാൻ വിഴുങ്ങി കളഞ്ഞു. തടാകത്തിനു മുകളിൽ സൂര്യപ്രകാശമേറ്റ് നല്ലവണ്ണം ശ്വാസം എടുക്കാൻ പറ്റുന്ന അവസ്ഥയിലും അപ്പോൾ എനിക്ക് ശ്വാസം നിലയ്ക്കുന്ന പോലെ തോന്നി… പെട്ടെന്ന് ഞാൻ ഉണർന്നു…
സ്വപ്നമാണെങ്കിലും സുഹൃത്തേ ഇന്ന് ഞാൻ ജീവിതത്തിന്റെയും മരണത്തെയും നൈമിഷികതയെ മനസ്സിലാക്കി. ചിന്തിച്ചപ്പോൾ മറ്റൊന്നുകൂടി മനസ്സിലാവുന്നു നാം നമ്മുടെ ചുറ്റുപാടുകളെ കാണാനും സങ്കല്പിക്കാനും കുറച്ചുസമയം നീക്കി വയ്ക്കുകയാണെങ്കിൽ ഈ പ്രകൃതി തന്നെ ചില വലിയ പാഠങ്ങൾ പഠിപ്പിക്കും എന്ന്.. ശരിയല്ലേ?
ഓണം അവധിക്ക് നാട്ടിൽ വരുമ്പോൾ നമുക്ക് മുത്തപ്പൻ കാവിന്റെ കുന്നുകയറി. ചിന്നു തത്തയുടെ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ പറക്കാറായോ എന്ന് നോക്കണം.
സ്നേഹപൂർവം,
(പേര്)
പറന്നുപോകുന്ന പക്ഷികൾ
Question 1.
പക്ഷികൾ മരിക്കുന്നില്ലേയെന്ന ശന്തനുവിന്റെ ചോദ്യത്തിന് അച്ഛൻ നൽകിയ മറുപടി യെന്തായിരുന്നു? അങ്ങനെ പറയാനുള്ള കാരണമെന്താവും? പക്ഷികളുടെ മരണത്തെ ക്കുറിച്ചുള്ള ശന്തനുവിന്റെ അന്വേഷണത്തിന്റെ കാരണമെന്താണ്? കഥ ഒരിക്കൽക്കൂടി വായിച്ച് ചർച്ചചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ ചേർത്ത് ഒരു കുറിപ്പെഴുതുക.
Answer:
“പക്ഷികൾ മരിക്കില്ലേ?” ശന്തനുവിന്റെ ചോദ്യം
മരിച്ച മനുഷ്യരെയും മറ്റു മൃഗങ്ങളെയും ശാന്തനു കണ്ടിരുന്നു എങ്കിലും പക്ഷികളുടെ മരണമോ മരിച്ച പക്ഷിയെയോ ഈ അഞ്ചുവയസ്സിന് ഇടയ്ക്ക് അവൻ കണ്ടില്ലായിരുന്നു. അതുകൊണ്ടാണ് അവൻ ഇങ്ങനെയൊരു സംശയം അച്ഛനോട് ഉന്നയിച്ചത്. തന്റെ മകന്റെ ജിജ്ഞാസപരമായ ചോദ്യത്തിന് അച്ഛന്റെ മറുപടി: “അവർ മരിക്കുന്നതിനു പകരം പറന്നുപറന്നു പോകുന്നു. ദൈവം കത്തുന്ന നക്ഷത്രമായി വഴികാട്ടുന്നു.” എന്നായിരുന്നു.
