The Grain as Big as a Hen’s Egg Summary Class 6 English Kerala Syllabus

Students often refer to SCERT Class 6 English Solutions and The Grain as Big as a Hen’s Egg Summary in Malayalam & English Medium before discussing the text in class.

Class 6 English The Grain as Big as a Hen’s Egg Summary

The Grain as Big as a Hen’s Egg Summary in English

One day some children found an object shaped like a grain of corn. It was found in a deep, narrow valley. It had a groove down the middle and nd it was was as big as the egg of a hen. A traveller saw it. He bought it from the children for a penny. He took it to the king and sold it to him as it was a special one.

The king called all his wise men and asked them to find what the thing was. Even after a lot of thinking they did not understand what it was. A few days later, when the king was lying on a window sill, a hen flew in and pecked at it till she made a hole in it. It was a grain of corn.

The wise men told the king it was a grain of corn. The king was surprised. He asked the wise men to find out when and where such corn grew. The wise men looked into their books but they found nothing about it. They told the king that they have no answer. The king should ask the peasants. They may have heard from their fathers when and where a grain grew to such a size.

The king ordered some peasants to be brought before him. His servants found one such man and brought him. The man was old and bent, pale and toothless. He walked walked into the place with the help of crutches.

The king showed him the grain. The man could not see it clearly. He felt it with his hands. The king asked him where such grains grew. He wanted to know if he had bought such corn or sown it in his fields.

The old was so deaf he could hardly hear the king. He understood what the king said only with great difficulty. He said he had not sown or reaped such grains in his fields. He had never bought it. When he bought corn it was small like the corn now. He told the king that he must ask his father, who might know where such big grains grew.

The old man’s father was brought. He came walking on one crutch. He was still able to see. The king showed him the grain. The man took a good look at it. The king asked him where such big grains grew and if he bought it or sowed it in his fields. He said he never sowed or reaped any grain like that. He never bought any grain as in his time money was not yet in use. Everyone grew his corn. When there was a need they shared. He did not know such grain grew. Their grain was larger than the present grain, but not as big as the one he was shown. He has heard his father saying that in his time, the grain was larger and it yielded more flour. The king might ask him.

The Grain as Big as a Hen's Egg Summary Class 6 English Kerala Syllabus

The old man’s father was brought. He came walking easily without crutches. His eyes were clear, hearing good, and he spoke clearly. The king showed him the grain. The old grandfather looked into it. He said it had been long since he saw such a fine grain and he bit a piece off and tasted it and said it was the very same kind.

The king asked him when and where such corn grew and if he had bought or sown any like it. The old grandfather said corn like that grew everywhere in his time. It was what they sowed, reaped and threshed. The king wanted to know if he bought it or sowed it. The old man said that in his time nobody thought of committing a sin like buying and selling. Each man had enough corn of his own.

The king then wanted to know where his field was and where he grew such corn. He said his field was God’s earth. Wherever he ploughed was his field. Land was free. Nobody called any land his own. Only labour was man’s. The king wanted answers for two more questions. i) Why has the earth stopped producing such grain? ii) Why does your grandson walk with two crutches, your son with one, and you yourself with none? Your eyes are bright, your teeth sound and your speech clear and pleasant to hear?

The old man said that things are like that because men have stopped to live by their own labour. Now they depend on the labour of others. In the past men lived according to God’s law. They had what was their own and did not want what others produced.

