Students rely on Kerala Syllabus SSLC Social Science Notes Pdf Download Malayalam Medium and SSLC Geography Chapter 1 Important Questions Malayalam Medium ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും to help self-study at home.
Class 10 Geography Chapter 1 Important Questions Malayalam Medium
Kerala Syllabus Class 10 Social Science Geography Chapter 1 Important Questions Malayalam Medium
ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
Question 1.
ഒരു നിശ്ചിത പ്രദേശത്ത് ഹ്രസ്വകാലയളവിൽ അനുഭവപ്പെടുന്ന താപനില, അന്തരീക്ഷമർദ്ദം, കാറ്റ്, ആർദ്രത, വർഷണം എന്നിവയെ വിളിക്കുന്ന പേരെന്ത്?
a) കാലാവസ്ഥ
b) ദിനാന്തരീക്ഷസ്ഥിതി
c) താപനില
d) ആർദ്രത
Answer:
b) ദിനാന്തരീക്ഷസ്ഥിതി
Question 2.
ഒരു വിശാല ഭൂപ്രദേശത്ത് ദീർഘകാലമായി അനുഭവപ്പെടുന്ന ദിനാന്തരീക്ഷ സൂചകങ്ങളുടെ ശരാശരിയെ വിളിക്കുന്ന പേരെന്ത്?
a) ദിനാന്തരീക്ഷസ്ഥിതി
b) താപനില
c) ആർദ്രത
d) കാലാവസ്ഥ
Answer:
d) കാലാവസ്ഥ
Question 3.
ഭൂമിയുടെ പ്രധാന ഊർജ്ജ സ്രോതസ്സ് ഏതാണ്?
a) കാറ്റ്
b) മഴ
c) സൂര്യൻ
d) മേഘം
Answer:
c) സൂര്യൻ
Question 4.
സൂര്യനിൽ ഊർജ്ജം ഉണ്ടാകുന്ന പ്രക്രിയയുടെ പേരെന്ത്?
a) താപചാലനം
b) സംവഹനം
c) അണുസംയോജനം
d) വികിരണം
Answer:
c) അണുസംയോജനം
Question 5.
ഭൂമിയിലെത്തുന്ന സൂര്യരശ്മിയുടെ അളവിനെ എന്താണ് വിളിക്കുന്നത്?
a) താപബജറ്റ്
b) ഭൗമവികിരണം
c) ഇൻസൊലേഷൻ
d) ഹരിതഗൃഹ പ്രഭാവം
Answer:
c) ഇൻസൊലേഷൻ
![]()
Question 6.
ചൂടുള്ള വസ്തുക്കളിൽ നിന്ന് ഊർജ്ജം വികിരണം ചെയ്യപ്പെടുന്നത് ഏത് തരംഗങ്ങളായിട്ടാണ്?
a) ദീർഘതരംഗങ്ങൾ
b) ശബ്ദ തരംഗങ്ങൾ
c) പ്രകാശ തരംഗങ്ങൾ
d) ഹ്രസ്വതരംഗങ്ങൾ
Answer:
d) ഹ്രസ്വതരംഗങ്ങൾ
Question 7.
താരതമ്യേന ചൂട് കുറഞ്ഞ വസ്തുക്കളിൽ നിന്ന് ഊർജ്ജവികിരണം നടക്കുന്നത് ഏത് തരംഗങ്ങളാ യിട്ടാണ്?
a) ഹ്രസ്വതരംഗങ്ങൾ
b) റേഡിയോ തരംഗങ്ങൾ
c) ദീർഘതരംഗങ്ങൾ
d) മൈക്രോ തരംഗങ്ങൾ
Answer:
c) ദീർഘതരംഗങ്ങൾ
Question 8.
ഭൂമിയിൽ നിന്ന് ദീർഘതരംഗങ്ങളായി ഊർജ്ജം പുനർവികിരണം ചെയ്യപ്പെടുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?
a) ഇൻസൊലേഷൻ
b) താപചാലനം
c) ഭൗമവികിരണം
d) സംവഹനം
Answer:
c) ഭൗമവികിരണം
Question 9.
സൂര്യരശ്മി ലംബമായി പതിക്കുന്നത് ഏത് താപീയമേഖലയിലാണ്?
a) ഉഷ്ണമേഖല
b) മിതോഷ്ണമേഖല
c) ശൈത്യമേഖല
d) ഉപധ്രുവീയമേഖല
Answer:
a) ഉഷ്ണമേഖല
Question 10.
ഭൗമോപരിതലത്തിലെ ശരാശരി അന്തരീക്ഷമർദ്ദം എത്രയാണ്?
a) 76 mmHg
b) 1000 mb
c) 1050 hPa
d) 50 cmHg
Answer:
a) 76 mmHg
Question 11.
അന്തരീക്ഷമർദം അളക്കുന്ന ഉപകരണം ഏതാണ്?
a) തെർമോമീറ്റർ
b) ഹൈഗ്രോമീറ്റർ
c) ബാരോമീറ്റർ
d) അനീമോമീറ്റർ
Answer:
c) ബാരോമീറ്റർ
![]()
Question 12.
ഭൂമധ്യരേഖാ പ്രദേശത്തെ ഉയർന്ന താപനില കാരണം രൂപം കൊള്ളുന്ന ന്യൂനമർദ മേഖല ഏതാണ്?
a) ധ്രുവീയ ഉച്ചമർദ മേഖല
b) ഉപോഷ്ണ ഉച്ചമർദ മേഖല
c) ഭൂമധ്യരേഖാ ന്യൂനമർദ മേഖല
d) ഉപധ്രുവീയ ന്യൂനമർദ മേഖല
Answer:
c) ഭൂമധ്യരേഖാ ന്യൂനമർദ മേഖല
Question 13.
വർഷം മുഴുവൻ ഒരു നിശ്ചിത ദിശയിൽ സ്ഥിരമായി വീശുന്ന കാറ്റുകൾക്ക് പറയുന്ന പേരെന്ത്?
a) കാലികവാതങ്ങൾ
b) പ്രാദേശികവാതങ്ങൾ
c) സ്ഥിരവാതങ്ങൾ
d) അസ്ഥിരവാതങ്ങൾ
Answer:
c) സ്ഥിരവാതങ്ങൾ
Question 14.
ഉഷ്ണകാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ രൂപംകൊള്ളുന്ന ന്യൂനമർദം കാരണം ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് വീശുന്ന കാറ്റുകൾ ഏതാണ്?
a) കിഴക്കൻ കാറ്റുകൾ
b) പടിഞ്ഞാറൻ കാറ്റുകൾ
c) തെക്ക് പടിഞ്ഞാറൻ മൺസൂൺ
d) വടക്ക് കിഴക്കൻ മൺസൂൺ
Answer:
c) തെക്ക് പടിഞ്ഞാറൻ മൺസൂൺ
Question 15.
അന്തരീക്ഷത്തിലെ ജലത്തിന്റെ അളവിനെ എന്താണ് വിളിക്കുന്നത്?
a) താപനില
b) ആർദ്രത
c) മർദ്ദം
d) വർഷണം
Answer:
b) ആർദ്രത
Question 16.
അന്തരീക്ഷത്തിലെ ജലബാഷ് പം തണുത്ത് ജലകണികകളായി മാറുന്ന പ്രക്രിയയുടെ പേരെന്ത്?
a) ബാഷ്പീകരണം
b) ഖനീഭവിക്കൽ
c) ഉൽപാദനം
d) ലയനം
Answer:
b) ഖനീഭവിക്കൽ
Question 17.
ചുവടെ കൊടുത്തിട്ടുള്ളവയിൽ ഘനീകരണ രൂപങ്ങൾ ഏതെല്ലാം?
a) ആലിപ്പഴവീഴ്ച
b) തുഷാരം
c) ഹിമം
d) മഞ്ഞുവീഴ്ച
Options
I. a, b
II. b, c
III. c, d
IV. a, c
Answer:
II. b, c
Question 18.
ചുവടെ നൽകിയിരിക്കുന്നതിൽ ഏതെല്ലാമാണ് ചക്രവാതങ്ങൾ?
a) ടൈഫൂൺസ്
b) ഫൊൻ
c) ഹർമാറ്റൻ
d) വില്ലിവില്ലീസ്
I. a, b
II. b, c
III. a, d
IV. b, d
Answer:
III. a, d
![]()
Question 19.
ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏത് കാറ്റാണ് ദക്ഷിണാർധഗോളത്തിൽ കൂടുതൽ ശക്തമായി വീശുന്നത്?
a) മൺസൂൺ കാറ്റുകൾ
b) വാണിജ്യവാതങ്ങൾ
c) പശ്ചിമവാതങ്ങൾ
d) ധ്രുവീയ വാതങ്ങൾ
Answer:
c) പശ്ചിമവാതങ്ങൾ
Question 20.