അച്ഛൻ ഇങ്ങനെയൊരു ഉത്തരം നൽകാൻ കാരണം
പക്ഷികളുടെ മരണം കാണാത്ത ശന്തനുവിന്റെ മനസ്സിൽ ഭയവും രഹസ്യാന്വേഷണവും ഉണർന്നത് കൊണ്ട്, അച്ഛൻ ശാന്തത നൽകാൻ ഭാവനയിലൂടെ ഒരു ചിത്രം സ്ഥാപിക്കുകയായിരുന്നു.മരണമെന്ന സത്യം മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ പക്ഷികളിൽ നിന്ന് ഉത്തരമറിയാനായിരുന്നു ശന്തനു ശാന്തമായി കാത്തിരുന്നത്. മരണവും ജീവനും തമ്മിലുള്ള അതിരുകൾക്കപ്പുറത്തേക്ക് ആ കുട്ടി ആലോചന ചെയ്തു. ജീവിതത്തിൽ അതിന്റെ അതുല്യമായ ആസ്വാദ്യങ്ങളെയും ദുരന്തങ്ങളെയും ഉൾക്കൊള്ളാനുള്ള ശ്രമമാണ് ഈ കഥയുടെ ആന്തരശക്തി.
![]()
നീണ്ടുപോകുന്ന വാക്യങ്ങൾ – വ്യാകരണപരമായ മാറ്റം
Question 1.
“അവൻ എണീറ്റ് ഒരു ഇല പറിച്ചു പൂച്ചയുടെ നനഞ്ഞ വാലിൽ പിടിച്ചുയർത്തി അതിനെ വഴിവക്കത്തെ പുല്ലുകളിലേക്കു മാറ്റിയിട്ടു.”
ഈ വാക്യത്തെ ചെറുവാക്യങ്ങളായി മാറ്റിയെഴുതിയതു നോക്കൂ.
അവൻ എണീറ്റു.
ഒരു ഇല പറിച്ചു.
പൂച്ചയുടെ നനഞ്ഞ വാലിൽ പിടിച്ചുയർത്തി.
അതിനെ വഴിവക്കത്തെ പുല്ലുകളിലേക്കു മാറ്റിയിട്ടു.
കഥയിലെ നീണ്ട വാക്യങ്ങൾ പകർത്തി ഇതേപോലെ ചെറുവാക്യങ്ങളായി മാറ്റിയെഴുതു
Answer:
വാക്യം:
“അവൻ എണീറ്റ് ഒരു ഇല പറിച്ചു പൂച്ചയുടെ നനഞ്ഞ വാലിൽ പിടിച്ചുയർത്തി അതിനെ വഴിവക്കത്തെ പുല്ലുകളിലേക്കു മാറ്റിയിട്ടു.”
ചെറുവാക്യങ്ങളായി
- അവൻ എണീറ്റ്.
- അവൻ ഒരു ഇല പറിച്ചു.
- അവൻ പൂച്ചയുടെ നനഞ്ഞ വാലിൽ പിടിച്ചുയർത്തി.
- അവൻ അതിനെ വഴിവക്കത്തെ പുല്ലുകളിലേക്കു മാറ്റി.
മറ്റു ഉദാഹരണങ്ങൾ:
♦ “അച്ഛൻ ശന്തനുവിന്റെ മുഖം തന്റെ കൈകളിൽ ലാളിച്ചുകൊണ്ടു പറഞ്ഞു…”
→
- അച്ഛൻ ശന്തനുവിന്റെ മുഖം തന്റെ കൈകളിൽ ലാളിച്ചു.
- അച്ഛൻ പറഞ്ഞു….
♦ ശാന്തനും കൊങ്ങിണിച്ചില്ല താഴെയിട്ട് മുറ്റത്തെ താഴുന്ന വെയിലിലൂടെ നടന്ന് വരാന്തയിൽ കയറി
→
- ശന്തനു കൊങ്ങിണിച്ചില്ല താഴെയിട്ടു
- അവൻ മുറ്റത്തെ താഴുന്ന വെയിലിലൂടെ നടന്നു
- അവൻ വരാന്തയിൽ കയറി
♦ വീടിനകത്ത് ഒരു കസേരയിൽ വായിച്ചുകൊണ്ടിരുന്ന അച്ഛന്റെ മടിയിൽ കയറി അച്ഛനു നേരെ തിരിഞ്ഞിരുന്നു
→
- അച്ഛൻ വീടിനകത്ത് ഒരു കസേരയിൽ ഇരുന്നു
- അച്ഛൻ വായിച്ചു കൊണ്ടിരിക്കുന്നു
- അവൻ അച്ഛന്റെ മടിയിൽ കയറി
- അവൻ അച്ഛനു നേരെ തിരിഞ്ഞിരുന്നു.
