Practicing with SSLC Malayalam Kerala Padavali Class 10 Notes Pdf Unit 1 Chapter 2 സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ Swathanthryathinte Chirakukal Notes Questions and Answers improves language skills.
Swathanthryathinte Chirakukal Class 10 Notes Question Answer
Class 10 Malayalam Swathanthryathinte Chirakukal Notes Question Answer
Class 10 Malayalam Kerala Padavali Unit 1 Chapter 2 Swathanthryathinte Chirakukal Notes Question Answer
പാഠപുസ്തകത്തിലെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
Question 1.
“നിരവലംബം മമ കുടുംബവുമിനി”.
തനിക്കൊരു ആപത്ത് വന്നപ്പോഴും കുടുംബത്തെക്കുറിച്ചാണ് ഹംസം ചിന്തിക്കുന്നത്. മറ്റെന്തെല്ലാം സവിശേഷതകളാണ് ഹംസത്തിനുള്ളത്? ചർച്ചചെയ്യുക.
Answer:
നളചരിതം ആട്ടക്കഥ ആടിക്കാണാൻ വേണ്ടി മാത്രം പ്രയോജനപ്പെടുത്താവുന്ന ഒരു കൃതിയല്ല. അത് മറ്റ് സാഹിത്യകൃതികൾപോലെ വായിച്ച് രസിക്കാനും കൊള്ളാം. നാടകത്തിലും നോവലിലുമൊക്കെയുള്ള തുപോലെ വിദഗ്ധമായ കഥാപാത്ര സൃഷ്ടിയാണ് നളചരിതത്തിലും കാണുന്നത്. നമ്മുടെ പാഠ്യഭാഗത്ത് രണ്ട് കഥാപാത്രങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. ഹംസവും നളനും. അവരിൽ ഹംസം എന്ന കഥാപാത്രത്തി നാണ് മിഴിവ് കൂടുതൽ. കുടുംബത്തിന്റെ സുരക്ഷിതത്വത്തിന് പ്രാധാന്യം കൊടുക്കുന്ന, മാതാപിതാക്ക ളുടെയും ഭാര്യയുടെയും നന്മയ്ക്കായി പ്രവർത്തിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ചിത്രമാണ് ഹംസത്തി ലൂടെ നമ്മുടെ മുമ്പിൽ ഉണ്ണായിവാരിയർ തുറന്നു കാട്ടുന്നത്. അതായത് പക്ഷിയിൽ മാനുഷിക ഭാവം ആരോപിക്കുന്നതിൽ വാരിയർ വിജയിച്ചിരിക്കുന്നു എന്നർഥം.
എല്ലാ വിശേഷബുദ്ധിയും തികഞ്ഞ കഥാ പാത്രമാണ് ഹംസം. താമരപ്പൊയ്കയിൽ താമരകൾക്കിടയിൽ ഉറക്കത്തിലായിരുന്ന തന്നെ തന്റെ ഭംഗി യിൽ ആകൃഷ്ടനായി രാജാവ് പിടിച്ചപ്പോൾ സ്വഭാവികമായി തന്നെ കൊല്ലാൻ വേണ്ടിയാണെന്ന് ഹംസം തെറ്റിദ്ധരിക്കുന്നു. ഭയന്നുപോയ ഹംസം രാജാവിനോട് അഭയം യാചിക്കുന്നു. തന്റെ ജീവൻ നഷ്ടപ്പെ ട്ടാൽ അനാഥരായിപ്പോകുന്ന കുടുംബാംഗങ്ങളെക്കുറിച്ച് രാജാവിനെ ഓർമ്മിപ്പിക്കുന്നു. തന്നെ ആശ്രയി ച്ചുകഴിയുന്ന വിധവയായ അമ്മയെയും, അനതിചിരസൂതയായ ഭാര്യയെയും ഓർത്ത് തന്നെ കൊല്ലരു തെന്ന് അരയന്നം രാജാവിനോട് അപേക്ഷിക്കുന്നു. മാതാപിതാക്കളെ അതിരറ്റ് ബഹുമാനിക്കുകയും ഭാര്യ യോട് ഉത്തരവാദിത്വം പുലർത്തുകയും ചെയ്യുന്ന ഉത്തമനായ ഒരു കൂടംബനാഥനെയാണ് ഹംസത്തിൽ നാം കാണുന്നത്. ഹംസം എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയിൽ പരിണത പ്രജ്ഞനായ ഒരു യഥാർഥ കവിയെയാണ് നാം കാണുന്നത്.
Question 2.
“നിങ്കൽ സ്നേഹമേ വിഹിതം; ന മയാ
ദോഹ, മിതുപൊഴുത മരഖഗവര, ഗുണനിധേ,”
വരികളും പാഠസന്ദർഭവും വിശകലനം ചെയ്ത് നളൻ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക.
Answer:
നളചരിതം ആട്ടക്കഥ ഒന്നാം ദിവസത്തിൽ നിന്നും ഉദ്ധരിച്ചിട്ടുള്ള പാഠഭാഗത്തിൽ പ്രത്യക്ഷപ്പെടുന്ന രണ്ടാ മത്തെ മികച്ച കഥാപാത്രമാണ് നളൻ. നളൻ നിഷധരാജാവിലെ മഹാരാജാവാണ്. അദ്ദേഹം നീതിനിഷ്ഠനും വിദഗ്ധനുമായ ഭരണാധികാരിയാണ്. നീതി, മനുഷ്യപ്രജകൾക്ക് മാത്രമല്ല രാജ്യത്തിലെ എല്ലാ ജീവജാല ങ്ങൾക്കും തുല്യമായി ലഭിക്കണമെന്ന് നിർബന്ധമുള്ള രാജാവാണ്. ദമയന്തിയെന്ന സുന്ദരിയായ രാജകു മാരിയോട് പ്രണയം തോന്നിയതിന്റെ ഫലമായി തൽക്കാലം മറ്റൊന്നിലും ശ്രദ്ധകേന്ദ്രീകരിക്കാൻ നളന് കഴിയുന്നില്ല. അങ്ങനെയാണ് അദ്ദേഹം കൊട്ടാരത്തിലെ ഉദ്യാനത്തിൽ ഉലാത്തുന്നത്. ഇതിനിടയിലാണ് യാദൃച്ഛികമായി താമരപ്പൊയ്കയിൽ സ്വർണവർണത്തിലുള്ള അരയന്നത്തെ കാണുന്നതും, കൗതുകം കൊണ്ട് അതിനെപ്പിടിക്കുന്നതും.
പക്ഷേ ഹംസത്തിന്റെ ദയനീയമായ പരിദേവനം കേട്ടതോടെ രാജാ വിന്റെ മനസ്സ് അലിയുന്നു. തന്നെ തെറ്റിദ്ധരിച്ചിരിക്കുന്ന ഹംസത്തോട് ഒരുതരത്തിലുള്ള ദ്രോഹവും ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് രാജാവ് തുറന്നു പറയുന്നു. രാജാധികാരമൊന്നും പ്രയോഗിക്കാതെ നിസ്സാരനായ ഹംസ ത്തേയും, തന്റെ പ്രിയപ്പെട്ട പ്രജയായിക്കരുതി സ്നേഹവാത്സല്യങ്ങൾ വാരിക്കോരി നൽകാനാണ് നളൻ തയ്യാറായത്. നളന്റെ ഈ സഹജീവിസ്നേഹവും കാരുണ്യവും ദയാവായ്പും മറ്റു രാജാക്കാൻമാരിൽ അപൂർവമായിരിക്കും. ഹംസത്തിന്റെ കദനകഥ കേട്ടയുടൻ മറ്റൊന്നുമാലോചിക്കാതെ ക്ഷമാപണത്തോടെ ഹംസത്തെ നിരുപാധികം വിട്ടയ്ക്കാൻ തയ്യാറാവുന്ന നളന്റെ മഹാമനസ്കത അഭിനന്ദനീയമാണ്.

