Students rely on Kerala Syllabus 10th Social Science Notes Pdf Malayalam Medium and SSLC History Chapter 7 Important Questions Malayalam Medium സ്വതന്ത്ര ഇന്ത്യയുടെ വർത്തമാനം to help self-study at home.
Class 10 History Chapter 7 Important Questions Malayalam Medium
Kerala Syllabus Class 10 Social Science History Chapter 7 Important Questions Malayalam Medium
Question 1.
ചുവടെ തന്നിട്ടുള്ളതിൽ ‘A’ വിഭാഗത്തിന് യോജി ക്കുന്നവ ‘B’ യിൽ നിന്ന് കണ്ടെത്തുക.
| A | B |
| നാട്ടുരാജ്യങ്ങളുടെ സംയോജനം | i) 565 നാട്ടുരാജ്യങ്ങൾ |
| ii) സർദാർ വല്ലഭായ് പട്ടേൽ | |
| iii) ലയനക്കരാർ |
A) i മാത്രം ശരി
B) ii മാത്രം ശരി
C) i, ii, iii എന്നിവ ശരി
D) i ഉം iii ഉം ശരി
Answer:
C) i, ii, iii എന്നിവ ശരി
Question 2.
അസമിൽ നടത്തിയ ഹിതപരിശോധനയിലൂടെ കിഴക്കൻ പാക്കിസ്ഥാന്റെ ഭാഗമായ പ്രദേശം.
Answer:
സിൽ ഹെറ്റ്
Question 3.
‘മൗനത്തിന്റെ മറുപുറം’ എന്ന ഗ്രന്ഥം രചിച്ചതാര്?
Answer:
ഉർവശി ബൂട്ടാലിയ
Question 4.
ചുവടെ തന്നിട്ടുള്ളതിൽ ഗാന്ധിജിയുടെ രക്തസാ ക്ഷിത്വവുമായി ബന്ധമില്ലാത്തത്ക ണ്ടെത്തുക.
A) ബിർളാഹൗസ്
B) 1948
C) ജൂൺ 30
D) നാഥുറാം വിനായക് ഗോഡ്സെ
Answer:
C) ജൂൺ 30
Question 5.
ചുവടെ തന്നിട്ടുള്ളവയെ കാലഗണനാക്രമത്തി ലാക്കുക.
i) ഗാന്ധിജിയെ രക്തസാക്ഷിത്വം
ii) ഫ്രഞ്ചുകാർ ഇന്ത്യ വിട്ടു
iii) ഇന്ത്യ സ്വാതന്ത്ര്യം നേടി
iv) സംസ്ഥാന പുനഃസംഘടന
A) iii – iv – i – ii
B) iii – i – ii – iv
C) ii – iv – iii – i
D) ii – i – iii – iv
Answer:
B) iii – i – ii – iv
![]()
Question 6.
സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയിൽ എത നാട്ടുരാജ്യങ്ങളാണ് ഉണ്ടായിരുന്നത്?
Answer:
565
Question 7.
ചുവടെ തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.
| ഇരുമ്പുരുക്കുശാല | സഹായം നൽകിയ രാജ്യം |
| a. റൂർക്കേല | i. സോവിയറ്റ് യൂണിയൻ |
| b. ഭീലായ് | ii. യുണൈറ്റഡ് കിങ്ഡം |
| c. ദുർഗാപ്പൂർ | iii. സോവിയറ്റ് യൂണിയൻ |
| d. ബൊക്കാറൊ | iv. ജർമ്മനി |
A) a – iv, b – ii, c – i, d – iii
B) a – ii, b – iv, c – i, d – iii
C) a – iv, b – iii, c – ii, d – i
D) a – iii, b – i, c – iv, d – ii
Answer:
C) a – iv, b – iii, c – ii, d – i
| ഇരുമ്പുരുക്കുശാല | സഹായം നൽകിയ രാജ്യം |
| a. റൂർക്കേല | iv. ജർമ്മനി |
| b. ഭീലായ് | iii. സോവിയറ്റ് യൂണിയൻ |
| c. ദുർഗാപ്പൂർ | ii. യുണൈറ്റഡ് കിങ്ഡം |
| d. ബൊക്കാറൊ | i. സോവിയറ്റ് യൂണിയൻ |
Question 8.
ചുവടെ തന്നിട്ടുള്ളവയെ കാലഗണനാക്രമത്തി ലാക്കുക.
i) നാഗ്പൂർ കോൺഗ്രസ്
ii) ബംഗാൾ വിഭജനം
iii) ബംഗ്ലാദേശിന്റെ രൂപീകരണം
iv) ആന്ധ്ര സംസ്ഥാന രൂപീകരണം
A) iii – i – iv – ii
B) ii – iv – iii – i
C) iii – ii – i – iv
D) ii – i – iv – iii
Answer:
D) ii – i – iv – iii
Question 9.
