Students rely on Kerala Syllabus 10th Social Science Notes Pdf Malayalam Medium and SSLC History Chapter 5 Important Questions Malayalam Medium പൊതുജനാഭിപ്രായം ജനാധിപത്യത്തിൽ to help self-study at home.
Class 10 History Chapter 5 Important Questions Malayalam Medium
Kerala Syllabus Class 10 Social Science History Chapter 5 Important Questions Malayalam Medium
Question 1.
പൊതുജനാഭിപ്രായം എന്നാലെന്ത്?
Answer:
ജനങ്ങളെ ബാധിക്കുന്ന പൊതുവിഷയങ്ങളിൽ മേലുള്ള ജനങ്ങളുടെ പൊതുവായ അഭിപ്രായ മാണ് പൊതുജനാഭിപ്രായം.
Question 2.
പൊതുജനാഭിപ്രായത്തിന്റെ സവിശേഷതകൾ വിശദമാക്കുക.
Answer:
- പൊതുജനാഭിപ്രായം വൈവിധ്യമാർന്ന അഭി പ്രായങ്ങളെ പ്രതിഫലിപ്പിക്കുന്നു.
- പൊതുജനാഭിപ്രായം എന്നത് ഭൂരിപക്ഷം ആളുകളുടെയും കാഴ്ചപ്പാടുകളോ അഭിപ്രാ യങ്ങളോ ആകണമെന്നില്ല. എന്നാൽ അത് ഒരു വിഷയത്തിന്മേലുള്ള പൊതുസമ്മതം ഉണ്ടാക്കുന്നു.
- സാഹചര്യങ്ങൾക്കും സമയത്തിനു പുതിയ അറിവുകൾക്കുമനുസരിച്ച് പൊതുജനാഭി പ്രായം മാറാവുന്നതാണ്.
- പൊതു ജനാഭിപ്രായം എല്ലായ്പ്പോഴും രാഷ്ട്രീയകാര്യങ്ങളുമായി മാത്രമല്ല, സാമൂ ഹിക സാമ്പത്തിക സാംസ്കാരിക കാര്യങ്ങ ളുമായി ബന്ധപ്പെട്ടും രൂപപ്പെടാറുണ്ട്.
- പൊതുജനാഭിപ്രായ പ്രകടനത്തിന് നിശ്ചിത ഭൂപ്രദേശം എന്ന പരിധി നിശ്ചയിക്കപ്പെട്ടി ട്ടില്ല. ആർക്കും ഏത് പ്രദേശത്ത് നിന്നും അവ രുടെ അഭിപ്രായം പ്രകടിപ്പിക്കാവുന്നതാണ്.
- പൊതുജനാഭിപ്രായം ജനാധിപത്യപരമായ ആശയവിനിമയം ഉറപ്പാക്കുന്നു.
![]()
Question 3.
പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്ന ഘട കങ്ങൾ പട്ടികപ്പെടുത്തുക.
Answer:
- വ്യക്തികളുടെ സാമൂഹിക സാംസ്കാരിക പശ്ചാത്തലം
- മനോഭാവം
- വിശ്വാസങ്ങൾ
- മുൻധാരണകൾ
- നേതൃത്വപാടവം
Question 4.
പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്ന ഏജൻസികളെ വ്യക്തമാക്കുക.
Answer:
- കുടുംബം
- വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- സമപ്രായ സംഘങ്ങൾ
- മാധ്യമങ്ങൾ
- രാഷ്ട്രീയ പാർട്ടികളും അവയുടെ പ്രവർത്ത നങ്ങളും
- സാമൂഹിക സ്ഥാപനങ്ങളും സംഘടനകളും
- അഭിപ്രായവോട്ടെടുപ്പ്
- കലയും സാഹിത്യവും
Question 5.
പൊതുജനാഭിപ്രായം രൂപീകരിക്കാൻ സഹായി ക്കുന്ന പ്രധാനമാധ്യമങ്ങൾ ഏതെല്ലാം?
Answer:
- പ്രതങ്ങൾ
- റേഡിയോ
- ടെലിവിഷൻ
- സാമൂഹിക മാധ്യമങ്ങൾ
Question 6.
