Practicing with Class 6 Malayalam Adisthana Padavali Notes Pdf Unit 3 Chapter 11 സൗഹൃദം ജയിക്കുന്നു Souhrudam Jayikkunnu Notes Questions and Answers Pdf improves language skills.
Souhrudam Jayikkunnu Class 6 Notes Questions and Answers
Class 6 Malayalam Adisthana Padavali Notes Unit 3 Chapter 11 Souhrudam Jayikkunnu Question Answer
Class 6 Malayalam Souhrudam Jayikkunnu Notes Question Answer
പഠനപ്രവർത്തനങ്ങൾ
വായിക്കാം, പറയാം
Question 1.
ആയുധവിദ്യാഭ്യസനത്തിന്റെ അവസാനദിനത്തിൽ സംഭവിച്ചതെന്താണ്?
Answer:
കുരുപാണ്ഡവർ ആയുധവിദ്യ അഭ്യസിച്ചുതീരുന്ന ദിനം കീടാങ്കണം എന്ന പേരുള്ള പ്രദർശന സദസ്സ് ഒരുങ്ങുകയാണ്, അർജുനൻ സ്വായത്തമാക്കിയ ധനുർവിദ്യ പ്രദർശിപ്പിച്ചപ്പോൾ കാണികൾ ആയിട്ടുള്ള മുഴുവൻ പേരും വളരെയധികം ജയാരവങ്ങൾ മുഴക്കി അർജുനനെ വാഴ്ത്തി. ഈ സമയത്ത് തന്നെയാണ് തുല്യ പോരാളിയായ കർണ്ണൻ അർജുനനെ വെല്ലുവിളിച്ചുകൊണ്ട് അപ്രതീക്ഷിതമായി
അരങ്ങിലെത്തിയത്.
Question 2.
കൃപാചാര്യൻ കർണ്ണനെ അധിക്ഷേപിച്ചതെന്തിനായിരുന്നു?
Answer:
കൃപാചാര്യൻ, കർണ്ണൻ സുജാതിയല്ലെന്നതു കൊണ്ട്, അവനെ രാജകുമാരനായ അർജുനനുമായി മത്സരിക്കാൻ അർഹനല്ലെന്ന് ആക്ഷേപിച്ചു.
Question 3.
ദുര്യോധനൻ എങ്ങനെയാണ് കൃപരുടെ ഈ അധിക്ഷേപത്തോട് പ്രതികരിച്ചത്?
Answer:
കൃപരുടെ അധിക്ഷേപം കേട്ട് കുപിതനായ ദുര്യോധനൻ ഒറ്റനിമിഷം പോലും ആലോചിക്കാതെ തന്നെ കർണ്ണനെ അംഗരാജാവായി പ്രഖ്യാപിച്ചു അദ്ദേഹത്തിന് നേരിടേണ്ടി വന്ന അപമാനം മറികടക്കാൻ സൗഹൃദം കൊണ്ടുള്ള വലിയൊരു നീക്കമായിരുന്നു അത്. അർജുനനോടുള്ള വ്യക്തിപരമായ വിദ്വേഷം ഉള്ളിൽ കൊണ്ടുനടന്ന ദുര്യോധനൻ പിൽക്കാലത്ത് അർജുനനെ എതിരിടാനുള്ള ഒരു ആയുധമായി കൂടിയാണ് കർണ്ണനെ കണ്ടത്.
Question 4.
ഉള്ളൂരിന്റെ വരികൾ വ്യക്തമാക്കുന്ന കാര്യമെന്താണ്?
Answer:
ഉള്ളൂർ എഴുതിയ കർണ്ണഭൂഷണത്തിൽ നിന്നും എടുത്ത വാക്കുകൾ, കർണ്ണന് ദുര്യോധനനോടുള്ള സൗഹൃദവും നന്ദിയും എത്രത്തോളം ദൃഢമായതാണെന്ന് തെളിയിക്കുന്നു. അപമാനിക്കപ്പെട്ട ഒരു ഘട്ടത്തിൽ തന്നെ അതിൽ നിന്നും മോചിതൻ ആക്കിയവന് ആജീവനാന്തം മിതത്വം വാഗ്ദാനം കൊടുത്ത കർണ്ണന്റെ സൗഹൃദം ഉയർന്നതും ആത്മാർത്ഥതയുള്ളതുമായ ഒരു ബന്ധമായിരുന്നു.