ചുവടെ തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.
| A | B |
| a. പോട്ടി ശ്രീരാമുലു | i. ഹരിതവിപ്ലവം |
| b. എച്ച്.എൻ. കുൻസു | ii. ബാങ്കുകളുടെ ദേശസാൽക്ക രണം |
| c. എം.എസ്. സ്വാമി നാഥൻ | iii. ആന്ധ |
| d. ഇന്ദിരാഗാന്ധി | iv. സംസ്ഥാന പുനസംഘടന കമ്മീഷൻ |
A) a – iii, b – iv, c – i, d – ii
B) a – iii, b – ii, c – i, d – iv
C) a – ii, b – iii, c – i, d – iv
D) a – iv, d – ii, c – iii, d – i
Answer:
A) a – iii, b – iv, c – i, d – ii
| A | B |
| a. പോട്ടി ശ്രീരാമുലു | iii. ആന്ധ |
| b. എച്ച്.എൻ. കുൻസു | iv. സംസ്ഥാന പുനസംഘടന കമ്മീഷൻ |
| c. എം.എസ്. സ്വാമി നാഥൻ | i. ഹരിതവിപ്ലവം |
| d. ഇന്ദിരാഗാന്ധി | ii. ബാങ്കുകളുടെ ദേശസാൽക്ക രണം |
Question 10.
ചുവടെ തന്നിട്ടുള്ളതിൽ ‘A’ വിഭാഗത്തിന് യോജി ക്കുന്നവ ‘B’ യിൽ നിന്ന് കണ്ടെത്തുക.
| A | B |
| പഞ്ചശീല തത്വങ്ങൾ | i) പരസ്പരം ആക്രമിക്കാതിരി ക്കുക. |
| ii) ആഭ്യന്തര കാര്യങ്ങളിൽ ഇട പെടാതിരിക്കുക. | |
| iii) അതിർത്തിയും പരമാധികാ രവും അംഗീകരിക്കുക. | |
| iv) സമത്വവും പരസ്പരം സഹാ യവും |
A) i ഉം ii ഉം ശരി
B) i, ii, iii ശരി
C) ii ഉം iv ഉം ശരി
D) i, ii, iii, iv ശരി
Answer:
D) i, ii, iii, iv ശരി
Question 11.
ഒരു പ്രസ്താവനയും കാരണവും ചുവടെ തന്നി ട്ടുണ്ട്. ശരിയായവ കണ്ടെത്തുക.
പ്രസ്താവന: 1969-ൽ ഇന്ദിരാഗാന്ധിയുടെ നേതൃ ത്വത്തിലുള്ള ഗവൺമെന്റ് ബാങ്കുകളെ ദേശ സാൽക്കരിച്ചു.
കാരണം: വൻകിട വ്യവസായികളുടേയും സമ്പ ന്നരുടേയും ഉടമസ്ഥതയിലായിരുന്ന സ്വതന്ത്ര ഇന്ത്യയിലെ ബാങ്കുകൾ സമ്പന്നർക്കാണ് മുൻഗ ണന നൽകിയത്.
A) പ്രസ്താവന ശരി, കാരണം തെറ്റ്
B) പ്രസ്താവന ശരി, കാരണവും ശരി
C) പ്രസ്താവന തെറ്റ്, കാരണം ശരി
D) പ്രസ്താവന തെറ്റ്, കാരണവും തെറ്റ്
Answer:
B) പ്രസ്താവന ശരി, കാരണവും ശരി
Question 12.
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നൽകിയത് ആരെല്ലാം?
Answer:
- സർദാർ വല്ലഭായ് പട്ടേൽ
- വി.പി മേനോൻ
![]()
Question 13.
സംസ്ഥാന പുനസംഘടനാ കമ്മീഷനിലെ അംഗ ങ്ങളെ വ്യക്തമാക്കുക.
Answer:
- ചെയർമാൻ: ഫസൽ അലി
- അംഗങ്ങൾ: സർദാർ കെ.എം. പണിക്കർ എച്ച്, എൻ. കുൻ
Question 14.
പഞ്ചശീല തത്വങ്ങളിൽ ഒപ്പിട്ടതാരെല്ലാം?
Answer:
- ജവഹർലാൽ നെഹ
- ചൗ എൻലാ
Question 15.
പഞ്ചാബിൽ സംഭവിച്ചതുപോലൊരു കൂട്ടക്കാലാ യനം ബംഗാളിൽ സംഭവിക്കാതിരുന്നതെന്തു കൊണ്ട്?