The Grain as Big as a Hen’s Egg Summary in Malayalam

ഒരിക്കൽ കുറച്ചു കുട്ടികൾ ചോളത്തിന്റെ മണി പോലെയുള്ള ഒരു സാധനം കണ്ടു. വളരെ ആഴ ത്തിലുള്ള, കിഴുക്കാം തൂക്കായ ഒരു താഴ്വരയിൽ നിന്നാണ് അവർക്കത് കിട്ടിയത്. അതിന്റെ നടു വിൽ ഒരു പൊഴിയുണ്ടായിരുന്നു. ഒരു കോഴിമു ട്ടയുടെ അത്രയും വലിപ്പമുള്ളതായിരുന്നു ആ ധാന്യം. ഒരു യാത്രക്കാരൻ ആ ധാന്യം കണ്ടു. അയാളത് ഒരു ചില്ലിക്കാശ് കൊടുത്ത് കുട്ടിക ളുടെ കയ്യിൽ നിന്നും വാങ്ങി. വളരെ പ്രത്യേക തയുള്ള ഒരു ധാന്യമണി ആയിരുന്നതുകൊണ്ട്, അയാളത് രാജാവിന്റെ അടുത്തുകൊണ്ടുപോയി, രാജാവിന് വിറ്റു.

രാജാവ് തന്റെ സദസ്സിലുള്ള ബുദ്ധിമാൻമാരെ വിളിച്ച്, അവരോട് പറഞ്ഞു ആ സാധനത്തെ പറ്റി കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ. അവർ അതേപറ്റി ധാരാളം ചിന്തിച്ചെങ്കിലും അവർക്കൊന്നും മനസ്സിലായില്ല. കുറച്ചു ദിവസം കഴിഞ്ഞ് രാജാവ് ജനൽപ്പടിയിൽ കിടക്കുമ്പോൾ, ഒരു പിടക്കോഴി അകത്തേക്ക് പറന്നുവന്നു, ആസാധനത്തിൽ കൊത്തിക്കൊത്തി, അതിൽ ഒരു തുളയുണ്ടാക്കി. ചോളത്തിന്റെ ഒരു മണിയായി രുന്നു അത്.

രാജാവിന്റെ സദസ്സിലെ ബുദ്ധിമാന്മാർ രാജാവി നോട് പറഞ്ഞു. അതൊരു ചോളമണിയാണ ന്ന്. രാജാവ് അത്ഭുതപ്പെട്ടുപോയി. അദ്ദേഹം ബുദ്ധിമാൻമാരോടു പറഞ്ഞു. എപ്പോൾ എവി ടെയാണ് അത്തരം സസ്യം വളർന്നിരുന്നത് എന്ന് കണ്ടുപിടിക്കാൻ. ബുദ്ധിമാൻമാർ അവ രുടെ കയ്യിലുള്ള എല്ലാ പുസ്തകങ്ങളും പരി ശോധിച്ചു. പക്ഷേ അത്തരം ഒരു ചോളത്തെറ്റി അവയിലൊന്നും കണ്ടില്ല. അപ്പോൾ അവർ രാജാ വിനോട് പറഞ്ഞു, അദ്ദേഹത്തിന്റെ ചോദ്യ ങ്ങൾക്ക് അവർ ഉത്തരമില്ലെന്ന്. അതേപറ്റി കൂടു തൽ കാര്യങ്ങൾ അറിയണമെങ്കിൽ കൃഷിക്കാ രോട് ചോദിക്കണം. അവരുടെ പിതാക്കന്മാരിൽ നിന്നും അവർ കേട്ടു കാണും എപ്പോൾ, എവി ടെയാണ് അത്ര വലിപ്പമുള്ള ചോളം വളർന്നിരു ന്നതെന്ന്.

കുറച്ച് കർഷകരെ തന്റെ മുൻപിൽ കൊണ്ടുവ രാൻ രാജാവ് ആജ്ഞാപിച്ചു. രാജാവിന്റെ ഭൃത്യ ന്മാർ അത്തരം ഒരാളെ രാജാവിന്റെ മുന്നിൽ കൊണ്ടുവന്നു. വയസ്സായ, കൂനുപിടിച്ച, വിളറിയ, പല്ലില്ലാത്ത, ഒരു കർഷകനായിരുന്നു അത്, രണ്ട് ഊന്നുവടികളുടെ
സഹായത്തോടെയാണ് അയാൾ നടന്നിരുന്നത്.