Question 3.
“ചെറുതും പിഴചെയ്യാതോരെന്നെക്കൊന്നാൽ ബഹു
ദുരിതമുണ്ടു തവ ഭൂപതേ!”
ഹംസത്തിന്റെ വാക്കുകൾ വിശകലനം ചെയ്ത് അവയിൽ തെളിയുന്ന ജീവിതമൂല്യങ്ങൾ കണ്ടെത്തി അവതരിപ്പിക്കുക.
Answer:
ഒരു തെറ്റും ചെയ്യാത്ത തന്നെ കൊല്ലുകയാണെങ്കിൽ കൊല്ലുന്നയാളിന് വലിയ പാപമുണ്ടാകും എന്ന ഹംസത്തിന്റെ വാക്കുകളിൽ ഭാരതീയമായ ധർമ്മശാസ്ത്രങ്ങളുടെയും മൂല്യങ്ങളുടെയും സ്പർശമുണ്ട്. തെറ്റ് ചെയ്യാത്തവർ ശിക്ഷിക്കപ്പെട്ടു കൂടാ എന്നത് സർവവിദിതമായ നിയമമാണല്ലോ. ഈ നിയമം ലംഘി ക്കപ്പെട്ടാൽ നമ്മുടെ ധാർമികമൂല്യങ്ങൾ നശിക്കുമെന്നാണ് ഹംസം ധ്വനിപ്പിക്കുന്നത്. പ്രത്യേകിച്ചും പ്രജാ ക്ഷേമതൽപ്പരനായ ഒരു രാജാവിൽ നിന്നും ഇത്തരമൊരു കൈപ്പിഴ ഒരിക്കലുമുണ്ടായിക്കൂടാത്തതാണ്. അല്പമെങ്കിലും പിഴ ചെയ്യുന്നവനെ വേണമെങ്കിൽ ശിക്ഷിക്കാമെന്ന ഒരു ധ്വനി ഹംസത്തിന്റെ വാക്കുക ളിലുണ്ട്. ദയാർഹനായ ഒരു വ്യക്തിക്ക് നേരെയുള്ള അതിക്രമം തീർച്ചയായും തെറ്റുതന്നെയാണ്. ഇര യുടെ അവകാശങ്ങളുടെ ലംഘനവുമാണത്. അതുകൊണ്ടാണ് ഹംസം ഇക്കാര്യം രാജാവിനെ ഓർമ്മി പ്പിക്കുന്നത്.
Question 4.
“ദോഹ, മിതുപൊഴുതമരഖഗവര, ഗുണനിധേ,
ഖേദമരുതു തേ പറന്നിച്ഛയ്ക്കൊത്ത വഴി ഗം നീ
ചില അക്ഷരങ്ങൾ വരികളിൽ ആവർത്തിക്കുന്നുണ്ടല്ലോ. ഇത് കാവ്യഭാഗത്തിന്റെ ചൊല്ലഴക് വർധിപ്പിക്കുന്നില്ലേ? ഇത്തരത്തിലുള്ള വരികൾ പാഠഭാഗത്തുനിന്ന് കണ്ടെത്തി അവയുടെ സവിശേഷതകൾ അവതരിപ്പിക്കുക.
Answer:
ആട്ടക്കഥകൾ പ്രധാനമായും ആടിക്കാണാനാണ് ഉണ്ടാക്കാറുള്ളത്. ആട്ടത്തിന് അകമ്പടിയായി സംഗീത വുമുണ്ടാവണം. അതായത് സംഗീത പ്രധാനമായ പദങ്ങൾ ആണ് ആട്ടക്കഥയ്ക്ക് വേണ്ടത്. ഈ തത്ത്വം മറ്റ് ആട്ടക്കഥാകാരൻമാരെപ്പോലെ ഉണ്ണായിവാരിയരും ഗ്രഹിച്ചിട്ടുണ്ട്. കാവ്യഭാഗത്തിന്റെ ചൊല്ലഴക് വർധി പ്പിക്കാനായി പ്രാസഭംഗിയുള്ള പദങ്ങൾ പ്രയോഗിക്കാൻ കവി ശ്രമിച്ചിട്ടുണ്ട്. ഒരേ അക്ഷരത്തിന്റെ ആവർത്തനം ആദ്യക്ഷരത്തിന്റെയും അന്ത്യാക്ഷരത്തിന്റെയും ആവർത്തനം ഒരേ താളവും ഈണമുള്ള പദങ്ങളുടെ ആവർത്തനം എന്നിങ്ങനെ പല വിദ്യകളും ചൊല്ലഴക് വർധിപ്പിക്കാനായി കവിപ്രയോഗിക്കു ന്നുണ്ട്. പാഠഭാഗത്ത് നിന്നുള്ള ഉദാഹരണങ്ങൾ പരിശോധിക്കാം.
അപിചമമദയിതാ കളിയല്ല നതിചിരസൂതാ
പ്രാണൻ കളയുമതി വിധുരാ – ഈ വരികളിലെ അന്ത്യാക്ഷരങ്ങളെല്ലാം ഒരേ താളത്തിലും ലയത്തിലുമാ ണുള്ളത്.
- കുലമിതഖിലവുമറുതിവന്നിതു
- മനസിരുചി ജനകം എന്റെ ചിറക് മണി കനകം
- ദേഹമനുപമിതം കാണാൻ മോഹഭരമുദിതം
- നിങ്കൽ സ്നേഹമേ വിഹിതം
- അമരഖഗവര
- ഇച്ഛക്കൊത്ത വഴി ഗച്ഛ
 വാരിയരുടെ രചനാ ശൈലിയുടെ ഇത്തരം സവിശേഷതകളാണ് ആട്ടക്കഥയെ ഇത്രമാത്രം രസനീയമാ ക്കിയത്.
Question 5.
“അയ്യോ! ഗുണവുമനവധി ദോഷമായി” എന്ന് ഹംസം വിലപിക്കുന്നുണ്ടല്ലോ. നമ്മുടെ ഗുണങ്ങളും ചിലപ്പോൾ നമുക്ക് ദോഷത്തിന് കാരണമാകുന്നു എന്ന ഈ നിരീക്ഷണത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? സ്വാഭിപ്രായം സമർഥിക്കുക.
Answer:
ആളുകളുടെ ഗുണങ്ങൾ പലപ്പോഴും അവർക്ക് ദോഷമായി ഭവിക്കാറുണ്ട് എന്ന ഹംസത്തിന്റെ നിരീ ക്ഷണം വളരെ ശരിയാണ്. ഹംസത്തിന്റെ സൗന്ദര്യവും, മധുരമായ സ്വഭാവവുമൊക്കെയാണല്ലോ രാജാ വിനെ ആകർഷിച്ചത്. എത്രയോ ഹംസങ്ങൾ പൊയ്കയിലുണ്ടായിരുന്നിട്ടും സ്വർണവർണമായ ഈ പ്രത്യേക ഹംസത്തെത്തന്നെ പിടിക്കാൻ രാജാവിനെ പ്രേരിപ്പിച്ചത് അതിന്റെ വിശേഷപ്പെട്ട സൗന്ദര്യമാണെന്നുള്ള കാര്യത്തിൽ തർക്കമില്ലല്ലോ. സൗന്ദര്യം കൂടുതലുള്ളവർ പെട്ടെന്ന് മറ്റുളളവരുടെ ശ്രദ്ധയാകർഷിക്കും. ഇപ്രകാരം ശ്രദ്ധാകേന്ദ്രമായാൽ അക്കൂട്ടർ അപകടത്തിൽപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. രാജാവ് പരമമാന്യനായതുകൊണ്ട് ഹംസം വേഗം സ്വതന്ത്രനായി. എന്നാൽ എല്ലാ അവസരങ്ങളിലും ഇങ്ങനെ തന്നെ വേണമെന്നില്ല. ഒറ്റതിരിഞ്ഞ് സഞ്ചരിക്കുന്ന സ്ത്രീകൾ ആക്രമിക്കപ്പെടുന്നതിന്റെ കാരണം മറ്റൊ ന്നുമല്ല. ദാനശീലം, ദയാവായ്പ്, കാരുണ്യം മുതലായ ഗുണങ്ങൾ അധികമുള്ളവരും ഏതെങ്കിലും വിധ ത്തിൽ കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്.
