Students rely on Kerala Syllabus 10th Social Science Notes Pdf Malayalam Medium and SSLC History Chapter 1 Important Questions Malayalam Medium മാനവികത to help self-study at home.
Class 10 History Chapter 1 Important Questions Malayalam Medium
Kerala Syllabus Class 10 Social Science History Chapter 1 Important Questions Malayalam Medium
Question 1.
പതിനാലാം നൂറ്റാണ്ടോടെ യൂറോപ്പിലെ സാമൂ ഹിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ ഉണ്ടായ മാറ്റങ്ങളുടെ സവിശേഷത കൾ എന്തെല്ലാമായിരുന്നു?
Answer:
- മനുഷ്യകേന്ദ്രീകൃതമായ കാഴ്ചപ്പാട് (മാനവി കത)
- നഗരജീവിതത്തിന്റെ വളർച്ച
- കച്ചവടത്തിന്റെ പുരോഗതി
- ദേശരാഷ്ട്രങ്ങളുടെ വളർച്ച
- വ്യക്തിസ്വാതന്ത്ര്യം
- യുക്തിചിന്ത
- മതേതര മൂല്യങ്ങളുടെ വ്യാപനം
- പണാധിഷ്ഠിത സമ്പദ്ഘടന
- പ്രാദേശിക ഭാഷകൾക്ക് ലഭിച്ച പ്രാധാന്യം
- കല, ശാസ്ത്രരംഗങ്ങളിലുണ്ടായ മാറ്റങ്ങൾ
Question 2.
നവോത്ഥാനം എന്നാലെന്ത്?
Answer:
പതിനാലാം നൂറ്റാണ്ടോടെ യൂറോപ്പിലെ സാമൂഹി ക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ രംഗ ങ്ങളിൽ ചില മാറ്റങ്ങൾ സംഭവിച്ചു. ഇറ്റലിയിലാ യിരുന്നു ഈ മാറ്റങ്ങൾ പ്രകടമായത്. ഇറ്റലിയിൽ ആവിർഭവിച്ച ഈ മാറ്റങ്ങൾക്ക് ചരിത്രകാരന്മാർ നവോത്ഥാനം എന്ന പേര് നൽകി. മധ്യകാലത്തെ ഫ്യൂഡൽ വ്യവസ്ഥയിൽ നിന്നും ആധുനിക കാല ഘട്ടത്തിലേക്കുള്ള മാറ്റത്തിന്റെ കാലമായി നവോ ത്ഥാനം ചരിത്രത്തിൽ ഇടം നേടി.
![]()
Question 3.
ഇറ്റാലിയൻ നഗരങ്ങൾ മറ്റ് നഗരങ്ങളിൽ നിന്നും എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു?
Answer:
- ഇറ്റാലിയൻ നഗരങ്ങൾ കൂടുതൽ സ്വതന്ത്രവും സമ്പന്നവും ഊർജ്ജസ്വലവും ആയിരുന്നു.
- നഗരങ്ങളിലെ വ്യാപാരികളിൽ നിരവധിപേർ വാണിജ്യത്തിലൂടെ അതിസമ്പന്നരായി മാറിയിരുന്നു.
- മധ്യകാലത്ത് നടന്ന കുരിശ് യുദ്ധങ്ങളുടെ ഫലമായി കിഴക്കൻ ലോകത്തെ സംസ്കാരങ്ങൾ, നഗര ങ്ങൾ, ജനജീവിതം തുടങ്ങിയവയുമായി ഇറ്റാലിയൻ നഗരങ്ങൾ പരിചയത്തിലായി.
- ഇസ്ലാമിക സാമ്രാജ്യം, ബൈസന്റൈൻ (കിഴക്കൻ റോമൻ സാമ്രാജ്യം എന്നിവയുമായി സ്ഥാപിച്ച വാണിജ്യ ബന്ധത്തിലൂടെ വൻതോതിൽ സമ്പത്ത് ഇറ്റാലിയൻ നഗരങ്ങളിലേക്ക് ഒഴുകി.
Question 4.
ഇറ്റലിയിൽ ഉയർന്നുവന്ന സമ്പന്ന കുടുംബങ്ങ ളെയും അവയുടെ നഗരങ്ങളെയും കണ്ടെത്തുക.
Answer:
| ഇറ്റാലിയൻ കുടുംബങ്ങൾ | വളർന്നുവന്ന നഗരങ്ങൾ |
| മെഡിച്ചി | ഫ്ളോറൻസ് |
| സ്ഫോർസാ | മിലാൻ |
| ഫർസീസി | പാരമ |
| ഓർസീനി | നേപ്പിൾസ് |
| വിസ്കൊന്തി | മിലാൻ |
Question 5.
