തേൻ Summary in Malayalam Class 10 Kerala Padavali

Students can use SSLC Malayalam Kerala Padavali Notes Unit 2 Chapter 3 തേൻ Then Summary in Malayalam Pdf to grasp the key points of a lengthy text.

Class 10 Malayalam Then Summary

Then Class 10 Summary

Class 10 Malayalam Kerala Padavali Unit 2 Chapter 3 തേൻ Summary
തേൻ Summary in Malayalam Class 10 Malayalam Kerala Padavali 1
ടർക്കിഷ് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവു മാണ്, സെമിഹ് കാപ്ലനോഗ്ളു. 1963 -ൽ തുർക്കിയിലെ ഇസ്മിറിൽ ജന നം. ദൊക്യൂസ് സർവകലാശാലയിൽ നിന്നും സിനിമാ ആന്റ് ടെലിവി ഷൻ സ്റ്റഡിയിൽ ബിരുദമെടുത്തശേഷം ഇസ്താംബുളിൽ പരസ്യമേഖല യിൽ കോപിറൈറ്റർ ആയി ജോലി ചെയ്തു. സംവിധാനസഹായിയായും, ടെലിവിഷൻ പരമ്പരകളുടെ സംവിധായകനുമായി പ്രവർത്തിച്ച ശേഷം 2001-ൽ ആദ്യ ഫീച്ചർ ഫിലിം ‘എവേ ഹം ഹോം’ പുറത്തുവന്നു. തുടർന്ന് സെമിഹ് കപ്ലനോഗ് ഏൻജൽസ് ഫാൾ, എഗ്ഗ്, മിൽക്ക്, ഹണി എന്നീ സിനിമകൾ സംവിധാനം ചെയ്തു. ‘യൂസഫ് സിനിമാത്രയം’ എന്നാണ് അവസാനം പറഞ്ഞ മൂന്ന് ചിത്രങ്ങൾ അറിയപ്പെടുന്നത്. ബെർലിൻ ചലച്ചിത്രമേള, അങ്കാറ ഇന്റർനാഷണൽ ഫിലിംഫെ സ്റ്റിവൽ, ഇസ്താംബൾ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, വേൾഡ് ഫിലിം ഫെസ്റ്റിവൽ ഓഫ് ബാങ്കോക്ക് മുതലായ ചലച്ചിത്ര മേളകളിൽ സെമിഹ് കപ്ലനോഗ്ഭുവിന്റെ ചിത്രങ്ങൾ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്

തേൻ Summary in Malayalam Class 10 Malayalam Kerala Padavali

ഗ്രന്ഥകാരപരിചയം
തേൻ Summary in Malayalam Class 10 Malayalam Kerala Padavali 2
കണ്ണൂർ ജില്ലയിലെ ബ്ലാത്തൂരിൽ ജനനം, ശാസ്ത്രവിഷയങ്ങൾ മലയാളത്തിൽ ലളിതമായും മനോഹരമായും കൈകാര്യം ചെയ്യുന്നു. ശാസ്ത്രകേരളം പത്രാ ധിപസമിതി അംഗമായിരുന്നു ശാസ്ത്രകേരളം മാസികയിൽ പത്ത് വർഷം തുടർച്ചയായി ലോകസിനിമകളെക്കുറിച്ച് ക്ലോസപ്പ് എന്ന പേരിൽ ഒരു പംക്തി കൈകാര്യം ചെയ്തിരുന്നു. കേരളസംസ്ഥാന ഇന്റർനാഷണൽ ഡോക്യുമെന്ററി ആന്റ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ജൂറി അംഗമാണ്. ആരോഗ്യവകുപ്പിൽ നിന്നും ഫാർമസിസ്റ്റായി വിരമിച്ചു. സ്വർഗത്തിലെ കുട്ടികൾ ആണ് പ്രധാന കൃതി.