സഹാറ മരുഭൂമിയിലൂടെ വീശുന്ന പ്രാദേശിക വാതം ഏത്?
a) മു
b) ചിനൂക്ക്
c) ഫൊൻ
d) ഹർമാറ്റൻ
Answer:
d) ഹർമാറ്റൻ
Question 21.
റോക്കി പർവത ചരിവിൽ വീശുന്ന പ്രാദേശിക വാതം ഏത്?
a) മു
b) ചിനൂക്ക്
c) ഫൊൻ
d) ഹർമാറ്റൻ
Answer:
b) ചിനൂക്ക്
Question 22.
സൂര്യൻ ഉൾപ്പെടെ പ്രപഞ്ചത്തിലെ എല്ലാ നക്ഷത്രങ്ങളിലും ഊർജ്ജം ഉത്പാദിപ്പിക്കുന്നത് എങ്ങനെയാണ്?
Answer:
അണുസംയോജനത്തിലൂടെ.
Question 23.
ഭൗമോപരിതലത്തിൽ നിന്നും ദീർഘതരംഗങ്ങളായി ഊർജ്ജം പുറന്തള്ളപ്പെടുന്ന പ്രക്രിയയെ അറിയപ്പെടുന്നത്.
Answer:
ഭൗമവികിരണം.
Question 24.
ഒരു ദിവസത്തെ കൂടിയ അന്തരീക്ഷതാപനിലയായി കാലാവസ്ഥാനിരീക്ഷകർ കണക്കാക്കുന്നത് ഏത്
സമയത്തെ താപനിലയാണ്?
Answer:
ഉച്ചയ്ക്ക് 2 മണിക്ക് രേഖപ്പെടുത്തുന്ന താപനില,
Question 25.
ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കല്പികരേഖകൾക്ക് എന്ത് പേര് നൽകുന്നു?
Answer:
സമതാപരേഖകൾ (Isotherms)
Question 26.
അന്തരീക്ഷതാപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
Answer:
തെർമോമീറ്റർ
![]()
Question 27.
സൂര്യപ്രകാശത്തെ ഉള്ളിലേക്ക് കടത്തിവിടുകയും എന്നാൽ ഉള്ളിലെ ചൂടിനെ പുറത്തേക്ക് വിടാതിരിക്കുകയും ചെയ്യുന്ന ഗ്ലാസ് മേൽക്കൂരയുള്ള കെട്ടിടങ്ങളെ അറിയപ്പെടുന്നത് ഏതു പേരിൽ?
Answer:
ഹരിത ഗൃഹം
Question 28.
ഇൻസൊലേഷനിലൂടെ ഭൂമിയുടെ ഉപരിതലത്തിൽ എത്തിച്ചേരുന്ന സൗരോർജ്ജത്തിന്റെ അളവ് എത്ര?
Answer:
51 യൂണിറ്റ്
Question 29.
കേരളത്തിൽ പൊതുവെ മിതമായ താപനില അനുഭവപ്പെടാൻ കാരണം എന്ത്?
Answer:
കേരളം സമുദ്രതീരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നതുകൊണ്ട്
Question 30.
സമതാപരേഖകൾ വരയ്ക്കുന്നത് എന്തിനാണ്?
Answer:
താപവിതരണം സംബന്ധിച്ച വിവരങ്ങൾ വിശകലനം ചെയ്യുന്നതിന്.
Question 31.
മെർക്കുറി ഉപയോഗിച്ച് അന്തരീക്ഷമർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
Answer:
മെർക്കുറി ബാരോമീറ്റർ
Question 32.
അന്തരീക്ഷത്തിലൂടെ കടന്നുവരുന്ന സൗരവികി രണം അന്തരീക്ഷത്തെ കാര്യമായി ചൂടുപിടിപ്പിക്കാ അത് എന്തുകൊണ്ട്?
Answer:
അന്തരീക്ഷത്തിലൂടെ കടന്നുവരുന്ന സൗരവികി രണം ഹ്രസ്വതരംഗങ്ങളായതിനാൽ അന്തരീ ക്ഷത്തെ കാര്യമായി ചൂടുപിടിപ്പിക്കാറില്ല.
Question 33.
ഹരിതഗൃഹ പ്രഭാവം (Greenhouse Effect) എന്നാൽ എന്ത്?
Answer:
ഭൗമവികിരണത്തെ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് പോലുള്ള ഹരിതഗൃഹ വാതകങ്ങൾ ആഗിരണം ചെയ്യുന്നത് അന്തരീ ക്ഷത്തെ ചൂടുപിടിപ്പിക്കുന്നു. ഇതിനെ ഹരിതഗൃഹ പ്രഭാവമെന്ന് വിളിക്കുന്നു.
![]()
Question 34.
ഭൂമിയെ ജീവഗ്രഹമായി നിലനിർത്തുന്നതിൽ താപസന്തുലനപ്രക്രിയയുടെ പ്രാധാന്യം എന്താണ്?
Answer:
ഭൂമിയിലെ താപനിലയെ സന്തുലിതമായി നിലനിർത്തി ജീവന് അനുയോജ്യമായ സാഹ ചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ താപസന്തുലന പ്രക്രിയ പ്രധാന പങ്ക് വഹിക്കുന്നു.
Question 35.
ദിവസം മുഴുവൻ ഒരേ അളവിലാണോ സൗരോർജ്ജം ലഭിക്കുന്നത്?
Answer:
അല്ല, സൂര്യോദയം മുതൽ ക്രമേണ ഉയരുകയും ഉച്ചയോടെ പാരമ്യത്തിലെത്തുകയും ചെയ്യുന്നു.
Question 36.
സമതാപരേഖകൾ (Isotherms) എന്നാൽ എന്ത്?
Answer:
ഓരോ പ്രദേശത്തും രേഖപ്പെടുത്തുന്ന താപനിലയെ ഭൂപടങ്ങളിൽ അടയാളപ്പെടുത്തി ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ചു കൊണ്ട് വരയ്ക്കുന്ന സാങ്കല്പികരേഖകളാണ് സമതാപരേഖകൾ (Isotherms).
Question 37.
താപനിലയെ ഭൂപടങ്ങളിൽ എങ്ങനെയാണ് അടയാളപ്പെടുത്തുന്നത്?
Answer:
ഓരോ പ്രദേശത്തും രേഖ പ്പെടുത്തുന്ന താപനിലയെ ഭൂപടങ്ങളിൽ അടയാളപ്പെടുത്തി ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്നു.
Question 38.
സമുദ്രത്തിൽ നിന്നകലുന്തോറും താപനിലയിൽ എന്ത് മാറ്റം സംഭവിക്കുന്നു?
Answer:
സമുദ്രസ്വാധീനം കുറയുന്നതിനാൽ പകൽ താപം വളരെ ഉയരുന്നതിനും രാത്രി താപം വളരെ കുറയുന്നതിനും കാരണമാകുന്നു.
Question 39.
സമമർദരേഖകൾ (Isobars) എന്നാൽ എന്ത്?
Answer:
ഓരോ പ്രദേശത്തും രേഖപ്പെടുത്തുന്ന അന്തരീക്ഷമർദത്തെ ഭൂപടങ്ങളിൽ രേഖപ്പെടുത്തി ഒരേ മർദമുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കല്പികരേഖ കളാണ് സമമർദരേഖകൾ (Isobars).
Question 40.
ഉപധ്രുവീയ ന്യൂനമർദമേഖലകൾ രൂപപ്പെടാൻ കാരണം എന്ത്?
Answer:
ഭൂഭ്രമണത്തിന്റെ സ്വാധീനശക്തിയാൽ മേഖലയിൽ വായു വൻതോതിൽ ആകാശത്തേ യ്ക്ക് ഉയർത്തപ്പെടുന്നതിനാലാണ്.
![]()
Question 41.
കോറിയോലിസ് ബലം എന്നാൽ എന്ത്?
Answer:
കോറിയോലിസ് പ്രഭാവം മൂലം ഉത്തരാർധഗോള ത്തിൽ കാറ്റുകൾ സഞ്ചാരദിശയുടെ വലത്തോട്ടും ദക്ഷിണാർധഗോളത്തിൽ സഞ്ചാരദിശയ്ക്ക് ഇടത്തോട്ടും വ്യതിചലിക്കുന്നു.
Question 42.
ഭൂമിയുടെ താപ ബജറ്റ് (Heat budget) എന്നാൽ എന്ത്?
