Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 2 Chapter 7 തൊഴിലിന്റെ രുചി, ഭാഷയുടെയും Thozhilinte Ruchi, Bhashayudeyum Notes Questions and Answers Pdf improves language skills.
Thozhilinte Ruchi, Bhashayudeyum Class 6 Notes Questions and Answers
Class 6 Malayalam Kerala Padavali Notes Unit 2 Chapter 7 Thozhilinte Ruchi, Bhashayudeyum Question Answer
Class 6 Malayalam Thozhilinte Ruchi, Bhashayudeyum Notes Question Answer
പഠനപ്രവർത്തനങ്ങൾ
കണ്ടെത്താം പറയാം
Question 1.
ദയ്ക്ക് മലയാളത്തിനോടു താൽപര്യമുണ്ടാക്കിയ ഘടകങ്ങളെന്തെല്ലാമാണ്?
Answer:
ക്ലാസിലെ കുട്ടികൾ മലയാളത്തിൽ സംസാരിക്കുന്നത് കാണുമ്പോൾ തനിക്കും അതുപോലെ സംസാരിക്കാൻ കഴിയണമെന്ന് ദാറക്സ് ആഗ്രഹിച്ചു. മറുനാട്ടിൽ നിന്ന് വന്ന കുട്ടികൾക്ക് മലയാളം പഠിക്കാൻ വേണ്ടി തുടങ്ങിയ പദ്ധതി അവൾക്ക് സഹായകമായി. കൂടാതെ മലയാളം ക്ലാസുകളും കൂട്ടുകാരും മലയാളം പഠിക്കാനും ഇഷ്ടപ്പെടാനും ദറക്സയ്ക്ക് പ്രേരകമായി.
Question 2.
സ്കൂളിൽ ദക്സ് എന്തെല്ലാം പണികളാണ് ചെയ്തു പരിശീലിച്ചത്?
Answer:
ചിത്രങ്ങൾ വരച്ച് ചിത്രകഥകൾ ഉണ്ടാക്കി. വർക്കിംഗ് മോഡലുകളും സ്റ്റിൽ മോഡലുകളും ഉണ്ടാക്കി. വർക്ക് എക്സ്പീരിയൻസിൽ പല നിർമ്മാണ പ്രവർത്തനങ്ങളും ചെയ്തു. പഴയ തുണികൾ കൊണ്ട് കുപ്പായങ്ങൾ തുന്നാൻ പഠിച്ചു. പലതരം പെയിന്റിംഗ് വർക്കുകളും എംബ്രോയ്ഡയറികളും പരിശീലിച്ചു. കരകൗശല വസ്തുക്കൾ ഉണ്ടാക്കി ശേഷം പോളിടെക്നിക്കിൽ ചേർന്ന് ഫാഷൻ ഡിസൈനിങ് കോഴ്സ് പഠിച്ചു സ്കൂളുകളിൽ മലയാളം പഠിപ്പിച്ചു.
![]()
Question 3.
‘എനിക്കിപ്പോൾ ഏതു നാട്ടിൽച്ചെന്നാലും ഈ ജോലി തുടരാൻ കഴിയുമെന്ന വിശ്വാസമുണ്ട്.’ ദറക്സ് ഇങ്ങനെ പറയാനെന്താവും കാരണം? എന്തെല്ലാമാണ് അവളുടെ പ്രതീക്ഷകൾ
Answer:
പല ജോലികൾ ചെയ്ത് പരിശീലിക്കുകയും അതിൽനിന്ന് താല്പര്യം തോന്നിയ ജോലിയിൽ ഉപരിപഠനം നടത്തി പ്രാവീണ്യം നേടുകയും ചെറിയ പ്രായത്തിൽ തന്നെ അതിൽ നിന്ന് വരുമാനം ഉണ്ടാക്കുകയും ചെയ്തതിനാൽ ആത്മവിശ്വാസവും പ്രതീക്ഷകളും ഉണ്ടായി. നല്ല ഫാഷൻ ഡിസൈനർ ആകണം സ്വന്തമായി കട തുടങ്ങണം സ്വന്തമായി വീട് വയ്ക്കണം എന്നൊക്കെയാണ് ആഗ്രഹം.