കവിതയുടെ ആസ്വാദനം എഴുതാം.
Question 1.
(പാഠപുസ്തകം എന്ന ശ്രീജ കെ. യുടെ കവിത ടെക്സ്റ്റ് ബുക്കിലെ പേജ് 23-ൽ നൽകിയത് വായിച്ചല്ലോ…? പാഠപുസ്തകത്തെക്കുറിച്ചുള്ള ഒരു കുട്ടിയുടെ ആവിഷ്കാരമാണ് ഈ കവിത. കവിതയുടെ സവിശേഷതകളായി നിങ്ങൾ കണ്ടെത്തിയത് എന്തെല്ലാമാണ്. പാഠപുസ്തകത്തെ കുറിച്ച് നിങ്ങളുടെ സ്വപ്നങ്ങളും ആസ്വാദനങ്ങളും വ്യക്തമാക്കുന്ന തരത്തിൽ ഈ കവിതയ്ക്ക്
ആസ്വാദനമെഴുതൂ..
Answer:
പാഠപുസ്തകം : ശ്രീജ കെ.
ആസ്വാദനം: ‘എന്റെ പാഠപുസ്തകം’
കുഞ്ഞിന്റെ സ്വപ്നങ്ങളും സ്നേഹമുള്ള ഓർമകളും ചേർത്ത് അനർഘമായി ചേർത്തുവെച്ചിരിക്കുന്ന ഒരു മനോഹര കവിതയാണ് ശ്രീജ കെ രചിച്ച “എൻ പാഠപുസ്തകം ഞാനെഴുതിടും…’ എന്ന കവിത. കവി, കുട്ടിയുടെ രൂപത്തിൽ, ഭാവിയിലൊരു ദിവസം താനേ എഴുതി തയ്യാറാക്കുന്ന ഒരു പാഠപുസ്തകത്തെക്കുറിച്ചാണ് സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നത്. അവളുടെ പുസ്തകത്തിൽ സാധാരണമായ പ്രയോഗങ്ങൾക്കൊപ്പം മനസ്സിൽ നിക്ഷേപിച്ചിരിക്കുന്ന സ്നേഹ ബന്ധങ്ങൾ, മധുരമായ ഓർമ്മകൾ, പച്ചക്കാട്ടിലൂടെയും മഴയിലൂടെയും കളിച്ച കുഞ്ഞു ദിനങ്ങൾ എല്ലാം പാഠങ്ങളായി മാറുന്നു. പാഠങ്ങളിലൊന്നിൽ അമ്മയും അച്ചനും, മറ്റൊന്നിൽ മുത്തശ്ശിയും, പിന്നീട് കളിത്തൊഴിലുമാണ്. മഴയും പുളി നെല്ലിയും തുമ്പയും തുമ്പിയുമൊക്കെ അതിന്റെ ഭാഗങ്ങളാണ്.
ഈ കവിതയുടെ സവിശേഷത അതിന്റെ സ്വത്വബോധവും, വ്യക്തിപരമായ അനുഭവങ്ങളെ പാഠമാക്കാനുള്ള ശ്രമവുമാണ്. എല്ലായ്പ്പോഴും പുസ്തകങ്ങൾ പ്രധാനപ്പെട്ടവരുടെ കഥകളും ചരിത്രവുമാണ് അവതരിപ്പിക്കുന്നത്. പക്ഷേ, കുട്ടിയുടെ ആത്മജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള പാഠങ്ങളുള്ള പുസ്തകം ഒരു പുതിയ ചിന്താ ദിശയാണ്. അതിലൂടെ കുട്ടികൾക്ക് സ്വന്തം അനുഭവങ്ങൾക്കും ഓർമ്മകൾക്കും വില കൊടുക്കാൻ പഠിക്കാം.