നവോത്ഥാനം ഇറ്റലിയിൽ ആരംഭിക്കാനിടയാ ക്കിയ ഘടകങ്ങളെ പട്ടികപ്പെടുത്തുക.
Answer:
- വാണിജ്യപുരോഗതി
- നഗരങ്ങളുടെ ആവിർഭാവം
- സമ്പന്ന കുടുംബങ്ങൾ
- കുരിശ് യുദ്ധങ്ങൾ
- കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സാംസ്കാരിക വിനിമയം
- ബബോണിക് പ്ലേഗ്
- തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെ ടുത്തത്
- ഗ്രെക്കോ റോമൻ സംസ്കാരങ്ങളുടെ സ്വാധീനം
Question 6.
ചുവടെപ്പറയുന്ന ഘടകങ്ങൾ ഇറ്റലിയിൽ നവോ സ്ഥാനം ആവർഭവിക്കുന്നതിന് കാരണമായതെ ങ്ങനെയെന്ന് വിശദമാക്കുക.
• കുരിശുയുദ്ധങ്ങൾ
• ബബോണിക് പ്ലേഗ്
• കോൺസ്റ്റാന്റിനോപ്പിളിന്റെ പിടിച്ചെടുക്കൽ
Answer:
മധ്യകാലത്ത് നടന്ന കുരിശുയുദ്ധങ്ങൾ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സാംസ്കാരിക വിനിമ യത്തിന് വഴി തെളിച്ചു. കിഴക്കൻ ലോകത്തെ സംസ്കാരങ്ങൾ, നഗരങ്ങൾ, ജനജീവിതം തുട ങ്ങിയവയുമായി ഇറ്റാലിയൻ നഗരങ്ങൾ പരിചയ ത്തിലായി. ഇത് ഇറ്റാലിയൻ നഗരങ്ങളുടെ വളർച്ചയ്ക്ക് വേഗത കൂട്ടി. ഇസ്ലാമിക സാമ്രാജ്യം ബൈസന്റൈൻ സാമ്രാജ്യം എന്നിവയുമായി സ്ഥാപിച്ച വാണിജ്യബന്ധത്തിലൂടെ വൻതോതിൽ സമ്പത്ത് ഇറ്റാലിയൻ നഗരങ്ങളിലേക്ക് ഒഴുകി. കാലാന്തരത്തിൽ മെഡിറ്ററേനിയൻ പ്രദേശം കേന്ദ്രീകരിച്ച് നിലനിന്നിരുന്ന കിഴക്കും പടി ഞ്ഞാറും തമ്മിലുള്ള വാണിജ്യത്തിന്റെ കുത്തക ഇറ്റാലിയൻ നഗരങ്ങളിലെ കച്ചവടക്കാരുടെ നിയന്ത്രണത്തിലായി.
പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പൊട്ടിപ്പുറ പ്പെട്ട ബബോണിക് പ്ലേഗ് എന്ന മഹാമാരി ഇറ്റാ ലിയൻ നഗരങ്ങളെ സാരമായി ബാധിച്ചു. “ബ്ലാക്ക് ഡെത്ത്’ എന്നറിയപ്പെടുന്ന ഈ ദുരന്തത്തിൽ വൻതോതിൽ ജനങ്ങൾ മരണപ്പെട്ടത് തൊഴിലാ ളികളുടെ ലഭ്യതയിൽ കുറവുണ്ടാക്കി. ഇത് ഫ്യൂഡൽ വ്യവസ്ഥയുടെ തകർച്ചയ്ക്കും വാണിജ്യ കേന്ദ്രീകൃതമായ മധ്യവർഗത്തിന്റെ വളർച്ചയ്ക്കും വഴിയൊരുക്കി. ജനങ്ങൾ പ്രാചീന ഗ്രീസിലേയും റോമിലേയും വൈദ്യശാസ്ത്രത്തെക്കുറിച്ച് കൂടു തൽ പഠിക്കാൻ തുടങ്ങി. മനുഷ്യൻ ജീവിത ത്തിന്റെ നൈമിഷികതയെയും അനിശ്ചിതത്വ ത്തെയും കുറിച്ച് ചിന്തിക്കാനും സുഖങ്ങളെക്കു റിച്ചന്വേഷിക്കാനും ചിന്തിക്കാനും തുടങ്ങി. ഇത് മാനവികതയിലേക്ക് വഴി തുറന്നു.
