സ്നേഹപൂർവം, അമ്മ Notes Question Answer Class 8 Adisthana Padavali Chapter 6

Practicing with Std 8 Malayalam Adisthana Padavali Notes Unit 2 Chapter 6 സ്നേഹപൂർവം, അമ്മ Snehapoorvam Amma Notes Questions and Answers Pdf improves language skills.

സ്നേഹപൂർവം, അമ്മ Question Answer Notes Std 8 Malayalam Adisthana Padavali Chapter 6

Class 8 Malayalam Adisthana Padavali Unit 2 Chapter 6 Notes Question Answer Snehapoorvam Amma

Class 8 Malayalam Snehapoorvam Amma Notes Questions and Answers

പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും

ശബ്ദസന്ദേശം

Question 1.
‘സ്നേഹപൂർവം അമ്മ’ എന്ന പാഠഭാഗത്തിന്റെ വായനാനുഭവവുമായി ബന്ധപ്പെട്ട് ശബ്ദസന്ദേശം തയ്യാറാക്കി സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കൾക്ക് അയയ്ക്കുക.
Answer:
നമസ്കാരം പ്രിയപ്പെട്ടവരേ,
ഇന്നലെ ഞാൻ വായിച്ച് സുഗതകുമാരിയമ്മയുടെ “സ്നേഹപൂർവം, അമ്മ” എന്ന കഥ എന്റെ മനസ്സി ലിരുന്ന് വിങ്ങുകയാണ്. ഒരു അമ്മയുടെ ശബ്ദത്തിലൂടെ നാം ഒരുപാട് സഹാനുഭൂതിയും തീവ്രമായ പാഠങ്ങളും അനുഭവിക്കുന്നു. യുവാവായ മകന്റെ മോഹങ്ങളും അവൻ കടന്നുപോയ വഴികളും നമ്മളെ നടുക്കുന്നു. സ്വന്തം കുട്ടികളെയും വിദ്യാർത്ഥികളെയും ഈ വഴിയിൽ നിന്നും രക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഈ സന്ദേശം കേൾക്കുന്ന ഓരോരുത്തരും, ഇത്തരത്തിൽ സംശയാസ്പദമായി ആരെയെങ്കിലും കണ്ടുവെങ്കിൽ അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാൻ ആയത് ചെയ്യാൻ ശ്രമിക്കുക ഒന്നിച്ചു നിന്നാൽ നേടാനാവാത്തതായി ഒന്നുമില്ല.
Help line numbers :1800110031.

നന്ദി.

സ്നേഹപൂർവം, അമ്മ Notes Question Answer Class 8 Adisthana Padavali Chapter 6

നിരീക്ഷണക്കുറിപ്പ്

Question 1.
“ഈ കൊച്ചൻ എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്നു. വല്യപാട്ടുകാരനാ ഒക്കെ തുലച്ചു. ഇവനൊക്ക ആദ്യമാദ്യം ഒരു രസത്തിന് തുടങ്ങും. പിന്നെ ഗതിയില്ല.” ആശുപത്രി ജോലി ക്കാരന്റെ വാക്കുകൾ ശ്രദ്ധിച്ചുവല്ലോ? പിന്നീട് അവന് സംഭവിച്ചതെന്തെല്ലാം? നിങ്ങളുടെ മനസ്സിനെ സ്പർശിച്ച സന്ദർഭങ്ങൾ പാഠഭാഗത്തുനിന്നും കണ്ടെത്തി അവതരിപ്പിച്ചു.
സമൂഹത്തെ ലഹരിവിപത്തിൽ നിന്നും രക്ഷിക്കാൻ നമുക്കെന്തൊക്കെ ചെയ്യാനാവും ? സ്വന്തം നിരീക്ഷണങ്ങൾ കൂട്ടുകാരുമായി പങ്കുവച്ച് കുറിപ്പ് തയ്യാറാക്കൂ.
Answer:
ആശുപത്രി ജോലിക്കാരന്റെ ഈ വാക്കുകൾ വളരെ സാധാരണമായും സഹതാപത്തോടെയും പരാമർശിച്ചുവെങ്കിലും അതിനുള്ളിൽ ഒളിഞ്ഞിരുന്നത് ഒരു വലിയ വിപത്തിന്റെ വ്യാപനമായിരുന്നു. അധ്യാപകന്റെ മകനെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെ പഠിച്ചിരുന്ന ആ യുവാവ്, ലഹരിയിലേക്കുള്ള അടിമപെടലി ലൂടെ തന്റെ ജീവിതം മുഴുവനും നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. കഥയിൽ, ആ അമ്മയുടെ വേദനയും നിർഭാഗ്യവും നമ്മളെ ആഴത്തിൽ ബാധിക്കുന്നു.

