Students rely on Kerala Syllabus 10th Social Science Notes Pdf Malayalam Medium and SSLC History Chapter 9 Important Questions Malayalam Medium ഇന്ത്യൻ സാമൂഹികവ്യവസ്ഥയെ അറിയാം to help self-study at home.
Class 10 History Chapter 9 Important Questions Malayalam Medium
Kerala Syllabus Class 10 Social Science History Chapter 9 Important Questions Malayalam Medium
Question 1.
വ്യവസ്ഥ എന്നാലെന്ത്?
Answer:
വിവിധ വിഭാഗങ്ങളുടെ ചിട്ടയായ ക്രമീകരണമാണ് വ്യവസ്ഥ.
Question 2.
സമൂഹം എന്നാലെന്ത്?
Answer:
സാമൂഹിക നിലനിൽപ്പിനായി പരസ്പരപൂരകമായി പ്രവർത്തിക്കുന്ന വിവിധ സാമൂഹിക സ്ഥാപന ങ്ങൾ ചേർന്നതാണ് സമൂഹം.
Question 3.
ജി.എസ്. പുര ആരെന്ന് വ്യക്തമാക്കുക.
Answer:
ഇന്ത്യൻ സമൂഹശാസ്ത്രത്തിന്റെ തുടക്കക്കാരിൽ പ്രധാനി.
Question 4.
ഒരു വ്യക്തിയുടെ ജാതി നിശ്ചയിക്കപ്പെടുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തമാക്കുക.
Answer:
ജനനത്തിന്റെ
Question 5.
സാമൂഹിക ശ്രേണീകരണം എന്നാലെന്ത്?
Answer:
ജാതിയുടെ അടിസ്ഥാനത്തിൽ സമൂഹത്തിലെ അംഗങ്ങളെ പലതട്ടുകളിലായി സ്ഥാനപ്പെടുത്തി യിരുന്നു. ഇത് സാമൂഹിക ശ്രേണീകരണം എന്ന റിയപ്പെടുന്നു.
Question 6.
ഇന്ത്യൻ സാമൂഹിക വ്യവസ്ഥ എന്തെല്ലാം പ്രതി ഫലിപ്പിക്കുന്നു?
Answer:
രാജ്യത്തിന്റെ ചരിത്രം, മൂല്യങ്ങൾ, പാരമ്പര്യങ്ങൾ
![]()
Question 7.
ഇന്ത്യൻ സാമൂഹിക വ്യവസ്ഥയിൽ ജാതിവ്യ വസ്ഥയെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്ന നിരവധി പഠനങ്ങൾ നടത്തിയ ഇന്ത്യൻ സമൂഹശാസ്ത്ര ജ്ഞൻ.
Answer:
എം.എൻ. ശ്രീനിവാസ്
Question 8.
ഇന്ത്യൻ സമൂഹത്തെ ഗോത്രസമൂഹം, ഗ്രാമസമൂ ഹം, നഗര സമൂഹം എന്നിങ്ങനെ തരം തിരി ക്കുന്നതിന്റെ മാനദണ്ഡം വ്യക്തമാക്കുക.
Answer:
സാമൂഹികവും സാംസ്കാരികവും ഭൂമിശാസ്ത്ര പരവുമായ സവിശേഷതകളുടെ അടിസ്ഥാനത്തി ലാണ് ഇന്ത്യൻ സമൂഹത്തെ തരംതിരിക്കുന്നത്.
Question 9.
ഇന്ത്യയിലെ ഭാഷാവൈവിധ്യം പരിശോധിക്കുക.
Answer:
സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇന്ത്യയിൽ സംസ്ഥാനങ്ങളെ പുനസംഘടിപ്പിച്ചത് ഭാഷയുടെ അടിസ്ഥാനത്തിലാണ്. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ തമ്മിൽ വ്യത്യാസങ്ങൾ നിലനിൽക്കുന്നു.
Question 10.
ഇന്ത്യൻ സാമൂഹിക വ്യവസ്ഥയിലെ ജാതിവ്യവ സ്ഥയെക്കുറിച്ച് പഠനങ്ങൾ നടത്തിയ സമൂഹശാ സ്ത്രജ്ഞർ.
Answer:
എം.എൻ. ശ്രീനിവാസ്
Question 11.
ഇന്ത്യൻ ഭരണ ഘടനയിലെ ആർട്ടിക്കിൾ 15 എന്താണ് സൂചിപ്പിക്കുന്നത്?
Answer:
മതം, വർഗം, ജാതി, ലിംഗം, ജനനസ്ഥലം എന്നി വയുടെ അടിസ്ഥാനത്തിലുള്ള ഏതൊരു വിവേ ചനത്തെയും നിരോധിക്കുന്നു.
Question 12.
സാമൂഹിക വ്യവസ്ഥ എന്നാലെന്ത്?