Answer:
- 1905-ലെ ബംഗാൾ വിഭജനത്തിനെതിരായ മുന്നേറ്റത്തിലൂടെ വളർന്ന മതനിരപേക്ഷതയി ലൂന്നിയ ദേശീയത.
- ബംഗാൾ ജനതയുടെ ഭാഷാപരമായ ഐക്യം.
- ബ്രഹ്മപുത്രാനദിയും അവയുടെ പോഷകനദി കളും ഇരുരാജ്യങ്ങളിക്കുമുള്ള പെട്ടെന്നുള്ള പാലായനത്തിന് വിഘാതമായത്.
Question 16.
1947-ന് ശേഷവും ഫ്രഞ്ച് അധീനതയിലുണ്ടായി രുന്ന പ്രദേശങ്ങൾ ഏതെല്ലാമായിരുന്നു?
Answer:
- പോണ്ടിച്ചേരി
- കാരയ്ക്കൽ
- യാനം
- ചന്ദ്രനഗർ
- മാഹി
Question 17.
1947-ന് ശേഷം പോർച്ചുഗീസ് അധീനതയിൽ ഉണ്ടായിരുന്ന പ്രദേശങ്ങൾ ഏതെല്ലാം?
Answer:
- ഗോവ
- ദിയു
- ദാമൻ
- ദാദ്ര
- നഗർഹവേലി
Question 18.
ആരോഗ്യരംഗത്ത് കേരളം കൈവരിച്ച പുരോഗ തിക്ക് ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കുക.
Answer:
- കുറഞ്ഞ ശിശുമരണനിരക്ക്
- കുറഞ്ഞ മാതൃമരണ നിരക്ക്
- ഉയർന്ന ആയുർദൈർഘ്യം
- അതിവേഗം കുറയുന്ന ജനസംഖ്യ വളർച്ചാനിരക്ക്
![]()
Question 19.
ഇന്ത്യ വിഭജനം എന്തെല്ലാം പ്രശ്നങ്ങൾ സൃഷ്ടിച്ചു എന്ന് വ്യക്തമാക്കുക.
Answer:
- ലക്ഷക്കണക്കിന് അഭയാർത്ഥികൾ ഇന്ത്യയിൽ പാക്കിസ്ഥാനിലേക്കും പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കും പ്രവഹിച്ചു.
- വ്യാപകമായ അക്രമങ്ങളുണ്ടാവുകയും പതി നായിരങ്ങൾ കൊല്ലപ്പെടുകയും ചെയ്തു.
- കൊൽക്കത്ത, ഡൽഹി, ലാഹോർ തുടങ്ങിയ സ്ഥലങ്ങളിൽ വർഗീയ ലഹളകൾ പൊട്ടിപ്പുറ പ്പെട്ടു.
- ഒട്ടേറെ സ്ത്രീകൾക്ക് മാനഹാനി സംഭവിച്ചു.
- നിരവധി സ്ത്രീകളും കുട്ടികളും തട്ടിക്കൊണ്ടു പോകലിന് ഇരകളായി.
Question 20.
ഹരിതവിപ്ലവം, ധവള വിപ്ലവം, നീല വിപ്ലവം എന്നിവ വ്യക്തമാക്കുക.
Answer:
- ഭക്ഷ്യോൽപ്പാദന മേഖലയിൽ സ്വയം പര്യാ പ്തത കൈവരിക്കാൻ 1960 മുതൽ ഇന്ത്യ നട പ്പാക്കിയ പദ്ധതികൾ ഈ മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചതിനാൽ അവയെ വിപ്ലവ ങ്ങൾ എന്നുവിളിക്കുന്നു.
- കാർഷിക മേഖലയുടെ പുരോഗതിയും ഭക്ഷ്യോൽപ്പാദനരംഗത്തെ സ്വയംപര്യാപ്ത തയും ലക്ഷ്യമാക്കിയാണ് ഹരിതവിപ്ലവം ആരം ഭിച്ചത്.
- അത്യുൽപ്പാദന ശേഷിയുള്ള വിത്തിനങ്ങൾ, ജലസേചന സൗകര്യങ്ങൾ, രാസവളം, കീടനാ ശിനികൾ, അത്യാധുനിക യന്ത്രങ്ങൾ എന്നിവ ഉപയോഗപ്പെടുത്തി ചുരുങ്ങിയ കാലംകൊണ്ട് കാർഷികമേഖലയിൽ കൈവരിച്ച് മാറ്റങ്ങൾ ഹരിതവിപ്ലവം എന്നറിയപ്പെടുന്നു.