1453-ൽ തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ ആക്രമിച്ചു. പ്രാചീന ഗ്രെക്കോ-റോമൻ സാഹി തകൃതികളുടെ കൈയെഴുത്തു പ്രതികൾ കൈവ ശമുണ്ടായിരുന്ന പണ്ഡിതരുടെ കേന്ദ്രമായിരുന്നു കോൺസ്റ്റാന്റിനോപ്പിൾ. തുർക്കികളുടെ ആക്രമ ണത്തെത്തുടർന്ന് അവർ തങ്ങളുടെ കൈവശ മുള്ള കൈയെഴുത്ത് പ്രതികളുമായി ഇറ്റാലിയൻ നഗരങ്ങളിലേക്ക് നീങ്ങി. സാംസ്കാരിക രംഗത്തും വൈജ്ഞാനിക രംഗത്തും പുത്തൻ ആശയങ്ങൾ പ്രകടമാകാൻ തുടങ്ങി.
Question 7.
സ്കൊളാസ്റ്റിസിസം എന്തെന്ന് വ്യക്തമാക്കുക.
Answer:
മധ്യകാല ലോകത്തെ പ്രധാനമായും സ്വാധീനി ച്ചിരുന്നത് സ്കൊളാസ്റ്റിസിസം എന്നറിയപ്പെട്ട തത്വ ശാസ്ത്രമായിരുന്നു. ക്രൈസ്തവ മതചിന്തയെ അടിസ്ഥാനമാക്കിയുള്ള ഈ തത്വശാസ്ത്രം വിജ്ഞാനത്തെയും അന്വേഷണ ങ്ങ ളേയും പ്രോത്സാഹിപ്പിച്ചുവെങ്കിലും ദൈവത്തിനും പര ലോകജീവിതത്തിനുമാണ് ഊന്നൽ നൽകിയത്.
![]()
Question 8.
മാനവികത നവോത്ഥാനത്തിന് പശ്ചാത്തലമൊ രുക്കിയതെങ്ങനെയെന്ന് പരിശോധിക്കുക.
Answer:
മനുഷ്യനും ഇഹ ലോകത്തിലും യുക്തിചി തയ്ക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് മാന വികത എന്ന ആശയം രൂപപ്പെട്ടത്. മനുഷ്യനിൽ അന്തർലീനമായ അനന്യത, വികാരങ്ങൾ, ശേഷി കൾ, എഴുത്ത്, സംഭാഷണം എന്നിവയ്ക്ക് മാന വികതാവാദികൾ ഊന്നൽ നൽകി. ദൈവകേന്ദ്രീ കൃതമായ വീക്ഷണത്തിലേക്കുള്ള പരിവർത്തന മായിരുന്നു ഇതിന്റെ അടിസ്ഥാനം. വിയോജിപ്പി കൾക്കും വിമർശനങ്ങൾക്കും മാനവികതയിൽ സ്ഥാനം ലഭിച്ചു. അവർ മതത്തിന്റെ ആധിപ ത്യത്തെ ചോദ്യം ചെയ്തു. മാനവികതാവാദികൾ പ്രാദേശിക ഭാഷയിൽ കൃതികൾ രചിക്കുകയും ഗ്രെക്കോ-റോമൻ ശൈലിയിൽ ചിത്രങ്ങൾ വര യ്ക്കുകയും ശില്പങ്ങൾ നിർമ്മിക്കുകയും ചെയ്തു.
Question 9.
ചുവടെ തന്നിട്ടുള്ളവയിൽ നിന്നും ശരിയുത്തരം കണ്ടെത്തി എഴുതുക.
റോജർ ബക്കൻ ഏത് രാജ്യക്കാരനായിരുന്നു?
എ) ജർമ്മനി
ബി) ഫ്രാൻസ്
സി) ഇംഗ്ലണ്ട്
ഡി) സ്പെയിൻ
Answer:
സി) ഇംഗ്ലണ്ട്
Question 10.
1453-ൽ കോൺസ്റ്റാന്റിനോപ്പിൾ ആക്രമിച്ചത് ആരായിരുന്നു?
എ) ഗ്രീക്കുകാർ
ബി) തുർക്കികൾ
സി) മംഗോളിയർ
ഡി) ജർമൻ കാർ
Answer:
ബി) തുർക്കികൾ
Question 11.
കിഴക്കൻ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം.
എ) റോം
ബി) ഫ്ളോറൻസ്
സി) മിലാൻ
ഡി) കോൺസ്റ്റാന്റിനോപ്പിൾ
Answer:
ഡി) കോൺസ്റ്റാന്റിനോപ്പിൾ
Question 12.
അരിസ്റ്റോട്ടിലിന്റെ രാജ്യം.
എ) ഗ്രീസ്
ബി) ഇറ്റലി
സി) ജർമ്മനി
ഡി) പോർച്ചുഗൽ
Answer:
എ) ഗ്രീസ്
Question 13.