Answer:
പ്രതിദിനം ഭൂമിയിലേക്ക് വന്നുചേരുന്ന ഏറെക്കുറെ മുഴുവൻ ഊർജ്ജവും ഇത്തരത്തിൽ പുനഃവികി രണം ചെയ്യപ്പെടുന്നതിലൂടെ ഭൗമോപരി തലതാപം ക്രമാതീതമായി കൂടാതെയും കുറയാതെയും സന്തുലിതമായി നിലനിർത്താനാകുന്നു. ഈ താപസന്തുലനപ്രക്രിയയെ ഭൂമിയുടെ താപബജറ്റ് (Heat budget) എന്നു വിളിക്കുന്നു.
Question 43.
ദൈനിക ശരാശരി ഊഷ്മാവ് കണക്കാക്കാൻ എന്ത് വിവരങ്ങളാണ് ആവശ്യം?
Answer:
കൂടിയ താപനിലയും
കുറഞ്ഞ താപനിലയും.
Question 44.
മെർക്കുറി ബാരോമീറ്റർ, അനിറോയിഡ് ബാരോ മീറ്റർ എന്നിവ താരതമ്യം ചെയ്യുക.
Answer:
- മെർക്കുറി ഉപയോഗിച്ച് അന്തരീക്ഷമർദം അളക്കുന്ന ഉപകരണം.
- മെർക്കുറിയില്ലാതെ അന്തരീക്ഷമർദം അളക്കുന്ന ഉപകരണം.
Question 45.
ഭൗമോപരിതല ശരാശരി മർദം എത്രയാണ്? ഇത് ഒരു മെർക്കുറി ബാരോമീറ്ററിൽ എത്ര സെന്റീമീറ്റർ രസനിരപ്പിലാണ് രേഖപ്പെടുത്തുന്നത്?
Answer:
- 1013.2 mb അല്ലെങ്കിൽ hpa.
- 76 സെന്റീമീറ്റർ രസനിരപ്പ്
Question 46.
ഉപോഷ്ണ ഉച്ചമർദ മേഖലകൾ രൂപപ്പെടാൻ കാരണം എന്ത്?
Answer:
മധ്യരേഖാപ്രദേശത്തുനിന്നും വികസിച്ചുയരുന്ന വായു ഉയർന്ന വിതാനത്തിൽ ധ്രുവങ്ങൾക്കഭിമുഖ മായി കാറ്റായി വീശുകയും ക്രമേണ തണുത്ത് 30° തെക്ക് 30° വടക്ക് അക്ഷാംശമേഖലകളിൽ താഴ്ന്നി റങ്ങുകയും ചെയ്യുന്നതിനാലാണ്.
![]()
Question 47.
അന്തരീക്ഷമർദ്ദം രേഖപ്പെടുത്തുന്ന ഏകകങ്ങൾ ഏവ?
Answer:
- മില്ലിബാർ (mb)
- ഹെക്ടോപാസ്കൽ (hpa)
Question 48.
അന്തരീക്ഷത്തിൽ എത്ര തരത്തിലുള്ള വായു ചലനങ്ങളാണ് ഉണ്ടാകുന്നത്? ഏതെല്ലാം?
Answer:
- രണ്ട് തരം
- വായു പ്രവാഹം വായുവിന്റെ ലംബ ദിശയിലുള്ള ചലനം
- കാറ്റ് വായുവിന്റെ തിരശ്ചീന ചലനം.
Question 49.
ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും തമ്മിലുള്ള വ്യത്യാസമെന്താണ്?
Answer:
ഒരു നിശ്ചിത പ്രദേശത്ത് ഹ്രസ്വകാലയളവിൽ അനുഭവപ്പെടുന്ന താപനില, അന്തരീക്ഷമർദ്ദം, കാറ്റ്, ആർദ്രത വർഷണം തുടങ്ങിയ സാഹചര്യങ്ങളെയാണ് ദിനാന്തരീക്ഷസ്ഥിതി (Weather) എന്ന് വിശേഷിപ്പിക്കുന്നത്.
അതേസമയം, ഒരു വിശാല ഭൂപ്രദേശത്ത് ദീർഘകാലമായി അനുഭവപ്പെടുന്ന ദിനാന്തരീക്ഷ സൂചകങ്ങളുടെ ശരാശരിയെയാണ് കാലാവസ്ഥ (Climate) എന്ന് വിളിക്കുന്നത്. ഒരു പ്രദേശത്തിന്റെ കാലാവസ്ഥ നിർണ്ണയിക്കുന്നത് ഏകദേശം 35 മുതൽ 40 വർഷത്തെ ദിനാന്തരീക്ഷ സൂചകങ്ങൾ പരിഗണിച്ചാണ്.
Question 50.
ഭൂമിയിലെ ദിനാന്തരീക്ഷസ്ഥിതിയെ സ്വാധീനി ക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണ്?
Answer:
ഭൂമിയിൽ ഓരോ പ്രദേശത്തും ലഭ്യമാകുന്ന സൂര്യപ്രകാശത്തിന്റെ അളവിനനുസരിച്ച് അന്തരീക്ഷ താപനില, മർദം, കാറ്റ്, ആർദ്രത തുടങ്ങിയ ഘടകങ്ങൾക്ക് വ്യതിയാനമുണ്ടാകും. അതിനാൽ ഈ ഘടകങ്ങളെയാണ് ദിനാന്തരീക്ഷ ഘടകങ്ങൾ (Elemetns of Weather) എന്ന് വിളിക്കു ന്നത്. ഈ ഘടകങ്ങൾ ഒരു പ്രദേശത്ത് അനുഭവ പ്പെടുന്ന ദിനാന്തരീക്ഷസ്ഥി തിയെ നേരിട്ട് സ്വാധീനിക്കുന്നു.
Question 51.
സൂര്യൻ എങ്ങനെയാണ് ഭൂമിയുടെ ഊർജ്ജ സ്രോതസ്സായി വർത്തിക്കുന്നത്?
Answer:
സൂര്യനിൽ നടക്കുന്ന അണുസംയോജനം (Nuclear fusion) എന്ന പ്രക്രിയയിലൂടെയാണ് ഊർജ്ജം ഉണ്ടാകുന്നത്. ഈ അണുസംയോജന ത്തിലൂടെ വൻതോതിൽ തുടർച്ചയായി രൂപപ്പെടുന്ന ഊർജ്ജം സൂര്യനിൽ നിന്ന് ഹ്രസ്വ തരംഗങ്ങളായി വികിരണം ചെയ്യപ്പെടുന്നു. സൂര്യനിൽ നിന്നുള്ള ഈ വികിരണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഭൗമോപരിതലത്തിലേക്ക് എത്തുന്നത്. ഇതിനെ യാണ് ഇൻ സൊലേഷൻ (Insolation) എന്ന് വിളിക്കുന്നത്.
Question 52.
ഹ്രസ്വതരംഗങ്ങളും ദീർഘ തരംഗങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാമാണ്?
Answer:
ചൂടുള്ള വസ്തുക്കളിൽ നിന്ന് ഊർജ്ജം വികിരണം ചെയ്യപ്പെടുന്നത് ഹ്രസ്വതരംഗങ്ങളായിട്ടാണ്. ഈ തരംഗങ്ങൾക്ക് ആവൃത്തി കൂടുതലായതിനാൽ അന്തരീക്ഷത്തിലൂടെ തടസ്സമില്ലാതെ കടന്നുപോ കാൻ കഴിയും. താരതമ്യേന ചൂട് കുറഞ്ഞ വസ്തുക്കളിൽ നിന്ന് ഊർജ്ജ വികിരണം നടക്കുന്നത് ദീർഘ തരംഗങ്ങളായിട്ടാണ്. ഈ തരംഗങ്ങൾക്ക് ആവൃത്തി കുറവായതിനാൽ അന്തരീക്ഷ വസ്തുക്കളാൽ ആഗിരണം ചെയ്യപ്പെടു കയോ പ്രതിഫലിക്കപ്പെടുകയോ ചെയ്യാം.
Question 53.
ഭൗമവികിരണം (Terrestrial Radiation) എന്താണ്? അന്തരീക്ഷ താപനിലയ ഇത് എങ്ങ നെ സ്വാധീനിക്കുന്നു?
Answer:
ഭൗമോപരിതലത്തിൽ നിന്ന് ദീർഘ തരംഗങ്ങളായി ഊർജ്ജം പുനർ വികിരണം ചെയ്യപ്പെടുന്ന പ്രക്രിയയെയാണ് ഭൗമവികിരണം എന്ന് വിളിക്കുന്നത്. ഭൗമവികിരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് പോലുള്ള ഹരിതഗൃഹ വാതകങ്ങൾ (Greenhouse gases) ആഗിരണം ചെയ്യുന്നതിലൂടെ അന്തരീക്ഷം ചൂടുപിടിക്കുന്നു. ഇതിനെയാണ് ഹരിതഗൃഹ പ്രഭാവം (Greenhouse effect) എന്ന് പറയുന്നത്.