Question 4.
കേരളത്തിന്റെ സവിശേഷതകളായി ദറക്സ് കണ്ടെത്തിയ കാര്യങ്ങളെ തെല്ലാമാണ്?
Answer:
പെൺകുട്ടികൾക്കും സ്ത്രീകൾക്കും വലിയ പരിഗണനയും സ്വാതന്ത്ര്യവും ലഭിക്കുന്ന നാടാണ് കേരളം. ഇവിടെ ഇഷ്ടപ്പെട്ട തൊഴിലുകൾ ചെയ്യാനും പഠിക്കാനും എല്ലാം അവസരങ്ങളും ഉണ്ട്.
മറക്കില്ലൊരിക്കലും
Question 1.
മറക്കില്ലൊരിക്കലും
“ഹൗ ! അന്നുണ്ടായ ഒരു സന്തോഷം!”
സ്വന്തമായി തയ്യൽ മെഷീൻ കിട്ടിയ ദിവസത്തെക്കുറിച്ച് ദക്സ് എങ്ങനെയാണ് പ്രതികരിച്ചത്. അന്ന് ദക്സ് എഴുതാനിടയുള്ള ഡയറി എഴുതിനോക്കൂ…
Answer:
ഡയറിക്കുറിപ്പ്
ഇന്ന് വളരെ സന്തോഷം നിറഞ്ഞ ദിവസമാണ്. ഏറെ ആഗ്രഹിച്ച ഒന്നാണ് ഇന്നെനിക്ക് സമ്മാനമായി കിട്ടിയിരിക്കുന്നത്. തയ്യൽ മെഷീൻ സമ്മാനമായി തന്ന എന്റെ ടീച്ചറോട് നിറയെ സ്നേഹം. ടീച്ചറെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്റെ താൽപര്യങ്ങളെ കണ്ടെത്താനും അതിനായി പരിശ്രമിക്കാനും എന്നെ പ്രോത്സാഹിപ്പിച്ചത് എന്റെ ടീച്ചറാണ്. തയ്യൽ മെഷീനിൽ ടീച്ചർക്കായി എന്തെങ്കിലും തുന്നി സമ്മാനമായി നൽകണമെന്നാണ് എന്റെ ആഗ്രഹം. ഈ തുന്നൽ ജോലി ഒരു വരുമാനമാക്കി മാറ്റണമെന്നും എനിക്ക് ആഗ്രഹമുണ്ട്. അങ്ങനെയെങ്കിൽ വാപ്പച്ചിയെ സഹായിക്കാൻ ആകുമല്ലോ. എന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചെടുക്കാനുള്ള പരിശ്രമത്തിൽ ആയിരിക്കും ഇനി ഞാൻ. എന്തായാലും തയ്യൽ മെഷീൻ സമ്മാനമായി തന്നെ എന്റെ ടീച്ചറോട് ഉള്ള സ്നേഹം പറഞ്ഞറിയിക്കാനാവില്ല.
കത്തെഴുതാം
Question 1.
ഒരു ഉത്തരേന്ത്യൻ സംസ്ഥാനത്തുനിന്ന് കേരളത്തിലെത്തി, മലയാളം പഠിച്ച്, ഇഷ്ടപ്പെട്ട ഒരു തൊഴിൽ തിരഞ്ഞെടുത്ത് മുന്നേറുന്ന യുവതിയാണ് ദക്സ് പർവീൺ. അവളുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഒരു കത്തെഴുതൂ.
Answer:
പ്രിയപ്പെട്ട ദറക്സ്, അവിടെ എല്ലാവർക്കും സുഖമല്ലേ?
