Students rely on Kerala Syllabus 10th Social Science Notes Pdf Malayalam Medium and SSLC History Chapter 4 Important Questions Malayalam Medium സമ്പത്തും ലോകവും to help self-study at home.
Class 10 History Chapter 4 Important Questions Malayalam Medium
Kerala Syllabus Class 10 Social Science History Chapter 4 Important Questions Malayalam Medium
Question 1.
ഭൂമിശാസ്ത്രപര്യവേഷണങ്ങൾക്ക് കാരണമായി ത്തീർന്ന രണ്ട് പ്രധാന സംഭവങ്ങൾ ഏതെല്ലാം?
Answer:
- തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ച ടക്കിയത്.
- പോർച്ചുഗീസ് നാവികർ ആഫ്രിക്കയിലെ ഗിനിയ തീരംവരെ എത്തിച്ചേർന്നത്.
Question 2.
സമുദ്രപര്യവേഷണങ്ങൾക്ക് യാറോപ്യൻ രാജ്യ ങ്ങൾ അനുകൂലമായ നിരവധി ഘടകങ്ങൾ ഉണ്ടാ യിരുന്നു. അവ വ്യക്തമാക്കുക.
Answer:
- മഹാസമുദ്രങ്ങൾ മുറിച്ച് കടക്കാൻ ശേഷി യുളള കപ്പലുകളുടെ നിർമ്മാണം.
- നാവിക ഉപകരണങ്ങളുടെ കണ്ടുപിടുത്തം
- ഭരണാധികാരികൾ നൽകിയ ശക്തമായ പിന്തുണ.
- സമുദ്രയാത്രാനുഭവങ്ങൾ
- ഭൂപടനിർമ്മാണം, വാനനിരീക്ഷണം എന്നീ മേഖലകളിൽ നേടിയ പുരോഗതി.
Question 3.
കോളനിവൽക്കരണത്തിന്റെ ഫലങ്ങൾ എന്തെല്ലാം?
Answer:
- യൂറോപ്യൻ രാജ്യങ്ങളിലേക്ക് കോളനിക ളുടെ സമ്പത്ത് ഒഴുകി.
- തദ്ദേശീയർക്ക് തങ്ങളുടെ പ്രദേശങ്ങളുടെ മേലുളള സാമ്പത്തിക – രാഷ്ട്രീയ അധികാ രങ്ങൾ നഷ്ടപ്പെട്ടു.
- കോളനിയിലെ തദ്ദേശീയ സംസ്ക്കാരങ്ങൾ തകർച്ച നേരിട്ടു.
- കോളനികളിൽ പാശ്ചാത്യ ജീവിതരീതികളുടെ വ്യാപനം ഉണ്ടായി.
- ക്രിസ്തുമതം കോളനികളിൽ പ്രചരിപ്പിക്ക പ്പെട്ടു.
Question 4.
വ്യാവസായിക വിപ്ലവത്തിന്റെ ഫലമായുണ്ടായ പ്രധാന മാറ്റങ്ങൾ പട്ടികപ്പെടുത്തുക.
Answer:
- ഉദ്പാദനം യന്ത്രാധിഷ്ടിതമായി
- മെച്ചപ്പെട്ട ഇരുമ്പുരുക്ക് സാങ്കേതിക വിദ്യ യുടെ വികാസം.
- മികച്ച ഉപകരണങ്ങൾ നിർമ്മിക്കപ്പെട്ടു.
- ഗതാഗത സൗകര്യങ്ങൾ വികസിച്ചു
- ഉദ്പാദനം കുടിലുകളിൽ നിന്നും ഫാക്ടറിക ളിലേക്ക് മാറി.
Question 5.
ത്രികക്ഷി സഖ്യത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ ഏതെല്ലാം?
Answer:
- ഇറ്റലി
- ജർമ്മനി
- ഓസ്ട്രിയ – ഹംഗറി
![]()
Question 6.
ത്രികക്ഷി സൗഹാർദത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ ഏതെല്ലാം?
Answer:
- ഇംഗ്ലണ്ട്
- റഷ്യ
- ഫാൻസ്
Question 7.
ഭൂമിശാസ്ത്ര പര്യവേഷണങ്ങളുടെ ഫലങ്ങൾ വില യിരുത്തുക
Answer:
- ഭൂമിശാസ്ത്രപര്യവേഷണങ്ങൾ സുപ്രധാന മായ നിരവധി അനന്തരഫലങ്ങൾ സൃഷ്ടിച്ചു
- അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നീ വൻകര കളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ഏറ്റവും പ്രധാന പാതയായി അറ്റ്ലാന്റിക് തീരം മാറി. തൽഫലമായി മെഡിറ്ററേനിയൻ വാണിജ്യം തക രു ക യും അറ്റാ ലാന്റിക് തീരത്ത വാണിജ്യം വളരുകയും ചെയ്തു.
- അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖ ണ്ഡങ്ങളിലെ പലപ്രദേശങ്ങളും യൂറോപ്യൻ അധിനിവേശത്തിന്റെ കീഴിലായി.
- ഏഷ്യയിലെ കുരുമുളക് ഉൾപ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരം യൂറോ പ്യൻ കുത്തകയാക്കി മാറ്റാനുള്ള ശ്രമം ആരം ഭിച്ചു.
- തെക്കേ അമേരിക്കയിൽ നിന്ന് വൻതോതിൽ സ്വർണ്ണവും വെള്ളിയും യൂറോപ്പിലേക്ക് എത്തി. അവയുടെ ഒരു ഭാഗം ഇന്ത്യയി ലുമെത്തി.
- യൂറോപ്പും, ആഫ്രിക്കയും അമേരിക്കയും ഉൾ പ്പെട്ട ത്രികോണവ്യാപാരത്തിന്റെ വികാസം.
- സ്വർണ്ണം, വെള്ളി എന്നിവ വർധിച്ച അളവിൽ യൂറോപ്പിൽ എത്തിയതോടെ നാണയ ഉപയോ ഗത്തിന്റെ തോത് വർധിച്ചു.
- ക്രമേണ പോർച്ചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങളുടെ വ്യാപാരാധിപത്യം തകരു കയും നെതർലൻഡ്സ്, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ആസ്ഥാനം കൈയ്യടക്കു കയും ചെയ്തു.
- കോളനിവൽക്കരണത്തിലൂടെ സാമ്പത്തിക നേട്ടം കൊയ്യുവാനുള്ള ഇംഗ്ലണ്ട്, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ കിടമത്സരത്തിനാണ് പിൽക്കാല ലോകം സാക്ഷ്യം വഹിച്ചത്.
Question 8.
മെർക്കന്റിലസത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാ ക്കുക.
Answer:
- വ്യാപാരത്തിലൂടെ സ്വർണ്ണവും വെള്ളിയും നേടുക എന്നതിന് പ്രധാന്യം നൽകുന്ന സാമ്പത്തിക നയ മായിരുന്നു മെർക്കന്റലിസം.
- ഒരു രാജ്യത്തിന്റെ കൈവശമുള്ള സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ശേഖരമാണ് ആ രാജ്യത്തിന്റെ സമ്പത്തിനെ നിർണ്ണയിക്കുന്നത്.
- തങ്ങളുടെ രാജ്യത്തേക്കുള്ള ഇറക്കുമതി കുറയ്ക്കുകയും കയറ്റുമതി വർധിപ്പിക്കുകയും ചെയ്തു കൊണ്ട് തങ്ങളുടെ കൈവശമുള്ള സമ്പത്ത് നഷ്ടപ്പെടാതെ സൂക്ഷിക്കാനും മറ്റ് രാജ്യങ്ങളിൽ നിന്ന് പരമാവധി സമ്പത്ത് ആർജിക്കാനും കഴിയുമെന്നതാണ് മെർക്കന്റലിസ്റ്റ് നയത്തിന്റെ സവിശേഷത.
Question 9.
കൊളോണിയൽ നയങ്ങൾ എന്നാലെന്ത്?
Answer:
കോളനികളിൽ നിന്ന് പരമാവധി സമ്പത്ത് തങ്ങ ളുടെ രാജ്യങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യ ത്തോടെ അധീശരാജ്യങ്ങൾ നടപ്പിലാക്കുന്ന നയ ങ്ങളെയും തന്ത്രങ്ങളെയുമാണ് കൊളോണിയൽ നയങ്ങൾ എന്ന് വിളിക്കുന്നത്.
Question 10.
കച്ചവട മുതലാളിത്തവും വ്യാവസായിക മുതലാ ളിത്തവും താരതമ്യം ചെയ്യുക.
Answer:
കച്ചവട മുതലാളിത്തം
- ഭൂമിശാസ്ത്രപര്യവേഷണങ്ങൾ ആഗോളവ്യാപാര രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴി തുറന്നു. വ്യാപാര രംഗത്ത് നേരത്തെ മുതൽ പ്രവർത്തിച്ചിരുന്നവർ അതോടെ അതിസമ്പന്നരായി.
- ഇവരെ കച്ചവട മുതലാളിമാർ എന്ന് വിളിക്കുന്നു. ഈ സമ്പദ് വ്യവസ്ഥ കച്ചവട മുതലാളിത്തം എന്നറി യപ്പെട്ടു.
വ്യാവസായിക മുതലാളിത്തം
- കോളനി വൽക്കരണത്തിലൂടെ നേടിയ സമ്പത്ത് ഉപയോഗിച്ച് ഇംഗ്ലണ്ട് വ്യവസായ ശാലകൾ ആരംഭിച്ചു.