![]()
Question 54.
താപചാലനം (Conduction), സംവഹനം (Convection), അഭിവഹനം (Advection) എന്നിവയെക്കുറിച്ച് വിവരിക്കുക.
Answer:
a. താപചാലനം (Conduction): asans ഭൗമോപരിതലത്തോട് ചേർന്നുള്ള അന്തരീക്ഷ ത്തിലെ താഴ്ന്ന വിതാനങ്ങളിലേക്ക് താപം പകരുന്ന പ്രക്രിയയാണിത്.
b. സംവഹനം (Convection): ഭൂമിയോട് ചേർന്നുള്ള അന്തരീക്ഷവായു ചൂടുപിടിച്ച് വികസിച്ച് മുകളിലേക്ക് ഉയരുന്നതിലൂടെ കൂടുതൽ ഉയരങ്ങളിലേക്ക് താപം വ്യാപിക്കുന്നു.
c. അഭിവഹനം (Advection): കാറ്റിലൂടെ തിരശ്ചീന തലത്തിൽ താപം വ്യാപിക്കുന്നതിനെയാണ് അഭിവഹനം എന്ന് പറയുന്നത്.
Question 55.
ഭൂമിയുടെ താപബജറ്റ് (Heat budget) എന്താണ്? ഭൂമിയുടെ നിലനിൽപ്പിന് ഇത് എങ്ങനെ പ്രധാനമാണ്?
Answer:
ഭൂമിയിലേക്ക് വരുന്നതും പുറത്തേക്ക് ഊർജ്ജത്തിന്റെ പോകുന്നതുമായ തുലനാവസ്ഥയാണ് ഭൂമിയുടെ താപബജറ്റ് എന്ന് വിളിക്കുന്നത്. പ്രതിദിനം ഭൂമിയിലേക്ക് വന്നുചേരുന്ന ഊർജ്ജത്തിന്റെ അളവും വിവിധ പ്രക്രിയകളിലൂടെ പുറത്തേക്ക് പോകുന്ന ഊർജ്ജത്തിന്റെ അളവും തുല്യമായി നിലനിർത്തുന്ന ഈ താപസന്തുലന പ്രക്രിയയാണ് ഭൂമിയെ ഒരു ജീവിഗ്രഹമായി നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്.
Question 56.
ഒരു ദിവസത്തിലെ ഏറ്റവും കൂടിയ താപനിലയും കുറഞ്ഞ താപനിലയും എപ്പോഴാണ് രേഖപ്പെടുത്തു ന്നത്? എന്തുകൊണ്ട്?
Answer:
ഒരു ദിവസത്തിലെ ഏറ്റവും കൂടിയ അന്തരീ താപനില സാധാരണയായി ഉച്ചയ്ക്ക് 2 മണിക്ക് ശേഷമാണ് കാലാവസ്ഥാ നിരീക്ഷകർ രേഖപ്പെടുത്തുന്നത്. കാരണം, അന്തരീക്ഷം ചൂടാകുന്നത് ഭൗമോപരിതലം ചൂടായതിന് ശേഷമാണ്, അതിനാൽ താപനിലയുടെ കാര്യത്തിൽ ഒരു താമസം അനുഭവപ്പെടുന്നു. ഒരു ദിവസത്തിലെ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനില സൂര്യോദയത്തിന് തൊട്ടുമുമ്പാണ് രേഖപ്പെടുത്തുന്നത്. കാരണം, രാത്രികാല ഭൗമവികിരണത്തിലൂടെ ഊർജ്ജം നഷ്ടപ്പെട്ട് ഭൗമോപരിതലവും അന്തരീക്ഷവും തണുക്കുന്നു.
Question 57.
സമതാപ രേഖകൾ (Isotherms) എന്താണ് ? കാലാവസ്ഥാ പഠനത്തിൽ ഇവയുടെ പ്രാധാന്യ മെന്താണ്?
Answer:
ഭൂപടങ്ങളിൽ ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളെയാണ് സമതാപ രേഖകൾ (Isotherms) എന്ന് വിളിക്കുന്നത്. താപനിലയുടെ വിതരണം സംബന്ധിച്ച വിശകലനങ്ങൾക്ക് സമതാപരേഖാ ഭൂപടങ്ങൾ ഏറെ ഉപയോഗപ്രദമാണ്. ഒരു പ്രദേശത്തെ താപനിലയുടെ വ്യതിയാനങ്ങളും താപീയ മേഖലകളും എളുപ്പത്തിൽ മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു.
Question 58.
അന്തരീക്ഷമർദം (Atmospheric Pressure) എന്താണ്? ഇതിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ഏതെല്ലാമാണ്?
Answer:
അന്തരീക്ഷവായു ഭൗമോപരിതലത്തിൽ ചെലുത്തുന്ന ഭാരമാണ് അന്തരീക്ഷമർദം (Atmospheric Pressure). അന്തരീക്ഷമർദത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്:
a. അന്തരീക്ഷ താപനില
b. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
c. അന്തരീക്ഷവായുവിലെ ജലാംശം (ആർദ്രത
Question 59.
ഭൂമധ്യരേഖാന്യൂനമർദ്ദമേഖല (Equatorial Low Pressure Belt) എങ്ങനെയാണ് രൂപം കൊള്ളുന്നത്? ഈ മേഖലയുടെ സവിശേഷത എന്താണ്?
Answer:
ഭൂമധ്യരേഖാ പ്രദേശത്തെ ഉയർന്ന താപനില കാരണം വായു ചൂടായി വികസിച്ച് ഉയരുന്നതിനാലാണ് ഭൂമധ്യരേഖാ ന്യൂനമർദ്ദ മേഖല (Equatorial Low Pressure Belt) രൂപം കൊള്ളുന്നത്. മേഖലയിൽ ലംബ ദിശയിലുള്ള വായുപ്രവാഹം കൂടുതലായതിനാൽ തിരശ്ചീനമായ കാറ്റുകൾ വീശുന്നില്ല. കാറ്റുകൾ ഇല്ലാത്ത മേഖല എന്ന അർത്ഥത്തിൽ ഈ മർദ്ദമേഖലയെ നിർവാത 6 മേഖല (Doldrums) എന്നും വിളിക്കുന്നു.
Question 60.
സ്ഥിരവാതങ്ങൾ (Permanent Winds) ഏതൊക്കെയാണ്? അവ ഏതെല്ലാം മർദമേഖലകൾക്കിടയിലാണ് വീശുന്നത്?
Answer:
വർഷം മുഴുവൻ ഒരു നിശ്ചിത ദിശയിൽ സ്ഥിരമായി വീശുന്ന കാറ്റുകളാണ് സ്ഥിര വാതങ്ങൾ (Permanent Winds). പ്രധാന സ്ഥിര വാതങ്ങൾ ഇവയാണ്:
a. വാണിജ്യവാതങ്ങൾ (Trade Winds): ഉപോഷ്ണ ഉച്ചമർദമേഖലകളിൽ നിന്ന് ഭൂമധ്യരേഖാ ന്യൂനമർദ മേഖലയിലേക്ക് വീശുന്നു.
b. പശ്ചിമവാതങ്ങൾ (Westerlies): ഉപോഷ്ണ ഉച്ച മർദമേഖലകളിൽ നിന്ന് ഉപധ്രുവീയന്യൂനമർദ മേഖലയിലേക്ക് വീശുന്നു.
c. ധ്രുവീയപൂർവ്വവാതങ്ങൾ (Polar Easetrlies): ധ്രുവീയ ഉച്ചമർദ മേഖലകളിൽ നിന്ന് ഉപധ്രുവീയ ന്യൂനമർദ മേഖലയിലേക്ക് വീശുന്നു.
![]()
Question 61.
തെക്ക് പടിഞ്ഞാറൻ മൺസൂൺ (South West Monsoon) കാറ്റുകൾ എങ്ങനെയാണ് രൂപം കൊള്ളുന്നത്? ഇന്ത്യയിൽ ഇവയുടെ പ്രാധാന്യമെന്താണ്?
Answer:
ഉഷ്ണകാലത്ത് ഇന്ത്യൻ ഉപഭൂഖണ് ഡം അമിതമായി ചൂടുപിടിക്കുന്നതിനാൽ ശക്തമായ ന്യൂനമർദം രൂപം കൊള്ളുന്നു. താരതമ്യേന ഉയർന്ന മർദമുള്ള ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് ന്യൂനമർദമുള്ള കരഭാഗത്തേക്ക് കാറ്റ് വീശുന്നു. കോറിയോലിസ് പ്രഭാവം മൂലം തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് വീശുന്ന ഈ കാറ്റുകൾ കരയിൽ പ്രവേശിക്കുമ്പോൾ പലയിടങ്ങളിലും വ്യാപകമായ മഴ ലഭിക്കുന്നു. ഈ തെക്ക് പടിഞ്ഞാറൻ മൺസൂൺ ആണ് ഇന്ത്യയിലെ പ്രധാന മഴക്കാലത്തിന് കാരണം.