പ്രതികരണക്കുറിപ്പ് എഴുതാം
ദുര്യോധനൻ കർണ്ണനെ അംഗരാജാവാക്കി അപമാനത്തിൽനിന്ന് രക്ഷിച്ചു. കർണ്ണൻ ആദ്യമായി സ്നേഹം അനുഭവിച്ചത് അപ്പോഴായിരിക്കാം. കർണ്ണൻ തന്റെ സുഹൃത്തിനോടു നന്ദി പറഞ്ഞു. അപ്പോൾ ദുര്യോധനൻ കർണ്ണനോട് ഇങ്ങനെ പറഞ്ഞു:
“മഹാനായ മിത്രമേ, ദൃഢമായ സഖ്യം മാത്രം ഞാൻ നിന്നിൽ നിന്ന് ഇച്ഛിക്കുന്നു.
ആരാധ്യനായ സുഹൃത്തായി എന്നോടൊത്ത് എന്നും വർത്തിച്ചാൽ മതി.
അതാണ് നിന്നിൽനിന്നും ഞാനിച്ഛിക്കുന്ന പ്രത്യുപകാരം.”
(ഇനി ഞാനുറങ്ങട്ടെ പി. കെ. ബാലകൃഷ്ണൻ)
Question 1.
ദുര്യോധനന്റെ എന്തു സ്വഭാവസവിശേഷതയാണ് ഈ മറുപടിയിൽനിന്നു മനസ്സി ലാകുന്നത്? ഇങ്ങനെ പെരുമാറുന്നവരാണോ നമുക്കു ചുറ്റുമുള്ളത് ? നിങ്ങളുടെ പ്രതികരണങ്ങൾ എഴുതിനോക്കൂ.
Answer:
പ്രതികരണക്കുറിപ്പ്:
ദുര്യോധനൻ കർണ്ണനെ അപമാനത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്, സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രകാശനമാണ്. കർണ്ണൻ തന്റെ ജീവിതത്തിൽ ആദ്യമായി ആത്മാർഥമായ സൗഹൃദം അനുഭവിച്ചത് ദുര്യോധനൻ നൽകിയ ആ ആദരവിലൂടെയാകും. പകരം താൻ എന്തു നൽകണമെന്ന് ചോദ്യത്തിന് കർണ്ണനോട് ദുരിതൻ പറഞ്ഞു
‘ദൃഢമായ സൗഹൃദം മാത്രമാണ് ഞാൻ നിന്നിൽ നിന്ന് ആഗ്രഹിക്കുന്നത്.’
ഇതിൽ നിന്നും ദുര്യോധനൻ വളരെ സ്നേഹപരനും കൃതജ്ഞനും വിശ്വസ്തനുമായ സുഹൃത്ത് ആയി കർണ്ണൻ അനുമാനിക്കുന്നു. പ്രത്യുപകാരം ആഗ്രഹിക്കാതെ സൗഹൃദം മാത്രം ചോദിക്കുന്ന ദുര്യോധനോട് കർണ്ണൻ എല്ലാകാലത്തും ആത്മാർത്ഥ സുഹൃത്തായി കൂടെ നിൽക്കുന്നു. സൗഹൃദം, ഉപകാരത്തിനുവേണ്ടിയല്ല, ആത്മാർത്ഥതയ്ക്കാണ് – എന്ന സന്ദേശം പാഠം നൽകുന്നു.
(ക്രീഡാങ്കണത്തിൽ കൗരവ പാണ്ഡവന്മാരുടെ അഭ്യാസ പ്രദർശനത്തിൽ നിന്നു തന്നെ കുരുവംശത്തിലെ നൂറു പേരെക്കാൾ പാണ്ഡവർ അഞ്ചുപേർ ശക്തരാണെന്ന് തെളിഞ്ഞിരുന്നു. ഈ സന്ദർഭത്തിലാണ് കർണ്ണൻ രംഗപ്രവേശനം ചെയ്യുന്നത്. ഭാവിയിൽ ഉണ്ടായേക്കാവുന്ന സംഘർഷങ്ങളും രാജ്യമോഹവും കൊണ്ടാണ് ദുര്യോധനൻ കർണ്ണനെ തന്റെ സുഹൃത്താക്കാൻ തീരുമാനിക്കുന്നത്. ശക്തനായ ഒരു ധനുർധാരിയെ കൂടെ നിർത്തുക എന്ന ഗൂഢലക്ഷ്യം കൂടെ ദുര്യോധനൻ ഉണ്ടായിരുന്നെന്ന് ആ സമയത്ത് കർണ്ണന് മനസ്സിലായില്ലായിരുന്നു.)