അമ്മേ… പോവല്ലേ… എനിയ്ക്ക് സഹിക്കാൻ വയ്യേ… ആ കുഞ്ഞിന്റെ ദയനീയമായ വാക്കുകൾ ഇന്നും മനസ്സിൽ ഉരുളുന്നു… തേങ്ങുന്നു… വിലപിക്കുന്നു.

ഇത് കഥമാത്രമല്ലെന്നു തിരിച്ചറിവ് ഇന്ന് നമുക്കുണ്ട്. നമുക്ക് ചെയ്യാൻ ചിലത് ഇനിയും ബാക്കിയുണ്ട്. കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് നിലതെറ്റി ഒഴുകുന്നതിനു മുമ്പേ… അണകെട്ടി നാടിനെ സംരക്ഷിക്കാൻ നമുക്ക് ചിലത് ചെയ്യാൻ കഴിയും

  1. ലഹരിക്ക് എതിരായ ബോധവത്കരണ ക്ലാസുകൾ.
  2. കുട്ടികളെയും യുവാക്കളെയും കേൾക്കാനും സഹായിക്കാനുമുള്ള കൗൺസിലിംഗ്.
  3. കളും പഞ്ചായത്തുകളും സംയുക്തമായി കാമ്പയിൻ നടത്താം
  4. ലഹരി ഉപയോഗിക്കുന്നുവെന്ന് സംശയം തോന്നിയാൽ ഉടൻ മാതാപിതാക്കളെയോ അധ്യാപകരെയോ ഇടപെടുത്തണം
  5. ലക്ഷ്യബോധം ഉള്ളവരായി വളരുകയും, നിയമം പാലിക്കുകയും ഉത്തരവാദിത്വം നിർവഹിക്കുകയും ചെയ്യുന്നവരായിരിക്കുക.

വിശകലനം ചെയ്യാം

Question 1.
“കുട്ടികൾ, പിച്ചനടക്കുന്ന വഴികളിൽ മുഴുവൻ ചതിക്കുഴികളാണ്”
പാഠഭാഗത്തുള്ള ഈ വാക്യത്തെ സമകാല സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യൂ…
Answer:
ഇത് കുട്ടികളെയും യുവാക്കളെയും കാത്തിരിക്കുന്ന സാമൂഹിക വിപത്തുകളെ സൂചിപ്പിക്കുന്ന വാക്കുകളാണ്. ഇന്നത്തെ കാലത്ത് ലഹരി, സോഷ്യൽ മീഡിയ ദുരുപയോഗം, ലൈംഗിക അതിക്രമങ്ങൾ, മാനസിക ആരോഗ്യ പ്രശ്നങ്ങൾ എന്നിവ കുട്ടികളെ വെട്ടിലാക്കുന്ന പ്രധാന അപകടങ്ങളാണ്. ഈ ‘ചതിക്കുഴികൾ’ തെറ്റായ പ്രേരണകളും മോഹിപ്പിക്കുന്ന വളർച്ചയുമാണ്.

അതിനാൽ, കുട്ടികൾക്ക് നല്ല സമീപനങ്ങൾ, ജീവിതപാഠങ്ങൾ, വിശ്വസ്തരായവരടങ്ങുന്ന ചുറ്റുപാടുകൾ എന്നിവ നൽകുന്നത് അത്യാവശ്യമാണ്.

പ്രചാരണവഴികൾ

Question 1.
സ്കൂളിലെ ലഹരിവിരുദ്ധ ക്ലബ്ബിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റാലിയിലേക്ക് ആവശ്യമായ മുദ്രാഗീതങ്ങൾ, പ്ലക്കാർഡുകൾ, ബാനറുകൾ എന്നിവ തയ്യാറാക്കുക.
റാലിയുടെ പ്രചാരണാർഥം ആവശ്യമായ പോസ്റ്ററുകൾ / ഡിജിറ്റൽ പോസ്റ്ററുകൾ, നോട്ടീസ് എന്നിവയും തയ്യാറാക്കുമല്ലോ
Answer:
മുദ്രാഗീതങ്ങൾ:

“പുകച്ചുരളുകൾ വേണ്ടേ വേണ്ട
മദ്യകുപ്പികൾ വേണ്ടേ വേണ്ട”

“വിജയകൊടികൾ പാറിക്കാനായ്
തുനിഞ്ഞിറങ്ങുക യുവ കേരളമെ”

“കറുപ്പും ലഹരിയും വേണ്ടേ വേണ്ട
കലിതുള്ളലുകളും വേണ്ടേ വേണ്ട”

“ഉണർന്നിരിക്കുക യുവ കേരളമേ
ഉയിർ കൊടുക്കാം സ്വപ്നങ്ങൾക്ക്” – ശീതളസി

“നഷ്ടമില്ല കഷ്ടമില്ല പുസ്തകത്താളുകൾ
ഇഷ്ടമില്ല ശിഷ്ടമില്ല കുത്തഴിഞ്ഞ ജീവിതം”

“പഞ്ഞമായി തീരിലും വീണുപോകുമെങ്കിലും
പത്തു കാശ് നേടുവാൻ കൊല്ലുകില്ല സോദരേ”

“മത്തരായി തീരിലും മതി പറന്നു പോകിലും
തോഴരായി കൂടെ നിന്ന് വീണ്ടെടുക്കും കൂട്ടരേ”

“സപ്രമഞ്ചമേടയിൽ സുപ്രതിഷ്ഠമാകുവാൻ
സത്വമേതും കളയുകില്ല ഭാരതത്തിന്റെ മക്കൾ നാം” – ശ്രീ തുളസി

പ്ലക്കാർഡുകൾ / ബാനറുകൾ:
Answer:
സ്നേഹപൂർവം, അമ്മ Notes Question Answer Class 8 Adisthana Padavali Chapter 6 1

സ്നേഹപൂർവം, അമ്മ Notes Question Answer Class 8 Adisthana Padavali Chapter 6

കത്ത് തയ്യാറാക്കാം

Question 1.
ഒരു അമ്മയുടെ എഴുത്താണല്ലോ “സ്നേഹപൂർവം, അമ്മ” താഴെപ്പറയുന്ന ഏതെങ്കിലും ഒരു വിഷയത്തിൽ നിങ്ങളുടെ സുഹൃത്തിന് ഒരു കത്ത് തയ്യാറാക്കുക.
♦ ഡിജിറ്റൽ ദുരൂപയോഗം
♦ ലിംഗവിവേചനം
♦ ജങ്ക്ഫുഡിന്റെ അമിതോപയോഗം
Answer:
വിഷയം: ഡിജിറ്റൽ ദുരുപയോഗം
പ്രിയ സുഹൃത്തേ,
നിനക്ക് സുഖം തന്നെ എന്ന് കരുതുന്നു. പരീക്ഷ അടുക്കാൻ ആയല്ലോ അല്ലേ? തയ്യാറെടുപ്പുകൾ നന്നായി നടക്കുന്നു എന്ന് കരുതുന്നു.

മനോരമ പത്രത്തിൽ മനുഷ്യരെ മയക്കുന്ന ‘ ‘റീലി’ ജിയൻസ്’ എന്ന ലേഖനം വന്നത് നീയും വായിച്ചു കാണുമല്ലോ… നമ്മുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ കാലഘട്ടമാണ് ഇപ്പോൾ കടന്നു പോകുന്നത്. ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന ഫോൺ, ടാബ്, കമ്പ്യൂട്ടർ എല്ലാം അറിയാൻ പഠിക്കാൻ നല്ലതാണ്. പക്ഷേ, അതിന്റെ അതിരുകൾ നമ്മൾ മനസ്സിലാക്കണം. നീ അതിരുകവിഞ്ഞ് സോഷ്യൽ മീഡിയയിൽ അകപ്പെട്ടിട്ടില്ലെന്ന് എനിക്കറിയാം.അത്കൊണ്ട് തന്നെയാണ് നമ്മുടെ മാതാപിതാക്കൾ പഠന സൗകര്യത്തിനു വേണ്ടി നമുക്ക് ഈ മാധ്യമങ്ങളുടെ സഹായം ചെയ്തു തന്നിരിക്കുന്നത്.

നീ കഴിഞ്ഞ് കത്തിൽ പറഞ്ഞത് പോലെ, രാത്രി മുഴുവൻ ഫോണിൽ ക്ലാസ്സ് വീഡിയോ കാണുന്നത് നിന്റെ ഉറക്കത്തെയും ആരോഗ്യമെയും ബാധിക്കുമല്ലോ.