Question 62.
ആപേക്ഷിക ആർദ്രത (Relative Humidtiy) എന്താണ്? ഇത് എങ്ങനെ കണക്കാക്കാം?
Answer:
ഒരു നിശ്ചിത ഊഷ്മാവിൽ അന്തരീക്ഷവായുവിന് ഉൾക്കൊള്ളാൻ കഴിയുന്ന ജലബാഷ്പത്തിന്റെ അളവും നിശ്ചിത സമയത്ത് അന്തരീക്ഷവായുവിൽ അടങ്ങിയിരിക്കുന്ന ജലബാഷ്പത്തിന്റെ യഥാർത്ഥ അളവും തമ്മിലുള്ള അനുപാതത്തെയാണ് ആപേക്ഷിക ആർദ്രത (Relative Humidtiy) എന്ന് വിളിക്കുന്നത്. ഇതിനെ ശതമാനത്തിലാണ് കാണിക്കുന്നത്. ആപേക്ഷിക ആർദ്രത കണക്കാക്കുന്നതിനുള്ള സൂത്രവാക്യം ഇതാണ്: ആപേക്ഷിക ആർദ്രത = (കേവല ആർദ്രത / അന്തരീക്ഷത്തിൻറെ ആകെ ജലാഗിരണശേഷി) × 100
Question 63.
ഘനീകരണം (Condensation) എന്നാൽ എന്ത്? അന്തരീക്ഷത്തിലെ ഘനീകരണത്തിന്റെ വിവിധ രൂപങ്ങൾ ഏതെല്ലാമാണ്?
Answer:
അന്തരീക്ഷത്തിലെ ജലാംശം തണുത്ത് ജലകണികകളായി മാറുന്ന പ്രക്രിയയാണ് ഘനീകരണം (Condensation). ഘനീകരണ ത്തിന്റെ വിവിധ രൂപങ്ങൾ ഇവയാണ്:
a. തുഷാരം (Dew): രാത്രിയിൽ തണുത്ത പ്രതലങ്ങളിൽ നീരാവി ഘനീഭവിച്ച് ഉണ്ടാകുന്ന ചെറിയ ജലത്തുള്ളികൾ.
b. ഹിമം (Frost): അന്തരീക്ഷ താപനില 0°C ന് താഴെയാകുമ്പോൾ നീരാവി നേരിട്ട് ഐസ് പരലുകളായി മാറുന്നത്.
c. മൂടൽമഞ്ഞ് (Mist and Fog): അന്തരീക്ഷം തണുക്കുമ്പോൾ നീരാവി ഘനീവിച്ച് അന്തരീക്ഷത്തിൽ തന്നെ ജലകണികകളായി തങ്ങിനിൽക്കുന്നത്. ദൂരക്കാഴ്ചയുടെ അടിസ്ഥാനത്തിൽ ഇതിനെ നേർത്ത മൂടൽമഞ്ഞ് (Mist) എന്നും കനത്ത മൂടൽമഞ്ഞ് (Fog) എന്നും തരംതിരിക്കാം.
d. മേഘങ്ങൾ (Clouds): അന്തരീക്ഷത്തിലെ നേർത്ത പൊടിപടലങ്ങളിൽ നീരാവി ഘനീഭവിച്ച് ഉണ്ടാകുന്ന ജലകണികകളുടെ കൂട്ടം.
Question 64.
ഭൂമിയിലെ കാലാവസ്ഥാ ഘടകങ്ങൾ മനുഷ്യ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു?
Answer:
a. ഒരു പ്രദേശത്തെ കാലാവസ്ഥാ സാഹചര്യ ങ്ങൾ ഭൂമുഖത്തെ സൂക്ഷ്മജീവികൾ, ജന്തു ജാലങ്ങൾ, മനുഷ്യജീവിതം എന്നിവയിൽ വൈവിധ്യം സൃഷ്ടിക്കുന്നതിൽ നിർണ്ണായ കമാണ്.
b. ആഹാരക്രമം, വസ്ത്രധാരണം, ഭവന നിർ മ്മാണം, തൊഴിൽ തുടങ്ങിയ കാര്യങ്ങളിൽ നമ്മുടെ ശാരീരികവും മാനസികവുമായ സ്ഥിതിവിശേഷങ്ങളിലും മനുഷ്യരാശിയിലെ വർണ്ണ വർഗ്ഗ വൈവിധ്യ ങ്ങളിലും കാലാവസ്ഥാ ഘടകങ്ങളുടെ സ്വാധീനം പ്രകടമാണ്.
c. ലോകമെമ്പാടുമുള്ള കാർഷിക വൃത്തി മുഖ്യമായും കാലാവസ്ഥയ്ക്ക് അനുസൃതമാ യാണ് നിലകൊള്ളുന്നത്.
Question 65.
സൂര്യനിൽ ഊർജ്ജം എങ്ങനെയാണ് ഉത്പാദി പ്പിക്കപ്പെടുന്നത്? ഭൂമിയിലേക്ക് എത്തുന്ന സൗരോർജ്ജത്തിന്റെ അളവ് എത്രയാണ്?
Answer:
a. അണുസംയോജനം (Nuclear fusion) എന്ന പ്രക്രിയയിലൂടെയാണ് സൂര്യനിൽ ഊർജ്ജം ഉണ്ടാകുന്നത്.
b. സൂര്യനിൽ നിന്ന് രൂപം കൊള്ളുന്ന ഊർജ്ജം ഹ്രസ്വതരംഗങ്ങളായി വികിരണം ചെയ്യപ്പെടുന്നു.
c. സൂര്യനിൽ നിന്നുള്ള വികിരണത്തിന്റെ ഒരു ചെറിയ ഭാഗം (ഏകദേശം 200 ദശലക്ഷത്തിൽ ഒരു ഭാഗം) മാത്രമാണ് ഭൗമോപരിതലത്തിലേക്ക് എത്തുന്നത്.
d. ഭൗമോപരിതലത്തിലേക്ക് എത്തുന്ന സൗരവി കിരണത്തിന്റെ അളവിനെ ‘ഇൻസൊലേഷൻ (Insolation) എന്ന് വിളിക്കുന്നു.
Question 66.
ഭൗമോപരിതലവും അന്തരീക്ഷവും എങ്ങനെയാണ് ചൂടുപിടിക്കുന്നത്? താപം അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന പ്രധാന പ്രക്രിയകൾ ഏതെല്ലാമാണ്?
Answer:
a. സൗരവികിരണത്തിലൂടെ ഭൗമോപരിതലം ചൂടുപിടിക്കുന്നു.
b. തുടർന്ന് വിവിധ താപന പ്രക്രിയകളിലൂടെ ഭൗമോപരിതലത്തിൽ നിന്ന് അന്തരീക്ഷ ത്തിലേക്ക് താപം വ്യാപിക്കുന്നു.
c. പ്രധാന താപന പ്രക്രിയകൾ ഇവയാണ്: താപചാലനം (Conduction), സംവഹനം (Convection), അഭിവഹനം (Advection), വികിരണം (Radiation).
d. ചൂടുള്ള വസ്തുക്കളിൽ നിന്ന് ഊർജ്ജം വികിരണം ചെയ്യുന്നത് ഹ്രസ്വതരംഗ ങ്ങളായിട്ടാണ്, എന്നാൽ താരതമ്യേന ചൂട് കുറഞ്ഞ വസ്തുക്കളിൽ നിന്ന് ഊർജ്ജ വികിരണം നടക്കുന്നത ദീർഘതരം ങ്ങളായിട്ടാണ്.
Question 67.
ഹരിതഗൃഹ പ്രഭാവം എന്താണ്? അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ പങ്ക് വിശദമാക്കുക.
Answer:
a. ഭൗമോപരിതലത്തിൽ നിന്ന് ദീർഘതരംഗ ങ്ങളായി ഊർജ്ജം പുനർവികിരണം ചെയ്യുന്ന പ്രക്രിയയെ ഭൗമവികിരണം (Terresrtial Radiation) എന്ന് വിളിക്കുന്നു.
b. ഭൗമവികിരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് പോലുള്ള ഹരിതഗൃഹ വാതകങ്ങൾ ആഗിരണം ചെയ്യുന്നതിനാൽ അന്തരീക്ഷം ചൂടുപിടിക്കുന്നു. ഇതിനെയാണ് ഹരിതഗൃഹ പ്രഭാവം എന്ന് വിളിക്കുന്നത്.
c. ഭൂമിയിലേക്ക് വരുന്ന ഊർജ്ജവും തിരികെ പോകുന്ന ഊർജ്ജവും സന്തുലിതമാ ക്കുന്നതിൽ ഹരിതഗൃഹ പ്രഭാവം പ്രധാന പങ്ക് വഹിക്കുന്നു.