പാഠപുസ്തകങ്ങളെക്കുറിച്ച് എനിക്ക് ചില സ്വപ്നങ്ങളുണ്ട്. എല്ലാ കുട്ടികളെയും ഉൾകൊള്ളുന്ന വിധത്തിൽ, അവരുടെ ഭാഷയും അനുഭവങ്ങളും പ്രതിഫലിപ്പിക്കുന്ന പാഠങ്ങളുണ്ടാകണം. അനാവശ്യ ഭാരം കൂടാതെ, ഉള്ളടക്കത്തിൽ ആഴമുള്ള പക്ഷേ മനസ്സിലാക്കാൻ എളുപ്പമായ രീതിയിലായിരിക്കണം പുസ്തകങ്ങൾ. കഥകൾ, ചിത്രങ്ങൾ, കാട്ടും കുളവും, കുടുംബബന്ധങ്ങളും – ഇങ്ങനെ കുട്ടികളെ പഠനത്തിലൂടെ ജീവിക്കാനും, ചിന്തിക്കാനും പ്രേരിപ്പിക്കുന്ന വിധം പാഠപുസ്തകങ്ങൾ രൂപവത്കരിക്കപ്പെടണം. എനിക്ക് ഒരിക്കലെങ്കിലും പാഠപുസ്തകം തയ്യാറാക്കാൻ കഴിയുമെന്നു വന്നാൽ, അതിൽ കുട്ടികളുടെ ജീവിതം, ബന്ധങ്ങൾ, പ്രകൃതി, കരുണയേറിയ ഭാവത്തിൽ എഴുതിയ ജീവിതം മൂല്യങ്ങൾ ഉൾകൊള്ളുന്ന പാഠങ്ങൾ ദേശസ്നേഹം എന്നിവ ഉൾപ്പെടുത്തും. കുഞ്ഞുങ്ങളെ ചിന്തിപ്പിക്കാനും, ഹൃദയം സ്പർശിക്കാനും കഴിയുന്ന ഓരോ പാഠവും അവരിൽ ചില മാറ്റങ്ങൾ ഉണ്ടാക്കും. സമൂഹത്തിലേക്ക് നേരിട്ട് ഇറങ്ങി ചെല്ലുന്ന പഠന പ്രവർത്തനങൾ ഉൾപ്പെടുത്തും.
“എന്റെ പാഠപുസ്തകം…” എന്ന ഈ കവിത നമ്മെ പഠിപ്പിക്കുന്നത്. നമ്മുടെ അനുഭവങ്ങളും, സ്നേഹവും, ഓർമ്മകളും ഒരു പാഠപുസ്തകത്തിലേക്കും ചേർത്തുവെക്കാവുന്നവയാണെന്ന്. വിദ്യാഭ്യാസം വെറും വിജ്ഞാനവിസ്താരം മാത്രമല്ല; ജീവിതാനുഭവങ്ങളിലൂടെയും സ്നേഹത്തിലൂടെയും കുട്ടികൾ വളരുക എന്നതാണു കവിതയിലൂടെ ഉരുത്തിരിയുന്നത്. ഇത്തരത്തിൽ നൂതനമായ ആശയത്തെ ഉൾക്കൊണ്ടുകൊണ്ട് തന്നെ വായനക്കാരിൽ യാഥാർത്ഥ്യബോധത്തിന്റെയും വിജ്ഞാനദൃഷ്ണയുടെയും വേറിട്ട മുഖം കാണിക്കുന്ന ഈ കവിത ആസ്വാദ്യമാണ്.
വായന നൽകുന്ന അനുഭവങ്ങൾ
Question 1.