സ്വാതന്ത്ര്യം – രചനകളിൽ
Question 1.
സ്കൂൾ ലൈബ്രറിയും സമീപത്തുള്ള വായനശാലകളും സന്ദർശിച്ച്, സ്വാതന്ത്ര്യം പ്രമേയമായി വരുന്ന രചനകൾ കണ്ടെത്തി ശേഖരിക്കുക.
Answer:
സ്വാതന്ത്ര്യം പ്രമേയമായ മലയാള രചനകൾ
“സ്വാതന്ത്ര്യ സമര കഥകൾ” – (കഥ) വൈക്കം മുഹമ്മദ് ബഷീർ
“എന്റെ സത്യന്വേഷണ പരീക്ഷണങ്ങൾ” -(ആത്മകഥ) മഹാത്മാഗാന്ധി
നിങ്ങളുടെ അറിവിലേക്ക് സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ വ്യാപൃതമായി കേട്ട് മാർച്ചിൽ സോങ് നൽകുന്നു.
വരിക വരിക സഹജരേ സഹനസമരസമയമായ്
കരളുറച്ചു കൈകൾ കോർത്തു കാൽ നടയ്ക്കു പോക നാം
ബ്രിട്ടനെ വിരട്ടുവിൻ ചട്ടമൊക്കെ മാറ്റുവിൻ
ദുഷ്ടനീതി വിഷ്ടപത്തിലൊട്ടുമേ നിലച്ചിടാ
എത്ര നാളിങ്ങടിമയായ് കിടക്കണം സഖാക്കളേ
പുത്ര പൗത്രരെങ്കിലും സ്വതന്ത്രരായ് വരേണ്ടയോ
ഗതഭയം ചരിക്ക നാം ഗരുഡതുല്യ വേഗരായ
സഹഗമിക്ക സഹഗമിക്ക സഹഗമിക്ക ധീരരേ
ധീരരേ ധീരരേ (വരിക വരിക….)
എത്ര പേർ രണത്തിലാണ്ട് മൃത്യുവേറ്റിടുന്നു നാം
തത് ചെന്നു സത്യയുദ്ധമിക്ഷണം ജയിക്കണം
വെടികളടികളിടികളൊക്കെ വന്നു മേത്തു കൊള്ളുകിൽ
പൊടി തുടച്ചു ചിരി ചിരിച്ചു മാറു കാട്ടി നിൽക്കണം
ധീരരേ ധീരരേ
(വരിക വരിക….)
ശക്തിയില്ല തോക്കുമില്ലയെങ്കിലും കരങ്ങളിൽ
രക്തമുള്ള നാൾ വരെ നമുക്കു യുദ്ധമാടണം
ത്രത തോക്കു കുന്തമീട്ടിയൊന്നുമില്ലയെങ്കിലും
ശത്രു തോറ്റു മണ്ടിടുന്നതെത്രയെത്രയൽഭുതം
ധീരരേ ധീരരേ
(വരിക വരിക…..)
തീയർ പുലയരാദിയായ സാധു ജനതയെ ബലാൽ
തീയിലിട്ടു വാട്ടിടുന്ന ദുഷ്ടരോടെതിർക്കണം
വിജയമെങ്കിൽ വിജയവും മരണമെങ്കിൽ മരണവും
ഭയവിഹീനമഖിലജനവുമാഗ്രഹിച്ചിറങ്ങണം
ധീരരേ ധീരരേ
(വരിക വരിക….)