Question 68.
ഭൂമിയുടെ താപ ബജറ്റ് (Heat budget) എന്താണ്? ഇത് ഭൂമിയെ ഒരു ജീവഗ്രഹമായി നിലനിർത്തുന്ന തിൽ എങ്ങനെ സഹായിക്കുന്നു?
Answer:
a. ഭൂമിയിലേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതുമായ താപത്തിന്റെ സന്തുലന പ്രക്രിയയാണ് ഭൂമിയുടെ താപ ബജറ്റ് (Heat budget) എന്ന് വിളിക്കുന്നത്.
b. അന്തരീക്ഷത്തിൽ എത്തുന്ന സൗരോർജ്ജം 100 യൂണിറ്റായി സങ്കൽപ്പിച്ചാൽ, അതിൽ 35 യൂണിറ്റ് പ്രതിഫലനത്തിലൂടെ തിരികെ പോകുന്നു, 14 യൂണിറ്റ് അന്തരീക്ഷത്തിലെ വസ്തുക്കൾ ആഗിരണം ചെയ്യുന്നു, 51 യൂണിറ്റ് ഭൗമോപരിതലത്തിൽ ലഭിക്കുന്നു.
c. താപചാലനം, സംവഹനം തുടങ്ങിയ താപന പ്രക്രിയകളിലൂടെ ഭൂമിയിൽ നിന്ന് 34 യൂണിറ്റ് ഊർജ്ജം അന്തരീക്ഷത്തിന് കൈമാറുന്നു, 17 യൂണിറ്റ് ഊർജ്ജം നേരിട്ടും 48 യൂണിറ്റ് അന്തരീക്ഷത്തിൽ നിന്ന് പുനർവികിരണം ചെയ്യപ്പെടുന്നതിലൂടെയും ഭൂമിയിലും അന്തരീക്ഷത്തിലുമായി ലഭ്യമായ മുഴുവൻ ഊർജ്ജവും ഒത്തുചേരുന്നു.
d. ഈ താപ സന്തുലന പ്രക്രിയ ഭൂമിയെ ഒരു ജീവഗ്രഹമായി നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
Question 69.
ദൈനികതാപാന്തരം (Diurnal range of temperature) എന്താണ്? ഒരു ദിവസത്തിലെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനില രേഖപ്പെടുത്തുന്നത് എപ്പോഴാണ്?
Answer:
a. ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസമാണ് ദൈനിക താപാന്തരം.
b. ഉച്ചയ്ക്ക് 2 മണിക്ക് ശേഷമാണ് സാധാരണ യായി ഒരു ദിവസത്തെ ഏറ്റവും കൂടിയ അന്തരീക്ഷ താപനില കാലാവസ്ഥാ നിരീക്ഷ കർ കണക്കാക്കുന്നത്.
c. സൂര്യോദയത്തിന് തൊട്ടുമുമ്പുള്ള താപ നിലയാണ് ഒരു ദിവസത്തെ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനിലയായി കണക്കാക്കുന്നത്.
Question 70.
സമതാപ രേഖകൾ (Isotherms) എന്താണ്? ഭൂപടങ്ങളിൽ ഇവ എങ്ങനെയാണ് ഉപയോഗിക്കു ന്നത്?
Answer:
a. ഭൂപടങ്ങളിൽ രേഖപ്പെടുത്തുന്ന താപനിലയുടെ അടിസ്ഥാനത്തിൽ ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് സമതാപ രേഖകൾ (Isotherms).
b. താപ വിതരണം സംബന്ധിച്ച വിശകലന ങ്ങൾക്ക് സമതാപരേഖാ ഭൂപടങ്ങൾ ഉപയോഗ പ്രദമാണ്.
c. സത്താപരേഖകൾ ഉപയോഗിച്ച് ആഗോളതാപ വിതരണം കാണിക്കുന്ന ഭൂപടങ്ങൾ നില വിലുണ്ട്.
![]()
Question 71.
കാറ്റുകൾ എങ്ങനെയാണ് രൂപം കൊള്ളുന്നത്? കാറ്റിന്റെ ദിശയെയും വേഗതയെയും സ്വാധീനി A ക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണ്?
Answer:
a. അന്തരീക്ഷത്തിലെ മർദ വ്യത്യാസങ്ങളാണ് കാറ്റുകൾക്ക് കാരണം. ഉയർന്ന മർദമുള്ള പ്രദേശങ്ങളിൽ നിന്ന് താഴ്ന്ന മർദമുള്ള പ്രദേശങ്ങളിലേക്ക് വായു ചലിക്കുന്നതി നെയാണ് കാറ്റ് എന്ന് വിളിക്കുന്നത്.
b. കാറ്റിന്റെ ദിശയെ സ്വാധീനിക്കുന്ന പ്രധാന ഘടകം കൊറിയോലിസ് ബലം (Coriolis force) ആണ്, ഇത് ഉത്തരാർധഗോളത്തിൽ സഞ്ചാര ദിശയുടെ വലത്തോട്ടും ദക്ഷിണാർധഗോ ളത്തിൽ ഇടത്തോട്ടും കാറ്റുകളെ വ്യതിചലിപ്പി ക്കുന്നു. ഭൂമധ്യരേഖയിൽ ഈ വ്യതിചലനം ഇല്ല.
c. കാറ്റിന്റെ വേഗതയെയും ശക്തിയെയും പ്രധാനമായി സ്വാധീനിക്കുന്ന രണ്ട് ഘടകങ്ങൾ മർദചരിവു ബലവും ഘർഷണബലവും ആണ്. മർദ വ്യത്യാസം കൂടുതലുള്ള ഇടങ്ങളിൽ കാറ്റ് ശക്തമായിരിക്കും. ഭൗമോപരിതലത്തിലെ കുന്നുകൾ, മലകൾ, കെട്ടിടങ്ങൾ തുടങ്ങിയവ വായുവിന്റെ സഞ്ചാരത്തിന് തടസ്സമുണ്ടാ ക്കുന്നു (ഘർഷണം), ഇത് കാറ്റിന്റെ വേഗത കുറയ്ക്കുന്നു.
Question 72.
സ്ഥിരവാതങ്ങൾ (Permanent winds) ഏതൊക്കെ യാണ്? അവ ഏത് മർദ മേഖലകളിലാണ് വീശുന്നത്?
Answer:
• വർഷം മുഴുവൻ ഒരു നിശ്ചിത ദിശയിൽ സ്ഥിരമായി വീശുന്ന കാറ്റുകളാണ് സ്ഥിര വാതങ്ങൾ (Permanent winds). ഇവയെ നിരന്തര വാതങ്ങൾ,ആഗോള വാതങ്ങൾ എന്നും വിളിക്കുന്നു.
• പ്രധാന സ്ഥിര വാതങ്ങൾ ഇവയാണ്:
i. വാണിജ്യ വാതങ്ങൾ
ഉപോഷ്ണ ഉച്ചമർദ മേഖലകളിൽ നിന്ന് ഭൂമധ്യരേഖാ ന്യൂനമർദ മേഖലയിലേക്ക് വീശുന്നു. ഉത്തരാർദ്ധഗോളത്തിൽ വടക്കു കിഴക്കൻ ദിശയിലും ദക്ഷിണാർദ്ധഗോളത്തിൽ തെക്കുകിഴക്കൻ ദിശയിലുമാണ് ഇവ വീശുന്നത്.
ii. പശ്ചിമ വാതങ്ങൾ
ഉപോഷ്ണ ഉച്ചമർദ മേഖലകളിൽ നിന്ന് ഉപധ്രുവീയ ന്യൂനമർദ മേഖലയിലേക്ക് വീശുന്നു.
iii. ധ്രുവീയപൂർവ്വവാതങ്ങൾ
ധ്രുവീയ ഉച്ചമർദ മേഖലകളിൽ നിന്ന് ഉപധ്രുവീയ ന്യൂനമർദ മേഖലയിലേക്ക് വീശുന്നു.
Question 73.
കാലിക വാതങ്ങൾ (Seasonal winds) എന്താണ്? ഉദാഹരണങ്ങൾ നൽകുക.