- ഹരിതവിപ്ലവത്തെ തുടർന്ന് പാലിന്റെയും പാലുൽപ്പന്നങ്ങളുടെയം വർധനവ് ലക്ഷ്യമിട്ട് നടപ്പിലാക്കിയ ധവളവിപ്ലവവും മത്സ്യ ഉൽപ്പാ ദന മേഖലയുടെ പുരോഗതി ലക്ഷ്യമാക്കിയുള്ള നീല വിപ്ലവവും ഇന്ത്യയിൽ വിജയകരമായി നട പ്പിലാക്കി.
Question 21.
സ്വതന്ത്ര ഇന്ത്യ വിദ്യാഭ്യാസരംഗത്ത് കൈവരിച്ച പുരോഗതി വ്യക്തമാക്കുക.
Answer:
ഇന്ത്യൻ വിദ്യാഭ്യാസത്തെക്കുറിച്ച് പഠിക്കുന്നതിനും ശിപാർശകൾ സമർപ്പിക്കുന്നതിനുമായി ഗവൺമെന്റ് പല ഘട്ടങ്ങളിലായി വിവിധ കമ്മീഷനുകളെ നിയമിച്ചു.
വിദ്വാഭ്യാസം
- ഇന്ത്യയിൽ ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറ പാകിയത് ബ്രിട്ടീഷ് ഭരണകാലത്താണ്.
- സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യൻ വിദ്യാഭ്യാസത്തെക്കുറിച്ച് പഠിക്കുന്നതിനും ശിപാർശകൾ സമർപ്പിക്കുന്നതിനുമായി ഗവൺമെന്റ് പല ഘട്ടങ്ങളിലായി വിവിധ കമ്മീഷനുകളെ നിയമിച്ചു.
- സ്വതന്ത്ര ഇന്ത്യയിലെ പ്രധാന വിദ്യാഭ്യാസ കമ്മീഷനുകളും അവ ഊന്നൽ നൽകിയ പ്രധാനമേഖലകളും ചുവടെ ചേർക്കുന്നു.
| വിദ്യാഭ്യാസ കമ്മീഷൻ / വിദ്യാഭ്യാസ നയം | വർഷം | ഊന്നൽ മേഖല |
| ഡോ. രാധാകൃഷ്ണൻ കമ്മീഷൻ | 1948 | സർവകലാശാല വിദ്യാഭ്യാസം |
| ഡോ. ലക്ഷ്മണ സ്വാമി മുതലിയാർ കമ്മീഷൻ | 1952 | സെക്കന്ററി വിദ്യാഭ്യാസം |
| ഡോ. ഡി.എസ്. കോത്താരി കമ്മീഷൻ | 1964 | വിദ്യാഭ്യാസത്തിന്റെ ദേശീയ ഘടന |
| ദേശീയ വിദ്യാഭ്യാസ നയം | 1986 | പ്രാഥമിക വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം |
| ദേശീയ വിദ്യാഭ്യാസ നയം | 2020 | പ്രീപ്രൈമറി മുതൽ ഹയർസെക്കന്ററി വരെയുള്ള വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം |
അറിവിന്റെ വിപ്ലവം: ശാസ്ത്രസാങ്കേതികവിദ്യയിലൂടെ
സ്വതന്ത്ര ഇന്ത്യയിൽ അറിവിന്റെ വിപ്ലവം സൃഷ്ടിക്കാനുതകുന്ന തരത്തിലുള്ള നിരവധി സ്ഥാപനങ്ങൾക്ക് ഈ കാലഘട്ടത്തിൽ അടിത്തറയിട്ടു. അവയിൽ പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു.
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT)
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (NIV)
- ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ (BARC)
- ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS)
- ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO)
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM)
ബഹിരാകാശ ഗവേഷണം
ബഹിരാകാശ ഗവേഷണരംഗത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. രാഷ്ട്രവികസനത്തിന് ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്നുള്ള കാഴ്ചപ്പാടാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ അടിസ്ഥാനം. ഹോമി ജെ. ഭാഭ, വിക്രം സാരാഭായി എന്നിവർ ബഹിരാകാശ ഗവേഷണ രംഗത്ത് സ്തുത്യർഹമായ സേവനം നൽകിയ പ്രധാന ഇന്ത്യൻ ശാസ്ത്രജ്ഞരാണ്.
ബഹിരാകാശ പര്യവേക്ഷണ ദൗത്യങ്ങളിൽ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച് അഭിമാനകരമായ നേട്ടങ്ങളിൽ പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു.