സോഷ്യൽ മീഡിയയിൽ ചിലത് തെറ്റായ കാഴ്ചപ്പാടുകളും പ്രേരണകളും നൽകുന്നു. അതിനാൽ, വിശ്വസ്തരായ വ്യക്തികളേയും ഉറപ്പുള്ള വേദികളേയും മാത്രം പിന്തുടരണം.
നമ്മുടെ സമയം നഷ്ടപ്പെടുത്താതെ, ഫോണിന്റെ നല്ല വശം മാത്രം ഉപയോഗിക്കാമല്ലോ? ഈ സന്ദേശം മനസ്സിൽ വെച്ചു വേണം നീ മുന്നോട്ട് പോവേണ്ടത്.

സ്നേഹപൂർവം,
നിന്റെ സുഹൃത്ത്,
(താങ്കളുടെ പേര്)

തുടർപ്രവർത്തനങ്ങൾ

Question 1.
“നിവർന്ന നട്ടെല്ലോടെ…’ തുടങ്ങിയ വരിയിൽ അമ്മ പറയുന്നത് എന്താണ്?
Answer:
അമ്മ ഈ വാക്കുകൾ കൊണ്ട് പുതിയ തലമുറയെ അഭിമാനത്തോടെ നിവർന്ന് നിൽക്കുന്ന, ആത്മാഭിമാ നമുള്ള വ്യക്തിത്വമായി വളരേണ്ടതിന്റെ ആവശ്യം പ്രബോധിപ്പിക്കുന്നു. അവരുടെ ബുദ്ധിയും ആത്മസമർപ്പണവും സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ വളരണമെന്നും ആഗ്രഹിക്കുന്നു. മാതൃത്വം വഹിക്കുന്ന അമ്മയുടെ ആകുലതയും പ്രതീക്ഷയും ഇവിടെയുണ്ട്.

അമ്മ “നിവർന്ന നട്ടെല്ലോടെ, ഉജ്ജ്വലമായ ബുദ്ധിയോടെ, ആത്മാഭിമാനമുള്ള മനസ്സോടെ വളരാൻ എന്നാണ് ആഹ്വാനം ചെയ്യുമ്പോൾ, ഇത് വെറും ബുദ്ധിമുട്ട് മറികടക്കാൻ ഉള്ള ആഹ്വാനം മാത്രം അല്ല.

ഇവിടെ “നിവർന്ന നട്ടെല്ല്” എന്നത് വളരുന്ന തലമുറയുടെയും പുതിയ യുവാക്കളുടെ ആത്മവിശ്വാസ ത്തിന്റെയും പ്രതീകമാണ്.

“ഉജ്ജ്വലമായ ബുദ്ധി” എന്നത് വെറും അക്കാദമിക വിജയം അല്ല, ജീവിതത്തിന്റെ വഴിത്തിരിവുകൾ തിരിച്ചറിയാനും, തെറ്റായ വഴികൾ തിരിച്ചറിയാനും ഉള്ള ബുദ്ധിശക്തിയാണ്.

“ആത്മാഭിമാനമുള്ള മനസ്സ്” എന്നത് ആൾക്കാർ സ്വയം അവരുടെ മൂല്യങ്ങൾക്കൊപ്പം നിൽക്കണമെന്നും ആഗ്രഹിക്കുന്നു. ഇതൊക്കെ ചേർന്നാണ് അമ്മ ഒരു യുവാവിനെയും ഒരു തലമുറയെയും വളർത്താൻ ആഗ്രഹിക്കുന്നത് – സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാവിക്ക് താങ്ങായി.

Question 2.
“ഒരു നേരമ്പോക്കിൽ നിന്നാണ് നാശത്തിന്റെ ആരംഭം’ ഈ വാക്കുകൾക്കുള്ള അർത്ഥം വിശദീകരിക്കുക.
Answer:
ലഹരിയിലേക്കുള്ള യാത്ര ഒന്നും തന്നെ വലിയതായി തുടങ്ങുന്നില്ല; ഒരു ചെറുതായ പെരുമാറ്റവ്യത്യാസം, താല്പര്യവ്യതിയാനമോ, ചിട്ടയില്ലായ്മയോ വലിയ നാശത്തിലേക്ക് നയിക്കാം. ഇത് ജീവിതം തകർക്കുന്ന വഴികളിലേക്ക് വഴിതെളിയിക്കുന്നതിന്റെ തുടക്കം മാത്രമാണ്.

