SSLC Geography Chapter 6 Important Questions Malayalam Medium മാറുന്ന ഭൂമി

Students rely on Kerala Syllabus SSLC Social Science Notes Pdf Download Malayalam Medium and SSLC Geography Chapter 6 Important Questions Malayalam Medium മാറുന്ന ഭൂമി to help self-study at home.

Class 10 Geography Chapter 6 Important Questions Malayalam Medium

Kerala Syllabus Class 10 Social Science Geography Chapter 6 Important Questions Malayalam Medium

I. ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക

Question 1.
ജീവജാലങ്ങളുടെ ജീവനും വസ്തുവകകൾക്കും വെല്ലുവിളിയുയർത്തുന്ന സാഹചര്യം പൊതുവേ ഏതുപേരിലാണ് അറിയപ്പെടുന്നത്?
A. ദുരന്തം (Disaster)
B. ആഘാതസാധ്യത (Vulnerability)
C. വിപത്ത് (Hazard)
D. കാര്യക്ഷമത (Capacity)
Answer:
C. വിപത്ത് (Hazard)

Question 2.
ഭൂമിയുടെ അന്തർഭാഗത്ത് ഉണ്ടാകുന്ന താപവ്യതി യാനം മൂലം മാഗ്മ ചാക്രികമായി ചലിക്കുന്ന പ്രക്രിയ ഏതാണ്?.
A. സംവഹന പ്രവാഹം (Convectional Current)
B. ഭൂമിയുടെ ഭ്രമണം
C. അണുപ്രസരണം
D. സംയോജന അതിർത്തി (Convergent Boundary)
Answer:
A. സംവഹന പ്രവാഹം (Convectional Current)

Question 3.
താഴെ പറയുന്നവയിൽ ബാഹ്യജന്യ ചലനങ്ങ ൾക്ക് (Exogenic Movements) കാരണമാകുന്ന ബലം ഏത്?
A. ആദിമതാപം
B. സംവഹന പ്രവാഹം
C. ഭൗമതാപ വ്യതിയാനം
D. ഭൂഗുരുത്വാകർഷണം (Gravitational Force)
Answer:
D. ഭൂഗുരുത്വാകർഷണം (Gravitational Force)

Question 4.
അന്തർജന്യ ചലനങ്ങളിലെ (Endogenic Movements) മന്ദചലനങ്ങളുടെ (Slow Movements) വിഭാഗ ത്തിൽ ഉൾപ്പെടുന്നത് ഏതാണ്?
A. അഗ്നിപർവത പ്രവർത്തനങ്ങൾ
B. ഭൂകമ്പങ്ങൾ
C. പർവത രൂപീകരണ പ്രക്രിയകൾ
D. ഫലകചലനം
Answer:
C. പർവത രൂപീകരണ പ്രക്രിയകൾ

Question 5.
അഗ്നിപർവത പ്രവർത്തനങ്ങളുടെ ഫലമായി ഇന്ത്യയിലെ ഏത് പ്രവിശ്യയാണ് അതിവിശാല മായ ബസാൾട്ട് പ്രളയ സമതലമായി രൂപപ്പെട്ടത്?
A. ഉത്തര മഹാസമതലം
B. ഡക്കാൻ പ്രവിശ്യ
C. കിഴക്കൻ തീര സമതലം
D. പശ്ചിമഘട്ടം
Answer:
B. ഡക്കാൻ പ്രവിശ്യ

Question 6.
ഭൂവൽക്കഭാഗം ഭ്രംശനം (Fault) എന്ന പ്രക്രിയ യുടെ ഫലമായി ഉയർത്തപ്പെട്ട് രൂപപ്പെടുന്ന പർവതങ്ങൾ ഏത്?
A. ഖണ്ഡപർവതങ്ങൾ (Block Mountains)
B. മടക്കു പർവതങ്ങൾ (Fold Mountains)
C. അവശിഷ്ട പർവതങ്ങൾ
D. അഗ്നിപർവത പർവതങ്ങൾ
Answer:
A. ഖണ്ഡപർവതങ്ങൾ (Block Mountains)

SSLC Geography Chapter 6 Important Questions Malayalam Medium മാറുന്ന ഭൂമി

Question 7.
ഭൂകമ്പ തരംഗങ്ങളിൽ ഏറ്റവും വിനാശകാരിക ളായവ ഏത്?
A. പ്രഥമിക തരംഗങ്ങൾ
B. പ്രതല തരംഗങ്ങൾ
C. ദ്വിതീയ തരംഗങ്ങൾ
D. ഭൂഗുരുത്വാകർഷണ തരംഗങ്ങൾ
Answer:
B. പ്രതല തരംഗങ്ങൾ

Question 8.
ഉപരിമാന്റിലിൽ സ്ഥിതി ചെയ്യുന്ന ശിലാദ്രവം ഭൗമോപരിതലത്തിലേക്ക് എത്തുമ്പോൾ ഏത് പേരിൽ അറിയപ്പെടുന്നു?
A. മാഗ്മ ചേമ്പർ
B. അസ്തനോസ്ഫിയർ
C. മാഗ്മ (Magma)
D. ലാവ (Lava)
Answer:
D. ലാവ (Lava)

Question 9.
ഒരു ദുരന്തത്തെ നേരിടാനോ പ്രതിരോധിക്കാനോ ലഘൂകരിക്കാനോ ഉള്ള ഒരു ജനതയുടെ കഴിവ്, വിഭവങ്ങൾ, മാർഗങ്ങൾ എന്നിവയെ സൂചിപ്പി ക്കുന്ന പദം?
A. കാര്യക്ഷമത (Capacity)
B. നഷ്ടസാധ്യത (Risk)
C. ആഘാതസാധ്യത (Vulnerability)
D. വിപത്ത് (Hazard)
Answer:
A. കാര്യക്ഷമത (Capacity)

Question 10.
2004 ഡിസംബർ 26ന് സുനാമിക്ക് കാരണമായ ഭൂകമ്പം ഇന്ത്യൻ മഹാസമുദ്രത്തിൽ എത്ര തീവ്രത യിലാണ് രേഖപ്പെടുത്തിയത്?
A. 7.8
B. 9.1
C. 8.5
D. 6.9
Answer:
B. 9.1

II. പ്രസ്ഥാവനാ കാരണം ചോദ്യങ്ങൾ

നിർദ്ദേശങ്ങൾ: താഴെ നൽകിയിട്ടുള്ള പ്രസ്താവന (A), കാരണം (R) എന്നിവ പരിശോധിച്ച് ശരിയായ ഓപ്ഷൻ കണ്ടെത്തുക.
ഓപ്ഷനുകൾ;
A. A-യും R-ഉം ശരിയാണ്, R എന്നത് A-യുടെ ശരിയായ വിശദീകരണമാണ്.
B. A-യും R-ഉം ശരിയാണ്, എന്നാൽ R എന്നത് A-യുടെ ശരിയായ വിശദീകരണമല്ല.
C. A ശരിയാണ്, R. തെറ്റാണ്.
D. A തെറ്റാണ്, Rശരിയാണ്.