വ്യാജവാർത്തകളും സന്ദേശങ്ങളും പ്രചരിപ്പി ക്കുന്നതിനെ പ്രതിരോധിക്കാനായി സ്വീകരി ക്കേണ്ട വിവിധ മാർഗങ്ങൾ എന്തെല്ലാം?
Answer:
- വാർത്തളുടെയും സന്ദേശങ്ങളുടെയും സത്യ സന്ധത ഉറപ്പുവരുത്തുന്നതിനായി യഥാർഥ ഉറവിടം കണ്ടെത്തൽ.
- വ്യാജവാർത്തകളും സന്ദേശങ്ങളുമാണ് എന്ന് തിരിച്ചറിയുന്ന പക്ഷം അത് മറ്റുള്ളവരുമായി പങ്കിടാതിരിക്കൽ.
- സൈബർ സെൽ പോലുള്ള ഔദ്യോഗിക സംവിധാനങ്ങളെ അറിയിക്കൽ.
Question 7.
പൊതുജനാഭിപ്രായം രൂപീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്ന വിവിധ മാർഗങ്ങൾ വ്യക്തമാക്കുക.
Answer:
- പത്രമാധ്യമങ്ങൾ, ജേർണലുകൾ, ലഘുലേ ഖകൾ, പ്രകടന പത്രികകൾ, പോസ്റ്ററുകൾ തുടങ്ങിയ പ്രസിദ്ധീകരിക്കുന്നു.
- സമ്മേളനങ്ങൾ
- പ്രകടനങ്ങൾ
- റാലികൾ
- സെമിനാറുകൾ
Question 8.
പൊതുജനാഭിപ്രായത്തിന് വിഘാതമാകുന്ന ഘടകങ്ങളെ വ്യക്തമാക്കുക.
Answer:
- നിരക്ഷരത
- ഡിജിറ്റൽ വിഭജനം
- ദാരിദ്ര്യം
- അനാരോഗ്യകരമായ രാഷ്ട്രീയ പ്രവർത്ത നവും രാഷ്ട്രീയ പാർട്ടികളിലെ ജനാധി പത്യ സാഹിത്യവും
- തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ തെറ്റായപ്രവണതകൾ
- അഴിമതി
- പ്രാദേശികവാദം
- സാമൂഹിക സാമ്പത്തിക-സാംസ്കാരിക- സാംസ്കാരിക വിഭാഗീയ താല്പര്യങ്ങൾ
- വ്യക്ത്യാരാധന
Question 9.
അഭിപ്രായ വോട്ടെടുപ്പ് എന്തെന്ന് വ്യക്തമാ ക്കുക.
Answer:
വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളിൽ പൊതുമനോഭാവ ത്തെയും അഭിപ്രായത്തെയും കുറിച്ചുള്ള വിവര ശേഖരണത്തിനുള്ള വളരെ ഫലപ്രദമായ മാർഗ മാണ് അഭിപ്രായവോട്ടെടുപ്പ്.
ഇതിൽ ജനസംഖ്യയുടെ ഒരു സാമ്പിൾ തിര ഞ്ഞെടുത്ത് അവരിലൂടെ വിഷയത്തെ സംബന്ധി ചുളള അഭിപ്രായം ആരായുന്നു. ഈ അഭിപ്രാ യത്തെ അടിസ്ഥാനമാക്കി പൊതുജനാഭിപ്രായം
രൂപപ്പെടുത്തുന്നു.
Question 10.
നിരക്ഷരത പൊതുജനാഭിപ്രായ രൂപീകരണ ത്തിന് വിഘാതമാകുന്നതെങ്ങനെ?
Answer:
നിരക്ഷരരായ ജനങ്ങൾക്ക് പൊതുപ്രശ്നങ്ങളെ ക്കുറിച്ച് പരിമിതമായ അറിവുകൾ മാത്രമേ ഉണ്ടാ യിരിക്കുകയുള്ളൂ. അവർക്ക് യുക്തിപരമായ അഭി പ്രായങ്ങൾ രൂപീകരിക്കുന്നതിന് വേണ്ടത ശേഷി ഉണ്ടായിരിക്കണമെന്നില്ല.