സുഹൃത്തുക്കളെ അനുസരിച്ചു ചെറുതായി മദ്യമോ സിഗററ്റോ പരീക്ഷിക്കുന്നത്, അതിലെ ആനന്ദം പിന്നീട് കഞ്ചാവ്, ഗഞ്ച്, ഹിറോയിൻ തുടങ്ങിയ മയക്കുമരുന്നുകളിലേക്ക് നയിക്കുന്നു.

ശാരീരികവും മാനസികവുമായ അടിമപെടലാണ് അതിന്റെ അവസാനഫലം.

അതിനാൽ, ആദ്യമായി എടുത്ത നേരമ്പോക്ക്’ ആണ് രക്ഷകർത്താക്കൾ ഭയപ്പെടുന്നത് അതാണ് നാശത്തിന്റെ തുടക്കം എന്നറിയാവുന്നത് കൊണ്ട് വിലക്കുകയും ചെയ്യുന്നു. എന്നാൽ അത് മനസ്സിലാക്കാൻ കഴിയാത്ത കുരുന്നു ജീവനുകൾ ആ വിലക്കുകൾ ഭേദിക്കാൻ പുറപ്പെട്ട് അതിന്റെ ഇരകളാവുകയും ചെയ്യുന്നു

Question 3.
ലഹരിയിൽപ്പെടുന്നവരുടെ അവസാനദശയെകുറിച്ച് എഴുത്തുകാരി എന്ത് പറയുന്നു?
Answer:
സുഗതകുമാരി ലഹരിയുടെ പിടിയിലായ ആ കുട്ടിയുടെ ബഹുദൂരം പോകാൻ സാധ്യതയുള്ള ഒരു ജീവിതം, ഒടുവിൽ ഒരു ഭ്രാന്താശുപത്രിയിലെ ഇരിപ്പിടത്തിൽ അവസാനിപ്പിക്കുന്നതാണ് കാണിക്കുന്നത്. ലഹരി ഒടുവിൽ കുടുംബങ്ങളെ നശിപ്പിക്കുകയും, ഒരാളുടെ വ്യക്തിത്വം, ഭാവി എല്ലാം തകർക്കുകയും ചെയ്യുന്നു എന്നത് അവർ വേദനയോടെ വിവരിക്കുന്നു.

എഴുത്തുകാരി ഒരു യുവാവിനെ കാണിക്കുന്നു. വിദ്യാഭ്യാസത്തിൽ മുന്നിൽ നിന്ന ഒരാളായി തുടങ്ങിയ യാത്ര, ലഹരിയിലേക്കുള്ള പതനം കൊണ്ട് ഒടുവിൽ ഭ്രാന്താശുപത്രിയിലെ രോഗിയായിത്തീർന്ന കഥ. അത് വെറും ഒരു വ്യക്തിയുടെ ദുർഗതിയല്ല. ഒരു കുടുംബത്തിന്റെ തകർച്ച, ഒരു മാതാവിന്റെ ഉള്ളിളക്കം, ഒരു സമൂഹത്തിന്റെ പരാജയം എന്നിങ്ങനെയാണ് ഈ ദൃശ്യത്തിന്റെ അടർത്തലുകൾ.

അവസാനദശയിൽ, ജീവിതം തളരുന്നു, സ്വതന്ത്രമില്ലായ്മ, ശാരീരികവും മാനസികവുമായ തകർച്ച, സാമൂഹികമായ ഒറ്റപ്പെടൽ, എന്നിവയിലേക്കാണ് പാതയാകുന്നത്.

ജീവിതം അൽപകാലം കൊണ്ട് ജീവിച്ചു തീർക്കലുകൾ അല്ല എന്നും അതിനു മനോഹരമായ പലതും നൽകാൻ കഴിയും എന്നും സുഗതകുമാരി ഇവിടെ ഓർമിപ്പിക്കുന്നു. ആ ഓർമിപ്പിക്കലുകൾ കുരുന്നുകളെ ഭാവിയിലേക്ക് നോക്കാൻ ചിന്തിപ്പിക്കൽ കൂടിയാണ്. ഭാവി ഇല്ലാതായി പോയവരുടെ ജീവിതമാണ് കവയത്രി സ്നേഹപൂർവ്വം അമ്മയിലൂടെ വായനക്കാരിലേക്ക് എത്തിക്കുന്നത്.

