Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam തഥാഗത Thadhagatha Notes Question and Answer improves language skills.
Thadhagatha Notes Question Answer Class 9 Malayalam Adisthana Padavali Chapter 6
9th Class Malayalam Adisthana Padavali Unit 2 Chapter 6 Notes Question Answer Thadhagatha
Class 9 Malayalam Thadhagatha Notes Questions and Answers
Question 1.
“എന്റെ ഓർമ്മയാവട്ടെ വലിയ എട്ടുകെട്ടുപോലെ”
“അമ്മ പ്രാവിന്റെ വിശുദ്ധമായ കണ്ണുകൾകൊണ്ട് എന്നെ ഉറ്റുനോക്കിക്കൊണ്ട് കഞ്ഞി തുപ്പിക്കളഞ്ഞു.” “ഞാൻ മിന്നൽപോലെ തിരിഞ്ഞ് അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു.”
കഥയിലെ കാവ്യാത്മകപ്രയോഗങ്ങളുടെ ചില ഉദാഹരണങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. കഥാപാത്രങ്ങളുടെ മാനസികഭാവങ്ങൾ ഇത്തരം പ്രയോഗങ്ങളിൽ തെളിയുന്നുണ്ടോ? ചർച്ചചെയ്യുക.
Answer:
ഓർമ്മ നഷ്ടപ്പെട്ട അമ്മയോടൊപ്പം കൂട്ടിരിക്കുന്ന മകളുടെ ഓർമകളാണ് വലിയ എട്ടു കെട്ടുപോലെ വിശാലമെന്ന് എഴുത്തുകാരി പറയുന്നത്, താൻ നിലവിൽ എന്താണ് എന്ന് പോലും അറിയാത്ത ഒരാൾക്ക് മുന്നിൽ സ്വന്തം ഓർമ്മകൾ നഷ്ട്ടപെടാത്ത ഒരാളുടെ ഓർമകൾക്ക് ആകാശത്തോളം പരപ്പും കടലോളം ആഴം ഉള്ളതായും അനുഭവപ്പെടും. എന്നാൽ അമ്മയുടെ ഓർമകളിൽ ഒരുകാലത്ത് നിറഞ്ഞു കവിഞ്ഞ സ്വന്തം മകൾ പോലും ഇന്നു അവശേഷിക്കുന്നില്ല എന്നുള്ളതാണ്. ഇത്തരത്തിൽ കാവ്യത്മകമായ വരികളിലൂടെ വാക്കുകൾക്കു കൂടുതൽ ആഴമുള്ളതായി അനുഭവപ്പെടും കഥാ പാത്രങ്ങളുടെ മാനസിക ഭാവങ്ങൾ തെളിയിക്കാനും അവരുടെ അവസ്ഥയുടെ കാഠിന്യം എത്രമാത്രം തീവ്രമാണ് എന്ന് തിരിച്ചറിയാനും ഇത്തരം വാക്യങ്ങൾ സഹായകമാകും ഇവിടെ അമ്മയുടെയും മകളുടെയും മാനസിക ഭാവങ്ങൾ വളരെ ആഴത്തിൽ ചിത്രീകരിക്കപ്പെടുന്നുണ്ട്. കൈകളിലുണ്ട്.
![]()
Question 2.
“ഇപ്പോൾ അമ്മയുടെ കൈകളിലുണ്ട്
ചുളിവിന്റെ
എണ്ണമില്ലാത്ത ഞൊറിവളകൾ.
ഓർമ്മകൾ കൊണ്ട് തിളങ്ങുന്നവ
ഏഴോ എഴുപതോ ഏഴായിരമോ
അതിൽ നിറഭേദങ്ങൾ?”