പാഠസംഗ്രഹം

സെമിഹ് കപ്ലനോഗ്ഭുവിന്റെ യൂസഫ് സിനിമാത്രയത്തിലെ മൂന്നാമത്തെ സിനിമയായ ബാൽ (തേൻ) ന്റെ പ്രത്യേകതകൾ വിലയിരുത്തുന്ന ലേഖനമാണ് പാഠഭാഗം. ഇത് സിനിമാനിരൂപണം എന്ന സാഹിത്യശാഖയി ലാണ് ഉൾപ്പെടുന്നത്. ഈ സിനിമ ആരംഭിക്കുന്നത് വനത്തിലൂടെ തന്റെ കുതിരയുമായി അലഞ്ഞുതിരഞ്ഞു വരുന്ന യാക്കൂബ് എന്ന യുവാവിനെ കാണിച്ചുകൊണ്ടാണ്. കിഴക്കൻ അതിർത്തിയിലെ വനങ്ങൾ ധാരാള മുള്ള മലഞ്ചെരുവുകളിൽ ഒന്നിലെ പിന്നാക്ക ഗ്രാമക്കാരനാണ് യാക്കൂബ് എന്ന ചെറുപ്പക്കാരൻ. തേനീച്ചകളെ വളർത്തി തേൻ സംഭരിച്ച് വിപണനം ചെയ്താണ് അയാൾ കുടുംബം പുലർത്തുന്നത്. യുവതിയായ ഭാര്യയും ആറുവയസ്സുകാരനായ മകനുമുണ്ട്. വനത്തിലെ ഉയർന്ന മരച്ചില്ലകളിലാണ് യാക്കൂബ് തേൻക്കൂടുകൾ സ്ഥാപി ച്ചിട്ടുള്ളത്. കൂടുകൾ ഭൂമിയിൽ സ്ഥാപിക്കാൻ കഴിയാത്തത് കരടികൾ തേൻ കട്ടുകുടിക്കും എന്നതിനാലാണ്.

സിനിമ ആരംഭിക്കുന്നത് തേനെടുക്കാനായി ആയാസപ്പെട്ട് വനത്തിലെ മര ത്തിൽ കയറുന്ന യാക്കൂബിനെ ചിത്രീകരിച്ചുകൊണ്ടാണ്. മരത്തിൽ എറിഞ്ഞു ടക്കിയ കയറിൽ പിടിച്ചു മുകളിലേക്ക് കയറവേ, കയറുടക്കിയിരുന്ന ചില്ല ഒടിഞ്ഞു താഴേക്ക് പതിക്കുന്ന സീനാണ് തുടക്കത്തിലുള്ളത്. കയറിൽ തൂങ്ങിക്കിടക്കുന്ന നായകന്റെ ഉത്കണ്ഠ നിഴലിക്കുന്ന മുഖം കാണിക്കുന്ന തോടെ സിനിമയിലെ ടൈറ്റിലുകൾ തെളിയുന്നു.
തേൻ Summary in Malayalam Class 10 Malayalam Kerala Padavali 3
പുലർച്ചെ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണരുന്ന യൂസഫ് താൻ കണ്ട സ്വപ്ന ത്തെക്കുറിച്ച് പറയുന്നു. സ്വപ്നങ്ങൾ ഉറക്കെ പറയാൻ പാടില്ല എന്ന അച്ഛന്റെ ഉപദേശമനുസരിക്കുന്ന മകൻ അയാളുടെ ചെവിയിൽ സ്വപ്നം മന്ത്രിക്കുന്നു.
തേൻ Summary in Malayalam Class 10 Malayalam Kerala Padavali 4
യൂസഫ് എന്ന ബാലൻ ജന്മനാ വിക്കുള്ളവനാണ്. അതുകൊണ്ട് തന്നെ സ്കൂളിൽ പലകാര്യങ്ങളിലും അല്പം പിന്നോക്കമാണ്. സ്കൂളിൽ അവന് കൂട്ടുകാരില്ല. അച്ഛനാണ് അവന്റെ ഏക സുഹൃത്ത്. തേൻ ശേഖരിക്കാനും, തേൻ പെട്ടികൾ മരത്തിൽ സ്ഥാപിക്കാനുമായി വനത്തിലേക്ക് പോകുമ്പോൾ യാക്കൂബ് മകൻ യൂസഫിനെയും കൂട്ടാറുണ്ട്. പലകാര്യങ്ങളിലും അവൻ അച്ഛനെ സഹായിക്കും. ഒരി ക്കൽ വനത്തിൽ വച്ച് അച്ഛന് അപസ്മാരരോഗം വന്നു. കാടിന്റെ ഏകാന്തത യിൽ അബോധാവസ്ഥയിലുള്ള അച്ഛന് അവൻ കൂട്ടിരു ന്നു.