![]()
Question 11.
പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ കുടുംബം വഹിക്കുന്ന പങ്ക് വ്യക്തമാക്കുക.
Answer:
- ഒരു കുട്ടിയുടെ സാമൂഹീകരണ പ്രക്രിയ ആരംഭിക്കുന്നത് കുടുംബത്തിൽ നിന്നാണ്.
- കുടുംബങ്ങളുടെ പരമ്പരാഗതമായ വിശ്വാ സങ്ങൾ, ധാരണകൾ തുടങ്ങിയവ കുട്ടിയുടെ അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കാ റുണ്ട്.
- കുടുംബത്തിൽ നടക്കുന്ന ചർച്ചകളിൽ കുട്ടി പങ്കാളിയോ സാക്ഷിയോ ആണ്. ഇതിൽ രാഷ്ട്രീയം, മതം, വിശ്വാസം, സാഹിത്യം തുടങ്ങിവയയെല്ലാം വിഷയമാകാറുണ്ട്.
- ഇത്തരത്തിൽ വിവിധങ്ങളായ വിഷയങ്ങളി ലുള്ള കുട്ടിയുടെ അഭിപ്രായ രൂപീകരണ ത്തിൽ പ്രഥമ സ്വാധീനം കുടുംബമെന്ന സാമൂഹ്യസ്ഥാപനത്തിനാണ്.
Question 12.
പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ സാമൂഹിക മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വ്യക്തമാക്കുക.
Answer:
ഏതൊരു വിഷയത്തിലും പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ നവമാധ്യമങ്ങൾക്കും (സാമൂഹിക മാധ്യമങ്ങൾ) ഇന്ന് പ്രമുഖ സ്ഥാന മാണുള്ളത്. ആധുനിക കാലത്ത് സമൂഹത്തിലെ ഭൂരിഭാഗം ആളുകളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ആശയ വിനിമയം നടത്തുന്നവരാണ്. ഇത്തരം ഡിജിറ്റൽ ഇടങ്ങളിലുള്ള ചതിക്കുഴികൾ ഓരോരുത്തരും തിരിച്ചറിയേണ്ടത് അനിവാര്യമാ ണ്. അതിനായി നാം മാധ്യമസാക്ഷരതയും ഡിജി റ്റൽ സാക്ഷരതയും ആർജിച്ചെടുക്കേണ്ടതാണ്. വിവിധ മാധ്യമ രൂപങ്ങളിലൂടെ ലഭിക്കുന്ന സന്ദേ ശങ്ങളെ പ്രാപ്യമാക്കാനും വിശകലനം ചെയ്യാനും വിലയിരുത്താനും പുതിയ സന്ദേശങ്ങൾ സൃഷ്ടി ക്കാനും വിനിമയം നടത്താനുമുളള കഴിവാണ് മാധ്യമസാക്ഷരത, മാധ്യമ ഉള്ളടക്കം എങ്ങനെ നിർമ്മിക്കുന്നുവെന്നും അത് നമ്മുടെ ധാരണകളെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും വാർത്തക ളെയും സന്ദേശങ്ങളെയും വിമർശനാത്മകമായി എങ്ങനെ വ്യാഖ്യാനിക്കണമെന്നതും മെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഡിജിറ്റൽ ഇടങ്ങളിൽ നിന്ന് വിവരങ്ങൾ ക് ത്തുന്നതിനും ഡിജിറ്റൽ ഉപകരണങ്ങളും സാങ്കേ തിക വിദ്യകളും ഫലപ്രദമായി ഉപയോഗിക്കുന്ന തിനുമുള്ള കഴിവാണ് ഡിജിറ്റൽ സാക്ഷരത. മാധ്യ മസാക്ഷരത ഉളളടക്കത്തിലും അതിന്റെ വ്യാഖ്യാ നത്തിലുമെല്ലാം ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ ഡിജി റ്റൽ സാക്ഷരത പ്രധാനമായും ഉപകരണങ്ങ ളെയും പ്ലാറ്റ്ഫോമുകളെയും പരിഗണിക്കുന്നു.