Question 6.
കഥകളി ലോകപ്രശസ്തമായ കേരളീയ കലാരൂപമാണ്. കഥകളിയുടെ സവിശേഷതകൾ പരിചയപ്പെടുത്തുന്നതിന് സഹായകമായ ചിത്രങ്ങളും വിവരണങ്ങളും ഉൾപ്പെടുത്തി ഡിജിറ്റൽ ആൽബം തയ്യാറാക്കുക.
Answer:
ഇന്റർനെറ്റിന്റെ സഹായത്തോടെ വിവരങ്ങൾ, ചിത്രങ്ങൾ എന്നിവ ശേഖരിച്ച് എഡിറ്റ് ചെയ്ത് ഡിജിറ്റൽ ആൽബം ഉണ്ടാക്കാവുന്നതാണ്.
Question 7.
ആട്ടക്കഥാഭാഗം ഗദ്യരൂപത്തിലുള്ള സംഭാഷണമാക്കി മാറ്റി എഴുതുക. നളന്റെയും ഹംസത്തിന്റെയും കഥാപാത്രസവിശേഷതകൾ ഉൾക്കൊണ്ട് ആട്ടക്കഥാഭാഗം റോൾപ്ലേ ആയി അവതരിപ്പിക്കുക.
Answer:
ഈ ചോദ്യത്തിന്റെ ഉത്തരം പാഠഭാഗത്തിന്റെ ഉള്ളടക്കത്തിലുണ്ട്.

സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ Extra Questions and Answers
അധികചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
ആട്ടക്കഥാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?
(a) കോട്ടയത്ത് തമ്പുരാൻ
(b) ഉണ്ണായി വാരിയർ
(c) കൊട്ടാരക്കര തമ്പുരാൻ
(d) ഇരയിമ്മൻ തമ്പി
Answer:
(c) കൊട്ടാരക്കര തമ്പുരാൻ
Question 2.
കഥകളിയുടെ ആദി രൂപം എന്തായിരുന്നു
(a) രാമനാട്ടം
(b) കൃഷ്ണനാട്ടം
(c) തുള്ളൽ
(d) കൂത്ത്
Answer:
(a) രാമനാട്ടം
Question 3.
കഥകളിയുടെ ആദ്യ ചടങ്ങ് ഏത്?
(a) തിരശീല പിടിക്കൽ
(b) കേളികൊട്ട്
(c) മേളപ്പദം
(d) അരങ്ങ് കേയി
Answer:
(b) കേളികൊട്ട്
Question 4.
ധനാർത്തിയും മറ്റും നമ്മുടെ യുവത്വത്തെ ഇന്ന് വഴിതെറ്റിക്കുന്ന കാരണങ്ങളായി മാറിയിട്ടുണ്ടല്ലോ. പാഠഭാഗത്തെ സൂചനകളുടെ അടിസ്ഥാനത്തിൽ പ്രതികരണം രേഖപ്പെടുത്തുക.
Answer:
മഞ്ഞലോഹമായ സ്വർണത്തോടുള്ള കമ്പവും ധന ത്തോടുള്ള അത്യാഗ്രഹവും മനുഷ്യസമൂഹത്തിൽ ഇന്ന് മഹാവ്യാധി പോലെ പടർന്നുപിടിച്ചിട്ടുണ്ട്. ഏത് രീതിയിലും സ്വർണവും പണവും സമ്പാദി ക്കാനുള്ള ശ്രമങ്ങൾ കൊള്ളയിലേക്കും കൊല പാതകങ്ങളിലേക്കും മറ്റു പീഡനങ്ങളിലേക്കു മൊക്കെ വഴിവയ്ക്കാറുണ്ട്. മാനവിക ധാർമ്മിക മൂല്യങ്ങളുടെ തകർച്ചയിലേക്കാണ് ഈ സ്വഭാവ വിശേഷങ്ങൾ മനുഷ്യരെ നയിക്കുന്നത്.
സ്വർണവർണമായ ഹംസത്തെ മാത്രം നളൻ, തിര ഞ്ഞു പിടിച്ചത് രാജാവിന്റെ സൗന്ദര്യബോധം കൊണ്ടല്ല, ധനമോഹം കൊണ്ടായിരിക്കണമെന്ന് ഹംസം പറയാതെ പറയുന്നുണ്ടല്ലോ. ഏത് നില യിലുള്ളവർക്കും വീണ്ടും സമ്പത്ത് വർധിപ്പിക്ക ണമെന്ന മോഹമാണുള്ളത്. ഈ വികലമായ ചിന്താ ഗതി വളരുന്നതുകൊണ്ടാണ് മൂല്യങ്ങൾക്കും അവ യുടെ സംരക്ഷണത്തിനും വലിയ പ്രാധാന്യം ആധുനിക ലോകത്ത് ലഭിക്കാത്തത്. നിത്യവും വില വർധിച്ചുകൊണ്ടിരിക്കുന്ന മഞ്ഞലോഹം ലോക ത്തിന്റെ ഗതിതന്നെ മാറ്റിമറിച്ചുകൂടെന്നില്ല. അതി നാൽ നഷ്ടമായിപ്പോയ ജീവിത മൂല്യങ്ങളും ആദർശങ്ങളും തിരികെ കൊണ്ടുവരാനും, പണ ത്തിന്റെയും സമ്പത്തിന്റെയും മാനദണ്ഡ ങ്ങൾകൊണ്ട് മനുഷ്യർ വിലയിരുത്തപ്പെടാതിരി ക്കാനും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

Question 5.
‘കഥകളിലെ നാടകത്തിന്റെ സീമയിലേക്കു യർത്തുവാൻ ഉണ്ണായിവാരിയർ ശ്രമിച്ചു. ഒരു പ്രസിദ്ധ ആട്ടക്കഥാ നിരൂപകന്റെ ഈ പ്രസ്താവം പാഠഭാഗത്തെ ആസ്പദമാക്കി വിശകലനം ചെയ്ത് കുറിപ്പെഴുതുക?
Answer:
ആട്ടക്കഥകൾ ദൃശ്യകാവ്യങ്ങളാണ്. രംഗത്ത് പ്രയോഗിച്ച് ഫലിപ്പിക്കേണ്ട കഥയാണ് ഇവയ്ക്ക് വേണ്ടത്. നാടകീയ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ആട്ടക്കഥകൾക്ക് മാത്രമേ ജീവിത ഗന്ധിയായിരി ക്കാൻ കഴിയൂ.