- 1975 ഏപ്രിൽ 19ലെ ഇന്ത്യയുടെ ആദ്യത്തെ കൃത്രി മോപഗ്രഹമായ ആര്യഭട്ട വിക്ഷേപണ ദൗത്യം.
- ചാന്ദ്രയാൻ I, ചാന്ദ്രയാൻ കക, ചാന്ദ്രയാൻ III എന്നീ ചാന്ദ്രപര്യവേക്ഷണ ദൗത്യങ്ങൾ.
- 2013 ലെ മംഗൾയാൻ ദൗത്യം.
- സൗരഗവേഷണ ദൗത്യം, ബഹിരാകാശ കാലാവസ്ഥാപഠനം എന്നിവ ലക്ഷ്യമാക്കിയുള്ള ആദിത്യ എൽ 1 വിക്ഷേപണ ദൗത്യം.
ദേശീയ ബഹിരാകാശ ദിനം: ചന്ദ്രോപരിതലത്തിൽ ചാന്ദ്രയാൻ III ന്റെ പര്യവേക്ഷണം വിജയകരമായി പൂർത്തീകരിച്ചതിന്റെ സ്മരണയ്ക്കായി ഇന്ത്യയിൽ എല്ലാവർഷവും ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിച്ചുവരുന്നു.
Question 22.
സ്വതന്ത്ര ഇന്ത്യ ബഹിരാകാശ ഗവേഷണരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. പ്രസ്താ വന സമർത്ഥിക്കുക.
Answer:
- ആര്യഭട്ടയുടെ വിക്ഷേപണം
- ചാന്ദ്രപര്യവേഷണ ദൗത്യങ്ങൾ
- മംഗൾയാൻ ദൗത്യം
- സൗരഗവേഷണ ദൗത്യം
- ബഹിരാകാശ കാലാവസ്ഥ പഠനം
- ആദിത്യ എൽ 1 വിക്ഷേപണ ദൗത്യം
Question 23.
കേരളത്തിലെ ഭൂപരിഷ്കരണ നിയമങ്ങളുടെ ഫല ങ്ങൾ വിലയിരുത്തുക.
Answer:
- കൈവശഭൂമിയുടെ പരിധി നിർണ്ണയിക്കപ്പെട്ടു.
- ജന്മിത്ത സമ്പ്രദായം നിർത്തലാക്കപ്പെട്ടു.
- കൃഷിഭൂമിയിൽ കുടിയാന് സ്ഥിരാവകാശം ലഭിച്ചു.
- ചൂഷണവും അസമത്വവും ഒരു പരിധിവരെ ഇല്ലാതാക്കാൻ കഴിഞ്ഞു.
![]()
Question 24.
ആരോഗ്യരംഗത്ത് കേരളം കൈവരിച്ച പുരോഗ തിക്ക് ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കുക.
Answer:
- കുറഞ്ഞ ശിശുമരണനിരക്ക്
- കുറഞ്ഞ മാതൃമരണ നിരക്ക്
- ഉയർന്ന ആയുർദൈർഘ്യം
- അതിവേഗം കുറയുന്ന ജനസംഖ്യ വളർച്ചാനിരക്ക്
Question 25.
സ്വതന്ത്ര ഇന്ത്യ നേരിട്ട വെല്ലുവിളികൾ എന്തെല്ലാം?
Answer:
- അഭയാർത്ഥികളുടെ പുനരധിവാസം
- നാട്ടുരാജ്യങ്ങളുടെ സംയോജനം
- പോർച്ചുഗീസ്-ഫ്രഞ്ച് അധീന പ്രദേശങ്ങളുടെ കൂട്ടിച്ചേർക്കൽ
- ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ പുനഃസംഘടന
- ഇന്ത്യൻ സമ്പദ്ഘടന ശക്തിപ്പെടുത്തൽ
- സ്വതന്ത്രമായ ഒരു വിദേശനയം രൂപപ്പെടു ത്തൽ
Question 26.
നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേർത്ത തെങ്ങനെ?
Answer:
- 1947-ലെ ഇന്ത്യൻ സ്വാതന്ത്ര്യ നിയമപ്രകാരവും, ഇന്ത്യയിലെ 565 നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യ യിലോ പാക്കിസ്ഥാനിലോ ചേരുവാനോ, സ്വത രാജ്യങ്ങളായി നിൽക്കാനോ അധികാരമു ണ്ടായിരുന്നു.
- നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയി പ്പിക്കുക എന്ന ശ്രമകരമായ ദൗത്യം വിജയക രമായി പൂർത്തിയാക്കിയത് ആഭ്യന്തരമന്ത്രിയാ യിരുന്ന സർദാർ വല്ലഭായ് പട്ടേലും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയായിരുന്ന വി. പി.മേനോനും നയിച്ച സംഘമായിരുന്നു.