Question 13.
പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് വ്യക്തമാക്കുക.
Answer:
കുട്ടിയുടെ അറിവ് രൂപപ്പെടുത്തുന്നതിലും വിക സിപ്പിക്കുന്നതിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖ്യപങ്കാണ് വഹിക്കുന്നത്. അവകാശങ്ങൾ, കട മകൾ, ശാസ്ത്രീയ ചിന്ത, വിമർശനാത്മക ചിന്ത, സംസ്കാരം തുടങ്ങിവയിലെല്ലാമുള്ള അറിവും നൈപുണിയുമെല്ലാം കൂട്ടി ആർജ്ജിച്ചെടുക്കു ന്നത് പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങ ളിലൂടെയാണ്. വിദ്യാഭ്യാസ പ്രക്രിയ ഒരു വ്യക്തിയെ ഏതെങ്കിലുമൊരു വിഷയത്തിൽ സ്വതന്ത്രവും യുക്തിഭദ്രവുമായ അഭിപ്രായം രൂപ പ്പെടുത്താൻ സഹായിക്കും. വിവിധ വിഷയങ്ങ ളിലുള്ള ധാരണകൾ കുട്ടികളിൽ രൂപപ്പെടുത്തു ന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രധാനപ് ങ്കുവഹിക്കുന്നു.
Question 14.
സമപ്രായസംഘങ്ങൾ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിന് പ്രചോദമാകുന്നതെങ്ങനെ യെന്ന് പരിശോധിക്കുക.
Answer:
വ്യക്തിത്വം, മനോഭാവം, പെരുമാറ്റം തുടങ്ങിയ വയിൽ സമപ്രായസംഘങ്ങളിലെ അംഗങ്ങൾ ഏതാണ്ട് പൊതുസ്വഭാവം പുലർത്തുന്നു. വ്യക്തി പരമായ അനുഭവങ്ങൾ, സാമൂഹിക സ്വാധീനം എന്നിവയിലെല്ലാം ഇവർ ചില പൊതുവായ സവിശേഷതകൾ പങ്കുവെയ്ക്കുന്നുണ്ട്. സർക്കാർ നയങ്ങളോടുള്ള സമീപനം, വിവിധ വിഷയങ്ങ ളിൽ പുലർത്തുന്ന മനോഭാവം രാഷ്ട്രീയ പാർട്ടി കളോടുള്ള സമീപനം എന്നിവയിലെല്ലാം സമ പ്രായസംഘങ്ങളിലെ അംഗങ്ങൾക്ക് പരസ്പരം സ്വാധീനക്കാൻ കഴിയും.
Question 15.
പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് പരിശോധിക്കുക.
Answer:
പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ സുപ ധാനമായ പങ്കാണ് മാധ്യമങ്ങൾക്കുള്ളത്. അച്ചടി മാധ്യമങ്ങളിലൂടെയും റേഡിയോ, ടെലിവിഷൻ തുടങ്ങിയ പരമ്പരാഗത മാധ്യമങ്ങളിലൂടെയും ഡിജിറ്റൽ മീഡിയ, സാമൂഹിക മാധ്യമങ്ങൾ തുട ങ്ങിയ നവമാധ്യമങ്ങളിലൂടെയും ലഭ്യമാകുന്ന വാർത്തകളും ചർച്ചകളും പരസ്യപരിപാടികളും ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഒരു വിഷയം പൊതുജനശ്രദ്ധയിൽ കൊണ്ടുവ രുന്നതിനും അതിൽ പൊതുജനാഭിപ്രായം രൂപീക രിക്കുന്നതിനും മാധ്യമങ്ങൾക്ക് കഴിയുന്നു.
Question 16.
മാധ്യമ സാക്ഷരതയും ഡിജിറ്റൽ സാക്ഷര തയും തമ്മിലുള്ള വ്യത്യാസം എഴുതുക.