അമ്മയെ കുളിപ്പിക്കുമ്പോൾ
(സാവിത്രി രാജീവൻ)
കഥയിലെയും മുകളിൽ നൽകിയ വരികളിലെയും ആശയതലം താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
അമ്മയുടെ വാർദ്ധക്യമാണ് രണ്ടു കവിതകളിലും പ്രമേയമാകുന്നത്. വാർധക്യത്തിൽ ഓർമ നഷ്ട്ടപെട്ട് താൻ എന്താണ് എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത അമ്മയാണ് തഥാഗഥാ എന്ന ഭാഗത്തിൽ കാണാൻ സാധിക്കുക. വയസായ അമ്മയെ കുളിപ്പിക്കുന്ന രംഗമാണ് സാവിത്രി രാജീവന്റെ അമ്മയെ കുളിപ്പിക്കുമ്പോൾ എന്ന കവിതയിൽ ദൃശ്യമാകുന്നത്. ഒരുകാലത്തു മക്കളെ കുളിപ്പിക്കുകയും ഒരുക്കുകയും എല്ലാം ചെയ്യുന്നത് അമ്മമാരാണ്. എന്നാൽ വാർദ്ധക്യം ഒരു രണ്ടാം ബാല്യമാണല്ലോ, അമ്മമാരുടെ വാർധക്യത്തിൽ മക്കൾ തണലാകുകയാണ് വേണ്ടത്. മാതാപിതാക്കളുടെ വാർധക്യത്തിലേക്കുള്ള മക്കളുടെ നോട്ടമാണ് ഈ രണ്ടു കവിതകളിലും കാണാൻ കഴിയുക. സാവിത്രി രാജീവന്റെ കവിതയിൽ അമ്മയുടെ കയ്യിലെ വാർദ്ധക്യത്തിന്റെ ചുളിവുകൾ കാണാൻ സാധിക്കുന്നുണ്ട്. ചെറുപ്പത്തിൽ മക്കളുടെ കയ്യിൽ അമ്മ വാങ്ങി അണിയിച്ച നിറമുള്ള വളകൾ പോലെ അവയ്ക്കു നിറങ്ങൾ ഏറുകയാണ്. ഓർമ്മകൾ ഒന്നും തന്നെ ഇല്ലാത്ത ഒരു കുഞ്ഞെന്ന പോലെ വിശുദ്ധയായി നിഷ്കളങ്കമായി മാറുകയാണ് അഷിതയുടെ കഥയിൽ. വാർദ്ധക്യത്തിന്റെ വേറിട്ട മുഖങ്ങൾ പ്രദർശിപ്പിക്കപ്പെടുകയാണ് ഈ രണ്ടു കൃതികളിലും.
Question 3.
‘തഥാഗത’ എന്ന ശീർഷകം കഥയ്ക്ക് എത്രമാത്രം യോജിക്കുന്നുണ്ട് ? കഥ വിശകലനം ചെയ്ത് നിങ്ങളുടെ അഭിപ്രായം സമർഥിക്കുക.?
Answer:
മലയാളസാഹിത്യത്തിൽ മനോഹരമായ ഒരുപാട് കഥകളും കഥകളേക്കാൾ കാമ്പുള്ള തലക്കെട്ടുകളും നമുക്ക് കാണാൻ കഴിയും,തലക്കെട്ടുകൾ കഥകളുടെയാകട്ടെ കവിതകളുടെയാകട്ടെ അതിന്റെ ആഴവും പരപ്പും തലക്കെട്ടിൽ തന്നെ കാണാൻ സാധിക്കും വിധം സുന്ദരമായിരിക്കും അതുപോലെ തന്നെ ഈ കഥയ്ക്കും വളരെ അനുയോജ്യമായ തലക്കെട്ടാണ് തഥാഗഥാ എന്താണോ സംഭവിക്കുന്നത് അങ്ങനെ തന്നെ തുടരുക എന്നർത്ഥമാണ് ഈ തലക്കെട്ടു കൊണ്ട് എഴുത്തുകാരി ഉദ്ദേശിക്കുന്നത്. അമ്മയുടെ അവസ്ഥയും അതുപോലെ തന്നെ ആണല്ലോ, ഈ നിമിഷത്തിൽ എന്താണോ അങ്ങനെ തന്നെ ആയി ജീവിക്കുക എന്നതാണ് അമ്മയുടെ അവസ്ഥ. നാളെയെ കുറിച്ചോ ഇന്നിനെ കുറിച്ചോ യാതൊരു ചിന്തകളും ഓർമനഷ്ട്ടപെട്ടവർക്കു ഉണ്ടാകുകയില്ലല്ലോ. അതുകൊണ്ടു തന്നെ ഈ തലക്കെട്ട് ഈ കഥയുടെ ആശയവുമായി വളരെയധികം ചേർന്ന് നിൽക്കുന്നു
Question 4.