Question 11.
പ്രസ്താവന (A): ജനവാസം തീരെയില്ലാത്ത ഒരു മരുഭൂമിയിൽ ഉണ്ടാകുന്ന അതിശക്തമായ ഭൂകമ്പം ഒരു ദുരന്തമായി പരിണമിക്കുകയില്ല.
കാരണം (R): ജനങ്ങൾക്ക് തങ്ങളുടെ വിഭവങ്ങൾ ഉപയോഗിച്ച് ഒരു വിപത്തിനെ നേരിടാൻ സാധി ക്കാതെ വരികയും, വ്യാപകമായ നാശനഷ്ടങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോഴാണ് അതൊരു ദുരന്തമായി മാറുന്നത്.
Answer:
A. A-യും R-ഉം ശരിയാണ്, R എന്നത് A-യുടെ ശരിയായ വിശദീകരണമാണ്.

Question 12.
പ്രസ്താവന (A): അഗ്നിപർവത മേഖലകളിൽ ആളുകൾ താമസിക്കുന്നതിന് പ്രധാന കാരണം അവിടുത്തെ മണ്ണാണ്.
കാരണം (R): അഗ്നിപർവതങ്ങളിൽ നിന്നുള്ള ചാരം, ലാവ തണുത്തുറഞ്ഞുണ്ടാകുന്ന ശിലകൾ പൊടിഞ്ഞ് രൂപം കൊള്ളുന്ന മണ്ണ് എന്നിവ ഏറെ ഫലപുഷ്ടിയുള്ളതാണ്.
Answer:
A. A-യും R-ഉം ശരിയാണ്, R എന്നത് A-യുടെ ശരിയായ വിശദീകരണമാണ്.

SSLC Geography Chapter 6 Important Questions Malayalam Medium മാറുന്ന ഭൂമി

Question 13.
പ്രസ്താവന (A): ഭൂഖണ്ഡ രൂപീകരണ പ്രക്രി യകൾ ഭൗമോപരിതലത്തിൽ വലിയ തോതിലുള്ള മാറ്റങ്ങൾക്ക് കാരണമാകുന്നു.
കാരണം (R): പർവത രൂപീകരണ ചലനങ്ങൾ ഭൂവൽക്കത്തിൽ വലിയ തോതിലുള്ള മാറ്റങ്ങൾക്ക് കാരണമാകുന്നു.
Answer:
D. A തെറ്റാണ്, R ശരിയാണ്.

Question 14.
പ്രസ്താവന (A): വലിയ ജലസംഭരണികൾ സ്ഥിതി ചെയ്യുന്നയിടങ്ങളിൽ ചെറു ഭൂകമ്പ ങ്ങൾക്ക് സാധ്യതയുണ്ട്.
കാരണം (R): ജലം തടസ്സശിലകൾക്കുമേൽ ചെലു ത്തുന്ന സമ്മർദ്ദം മൂലം തടസ്സശിലകൾ ഞെരിഞ്ഞ മരുന്നതാണ് ഇതിന് കാരണം.
Answer:
A. A-യും R-ഉം ശരിയാണ്, R എന്നത് A-യുടെ ശരിയായ വിശദീകരണമാണ്.

Question 15.
പ്രസ്താവന (A): പ്രധാന അഗ്നിപർവത മേഖലകളും ഭൂകമ്പമേഖലകളും മുഖ്യമായും ഫലകങ്ങളുടെ അതിരുകളോടനുബന്ധിച്ചാണ് കാണപ്പെടുന്നത്.
കാരണം (R): അഗ്നിപർവത സ്ഫോടനങ്ങൾ, ഭൂകമ്പം എന്നിവയെല്ലാം ദ്രുതചലനങ്ങളുടെ ഭാഗമാണ്.
Answer:
B. A-യും R-ഉം ശരിയാണ്, എന്നാൽ R എന്നത് A-യുടെ ശരിയായ വിശദീകരണമല്ല.

III. ചേരുംപടി ചേർക്കുക

Question 16.
ലിസ്റ്റ് I ൽ നൽകിയിരിക്കുന്നതിനെ ലിസ്റ്റ് II മായി ചേരും പടി ചേർത്ത് ശരിയായ ഓപ് ഷൻ തിരഞ്ഞെടുക്കുക.

ലിസ്റ്റ് I (പദം) ലിസ്റ്റ് II (നിർവചനം)
A. കാര്യക്ഷമത 1. ഭൂവൽക്കഭാഗം ഉയർത്തപ്പെട്ട് രൂപപ്പെടുന്ന പർവതം
B. നഷ്ടസാധ്യത 2. ദുരന്തത്തെ നേരിടാനുള്ള ഒരു ജനതയുടെ കഴിവ്
C. ആഘാതസാധ്യത 3. വിപത്ത്, നഷ്ടസാധ്യത, ശേഷി എന്നിവയുടെ അനുപാതം
D. ഖണ്ഡപർവതം 4. പ്രതീക്ഷിക്കാവുന്ന അപായങ്ങളുടെയും നാശനഷ്ടങ്ങളുടെയും തോത്

ഓപ്ഷനുകൾ:
A. A – 1, B – 2, C – 3, D – 4
B. A – 4, B – 3, C – 2, D – 1
C. A – 2, B – 4, C – 3, D – 1
D. A – 3, B – 1, C – 4, D – 2
Answer:
C. A – 2, B – 4, C – 3, D – 1

ലിസ്റ്റ് I (പദം) ലിസ്റ്റ് II (നിർവചനം)
A. കാര്യക്ഷമത 2. ദുരന്തത്തെ നേരിടാനുള്ള ഒരു ജനതയുടെ കഴിവ്
B. നഷ്ടസാധ്യത 4. പ്രതീക്ഷിക്കാവുന്ന അപായങ്ങളുടെയും നാശനഷ്ടങ്ങളുടെയും തോത്
C. ആഘാതസാധ്യത 3. വിപത്ത്, നഷ്ടസാധ്യത, ശേഷി എന്നിവയുടെ അനുപാതം
D. ഖണ്ഡപർവതം 1. ഭൂവൽക്കഭാഗം ഉയർത്തപ്പെട്ട് രൂപപ്പെടുന്ന പർവതം

Question 17.
ലിസ്റ്റ് I-ലെ ഭൗമചലനങ്ങളെ ലിസ്റ്റ് II-ലെ അവ യുടെ കാരണങ്ങളുമായി ഫലങ്ങളുമായി ചേരും പടി ചേർത്ത് ശരിയായ ഓപ്ഷൻ തിരഞ്ഞെടു ക്കുക.