Answer:
വിവിധ സാമൂഹിക സ്ഥാപനങ്ങളെ പരസ്പരം ബന്ധിപ്പിച്ച് സമൂഹത്തിലെ ബന്ധങ്ങൾക്കും ഇട പെടലുകൾക്കും ക്രമമുണ്ടാകുന്ന വ്യവസ്ഥയാണ് സാമൂഹിക വ്യവസ്ഥ. സാമൂഹിക പാരമ്പര്യങ്ങ ളുടെ ചിട്ടയായ ക്രമീകരണമായി സാമൂഹിക വ്യവ സ്ഥയെ കാണാവുന്നതാണ്.
![]()
Question 13.
ഒരു സാമൂഹിക വ്യവസ്ഥ എപ്പോഴാണ് രൂപം കൊള്ളുന്നത്?
Answer:
സമൂഹത്തിന്റെ ഓരോ ഘടകങ്ങളും പരസ്പരാ ശയത്തോടെയും യോജിച്ചും പ്രവർത്തിക്കുമ്പോ ഴാണ് ഒരു സാമൂഹിക വ്യവസ്ഥ രൂപപ്പെടുന്നത്.
Question 14.
ഹെർബർട്ട് പെൻസറെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
സമൂഹത്തെ ഒരു ജീവവ്യവസ്ഥയുമായി താരതമ്യം ചെയ്ത സമൂഹശാസ്ത്രജ്ഞനാണ് ഹെർബർട്ട് സ്പെൻസർ. മനുഷ്യശരീര വ്യവസ്ഥയും സാമൂ ഹിക വ്യവസ്ഥയും തമ്മിലുള്ള സാമ്യം അവതരി പ്പിച്ചുകൊണ്ട് സമൂഹം ഒരു സാമൂഹിക ജീവി യാണ് എന്ന ആശയം മുന്നോട്ടുവച്ചു.
Question 15.
സ്വവിവാഹം, അന്യഗണ വിവാഹം എന്നിവ വ്യക്തമാക്കുക.
Answer:
- സ്വഗണ വിവാഹം – സ്വന്തം ജാതിയിൽ നിന്നുള്ള വിവാഹം
- അന്യഗണ വിവാഹം – മറ്റ് ജാതിയിൽ നിന്നു ളള വിവാഹം
Question 16.
ദേശീയോദ്ഗ്രഥനം എന്നതു കൊണ്ടർ ത്ഥമാ ക്കുന്നതെന്ത്?
Answer:
വ്യത്യസ്ത പശ്ചാത്തല, പ്രദേശം, ഭാഷ, മതം, സംസ്കാരം എന്നിവ പിൻതുടരുന്ന ജനങ്ങളെ അവരുടെ വൈവിധ്യങ്ങളെ മാനിച്ചുകൊണ്ടുതന്നെ ഏകീകൃതവും സൗഹാർദ്ദപരവുമായ ഒരു രാഷ്ട്ര ത്തിലേക്ക് കൊണ്ടു വരുന്ന പ്രക്രിയയാണ് ദേശീ യോദ്ഗ്രഥനം.
Question 17.
വൈവിധ്യം, ബഹുസ്വരത എന്നിവ താരതമ്യം ചെയ്യുക.
Answer:
ബഹുസ്വരത:- വ്യത്യസ്തയുള്ള കാര്യങ്ങൾ ഒരു മിച്ച് സഹവർത്തിക്കുന്നതിനെയാണ് ബഹുസ്വരത എന്ന് വാക്ക് അർത്ഥമാക്കുന്നത്.
വൈവിധ്യം:- വൈവിധ്യം എന്നാൽ വ്യത്യസ്തത കളാണ്.
Question 18.
സാമൂഹികരണ പ്രക്രിയയിൽ മതങ്ങൾ വഹി ക്കുന്ന പങ്ക് വ്യക്തമാക്കുക.
Answer:
ഓരോ മതവും മാനവിക മൂല്യങ്ങളായ സത്യസ ന്ധത, അനുപാതം, പരസ്പര ബഹുമാനം, പര സ്പര സ്നേഹം, കരുതൽ, സാമൂഹിക ഉത്തരവാ ദിത്വം, നീതിബോധം, ധാർമ്മികത എന്നിവ പഠിപ്പി ക്കുകയും അതുവഴി സാമൂഹികരണ പ്രക്രിയയെ സമ്പുഷ്ടമാക്കുകയും ചെയ്യുന്നു.
![]()
Question 19.
ഇന്ത്യൻ ദേശീയോദ്ഗ്രഥനം എന്നാലെന്ത്?