നിന്റെ വിശേഷങ്ങൾ കേൾക്കുമ്പോൾ എനിക്കും കൊതിയാവുകയാണ്. സ്വന്തമായി ഒരു തൊഴിൽ കണ്ടെത്താൻ. അതും നിന്നെ പോലെ തന്നെ സ്വന്തം താല്പര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട്. നിന്റെ വാക്കുകൾ എനിക്ക് അത്രയേറെ ഊർജ്ജമാണ് നൽകുന്നത്. അന്യദേശത്ത് പോയി അവിടത്തെ പ്രാദേശിക ഭാഷ പഠിച്ച് മറ്റു കുട്ടികളെ അത് പഠിപ്പിക്കുന്നു എന്നത് എനിക്ക് വലിയ അത്ഭുതം ആയിട്ടാണ് തോന്നുന്നത്. ഭാഷ മാത്രമോ! വേറെ എന്തെല്ലാം കാര്യങ്ങളാണ് നീ പഠിച്ചത്. പഠിച്ചതിനെ തൊഴിലാക്കി മാറ്റി സ്വന്തമായി വരുമാനം കണ്ടെത്തുന്നു, വീടിന്റെ വാടക നൽകുന്നു, അനിയന്മാരുടെ പഠനത്തെ സഹായിക്കുന്നു, സ്വന്തമായി തുടർപഠനങ്ങൾ നടത്തുന്നു. ദറക്സ് നീ എന്റെ കൂട്ടുകാരി മാത്രമല്ല.എന്റെ വഴികാട്ടി കൂടിയായി മാറിയിരിക്കുന്നു. എന്റെ ഭാവിയെക്കുറിച്ച് സ്വപ്നം കാണാൻ നീ എനിക്ക് പ്രചോദനമായി മാറിയിരിക്കുന്നു. നീ കണ്ടോളൂ ഇന്നുമുതൽ ഞാനും പുതുതായി ഒന്ന് പരിശീലിക്കുവാൻ പോവുകയാണ്. നിന്നെപ്പോലെ ഞാനും തൊഴിലിന്റെ രുചി അറിയാൻ ശ്രമിക്കും. വീടിനും വീട്ടുകാർക്കും താങ്ങായി എന്റെ സ്വന്തം കാര്യങ്ങൾക്കും വരുമാനം കണ്ടെത്താൻ ശ്രമിക്കും. ദാറക്സ്, നിന്നെപ്പോലെ മിടുക്കിയായ ഒരു കൂട്ടുകാരിയെ കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു. തുടർപഠനം സ്വന്തം വീട് എന്നിങ്ങനെ നിന്റെ ആഗ്രഹങ്ങൾ എല്ലാം സഫലമാകട്ടെ എന്ന് ആശംസിക്കുന്നു. വിശ്വാസത്തിന്റെയും പ്രതീകമാണ് നീ. നിറഞ്ഞ സ്നേഹത്തോടെ നിന്റെ കൂട്ടുകാരിസവി.
![]()
ഇന്നത്തെ തൊഴിലിടങ്ങൾ
Question 1.
ആകെ വിയർത്തുതളർന്നും, പട്ടിണി
പാകി വളർത്താൻ പണി ചെയ്തു…. – (ഞങ്ങളുടെ മുത്തശ്ശി വയലാർ)
ഒരുകാലത്ത് കേരളത്തിലെ തൊഴിൽരംഗത്ത് ഉണ്ടായിരുന്ന ദുഃഖകരമായ ഒരവസ്ഥയാണ് ഈവരികളിൽ തെളിയുന്നത്.
ഇന്നും ഈ അവസ്ഥ കേരളത്തിലെ തൊഴിൽ മേഖലയിൽ ഉണ്ടോ?
യൂണിറ്റിലെ പാഠഭാഗങ്ങളിൽനിന്നും മനസ്സിലായ ആശയങ്ങളുടെയും നിങ്ങൾ കൂടുതലായി കണ്ടെത്തിയ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ കേരളത്തിലെ തൊഴിലിടങ്ങൾ’ എന്ന വിഷയത്തിൽ ഒരു പ്രസംഗം തയ്യാറാക്കുക.
തയ്യാറാക്കിയ പ്രസംഗം ക്ലാസിൽ അവതരിപ്പിക്കുമല്ലോ.