ലിസ്റ്റ് I (ചലനം) ലിസ്റ്റ് II (കാരണം / ഫലം)
A. അന്തർജന്യ ചലനം 1. ഹിമാനികൾ, ഒഴുകുന്ന ജലം
B. ബാഹ്യജന്യ ചലനം 2. പർവത രൂപീകരണം
C. ദ്രുതചലനം 3. അണുപ്രസരണം, സംവഹന പ്രവാഹം
D. മന്ദചലനം 4 അഗ്നിപർവത സ്ഫോടനം

ഓപ്ഷനുകൾ:
A. A – 1, B – 3, C – 4, D – 2
B. A – 4, B – 2, C – 1, D – 3
C. A – 2, B – 4, C – 3, D – 1
D. A – 3, B – 1, C – 4, D – 2
Answer:
D. A – 3, B – 1, C – 4, D – 2

ലിസ്റ്റ് I (ചലനം) ലിസ്റ്റ് II (കാരണം / ഫലം)
A. അന്തർജന്യ ചലനം 3. അണുപ്രസരണം, സംവഹന പ്രവാഹം
B. ബാഹ്യജന്യ ചലനം 1. ഹിമാനികൾ, ഒഴുകുന്ന ജലം
C. ദ്രുതചലനം 4 അഗ്നിപർവത സ്ഫോടനം
D. മന്ദചലനം 2. പർവത രൂപീകരണം

Question 18.
ലിസ്റ്റ് Iലെ പദങ്ങളെ ലിസ്റ്റ് IIലെ അവയുടെ നിർവചനങ്ങളുമായി ചേരുപടി ചേർത്ത് ശരിയായ
ഓപ്ഷൻ തിരഞ്ഞെടുക്കുക.

ലിസ്റ്റ് I (പദം) ലിസ്റ്റ് II (നിർവചനം)
A. മാഗ്മ 1. ഫോക്കസിനോട് ഏറ്റവും അടുത്തുള്ള ഭൗമോപരിതല കേന്ദ്രം
B. ലാവ 2. ഉപരിമാന്റിലിൽ സ്ഥിതി ചെയ്യുന്ന ശിലാദ്രവം
C. പ്രഭവ കേന്ദ്രം 3. ഭൂകമ്പം ആരംഭിക്കുന്ന, ഭൂമിക്കുള്ളിലെ ബിന്ദു
D. അധി കേന്ദ്രം 4. ഭൗമോപരിതലത്തിൽ എത്തുന്ന ശിലാദ്രവം

A. A – 1, B – 2, C – 3, D – 4
B. A – 2, B – 4, C – 3, D – 1
C. A – 4, B – 3, C – 1, D – 2
D. A – 3, B – 1, C – 2, D – 4
Answer:
B. A – 2, B – 4, C – 3, D – 1

ലിസ്റ്റ് I (പദം) ലിസ്റ്റ് II (നിർവചനം)
A. മാഗ്മ 2. ഉപരിമാന്റിലിൽ സ്ഥിതി ചെയ്യുന്ന ശിലാദ്രവം
B. ലാവ 4. ഭൗമോപരിതലത്തിൽ എത്തുന്ന ശിലാദ്രവം
C. പ്രഭവ കേന്ദ്രം 3. ഭൂകമ്പം ആരംഭിക്കുന്ന, ഭൂമിക്കുള്ളിലെ ബിന്ദു
D. അധി കേന്ദ്രം 1. ഫോക്കസിനോട് ഏറ്റവും അടുത്തുള്ള ഭൗമോപരിതല കേന്ദ്രം

SSLC Geography Chapter 6 Important Questions Malayalam Medium മാറുന്ന ഭൂമി

IV. ശരിയായ / തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കൂക

Question 19.
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:
I. ഭ്രംശനം (Fault) എന്ന പ്രക്രിയയുടെ ഫലമാ യാണ് ഖണ്ഡപർവതങ്ങൾ രൂപപ്പെടുന്നത്.
II. ഹിമാലയം ഒരു ഖണ്ഡപർവതത്തിന് ഉദാഹ രണമാണ്.
III. ഖണ്ഡപർവതീകരണത്തിന്റെ ഫലമായി രൂപ പ്പെടുന്ന താഴ്വരകളാണ് ഭ്രംശ താഴ്വരകൾ (Graben).
IV. ഭൂഖണ്ഡ രൂപീകരണ പ്രക്രിയകൾ ഭൗമോ പരിതലത്തിൽ വലിയ തോതിലുള്ള മാറ്റ ങ്ങൾക്ക് കാരണമാകുന്നു.
ഓപ്ഷനുകൾ:
A. I, II മാത്രം
B. I, III മാത്രം
C. II, IV മാത്രം
D. I, III, IV മാത്രം
Answer:
D. I, III, IV മാത്രം

Question 20.
തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:
I. ഉപരിമാന്റിലിൽ സ്ഥിതി ചെയ്യുന്ന ശിലാ ദ്രവത്തെ ലാവ എന്ന് വിളിക്കുന്നു.
II. സാധാരണയായി പ്രാദേശികതലത്തിൽ രേഖ പ്പെടുത്തുന്ന ചെറിയ ഭൂചലനങ്ങളുടെ തീവ്രത കണക്കാക്കുന്നത് മൊമെന്റ് മാഗ്നിറ്റ്യൂഡ് യിലിലാണ്.
III. ഭൂകമ്പ തരംഗങ്ങളിൽ പ്രഥമിക തരംഗങ്ങ ളാണ് (P-Waves) ഏറ്റവും വിനാശകാരികൾ.
IV. 1883- ലെ കാക്കതാവ് അഗ്നിപർവത സ്ഫോടനം ഇന്തോനേഷ്യയിലെ ജാവ യ്ക്കും സുമാത്രയ്ക്കും ഇടയിലാണ് സംഭ വിച്ചത്.

ഓപ്ഷനുകൾ:
A. I, IV മാത്രം
B. III, IV മാത്രം
C. I, II, III മാത്രം
D. II, IV മാത്രം

Question 21.
ദുരന്തം (Disaster) എന്നാലെന്ത്?
Answer:
ഒരു ജനതയ്ക്ക് അവരുടെ വിഭവങ്ങൾ ഉപയോ ഗിച്ച് ഒരു വിപത്തിനെ നേരിടാൻ സാധിക്കാതെ വരികയും, വ്യാപകമായ നാശനഷ്ടങ്ങളും ജീവഹാ നിയും സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോൾ അതിനെ ദുരന്തം എന്ന് വിളിക്കുന്നു.

Question 22.
മാഗ്മ (Magma), ലാവ (Lava) എന്നിവ തമ്മിലുള്ള വ്യത്യാസം എന്ത്?
Answer:
ഉപരിമാന്റിലിൽ സ്ഥിതി ചെയ്യുന്ന ശിലാദ്രവം മാഗ്മ എന്നും അത് അഗ്നിപർവത സ്ഫോടന ത്തിലൂടെ ഭൗമോപരിതലത്തിലേക്ക് എത്തുമ്പോൾ ലാവ എന്നും അറിയപ്പെടുന്നു.

Question 23.
സംവഹന പ്രവാഹം (Convectional Current) എങ്ങനെയാണ് ഉണ്ടാകുന്നത്?
Answer:
ഭൂമിയുടെ അന്തർഭാഗത്ത് ഉണ്ടാകുന്ന താപ വ്യതിയാനം മൂലം മാഗ്മയുടെ സാന്ദ്രതയിൽ മാറ്റം വരികയും അത് മാന്റിലിനുള്ളിൽ ചാക്രികമായി ചലിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് സംവഹന പ്രവാഹം.