Question 4.
ഒരു ലഹരിവിരുദ്ധ ക്യാമ്പയിനിനായി നിങ്ങൾ സ്കൂളിൽ നടക്കുന്ന അവബോധ റാലിക്ക് മുന്നേ ചൊല്ലി കൊടുക്കാനുള്ള പ്രതിജ്ഞ തയ്യാറാക്കുക.
Answer:
പ്രതിജ്ഞ:
മനസ്സുറച്ച്, ഭാവിയെ വിശുദ്ധമാക്കാൻ, ഒരു നല്ല നാടിനും നല്ല സമൂഹത്തിനും വേണ്ടി ഞാൻ ഈ
പ്രതിജ്ഞ ചെയ്യുന്നു.

മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള നിയമ വിരുദ്ധ ലഹരി പദാർത്ഥങ്ങൾ സമൂഹത്തെ തകർക്കുന്ന മാരക വിപത്താണ് എന്ന് ഞാൻ തിരിച്ചറിയുന്നു. ലഹരിയോടുള്ള ആസക്തി അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും പൂർണ്ണമായും നശിപ്പിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു. നാളത്തെ പൗരൻമാരാവേണ്ട വിദ്യാർത്ഥികളും യുവജനങ്ങളും ലഹരിയുടെ കരാള ഹസ്തങ്ങളിൽ അകപ്പെടാതെ അവരെ സംരക്ഷിക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുക്കുന്നു. നിയമവിരുദ്ധ ലഹരി പദാർത്ഥങ്ങൾ സൂക്ഷിക്കുകയോ, ഉപയോഗിക്കുകയോ, വിൽക്കുകയോ ഉപയോഗിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി നാടിനോടും ജനങ്ങളോടുമുള്ള എന്റെ കടമ നിറവേറ്റുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ജീവിതമാണ് ലഹരി എന്ന ആശയം ജീവിതത്തിൽ പകർത്തി ലഹരി മുക്ത നവകേരളം പടുത്തുയർത്താൻ എന്റെ എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവർത്തിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

സ്നേഹപൂർവം, അമ്മ Notes Question Answer Class 8 Adisthana Padavali Chapter 6

Question 5.
റാലിയിൽ പങ്കെടുക്കുന്നവർക്ക് നൽകാനുള്ള പ്ലഗ് കാർഡ് കൾ മുദ്രാവാക്യങ്ങൾ എഴുതുക.
Answer:
സ്നേഹപൂർവം, അമ്മ Notes Question Answer Class 8 Adisthana Padavali Chapter 6 2
“ഉണർന്നിരിക്കുക യുവകേരളം – ഉയിർക്കാടുക സ്വപ്നങ്ങൾക്ക്”
“അഭിമാനത്തോടെ പറയാം – ഞങ്ങൾ ലഹരിയിലല്ല”
“ലഹരിയില്ല – നന്മയോടെ നിറഞ്ഞ ജീവിതം”
“നീയും ഞാനും ലഹരിവിരുദ്ധർ – ഇത് ഞങ്ങളുടെ പ്രതിജ്ഞ”

Question 7.
ഭ്രാന്താശുപത്രിയിലെ അനുഭവം അമ്മയുടെ മനസിനെ ഇത്രയധികം സ്പർശിച്ചത്എ ന്തുകൊണ്ടാവാം?
Answer:
അമ്മ മനസ്സിലാകുന്നത് – തന്റെ മകൻ ഗതികെട്ടുപോയാൽ ഇങ്ങനെയായേക്കും എന്ന തീവ്ര ഭയം. അവിടെ അവൾ കണ്ട് കുട്ടി, അവളുടെ മകനെപ്പോലെയാണ്. “അമ്മേ, അമ്മേ എന്നെ രക്ഷിക്കൂ” എന്ന് കുട്ടി നിലവിളിക്കുന്നത് കേട്ടപ്പോൾ, അത് അവളുടെ ഹൃദയത്തിൽ ആയിരം സൂചിമുനകളായി തറച്ചു. അവളുടെ സങ്കൽപ്പത്തിൽ തന്റെ മകനും ഈ ഗതി വരുമോയെന്ന ഗഹനമായ പേടി അവളെ തകർത്തുകളഞ്ഞു. ഈ ഭ്രാന്താശുപത്രിയിലെ സന്ദർശനം, ലഹരിയുടെ അവസാനം എന്താകുമെന്ന് തെളിയിക്കുന്ന ദൃശ്യമായി അമ്മയുടെ മനസ്സിൽ പതിഞ്ഞു.

Leave a Comment