Answer:
സാംസ്കാരികവും ഭാഷാപരവും മതപരവുമായി വൈവിധ്യം പുലർത്തുന്ന ഇന്ത്യൻ സമൂഹത്തെ അവരുടെ വൈവിധ്യങ്ങളെ മാനിച്ചു കൊണ്ടു തന്നെ ഒരു ദേശീയസ്വത്വത്തിലേക്ക് ഒന്നിപ്പിക്കുന്ന പ്രക്രിയയാണ് ഇന്ത്യൻ ദേശീയോദ്ഗ്രഥനം.
Question 20.
ഇന്ത്യൻ സാമൂഹിക വ്യവസ്ഥയുടെ സവിശേഷ തകൾ വ്യക്തമാക്കുക.
Answer:
- ജാതിവ്യവസ്ഥ
- മതം
- ഭാഷ
- ഗോത്രസമൂഹം
- ഗ്രാമനഗര സമൂഹങ്ങൾ
Question 21.
ഇന്ത്യൻ ബഹുസ്വരതയ്ക്ക് വിഘാതമാകുന്ന ഘട കങ്ങൾ പട്ടികപ്പെടുത്തുക.
Answer:
- ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ
- ഗോത്രജനതയുടെ പ്രശ്നങ്ങൾ
- മതേതരത്വത്തിന് വിഘാതമാകുന്ന ഘടകങ്ങൾ
Question 22.
ഇന്ത്യൻ സാമൂഹിക വ്യവസ്ഥയിൽ മതങ്ങളുടെ പങ്ക് പരിശോധിക്കുക.
Answer:
- സാമൂഹിക നിയന്ത്രണത്തിന്റെ ഉപാധി
- സാംസ്കാരിക വൈവിധ്യത്തെ സമ്പുഷ്ടമാ ക്കുന്നു.
- സാമൂഹിക മാറ്റത്തിന് ആക്കം കൂട്ടുന്നു.
Question 23.
ഇന്ത്യൻ സാമൂഹിക വ്യവസ്ഥയിൽ ഭാഷകൾ വഹിക്കുന്ന പങ്ക് ചർച്ച ചെയ്യുക.
Answer:
- സാംസ്കാരിക പാരമ്പര്യങ്ങളെ ജൈവികമാ ക്കുന്നു.
- സ്വത്വബോധം നൽകുന്നു.
- സാംസ്കാരിക വൈവിധ്യങ്ങളോടുളള ബഹു മാനവും സഹവർത്തിത്വവും വളർത്തുന്നു.
Question 24.
ഇന്ത്യയിലെ ഗോത്ര ജനത അസമത്വത്തിനെതി രായി നടത്തിയ പ്രതിരോധങ്ങൾ പട്ടികപ്പെടു ത്തുക.
Answer:
- മുണ്ടകലാപം
- സന്താൾ കലാപം
- കുറിച്യ കലാപം
Question 25.
ഒരു സാമൂഹിക വ്യവസ്ഥയുടെ രൂപപ്പെടലിന് സഹായകമായ ഘടകങ്ങൾ ഏതെല്ലാം?
Answer:
- വിദ്യാഭ്യാസം
- ഗതാഗതം
- മാധ്യമങ്ങൾ
- ആശയവിനിമയം
- നിയമം
- നീതിന്യായവ്യവസ്ഥ
- ആരോഗ്യസുരക്ഷ സംവിധാനങ്ങൾ
- മത-സാംസ്കാരിക സ്ഥാപനങ്ങൾ
Question 26.
ദേശീയോദ്ഗ്രഥനത്തിന്റെ പ്രത്യേകതകൾ വ്യക്ത മാക്കുക.
Answer:
ദേശീയോദ്ഗ്രഥനം
- വ്യത്യസ്ത പശ്ചാത്തലം, പ്രദേശം, ഭാഷ, മതം, സംസ്കാരം എന്നിവ പിന്തുടരുന്ന ജനങ്ങളെ അവരുടെ വൈവിധ്യങ്ങളെ മാനിച്ചുകൊണ്ടുതന്നെ ഏകീകൃതവും സൗഹാർദപരവുമായ ഒരു രാഷ്ട്രത്തിലേക്ക് കൊണ്ടുവരുന്ന പ്രക്രിയയാണ് ദേശീയോദ്ഗ്രഥനം (National Integration).
- വൈവിധ്യങ്ങളെ മാനിക്കുന്നതോടൊപ്പം പൗരർക്കിടയിലുള്ള സ്വത്വബോധത്തിനും ഐക്യദാർഢ്യത്തിനും പൊതുസ്വത്വത്തിനും അത് ഊന്നൽ നൽകുന്നു. സാംസ്കാരികവും ഭാഷാപരവും മതപരവുമായി വൈവിധ്യം പുലർത്തുന്ന ഇന്ത്യൻ സമൂഹത്തെ അവരുടെ വൈവിധ്യങ്ങളെ മാനിച്ചു കൊണ്ടു തന്നെ ഒരു ദേശീയസ്വത്വത്തിലേക്ക് ഒന്നിപ്പിക്കുന്ന പ്രക്രിയയാണ് ഇന്ത്യൻ ദേശീയോദ്ഗ്രഥനം.