Question 24.
ടെക്ടോണിക് ഫലകങ്ങൾ ചലിക്കുന്നതിന്റെ കാരണമെന്ത്?
Answer:
മാന്റിലിനുള്ളിലെ സംവഹന പ്രവാഹങ്ങളാണ് ടെക്ടോണിക് ഫലകങ്ങളെ ചലിപ്പിക്കുന്നത്.

SSLC Geography Chapter 6 Important Questions Malayalam Medium മാറുന്ന ഭൂമി

Question 25.
ഖണ്ഡപർവതങ്ങൾ (Block Mountains) രൂപപ്പെടു ന്നതെങ്ങിനെയാണ്?
Answer:
ഭൂവൽക്കഭാഗങ്ങളിൽ ഭ്രംശനം (Fault) എന്ന പ്രക്രിയയുടെ ഫലമായി ഭൂഭാഗം ഉയർത്തപ്പെട്ട് രൂപപ്പെടുന്നവയാണ് ഖണ്ഡപർവതങ്ങൾ.

Question 26.
ഭൂകമ്പ തരംഗങ്ങളിൽ ഏറ്റവും കൂടുതൽ നാശ നഷ്ടം വരുത്തുന്ന തരംഗം ഏതാണ്? അത് എങ്ങ നെയാണ് സഞ്ചരിക്കുന്നത്?
Answer:
പ്രതല തരംഗങ്ങൾ (Surface Waves) ആണ് ഏറ്റവും കൂടുതൽ നാശനഷ്ടം വരുത്തുന്നത്. ഇവ ഭൂമിയുടെ ഉപരിതലത്തിലൂടെ മാത്രമാണ് സഞ്ചരിക്കുന്നത്.

Question 27.
മടക്കു പർവതങ്ങൾ (Fold Mountains) എങ്ങനെ യാണ് രൂപപ്പെടുന്നത്? ഒരു ഉദാഹരണം നൽകൂക.
Answer:
ഭൂവൽക്കഭാഗങ്ങളിൽ തിരശ്ചീനമായ സമ്മർദ്ദം ഉണ്ടാകുമ്പോൾ ശിലാപാളികൾ മടങ്ങിപ്പോകു കയും മടക്കു പർവതങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. ഉദാഹരണം: ഹിമാലയം.

Question 28.
പ്രഭവകേന്ദ്രം (Focus), അധികേന്ദ്രം (Epicenter) എന്നിവയുടെ സ്ഥാനം ഭൂകമ്പവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
Answer:
പ്രഭവകേന്ദ്രം ഭൂകമ്പം ആരംഭിക്കുന്ന ഭൂമിക്കു ള്ളിലെ ബിന്ദുവാണ്. ഇതിന് നേർമുകളിൽ ഭൗമോ പരിതലത്തിലുള്ളബിന്ദുവാണ് അധികേന്ദ്രം.

Question 29.
അന്തർജന്യ ചലനങ്ങളെ (Endogenic Movements) പ്രധാനമായും എങ്ങനെ തരം തിരിക്കാം?
Answer:
വേഗതയുടെ അടിസ്ഥാനത്തിൽ ദ്രുതചലനങ്ങൾ (Sudden Movements), മന്ദചലനങ്ങൾ (Slow Movements) എന്നിങ്ങനെ രണ്ടായി തരം തിരിക്കാം.

Question 30.
അഗ്നിപർവത സ്ഫോടനങ്ങൾ നടക്കുമ്പോൾ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന രണ്ട് പ്രധാന ദോഷവശങ്ങൾ എന്തെല്ലാമാണ്?
Answer:
അന്തരീക്ഷ മലിനീകരണം: സൾഫർ ഡയോക് സൈഡ് പോലുള്ള വിഷവാതകങ്ങൾ അന്തരീ ക്ഷത്തിൽ കലരുന്നു.
അമ്ലമഴ; പുറത്തുവരുന്ന വാതകങ്ങൾ അന്തരീക്ഷ ത്തിലെ ജലാംശവുമായി ചേർന്ന് അമ്ലമഴയ്ക്ക്
കാരണമാകുന്നു.

SSLC Geography Chapter 6 Important Questions Malayalam Medium മാറുന്ന ഭൂമി

Question 31.
വിപത്ത് (Hazard), ദുരന്തം (Disaster) എന്നിവ തമ്മിലുള്ള വ്യത്യാസം ഉദാഹരണസഹിതം വ്യക്ത മാക്കുക.
Answer:
വിപത്ത്: ജീവജാലങ്ങൾക്കും വസ്തുവക കൾക്കും വെല്ലുവിളിയുയർത്താൻ സാധ്യതയുള്ള സാഹചര്യം. (ഉദാഹരണം: അതിശക്തമായ കൊടുങ്കാറ്റ്).

ദുരന്തം: വിപത്തിനെ നേരിടാൻ സമൂഹത്തിന് കഴിയാതെ വരികയും വ്യാപകമായ നാശനഷ്ട ങ്ങൾ ഉണ്ടാകുമ്പോഴുമുള്ള അവസ്ഥ.

ഒരു ജനവാസം ഇല്ലാത്ത സ്ഥലത്ത് കൊടുങ്കാറ്റു ണ്ടാകുന്നത് വിപത്ത് മാത്രമാണ്, എന്നാൽ ജനവാസമേഖലയിൽ നാശനഷ്ടമുണ്ടാക്കുമ്പോൾ അതൊരു ദുരന്തം ആയി മാറുന്നു.

Question 32.
അഗ്നിപർവത പ്രവർത്തനങ്ങൾ മനുഷ്യന് പ്രയോ ജനകരമാകുന്ന മൂന്ന് മേഖലകൾ ഏതെല്ലാം?
Answer:
ഫലഭൂയിഷ്ഠമായ മണ്ണ്: അഗ്നിപർവതങ്ങളിൽ നിന്നുള്ള ചാരം, ലാവ എന്നിവ പൊടിഞ്ഞുണ്ടാ കുന്ന മണ്ണ് കാർഷികമേഖലയ്ക്ക് ഉത്തമമാണ്.

ഭൗമതാപോർജ്ജം: ഭൂമിക്കടിയിലെ താപം ഉപ യോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധി
ക്കുന്നു.

ധാതുനിക്ഷേപം: അഗ്നിപർവത സ്ഫോടനത്തിന്റെ ഫലമായി അമൂല്യമായ ധാതുക്കൾ ഉപരിതലത്തിൽ നിക്ഷേപിക്കപ്പെടുന്നു.