ചുവടെ തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.
| A | B |
| ജിയോവിന്നി ബെല്ലിനി | അന്ത്യവിധി |
| ലിയനാർഡൊ ഡാവിഞ്ചി | ഗത്താമലാത്ത |
| മൈക്കലാഞ്ചലൊ | ആഗണി ഇൻ ദിഗാർഡൻ |
| ഡൊണാടെല്ലൊ | അന്ത്യ അത്താഴം |
Answer:
| A | B |
| ജിയോവിന്നി ബെല്ലിനി | ആഗണി ഇൻ ദിഗാർഡൻ |
| ലിയനാർഡൊ ഡാവിഞ്ചി | അന്ത്യ അത്താഴം |
| മൈക്കലാഞ്ചലൊ | അന്ത്യവിധി |
| ഡൊണാടെല്ലൊ | ഗത്താമലാത്ത |
Question 14.
നവോത്ഥാനകാലത്തെ ചിത്രങ്ങളുടെ സവിശേ ഷതകൾ എഴുതുക.
Answer:
- ഭൂദൃശ്യങ്ങൾ
- എണ്ണച്ഛായം
- വർണ്ണങ്ങൾ കൊണ്ട് പ്രകാശത്തെയും അക ലത്തെയും ചിത്രീകരിക്കൽ
- മനുഷ്യശരീരത്തിന്റെ യഥാർത്ഥ ചിത്രീകരണം.
- ഛായാചിത്രങ്ങൾ
- മനുഷ്യരൂപത്തിലുള്ള ദൈവത്തിന്റെ ചിത്രീ കരണം.
Question 15.
നവോത്ഥാനം ചിത്ര കലയിൽ ചെലുത്തിയ സ്വാധീനം വ്യക്തമാക്കുക.
Answer:
ജിയോട്ടോയുടെ ചിത്രങ്ങളിലാണ് ഗക്കോ-റോ മൻ സ്വാധീനം ആദ്യം പ്രകടമായത്. പിൽക്കാ ലത്ത് ചിത്ര കലാ രംഗത്തേക്ക് കടന്നു വന്ന എല്ലാവരെയും സ്വാധീനിച്ച് ചിത്രകാരൻ മസാാ ആയിരുന്നു. ദൈനംദിന ജീവിതാനു ഭവങ്ങൾ പേറുന്ന മനുഷ്യരൂപങ്ങളെയാണ് തന്മ യത്വത്തോടെ അദ്ദേഹം ചിത്രീകരിച്ചത്. ലിയ നാർഡൊ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധങ്ങളായ ചിത്രങ്ങളാണ് ‘അന്ത്യഅത്താഴം’, ‘മൊണാലിസ’ എന്നിവ. വർണ്ണം, നിഴൽ, പ്രകാശം എന്നിവയെ സംയോജിപ്പിക്കുന്ന ശാസ്ത്രത്തിൽ ഡാവിഞ്ചി അതുല്യനായിരുന്നു വെന്ന് ഈ ചിത്രങ്ങൾ നമ്മോട് പറയുന്നുണ്ട്.
വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിന്റെ മുകൾത്തട്ടിൽ വരച്ച ചുമർചിത്രങ്ങളും “അന്ത്യ വിധിയും’ മൈക്കലാഞ്ചലോ എന്ന മറ്റൊരു പ്രതി ഭാശാലിയെ അനശ്വരനാക്കുന്നു. ശക്തരും സുന്ദ രരുമായ മനുഷ്യരായിരുന്നു അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളുടേയും കേന്ദ്രബിന്ദു. നവോത്ഥാനകാ ലത്ത് ശ്രദ്ധനേടിയ മറ്റ് രണ്ട് ചിത്രകാരന്മാരായി രുന്നു ടിഷ്യനും റാഫേലും. മനുഷ്യരെ വിവേകി കളും, മിതവാദികളും അന്തസ്സുള്ളവരുമായി റാഫേൽ ചിത്രീകരിച്ചു. ഇവരുടെ ചിത്രങ്ങളിൽ ആശയത്തോടൊപ്പം സൗന്ദര്യത്തിനും ഊന്നൽ നൽകി.
![]()
Question 16.
മാനവികത ശില്പവിദ്യയിൽ ചെലുത്തിയ സ്വാധീനം പരിശോധിക്കുക.