രാജാവ് ചോളത്തിന്റെ മണി അയാളെ കാണിച്ചു. കാഴ്ച ശക്തിയില്ലാതിരുന്നതുകൊണ്ട് കയ്യിൽ പിടിച്ച്, അയാൾ വിരലുകൾ കൊണ്ട് അത് പരി ശോധിച്ചു. രാജാവ് അയാളോട് ചോദിച്ചു, എവി ടെയാണ് അത്തരം ധാന്യങ്ങൾ വളരുന്നത്, അയാൾ അത്തരം ധാന്യം വാങ്ങിച്ചിട്ടുണ്ടോ, അയാളുടെ വയലുകളിൽ അത്തരം ധാന്യം വിത ച്ചിട്ടുണ്ടോ, എന്നൊക്കെ.

കേൾവിക്കുറവ് ഉണ്ടായിരുന്നെങ്കിലും, വളരെ പ്രയാസപ്പെട്ടിട്ടാണെങ്കിലും, രാജാവ് എന്താണ് ചോദിച്ചത് എന്ന് അയാൾക്ക് മനസ്സിലായി. അയാൾ പറഞ്ഞു അത്തരം ധാന്യം അയാളുടെ വയലുകളിൽ വിതച്ചിട്ടുമില്ല, കൊയ്തിട്ടുമില്ല, അത്തരം ധാന്യങ്ങൾ വാങ്ങിച്ചിട്ടുമില്ല. ഇപ്പോൾ കാണുന്ന ചെറുധാന്യങ്ങളെ അയാൾ വാങ്ങി ച്ചിട്ടുള്ളു. തന്റെ പിതാവിനോട് ചോദിച്ചാൽ അറി യാൻ പറ്റിയേക്കും ഇത്തരം വലിയ ചോളം എവി ടെയാണ് വളർന്നിരുന്നത് എന്ന്.

ആ വയസ്സന്റെ പിതാവിനെ രാജാവിന്റെ മുൻപിൽ കൊണ്ടുവന്നു. അയാൾക്ക് ഒരു ഊന്നു വടി മാത്രമേ ഉണ്ടായിരുന്നുള്ളു. കാഴ്ചയ്ക്കും വലിയ പ്രശ്നമില്ലായിരുന്നു. രാജാവ് ആ വലിയ മണിചോളം അയാളെ കാണിച്ചു.ആ മനുഷ്യൻ അത് നല്ലവണ്ണം പരിശോധിച്ചു. എവിടേയാണ് അത്തരം ധാന്യം വളരുന്നത്, അയാൾ അത് വാങ്ങിച്ചിട്ടുണ്ടോ, അയാളുടെ വയലിൽ വിതച്ചി ട്ടുണ്ടോ, എന്നെല്ലാം രാജാവ് ചോദിച്ചു. അയാൾ പറഞ്ഞു, അയാൾ അത്തരം ധാന്യം വിതച്ചിട്ടു മില്ല, കൊയ്തിട്ടുമില്ല, അയാളുടെ കാലത്ത് പണ ത്തിന്റെ ഉപയോഗം നിലവിൽ ഇല്ലാതിരുന്നതു കൊണ്ട് അയാളത് വാങ്ങിച്ചിട്ടുമില്ല. എല്ലാവരും ചോളം കൃഷി ചെയ്തിരുന്നു. വല്ലവർക്കും കുറ വുണ്ടെങ്കിൽ ഉളളവർ ഇല്ലാത്തവരുമായി ധാന്യ ങ്ങൾ പങ്കുവെയ്ക്കുമായിരുന്നു. അത്തരം വലിയ ധാന്യം ഉണ്ടാകും എന്നതുപോലും അയാൾക്ക റിയില്ല. അയാളുടെ ചെറുപ്പകാലത്ത് ഉണ്ടായി രുന്ന ധാന്യത്തിന് ഇപ്പോഴുള്ള ധാന്യത്തേക്കാൾ അൽപ്പം കൂടി വലിപ്പമുണ്ടായിരുന്നു. പക്ഷേ കോഴിമുട്ടയുടെ അത്രയും വലിപ്പമുള്ള ധാന്യ മൊന്നും അയാൾ കണ്ടിട്ടില്ല. അയാളുടെ പിതാവ് പറഞ്ഞു കേട്ടിട്ടുണ്ട് അദ്ദേഹത്തിന്റെ കാലത്ത് ധാന്യം വളരെ വലുതായിരുന്നു എന്നും അതിൽ നിന്നും ധാരാളം പൊടികിട്ടുമായിരുന്നെന്നും അതുകൊണ്ട് തന്റെ പിതാവിനോട് ചോദിച്ചാൽ കൂടുതൽ കാര്യങ്ങൾ അറിയാൻ പറ്റും.