നാനാത്വത്തിൽ ഏകത്വം പ്രോത്സാഹിപ്പിക്കുന്ന ആഘോഷങ്ങൾ ഇന്ത്യയുടെ ദേശീയോദ്ഗ്രഥനത്തിന് പ്രചോദനമാണ്. അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ഉൾച്ചേർക്കുന്നതും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യപങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പുനൽകുന്നതുമായ ഒരു ജനാധിപത്യക്രമമാണ് ഇന്ത്യയുടെത്. ഇന്ത്യയിലുടനീളം ഒരുമിച്ച് ആഘോഷിക്കുന്ന വിവിധ ഉത്സവങ്ങളും ആഘോഷപരിപാടികളുമെല്ലാം സമൂഹത്തിൽ സഹവർത്തിത്വവും സഹിഷ്ണുതയും ഉറപ്പുവരുത്തുന്നു.
അതോടൊപ്പം മതഭാഷാന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നിയമവ്യവസ്ഥയും പ്രകടമായ മതനിരപേക്ഷതയും സമത്വം പോലുള്ള ഭരണഘടനാമൂല്യങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

![]()
Question 27.
ഇന്ത്യയുടെ സാംസ്കാരിക സംരക്ഷണത്തിൽ ഗോത്രസമൂഹം വഹിക്കുന്ന പങ്ക് വിലയിരുത്തുക.
Answer:
- പരമ്പരാഗത അറിവ് സംരക്ഷിക്കുന്നു.
- സുസ്ഥിര ജീവിതം ഉറപ്പാക്കുന്നു.
- അസമത്വത്തിനെതിരായ പ്രതിരോധം തീർക്കുന്നു.
- കലയും സംസ്കാരവും സംരക്ഷിക്കുന്നു.
Question 28.
ഗ്രാമസമൂഹം, നഗരസമൂഹം എന്നിവ തമ്മിലുള്ള വ്യത്യാസം ചൂണ്ടി കാണിക്കുക.
Answer:
ഗ്രാമസമൂഹം
- കൃഷി
- പാരമ്പര്യ ജീവിതരീതികൾ
- ചെറുകിട വ്യവസായങ്ങൾ
- ഇഴയടുപ്പമുള്ള ബന്ധങ്ങൾ
- കാർഷിക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്
- പരസ്പര ബന്ധങ്ങൾക്കും സാമൂഹിക സഹ കരണത്തിനും ഊന്നൽ
നഗരസമൂഹം
- വിവിധ സേവനങ്ങൾ
- ആധുനിക അടിസ്ഥാന സൗകര്യങ്ങൾ
- വേഗതയേറിയ ജീവിതരീതികൾ
- സാംസ്കാരിക കൈമാറ്റം
- വൈവിധ്യമാർന്ന മനുഷ്യസമൂഹം
- വ്യവസായവൽക്കരണത്തെ പ്രോത്സാഹിപ്പി ക്കുന്നു.
- ആധുനിക തൊഴിലവസരങ്ങൾ
Question 29.
ഇന്ത്യയിൽ നിലനിന്ന ജാതിവ്യവസ്ഥയുടെ പ്രധാന സവിശേഷതകൾ വ്യക്തമാക്കുക.
Answer:
- തൊഴിൽ വിഭജനം
- സാമൂഹിക ശ്രേണീകരണം
- സാമൂഹിക നിയന്ത്രണവും ക്രമവും
- വിവാഹ നിയന്ത്രണങ്ങൾ
- അസമത്വവും അരികുവൽക്കരണവും
Question 30.
സമൂഹത്തിലെ വൈവിധ്യം, ബഹുസ്വരത എന്നിവ തമ്മിലുള്ള വ്യത്യാസം എഴുതുക.
Answer:
- സമൂഹത്തിലെ വൈവിധ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിനുള്ളിൽ നില നിൽക്കുന്ന വ്യത്യസ്തതകളെയാണ്.
- എന്നാൽ ബഹുസ്വരത ഈ വൈവിധ്യ ങ്ങൾക്കതീതമായി വിവിധ സംഘങ്ങൾ തമ്മി ലുള്ള ആശയവിനിമയം, പരസ്പര ബഹുമാ നം, പരസ്പര സ്നേഹം, പരസ്പര സൗഹാർദ്ദം എന്നിവ പ്രോത്സാഹിപ്പിക്കുന്നു.
- വൈവിധ്യം സ്വാഭാവികമായി നിലനിൽക്കുന്നതാണെങ്കിൽ ബഹുസ്വരത ബോധപൂർവ്വമായി സൃഷ്ടി ച്ചെടുക്കേണ്ട ഒന്നാണ്.