- ഇങ്ങനെ സമ്പത്ത് നിക്ഷേപിച്ചവർ വ്യവസായശാലകളുടെ ഉടമസ്ഥാരാവുകയും വൻതോതിൽ ലാഭം നേടുകയും ചെയ്തു.
- ഇതോടെ കച്ചവട മുതലാളിത്തം വ്യാവസായിക മുതലാളിത്തത്തിന് വഴി തുറന്നു.
Question 11.
വ്യാവസായിക വിപ്ലവത്തിന് നേട്ടങ്ങളും കോട്ട ങ്ങളും ഉണ്ടായിരുന്നു. പ്രസ്താവന സാധൂകരി ക്കുക.
Answer:
| നേട്ടങ്ങൾ | കോട്ടങ്ങൾ |
| ഫാക്ടറികളുടെ ഉദയം | തൊഴിലാളികളെ ചൂഷണം ചെയ്യൽ |
| ഉൽപാദന വർധനവ് | ദാരിദ്ര്യം, പകർച്ചവ്യാധി |
| പുതിയ തൊഴിലവസരങ്ങൾ | സ്ത്രീകൾക്കും കുട്ടികൾക്കും ദൈർഘ്യമേറിയ തൊഴിൽ സമയവും കുറഞ്ഞ വേതനവും |
| നഗരങ്ങളുടെ ഉദയവും വ്യാപനവും | ചേരികളുടെ ഉദയം |
| നാഗരിക ജീവിതം | തിരക്കേറിയതും ശുചിത്വമില്ലാത്തതുമായ നഗരങ്ങൾ |
| മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ | നഗരങ്ങളിൽ തൊഴിലാളികൾക്ക് ദുരിതജീവിതം |
![]()
Question 12.
ചുവടെ തന്നിട്ടുളള പ്രസ്താവന ക്രമപ്പെടുത്തുക.
| A | B |
| ഫെർഡിനാന്റ് മഗല്ലൻ | ബഹാമാസ് ദ്വീപ് |
| പെഡ്രോ അൽവാരസ് കബ്രോൾ | കേപ്പ് ഓഫ് ഗുഡ് ഹോപ്പ് |
| ക്രിസ്റ്റഫർ കൊളംബസ് | സമുദ്രത്തിലൂടെ ഭൂമിയെ ചുറ്റി സഞ്ചരിച്ചു |
| ബെർത്തലോമിയോ ഡയസ് | ബ്രസീൽ |
Answer:
| A | B |
| ഫെർഡിനാന്റ് മഗല്ലൻ | സമുദ്രത്തിലൂടെ ഭൂമിയെ ചുറ്റി സഞ്ചരിച്ചു |
| പെഡ്രോ അൽവാരസ് കബ്രോൾ | ബ്രസീൽ |
| ക്രിസ്റ്റഫർ കൊളംബസ് | ബഹാമാസ് ദ്വീപ് |
| ബെർത്തലോമിയോ ഡയസ് | കേപ്പ് ഓഫ് ഗുഡ് ഹോപ്പ് |
Question 13.
സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ അധീനതയിലുണ്ടായിരുന്ന അമേരിക്കൻ പ്രദേ ശങ്ങൾ ഏത് പേരിലാണറിയപ്പെടുന്നത്?
Answer:
ലാറ്റിൻ അമേരിക്ക
Question 14.
വ്യാവസായിക വിപ്ലവം എന്നാലെന്ത്?
Answer:
1780 നും 1850 നും ഇടയിൽ യന്ത്രവൽക്കരണത്തി ലൂടെ ഉത്പാദന രംഗത്തുണ്ടായ മാറ്റങ്ങളെയാണ് വ്യാവസായിക വിപ്ലവം എന്ന് വിളിക്കുന്നത്.
Question 15.
വ്യാവസായിക വിപ്ലവത്തിന്റെ ആരംഭം ഏത് മേഖ ലയിലായിരുന്നു?
Answer:
തുണിയുൽപാദന മേഖലയിൽ
Question 16.
സോഷ്യലിസം എന്നാലെന്ത്?
Answer:
വിഭവങ്ങളുടെ നീതിയുക്തമായ വിതരണവും, ഉദ്പാദനോപാധികളുടെ പൊതു ഉടമസ്ഥതയുമാ യിരുന്നു സോഷ്യലിസ്റ്റ് ആശയങ്ങളുടെ കേന്ദ്രബിന്ദു.
Question 17.
സോഷ്യലിസത്തെ പ്രായോഗികവും ശാസ്ത്രീ യവുമാക്കി മാറ്റിയതാരെല്ലാം?
Answer:
കാൾമാർക്സ്, ഫ്രെഡറിക് ഏംഗൽസ്
Question 18.