നളചരിതം ആട്ടക്കഥ അടിമുടി നാടകീയമാണ്. സംഘർഷാത്മക രംഗങ്ങൾ നിറഞ്ഞതാണ്. നളപ രിതം ഒന്നാം ദിവസത്തിലെ, പാഠ്യഭാഗം തികച്ചും നാടകമാണെന്ന് തന്നെ പറയാം. ഹംസം, നളൻ എന്നീ രണ്ട് കഥാപാത്രങ്ങളുടെ സംഭാഷണവും, രംഗസൂചനയുള്ള ശ്ലോകവുമാണ് പാഠഭാഗത്തു ള്ളത്. നാടകത്തിന്റെ സവിശേഷതകളായ കഥാ പാത്ര സൃഷ്ടികൗശലം, സംഭാഷണ രചനയിലെ മികവ്, വൈകാരികത ചോർന്നു പോകാതെ സംഘർഷം നിലനിർത്തുക എന്നീ ഘടകങ്ങ ളെല്ലാം ഒത്തിണങ്ങിയ ഈ ഭാഗം ഒരു ലഘുനാട കമായിത്തന്നെ നമുക്ക് അനുഭവപ്പെടുന്നു. ഹംസം, നളൻ എന്നീ കഥാപാത്രങ്ങളെ അവിസ്മരണീയ രാക്കാൻ വാര്യർക്ക് കഴിഞ്ഞു. ഒരു സാഹിത്യ സൃഷ്ടിയുടെ എല്ലാ പ്രത്യേകതകളും നളചരിതം ആട്ടക്കഥയിലുണ്ട്.
Question 6.
ചോദ്യം: ഹംസം അതീവ ദയനീയമായി കരഞ്ഞു എന്ന് സൂചിപ്പിക്കുന്ന പദം ശ്ലോകത്തിൽ നിന്ന് കണ്ടെത്തുക.
Answer:
‘രുരോദാതികരുണം’ (വളരെ ദയനീയമായി കരഞ്ഞു).
Question 7.
നളൻ ഹംസത്തെ സംബോധന ചെയ്യുന്നരണ്ട് വിശേഷണങ്ങൾ എഴുതുക.
Answer:
അമരഖാവര (ദേവപക്ഷികളിൽ ശ്രേഷ്ഠൻ). ഗുണനിധേ (ഗുണങ്ങളുടെ നിധിയായവനേ).
Question 8.
‘അനക്കം കൂടാതേ നരവരനണഞ്ഞാശു കുന്നു കാൽ’ – ഈ വരിയിൽ നളൻ ഹംസത്തെ സമീപ്ച്ച രീതി എങ്ങനെയായിരുന്നു
(a) ബഹളം വെച്ച് ഓടിച്ചെന്ന്
(b) ഭയത്തോടെ പതുക്കെ നടന്ന്
(c) ഒട്ടും അനങ്ങാതെ കൗതുകത്തോടെ വേര ത്തിൽ
(d) ദേഷ്യത്തോടെ ചാടിവീണ്
Answer:
(c) ഒട്ടും അനങ്ങാതെ കൗതുകത്തോടെ വേഗ ത്തിൽ.
Question 9.
‘കുലറിലഖിലവുമറുതി വന്നിട്ടു’ – ഹംസം ഇങ്ങനെ വിലപിക്കാൻ കാരണമെന്ത്? വിശദമാക്കുക
Answer:
തന്റെ അച്ഛൻ മരിച്ചുപോയെന്നും താൻ ഏക മകനാണെന്നും ഹംസം പറയുന്നു. താൻ കൂടി കൊല്ലപ്പെട്ടാൽ, തന്നെ ആശ്രയിച്ചു കഴിയുന്ന അമ്മയ്ക്കും ഈയിടെ പ്രസവിച്ച ഭാര്യയ്ക്കും കുഞ്ഞുങ്ങൾക്കും ആശ്രയമില്ലാതാകുമെന്നും അതോടെ തന്റെ വംശം തന്നെ ഇല്ലാതാകുമെ ന്നും അറുതി വരും) ഹംനാം ഭയക്കുന്നു. അതാ ണ് ഈ വിലാപത്തിന് കാരണം.
Question 10.
‘അനർഘസ്വർണ്ണാഭം ശയിൽമരയന്നപ്പരിവൃഢം’ ഇവിടെ ‘പരിവൃഢം’ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്? ഈ വിശേഷണത്തിന്റെ ഔചി
Answer:
ഉറങ്ങിക്കിടക്കുന്ന സ്വർണ്ണഹംസത്തെയാണ് ‘പരിവൃഢം’ (നേതാവ്/ശ്രേഷ്ഠൻ) എന്ന് വിശേ ഷിപ്പിക്കുന്നത്. സാധാരണ ഹംസമല്ല, മറിച്ച് അരയന്നങ്ങളുടെ കൂട്ടത്തിൽ പ്രാധാന്യമുള്ള, ശ്രേഷ്ഠമായ ഒന്നാണ് നളൻ പിടികൂടിയ ഹംസം എന്ന് ഇത് സൂചിപ്പിക്കുന്നു. അതിന്റെ അസാധാ രണമായ സൗന്ദര്യത്തിനും ഗുണങ്ങൾക്കും ഈ വിശേഷണം ഊന്നൽ നൽകുന്നു.
Question 11.
‘നിങ്കൽ സ്നേഹമേ വിഹിതം: ന മയാ ദ്രോഹ – ആര് ആരോട് പറയുന്ന സന്ദർഭമാണിത്?
Answer:
നളൻഹംസത്തോട് പറയുന്ന സന്ദർഭമാണിത്. ഹംസത്തിന്റെ വിലാപം കേട്ട് മനസ്സലിഞ്ഞ നളൻ തനിക്ക് ഹംസത്തോട് സ്നേഹമാണുള്ളതെ ന്നും ദ്രോഹം ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാ ക്കുന്നു.
Question 12.
‘അതിചിരതാ’ എന്ന് ഹംസം ആരെക്കുറി ച്ചാണ് പറയുന്നത്? ഈ വാക്കിന്റെ അർത്ഥമെന്തി?
Answer:
ഹംസം തന്റെ പ്രിയപ്പെട്ടവളെ/ഭാര്യയെ (ദയിത)കുറിച്ചാണ് അതിചിരസൂതാ എന്ന് പറ യുന്നത്. അധികം കാലമാവാതെ പ്രസവിച്ചവർ എന്നാണ് ഈ വാക്കിന്റെ അർത്ഥം.

Question 13.
‘ഇണക്കാമെന്നോർത്തങ്ങിനുമൊടു പിടിച്ചോര ളവിലേ കനക്കും ശോകം പൂണ്ടവന രുരോ
ദാധികരുണം’ – ഈ വരികളിൽ തെളിയുന്ന നളന്റെയും ഹംസത്തിന്റെയും മാനസികാവ സ്ഥകൾ താരതമ്യം ചെയ്യുക.
Answer:
ഈ സന്ദർഭത്തിൽ നളന്റെയും ഹംസത്തി ന്റെയും മാനസികാവസ്ഥകൾ വിപരീതമാണ്. ഹംസത്തെ ഇണക്കിയെടുക്കാമെന്ന പ്രതീക്ഷ യോടെ, കൗതുകത്തോടും സന്തോഷത്തോ ടും കൂടിയാണ് (ഹിതമൊടു) നളൻ ഹംസ ത്തെ പിടിക്കുന്നത്. എന്നാൽ, പിടിക്കപ്പെട്ട ഉടനെ ഹംസം വലിയ ദുഃഖത്തിലാവുകയും (കനക്കും ശോകം പൂണ്ട്) ദയനീയമായി കരയു കയും രുരോദാതികരണം) ചെയ്യുന്നു. നളന് അത് സന്തോഷവും കൗതുകവും നൽ കുമ്പോൾ, ഹംസത്തിന് അത് ബന്ധനവും മരണഭയവും വലിയ ദുഃഖവുമാണ് നൽകുന്നത്.
Question 14.
ഹംസം തന്റെ കുടുംബത്തെക്കുറിച്ച് വിലപിക്കുന്ന തെങ്ങനെ? വിശദമാക്കുക.