താങ്ങി, എടുത്ത്
പതിവ്, പോലെ
അധികം, ആണ്
ഇറങ്ങി, പോകുന്ന
മുകളിൽ നൽകിയ പദങ്ങൾ ചേർത്തെഴുതുമ്പോൾ വന്ന മാറ്റങ്ങൾ എന്തെല്ലാം? കണ്ടെത്തി എഴുതുക. ഇത്തരത്തിലുള്ള കൂടുതൽ പദങ്ങൾ പാഠഭാഗത്തുനിന്ന് കണ്ടെത്തി പിരിച്ചെഴുതി പട്ടികപ്പെടുത്തുക.?
Answer:
വർണ്ണങ്ങൾ തമ്മിലുള്ള ചേർച്ചയെയാണ് വ്യാകരണത്തിൽ സന്ധി എന്നുവിളിക്കുന്നത്. ഇങ്ങനെ വർണ്ണങ്ങൾ സന്ധിക്കുമ്പോൾ അവയ്ക്ക് പലതരത്തിലുള്ള മാറ്റങ്ങളുമുണ്ടാകാറുണ്ട്. ഈ മാറ്റങ്ങളെ വർണ്ണവികാരം എന്നു പറയുന്നു. എന്നാൽ എല്ലായവസരത്തിലും സന്ധിയിൽ ഇങ്ങനെ വർണ്ണവികാരങ്ങൾ ഉണ്ടാവണമെന്നില്ല. ഉച്ചാരണസൗകര്യമാണ് സന്ധിയിലെ വർണ്ണവികാരത്തിന് മുഖ്യകാരണം. എന്നാൽ ചിലപ്പോൾ സന്ധി വ്യാകരണപരമായ അർത്ഥത്തെത്തെയും കുറിക്കുന്നു. മലയാള വ്യാകരണത്തിൽ സന്ധി നിർണയം വളരെ പ്രധാനപെട്ട ഒന്നാണ്, സന്ധി പരിചയപ്പെടുന്നതിനും അതിനെക്കുറിച്ചറിയു ന്നതിനുമാണ് ഇത്തരത്തിലുള്ള വ്യാകരണ ഭാഗങ്ങൾ ഉൾപെടുത്തിയിരിക്കുന്നത്
താങ്ങി + എടുത്ത് = താങ്ങിയെടുത്ത്, (ഇവിടെ എ എന്ന സ്വരം പോയി ആ സ്ഥാനത്തു യ എന്ന സ്വരം വന്നു ചേരുന്നു)
പതിവ് + പോലെ = പതിവുപോലെ, (ഇവിടെ ചന്ദ്രക്കല പോയശേഷം ഉ എന്ന സ്വരത്തിന്റെ ചിഹ്നം വന്നു ചേരുകയാണ്)
അധികം + ആണ് അധികമാണ് (ഇവിടെ അനുസ്വാരം പോയ ശേഷം മ എന്ന സ്വരം വരുന്നു
ഇറങ്ങി + പോകുന്ന = ഇറങ്ങിപ്പോകുന്ന (ഇവിടെ പ എന്ന സ്വരം ഇരട്ടിക്കുകയാണ് ചെയ്യുന്നത്)
Question 5.
വാർധക്വത്തിന്റെയും പലതരം രോഗപീഡകളുടെയും നിസ്സഹായതയുടെയും വേദനകൾ അനുഭവിക്കുന്നവരാണ് നമുക്ക് ഒപ്പമുള്ള പലരും. അനുതാപപൂർവം കൈത്താങ്ങ് നൽകി അവരുടെ ജീവിതത്തിൽ പ്രത്യാശയും ആഹ്ലാദവും നിറയേണ്ടത് കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്വമാണോ? പാഠഭാഗവും സാന്ത്വന പരിചരണവുമായി ബന്ധപ്പെട്ട സമകാലിക സംഭവങ്ങളും വിശകലനം ചെയ്ത് മുഖപ്രസംഗം തയ്യാറാക്കുക.