സാമ്രാജ്യത്വം എന്തെന്ന് വ്യക്തമാക്കുക.
Answer:
കോളനികളെ അസംസ്കൃത വസ്തുക്കൾ ശേഖ രിക്കാനുളള ഇടവും ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനു ളള വിപണികളുമായി യൂറോപ്യർ മാറ്റി. ഇതിനായി കോളനികളിൽ രാഷ്ട്രീയാധിപത്യം സ്ഥാപിച്ചു. ഇത് സാമ്രാജ്യത്വത്തിന് വഴിതെളിച്ചു.
![]()
Question 19.
ചുവടെ തന്നിട്ടുളളവയെ കാലഗണനാക്രമത്തിലാ ക്കുക.
• ക്രിസ്റ്റഫർ കൊളംബസ് ബഹാമാസ് ദ്വീപിൽ എത്തി.
• സാമ്രാജ്യത്വം
• ബർത്തലോമിയോ ഡയസ് കേപ്പ് ഓഫ് ഗുഡ്ഹോപ്പിൽ എത്തിച്ചേർന്നു.
• വ്യാവസായിക വിപ്ലവം
Answer:
• ബർത്തലോമിയോ ഡയസ് കേപ്പ് ഓഫ് ഗുഡ്ഹോപ്പിൽ എത്തിച്ചേർന്നു
• ക്രിസ്റ്റഫർ കൊളംബസ് ബഹാമാസ് ദ്വീപിൽ എത്തി.
• വ്യാവസായിക വിപ്ലവം
• സാമ്രാജ്യത്വം
Question 20.
തന്നിട്ടുള്ളതിൽ ‘A’ വിഭാഗത്തിലെ പരസ്പര ബന്ധം മനസ്സിലാക്കി ‘B’ വിഭാഗം പൂർത്തിയാ ക്കുക.
(i) A) കബാൾ : ബ്രസീൽ
B) ജോൺ കബോട്ട് : …………………
(ii) ഫാഷിസം : ഇറ്റലി
B) നാസിസം : …………………………
(iii) A) ഇറ്റലി : ത്രികക്ഷി സഖ്യം
B) റഷ്യ : …………………..
(iv) A) ബെനിറ്റോ മുസ്സോളിനി : കരിങ്കുപ്പായക്കാർ
B) അഡോൾഫ് ഹിറ്റ്ലർ : ……………………………
Answer:
(i) ന്യൂഫൗണ്ട്ലാന്റ്
(ii) ജർമ്മനി
(iii) ത്രികക്ഷി സൗഹാർദം
(iv) തവിട്ട് കുപ്പായക്കാർ
തന്നിട്ടുളളവയിൽ നിന്നും ശരിയുത്തരം കണ്ട ത്തുക.
Question 21.
ഗസ്റ്റപ്പോ എന്ന രഹസ്യ പോലീസ് സ്ഥാപിച്ച താര്?
A) മുസ്സോളിനി
B) ഹിറ്റ്ലർ
C) കൊളംബസ്
D) മഗല്ലൻ
Answer:
B) ഹിറ്റ്ലർ
Question 22.
ചുവടെ തന്നിട്ടുളളതിൽ ഒന്നാം ലോക യുദ്ധാന ന്തരം സമഗ്രാധിപത്യ ഭരണം സ്ഥാപിക്കപ്പെടാത്ത രാഷ്ട്രം.
A) ഇറ്റലി
B) ജർമ്മനി
C) സ്പെയിൻ
D) അമേരിക്ക
Answer:
D) അമേരിക്ക
Question 23.
ചുഡാവിൽസൻ ഏത് രാജ്യത്തെ ഭരണാധികാ രിയായിരുന്നു?
A) ഫ്രാൻസ്
B) ഇറ്റലി
C) ജർമ്മനി
D) അമേരിക്ക
Answer:
D) അമേരിക്ക
Question 24.
അച്ചുതണ്ട് ശക്തികളിൽ ഉൾപ്പെടാത്ത രാജ്യം?
A) ഇറ്റലി
B) ജർമ്മനി
C) ചൈന
D) ജപ്പാൻ
Answer:
C) ചൈന
Question 25.
തന്നിട്ടുളളവയെ കാലഗണനാക്രമത്തിലാക്കുക.
• സർവ്വരാജ്യസഖ്യത്തിന്റെ രൂപീകരണം
• രണ്ടാം ലോകയുദ്ധം
• ഒന്നാം ലോകയുദ്ധം
• ഐക്യരാഷ്ട്രസംഘടനയുടെ രൂപീകരണം
Answer:
• ഒന്നാം ലോകയുദ്ധം
• സർവ്വരാജ്യസഖ്യത്തിന്റെ രൂപീകരണം
• രണ്ടാം ലോകയുദ്ധം
• ഐക്യരാഷ്ട്രസംഘടനയുടെ രൂപീകരണം
![]()
Question 26.