Answer:
നമസ്ക്കാരം,
നമുക്കറിയാം, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിദ്യാഭ്യാസത്തിൽ നമ്മൾ ഏറെ മുന്നിലാണ്. എന്നാൽ തൊഴിലിലോ? നമ്മുടെ പാരമ്പര്യ തൊഴിലുകളിൽ പലതും അന്യം നിന്നു പോയിട്ടുണ്ട്. പണ്ടുകാലത്ത് അധ്വാനത്തിനാണ് പ്രാധാന്യം നൽകിയിരുന്നത് എങ്കിലും അധ്വാനിച്ചിട്ടും കൂലി കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന പൂർവിക സമൂഹം നമുക്ക് ഉണ്ടായിരുന്നു. പാടത്തും പറമ്പിലും കൊത്തിയും കിളിച്ചും പണി ചെയ്തിട്ടും അധ്വാനിച്ച് ദേഹം വി യർത്തിട്ടും അതിന്റെ കൂലി കിട്ടാതെ യാതനകൾ അനുഭവിച്ചിരുന്ന സമൂഹം. അതുകൊണ്ടാണ് ‘ആകെ വിയർത്തു തളർന്നിട്ടും പട്ടിണി പാകി വളർത്താൻ പണി ചെയ്യും’ എന്ന് വയലാർ എഴുതിയത്.
എന്നാൽ ഇന്ന് അങ്ങനെയാണോ അവസ്ഥ? കേരളത്തിൽനിന്ന് നിരവധി തൊഴിൽ അവസരങ്ങൾ ഉണ്ട് വിവരസാങ്കേതിക മേഖല ആരോഗ്യ മേഖല വിദ്യാഭ്യാസ മേഖല കാർഷിക മേഖല എന്നിങ്ങനെ നിരവധി മേഖലകളിൽ തൊഴിൽ ദാദാക്കൾ ഏറെയാണ്. സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനുള്ള സാഹചര്യങ്ങളും ഇന്ന് കേരളത്തിലുണ്ട് അതിനുവേണ്ടി നിരവധി പദ്ധതികൾ നമ്മൾ രൂപീകരിച്ചിട്ടുണ്ട് അതിനുവേണ്ടി ധനസഹായങ്ങൾ നൽകാൻ ഉള്ള പദ്ധതികളും നമ്മൾക്ക് ഇന്ന് ലഭ്യമാണ്. തൊഴിലിടങ്ങളിൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകളെ പരിഹരിക്കാനും അതിനുവേണ്ട നിയമ ഉപദേശങ്ങൾ നൽകുവാനും വേണ്ട നടപടികൾ സ്വീകരിക്കാനും ഉള്ള സാഹചര്യങ്ങളും ഇന്ന് കേരളത്തിൽ നിലവിലുണ്ട്.
കായിക അധ്വാനം വേണ്ടിവരുന്ന മേഖലകളിലും ഇന്ന് നിരവധി തൊഴിൽ അവസരങ്ങളാണ് ഉള്ളത്. അതുകൊണ്ടാണല്ലോ അന്യസംസ്ഥാനങ്ങളിൽ തൊഴിലാളികൾ വന്ന് ഇവിടെ കുടുംബമായി താമസിക്കുന്നത്. അത്തരത്തിൽ കുടുംബമായി ഇവിടെ എത്തുന്നവരും കേരളത്തിൽ തന്നെ പഠനം നടത്തുകയും അവർക്ക് അനുയോജ്യമായ തൊഴിൽ ഇടങ്ങളെ കണ്ടെത്തുകയും സ്വയം പര്യാപ്തരാവുകയും ചെയ്യുന്ന കാഴ്ചകൾ നമ്മൾ നിരവധി കാണുന്നുണ്ട്. സുഹൃത്തുക്കളെ, അധ്വാനിക്കുക എന്നുള്ളത് ഏറെ ശ്രേഷ്ഠമായ ഒന്നാണ്. സ്വന്തമായി കാര്യങ്ങൾ നടത്തുക എന്നുള്ളത് ഏതൊരാളുടെയും അടിസ്ഥാന ആവശ്യവും അവകാശവും ആണ്. അടിസ്ഥാനപരമായി ആവശ്യവും അവകാശവും ഉറപ്പുനൽകാൻ ഇന്ന് കേരളത്തിന് ആകുന്നുണ്ട് എന്നു പറഞ്ഞു കൊണ്ട് നിർത്തുന്നു.
നന്ദി