Answer:
വാർധക്യം ഒരുതരത്തിൽ ഒരു തിരിച്ചു പോക്കാണ്, വാർധക്യത്തിൽ ഒന്നും ചെയ്യനില്ലാതെ വീടുകളിൽ ഒതുങ്ങികൂടുകയും ഒറ്റപെടുകയും ചെയ്യുമ്പോൾ തന്നെ മനസിനും ശരീരത്തിനും അസുഖങ്ങൾ ബാധിച്ചു തുടങ്ങും ഇത്തരം ഒരു സാഹചര്യത്തിൽ മനുഷ്യർ മനുഷ്യർക്കു താങ്ങാകുകയാണ് വേണ്ടത്.ഇത്തരം സന്ദർഭങ്ങളിൽ അനുതാപപൂർവം നാം ഇവർക്കൊപ്പം നിൽക്കുകയും അവരുടെ ജീവിതത്തിലെ ശിഷ്ടകാലം മനോഹരമാക്കി തീർക്കാൻ അവർക്കു സഹായകമാകുകയും ചെയ്യണം എന്നാൽ ഇന്നത്തെ തിരക്കുള്ള ജീവിതത്തിൽ എല്ലയിപ്പോഴും പ്രായമായാവർക്കൊപ്പം ചിലവഴിക്കാനുള്ള സമയം കിട്ടണമെന്നില്ല, വീടുകളിൽ തനിച്ചിരിക്കുന്നവർക്കും ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്കും ചെറിയ വരുമാന മാർഗങ്ങൾ കണ്ടെത്താനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കി കൊടുക്കുകയും ഒത്തുചേരാനും അവരുടേതായ ലോകത്തിൽ പങ്കുവയ്ക്കലുകൾ നടത്താനും പകൽ വീടുകൾ ഒരുക്കുന്നതും മറ്റും പ്രായമായവരുടെ ഒറ്റപെടലുകളിൽ നിന്നും അവർക്കു മോചനം ലഭിക്കുന്നതിനും സഹായകമാകും, പഞ്ചായത്തു തലങ്ങളിൽ നിന്നും കൂട്ടായ്മ ക്ലബുകൾ ചേർന്നും ഇത്തരത്തിൽ ഉള്ള ഇടങ്ങൾ നിർമ്മിക്കാൻ പങ്കാളികളാകുന്നത് സമൂഹത്തിനും വരും തലമുറക്കും മാതൃകയാകുന്ന പ്രവർത്തനങ്ങളാണ്. വയസായവരുടെയും ആരും താങ്ങില്ലാത്തവരുടെയും കൂടിയാണ് ലോകം, സമൂഹം അവർക്കും കൂടി ഉള്ളതാണ് അതുകൊണ്ട് തന്നെ സമൂഹം അവർക്കു വേണ്ടി കരുതൽ എടുക്കുകയും താങ്ങാവുകയും വേണം.
![]()
Question 6.