Answer:
• നിശ്ചിത ഇടവേളകളിൽ ദിശ മാറ്റുന്ന കാറ്റുകളാണ് കാലിക വാതങ്ങൾ
• ഉദാഹരണങ്ങൾ:
i. കടൽക്കാറ്റ് (Sea breeze) കരക്കാറ്റ് (Land breeze): പകൽ കരയിൽ നിന്ന് കടലിലേക്കും രാത്രി കടലിൽ നിന്ന് കരയിലേക്കും വീശുന്ന കാറ്റുകൾ.
ii. പർവതക്കാറ്റ് (Mountain breeze) താഴ്വരക്കാറ്റ് (Valley breeze): രാത്രി പർവ്വതങ്ങളിൽ നിന്ന് താഴ്വരകളിലേക്കും പകൽ താഴ്വരകളിൽ നിന്ന് പർവതങ്ങളിലേക്കും വീശുന്ന കാറ്റുകൾ.
iii. മൺസൂൺ കാറ്റുകൾ: ഉഷ്ണകാലത്തും ശൈത്യകാലത്തും ദിശ മാറുന്ന കാറ്റുകൾ. തെക്കു പടിഞ്ഞാറൻ മൺസൂൺ (വേനൽ കാലം) ഉയർന്ന മർദമുള്ള ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് താഴ്ന്ന മർദമുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് വീശുന്നു, ഇത് വ്യാപകമായ മഴയ്ക്ക് കാരണമാകുന്നു. വടക്കുകിഴക്കൻ മൺസൂൺ (ശൈത്യകാലം) വടക്കേ ഇന്ത്യൻ കരപ്രദേശങ്ങളിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വീശുന്നു, ഇത് താരതമ്യേന വരണ്ട കാറ്റാണ്.
Question 74.
ആർദ്രത (Humidity) എന്താണ്? കേവല ആർദ തയും (Absolute Humidity) ആപേക്ഷിക ആർദ്രത യും (Relative Humidity) തമ്മിലുള്ള വ്യത്യാസമെ ന്താണ്?
Answer:
a. അന്തരീക്ഷത്തിൽ അടങ്ങിയിട്ടുള്ള ജലാം ശത്തെയാണ് ആർദ്രത (Humidity) എന്ന് വിളിക്കുന്നത്.
b. ഒരു നിശ്ചിത വ്യാപ്തം അന്തരീക്ഷവായുവിൽ അടങ്ങിയിട്ടുള്ള അന്തരീക്ഷ ജലത്തിന്റെ യഥാർത്ഥ അളവിനെ കേവല ആർദ്രത (Absolute Humidity) എന്ന് വിളിക്കുന്നു.
c. ഒരു നിശ്ചിത ഊഷ്മാവിൽ അന്തരീക്ഷ വായുവിന് ഉൾക്കൊള്ളാൻ കഴിയുന്ന ജല ബാഷ്പത്തിന്റെ അളവും ആ നിശ്ചിത സമയത്ത് നിശ്ചിത ഊഷ്മാവിൽ അന്തരീക്ഷവായുവിൽ അടങ്ങിയിട്ടുള്ള ജലത്തിന്റെ യഥാർത്ഥ അളവും തമ്മിലുള്ള അനുപാതത്തെ ആപേ ക്ഷിക ആർദ്രത (Relative Humidity) എന്ന് വിളിക്കുന്നു. ഇത് ശതമാനത്തിൽ കണക്കാക്കുന്നു.
d. ആപേക്ഷിക ആർദ്രത = (കേവല ആർദ്രത / അന്തരീക്ഷത്തിന്റെ ആകെ ജലാഗിരണ ശേഷി × 100
Question 75.
എ കോളത്തിൽ നൽകിയിട്ടുള്ളവയ്ക്കനുസരിച്ച് ബി കോളത്തിൽ നൽകിയിട്ടുള്ളവയെ ക്രമപ്പെടുത്തി
എഴുതുക.
| എ | ബി |
| സിറസ് മേഘങ്ങൾ | പഞ്ഞിക്കെട്ടുകൾക്ക് സമാന മായി കാണപ്പെടുന്ന മേഘം |
| സ്ട്രാറ്റസ് മേഘങ്ങൾ | താഴ്ന്ന വിതാനങ്ങളിൽ കാണ പ്പെടുന്ന ഇരുണ്ട മഴമേഘങ്ങൾ |
| ക്യുമുലസ് മേഘങ്ങൾ | ഉയർന്ന വിതാനത്തിൽ തൂവൽ ക്കെട്ടുകൾക്ക് സമാനമായി കാണപ്പെടുന്നു |
| നിംബസ് മേഘങ്ങൾ | കനത്ത പാളികളായി കാണപ്പെടുന്നു |
Answer:
| എ | ബി |
| സിറസ് മേഘങ്ങൾ | ഉയർന്ന വിതാനത്തിൽ തൂവൽ ക്കെട്ടുകൾക്ക് സമാനമായി കാണപ്പെടുന്നു |
| സ്ട്രാറ്റസ് മേഘങ്ങൾ | കനത്ത പാളികളായി കാണപ്പെടുന്നു |
| ക്യുമുലസ് മേഘങ്ങൾ | പഞ്ഞിക്കെട്ടുകൾക്ക് സമാന മായി കാണപ്പെടുന്ന മേഘം |
| നിംബസ് മേഘങ്ങൾ | താഴ്ന്ന വിതാനങ്ങളിൽ കാണ പ്പെടുന്ന ഇരുണ്ട മഴമേഘങ്ങൾ |
Question 76.
ചുവടെ നൽകിയിട്ടുള്ള പട്ടികയിൽ വിട്ടുപോയി ട്ടുള്ളവ പൂരിപ്പിക്കുക.
| പർവതക്കാറ്റ് | A |
| B | പകൽ സമയത്ത് പർവതചരിവിലെ വായു വികസിച്ച് ഉയരുന്നു |
| കരക്കാറ്റ് | C |
| D | പകൽ സമയത്ത് മർദം കൂടിയ കടലിൽ നിന്നും വീശുന്നു |
Answer:
A. രാത്രിയിൽ പർവത മേഖലയിലെ വായു തണുത്ത് താഴ്വരയിലേക്ക് ഇറങ്ങുന്നു.
B. താഴ്വരക്കാറ്റ്
C. രാത്രിയിൽ മർദം കൂടിയ കരയിൽ നിന്നും കടലിലേക്ക് വീശുന്നു.
D. കടൽക്കാറ്റ്
Question 77.
ഘനീകരണം എന്നാലെന്ത്? വിവിധതരം ഘനീകരണരൂപങ്ങൾ ഏതെല്ലാം? വിശദീകരിക്കുക.
Answer:
അന്തരീക്ഷത്തിലെ നീരവി ജലകണികകളായി മാറ്റപ്പെടുന്ന പ്രക്രിയയാണ് ഘനീകരണം. ഘനീകരണത്തിന്റെ വിവിധ രൂപങ്ങളാണ് തുഷാരം, ഹിമം, മൂടൽമഞ്ഞ്, മേഘങ്ങൾ എന്നിവ.
തുഷാരം : രാത്രികാലത്ത് ഭൗമോപരിതലം തണു ക്കുന്നതിനെ തുടർന്ന് ഉപരിതലത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന അന്തരീക്ഷഭാഗവും തണു ക്കുന്നു. നീരാവി ഘനീഭവിച്ച് വെള്ളത്തുള്ളികളായി പുൽക്കൊടികളിലും ഇലകളിലും മറ്റ് തണുത്ത പ്രതലങ്ങളിലും പറ്റിപ്പിടിക്കുന്നു.
ഹിമം : അന്തരീക്ഷ താപനില 0 ഡിഗ്രി സെൽ ഷ്യസിൽ താഴെയായി കുറയുന്ന പ്രദേശങ്ങളിൽ പ്രത്യേകിച്ച് രാത്രികാലങ്ങളിൽ തുഷാരത്തിന്റെ സ്ഥാനത്ത് നേർത്ത ഹിമകണികകൾ രൂപം കൊള്ളുന്നു.
മൂടൽമഞ്ഞ് : അന്തരീക്ഷം തണുക്കുമ്പോൾ നീരാവി ഘനീഭവിച്ച് നേർത്ത ജലകണികകളായി അന്തരീക്ഷത്തിൽ തന്നെ തങ്ങിനിൽക്കുന്നു. അന്തരീക്ഷത്തിന്റെ താഴ്ന്ന വിതാനങ്ങളിൽ പൊടിപടലങ്ങൾ കേന്ദ്രീകരിച്ച് ഘനീകരണം നടക്കുന്നതിനാലാണ് മൂടൽമഞ്ഞുണ്ടാകുന്നത്. മൂടൽമഞ്ഞിലൂടെയുള്ള ദൂരക്കാഴ്ചയെ അടിസ്ഥാ നമാക്കി അവയെ നേർത്ത മൂടൽമഞ്ഞ് (Mist), കനത്ത മൂടൽമഞ്ഞ് (Fog) എന്നിങ്ങനെ തരംതിരിക്കാം.