പ്രശസ്ത എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ വായനാനുഭവം നോക്കാം:
“ബാല്യത്തിൽ ഞാൻ ആദ്യമായി വായിച്ച നോവലിന്റെ പേര് ചിന്താമണിയെന്നാ യിരുന്നു. നല്ലവളായ ഒരു രാജകുമാരിയെ അവളുടെ ശത്രു ഒരു കോട്ടയ്ക്കു മുകളിൽ സ്ഥിതിചെയ്യുന്ന തടവറയിൽ ബന്ധനസ്ഥയാക്കിയതും അവളെ ഒരു തത്ത തന്റെ പരിശ്രമത്തിൽ സ്വതന്ത്രയാക്കിയതും ആ പഴയകഥയിൽ സുന്ദരമായി പ്രതിപാദിച്ചി രിക്കുന്നു. ആ കഥ വായിച്ചതിനുശേഷമാണ് ഞാൻ വാസ്തവത്തിൽ പക്ഷികളെയും മൃഗങ്ങളെയും എന്റെ മിത്രങ്ങളായി കണ്ടുതുടങ്ങിയത്.”
വായന നിങ്ങൾക്കും പല അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ടാവും. ഓർമ്മയിലുള്ള ഒരു വായനാനുഭവം ക്ലാസിൽ പങ്കുവയ്ക്കൂ.
Answer:
ഒരിക്കൽ ക്ലാസ്സിലെ വായന വാരത്തോടനുബന്ധിച്ച് ഞങ്ങൾക്കും നൽകിയ കുറച്ചു പുസ്തകങ്ങളിൽ ഒന്നായിരുന്നു മുട്ടത്തുവർക്കിയുടെ “ഒരു കുടയും കുഞ്ഞു പെങ്ങളും”.
നിഷ്കളങ്കമായ ബാല്യത്തിൽ തന്നെ അനാഥത്വം അനുഭവിച്ച രണ്ടു കുട്ടികളുടെ കഥയാണിത്. മാതാപിതാക്കൾ നഷ്ടപ്പെട്ട ലില്ലിയും ബേബിയും ക്രൂരയായ പേരമ്മയുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. ആ സഹോദരങ്ങൾ ഒരുമിച്ചാണ് സ്കൂളിൽ പോയി വരുന്നത്. ഒരു ദിവസം മഴയത്ത് ധനികയായ ഗ്രേസിയുടെ കുടക്കീഴിൽ കയറാൻ ലില്ലി ശ്രമിച്ചു. ആ ഡംബ്കാരി ലില്ലിയെ കുടയിൽ കയറ്റിയില്ല. നനഞ്ഞു വിറച്ച് സ്കൂളിലെത്തിയ ലില്ലിയെ ക്ലാസ് മുറിയിലും കയറ്റിയില്ല സഹോദരൻ ബേബിയുടെ മനസ്സ് ചുട്ടുപൊള്ളി. അവൻ വഴിയിൽ മറഞ്ഞുനിന്ന് ഗ്രേസിയുടെ നേരെ ഒരു കല്ലെറിയുകയും അത് അവളുടെ നെറ്റിയിൽ തട്ടി മുറിവുണ്ടായി, ബേബിക്ക് നാടുവിടേണ്ടിയും വന്നു. പട്ടണത്തിൽ എത്തിയ ബേബി പലതരം ജോലികൾ ചെയ്തു ലക്ഷ്യം ഒന്നുമാത്രമായിരുന്നു ഒരു കൊച്ചു കുട തന്റെ പ്രിയപ്പെട്ട പെങ്ങൾക്ക് വേണ്ടി – അതികഠിനമായി അധ്വാനിച്ചു, ശകാരങ്ങൾ ധാരാളം കേട്ടു. ബേബി അങ്ങനെ വളർന്നു. അവനെ ഒരു അധ്യാപിക അവരുടെ സംരക്ഷണയിൽ പഠിപ്പിച്ചു.