‘കാടും മലയും കടന്ന് സോദരർക്കായി അന്നം കൊണ്ടുപോകുന്ന ഉറുമ്പും വിറളിപിടിച്ച് കുതിരയെ പോലും മെരുക്കുന്ന ദയയും സ്മൃതിനാശം ബാധിച്ച അമ്മയെ പരിചരിക്കുന്ന മകളും ജീവിതയാത്രയിൽ പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രമിക്കുന്നവരാണല്ലോ? ജീവിതത്തിൽ പദം പദം ഉറച്ച് മുന്നേറാൻ ഇത്തരത്തിൽ ഒട്ടേറെ ശേഷികളും നൈപുണികളും നാം നേടേണ്ടതുണ്ട്. യൂണിറ്റിലെ രചനകളും ജീവിതാനുഭവങ്ങളും വിശകലനം ചെയ്ത് ‘പ്രതിസന്ധികളും ജീവിതവിജയവും’ എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
Answer:
പ്രതിസന്ധികളും ജീവിത വിജയവും
പദം പദം ഉറച്ചു നാം എന്ന ഭാഗം ജീവിതത്തിന്റെ വേറിട്ട തലങ്ങൾ സംവദിക്കുന്ന പാഠഭാഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ മനുഷ്യരും ഓരോ സാഹചര്യത്തിൽ ജീവിതത്തെ സമീപിക്കുന്നതും മുന്നേറുന്നതും പല കാഴ്ചപ്പാടുകളിലൂടെ അവതരിപ്പിക്കുകയാണ് ഓരോ പാഠഭാഗവും, വംശം എന്ന കവിതയിൽ ഭൂമിയിലെ ഏറ്റവും ചെറിയ ജീവിയായ ഉറുമ്പുകൾ ജീവിതത്തെ ആവിഷ്കരിക്കുന്നതാണ് ഈ കവിതയുടെ പ്രമേയം. തങ്ങൾക്കു കിട്ടിയ എന്തും തന്റെ കൂട്ടാളികൾക്കും കൂടി പങ്കു വയ്ക്കണം എന്ന് കരുതുന്ന ചെറിയ ശരീരത്തിലെ വലിയ മനസ്സിനെ തന്നിലേക്ക് പകർത്താൻ കൊതിക്കുകയാണ് എഴുത്തുകാരി. പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ ജീവിയിൽ നിന്ന് പോലും ജീവിതത്തിലേക്ക് പകർത്താൻ ധാരാളമുണ്ടെന്നു പഠിപ്പിക്കുകയാണ് ഈ കവിത. എം ടി യുടെ ദയ ആത്മവിശ്വാസത്തിന്റെ പ്രതിരൂപമാണ്. ജീവിതത്തിന്റെ ഏതു പ്രതിസന്ധിയിലും ക്ഷമയോടെയും ആത്മവിശ്വാസത്തോടെയും മുന്നേറാൻ ദയ നമ്മെ പഠിപ്പിക്കുന്നു.
ദയയുടെ മുന്നിൽ അടങ്ങാത്ത പ്രതികാര മനോഭാവത്തിൽ ഓടിയടുത്ത കുതിരയെ പോലും തന്റെ തന്മയത്ത്വമുള്ള ഇടപെടൽ കൊണ്ട് കീഴ്പെടുത്തുകയാണ് ദയ, ഏതു സാഹചര്യത്തിൽ എങ്ങനെ ഇടപെടണം എന്ന് വളരെ കൃത്യമായി ദയ ചൂണ്ടിക്കാണിക്കുന്നു, ദയ നൽകുന്ന ജീവിത പാഠങ്ങൾ അതിജീവനത്തിന്റെയാണ്, തഥാഗതാ എന്നതാക്കട്ടെ ജീവിതത്തിന്റെ അവസാന ഘട്ടങ്ങളിൽ മനുഷ്യൻ നേരിടേണ്ടി വരുന്ന ആരോഗ്യവും മാനസികവുമായ സംഘർഷങ്ങളോട് പൊരുത്തപെടാൻ മനുഷ്യർ നേരിടുന്ന വെല്ലുവിളികളാണ് ഓരോരുത്തരുടേയും ഓർമകളിലാണ് മനുഷ്യർ ജീവിക്കുന്നത് ഓർമകൾ ഇല്ലാതാകും തോറും നഷ്ടമാകുന്നത് ആ ഓർമയിൽ ജീവിക്കുന്ന മനുഷ്യർ കൂടിയാണ്, ജീവിതം മധുരം പകരുന്ന നിമിഷങ്ങൾ മാത്രമല്ല സംഭാവന ചെയ്യുന്നത്, ജീവിതത്തിന്റെ കയ്പ്പേറിയ നിമിഷങ്ങളും അവയെ അതിജീവക്കേണ്ട മാർഗങ്ങളും നാം ഈ പാഠഭാഗങ്ങളിലൂടെ തിരിച്ചറിയുന്നു
Question 7.
തഥാഗതാ എന്ന അഷിതയുടെ കഥ സമുഹത്തോട് പങ്കുവെയ്ക്കുന്നതെന്ത്?