മേഘങ്ങൾ : അന്തരീക്ഷത്തിലെ പൊടിപടലങ്ങളെ കേന്ദ്രീകരിച്ച് ഘനീകരണം നടക്കുന്നതിലൂടെയാണ് മേഘങ്ങൾ (Clouds) ഉണ്ടാകുന്നത്. ഇത്തരത്തിൽ രൂപം കൊള്ളുന്ന ജലകണികകളുടെ വലുപ്പം 0.001 സെന്റീമീറ്ററിലും താഴെയാണ്. അതിനാലാണ് അവ അന്തരീക്ഷത്തിൽ തന്നെ തങ്ങിനിൽക്കുന്നത്.
Question 78.
വർഷണം എന്നാലെന്ത്? വർഷണത്തിന്റെ വിവിധ രൂപങ്ങൾ ഏതൊക്കെ? അവയുടെ സവിശേഷ തകൾ വിശദീകരിക്കുക.
Answer:
തുടർച്ചയായ ഘനീകരണത്തിലൂടെ മേഘങ്ങളിൽ ജലകണികകളുടെ വലുപ്പം കൂടിവരുന്നു. ഗുരുത്വാകർഷണത്തെ പ്രതിരോധിക്കാൻ കഴിയാ അത് വലുപ്പമാർജിക്കുന്നതോടെ ജലകണികകൾ മേഘങ്ങളിൽ നിന്നും മോചിപ്പിക്കപ്പെടുകയും വ്യത്യസ്ത രൂപങ്ങളിൽ ഭൂമിയിൽ പതിക്കുകയും ചെയ്യുന്നു. ഇതിനെ വർഷണം (Precipitation) എന്ന് വിളിക്കുന്നു. വർഷണത്തിന്റെ വിവിധ രൂപങ്ങളാണ് മഴ, മഞ്ഞുവീഴ്ച, ആലിപ്പഴവീഴ്ച എന്നിവ. ജലത്തുള്ളികളായി നമുക്ക് കൂടുതൽ അനുഭവ വേദ്യമായ വർഷണരൂപമാണ് മഴ.
ശൈത്യകാലാവസ്ഥാപ്രദേശങ്ങളിലും മിതോഷ്ണ കാലാവസ്ഥാപ്രദേശങ്ങളിലെ ശൈത്യകാലത്തും അന്തരീക്ഷതാപനില 0 ഡിഗ്രി സെൽഷ്യസിൽ താഴെയായതിനാൽ വർഷണം നേർത്ത ഹിമപരലു കളുടെ രൂപത്തിലാണുണ്ടാകുക. ഇതാണ് മഞ്ഞു 8 വീഴ്ച (Snowfall).
മേഘങ്ങളിൽ നിന്നും മോചിപ്പിക്കപ്പെട്ട ജലകണി കകൾ അന്തരീക്ഷത്തിന്റെ വിവിധ തലങ്ങളിൽ വച്ച് A ആവർത്തിച്ചുള്ള ഘനീകരണത്തിന് വിധേയമാ കുന്നതിനാൽ പാളികളായി തണുത്തുറഞ്ഞ് മഞ്ഞ് കട്ടകളുടെ രൂപത്തിൽ ഭൂമിയിൽ പതിക്കുന്നു. ഇതിനെ ആലിപ്പഴ വീഴ്ച (Hailstones) എന്ന് വിളിക്കുന്നു.
![]()
Question 79.
മഴ ഉണ്ടാകുന്നതെങ്ങനെ? വിവിധതരം മഴകളെ വിശദീകരിച്ച് കുറിപ്പ് തയാറാക്കുക.
Answer:
കടലിൽ നിന്നും നീരാവിപൂരിതമായ കാറ്റ് കരയിൽ പ്രവേശിക്കുകയും പർവത ചരിവുകളിൽ തട്ടി ഉയരുകയും ചെയ്യുന്നു. ഇത് കാറ്റിന് അഭിമുഖമായ പർവത വശത്ത് ഘനീകരണത്തിനും മഴമേഘ ങ്ങളുടെ രൂപീകരണത്തിനും ഇടയാക്കുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന മഴയെ പർവതമഴ (Oro graphic Rainfall) എന്ന് വിളിക്കുന്നു.
ഉഷ്ണകാലത്ത് ഉച്ചതിരിഞ്ഞുള്ള സമയങ്ങളിൽ മഴയുണ്ടാകുന്നത്. സംവഹന പ്രക്രിയയിലൂ ടെയാണ്. ഇത്തരത്തിലുണ്ടാകുന്ന മഴയെ സംവഹന വൃഷ്ടി (Convectional Rainfall) എന്ന് വിളിക്കുന്നു. സാധാരണയായി ഉച്ചതിരിഞ്ഞാണ് ഇത്തരത്തിൽ മഴയുണ്ടാകുന്നത് എന്നതിനാൽ സംവഹനമഴയെ നാലുമണിമഴ (4 O’ clock rain) എന്നും വിളിക്കാറുണ്ട്.
ഒരു ചക്രവാതവ്യവസ്ഥയിൽ ഉഷ്ണവായുവും ശീതവായുവും കൂടിച്ചേരുമ്പോൾ ഭാരം കുറഞ്ഞ ഉഷ വായു ഉയർത്തപ്പെടുകയും തുടർന്ന് ഘനീകരണത്തിനും മഴയ്ക്കും കാരണമാകുകയും ചെയ്യുന്നു. ഇതാണ് ചക്രവാതവൃഷ്ടി (Cyclonic Rainfall). ഉഷ്ണശീതവായു സഞ്ചയങ്ങൾ സംയോജിക്കുന്ന അതിരുകളെ വാതമുഖങ്ങൾ (Front) എന്നാണ് വിളിക്കുന്നത്. അതിനാൽ ഇത്തരം മഴയെ വാതമുഖമഴ (Frontal Rainfall) എന്നും വിളിക്കുന്നു.
Question 80.
മൺസൂൺ കാറ്റുകളെ തെക്ക് പടഞ്ഞാറൻ എന്നും വടക്ക് കിഴക്കൻ എന്നും വിളിക്കപ്പെടുന്നു. പ്രസ്താവനയെ സാധൂകരിക്കുക.
Answer:
കാറ്റിന്റെ കാലികമായ ദിശാവ്യതിയാനമാണ് മൺസൂൺ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്
• തെക്കുപടിഞ്ഞാറൻ മൺസൂൺ
ഉഷ്ണകാലത്ത് ദക്ഷിണേഷ്യൻ വൻകര പ്രത്യേകിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡം വൻ തോതിൽ ചൂടുപിടിക്കുന്നതിനാൽ ശക്തമായ ന്യൂനമർദം രൂപപ്പെടുന്നു. താരതമ്യേന ഉയർന്ന മർദമുള്ള ഇന്ത്യൻ സമുദ്രത്തിൽ നിന്നും മർദം കുറഞ്ഞ വൻ കരഭാഗത്തേയ്ക്ക് കാറ്റ് വിശുന്നു. കോറിയോലിസ് പ്രഭാവത്താൽ തെക്കുപടിഞ്ഞാറ് നിന്നും വീശുന്ന ഈ കാറ്റുകൾ കരയിൽ പ്രവേശിക്കുന്നതോടെ പലയിടങ്ങളിലും വ്യാപകമായി മഴ ലഭിക്കുന്നു. ഇതാണ് . തെക്കുപടിഞ്ഞാറൻ മൺസൂൺ.
• വടക്കുകിഴക്കൻ മൺസൂൺ
ശൈത്യകാലത്ത് ദക്ഷിണേഷ്യ ഉൾപ്പെടുന്ന ഉത്തരവൻകര ഭാഗങ്ങൾ കൊടുംശൈത്യത്തിന്റെ പിടിയിലമരുന്നതിനാൽ ഉത്തരേന്ത്യയ്ക്കുമുകളിൽ ഉച്ചമർദം രൂപപ്പെടുന്നു. ഇതിനാൽ കരയിൽ നിന്നും ഇന്ത്യൻ സമുദ്രത്തിലേയ്ക്ക് വടക്കുകിഴക്ക് ദിശയിൽ നിന്നും തുടർച്ചയായി കാറ്റ് വീശുന്നു. പൊതുവെ ഈർപ്പരഹിതമായ ഈ കാറ്റുകളെ വടക്കുകിഴക്കൻ പൊതുവെ ഈർപ്പരഹിതമായ ഈ കാറ്റുകളെ വടക്കുകിഴക്കൻ മൺസൂൺ കാറ്റുകൾ എന്ന് വിളിക്കുന്നു.