Question 33.
സംയോജക സീമകളിൽ (Convergent Boundaries) നടക്കുന്ന ടെക്ടോണിക് ചലനവും അതിന്റെ ഫല മായുണ്ടാകുന്ന ഭൂകമ്പവും എങ്ങനെ വിശദീക രിക്കാം?
Answer:
ഈ അതിർത്തികളിൽ ഫലകങ്ങൾ പരസ്പരം അടുക്കുന്നു. ഇത് പാറകളിൽ വലിയ മർദ്ദം ചെലുത്തുന്ന തിലൂടെ, ഫലകങ്ങൾ ഒന്നുകിൽ കൂട്ടിയിടിക്കുകയോ അല്ലെങ്കിൽ ഒന്ന് മറ്റൊന്നി നടിയിലേക്ക് തള്ളിക്കയറുകയോ (Subduction) ചെയ്യുമ്പോൾ അതിശക്തമായ ഭൂകമ്പങ്ങൾ ഉണ്ടാക്കുന്നു.

Question 34.
ഭൂകമ്പ തരംഗങ്ങളിലെ തരംഗങ്ങൾ, ട-തരംഗ ങ്ങൾ എന്നിവയുടെ സഞ്ചാര മാധ്യമങ്ങൾ താരതമ്യം ചെയ്യുക.
Answer:
P – തരംഗങ്ങൾ (Primary Waves): ഖരം, ദ്രാവകം, വാതകം എന്നീ എല്ലാ മാധ്യമങ്ങളിലൂടെയും സഞ്ച രിക്കും.
S – തരംഗങ്ങൾ (Secondary Waves): ഖരമാധ്യമത്തി ലൂടെ മാത്രമേ സഞ്ചരിക്കുകയുള്ളൂ. വേഗതയിൽ P തരംഗങ്ങളാണ് മുന്നിൽ.

Question 35.
അഗ്നിപർവതങ്ങളെ അവയുടെ പ്രവർ ത്തന സ്വഭാവമനുസരിച്ച് എങ്ങനെ തരംതിരിക്കാം?
Answer:
സജീവ അഗ്നിപർവതങ്ങൾ (Active): എപ്പോഴും സ്ഫോടനത്തിന് സാധ്യതയുള്ളവ.

നിർജീവ അഗ്നിപർവതങ്ങൾ (Dormant): മുൻപ് സ്ഫോടനം നടന്നിട്ടുണ്ട്, എന്നാൽ ഭാവിയിൽ വീണ്ടും സ്ഫോടനം നടക്കാൻ സാധ്യതയുള്ളവ.

ക്ഷയിച്ച അഗ്നിപർവതങ്ങൾ (Extinct): സ്ഫോടനം നടന്നിട്ട് വളരെക്കാലമായതും ഇനി സ്ഫോടനം നടക്കാൻ സാധ്യതയില്ലാത്തവയെന്ന് കരുതുന്നവ.

Question 36.
വലിയ ജലസംഭരണികൾ എങ്ങനെയാണ് ചെറു ഭൂകമ്പങ്ങൾക്ക് കാരണമാകുന്നത്?
Answer:
വലിയ അണക്കെട്ടുകളിലെ ജലം തടസ്സശിലകൾ ക്കുമേൽ അമിതമായ സമ്മർദ്ദം ചെലുത്തുന്ന തിന്റെ ഫലമായി, ആ പ്രദേശം ഞെരിഞ്ഞമരു കയും അവിടെയുള്ള ശിലാപാളികളിൽ വിള്ളലു കൾ ഉണ്ടാകുകയും ചെയ്യുന്നു. ഇത് ചെറു ഭൂചലനങ്ങൾക്ക് കാരണമാകാം.

SSLC Geography Chapter 6 Important Questions Malayalam Medium മാറുന്ന ഭൂമി

Question 37.
ഭൂകമ്പം രേഖപ്പെടുത്തുന്ന രണ്ട് പ്രധാന അളവു കാലുകൾ ഏവ? ഇവയുടെ ഉപയോഗം എന്ത്?
Answer:
റിക്ടർ സ്കെയിൽ ഭൂകമ്പത്തിന്റെ തീവ്രത (Magnitude) അളക്കുന്നു.
മൊമെന്റ് മാഗ്നിറ്റ്യൂഡ് സ്കെയിൽ: സാധാരണ യായി പ്രാദേശികതലത്തിൽ രേഖപ്പെടുത്തുന്ന ചെറിയ ഭൂചലനങ്ങളുടെ തീവ്രത കണക്കാക്കാൻ ഉപയോഗിക്കുന്നു.

Question 38.
ടെക്ടോണിക് ഫലകചലനങ്ങൾ അഗ്നിപർവത ങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു?
Answer:
പ്രധാന അഗ്നിപർവത മേഖലകൾ എല്ലാം തന്നെ ഫലകങ്ങളുടെ അതിരുകളോട് അനുബന്ധിച്ചാണ് കാണപ്പെടുന്നത്. ഫലകങ്ങൾ തമ്മിൽ അകന്നു പോവുകയോ, ഒരു ഫലകം മറ്റൊന്നിനടിയിലേക്ക് തള്ളിക്കയറുകയോ ചെയ്യുമ്പോൾ മാഗ്മ ഭൗമോ പരിതലത്തിലേക്ക് എത്തുകയും അഗ്നിപർവത സ്ഫോടനങ്ങൾ സംഭവിക്കുകയും ചെയ്യുന്നു.

Question 39.
ദുരന്ത ലഘൂകരണത്തിലെ കാര്യക്ഷമത (Capacity) എന്ന പദം നിർവചിക്കുക. ഇതിന്റെ പ്രാധാന്യം എന്ത്?
Answer:
ഒരു ദുരന്തത്തെ നേരിടാനോ, പ്രതിരോധിക്കാനോ, ലഘൂകരിക്കാനോ ഉള്ള ഒരു ജനതയുടെ കഴിവ്, വിഭവങ്ങൾ, മാർഗങ്ങൾ, ശക്തി എന്നിവയെ സൂചിപ്പിക്കുന്നതാണ് കാര്യക്ഷമത.

പ്രാധാന്യം: കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെ ദുരന്തമുണ്ടായാലും അതിന്റെ ആഘാതം കുറ യ്ക്കാൻ സാധിക്കുന്നു.

Question 40.
1883-ലെ കാക്കക്കോവ അഗ്നിപർവത സ്ഫോടനം വരുത്തിവെച്ച നാശനഷ്ടങ്ങൾ സൂചിപ്പിക്കുക.
Answer:
കാക്കതോവ സ്ഫോടനം (1883):

  • സംഭവം: 1883ൽ ഇന്തോനേഷ്യയിലെ ജാവ യ്ക്കും സുമാത്രയ്ക്കും ഇടയിലാണ് ഈ ശക്തമായ അഗ്നിപർവത സ്ഫോടനം നടന്നത്.
  • നാശനഷ്ടങ്ങൾ: സ്ഫോടനത്തിന്റെ ഫലമായി സമുദ്രോപരിതലത്തിൽ ശക്തമായ ഭൂചലനം ഉണ്ടാവുകയും അത് സുനാമിക്ക് കാരണമാ വുകയും ചെയ്തു. ഈ സുനാമിയിൽ മാത്രം ഏകദേശം 36,000 ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടമായി. സ്ഫോടനശബ്ദം 4,800 കി.മീ. അകലെ വരെ കേൾക്കുകയും അന്തരീക്ഷ ത്തിൽ മാറ്റങ്ങളുണ്ടാക്കുകയും ചെയ്തു.