Answer:
വാർധക്യത്തിന്റെ അവസ്താന്തരങ്ങളാണ് തഥാഗതാ എന്ന പാഠഭാഗത്തിൽ കാണാൻ സാധിക്കുക. വാർധക്യത്തിൽ മനുഷ്യനു ധരാളം അസുഖങ്ങളും ഒറ്റപ്പെടലും അനുഭവപെടുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ വാർധക്യത്തിൽ മക്കളുടെയും സുഹൃത്തുക്കളുടെയും സമൂഹത്തിന്റെയും കൈത്താങ്ങുണ്ടായാൽ നല്ലൊരു ജീവിത സായാഹ്നം ആസ്വാദിക്കാൻ അവർക്കു കഴിയും. അത്തരത്തിൽ വാർധക്യത്തിൽ തന്റെ ഓർമ്മകൾ നഷ്ടപ്പെട്ട അമ്മയെ സംരക്ഷിക്കുന്ന മകളെ ആണ് നമുക് ഇവിടെ കാണാൻ കഴിയുക. അമ്മയ്ക്ക് ഇപ്പോൾ ഒന്നും തന്നെ ഓർമയില്ല. എന്താണോ അമ്മ ഈ നിമിഷത്തിൽ ചിന്തിക്കുന്നത് അത് തന്നെയാണ് അമ്മയുടെ ലോകം. ഒഴുക്കിനനുസരിച്ചു അമ്മ നീങ്ങുന്നു. അമ്മയ്ക്കൊപ്പം അമ്മയുടെ ഓർമകളിൽ എവിടെ യെങ്കിലും മകളായ തനിക്കു സ്ഥാനം ഉണ്ടാകുമോ എന്നറിയാൻ മകളും തിരക്കുകൾ എല്ലാം കണ്ടില്ല എന്ന് നടിച്ചു കൂടെ തന്നെ ഉണ്ട്. അമ്മയുടെ ഏതാവസ്ഥയാണെങ്കിലും അമ്മയോടൊപ്പം മകളും ചേർന്ന് നിൽക്കുന്നു, വാർദ്ധക്യത്തിൽ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന സമൂഹത്തിൽ അഷിതയുടെ ഈ കഥ ഒരു മാതൃകയാണ്.
Question 8.
സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനമായി ആചരിക്കുന്നു, അൽഷിമേഴ്സ് ദിനത്തിൽ അസംബ്ലിയിൽ അവതരിപ്പിക്കാൻ ഒരു കുറിപ്പ് തയ്യാറാക്കുക ?
Answer:
പ്രിയ സുഹൃത്തുക്കളെ, സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനമായി ആചരിക്കുന്ന വിവരം നമുക്കേവർക്കും അറിയാമല്ലോ. നമ്മുടെ സമൂഹത്തിൽ പലതരം രോഗാവസ്ഥകളും ശാരീരിക ബുദ്ധിമുട്ടുകളും ഉള്ള മനുഷ്യരെ കാണാൻ സാധിക്കും, നമ്മുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് ഇത്തരം ശാരീരിക മാനസിക ബുദ്ധിമുട്ടിൽ കഴിയുന്നവരെയും അവരുടെ കുടുംബത്തെയും നാം ഒറ്റപെടുത്തുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യരുത്. നമ്മളാൽ ആകും വിധം കൂടെ നീങ്ങുക, കൈത്താങ്ങാകുക. അൽഷിമേഴ്സ് എന്നത് ഓർമ നഷ്ട്ടപ്പെടുന്ന ഒരു രോഗാവസ്ഥയാണ്. ഈ രോഗാവസ്ഥയ്ക്കു നിലവിൽ ഇതുവരെ ശരിയായ ചികിത്സാരീതികൾ കണ്ടെത്തിയിട്ടില്ല. നിരന്തരമായ പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. രോഗത്തിന്റെ തീവ്രത കൂടുകയും ക്രമേണ മരണത്തിലേക്ക് കലാശിക്കുയും ചെയ്യുന്നതാണ് ഇതിന്റെ രോഗ ലക്ഷണം. രോഗങ്ങൾ ആർക്കും ഏതു സമയത്തും സംഭവിക്കാം എല്ലാത്തിനും കരുതലാണ് പ്രധാനം കരുതലോടെ ഇരിക്കുക കരുതലായി മാറുക