Answer:
താൻ കൊല്ലപ്പെട്ടാൽ തന്റെ കുടുംബം ആശ്രയ മില്ലാത്തവരാകുമെന്ന് ഹംസം വിലപിക്കുന്നു. തന്റെ അച്ഛൻ മരിച്ചുപോയെന്നും, താൻ ഏകമകനാ ണെന്നും, അമ്മ തന്നെ ആശ്രയിച്ചാണ് കഴിയുന്ന തെന്നും ഹംസം പറയുന്നു. കൂടാതെ, തന്റെ ഭാര്യ ഈയിടെ പ്രസവിച്ചവളാണെന്നും അതിചിരസുമാ താൻ മരിച്ചാൽ അവൻ അതീവ ദുഃഖിതയാകുമെന്നും (അതിവിധുരാ) ഓർത്ത് ഹംസം സങ്കടപ്പെടുന്നു. താൻ കൂടി ഇല്ലാതായാൽ തന്റെ വംശം തന്നെ അറ്റു പോകുമെന്നും (കുലമിതഖിലവുമറുതി വന്നിതു) ഹംസം ഭയപ്പെടുന്നു.
Question 15.
‘ഗുണവുമനവധി ദോഷമായിതു’ – ഹംസത്തിന്റെ ഈ വിലാപം സ്വന്തം വാക്യങ്ങളിൽ വിശദീകരി ക്കുക.
Answer:
തന്റെ പല ഗുണങ്ങളും, പ്രത്യേകിച്ച് അസാധാര ണമായ സൗന്ദര്യവും സ്വർണ്ണനിറവും, തനിക്ക് തന്നെ ദോഷമായി ഭവിച്ചല്ലോ എന്നാണ് ഹംസം ഈ വരികൊണ്ട് അർത്ഥമാക്കുന്നത്. സാധാ രണയായി ഗുണങ്ങൾ നല്ല കാര്യമാണെങ്കിലും, തന്റെ കാര്യത്തിൽ ഈ ഗുണങ്ങളാണ് നളനെ ആകർഷിച്ചതും താൻ പിടിക്കപ്പെടാൻ കാരണ മായതും. അതിനാൽ, ഈ ഗുണങ്ങൾ തനിക്ക് ഒരു ശാപമായി / ദോഷമായി മാറി എന്ന് ഹംസം ദുഃഖിക്കുന്നു.
Question 16.
നളൻ ഹംസത്തെ പിടികൂടാനുണ്ടായ കാരണവും, അതിനെ മോചിപ്പിക്കാനുണ്ടായ കാരണവും പാഠഭാഗത്തെ അടിസ്ഥാനമാക്കി വ്യക്തമാക്കുക.
Answer:
ഹംസത്തിന്റെ അതുല്യമായ സ്വർണ്ണശോഭയുള്ള ശരീരം (ദേഹമനുപമിതം, അനർഘസ്വർണ്ണാഭം) കണ്ടപ്പോൾ നളന് അതിനെ സ്വന്തമാക്കാൻ തീവ മായ ആഗ്രഹം (മോഹഭരം) തോന്നി. ആ ആഗ്ര ഹവും കൗതുകവുമാണ് ഹംസത്തെ പിടികൂടാൻ കാരണം. എന്നാൽ, പിടിക്കപ്പെട്ട ഹംസത്തിന്റെ ദയനീയമായ വിലാപം (പരിദേവിതം, രുരോദാതി കരുണം) കേട്ടപ്പോൾ നളന് മനസ്സലിവുണ്ടായി. ഹംസത്തിന്റെ ദുഃഖവും കുടുംബത്തെക്കുറി ച്ചുള്ള വേവലാതികളും നിരപരാധിത്വം ഓർ ത്തുള്ള വാദങ്ങളും കേട്ട്, അതിനോട് തനിക്ക് സ്നേഹമാണുള്ളതെന്നും ദ്രോഹം ഉദ്ദേശിക്കു ന്നില്ലെന്നും തിരിച്ചറിഞ്ഞ നളൻ ഹംസത്തോട് ഖേദം പ്രകടിപ്പിച്ച് അതിനെ സ്വതന്ത്രനാക്കു കയായിരുന്നു.
Question 17.
ഖേദമരുതുതേ, പന്നിയാത്തവഴി വച്ച നി ഹംസത്തെ മോചിപ്പിക്കാനുള്ള നളന്റെ തീരു മാനത്തിൽ തെളിയുന്ന പ്രധാന ഭാവങ്ങൾ എ ന്തെല്ലാം? എന്തുകൊണ്ട്?
Answer:
ഹംസത്തെ മോചിപ്പിക്കാനുളള നളന്റെ തീരുമാ നത്തിൽ പ്രധാനമായും അനുകമ്പ (ദയ), നീതി ബോധം, ഉദാരത എന്നീ ഭാവങ്ങളാണ് തെളിയു ന്നത്. ഹംസത്തിന്റെ ദുഃഖം നിറഞ്ഞ വിലാപം (കു ടുത്തെക്കുറിച്ചും മരണഭയത്തെക്കുറിച്ചുമുള്ളത് കേട്ട് നളന് അതിനോട് അനുകമ്പ തോന്നുന്നു. താൻ കാരണം അതിനുണ്ടായ ദുഃഖത്തിൽ നളൻ ഖേദം പ്രകടിപ്പിക്കുന്നു (‘ഖേദമരുതു തേ. താൻ ഹംസത്തെ ദ്രോഹിക്കാൻ ഉദ്ദേശിച്ചിട്ടി ല്ലെന്നും ‘ന മയാ ദ്രോഹ’), നിരപരാധിയായ അതിനെ ബന്ധനത്തിലാക്കുന്നത് ശരിയല്ലെന്നു മുള്ള നീതിബോധം അദ്ദേഹത്തിനുണ്ടാകുന്നു. അതിന്റെ ഫലമായി പിടികൂടിയ ഹംസത്തെ നിരു പാധികം മോചിപ്പിച്ച് ഇഷ്ടമുള്ള വഴിക്ക് പോകാൻ അനുവദിക്കുന്നതിലൂടെ (പറന്നിച്ഛയൊത്ത വഴി ഗച്ഛ നീ) നളൻ ഉദാരത പ്രകടമാക്കുന്നു.
Question 18.
നളൻ ഹംസത്തെ പിടികൂടുന്നതിനെ ‘ഇണക്കാ മെന്നോർത്തുങ്ങിയുമൊരു പിടിച്ചോരളവിൽ’ എന്ന് ശ്ലോകത്തിൽ പറയുന്നു. നളന്റെ ഈ പ്രവൃത്തി യിലെ ‘ഹിതം’ (ഇഷ്ടം,സന്തോഷം) പിന്നീട് ഹംസ ത്തിന്റെ ദുഃഖം കണ്ടപ്പോൾ എങ്ങനെയാണ് മാറ ന്നത് ഈ മാറ്റം നളന്റെ സ്വഭാവത്തെക്കുറിച്ച എന്ത് സൂചന നൽകുന്നു?