Question 41.
അന്തർജന്യ ചലനങ്ങളെ (Endogenic Movements) അവയുടെ വേഗതയുടെ അടിസ്ഥാന ത്തിൽ എങ്ങനെ തരം തിരിക്കാം? ഓരോ വിഭാഗ ത്തിലും ഉൾപ്പെടുന്ന രണ്ട് ഭൗമപ്രതിഭാസങ്ങൾ എഴുതുക.
Answer:
അന്തർജന്യ ചലനങ്ങളെ വേഗതയുടെ അടിസ്ഥാ നത്തിൽ രണ്ടായി തിരിക്കാം.
I. ദ്രുതചലനങ്ങൾ (Sudden Movements): വളരെ കുറഞ്ഞ സമയം കൊണ്ട് ശക്തമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നു.
ഉദാഹരണങ്ങൾ: അഗ്നിപർവത സ്ഫോടനങ്ങൾ, ഭൂകമ്പങ്ങൾ.

II. മന്ദചലനങ്ങൾ (Slow Movements): വർഷ ങ്ങൾ നീണ്ടു നിൽക്കുന്നതും സാവധാനം നടക്കുന്നതുമായ പ്രക്രിയകളാണ്.
ഉദാഹരണങ്ങൾ: പർവത രൂപീകരണ പ്രക്രിയകൾ ഭൂഖണ്ഡ രൂപീകരണ പ്രക്രിയകൾ.

Question 42.
മന്ദചലനങ്ങളിലെ പ്രധാന പ്രക്രിയകളായ ഭൂഖണ്ഡ രൂപീകരണ പ്രക്രിയകളും (Epeirogenic Processes) പർവത രൂപീകരണ പ്രക്രിയകളും (Orogenic Processes) തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ പട്ടികപ്പെടുത്തുക.
Answer:

പ്രക്രിയ ഭൂഖണ്ഡ രൂപീകരണ പ്രക്രിയ (Epeirogenic) പർവത രൂപീകരണ പ്രക്രിയ (Orogenic)
ചലനത്തിന്റെ ദിശ ലംബമായി (Vertical): ഭൂവൽക്കഭാഗങ്ങൾ താഴുകയോ ഉയരുകയോ ചെയ്യുന്നു. തിരശ്ചീനമായി (Horizontal): ഭൂവൽക്കഭാഗങ്ങൾ മടക്കുകളോ ഭ്രംശനങ്ങളോ ഉണ്ടാക്കി അടുക്കുകയോ അകലുകയോ ചെയ്യുന്നു.
ഫലം ഭൂഖണ്ഡങ്ങളുടെയും പീഠഭൂമികളുടെയും രൂപീകരണത്തിന് കാരണമാകുന്നു. മടക്കു പർവതങ്ങൾ, ഭ്രംശ താഴ്വരകൾ തുടങ്ങിയവ രൂപീകരിക്കുന്നു.
സ്വാധീനം ഭൗമോപരിതലത്തിൽ ചെറിയ തോതിലുള്ള മാറ്റങ്ങൾ വരുത്തുന്നു. ഭൗമോപരിതലത്തിൽ വലിയ തോതിലുള്ള മാറ്റങ്ങൾ വരുത്തുന്നു.

SSLC Geography Chapter 6 Important Questions Malayalam Medium മാറുന്ന ഭൂമി

Question 43.
അഗ്നിപർവത സ്ഫോടനങ്ങൾ മൂലമുണ്ടാകുന്ന ദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കാൻ സ്വീകരിക്കാവുന്ന നാല് പ്രധാന മാർഗ്ഗങ്ങൾ വിശദമാക്കുക.
Answer:

  1. മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഫോടന സാധ്യതയുള്ള മേഖലകളിൽ സീസ്മോഗ്രാ ഫുകൾ ഉപയോഗിച്ച് ചെറു ചലനങ്ങൾ നിരീക്ഷിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകുക.
  2. നിയന്ത്രിത നിർമ്മാണങ്ങൾ; അഗ്നിപർവത സ്ഫോടന മേഖലകളിൽ കെട്ടിട നിർമ്മാണ ങ്ങൾ നിയന്ത്രിക്കുകയും സുരക്ഷിതമായ മേഖലകളിലേക്ക് ജനങ്ങളെ മാറ്റിപ്പാർപ്പിക്കു കയും ചെയ്യുക.
  3. വിദ്യാഭ്യാസവും പരിശീലനവും; ദുരന്തമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ജനങ്ങൾക്ക് വിദ്യാഭ്യാസവും മോക്ക് ഡ്രില്ലുകളും നൽകുക.
  4. ലാവ തടയൽ ലാവ ഒഴുകിയെത്തുന്നതിന്റെ ഗതി മാറ്റാൻ തടസ്സഭിത്തികൾ നിർമ്മിക്കു കയോ ലാവയുടെ ഒഴുക്ക് തണുപ്പിക്കാൻ ജലസേചനം നടത്തുകയോ ചെയ്യുക.

Question 44.
ടെക്ടോണിക് ഫലകങ്ങൾ പരസ്പരം ഉരസി നീങ്ങുന്ന അതിർത്തികളിൽ (Transform Boundary) ഭൂകമ്പം എങ്ങനെ ഉണ്ടാകുന്നുവെന്ന് വിശദീകരിക്കുക. ഇത്തരം അതിർത്തികളിലെ ഭൂകമ്പങ്ങളുടെ സ്വഭാവം എതു വിധമുളളതാണ്?
Answer:
ചലനം: ഈ അതിർത്തികളിൽ ഫലകങ്ങൾ പര സ്പരം ഉരസി നീങ്ങുന്നു.

ഭൂകമ്പം: ഈ ഉരസൽ കാരണം പാറക്കെട്ടുകളിൽ വലിയ അളവിൽ മർദ്ദവും ഊർജ്ജവും സംഭരിക്കപ്പെടുന്നു. ഈ ഊർജ്ജം പെട്ടെന്ന് പുറത്തുവിടുന്നത് ശക്തമായ ഭൂകമ്പങ്ങൾക്ക്
കാരണമാകുന്നു.

സ്വഭാവം: ഈ ഭൂകമ്പങ്ങൾ പൊതുവെ ശക്തവും വിനാശകരവും ആയിരിക്കും.

Question 45.
ഭൂകമ്പ തരംഗങ്ങളായ P, S തരംഗങ്ങൾ സഞ്ചരി ക്കുന്നതിന്റെ രീതിയും സ്വഭാവവും വിശദമാ ക്കുക. ഇവയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമു ണ്ടാക്കുന്ന പ്രതല തരംഗങ്ങളുടെ സവിശേഷത എന്ത്?
Answer:
P-തരംഗങ്ങൾ: ഇവ തരംഗദിശയ്ക്ക് സമാന്ത രമായി സഞ്ചരിക്കുന്നു; ഖരം, ദ്രാവകം, വാതകം എന്നീ മാധ്യമങ്ങളിലൂടെ സഞ്ചരിക്കും.