ഉപ്പു നാം കുറുക്കണം ആരു വന്നെതിർക്കിലും
അല്പവും കെടുത്തിടാതെ കോപിയാതെ നിൽക്കണം
(വരിക വരിക…..) – അംശി നാരയണപിള്ള
വൈക്കം സത്യാഗ്രഹത്തിനു ഗ്രാമാന്തരങ്ങളിൽ നിന്നെത്തിയ ധർമ്മഭടന്മാർ ഈണത്തിൽ പാടി യതും പാണാവള്ളി കൃഷ്ണൻ വൈദ്യൻ രചിച്ചതുമായ സൈനികഗാനം താഴെകൊടുക്കുന്നു.
വരിക വരിക സഹജരെ
പതിതരില്ല മനുജരിൽ
ഒരുപിതാവിനുത്ഭവിച്ച
തനയരാണു നമ്മള്
കരമണച്ചു കരളുറച്ചു
പെരുവഴിക്കു പോക നാം
ഒരുവനുള്ളതല്ല രാജ-
വീഥീ നമ്മൾ നൽകിടും
കരമെടുത്ത് പണീനടത്തി
അതു നമുക്കു പൊതുവിലാം
കുറവ, പറയ, പുലയരാദി
പ്രജകൾ മനുജരല്ലയോ?
കുറവവർക്കു പറവതെല്ലാം
കുടിലബുദ്ധീയല്ലയോ?
കുറവവർക്കു പറവതെല്ലാം
കുടിലബുദ്ധിയല്ലയോ?
വയൽകിളച്ചു കളപറിച്ചു
വിളവെടുക്കും വൃത്തിയാൽ
തടികറുത്ത മനുജരെല്ലാം
പതിതരായി മാറിപോൽ
ഉപകരിക്കുവെരെയേവ-
മപഹസിച്ചീടും ജനം
വിപതിതാഗ്രഗണ്യരാകുമ-
പരജന്മമേന്തിയാൽ
തടിയിലുള്ള ഡീ.പീ. ഡബ്ളിയു
ലിപികൾ മാച്ചുകളിലും
നെടിയ ഭിത്തി പണികഴിച്ചു
വഴിയടച്ചുകളകിലും
പാഠഭാഗത്തെ അടിസ്ഥാനമാക്കി കൂടതൽ ചോദ്യങ്ങൾ
Question 1.
തുല്യ കഴിവുകളുള്ള യോദ്ധാക്കളായിരുന്നിട്ടും അർജുനനും കർണ്ണനും ലഭിച്ച സ്ഥാനവും അംഗീകാരവും വ്യത്യസ്തമായിരുന്നു. എന്തുകൊണ്ട്?
Answer:
അർജുനനും കർണ്ണനും തുല്യമായ ആയുധവിദ്യാപരമായ കഴിവുകൾ പുലർത്തിയിരുന്നെങ്കിലും, സമൂഹം അവരുടെ ജന്മപശ്ചാത്തലത്തെ അടിസ്ഥാനമാക്കിയാണ് അംഗീകാരവും സ്ഥാനവുമൊക്കെയും നിശ്ചയിച്ചത്. രാജകുലത്തിൽ ജനിച്ച അർജുനന് അംഗീകാരവും പ്രശംസയും ലഭിച്ചപ്പോൾ, സൂതപുത്രനെന്ന പേരിൽ കർണ്ണന് ആ അംഗീകാരം നിഷേധിക്കപ്പെട്ടു. ഇതുവഴി സമൂഹത്തിലെ ജാതിവ്യവസ്ഥയുടെ ക്രൂരതയും വിവേചനതയും വെളിച്ചത്തിലാകുന്നു.
Question 2.
കൃപാചാര്യൻ കർണ്ണനെ എന്തുകൊണ്ട് മത്സരത്തിൽ നിന്ന് വിലക്കി?
Answer:
കൃപാചാര്യൻ കർണ്ണൻ ജനിച്ച് കുലത്തെ പറഞ്ഞാണ് (ജന്മപശ്ചാത്തലത്തെ) അവനെ പൊതു മത്സരത്തിൽ നിന്നും ഒഴിവാക്കിയത്. കർണ്ണൻ സൂതപുത്രനായതിനാൽ, രാജകുമാരന്മാരുമായി അവന് മത്സരിക്കാൻ യോഗ്യതയില്ലെന്ന് കൃപാചാര്യൻ അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ അസമത്വബോധവും ജാതിവിവേചനവും ഇതിലൂടെ വ്യക്തമാകുന്നു.
Question 3.