- ലയനക്കരാറിൽ ഒപ്പുവച്ച് ഇന്ത്യൻ യൂണിയ നിൽ ചേരാൻ അവർ എല്ലാ നാട്ടുരാജ്യങ്ങ ളെയും ക്ഷണിച്ചു.
- എന്നാൽ ജനഗഡ്, കാശ്മീർ, തിരുവിതാംകൂർ, ഹൈദരാബാദ് എന്നീ നാട്ടുരാജ്യങ്ങളിലെ ഭര ണാധികാരികൾ ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ചു.
- ഈ നാട്ടുരാജ്യങ്ങളെ അനുരഞ്ജന ചർച്ചക ളിലൂടെയും സൈനികനടപടികളിലൂടേയുമാണ്
ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചത്. - ഇന്ത്യ സ്വതന്ത്രമായതിനു ശേഷവും രാജ്യത്തെ ചില പ്രദേശങ്ങൾ പോർച്ചുഗീസു കാരുടെയും, ഫ്രഞ്ചുകാരുടേയും അധീനത യിലായിരുന്നു.
- 1954-ൽ ഫ്രാൻസ് ഇന്ത്യ വിട്ടുപോകാൻ തയ്യാ റായി.
- 1961-ൽ പോർച്ചുഗലും ഇന്ത്യ വിട്ടുപോയി.
Question 27.
സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക പുരോഗതി വിലയിരുത്തുക.
Answer:
- ആസൂത്രണ കമ്മീഷനും ആസൂത്രിത സമ്പദ്ഘടനയും
- പൊതുമേഖലയ്ക്ക് പ്രാധാന്യം നൽകുന്ന മിശ്ര സമ്പദ്വ്യവസ്ഥ.
- ഭക്ഷ്യദൗർലഭ്യവും ദാരിദ്ര്യവും പരിഹരിക്കു ന്നതിനായി ഒന്നാം പഞ്ചവൽസര പദ്ധതി കാർഷിക വികസനത്തിന് ഊന്നൽ നൽകി.
- ജലസേചനത്തിനു ഊർജ്ജോൽപാദനത്തിനു മായി അണക്കെട്ടുകൾ നിർമ്മിച്ചു.
- സാമ്പത്തിക വികസനം ഉറപ്പുവരുത്തുന്ന തിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു മായി രണ്ടാം പഞ്ചവത്സര പദ്ധതി വ്യവസായ വികസനത്തിന് ഊന്നൽ നൽകി.
- വിദേശരാജ്യങ്ങളുടെ സഹായത്തോടെ പൊതുമേഖലയിൽ ഇരുമ്പുരുക്ക് വ്യവസായ ശാലകൾ ആരംഭിച്ചു.
- തുടർന്നുള്ള പദ്ധതികളിൽ ദാരിദ്യ നിർമ്മാർജ്ജനം, ഭക്ഷ്യസ്വയംപര്യാപ്തത, വിദ്യാഭ്യാസം, ഊർജോൽപാദനം എന്നീ മേഖലകൾക്ക് ഊന്നൽ നൽകി.
Question 28.
സ്വതന്ത്ര ഇന്ത്യയിലെ വിദ്യാഭ്യാസ കമ്മീഷനുക ളുടെ നിർദ്ദേശങ്ങൾ പട്ടികപ്പെടുത്തുക.
Answer:
വിദ്വാഭ്യാസം
- ഇന്ത്യയിൽ ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറ പാകിയത് ബ്രിട്ടീഷ് ഭരണകാലത്താണ്.
- സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യൻ വിദ്യാഭ്യാസത്തെക്കുറിച്ച് പഠിക്കുന്നതിനും ശിപാർശകൾ സമർപ്പിക്കുന്നതിനുമായി ഗവൺമെന്റ് പല ഘട്ടങ്ങളിലായി വിവിധ കമ്മീഷനുകളെ നിയമിച്ചു.