Answer:
ശ്ലോകത്തിൽ, നളൻ ഹംസത്തെ പിടിക്കുന്നത് അതിനെ ഇണക്കിയെടുക്കാമെന്ന ആഗ്രഹത്തേ ടെയും അത് സാധിക്കുന്നതിലുള്ള സന്തോഷ ത്തോടെയുമാണ് (‘ഹിതമൊടു’), ഹംസത്തിന്റെ അനസാധാരണ സൗന്ദര്യം കണ്ടു മോഹിച്ചാണ് നളൻ പ്രവർത്തിക്കുന്നത്. എന്നാൽ, ഹംസ ത്തിന്റെ ദയനീയമായ കരച്ചിലും വിലാപവും (‘ദുരോദാതികരുണം) കേൾക്കുമ്പോൾ നളന്റെ ഈ ‘ഹിതം’ അഥവാ സന്തോഷം മാറുന്നു. പകരം അദ്ദേഹത്തിന് ഹംസത്തോട് അനുകമ്പയും ദയയും തോന്നുന്നു. ഹംസത്തിന് ദുഃഖം വര രുത് (‘ഖേദമരുതു’) എന്ന് പറഞ്ഞ് ദ്രോഹ മല്ല സ്നേഹമാണ് താൻ ഉദ്ദേശിച്ചതെന്ന് വ്യക്ത മാക്കി അതിനെ മോചിപ്പിക്കുന്നു. ഈ മാറ്റം സൂചിപ്പിക്കുന്നത്. നളൻ അടിസ്ഥാനപരമായി ക്രൂരനല്ലെന്നും, മറ്റൊരാളുടെ ദുഃഖം കാണു മ്പോൾ മനസ്സലിയുന്നവനും തെറ്റ് തിരുത്താൻ മടിയില്ലാത്തവനുമാണെന്നാണ്. സൗന്ദര്യത്തിൽ പെട്ടെന്ന് ആകൃഷ്ടനായി വിവേകമില്ലാതെ പ്രവർ ത്തിച്ചെങ്കിലും, അനുകമ്പയും ധർമ്മബോധവും ഉളള ഒരു ഉത്തമ കഥാപാത്രമാണ് നളൻ എന്ന ഈ മാറ്റം വ്യക്തമാക്കുന്നു.

Question 19.
‘പരിദേവിതം’ എന്ന വാക്കിന്റെ അർത്ഥമെന്ത് ഹംസത്തിന്റെ പരിദേവിതം കേട്ട നളന്റെ പ്രതി കരണം എന്തായിരുന്നു?
Answer:
‘പരിദേവിതം’ എന്ന വാക്കിന്റെ അർത്ഥം വിലാപം, ദുഃഖം പറച്ചിൽ, തേങ്ങിക്കരച്ചിൽ എന്നൊക്കെ യാണ്. ഹംസത്തിന്റെ പരിദേവിതം കേട്ടപ്പോൾ നളൻ ദയയോടെയാണ് പ്രതികരിച്ചത്. അദ്ദേഹം ഹംസത്തോട്ട് വിലാപം നിർത്താൻ ആവശ്യ പ്പെട്ടു (‘അരുതു പരിദേവിതം’), തനിക്ക് അതിനേട് വിരോധമില്ലെന്നും സ്നേഹമാണുളളതെന്നും ദ്രാ ഹിക്കാൻ ഉദ്ദേശ്യമില്ലെന്നും പറഞ്ഞു. ഹംസ ത്തിന്റെ ഗുണങ്ങളെ പുകഴ്ത്തുകയും അതിന് ദുഃഖം വേണ്ടെന്ന് പറഞ്ഞ് ഇഷ്ടമുള്ളവഴിക്ക് പ റന്നുപോകാൻ അനുവദിക്കുകയും ചെയ്തു.
Question 20.
ഹംസത്തിന്റെ വിലാപം കേട്ട് അതിനെ മോചിപ്പി ക്കുന്ന നളന്റെ പ്രവൃത്തി അദ്ദേഹത്തിന്റെ എന്ത് സ്വഭാവ സവിശേഷതകളാണ് വെളിവാക്കുന്നത് പാഠഭാഗത്തെ അടിസ്ഥാനമാക്കി വിലയിരുത്തുക.
Answer:
ഹംസത്തിന്റെ വിലാപം കേട്ട് അതിനെ മോചി പ്പിക്കാനുള്ള നളന്റെ തീരുമാനം അദ്ദേഹത്തി ന്റെ പല സ്വഭാവ വിഷേതകളും വെളിവാക്കുന്നു ഹംസത്തിന്റെ ദുഃഖം കേട്ട് മനസ്സലിയുന്ന നള ന്റെ അനുകമ്പയും ദയയും പ്രധാനമാണ്. താൻ ചെയ്ത (പ്രവൃത്തി(ഹംസത്തെ പിടിച്ചത്) അതി ന് വേദനയുണ്ടാക്കി എന്ന് തിരിച്ചറിഞ്ഞ് ഖേദം പ്രകടിപ്പിക്കാനും (‘ഖേദമരുതുതേ’) തെറ്റ് തിരു ത്താനുമുള്ള നീതിബോധം നളൻ കാണിക്കു ന്നു. ഹംസത്തെ ‘അമരഖവര’, ‘ഗുണനിധ എന്നെല്ലാം സംബോധന ചെയ്യുന്നത്. അതി ന്റെ മഹത്വം തിരിച്ചറിയാനും ഗുണങ്ങളെ ആദരിക്കാനുമുള്ള നളന്റെ കഴിവിനെയാണ് സൂചിപ്പിക്കുന്നത്. താൻ ദ്രോഹം ദ്രോഹം ഉദ്ദേശി ച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതിലൂടെ സത്യസന്ധ തയും, ഒരു രാജാവിന് ചേർന്ന ഉദാരതയോടെ ഹംസത്തിന് സ്വാതന്ത്ര്യം നൽകുന്നതിലൂടെ ആ ഗുണവും പ്രകടമാകുന്നു (‘പറന്നിച്ഛയൊത്തവഴി നീ’). തുടക്കത്തിൽ സൗന്ദര്യത്തിൽ ആകൃഷ്ടനായി എടുത്തുചാടിയെങ്കിലും, പിന്നീട് വിവേകത്തോടെയും ധാർമ്മികതയോ പ്രവർത്തിക്കാൻ കഴിവുള്ള ഒരു ടെയും ഉത്തമ കഥാപാത്രമാണ് നളൻ എന്ന് ഈ സന്ദർഭം വ്യക്തമാക്കുന്നു.
Question 21.
‘ദേഹമനുപമിതം കാണാൻ മോഹമുദിതം’ എന്ന് നളൻ പറയുന്നു. സൗന്ദര്യത്തോടുള്ള ഈ ആകർഷണം നളന്റെ കഥാപാത്രത്തിൽ എങ്ങ നെയാണ് പ്രതിഫലിക്കുന്നത്? ഇത് ഒരു രാജാ വിന് ചേർന്നതാണോ? പാഠഭാഗം വിശകലനം ചെ ഇത് കുറിപ്പ് തയ്യാറാക്കുക.
Answer:
നളൻ ഹംസത്തിന്റെ അതുല്യമായ സൗന്ദര്യ ത്തിൽ ദേഹമനുപമിതം) ആകൃഷ്ടനായാണ് അതിനെ പിടികൂടാൻ തീവ്രമായി ആഗ്രഹിക്കു ന്നത് (മോഹദരം ഉദിയം). ഇത് നളന്റെ സൗന്ദര്യാ സ്വാദന ശേഷിയെ കാണിക്കുന്നു. എന്നാൽ, ഈ ആഗ്രഹം അദ്ദേഹത്തെ പെട്ടെന്ന് ഭവിഷ്യത്തു കളെക്കുറിച്ച് ഒരുപക്ഷേ ആലോചിക്കാതെ പ്രവർ ത്തിക്കാൻ പ്രേരിപ്പിച്ചു (ഹംസത്തെ പിടികൂടി. ഒരു രാജാവിന് സൗന്ദര്യത്തെ ആസ്വദിക്കാ മെങ്കിലും, പെട്ടെന്നുള്ള മോഹത്തിന് വഴങ്ങി എടുത്തുചാടി പ്രവർത്തിക്കുന്നത് പൂർണ്ണമായും രാജോചിതമാണെന്ന് പറയാനാവില്ല. കാരണം അത് പ്രജകൾക്ക് ഇവിടെ ഹംസത്തിന്) ദുരിത ത്തിന് കാരണമായേക്കാം. എങ്കിലും, ഹംസ ത്തിന്റെ വിലാപം കേട്ട് നളന് മനസ്സലിവുണ്ടാവു കയും, തന്റെ തെറ്റ് മനസ്സിലാക്കി ഹംസത്തെ സ്വതന്ത്രനാക്കുകയും ചെയ്യുന്നു. ഈ അനു കമ്പയും നീതിബോധവും രാജാവിന് ചേർന്ന ഗുണങ്ങൾ തന്നെയാണ്. അതിനാൽ, സൗന്ദര്യ ത്തിൽ ആകൃഷ്ടനാകാനുള്ള മാനുഷികമായ ചാപല്യം നളൻ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, തെറ്റ് തിരുത്താനും ദയ കാണിക്കാനുമുള്ള കഴിവ് അദ്ദേഹത്തിന്റെ രാജോചിതമായ സ്വഭാവത്തെ ഉയർത്തിക്കാട്ടുന്നു.