കർണ്ണനെ അംഗരാജാവായി പ്രഖ്യാപിച്ച ദുര്യോധനന്റെ നടപടി എങ്ങനെ വിലയിരുത്താം?
Answer:
ദുര്യോധനൻ കർണ്ണനെ അംഗരാജാവായി പ്രഖ്യാപിച്ചതിലൂടെ, അവൻ തന്റെ സുഹൃത്തിന് നൽകുന്ന അംഗീകാരവും ആദരവും പ്രകടമാകുന്നു. കർണ്ണന്റെ അഭിമാനവും ആത്മബോധവും സംരക്ഷിക്കാൻ ഈ തീരുമാനം നിർണ്ണായകമായി മാറുന്നു. സുഹൃത്തായ ഒരാളെ നിലകൊള്ളാൻ ഔദ്യോഗിക പദവിയും സ്ഥാനവും നൽകുന്ന ദുര്യോധനൻ മാനവിക മൂല്യങ്ങളുടെ ഉത്തമ മാതൃകയാകുന്നു.
Question 4.
കർണ്ണനിൽ നിന്ന് ദുര്യോധനൻ എന്താണ് പ്രതീക്ഷിച്ചിരുന്നത്?
Answer:
ദുര്യോധനൻ കർണ്ണനിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത് പരസ്പരനിഷ്ഠയും ആത്മാർത്ഥമായ സൗഹൃദവുമാണ്. അധികാരത്തിനും, സ്ഥാനത്തിനും പകരമായി കർണ്ണനിൽ നിന്ന് വിശ്വാസവും പിന്തുണയും മാത്രമാണ് അവൻ പ്രതീക്ഷിച്ചത്. കർണ്ണൻ ഈ പ്രതീക്ഷയ്ക്ക് ഉത്തമമായി പ്രതികരിക്കുകയും ജീവിതമാകെ അതിനോട് നിഷ്ഠയോടെയും ആത്മസമർപ്പണത്തോടെയും നിന്നതിൽനിന്ന് ഇത് തെളിയുന്നു.
Question 5.
‘ആഹാ! ജയിപ്പൂ, വിജയിപ്പൂ’ – എന്ന വരികളിൽ നിന്നുള്ള സൗഹൃദവീക്ഷണത്തെ കുറിച്ച് വിശദീകരിക്കുക.
Answer:
കർണ്ണൻ തന്റെ സുഹൃത്ത് ദുര്യോധനന് ആത്മാർത്ഥതയോടെ നന്ദി പറയുമ്പോൾ അവൻ ഉപയോഗിക്കുന്ന വാക്കുകളാണ്. ‘ജയിപ്പൂ, വിജയിപ്പൂ ഞങ്ങൾതൻ സൗഹാർദം, സൗഭ്രാത്രം, സർവോൽകൃഷ്ടം!’ സൗഹൃദം ഏറ്റവും മഹത്വമുള്ളതും ഉയർന്നതുമാണ് എന്ന സന്ദേശം ഈ വരികളിൽ നിന്ന് പുറപ്പെടുന്നു. വിശ്വാസം, പിന്തുണ, ത്യാഗം, ആത്മസംമർപ്പണം എന്നിവയാണ് ഈ സൗഹൃദത്തിന്റെ ആധാരങ്ങൾ. അതുകൊണ്ട് ഈ വാക്കുകൾ സ്നേഹബന്ധത്തിന്റെ ആഴം
വ്യക്തമാക്കുന്നു.
Question 6.
മഹാഭാരതത്തിൽ ഈ ഒരു പശ്ചാത്തലത്തിൽ അക്രമിയായ ദുര്യോധനൻ ആരാധ്യനായി തീരുന്നത് എന്തുകൊണ്ട്?
Answer:
മഹാഭാരതത്തിൽ സാധാരണ വില്ലനായ് കണക്കാക്കപ്പെടുന്ന ദുര്യോധനൻ, ഈ സംഭവത്തിൽ വിശാലഹൃദയനായ ഒരു സുഹൃത്ത് എന്ന നിലയിലാണ് ചിത്രീകരിക്കപ്പെടുന്നത്. കർണ്ണന് ജാതി നിമിത്തം അവമതിക്കപ്പെടുന്ന ഒരു ഘട്ടത്തിൽ അവനെ അംഗരാജാവാക്കി ഉയർത്തുന്നത്, ദുര്യോധനനെ മഹത്തായ സൗഹൃദത്തിന്റെ പ്രതീകമാക്കി മാറ്റുന്നു. ഈ സംഭാഷണരംഗത്തിൽ അക്രമിത്വമല്ല, മറിച്ച് മനുഷ്യത്വമാണ് അവനിൽ പ്രത്യക്ഷപ്പെടുന്നത്.