Answer:
നവോത്ഥാനകാലത്തെ ശ്രദ്ധേയരായ ശില്പിക ളിൽ ഒരാളായിരുന്നു ഡൊണാടെല്ലൊ. മധ്യകാല ഗോഥിക് ശൈലിയിൽ നിന്നും ശില്പകലയെ മോചിപ്പിച്ച അദ്ദേഹം ശില്പങ്ങൾക്ക് കൂടുതൽ ഊർജ്ജവും വ്യക്തിത്വവും പകർന്നു. ‘ദാവീ ദ്’, ‘ഗത്താമലാത്ത’ എന്നീ ശില്പങ്ങൾ അദ്ദേ ഹത്തെ അനശ്വരനാക്കി. മനുഷ്യരൂപത്തിൽ ദൈവത്തെ അവതരിപ്പിക്കുന്ന മൈക്കലാഞ്ചലോ യുടെ ശില്പങ്ങൾ പ്രാചീന ഗ്രെക്കോ-റോമൻ ശൈലിയിൽ നിന്നും വഴിമാറി സഞ്ചരിച്ചു. “പിയ ത്തയും’ “ദാവീദും’ അദ്ദേഹത്തെ പ്രശസ്തനാ ക്കി.
Question 17.
നവോത്ഥാനകാലത്തെ വാസ്തുവിദ്യയുടെ സവി ശേഷതകൾ വ്യക്തമാക്കുക.
Answer:
ഫിലിപ്പോ ബൂണലി വാസ്തുവിദ്യാ രംഗത്ത് ഒരു പുതിയ ശൈലിക്ക് തുടക്കം കുറിച്ചു. ഗോഥിക് വാസ്തുവിദ്യാശൈലിയിൽ നിന്നും വ്യത്യസ്ത മായി പ്രാചീന ഗ്രെക്കോ-റോമൻ ശൈലിയുടെ സ്വാധീനം അദ്ദേഹം ഫ്ളോറൻസിൽ നിർമ്മിച്ച കത്തീഡ്രലിൽ കാണാം. ഗോഥിക് ശൈലിയിലെ ഉയർന്ന ഗോപുരങ്ങൾക്ക് പകരം താഴികക്കുടങ്ങ ളായിരുന്നു (ഡ്യൂമോ) ഇവയ്ക്കുണ്ടായിരുന്നത്. മൈക്കലാഞ്ചലോ, മാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ റോമിൽ പണികഴിപ്പിച്ച് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഈ ശൈലി കൂടുതൽ പ്രകടമാണ്.
Question 18.
നവോത്ഥാന സാഹിത്യത്തിന്റെ സവിശേഷത കൾ വിശദമാക്കുക.
Answer:
- നവോത്ഥാന സാഹിത്യകാരന്മാർ വ്യക്തി സ്വാതന്ത്ര്യത്തിനും മതേതര മൂല്യങ്ങൾക്കും പ്രാധാന്യം നൽകി.
- പ്രാദേശിക ഭാഷകളിൽ രചന നടത്തി.
- ഗദ്യസാഹിത്യം
- മനുഷ്യസ്നേഹം, രാജ്യസ്നേഹം, പ്രകൃതി പ്രതിഭാസങ്ങളോടുള്ള താൽപര്യം, സ്വത ന്തവും ഏകീകൃതവുമായ ഇറ്റലിക്കു വേണ്ടി യുള്ള മോഹങ്ങൾ എന്നിവ ദാന്തെയുടെ കൃതികളിൽ പ്രതിഫലിച്ചിരുന്നു.
- മാനവികതയുടെ പ്രചാരകരിലൊരാളായ പെടാർക്ക് ലോറയ്ക്കെഴുതിക പ്രണയഗീത ങ്ങൾ ധീരവും വേറിട്ട ശൈലിയിലുമുള്ളതാ യിരുന്നു.
- മധ്യകാലത്തെ ഫ്യൂഡൽ ഭരണാധികാരിക ളിൽ നിന്നും വ്യത്യസ്തനായ ഒരു ഭരണാധി കാരിയെയാണ് മാക്യവെല്ലി തന്റെ “ദി പ്രിൻസ്’ എന്ന കൃതിയിൽ ചിത്രീകരിച്ചത്.
- മാനവികതയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ എഴുത്തുകാരിയായിരുന്നു കാൻഫെ ഡെലെ.
- അച്ചടിയന്ത്രത്തിന്റെ കണ്ടുപിടിത്തം വായന വ്യാപകമാക്കി.
Question 19.