Question 22.
ഹംസത്തിന്റെ വിലാപവും നളന്റെ മറുപടിയും വിശകലനം ചെയ്ത് രണ്ട് കഥാപാത്രങ്ങളുടെയും സവിശേഷതകൾ താരതമ്യം ചെയ്ത് ഉപന്യാസം തയ്യാറാക്കുക.
Answer:
ഹംസം സൗന്ദര്യവും ശ്രേഷ്ഠതയുമുള്ള പക്ഷി യാണ്. ബന്ധനത്തിലാകുമ്പോൾ അത് ദയവും ദുഃഖവും പ്രകടിപ്പിക്കുകയും കുടുംബത്തെ ഓർത്ത് വിലപിക്കുകയും ചെയ്യുന്നു. ബുദ്ധി യും വാക്ചാതുരിയുമുള്ള ഹംസം, താൻ നിരപ രാധിയാണെന്ന് വാദിക്കുകയും ഒടുവിൽ നിസ്സ ഹായതയോടെ വിധിയെ പഴിക്കുകയും ചെയ്യുന്നു. നളൻ സൗന്ദര്യാരാധകനും പെട്ടെന്ന് മോഹം കൊള്ളുന്നവനുമാണ്. ഹംസത്തെ പിടിക്കുന്നത് ആലോചനയില്ലാതെയാണെങ്കിലും ഹംസത്തി ന്റെ വിലാപം കേട്ട് മനസ്സലിയുന്ന ദയാലുവാണ് അദ്ദേഹം നീതിബോധമുള്ള നളൻ,ഹംസത്തിന്റെ ഗുണങ്ങളെ ആദരിക്കുകയും തെറ്റ് മനസ്സിലാക്കി അതിനെ മോചിപ്പിക്കാൻ തയ്യാറാവുകയും ചെയ്യുന്നു.
ബന്ധനത്തിൽ ഹംസം ഭയവും ദുഃഖവും പ്രകടി പ്പിക്കുമ്പോൾ നളൻ ആദ്യം കൗതുകവും മോഹ വുമാണ് കാണിക്കുന്നത്. ഹംസം യുക്തിപൂ ർവ്വം വാദിക്കുമ്പോൾ, നളൻ വൈകാരികമായി പ്രതികരിച്ച് (അനുകമ്പ തീരുമാനം മാറ്റുന്നു. ഹംസം ഭാവിയെ ഓർത്ത് ഭയക്കുമ്പോൾ, നളൻ തന്റെ പ്രവൃത്തിയുടെ ഫലം മനസ്സിലാക്കി ഹംസ ത്തിന് സ്വാതന്ത്ര്യം നൽകുന്നു. ഇരുവരും മനു ഷ്യസഹജമായ വികാരങ്ങൾ പ്രകടിപ്പിക്കുന്നു ണ്ടെങ്കിലും പ്രതികരണങ്ങളിൽ വ്യത്യാസമുണ്ട്. ഹംസം വിവേകവും കുടുംബസ്നേഹവു മുളള കഥാപാത്രമായും, നളൻ അനുകമ്പയും നീ തിബോധവുമുള്ള രാജാവായും ഈ സന്ദർഭത്തിൽ തെളിയുന്നു. ഹംസത്തിന്റെ ദുഃഖം നളനിലെ മനുഷ്യത്വത്തെ ഉണർത്തുകയും നളദമയന്തീ പ്രണ യത്തിന് വഴിതെളിയിക്കുകയും ചെയ്യുന്നു.
Question 23.
ഹംസഗാനം’ എന്ന പാഠഭാഗത്തിലെ നാടകീയ മുഹൂർത്തങ്ങൾ എന്തെല്ലാം? അവ കഥാഗതിയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിശദീകരിക്കുക.
Answer:
ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥ’യിലെ ‘ഹംസഗാനം’ എന്ന ഭാഗം നിരവധി നാടകീയ മുഹൂർത്തങ്ങളാൽ ശ്രദ്ധേയമാണ്. ഇവ കഥാപാ തങ്ങളെ മനസ്സിലാക്കാനും കഥയുടെ ഗതിയെ സ്വാധീനിക്കാനും സഹായിക്കുന്നു.
നളൻ അപ്രതീക്ഷിതമായി ഹംസത്തെ പിടികൂടു ന്നത് കഥയിൽ ആകസ്മികതയും പിരിമുറു ക്കവും സൃഷ്ടിക്കുന്നു. ഈ സംഭവം ഇല്ലെങ്കിൽ കഥ മുന്നോട്ട് പോകില്ല. ഇത് നളനും ഹംസവും തമ്മിലുള്ള സംഭാഷണത്തിനും ദമയന്തി സന്ദേ ശത്തിനും വഴിയൊരുക്കുന്നു.
ഹംസത്തിന്റെ അപ്രതീക്ഷിത വിലാപം: പിടിയി ഹംസം മനുഷ്യനെപ്പോലെ ദുഃഖങ്ങളും ആശങ്കകളും യുക്തിസഹമായി അവതരിപ്പി ക്കുന്നത് നാടകീയത വർദ്ധിപ്പിക്കുന്നു. ഇത് നളന്റെ മനസ്സുമാറ്റത്തിന് കാരണമാവുകയും ഹംസത്തിന്റെ ബുദ്ധിശക്തി വെളിവാക്കുകയും ചെയ്യുന്നു.
ഹംസത്തിന്റെ വിലാപം കേട്ട് മനസ്സലിഞ്ഞ നളന്ദ അതിനെ ആശ്വസിപ്പിച്ച് സ്വതന്ത്രനാക്കുന്നു. ഇത് കഥാഗതിയിൽ ഒരു വഴിത്തിരിവുണ്ടാക്കുകയും ഹംസത്തിന് നളനോട് കടപ്പാടുണ്ടാക്കുകയും ദൂതുപോലുള്ള തുടർന്നുള്ള സംഭവങ്ങൾക്കും വഴിയൊരുക്കുകയും ചെയ്യുന്നു.
ഈ നാടകീയ മുഹൂർത്തങ്ങൾ കഥാപാത്ര ളുടെ സ്വഭാവം നളന്റെ അനുകമ്പ, ഹം ത്തിന്റെ ബുദ്ധി) വ്യക്തമാക്കാനും, കഥയിൽ പിരി മുറുക്കവും ആകാംഷയും നിറയ്ക്കാനും, കഥ ഗതിയെ നിർണ്ണായകമായി മുന്നോട്ട് കൊണ്ടു പോകാനും സഹായിക്കുന്നു. ഹംസത്തെ പിടികൂ ടിയതും മോചിപ്പിച്ചതും നളചരിതത്തിലെ തുടർന്നുള്ള പ്രധാന സംഭവങ്ങൾക്ക്, വിശേഷിച്ച് നളദമയന്തീ സമാഗമത്തിന്, അടിത്തറയിടുന്നു. ചുരുക്കത്തിൽ, ഇവ കഥയുടെ ആത്മാവും ഗതിനിർണ്ണയ ഘടകങ്ങളുമാണ്.
Question 24.