ഒരു ദിവസം തേൻ തേടി യാക്കൂബ് വനത്തിന്റെ ഉൾഭാ ഗത്തേക്ക് പോകുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും തേൻ തേടിപ്പോയ യാക്കൂബ് തിരിച്ചെത്തുന്നില്ല. മകനും അമ്മയും അച്ഛനെ കാത്തിരിക്കുകയാണ്. രാത്രിയിൽ പുറത്തുള്ള ശബ്ദങ്ങളൊക്കെയും അച്ഛന്റെ കാൽപ്പെ രുമാറ്റമായി മകൻ തെറ്റിദ്ധരിക്കുന്നുണ്ട്

ഒടുവിൽ ഗ്രാമീണർ വിവരം പറയുന്നു. യാക്കൂബിന് അപകടം സംഭവിച്ചിരിക്കുന്നു. കുറേപ്പേർ കാട്ടിലേക്ക് പുറപ്പെടുന്നുണ്ട്. ഒന്നും അറിയാതെ സ്കൂളിലേക്ക് പോയ യൂസഫ് തിരിച്ചെത്തിയപ്പോൾ വീട്ടിലെ ആൾക്കൂട്ടം കാണുന്നു. അച്ഛന് എന്തോ പറ്റിയെന്ന് മന സ്സിലാക്കിയ അവൻ കാട്ടിനുള്ളിലേക്ക് ഓടുന്നു. തന്റെ വളർത്തുപരുന്ത് കാട്ടിക്കൊടുത്ത വഴിയിലൂടെ അവൻ കൊടുങ്കാട്ടിലെല്ലായിടത്തും അന്വേഷിക്കുന്നു. രാത്രി യായി. തണുപ്പ് കൂടി. എങ്ങും വിജനത. ഒടുവിൽ ഒരു വലിയ വൃക്ഷത്തിന്റെ കീഴിലെ വേരുപടർപ്പുകൾക്കിട യിൽ ക്ഷീണിച്ച് യൂസഫ് ചുരുണ്ടു കിടന്നുറങ്ങി. ഈ സീനോടുകൂടി സിനിമ അവസാനിക്കുകയാണ്.

ഈ സിനിമയിൽ കഥാപാത്രം സംഭാഷണം വളരെ കുറവാണ്. ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവ ത്തിൽ ഗോൾഡൻ ബെയർ പുരസ്കാരം ഈ ചിത്രം നേടിയെടുത്തു. ലോകത്താകമാനം ചിത്രം പ്രശംസ പിടി ച്ചുപറ്റി. കൃത്രിമമായ സംഗീതത്തിന്റെ വച്ചുകെട്ടലൊന്നും ഈ സിനിമയിലില്ല. പ്രകൃതിയുമായി ഇണങ്ങിയ ഒരു മന്ദതാളവും നിശ്ബദതയുടെ സംഗീതവും മാത്രമേ സിനിമയ്ക്ക് അകമ്പടി സേവിക്കുന്നുള്ളു.

തേൻ Summary in Malayalam Class 10 Malayalam Kerala Padavali

കഠിന പദങ്ങളും അർഥവും

വന്യ നിശ്ശബ്ദത = വനത്തിലെ നിശ്ശബ്ദത
ടർക്കിഷ് = തുർക്കി എന്ന രാജ്യത്തിലെ
സമീപദൃശ്യം = ക്ലോസപ്പ്
ടൈറ്റിൽ = പേര്
വിക്ക് = ഭാഷണത്തിന് തടസ്സം നേരി ടുന്ന ഒരു വൈകല്യം
ചൊടിപ്പിക്കുക = ദേഷ്യം പിടിപ്പിക്കുക
സുദൃഢം = ശക്തം
പുകക്കൂട് = തേനീച്ചയുടെ ശല്യം ഒഴിവാ ക്കാനുള്ള ഉപകരണം
അപസ്മാരം = എപ്പിലപ്സി എന്നറിയപ്പെടുന്ന രോഗം
വിദൂരവനാന്തർഭാഗം = ദൂരെ യുള്ള വനത്തിന്റെ ഉൾഭാഗം
കാൽപ്പെരുമാറ്റം = പാദങ്ങൾ തറയിൽ വയ്ക്കുന്ന ശബ്ദം
കുമ്പിടുക = കുനിയുക

Leave a Comment