- സ്വതന്ത്ര ഇന്ത്യയിലെ പ്രധാന വിദ്യാഭ്യാസ കമ്മീഷനുകളും അവ ഊന്നൽ നൽകിയ പ്രധാനമേഖലകളും ചുവടെ ചേർക്കുന്നു.
| വിദ്യാഭ്യാസ കമ്മീഷൻ / വിദ്യാഭ്യാസ നയം | വർഷം | ഊന്നൽ മേഖല |
| ഡോ. രാധാകൃഷ്ണൻ കമ്മീഷൻ | 1948 | സർവകലാശാല വിദ്യാഭ്യാസം |
| ഡോ. ലക്ഷ്മണ സ്വാമി മുതലിയാർ കമ്മീഷൻ | 1952 | സെക്കന്ററി വിദ്യാഭ്യാസം |
| ഡോ. ഡി.എസ്. കോത്താരി കമ്മീഷൻ | 1964 | വിദ്യാഭ്യാസത്തിന്റെ ദേശീയ ഘടന |
| ദേശീയ വിദ്യാഭ്യാസ നയം | 1986 | പ്രാഥമിക വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം |
| ദേശീയ വിദ്യാഭ്യാസ നയം | 2020 | പ്രീപ്രൈമറി മുതൽ ഹയർസെക്കന്ററി വരെയുള്ള വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം |
അറിവിന്റെ വിപ്ലവം: ശാസ്ത്രസാങ്കേതികവിദ്യയിലൂടെ
സ്വതന്ത്ര ഇന്ത്യയിൽ അറിവിന്റെ വിപ്ലവം സൃഷ്ടിക്കാനുതകുന്ന തരത്തിലുള്ള നിരവധി സ്ഥാപനങ്ങൾക്ക് ഈ കാലഘട്ടത്തിൽ അടിത്തറയിട്ടു. അവയിൽ പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു.
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT)
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (NIV)
- ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ (BARC)
- ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS)
- ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO)
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM)
ബഹിരാകാശ ഗവേഷണം
ബഹിരാകാശ ഗവേഷണരംഗത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. രാഷ്ട്രവികസനത്തിന് ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്നുള്ള കാഴ്ചപ്പാടാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ അടിസ്ഥാനം. ഹോമി ജെ. ഭാഭ, വിക്രം സാരാഭായി എന്നിവർ ബഹിരാകാശ ഗവേഷണ രംഗത്ത് സ്തുത്യർഹമായ സേവനം നൽകിയ പ്രധാന ഇന്ത്യൻ ശാസ്ത്രജ്ഞരാണ്.
ബഹിരാകാശ പര്യവേക്ഷണ ദൗത്യങ്ങളിൽ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച് അഭിമാനകരമായ നേട്ടങ്ങളിൽ പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു.
- 1975 ഏപ്രിൽ 19ലെ ഇന്ത്യയുടെ ആദ്യത്തെ കൃത്രി മോപഗ്രഹമായ ആര്യഭട്ട വിക്ഷേപണ ദൗത്യം.
- ചാന്ദ്രയാൻ I, ചാന്ദ്രയാൻ കക, ചാന്ദ്രയാൻ III എന്നീ ചാന്ദ്രപര്യവേക്ഷണ ദൗത്യങ്ങൾ.
- 2013 ലെ മംഗൾയാൻ ദൗത്യം.
- സൗരഗവേഷണ ദൗത്യം, ബഹിരാകാശ കാലാവസ്ഥാപഠനം എന്നിവ ലക്ഷ്യമാക്കിയുള്ള ആദിത്യ എൽ 1 വിക്ഷേപണ ദൗത്യം.
ദേശീയ ബഹിരാകാശ ദിനം: ചന്ദ്രോപരിതലത്തിൽ ചാന്ദ്രയാൻ III ന്റെ പര്യവേക്ഷണം വിജയകരമായി പൂർത്തീകരിച്ചതിന്റെ സ്മരണയ്ക്കായി ഇന്ത്യയിൽ എല്ലാവർഷവും ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിച്ചുവരുന്നു.
Question 29.
സ്വതന്ത്ര ഇന്ത്യയിലെ സംസ്ഥാന പുനസംഘടന വിശദമാക്കുക.
Answer:
- ഭാഷാടിസ്ഥാനത്തിലാവണം ഭരണപ്രദേശ ങ്ങൾ നിർണ്ണയിക്കപ്പെടേണ്ടത് എന്ന ശക്തമായ വാദം സ്വാതന്ത്ര്യ സമര കാലത്ത് തന്നെ ഉയർന്നു വന്നിരുന്നു.
- ദേശീയപ്രസ്ഥാനത്തിലേക്ക് ജനങ്ങളെ കൂടു തൽ അടുപ്പിക്കുന്നതിനായി ഇന്ത്യൻ നാഷ ണൽ കോൺഗ്രസ് മാതൃഭാഷയ്ക്ക് ഊന്നൽ നൽകിയാണ് ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നത്.
- 1920-ലെ നാഗ്പൂർ കോൺഗ്രസ് സമ്മേളന ത്തിൽ വച്ച് ഭാഷാടിസ്ഥാനത്തിൽ കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരു മാനിച്ചു.