ഉണ്ണായി വാര്യരുടെ ഭാഷാപ്രയോഗങ്ങളുടെ സവി ശേഷതകൾ (ഉദാ: സംസ്കൃത പദങ്ങൾ, അലങ്കാര ങ്ങൾ, സംഭാഷണശൈലി) ഫസാനം’ എന്ന പാഠ ഭാഗത്തെ അടിസ്ഥാനമാക്കി വിലയിരുത്തുക.
Answer:
ഉണ്ണായി വാര്യരുടെ ‘നളചരിതം ആട്ടക്കഥ’യിലെ ‘ഹംസഗാനം’ എന്ന ഭാഗം അദ്ദേഹത്തിന്റെ ഭാഷാ പരമായ സവിശേഷതകൾക്ക് ഉത്തമ ഉദാഹരണ മാണ്. സംസ്കൃത പദങ്ങളുടെ ധാരാളിത്തം,അല ങ്കാരങ്ങൾ, നാടകീയ സംഭാഷണശൈലി, അ ക്കഥയുടെ ഘടന എന്നിവ ഇവിടെ മനോഹരമായി സമ്മേളിക്കുന്നു. സംസ്കൃത പദങ്ങളുടെ സമൃദ്ധി: ‘നരവരൻ’, ‘കുതുകാൽ’, ‘അനർഘം’ ‘കുരോദ’, ‘അമരഖവര’ തുടങ്ങിയ നിരവധി സംസ്കൃത പദങ്ങൾ ഭാഷയ്ക്ക് ഗാംഭീര്യവും പാണ്ഡിത്യത്തിന്റെ തലവും നൽകുന്നു. ഇത് കാവ്യഭാഷയുടെ ഔന്നത്യം നിലനിർത്തുന്നു.
‘മണികനകം പോലെ ശോഭനം’, ‘ദേഹമനുപമിതം’ എന്നിവ ഹംസത്തിന്റെ സൗന്ദര്യത്തെ വർണ്ണി
ക്കുന്നു.
ഹംസത്തിന്റെ വിലാപവും നളന്റെ പ്രതികരണവും സ്വാഭാവിക വികാരങ്ങളെ തന്മയത്വത്തോടെ അവ തരിപ്പിക്കുന്നു.
ഹംസവും നളനും തമ്മിലുള്ള സംഭാഷണങ്ങൾ (പദങ്ങൾ) കഥാപാത്രങ്ങളുടെ വികാരങ്ങൾ നേ രിട്ട് പ്രകടിപ്പിക്കാൻ സഹായിക്കുന്നു. “ശിവശിവ ‘അയ്യോ’ തുടങ്ങിയ പ്രയോഗങ്ങൾ നാടകീയത നൽകുന്നു.
കഥാസന്ദർഭം വിവരിക്കാൻ ശ്ലോകങ്ങളും കഥാ പാത്രങ്ങളുടെ സംഭാഷണത്തിന് പദങ്ങളും പല്ലവി, അനുപല്ലവി, ചരണം എന്നിങ്ങനെ) ഉപയോഗിച്ചി രിക്കുന്നു. ഇത് ആട്ടക്കഥയുടെ അവതരണത്തിന് അനുയോജ്യമാണ്.
കുറഞ്ഞ വരികളിൽ ഹംസത്തിന്റെ ദുഃഖം, ഭയം, നളന്റെ മോഹം, അനുകമ്പ തുടങ്ങിയ തീവ്രമായ വികാരങ്ങൾ ഹൃദയസ്പർശിയായി ആവിഷ്കരി ക്കാൻ വാര്യർക്ക് കഴിഞ്ഞിട്ടുണ്ട്.
സംസ്കൃത പദങ്ങളും കാവ്യാത്മക വർണ്ണന കളും നാടകീയ സംഭാഷണങ്ങളും സമന്വയിപ്പിച്ച് കഥാപാത്രങ്ങളുടെ വികാരങ്ങൾ തീവ്രമായി ആവി ഷ്കരിക്കുന്ന ഉണ്ണായി വാര്യരുടെ രചനാശൈലി യാണ് ‘ഹംസഗാന’ത്തിൽ കാണുന്നത്. ഇത് കാവ്യഭാഷയ്ക്കും മലയാള കാവ്യഭാഷയ്ക്കും ആട്ടക്കഥയ്ക്കും അദ്ദേഹം നൽകിയ വിലപ്പെട്ട സംഭാവനയാണ്.

Question 25.
‘ഹംസഗാനം’ എന്ന ഈ ഭാഗത്ത് ഹംസം ഒരു സാധാരണ പക്ഷി എന്നതിലുപരി എങ്ങനെയുള്ള കഥാപാത്രമായാണ് മാറുന്നത്? നിങ്ങളുടെ കണ്ടെ ത്തലുകൾ സമർത്ഥിക്കുക.
Answer:
ഈ പാഠഭാഗത്ത് ഹംസം കേവലമൊരു പക്ഷി എന്ന നിലവിട്ട്, പ്രധാനപ്പെട്ട ഒരു കഥാപാത്ര മായി മാറുന്നു. അതിന് പല കാരണങ്ങളുണ്ട്.
സംസാരശേഷിയും ബുദ്ധിയും: ഹംസം മനുഷ്യ രെപ്പോലെ സംസാരിക്കുകയും തന്റെ അവസ്ഥ യെയും വികാരങ്ങളെയും കുറിച്ച് വ്യക്തമായി പറയുകയും ചെയ്യുന്നു. താൻ നിരപരാധിയാ
ണെന്നും തന്നെ കൊന്നാൽ രാജാവിന് പാപ മുണ്ടാകുമെന്നും യുക്തിസഹമായി വാദിക്കുന്നു.
ഗാഢമായ വികാരങ്ങൾ: മരണഭയം, കുടുംബ ത്തോടുള്ള സ്നേഹവും ഉത്തരവാദിത്തബോ ധവും (അമ്മ, ഭാര്യ, കുഞ്ഞുങ്ങൾ, കുലം, തന്റെ സൗന്ദര്യം ആപത്തായതിലുള്ള ദുഃഖം എന്നിങ്ങ നെയുള്ള തീവ്രമായ വികാരങ്ങൾ ഹംസം പ്രകടി പ്പിക്കുന്നു.
ശ്രേഷ്ഠതയും ദൈവികത്വവും: ഹംസം അര ന്നങ്ങളുടെ നേതാവാണ്’ (‘പരിവൃഢം). നളൻ അതിനെ ‘അമരഖാവര’ (ദേവപക്ഷി ശ്രേഷ്ഠൻ, ‘ഗുണനിധേ’ (ഗുണങ്ങളുടെ നിധി) എന്നെല്ലാം വിശേഷിപ്പിക്കുന്നത് ഇതിന്റെ അസാധാരണ ത്വവും ഒരുപക്ഷേ ദൈവികാംശവും സൂചിപ്പി ക്കുന്നു.
കഥാഗതിയിലെ പങ്ക്: ഹംസത്തിന്റെ വിലാപമാണ് നളന്റെ മനസ്സുമാറ്റത്തിനും അതിനെ മോചിപ്പി ക്കാനും കാരണം. ഇത് കഥയുടെ ഗതിയെ നിർ ണ്ണായകമായി സ്വാധീനിക്കുന്നു. തുടർന്ന് ഹംസം നളന് ഉപകാരം ചെയ്യാനും സാധ്യതയുണ്ട് (ദൂത്)
ഇക്കാരണങ്ങളാൽ ഹംസം ഈ ഭാഗത്ത് കേവല മൊരു പക്ഷിയല്ല, മറിച്ച് വികാരങ്ങളും ബു ദ്ധിയും സംസാരശേഷിയുമുള്ള, കഥാഗതിയെ സ്വാധീനിക്കുന്ന ഒരു പ്രധാന കഥാപാത്രമാണ്.