തന്നിട്ടുളള പട്ടിക ക്രമപ്പെടുത്തുക.
| സാഹിത്യകാരൻ | കൃതി | രാജ്യം |
| ഇറാസ്മസ് | ഡോൺ കിഹോട്ട് | ഫാൻസ് |
| തോമസ് മൂർ | ഗാർഗനുവ | സ്പെയിൻ |
| മിഗ്വെൽ ഡെസെർവാന്തെ | ഉട്ടോപ്പിയ | നെതർലൻഡ്സ് |
| ഫാൻസ്വാ റാബെലെയ് | ഇൻ പ്രെയിസ് ഓഫ് ഫോളി | ഇംഗ്ലണ്ട് |
| സാഹിത്യകാരൻ | കൃതി | രാജ്യം |
Answer:
| സാഹിത്യകാരൻ | കൃതി | രാജ്യം |
| ഇറാസ്മസ് | ഇൻ പ്രെയിസ് ഓഫ് ഫോളി | നെതർലൻഡ്സ് |
| തോമസ് മൂർ | ഉട്ടോപ്പിയ | ഇംഗ്ലണ്ട് |
| മിഗ്വെൽ ഡെസെർവാന്തെ | ഡോൺ കിഹോട്ട് | സ്പെയിൻ |
| ഫാൻസ്വാ റാബെലെയ് | ഗാർഗനുവ | ഫാൻസ് |
Question 20.
ചുവടെ തന്നിട്ടുള്ളതിൽ ‘a’ വിഭാഗത്തിലെ പരസ്പര ബന്ധം മനസ്സിലാക്കി ‘b’ വിഭാഗം പൂർത്തി യാക്കുക.
(i) (a) ജെഫ്രി ചോസർ : കാന്റർബറി കഥകൾ
(b) ഡിവൈൻ കോമഡി : ……………………….
(ii) (a) ജൂലിയസ് സീസർ : വില്യം ഷേക്സ്പിയർ
(b) ദി പ്രിൻസ് : ……………………..
(iii) (a) ലോറയ്ക്കെഴുതിയ
പ്രണയഗീതങ്ങൾ : പെട്രാർക്ക്
(b) ഡക്കാമറൺ കഥകൾ : ……………………..
(iv) (a) ദാവീദ് : ഡൊണാടെല്ലാ
(b) പിയത്ത : ……………….
Answer:
(i) ദാന്തെ
(ii) നിക്കോളോ മാക്യവെല്ലി
(iii) ബൊക്കാച്ചിയോ
(iv) മൈക്കലാഞ്ചലോ
Question 21.
യൂറോപ്പിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിച്ച താര്?
Answer:
ജൊഹാനസ് ഗുട്ടൻബർഗ്
Question 22.
‘നവോത്ഥാനം ചരിത്ര രചനയെ ശാസ്ത്രീയ മാക്കി’ പ്രസ്താവന സാധുകരിക്കുക.
Answer:
ചരിത്രത്തെ പ്രാചീനകാലം, മധ്യകാലം, ആധുനി കകാലം എന്നിങ്ങനെ വിഭജിക്കുന്ന രീതി നവോ ത്ഥാന കാലത്താണ് നിലവിൽ വന്നത്. മധ്യകാല ക്രൈസ്തവ പാരമ്പര്യത്തിൽ നിന്നും മതേതര ജീവിതത്തിലേക്കും ചിന്തയിലേക്കുമുള്ള മാറ്റം നവോത്ഥാന കാലത്ത് ചരിത്രരചനയിൽ പ്രതിഫ ലിച്ചു. മനുഷ്യകേന്ദ്രീകൃതമായ ചരിത്ര വ്യാഖ്യാ നങ്ങൾക്ക് അംഗീകാരം ലഭിക്കാൻ തുടങ്ങി. പുരാ വസ്തു തെളിവുകൾക്കും, ശേഷിപ്പുകൾക്കും ചരിത്ര രചനയിൽ സുപ്രധാനമായ സ്ഥാനം ലഭി ച്ചു. ചരിത്രകാരന്മാർ ചരിത്രരചനയിൽ ലിഖി തങ്ങൾ, നാണയങ്ങൾ, പ്രാചീന കൈയെഴുത്തു പ്രതികൾ തുടങ്ങിയവയ്ക്ക് സവിശേഷ സ്ഥാനം നൽകി. വിമർശനങ്ങൾക്ക് സ്ഥാനം ലഭിച്ചു. കഥ കളുടെയും മിത്തുകളുടെയും സ്ഥാനം ശാസ്ത്രീ യമായ അന്വേഷണങ്ങളും പഠനങ്ങളും കൈയ്യ ടക്കി. തന്നിട്ടുള്ളതിൽ നിന്നു ശരിയുത്തരം തിരഞ്ഞ ടുത്തെഴുതുക.
![]()
Question 23.
രാജാവ് കരുണാർദ്രൻ ആയിരിക്കണം എന്ന് അഭി പ്രായപ്പെട്ടത് ആര്?