അതേസമയം പേരമ്മയുടെ ശിക്ഷ സഹിക്ക് വയ്യാതെ ലില്ലിയും വീടുവിട്ടിറങ്ങി. വഴിയാത്രയിൽ നല്ലവരായ ദമ്പതികൾ അവളെ വീട്ടിലേക്ക് കൊണ്ടുപോകുകയും സ്വന്തം മക്കളോടൊപ്പം വളർത്തുകയും ചെയ്തു. വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുന്ന ലില്ലിയുടെയും ബേബിയുടെയും രംഗവും, അവരുടെ ബാല്യത്തിലെ അനുഭവങ്ങളും, എന്നെ ചിന്തിപ്പിച്ചതും മനസ്സിലാക്കി തന്നതും വലിയ ചില കാര്യങ്ങൾ ആയിരുന്നു. ഇത്തരത്തിലുള്ള വായനകൾ കാലമെത്ര കഴിഞ്ഞാലും അതിൽ നിന്ന് കിട്ടിയ മൂല്യങ്ങളും മായാതെ തന്നെ നിലനിൽക്കും.
![]()
പാഠഭാഗത്തെ അടിസ്ഥാനമാക്കി കൂടതൽ ചോദ്യങ്ങൾ
Question 1.
ശന്തനുവിന്റെ മനസ്സിൽ പക്ഷികൾക്ക് മരണമില്ല എന്ന ധാരണയെ പിറക്കാൻ കാരണമായത് എന്താണ്?
Answer:
ശന്തനു നിരവധി ജീവികളുടെ മരണം നേരിൽ കണ്ടിട്ടുണ്ട്. എന്നാൽ പക്ഷികളുടെ ശവം ഒരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല. മരിച്ച പൂച്ചയുടെ മരണാവസ്ഥയും മറ്റ് മൃഗങ്ങളുടെ ശവങ്ങളും കണ്ടിട്ടുണ്ടെങ്കിലും പക്ഷികളുടെ മൃതദേഹം കാണാതിരുന്നത് അവനിൽ അത്ഭുതം തോന്നിച്ചു. ഈ നിരീക്ഷണങ്ങൾ ശന്തനുവിൽ പക്ഷികൾക്ക് മരണമില്ലെന്ന ഒരു ആന്തരിക വിശ്വാസം വളർത്തുകയായിരുന്നു.
Question 2.
പൂച്ചയുടെ മരണത്തിന്റെ അനുഭവം ശന്തനുവിനെ എങ്ങനെ ബാധിച്ചു?
Answer:
പൂച്ചയുടെ മരണം നേരിൽ കണ്ട് അവന് മരിക്കുമ്പോൾ എന്ത് സംഭവിക്കുന്നുവെന്നും മരണാനന്തരം അത് എന്ത് ചെയ്യുന്നു എന്നുമുള്ള ചോദ്യങ്ങൾ ഉടലെടുത്തു കാണണം. അതുകൊണ്ടുതന്നെ അവൻ മറ്റു ജീവജാലങ്ങളിലും മരണം എങ്ങനെ സംഭവിക്കുന്നു എന്ന് അന്വേഷിച്ചു തുടങ്ങി. ശന്തനു വിന്റെ മനസ്സിന് മരണമെന്നും ജീവിതമെന്നും ഗഹനമായ വിഷയങ്ങൾ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത് പൂച്ചയുടെ മരണം നേരിൽ കണ്ടതിനുശേഷം ആണ്.
Question 3.
ശന്തനു ദൈവത്തെക്കുറിച്ച് കേട്ടപ്പോൾ അവന്റെ അന്വേഷണങ്ങളിൽ എന്തെല്ലാം മാറ്റങ്ങളുണ്ടായി?