തന്നിട്ടുളള പട്ടിക ക്രമപ്പെടുത്തുക.
| A | B |
| ഡേവിഡ് ലോയ്ഡ് ജോർജ് | സെർബിയ |
| ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനന്റ് | ബെൽജിയം |
| ഗാാ പ്രിൻസപ്പ് | ഓസ്ട്രിയ-ഹംഗറി |
| ലിയോപോൾഡ് രാജാവ് | ഫാൻസ് |
Answer:
| A | B |
| ഡേവിഡ് ലോയ്ഡ് ജോർജ് | ഫാൻസ് |
| ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനന്റ് | ഓസ്ട്രിയ-ഹംഗറി |
| ഗാാ പ്രിൻസപ്പ് | സെർബിയ |
| ലിയോപോൾഡ് രാജാവ് | ബെൽജിയം |
Question 27.
ഓട്ടോമൻ സാമ്രാജ്യം ആരുടെ നേതൃത്വത്തിലാ യിരുന്നു?
Answer:
തുർക്കി
Question 28.
രണ്ടാം ലോകയുദ്ധത്തിന്റെ സൈനികസഖ്യങ്ങൾ വ്യക്തമാക്കുക.
Answer:

Question 29.
ശീതസമരം എന്തെന്ന് പരിശോധിക്കുക.
Answer:
അമേരിക്കൻ ഐക്യനാടുകളും സോവിയറ്റ് യൂണി യനും വിപരീത സാമ്പത്തിക നയങ്ങൾ പിന്തു ടർന്നു. അമേരിക്ക മുതലാളിത്ത നയങ്ങളും സോവിയറ്റ് യൂണിയൻ സോഷ്യലിസ്റ്റ് നയങ്ങളു മാണ് പിന്തുടർന്നത്. ഇരുരാജ്യങ്ങളും പരസ്പരം ഭയക്കുകയും സ്വന്തം ആശയങ്ങൾ ലോകം മുഴു വൻ വ്യാപിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇവർ തമ്മിലുളള ഈ ശീതസമയം അരനൂറ്റാ ണ്ടോളം നിലനിന്നു.
Question 30.
ഒന്നാം ലോകയുദ്ധത്തിന്റെ കാരണങ്ങൾ വിശദ മാക്കുക.
Answer:
1914 മുതൽ 1916 വരെ നടന്ന ഒന്നാം ലോകയുദ്ധം ലോകത്തിലെ എല്ലാ രാജ്യങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കെടുത്ത ആദ്യയുദ്ധമായിരു ന്നു. ഇതിന്റെ കാരണങ്ങൾ ചുവടെ പറയുന്നു.
സാമ്രാജ്യത്വരാഷ്ട്രങ്ങളുടെ കിടമത്സരം
പഴയ സാമ്രാജ്യത്വരാഷ്ട്രങ്ങളും പുതിയ സാമാ ജ്യത്വ രാഷ്ട്രങ്ങളും തമ്മിലുളള കിടമത്സരം ഒന്നാം ലോകയുദ്ധത്തിന്റെ പ്രധാന കാരണങ്ങളി ലൊന്നായിരുന്നു. സാമ്പത്തിക, വ്യാവസായിക രംഗങ്ങളിൽ ജർമ്മനി കൈവരിച്ച അഭൂതപൂർവ മായ മുന്നേറ്റം ഫ്രാൻസിനെയും ഇംഗ്ലണ്ടിനെയും ആശങ്കപ്പെടുത്തി. ആഫ്രിക്കയിലെയും ഏഷ്യ യിലെയും പ്രദേശങ്ങൾ ഇംഗ്ലണ്ടിന്റെ യും, ഫാൻസിന്റെയും കോളനികളായിരുന്നതിനാൽ തുർക്കിയുടെ നിയന്ത്രണത്തിലായിരുന്നു ജർമ്മനി കണ്ണ് വച്ചത്. ഇതിനായി അവർ ബർലിൻ ബാഗ്ദാദ് റെയിൽ വേ പാത ആസൂത്രണം ചെയ്തു. ഇത് തങ്ങളുടെ സ്വാധീനമേഖലകളുടെ സുരക്ഷയെ ബാധിക്കുമോ എന്ന ആശങ്ക ഇംഗ്ല ണ്ട്, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങൾക്കുണ്ടായി. അങ്ങനെ സംഘർഷങ്ങളും ശത്രുതയും വളർന്ന് വന്നു.