S-തരംഗങ്ങൾ: ഇവ തരംഗദിശയ്ക്ക് ലംബമായി സഞ്ചരിക്കുന്നു; ഖരമാധ്യമത്തിലൂടെ മാത്രമേ സഞ്ചരിക്കൂ.

പ്രതല തരംഗങ്ങൾ (Surface Waves): ഇവയ്ക്ക് വേഗത കുറവാണെങ്കിലും ഭൂമിയുടെ ഉപരിതല ത്തിൽ മാത്രം സഞ്ചരിക്കുന്നതിനാൽ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടാക്കുന്നു.

Question 46.
ഒരു ദുരന്ത ലഘൂകരണ പദ്ധതിയിൽ ആഘാത സാധ്യത (Vulnerability) എങ്ങനെയാണ് നിർണ്ണയിക്കപ്പെടുന്നത്? ഇത് ദുരന്തത്തിന്റെ മൊത്തത്തിലുള്ള തീവ്രതയെ എങ്ങനെ സ്വാധീ നിക്കുന്നു?
Answer:
നിർണ്ണയം: ഒരു വിപത്തിന്റെ ഫലമായി ഒരു സമൂഹത്തിനോ, കെട്ടിടങ്ങൾക്കോ, അടിസ്ഥാന സൗകര്യങ്ങൾക്കോ ഉണ്ടാകാൻ സാധ്യതയുള്ള നാശനഷ്ടങ്ങളുടെ അളവാണ് ആഘാതസാധ്യത. സാമ്പത്തികമായും സാമൂഹികമായും ദുർബല മായ സമൂഹങ്ങൾക്ക് ഇത് കൂടുതലായിരിക്കും.

സ്വാധീനം: ഒരു വിപത്ത് (ഉദാ: ഭൂകമ്പം) ഉണ്ടാകു മ്പോൾ, ആഘാതസാധ്യത കൂടുതലുള്ള പ്രദേശ ങ്ങളിലാണ് (ഉദാ: ബലമില്ലാത്ത കെട്ടിടങ്ങൾ ഉള്ള പ്രദേശം) ഏറ്റവും വലിയ നാശനഷ്ടങ്ങളും ദുരന്ത തീവ്രതയും അനുഭവപ്പെടുന്നത്.

Question 47.
സംവഹന പ്രവാഹങ്ങൾ (Convectional Currents) എന്നാൽ എന്താണ്? ഭൂമിയുടെ അന്തർ ഭാഗത്ത് താപവ്യതിയാനം മൂലം ഇവ എങ്ങനെ യാണ് സംഭവിക്കുന്നതെന്ന് വിശദീകരിക്കുക. ഇവ ഭൂമിയുടെ ഫലകചലനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു?
Answer:
സംവഹന പ്രവാഹം: ഭൂമിയുടെ അന്തർഭാഗമായ മാന്റിലിനുള്ളിൽ മാഗ്മ ചാക്രികമായി ചലിക്കുന്ന പ്രക്രിയയാണിത്.

സംഭവം; ഭൂമിയുടെ ഉൾഭാഗത്തുനിന്നുള്ള താപം കാരണം മാന്റിലിലെ ശിലാദ്രവം ചൂടാകുന്നു. ചൂടായ മാഗ്മയുടെ സാന്ദ്രത കുറഞ്ഞ് മുകളിലേക്ക് ഉയരുന്നു. മുകളിലെത്തുന്ന മാഗ്മ തണുക്കു മ്പോൾ സാന്ദ്രത കൂടുകയും താഴേക്ക് പതിക്കു കയും ചെയ്യുന്നു. ഈ ചാക്രിക ചലനമാണ് സംവഹന പ്രവാഹം.

സ്വാധീനം; ഈ സംവഹന പ്രവാഹങ്ങൾ കാരണ മാണ് ഭൂവൽക്കത്തിലെ ടെക്ടോണിക് ഫലകങ്ങൾ നിരന്തരമായി തിരശ്ചീനമായി ചലിക്കുകയും അകന്നു പോവുകയോ കൂട്ടിമുട്ടുകയോ ഉരസി നീങ്ങുകയോ ചെയ്യുകയും, അതുവഴി ഭൂകമ്പം പോലുള്ള പ്രതിഭാസങ്ങൾ ഉണ്ടാകുകയും ചെയ്യുന്നത്.

Question 48.
ഒരു ദുരന്തത്തെ നേരിടാനുള്ള കാര്യക്ഷമത (Capacity) വർദ്ധിപ്പിക്കാൻ ഒരു സമൂഹം ചെയ്യേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ എന്തെല്ലാമാണ്?
Answer:

  1. വിഭവ സമാഹരണം: ദുരന്ത സമയത്തും ശേഷവും ഉപയോഗിക്കാൻ കഴിയുന്ന മനുഷ്യ വിഭവങ്ങൾ, ധനം, ഉപകരണങ്ങൾ എന്നിവ സമാഹരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
  2. മുന്നറിയിപ്പ് സംവിധാനം: കാര്യക്ഷമമായ മുന്നറിയിപ്പ് സംവിധാനങ്ങളും വിവര വിനിമയ ശൃംഖലകളും സ്ഥാപിക്കുക.
  3. പരിശീലനം: ദുരന്ത നിവാരണ പ്രവർത്ത നങ്ങളെക്കുറിച്ച് ജനങ്ങൾക്ക് പരിശീലനവും ബോധവൽക്കരണവും നൽകുക (ഉദാഹരണം: മോക്ക് ഡ്രില്ലുകൾ).
  4. സുരക്ഷിത നിർമ്മാണങ്ങൾ: കെട്ടിടങ്ങൾ, പാലങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യ ങ്ങൾ ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന രീതിയിൽ നിർമ്മിക്കുക.
  5. നിയമങ്ങൾ നടപ്പിലാക്കൽ: ദുരന്ത സാധ്യത യുള്ള പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തന ങ്ങൾ നിയന്ത്രിക്കുന്ന നിയമങ്ങൾ കർശനമായി നടപ്പിലാക്കുക.

SSLC Geography Chapter 6 Important Questions Malayalam Medium മാറുന്ന ഭൂമി

Question 49.
ടെക്ടോണിക് ഫലകചലനങ്ങളെ അടിസ്ഥാന മാക്കി ഭൂകമ്പങ്ങൾക്ക് കാരണമാകുന്ന മൂന്ന് പ്രധാന അതിർത്തികളിലെ ഫലകചലനങ്ങളും അതിന്റെ ഫലവും വിശദമാക്കുക.
Answer:

  1. സംയോജക അതിർത്തി (Convergent Boundary): ഫലകങ്ങൾ പരസ്പരം അടുക്കുന്നു. ഇതിന്റെ ഫലമായി ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടാകുന്നു.
  2. വിയോജക അതിർത്തി (Divergent Boundary): ഫലകങ്ങൾ പരസ്പരം അകന്നുപോകുന്നു. ഇതിന്റെ ഫലമായി ചെറിയ ഭൂകമ്പങ്ങളും പുതിയ ഭൂവൽക്കവും ഉണ്ടാകുന്നു.
  3. പരിവർത്തന അതിർത്തി (Transform Boundary): ഫലകങ്ങൾ പരസ്പരം ഉരസി നീങ്ങുന്നു. ഇതിന്റെ ഫലമായി ഊർജ്ജം സംഭരിച്ച് വിനാശകരമായ ഭൂകമ്പങ്ങൾ സംഭവിക്കുന്നു.