- തെലുങ്ക് ഭാഷ സംസാരിക്കുന്ന വർക്ക് പ്രത്യേക ആന്ധ്രാ സംസ്ഥാനം വേണമെന്ന ആവശ്യം ഉയർന്നു വരികയും 1952-ൽ ഈ ആവശ്യം ഉന്നയിച്ച് പോട്ടി ശ്രീരാമുലു നിരാ ഹാര സമരം ചെയ്ത് മരണം വരിച്ചു. തുടർന്നുള്ള പ്രക്ഷോഭത്തിന്റെ ഫലമായി 1953 ഒക്ടോബർ 2-ന് ആന്ധ്രാ സംസ്ഥാനം നില വിൽ വന്നു.
- 1953-ൽ കേന്ദ്രസർക്കാർ ജസ്റ്റിസ് ഫസൽ അലി യുടെ നേതൃത്വത്തിൽ സംസ്ഥാന പുനസംഘ ടന കമ്മീഷനെ നിയമിച്ചു.
- 1956-ൽ പാസാക്കിയ സംസ്ഥാന പുനസംഘ ടന ബില്ലിന്റെ അടിസ്ഥാനത്തിൽ 1956 നവം ബർ ഒന്നിന് 14 ഭാഷാ സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും നിലവിൽ വന്നു.
![]()
Question 30.
ഇന്ത്യൻ വിദേശനയത്തിന്റെ അടിസ്ഥാന തത്വ ങ്ങൾ വിശദമാക്കുക.
Answer:
- സമാധാനപരമായ സഹവർത്തിത്വം
- കൊളോണിയലിസത്തിനും വർണ്ണവിവേചന ത്തിനും എതിരായ നിലപാട്
- ദേശീയ സുരക്ഷയും പരമാധികാരവും സംര ക്ഷിക്കുക.
- ചേരിചേരാനയം
- പഞ്ചശീല തത്വങ്ങൾ
Question 31.
കേരളം ഉന്നതവിദ്യാഭ്യാസ രംഗത്ത് കൈവരിച്ച പുരോഗതി വിശകലനം ചെയ്യുക.
Answer:
കേരളം ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ മുൻനിര സംസ്ഥാനങ്ങളിൽ ഒന്നാണ്. കേരള ത്തിന്റെ ഉയർന്ന സാക്ഷരത നിരക്ക് ഉയർന്ന വിദ്യാഭ്യാസ വളർച്ചയ്ക്ക് അടിസ്ഥാനമായി. സംസ്ഥാനത്ത് സർക്കാർ, അനുദാന, സ്വാശ്രയ സ്ഥാപനങ്ങൾ എന്നിവയുടെ എണ്ണം വർധിച്ച തോടെ വിവിധ വിഷയങ്ങളിലും തൊഴിൽ കേന്ദ്രിതമായ കോഴ്സുകളിലും പഠനാവസരങ്ങൾ വികസിച്ചു.
സർവകലാശാലകളുടെ വ്യാപനവും പുതിയ സാങ്കേതിക വിദ്യകളുടെ ഉപയോഗവും വിദ്യാ ഭ്യാസ നിലവാരം ഉയർത്തി. ഡിജിറ്റൽ ക്ലാസ് റൂമു കൾ, ഓൺലൈൻ പഠന സംവിധാനങ്ങൾ, Samagra & Victers പോലുള്ള വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകൾ പഠനരീതിയിൽ ഗുണകരമായ മാറ്റ ങ്ങൾ സൃഷ്ടിച്ചു.
ഗവേഷണ രംഗത്ത് സംസ്ഥാനത്തെ സർവകലാ ശാലകളും ഗവേഷണ കേന്ദ്രങ്ങളും ദേശീയ അന്തർദേശീയ തലത്തിൽ പ്രവർത്തനങ്ങൾ നടത്തി. സ്റ്റാർട്ടപ്പ് മിഷൻ, ഇൻക്യൂബേഷൻ സെന്ററുകൾ എന്നിവ നവോത്ഥാനത്തിന് പ്രോത്സാഹനം നൽകി.
SC/ST, സാമ്പത്തികമായി പിന്നാക്ക വിഭാഗങ്ങൾ, പെൺകുട്ടികൾ തുടങ്ങിയവർക്കുള്ള സ്കോളർ ഷിപ്പ്, ഫീസ് ഇളവ് പദ്ധതികൾ ഉൾപ്പെടുത്തലിന് സഹായകമായി. ഇതെല്ലാം ചേർന്നാണ് കേരളം ഉന്നതവിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ പുരോ ഗതി കൈവരിച്ചത്.