തീവ്രദേശീയത
സ്വന്തം രാജ്യത്തോടുള്ള അമിതവും വൈകാരിക വുമായ സ്നേഹവും അതിന്റെ മഹത്വവൽക്കരണ വുമാണ് തീവ്രദേശീയത. ഇത് പലപ്പോഴും വംശീ യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതര പ്രദേശ ങ്ങൾ സ്വന്തമാക്കി തങ്ങളുടെ രാഷ്ട്രവിസ്തൃതി വർദ്ധിപ്പിക്കാനുളള ശ്രമങ്ങൾക്ക് രാഷ്ട്രങ്ങൾ വംശീയതയെ ഉപയോഗിച്ചു.തീവ്രദേശീയത ജർമ്മ നി, സെർബിയ തുടങ്ങിയ രാജ്യങ്ങളിൽ അപകട കരമായ അവസ്ഥയിലേക്ക് വളർന്നു. പാൻ സ്ലാവ്, പാൻ ജർമ്മൻ പ്രസ്ഥാനങ്ങൾ ഇത്തര ത്തിലുള്ള തീവ്രദേശീയത പ്രസ്ഥാനങ്ങൾക്കുളള ഉദാഹരണങ്ങളാണ്.
സൈനിക സഖ്യങ്ങളുടെ രൂപീകരണം
കോളനികൾക്കുവേണ്ടിയുളള മത്സരവും തീവ്രദേ ശീയതയും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവ സാന നാളുകളിൽ യൂറോപ്പിലെ രാജ്യങ്ങൾക്കിട യിൽ പരസ്പരം ഭയവും സംശയവും ജനിപ്പിച്ചു. ഇത് രാജ്യങ്ങളെ സൈനീക സഖ്യങ്ങൾ രൂപീകരി ക്കാൻ പ്രേരിപ്പിച്ചു. തൽഫലമായി ത്രികക്ഷി സഖ്യം, ത്രികക്ഷി സൗഹാർദം എന്നിങ്ങനെ രണ്ട് സൈനി കസഖ്യങ്ങൾ രൂപപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാവങ്ങളിൽ ഈ രണ്ട് സഖ്യങ്ങളിൽപ്പെട്ട രാഷ്ട്ര ങ്ങൾ തമ്മിൽ സംഘർഷങ്ങളുണ്ടായി.
ഓസ്ട്രിയ – ഹംഗറിയുടെ കിരീടവകാശിയായ ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനനിന്റെ വധ ത്തെത്തുടർന്ന് 1914 ജൂലൈ 28 ന് ഓസ്ട്രിയ ഹംഗറി സെർബിയയ്ക്കെതിരെ യുദ്ധം പ്രഖ്യാപി ച്ചു. ഈ പക്ഷത്തും സഖ്യരാഷ്ട്രങ്ങൾ ചേർന്ന തോടെ ഇത് ലോകയുദ്ധമായി മാറി.
Question 31.
ഒന്നാം ലോകയുദ്ധത്തിന്റെ ഫലങ്ങൾ വിശദമാ ക്കുക.
Answer:
- ദശലക്ഷകണക്കിന് സൈനീകർക്കും സാധാ രണ ജനങ്ങൾക്കും ജീവഹാനി സംഭവിച്ചു.
- കാഷിക – വ്യവസായ മേഖലകൾ തകർന്നു.
- യൂറോപ്യൻ മേധാവിത്വത്തിന്റെ തകർച്ചയ്ക്ക് ആരംഭം കുറിച്ചു.
- ഏഷ്യൻ – ആഫ്രിക്കൻ രാജ്യങ്ങളിൽ സ്വാതന്ത്ര്യ സമരങ്ങൾ ശക്തിപ്പെട്ടു.
- സർവ്വരാജ്യ സഖ്യത്തിന്റെ രൂപീകരണം.
- ഇറ്റലി, ജർമ്മനി, സ്പെയിൻ എന്നീ രാജ്യങ്ങൾ സമഗ്രാധിപത്യ ഭരണത്തിലേക്ക് നീങ്ങി.
![]()
Question 32.
സമഗ്രാധിപത്യത്തിന്റെ സവിശേഷതകൾ ചൂണ്ടി കാട്ടുക.
Answer:
ഒന്നാം ലോകയുദ്ധാനന്തരം സമഗ്രാധിപത്യത്തിന് ഊന്നൽ നൽകിയ പ്രസ്ഥാനങ്ങൾ ചില രാജ്യങ്ങളിൽ ഉയർന്നു വന്നു. പൗരരുടെ സ്വകാര്യതയെ മാനിക്കാതെ ഭരണകൂടത്തിന്റെ അധികാരം ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിയന്ത്രണം സ്ഥാപിക്കുന്നതാണ് സമഗ്രാധിപത്യം. ഇതിന്റെ സവിശേഷതകൾ ചുവടെ നൽകുന്നു.