The Grain as Big as a Hen's Egg Summary Class 6 English Kerala Syllabus

ടമാ അയാളുടെ പിതാവിനെ കൊണ്ടുവന്നു. അയാൾ ഊന്നുവടികളൊന്നും ഇല്ലാതെ തന്നെയാണ് നട ന്നത്. അയാളുടെ കണ്ണുകൾക്ക് നല്ല കാഴ്ചയും ചെവികൾക്ക് നല്ല കേൾവിശക്തിയും ഉണ്ടായി രുന്നു. അയാളുടെ സംസാരം വളരെ യിരുന്നു. രാജാവ് അയാളെ ധാന്യമണി കാണി ച്ചു. അയാളതിലേക്ക് നല്ലവണ്ണം നോക്കി. കുറെ കൊല്ലങ്ങൾക്ക് ശേഷമാണ് ഇത്രയും വലിയ നല്ല ഒരു മണി ധാന്യം അയാൾ കാണുന്നത് എന്നു പറഞ്ഞ്, അതിൽ നിന്നും അല്പം പൊട്ടിച്ച് വായിലിട്ട് രുചിച്ചുകൊണ്ട് പറഞ്ഞു, അയാളുടെ കാലത്തുണ്ടായിരുന്ന അതേ ധാന്യം തന്നെ യാണ് ഇതെന്ന്.

രാജാവ് ചോദിച്ചു എപ്പോൾ എവിടെയാണ് ആ ധാന്യം വളർന്നത്, അത്തരം ധാന്യം അയാൾ വാങ്ങിയിട്ടുണ്ടോ, വിതച്ചിട്ടുണ്ടോ, എന്നൊക്കെ മറുപടിയായി അയാൾ പറഞ്ഞു, അയാളുടെ കാലത്ത് അത്തരം ധാന്യമാണ് എല്ലായിടത്തും വളർന്നിരുന്നതെന്ന്, അതാണ് അവരെല്ലാം വിത ച്ചതും കൊയ്ത്തും മെതിച്ചതും. രാജാവ് ചോദിച്ചു, അയാളത് വാങ്ങിക്കുകയായിരുന്നോ, വിതക്കുകയായിരുന്നോ, എന്ന് മറുപടിയായി അയാൾ പറഞ്ഞു, അയാളുടെ കാലത്ത് വിൽക്കുക വാങ്ങിക്കുക എന്നിങ്ങനെയുള്ള മഹാപാപം ആരും ചെയ്തിരുന്നില്ല എന്ന്. ഓരോ രുത്തരും അവർക്കു വേണ്ട ധാന്യം സ്വന്തമായി വിളയിക്കുകയായിരുന്നു.