Answer:
ദൈവത്തെ കുറിച്ച് കേട്ടശേഷം, ശന്തനുവിന്റെ അന്വേഷണങ്ങൾ കൂടുതൽ ആത്മീയതയിലേക്ക് തിരിഞ്ഞു. ശാസ്ത്രീയമോ ഭൗതികതയിലോ നിന്നിരുന്ന ചോദ്യം, ആത്മാവിന്റെ യാത്രയിലേക്കും അനന്തതയിലേക്കും മാറുകയായിരുന്നു. പക്ഷികൾക്ക് മരണം ഉണ്ടായാലും അവൻ കരുതിയത് അവയുടെ ആത്മാവുകൾ ദൈവം കാണിക്കുന്ന നക്ഷത്രത്തിന്റെ വെളിച്ചത്തിൽ പുതിയ ലോകങ്ങളിലേക്കു പറക്കുകയാണെന്ന്. ഈ ധാരണ ശാന്തനുവിന്റെ ചിന്തകളെ പരിമിതലോകത്തിൽ നിന്ന് അതീതമായി അദൃശ്യലോകങ്ങളിലേയ്ക്ക് എത്തിച്ചു.
Question 4.
ശന്തനു സ്വപ്നത്തിൽ കണ്ട പ്രകൃതിസൗന്ദര്യങ്ങൾ എങ്ങനെ പ്രതിപാദിച്ചിരിക്കുന്നു?
Answer:
ശന്തനുവിന്റെ സ്വപ്നലോകം നിറയെ പ്രകൃതിയുടെ അതിശയങ്ങളാണ്. കൊങ്ങിണിച്ചില്ലകളിൽ നിന്ന് പറക്കുന്ന കിളികൾ, നക്ഷത്രങ്ങളും ചന്ദ്രക്കലയുമുള്ള ആകാശം, താണിറങ്ങുന്ന മേഘങ്ങൾ, കാറ്റുകൾ – ഒരു മാന്ത്രിക ലോകം തന്നെയാണ് അവന്റെ സ്വപ്നങ്ങൾ ഈ സ്വപ്നം ശന്തനുവിന്റെ ആകാംക്ഷയും അന്വേഷണവുമുള്ള മനസ്സിന്റെ പ്രതിഫലനമാണ്. അതിലൂടെ കഥാകൃത്ത് പ്രകൃതിയുടെ സൗന്ദര്യവും അതിലെ അതീവ രഹസ്യങ്ങളുമാണ് ചൂണ്ടിക്കാണിക്കുന്നത്.
Question 5.
ശിശുമനസ്സിന്റെ ആകുലതയും ആഗ്രഹങ്ങളും ഈ കഥയിൽ എങ്ങനെ അവതരിപ്പിച്ചിട്ടുണ്ട്?
Answer:
കുട്ടികളുടെ മനസ്സ് അത്ഭുതങ്ങളാലും ചോദ്യങ്ങളാലും നിറഞ്ഞതാണ്. ശന്തനുവിന്റെ ചോദ്യങ്ങൾ, ‘പക്ഷികൾക്ക് മരണമുണ്ടോ?’, ‘അമ്മ ഒരു പക്ഷിയായിരുന്നോ?’, ഇവയൊക്കെ ശിശുമനസ്സിന്റെ ഗൗരവവുമുള്ള ആകുലതകളാണ്. ഒരിക്കലും കാണാനാകാത്തതെക്കുറിച്ചുള്ള ആകാംക്ഷയും, മരണത്തെക്കുറിച്ചുള്ള മനസ്സിലാക്കലിനുള്ള ശ്രമവുമാണ് കഥയിൽ ബാലബുദ്ധിയിലൂടെ തെളിയി ക്കുന്നത്. കഥയുടെ ആഖ്യാനരീതിയും ഭാഷയും ഈ സുതാര്യതയെ വളരെയധികം സഹജമായി പ്രതിനിധീകരിക്കുന്നു.
![]()
Question 6.
ശന്തനുവിന്റെയും അച്ഛന്റെയും സംഭാഷണം കഥയിൽ എങ്ങനെ മാറ്റമുണ്ടാക്കുന്നു?