- ജനാധിപത്യത്തിന്റെ നിരാസം
- സോഷ്യലിസത്തോടുള്ള വിയോജിപ്പ്
- സ്വേച്ഛാധിപത്യത്തെ പിന്തുണയ്ക്കൽ
- തീവ്രദേശീയത
- രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യൽ
- യുദ്ധത്തെയും അക്രമത്തെയും മഹത്വവൽക്കരിക്കൽ
Question 33.
ഇറ്റലിയിലെ ഫാഷിസത്തിന്റെ പ്രത്യേകതകൾ വിശ ദമാക്കുക.
Answer:
- ഇറ്റലിയിൽ ‘ഫാഷിസം’ എന്നറിയപ്പെടുന്നു.
- സ്ഥാപകൻ – ബെനിറ്റോ മുസോളിനി.
- 1922-ൽ അധികാരം പിടിച്ചെടുക്കുമെന്ന് ഭയ പ്പെടുത്തി തലസ്ഥാനമായ റോമിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
- മാർച്ചിനുശേഷം അധികാരത്തിൽ വന്നു.
- കരിങ്കുപ്പായക്കാർ എന്ന സായുധ സംഘത്തെ രൂപീകരിച്ചു.
- ഫാഷിസ്റ്റ് ഇതര പാർട്ടികളെ നിരോധിച്ചു.
- സോഷ്യലിസ്റ്റ്, തൊഴിലാളി, കർഷകപ്രസ്ഥാ നങ്ങളോടുള്ള ശത്രുത.
Question 34.
ജർമ്മനിയിലെ നാസിസത്തെക്കുറിച്ച് ഒരു ലഘു വിവരണം തയ്യാറാക്കുക.
Answer:
ജർമ്മനി
- ജർമ്മനിയിൽ നാസിസം എന്നറിയപ്പെടുന്നു.
- സ്ഥാപകൻ -അഡോൾഫ് ഹിറ്റ്ലർ
- 1923-ൽ അധികാരം പിടിച്ചെടുക്കാൻ ബെർലി നിലേക്ക് മാർച്ച് സംഘടിപ്പിക്കുകയും തുടർന്ന് തുറുങ്കിലടയ്ക്കപ്പെടുകയും ചെയ്തു.
- തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ എത്താ നുള്ള ശ്രമം ആരംഭിച്ചു.
- ‘തവിട്ട് കുപ്പായക്കാർ’ എന്ന സൈന്യത്തിന് രൂപം നൽകി.
- 1933 -ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ലെങ്കിലും കുതന്ത്രങ്ങളി ലൂടെ അധികാരത്തിൽ വന്നു.
- കമ്മ്യൂണിസ്റ്റുകൾ, സോഷ്യലിസ്റ്റുകൾ, ജനാ ധിപത്യവാദികൾ, ജൂതർ എന്നിവരെ ഇല്ലാതാ ക്കാനുള്ള നയം നടപ്പിലാക്കി.
- ‘ഗസ്റ്റെപ്പോ’ എന്ന രഹസ്യം പോലീസ് സേനയെ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിച്ചു.
- ഹിറ്റ്ലറുടെ ആക്രമണപരമ്പരകൾ രണ്ടാം ലോകയുദ്ധത്തിലേക്ക് നയിച്ചു.
Question 35.
രണ്ടാം ലോകയുദ്ധത്തിന്റെ കാരണങ്ങൾ വിശദ മാക്കുക.
Answer:
1939 മുതൽ 1945 വരെ നടന്ന രണ്ടാം ലോകയുദ്ധ ത്തിന്റെ പശ്ചാത്തലമാണ് ചുവടെ തന്നിട്ടുള്ളത്.
വേഴ്സായ് ഉടമ്പടി
ഒന്നാം ലോകയുദ്ധാനന്തരം സഖ്യകക്ഷികളുമായി ജർമ്മനി ഒപ്പുവെച്ച വേഴ്സായ് ഉടമ്പടിയിലെ വ്യവ സ്ഥകളാണ് രണ്ടാം ലോകയുദ്ധത്തിന് വിത്തുകൾ പാകിയത്. ഈ ഉടമ്പടി പ്രകാരം ജർമ്മനിക്ക് കോള നികളും കൈവശമുളള പ്രദേശങ്ങളും നഷ്ടപ്പെ ട്ടു. വൻതുക യുദ്ധപ്പിഴയായി ജർമ്മനിയുടെ മേൽ ചുമത്തി.
സർവരാജ്യസഖ്യത്തിന്റെ പരാജയം
രാജ്യങ്ങൾ തമ്മിലുളള തർക്കങ്ങളും ഏറ്റുമുട്ടലു കളും പരിഹരിക്കാനോ നിരായുധീകരണം നട പ്പിലാക്കാനോ സർവരാജ്യസഖ്യത്തിന് സാധിച്ചി ല്ല. ജപ്പാൻ, ഇറ്റലി, ജർമ്മനി എന്നീ രാജ്യങ്ങൾ ആക്രമണ പരമ്പരകളുമായി മുന്നോട്ട് പോയ പ്പോൾ നടപടി എടുക്കുന്നതിൽ സർവ്വരാജ്യ സഖ്യം പരാജയപ്പെട്ടു.