എ) പെട്രാർക്ക്
ബി) നിക്കോളോ മാക്യവെല്ലി
സി) ജൊഹാനസ് ഗുട്ടൻബർഗ്
ഡി) ഇറാസ്മസ്
Answer:
ബി) നിക്കോളോ മാക്യവെല്ലി
Question 24.
ഇറ്റലിയിൽ ജീവിച്ചിരുന്ന മാനവികതാവാദിയായ വനിത.
എ) കസാന്ദ്ര ഫെഡെലെ
ബി) ലിയനാർഡൊ ബണി
സി) ഫ്ളാവിയോ ബിയോൻഡൊ
ഡി) ജെഫി ചോസർ
Answer:
എ) കസാന്ദ്ര ഫെഡെലെ
Question 25.
‘ഗലീലിയോയുടെ ജീവിതം’ എന്ന നാടകം രചിച്ചതാര്?
എ) തോമസ് മൂർ
ബി) ജെഫ്രി ചോസർ
സി) ബെർത്തോൾഡ് ബ്രെഹ്ത്
ഡി) കോപ്പർനിക്കസ്
Answer:
സി) ബെർത്തോൾഡ് ബ്രെഹ്ത്
Question 26.
‘ദൂരദർശിനി’ നിർമ്മിച്ചതാര്?
എ) ഗലീലിയോ ഗലീലി
ബി) കോപ്പർനിക്കസ്
സി) പാരസെൽസ്
ഡി) ടോളമി
Answer:
എ) ഗലീലിയോ ഗലീലി
Question 27.
ആധുനിക ശാസ്ത്രത്തിന്റെ ആവിർഭാവത്തിന് നവോത്ഥാനം നൽകിയ സംഭാവന വിലയിരു ത്തുക.
Answer:
നവോത്ഥാനം ആധുനിക ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ടു. പ്രപഞ്ചത്തിന്റെ ചല നങ്ങളെ നിയന്ത്രിക്കുന്നത് ഭൗതിക ശക്തികളാണ് എന്ന കാഴ്ചപ്പാട് ശാസ്ത്രജ്ഞർ മുന്നോട്ടു വച്ചു. ടോളമിയുടെ സിദ്ധാന്തത്തെ വെല്ലുവിളിച്ച കോപ്പർ നിക്കസ് പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയല്ല സൂര്യ നാണെന്ന് വാദിച്ചു. സൂര്യനിൽ നിന്നുള്ള അകല ത്തിനനു സരിച്ച് ഗ്രഹങ്ങളുടെ വേഗതയിൽ വ്യത്യാസം വരുന്നുവെന്ന് ജോഹന്നാസ് കെപ്ലർ കണ്ടെത്തി. ഇത് ഐസക് ന്യൂട്ടൻ ഗുരുത്വാകർഷ ണസിദ്ധാന്തം ആവിഷ്ക്കരിക്കുന്നതിനെ ശക്ത മായി സ്വാധീനിച്ചു. ഗലീലിയോ ഗലീലി താൻ നിർമ്മിച്ച ദൂരദർശിനിയുടെ സഹായത്താൽ വ്യാഴ ത്തിന്റെ ഉപഗ്രഹങ്ങൾ, ശനിയുടെ വലയങ്ങൾ എന്നിവ കണ്ടെത്തി. പാരസെൽസ് രോഗങ്ങ ളുടെ കാരണങ്ങൾ അന്വേഷിക്കുകയും അവ യുടെ പ്രതിവിധികൾ കണ്ടെത്താൻ ശ്രമിക്കു കയും ചെയ്തു.
Question 28.
യൂറോപ്പിന്റെ മതജീവിതത്തിൽ നവോത്ഥാനം ചെലുത്തിയ സ്വാധീനം വിലയിരുത്തുക.