Question 50.
അന്തർജന്യ ചലനങ്ങളെ ദ്രുതചലനങ്ങൾ, മന്ദചലനങ്ങൾ എന്നിങ്ങനെ വേർതിരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
ഓരോ വിഭാഗവും സൃഷ്ടിക്കുന്ന പ്രധാന ഭൗമമാറ്റങ്ങൾ ഉദാഹരണസഹിതം വിശദീകരി ക്കുക.
Answer:
തരംതിരിവ്: ചലനം നടക്കുന്ന വേഗതയുടെ അടിസ്ഥാനത്തിലാണ്.

ദ്രുതചലനങ്ങൾ:

  • വേഗത: വളരെ കുറഞ്ഞ സമയം കൊണ്ട് ശക്തമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നു.
  • മാറ്റങ്ങൾ: കെട്ടിടങ്ങൾ തകരുക, ഭൂമി പിളരുക, അഗ്നിപർവത സ്ഫോടനം (ലാവ പുറത്തു വരിക).

മന്ദചലനങ്ങൾ;

  • വേഗത. വർഷങ്ങൾ നീണ്ടുനിൽക്കുന്നതും സാവധാനം നടക്കുന്നതുമായ പ്രക്രിയകളാണ്.
  • മാറ്റങ്ങൾ: പർവത രൂപീകരണം (മടക്കു പർവ തങ്ങൾ), ഭൂഖണ്ഡ രൂപീകരണം (പീഠഭൂമികൾ ഉയരുക).

Question 51.
സംവഹന പ്രവാഹങ്ങൾ (Convectional Currents) എന്നാൽ എന്താണ്? ഭൂമിയുടെ അന്തർ ഭാഗത്ത് താപവ്യതിയാനം മൂലം ഇവ എങ്ങനെ യാണ് സംഭവിക്കുന്നതെന്ന് വിശദീകരിക്കുക.
Answer:
സംവഹന പ്രവാഹം; ഭൂമിയുടെ അന്തർഭാഗമായ മാന്റിലിനുള്ളിൽ മാഗ്മ ചാക്രികമായി ചലിക്കുന്ന പ്രക്രിയയാണിത്.

സംഭവം:

  1. താപവ്യതിയാനം: ഭൂമിയുടെ ഉള്ളിൽ നിന്നും പുറത്തേക്ക് വരുന്ന അമിതമായ താപം കാരണം മാന്റിലിലെ ശിലാദ്രവം (മാഗ്മ ചൂടുപിടിക്കുന്നു.
  2. ചൂടായ മാഗ്മയുടെ ചലനം: ചൂടായ മാഗ്മയുടെ സാന്ദ്രത (Density) കുറയുകയും അത് മുകളിലേക്ക് ഉയരുകയും ചെയ്യുന്നു.
  3. തണുത്ത മാഗ്മയുടെ ചലനം: മുകളിലെത്തുന്ന മാഗ്മ തണുക്കുമ്പോൾ അതിന്റെ സാന്ദ്രത കൂടുകയും അത് താഴേക്ക് പതിക്കുകയും ചെയ്യുന്നു.
  4. ചാക്രിക ചലനം: ഈ ചാക്രികമായ താപ കൈമാറ്റത്തെയാണ് സംവഹന പ്രവാഹം എന്ന് വിളിക്കുന്നത്. ഈ പ്രവാഹങ്ങളാണ് ടെക്ടോ ണിക് ഫലകങ്ങളെ ചലിപ്പിക്കുകയും ഭൂകമ്പം പോലുള്ള പ്രതിഭാസങ്ങൾക്ക് കാരണമാവു കയും ചെയ്യുന്നത്.

Question 52.
ഭൂകമ്പങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങൾ (ഫലകചലനം കൂടാതെ), ഭൂകമ്പ തരംഗങ്ങളുടെ തരം, പ്രഭവകേന്ദ്രം (Focus), അധികേന്ദ്രം (Epicenter) എന്നിവയുടെ സ്ഥാനം എന്നിവ വിശദമാക്കുക.
Answer:
ഭൂകമ്പ കാരണങ്ങൾ (ഫലകചലനം കൂടാതെ):

  1. വലിയ ജലസംഭരണികൾ: വലിയ അണക്കെട്ടു കളിലെ ജലം തടസ്സശിലകൾക്ക് മേൽ ചെലു ത്തുന്ന സമ്മർദ്ദം മൂലം ചെറു ഭൂചലനങ്ങൾക്ക് കാരണമാകുന്നു.
  2. ഖനന പ്രവർത്തനങ്ങൾ: ആഴത്തിലുള്ള ഖനന പ്രവർത്തനങ്ങൾ പാറക്കെട്ടുകൾ ഇളകുന്നതിന് കാരണമാവുകയും അതുവഴി ഭൂകമ്പങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.

ഭൂകമ്പ തരംഗങ്ങൾ;
പ്രധാനമായും മൂന്ന് തരം ഭൂകമ്പ തരംഗങ്ങളാണു ള്ളത്:

  1. പ്രഥമിക തരംഗങ്ങൾ (P-Waves): ആദ്യം എത്തുന്നു; എല്ലാ മാധ്യമങ്ങളിലൂടെയും (ഖരം, ദ്രാവകം, വാതകം സഞ്ചരിക്കും; നാശനഷ്ടം കുറവാണ്.
  2. ദ്വിതീയ തരംഗങ്ങൾ (S-Waves): ഖരമാധ്യമത്തി ലൂടെ മാത്രം സഞ്ചരിക്കുന്നു; P തരംഗങ്ങളെ ക്കാൾ വേഗത കുറവാണ്.
  3. പ്രതല തരംഗങ്ങൾ (Surface Waves/L-Waves): ഭൂമിയുടെ ഉപരിതലത്തിലൂടെ മാത്രം സഞ്ചരിക്കുന്നു; ഏറ്റവും കുറഞ്ഞ വേഗത; ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടാക്കുന്നു.

സ്ഥാനങ്ങൾ (Position):

  • പ്രഭവകേന്ദ്രം (Focus/Hypocenter): ഭൂകമ്പം ആരംഭിക്കുകയും ഊർജ്ജം പുറത്തുവിടു കയും ചെയ്യുന്ന, ഭൂമിക്കുള്ളിലെ ബിന്ദു.
  • അധികേന്ദ്രം (Epicenter): പ്രഭവകേന്ദ്ര ത്തിന് നേർ മുകളിൽ ഭൂമിയുടെ ഉപരിതലത്തിൽ സ്ഥിതി ചെയ്യുന്ന ബിന്ദു. ഇവിടെയാണ് ഭൂകമ്പത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്.

Leave a Comment