സൈനിക സഖ്യങ്ങളുടെ രൂപീകരണം
സാമ്രാജ്യത്വ കിടമത്സരം, അച്ചുതണ്ട് ശക്തികൾ, സഖ്യശക്തികൾ എന്നിങ്ങനെ രണ്ട് സൈനീക സഖ്യങ്ങളുടെ രൂപീകരണത്തിന് വഴിതെളിച്ചു.
പ്രീണന നയം
സോഷ്യലിസ്റ്റ് ആശയങ്ങളുടെ വ്യാപനത്തെ പ്രതി രോധിക്കാനുളള ഉപാധിയായി പാശ്ചാത്യ മുതലാ ളിത്ത രാജ്യങ്ങൾ ഫാസിസ്റ്റ് ആക്രമണങ്ങളെ കരു തി. മ്യൂണിച്ച് ഉടമ്പടി പാശ്ചാത്യ പ്രീണനത്തിന്റെ സുപ്രധാന ഉദാഹരണമാണ്. ഈ പ്രീണനനയ ങ്ങൾ ഹിറ്റ്ലർക്ക് ആത്മവിശ്വാസം നൽകുകയും അദ്ദേഹം ആക്രമണപരമ്പരകൾ തുടരുകയും ചെയ്തു. 1939 സെപ്റ്റംബർ 1 ന് ജർമ്മനി പോള ണ്ടിനെ ആക്രമിച്ചതോടുകൂടി രണ്ടാം ലോകയുദ്ധം ആരംഭിച്ചു.
Question 36.
രണ്ടാം ലോകയുദ്ധത്തിന്റെ ഫലങ്ങൾ വ്യക്തമാ ക്കുക.
Answer:
- ദശലക്ഷക്കണക്കിന് പേർ കൊല്ലപ്പെട്ടു.
- ഭക്ഷ്യക്ഷാമവും പകർച്ചവ്യാധിയും.
- യൂറോപ്യൻ സമ്പദ് വ്യവസ്ഥ തകർന്നു.
- കോളനിവൽക്കരണത്തിനും സാമ്രാജ്യത്വ ത്തിനും തിരിച്ചടി.
- യൂറോപ്പിന്റെ ആധിപത്യം അവസാനിച്ചു.
- ഐക്യരാഷ്ട്രസംഘടനയുടെ രൂപീകരണം.
- ഇറ്റലിയിലും ജർമ്മനിയിലും സമഗ്രാധിപത്യം അവസാനിച്ചു.
- ഏഷ്യനാഫ്രിക്കൻ കോളനികൾ സ്വാതന്ത്ര്യം നേടി.
- അമേരിക്കയും സോഷ്യലിസ്റ്റ് യൂണിയനും ആഗോള ശക്തികളായി.
![]()
Question 37.
നിയോ കൊളോണിയലിസം എന്നാലെന്ത്?
Answer:
പുതുതായി സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾക്ക് വായ്പനൽകി അവയെ പരോക്ഷമായി ചൂഷണം ചെയ്തു. ഇത് നിയോ കൊളോണിയലിസം എന്ന റിയപ്പെട്ടു.
Question 38.
തന്നിട്ടുള്ളവയെ കാലഗണനാക്രമത്തിലാക്കുക.
• മ്യൂണിച്ച് ഉടമ്പടി
• സോവിയറ്റ് യൂണിയന്റെ തകർച്ച
• ശീതസമരം
• വേഴ്സായി സന്ധി
Answer:
• വേഴ്സായി സന്ധി
• മ്യൂണിച്ച് ഉടമ്പടി
• ശീതസമരം
• സോവിയറ്റ് യൂണിയന്റെ തകർച്ച
Question 39.
ഏത് രാജ്യവുമായാണ് വേഴ്സായി ഉടമ്പടി ഒപ്പിട്ടത്?
Answer:
ജർമ്മനി
Question 40.
ലാറ്റിൻ അമേരിക്ക എന്നറിയപ്പെട്ട പ്രദേശങ്ങൾ ഏതെല്ലാം?
Answer:
സ്പെയിൻ, പോർച്ചുഗൽ, എന്നീ രാജ്യങ്ങളുടെ അധീനതയിലുണ്ടായിരുന്ന അമേരിക്കൻ പ്രദേശ ങ്ങളാണ് പിന്നീട് ലാറ്റിൻ അമേരിക്ക എന്നറിയപ്പെ ട്ടത്.