Answer:
മാധ്യമ സാക്ഷരത : വിവിധ മാധ്യമരൂപങ്ങളി ലൂടെ ലഭിക്കുന്ന സന്ദേശങ്ങളെ പ്രാപ്യമാക്കാനും വിശകലനം ചെയ്യാനും വിലയിരുത്താനും പുതിയ സന്ദേശങ്ങൾ സൃഷ്ടിക്കാനും വിനിമയം നടത്താനുമുള്ള കഴിവാണ് മാധ്യമ സാക്ഷരത.
ഡിജിറ്റൽ സാക്ഷരത: ഡിജിറ്റൽ ഇടങ്ങളിൽ നിന്ന് വിവരങ്ങൾ കണ്ടെത്തുന്നതിനും വിലയി രുത്തുന്നതിനും ഡിജിറ്റൽ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഫലപ്രദമായി ഉപയോഗി ക്കുന്നതിനുമുള്ള കഴിവാണ് ഡിജിറ്റൽ സാക്ഷരത.
Question 17.
സാമൂഹിക സ്ഥാപനങ്ങളും സംഘടനകളും പൊതുജനാഭിപ്രായ രൂപീകരണത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. പ്രസ്താവന സമർഥി ക്കുക.
Answer:
മതസ്ഥാപനങ്ങൾ, ജാതി മത സംഘടനകൾ, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ, യുവജനപ്രസ്ഥാന ങ്ങൾ, സ്ത്രീ സമത്വ പ്രസ്ഥാനങ്ങൾ, തൊഴിലാളി യൂണിയനുകൾ, മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ, പരിസ്ഥിതി പ്രസ്ഥാനങ്ങൾ, വ്യാപാരി വ്യവ സായി സംഘടനകൾ തുടങ്ങിയവയെല്ലാം പൊതുജനാഭിപ്രായ രൂപീകരണത്തിൽ അവരു ടേതായ പങ്ക് വഹിക്കുന്നു.
![]()
Question 18.
ഡിജിറ്റൽ വിഭജനം എന്നാലെന്ത്?
Answer:
ഇന്റർനെറ്റ്, കമ്പ്യൂട്ടർ, സ്മാർട്ട്ഫോൺ തുടങ്ങിയ ആധുനിക വിവരസാങ്കേതികവിദ്യയിലേക്കുളള പ്രാപ്യതയിലുണ്ടാകുന്ന വിടവാണ് ഡിജിറ്റൽ വിഭജനം.
Question 19.
ദാരിദ്ര്യം പൊതുജനാഭിപ്രായ രൂപീകരണത്തിന് തടസ്സമാകുന്നതെങ്ങനെ?
Answer:
ദാരിദ്ര്യം അനുഭവിക്കുന്ന വിഭാഗങ്ങൾ പല പ്പോഴും പൊതുകാര്യങ്ങളിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്നവരായിരിക്കും. അതുകൊണ്ടുതന്നെ പൊതുവിഷയങ്ങളെക്കുറിച്ചുളള അഭിപ്രായ രൂപീ കരണത്തിൽ ഇവർക്ക് വേണ്ട രീതിയിൽ ഇടപെ ടാൻ സാധിക്കാറില്ല,
Question 20.
പൊതുജനാഭിപ്രായ രൂപീകരണത്തിൽ പ്രത ങ്ങൾ വഹിക്കുന്ന പങ്ക് വിലയിരുത്തുക.
Answer:
എല്ലാ സാമൂഹിക – രാഷ്ട്രീയ സംഭവങ്ങളെയും പൊതുജനങ്ങൾക്കു മുന്നിൽ എത്തിക്കുന്നതിൽ പ്രധാനപങ്കാണ് പത്രങ്ങൾക്കുള്ളത്. ആനുകാ ലിക പ്രശ്നങ്ങളെ ജനങ്ങളിലേക്ക് എത്തിച്ചും തിരിച്ച് ജനങ്ങളുടെ അഭിപ്രായം സർക്കാരിന് മുന്നിൽ എത്തിച്ചും ജനാധിപത്യ പ്രക്രിയയെ ശക്തമാക്കാൻ പത്രങ്ങൾക്ക് കഴിയുന്നു. ആ നില യ്ക്ക് പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ പത്രങ്ങൾക്ക് മുഖ്യസ്ഥാനമാണുള്ളത്.