Question 7.
കർണ്ണൻ അനുഭവിച്ച സാമൂഹ്യനിരസനം ആധുനികതയുടെ പശ്ചാത്തലത്തിൽ വിലയിരുത്തു.
Answer:
കർണ്ണൻ അനുഭവിച്ച സാമൂഹ്യ നിരസനം ഇന്നും വിവിധ രൂപങ്ങളിൽ നിലനില്ക്കുന്ന ജാതിവിവേചനത്തിന്റെ ശക്തമായ അടയാളമാണ്. ഇന്ന് മനുഷ്യാവകാശങ്ങളും സാമൂഹിക നീതിയും മുൻനിരയിൽ വരുന്ന കാലത്തും, ജന്മാനുസൃതമായി ആളുകൾക്ക് അവസരങ്ങൾ നിഷേധിക്കുന്ന പ്രവണത ഇന്നും കണക്കിൽ വയ്ക്കാവുന്നതാണ്. കർണ്ണന്റെ ജീവിതം, പ്രാപ്തിയില്ലാത്തതിനാൽ അല്ല, മറിച്ച് ജന്മപശ്ചാത്തലത്തിന്റെ പേരിൽ ഒരാളെ അവഹേളിക്കാമെന്ന മനോഭാവം എത നാളായാലും ന്യായീകരിക്കാനാവില്ലെന്ന് ഓർമ്മിപ്പിക്കുന്നു.
Question 8.
യഥാർത്ഥ സൗഹൃദ മൂല്യങ്ങൾ എന്തെല്ലാമെന്ന് സ്വന്തം അഭിപ്രായത്തിൽ കുറിപ്പ് തയ്യാറാക്കുക.
Answer:
യഥാർത്ഥ സൗഹൃദം വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ബന്ധമാണ്. പ്രശസ്തിയും പദവിയും പ്രതിഫലമെന്നു കണക്കാക്കാതെ, ബുദ്ധിയും മനസ്സും പങ്കുവെക്കാൻ കഴിയുന്നതാണ് സ്നേഹ ബന്ധത്തിന്റെ വിശിഷ്ടത, പരസ്പര ബഹുമാനവും ത്യാഗവും അംഗീകാരവുമാണ് സൗഹൃദത്തിന്റെ അടയാളം. ഗുണത്തിലും ദോഷത്തിലും ഒരേപോലെ ഒപ്പം നിൽക്കുന്ന ബന്ധം മാത്രമേ യഥാർത്ഥ സൗഹൃദമായി നിലനിൽക്കുകയുള്ളു.
Question 9.
സുഹൃത്തുക്കൾക്കിടയിലെ അർപ്പണബോധവും ആത്മസമർപ്പണവും ഈ ഭാഗത്തിൽ എങ്ങനെ വെളിച്ചം വീശുന്നു?
Answer:
കർണ്ണനും ദുര്യോധനനും തമ്മിലുള്ള സൗഹൃദം അർപ്പണബോധത്താലും ആത്മസമർപ്പണത്താലും സമ്പുഷ്ടമാണ്. കർണ്ണന് എതിരായിരുന്ന സമൂഹദൃഷ്ടിയേ മറികടന്ന് അവനെ അംഗരാജാവാക്കി ഉയർത്തുന്ന ദുര്യോധനന്റെ തീരുമാനവും, ദുര്യോധനനോടുള്ള നന്ദിയും വിശ്വാസവുമുള്ള കർണ്ണന്റെ പ്രതികരണവും അതിന്റെ ഉജ്ജ്വല ഉദാഹരണങ്ങളാണ്. പേരുമറച്ച ആ ബന്ധം ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഉയർന്ന മാതൃകയായി ഈ ലേഖനഭാഗത്തിൽ ഉയർന്നു നിൽക്കുന്നു.