രാജാവിന് അപ്പോൾ അറിയണം അത്രയും വലിയ ധാന്യം വിളഞ്ഞിരുന്ന അയാളുടെ വയ ലുകൾ എവിടെയായിരുന്നെന്ന്. അയാൾ പറ ഞ്ഞു, ദൈവത്തിന്റെ ഭൂമിയാണ് അദ്ദേഹത്തിന്റെ വയലുകൾ എന്ന്. അയാൾ ഉഴുന്ന സ്ഥലമെല്ലാം അയാളുടെ വയലുകളാണ്. ഭൂമി ആരുടെയും സ്വന്തമല്ല. അത് എല്ലാവരുടെയും പൊതുസ്വത്താ ണ്. ഒരു സ്ഥലവും തന്റെ സ്വന്തമാണെന്ന് ആരും പറഞ്ഞില്ല. അധ്വാനം മാത്രമെ മനുഷ്യ ന്റേതായിട്ടുള്ളു. രണ്ട് ചോദ്യങ്ങളുടെയും കൂടെ ഉത്തരങ്ങൾ രാജാവിന് അറിയണമായിരുന്നു. ഒന്ന്, എന്തുകൊണ്ടാണ് ഭൂമി അത് വലിയ ധാന്യം ഉൽപ്പാദിപ്പിക്കുന്നത് നിർത്തിയത്? രണ്ട്, എന്തുകൊണ്ടാണ് നിന്റെ മകന്റെ മകൻ രണ്ട് ഊന്നുവടികളും നിന്റെ മകൻ ഒരു ഊന്നുവടിയും ഉപയോഗിച്ച് നടക്കുമ്പോൾ നിനക്കെന്തുകൊ ണ്ടാണ് ഊന്നുവടികൾ വേണ്ടാത്തത്? നിന്റെ കണ്ണിന് നല്ല കാഴ്ചയുണ്ട്, നിന്റെ പല്ലുകൾക്ക് കുഴപ്പമൊന്നുമില്ല, നിന്റെ സംസാരം നല്ല തെളി മയുള്ളതും, കേൾക്കാൻ നല്ല ഇമ്പമുള്ളതുമാ ണല്ലോ?

ആ പ്രായമായ മനുഷ്യൻ പറഞ്ഞു, എന്റെ കൊച്ചു മകനും മകനും ഒക്കെ അങ്ങനെ – ആകാൻ കാരണം മനുഷ്യർ ഇപ്പോൾ അവരുടെ അധ്വാനം കൊണ്ടല്ല ജീവിക്കുന്നത് എന്നതിനാ ലാണ്. പലരും മറ്റുള്ളവരുടെ അധ്വാനത്തിന്റെ ഫലം അനുഭവിച്ചു ജീവിക്കുന്നു പണ്ടുകാലത്ത് മനുഷ്യർ ദൈവത്തിന്റെ നിയമം അനുസരിച്ചാണ് ജീവിച്ചിരുന്നത്. അവർക്കു വേണ്ടത് അവർ ഉത്പാദിപ്പിച്ചു. മറ്റുളളവരുടെ ഉൽപ്പന്നങ്ങളിൽ അവർ കണ്ണും നട്ട് ഇരിക്കുകയായിരുന്നില്ല.

The Grain as Big as a Hen’s Egg Word Meanings

  • ravine – a deep, narrow gorge with steep sides – ആഴത്തിലു ള്ള, കുത്തനെയുള്ള താഴ്വര
  • groove – a long, narrow cut – പൊഴി, പാൽ
  • penny – the lowest bronze coin in Britain – ചില്ലിക്കാശ്
  • curious – unusual, strange – അസാധാരണ മായ
  • could not make head and tail – could not understand anything – ഒന്നും മനസ്സിലായില്ല
  • window sill – a slab of stone behind the window – ജനൽപ്പടി
  • pecked – struck with the beaks – യൊത്തി
  • surprised – wondered -അത്ഭുതരപ്പിട്ടു
  • pondered – thought – ചിന്തിച്ചു
  • searched looked into – അന്വേഷിച്ചു
  • peasants – farmers – കർഷകർ
  • bent – not straight – കൂനിക്കൂടിയ
  • pale – not bright – വിളറിയ
  • totter – walk unsteadily – ആടിയാടി നട ക്കുക
  • crutches – long sticks used by disabled people to walk – ഊന്നുവടികൾ
  • hardly – not enough – കഷ്ടിച്ച്
  • rather – slightly, somewhat കുറേശ്ശേ
  • yielded – gave, produced – ഉൽപ്പാദിപ്പിച്ചു
  • distinctly – clearly – ക്ലിയറായിട്ട്
  • thresh – separate grain from the chaff – മെതിക്കുക
  • ceased – stopped – നിർത്തി
  • caccording to – as per – അതുപ്രകാരം
  • coveted – desired – ആഗ്രഹിച്ചു

Leave a Comment