Answer:
കഥയുടെ ഒരു ഭാഗത്ത് അച്ഛൻ ശന്തനുവിന്റെ സംശയങ്ങൾക്ക് നൽകുന്ന കാവ്യാത്മകമായ മറുപടി ആകെയുള്ള ആന്തരിക ധ്വനികൾക്കും ആത്മീയതക്കും വഴിയൊരുക്കുന്നു. അച്ഛൻ തന്റെ മകനെ ആശ്വസിപ്പിക്കുകയും അതുല്യമായ ഒരു ആകുലതയോട് കവിതാപൂർണമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്യുന്നു. പക്ഷികൾ മരിക്കുന്നില്ലെന്നും അവ പറന്നു പറന്നു പോകുന്നുവെന്നും നക്ഷത്രങ്ങൾ അവയ്ക്ക് വഴികാട്ടുന്നുവെന്നും അവ ദൈവത്തിന്റെ പക്കൽ എത്തുന്നു എന്നുമുള്ള അച്ഛന്റെ ഉത്തരങ്ങൾ ശിശുമനസ്സിന്റെ രഹസ്യങ്ങൾ തേടുന്ന യാത്രയ്ക്ക് ഒരു താൽക്കാലിക സംതൃപ്തി നൽകുന്നു.
Question 7.
പക്ഷികളുടെ മരണത്തെക്കുറിച്ചുള്ള ശന്തനുവിന്റെ നിരീക്ഷണങ്ങൾ ഒടുവിൽ എങ്ങനെ ഒരു ആത്മീയതയിലേക്ക് കൈമാറുന്നു?
Answer:
ആദ്യത്തിൽ ശാസ്ത്രീയമോ പ്രകൃതിയിലോ ചുരുങ്ങിയിരുന്ന ശന്തനുവിന്റെ നിരീക്ഷണം, കഥയുടെ അവസാനം ദൈവത്തെയും ആത്മാവിനെയും ഉദ്ദേശിച്ചുള്ള ഒരു വിശ്വാസത്തിലേക്കാണ് നീങ്ങുന്നത്. പക്ഷികൾ മരിക്കുന്നില്ല, മറിച്ചെന്തെങ്കിലും രഹസ്യമായ ആകാശയാത്രയിലൂടെയാണെന്ന ഭാവം കുട്ടിയുടെ മനസ്സിൽ ആകെയുള്ള മരണഭയത്തെ ആത്മീയതയിലൂടെ സമാധാനിപ്പിക്കുന്നു. മരണം അതിന്റെ ഭീകരതയില്ലാതെ, പ്രകൃതിസുന്ദരമായ ഒരു യാത്രയായി ചിത്രീകരിക്കപ്പെടുന്നു.
Question 8.
‘നമുക്ക് പറന്നുപോകാം’ എന്ന വാക്കുകൾക്ക് ഈ കഥയിൽ എന്തുപറയാനുണ്ട്?
Answer:
‘നമുക്ക് പറന്നുപോകാം’ എന്നത് ശന്തനുവിന്റെ ആഗ്രഹങ്ങളുടെയും അന്വേഷണങ്ങളുടെയും ഒടുവിലത്തെ ആഹ്വാനമാണ്. മരണത്തെ തരണം ചെയ്യാൻ ആഗ്രഹിക്കുന്ന അതിപ്രത്യക്ഷമായ ഉപമയാണിത്. ജീവനും മരണവും അതീതമായി അതിജീവിക്കാൻ കഴിയും എന്ന ആത്മീയ വിചാരത്തിന്റെ വിളിയാണ് ആ വാക്ക്. ഒരേസമയം മരിച്ചവരെയും, പ്രകൃതിയെയും, ദൈവത്തെയും ചേർത്ത്, ആത്മാവിന്റെ സ്വാതന്ത്യയാത്രയുടെ പ്രതീകമായിത്തീരുന്ന ഈ വാക്കുകൾ കഥയുടെ ആത്മാവാണ്.