Answer:
നവോത്ഥാനത്തിന്റെ സ്വാധീനം യൂറോപ്പിന്റെ മത രംഗത്തും പ്രതിഫലിച്ചു. ഇറാസ്മസിനെ പോലുള്ള മാനവികതാവാദികൾ രചിച്ച ആക്ഷേപ ഹാസ്യകൃതികളും ജോൺ ഹസ്സ്, സവോനറോള തുടങ്ങിയവരുടെ വിമർശനങ്ങളും കത്തോലിക്ക സഭയിൽ നിലനിന്നിരുന്ന ചില പ്രവണതകൾക്കും വിമർശനങ്ങൾക്കും എതിരായി പ്രതിഷേധങ്ങൾ രൂപംകൊള്ളുന്നതിന് പശ്ചാത്തലമൊരുക്കി. പാപ വിമോചന പത്രത്തിന്റെ വില്പനയായിരുന്നു അക്കാലത്ത് ഏറ്റവും കൂടുതൽ പ്രതിഷേധം ക്ഷണിച്ചു വരുത്തിയത്. ഇതിൽ പ്രതിഷേധിച്ച് ജർമ്മനിയിലെ വിറ്റൻബർഗ് ദേവാലയത്തിന്റെ വാതിലിൽ 1517-ൽ മാർട്ടിൻ ലൂഥർ എന്ന പുരോ ഹിതൻ തന്റെ 95 പ്രബന്ധങ്ങൾ’ പതിപ്പിച്ചു. ഇത് പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനം എന്ന മതനവീകരണ പ്രസ്ഥാനത്തിന്റെ ആരംഭമായി കണക്കാക്കുന്നു. ജർമ്മനിയിലെ സർവകലാശാലകളും മതനവീക രണത്തന് പശ്ചാത്തലമൊരുക്കി. ജർമ്മനിയിൽ ആരംഭിച്ച മതനവീകരണം മറ്റ് യൂറോപ്യൻ രാജ്യ ങ്ങളിലേക്ക് വ്യാപിച്ചു.
Question 29.
മതനവീകരണം പ്രതി മത നവീകരണത്തിൽ നിന്നും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കു ന്നത്?
Answer:
- കത്തോലിക്ക സഭയിൽ നിലനിന്ന ചില പ്രവ ണതകൾക്കും വിശ്വാസങ്ങൾക്കും എതിരായി രൂപംകൊണ്ട പ്രതിഷേധ പ്രസ്ഥാനമാണ് മത നവീകരണം.
- മതനവീകരണത്തെ തുടർന്ന് കത്തോലിക്കാ സഭ സ്വയം നവീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇത് പ്രതിമത നവീകരണം എന്ന റിയപ്പെടുന്നു.
Question 30.
പ്രതിമതനവീകരണം നടപ്പിലാക്കാൻ കത്തോ ലിക്ക സഭ കൈക്കൊണ്ട നടപടികൾ വ്യക്തമാ ക്കുക.
Answer:
- ട്രെന്റിലെ സഭാ നേതൃത്വത്തിന്റെ സമ്മേളനം
- വിശ്വാസികൾ വായിക്കാൻ പാടില്ലാത്ത പുസ്തകങ്ങളുടെ പട്ടികയായ ഇൻഡക്സ് പ്രസിദ്ധീകരിച്ചു.
- ഇഗ്നേഷ്യസ് ലൊയോള “സൊസൈറ്റി ഓഫ് ജീസസ്’ എന്ന സംഘടന സ്ഥാപിച്ചു.
- മതവിചാരണ കോടതി പുനസ്ഥാപിച്ചു.
![]()
Question 31.
തന്നിട്ടുളള പട്ടിക ക്രമപ്പെടുത്തുക.
| A | B |
| ടോളമി | ഗുരുത്വാകർഷണ സിദ്ധാന്തം |
| കോപ്പർനിക്കസ് | പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണ് |
| ഐസക് ന്യൂട്ടൺ | ശനിയുടെ വലയങ്ങൾ |
| ഗലീലിയോ ഗലീലി | പ്രപഞ്ചത്തിന്റെ കേന്ദ്രം സൂര്യനാണ് |
Answer:
| A | B |
| ടോളമി | പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണ് |
| കോപ്പർനിക്കസ് | പ്രപഞ്ചത്തിന്റെ കേന്ദ്രം സൂര്യനാണ് |
| ഐസക് ന്യൂട്ടൺ | ഗുരുത്വാകർഷണ സിദ്ധാന്തം |
| ഗലീലിയോ ഗലീലി | ശനിയുടെ വലയങ്ങൾ |
Question 32.
ജർമ്മനിയിൽ നിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങ ളിലേക്കുള്ള മതനവീകരണത്തിന്റെ വ്യാപനം വ്യക്തമാക്കുക.
Answer:
സ്വിറ്റ്സർലണ്ടിൽ മതനവീകരണത്തിന് നേതൃത്വം നൽകിയത് ഉൾറിച്ച് സ്വിംഗ്ളി, ജോൺ കാൽവിൻ എന്നിവരായിരുന്നു. ഇംഗ്ലണ്ടിൽ രാജാവായ ഹെൻറി എട്ടാമനാണ്മ തനവീകരണത്തിന് നേതൃത്വം നൽകിയത്.
Question 33.
ഏത് രാജ്യത്തെ സഭയാണ് “ദേശീയ സഭ’ എന്ന റിയപ്പെട്ടത്?
Answer:
ഇംഗ്ലണ്ട്