തൊഴിലിന്റെ രുചി, ഭാഷയുടെയും Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and തൊഴിലിന്റെ രുചി, ഭാഷയുടെയും Thozhilinte Ruchi, Bhashayudeyum Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Thozhilinte Ruchi, Bhashayudeyum Summary

Thozhilinte Ruchi, Bhashayudeyum Summary in Malayalam

തൊഴിലിന്റെ രുചി, ഭാഷയുടെയും Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടാം

ദറക്സ് പർവീൺ
ബീഹാറിലെ ദർഭംഗ ജില്ലയിലെ മുഹമ്മദ് അമീർ രാജിയാ കാത്തൂർ ദമ്പതികളുടെ മൂത്തമകളായി 2003 ജനുവരി 9ന് ജനിച്ചു.

നാലാം ക്ലാസ് വരെ ജന്മനാട്ടിലെ പ്രൈമറി സ്കൂളിൽ പഠിച്ചു. 2013 അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ
ആണ് കുടുംബത്തോടൊപ്പം കേരളത്തിൽ എത്തിയത്.

അഞ്ചാം ക്ലാസിൽ ചേർന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുവന്ന് കേരളത്തിൽ താമസം ആക്കിയ അതിഥി തൊഴിലാളികളുടെ മക്കൾ ധാരാളമായി ചേർന്ന് പഠിക്കുന്ന സ്കൂൾ ആണ് ബിനാനിപുരം സ്കൂൾ. പത്താം ക്ലാസ് വരെ അവിടെ പഠിച്ചു 2019 ൽ 85 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായി. ശേഷം കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക്കിൽ രണ്ടുവർഷം ഫാഷൻ ഡിസൈനിങ് കോഴ്സ് പഠിച്ച് ഒന്നാം സ്ഥാനത്തോടെ ഡിപ്ലോമ നേടി. തുടർന്ന് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പ്ലസ് ടു പരീക്ഷയും മികച്ച മാർക്കോടെ വിജയിച്ചു.

തൊഴിലിന്റെ രുചി, ഭാഷയുടെയും Summary in Malayalam Class 6

ഇപ്പോൾ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഹിന്ദി പ്രധാന വിഷയമായി ബി എ പഠിക്കുന്നു. പഠനത്തോടൊപ്പം പഠിച്ച അതേ സ്കൂളിൽ ഇതര സംസ്ഥാന കുട്ടികളുടെ പഠന പിന്തുണയ്ക്കുവേണ്ടി എറണാകുളം ജില്ലാ ഭരണകൂടം നടപ്പാക്കുന്ന റോഷ്നി പദ്ധതിയിൽ മലയാളഭാഷാ പരിശീലിപ്പിക്കുന്ന വളണ്ടിയർ ആയി ദറക്സ് ജോലി ചെയ്യുന്നു.

ജീവിതമാർഗം കണ്ടെത്തുന്നതിന് വേണ്ടി ഒരു തൊഴിൽ പരിശീലിക്കണം എന്നുള്ള ആഗ്രഹവും വസ്ത്ര നിർമ്മാണത്തിൽ താല്പര്യമുള്ളതിനാലാണ് ഫാഷൻ ഡിസൈനിങ് പഠിച്ചത്. ഇപ്പോൾ വീട്ടിലിരുന്ന് തയ്യൽ ജോലികളും ഡിസൈനിങ് ജോലികളും ചെയ്യുന്നു. ബിനാനിപുരം സ്കൂളിൽ മുൻ പ്രധാന അധ്യാപിക മംഗലാഭായ് ടീച്ചറാണ് ദക്സയ്ക്ക് രണ്ടുതവണ തയ്യൽ മെഷീൻ വാങ്ങി നൽകിയത്. സ്കൂൾ യൂണിഫോമുകൾ ഉൾപ്പെടെ ധാരാളം തയ്യൽ ജോലികൾ ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നു.

പാഠസംഗ്രഹം

തൊഴിലിന്റെ മഹാത്മ്യം,കേരളത്തിലെ മോഡൽ വിദ്യാഭ്യാസത്തിന്റെ പ്രസക്തി,മാതൃഭാഷ എന്നീ വിഷയങ്ങൾ ചേർത്തുകൊണ്ടുള്ളതാണ് ദക്സ് പർവീണിന്റെ കത്ത്. ഇതര സംസ്ഥാനക്കാരെ കേരളം അതിഥികളായി കാണുകയും അവരുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ നൽകുകയും ചെയ്യുന്നു. അതിൽ അധ്യാപകരും മാതൃകാപരമായ പങ്ക് വഹിച്ചുകൊണ്ട് നിരന്തരം ഇത്തരം കുട്ടികൾക്ക് കൈത്താങ്ങ് നൽകു ന്നു. ഇത് കേരള മോഡൽ വിദ്യാഭ്യാസത്തിന്റെ പ്രധാന ഘടകമാണ് ദറക്സ്. അതിന്റെ ഫലം കൂടിയാണ് ദറക്സയെ പോലുള്ളവരുടെ ജീവിത വിജയം.

ദറക്സ് എന്ന പെൺകുട്ടിയുടെ ജീവിതത്തെ പ്രതിപാദിക്കുകയാണ് ഈ അധ്യായത്തിൽ. അന്യസംസ്ഥാന തൊഴിലാളിയുടെ മകളാണ് അവൾ. കേരളത്തിലെ ബിനാനിപുരം ഗവൺമെന്റ് ഹൈസ്കൂളിൽ അഞ്ചാം ക്ലാസിൽ പഠനം ആരംഭിച്ചുകൊണ്ട് കേരളത്തിലെ ജീവിതം ആരംഭിക്കുന്നു. അവൾ സ്കൂളിൽ ഭാഷ പഠനത്തോടൊപ്പം നിർമ്മാണ പ്രവർത്തനത്തിലും ഏറെ ശ്രദ്ധ പതിപ്പിക്കുന്നു സ്കൂളിലെത്തുന്ന അതിഥികൾക്ക് അവൾ സ്വയം നിർമ്മിച്ച ഉപ ഹാരം നൽകുന്നു. അത് അവളിൽ ഉണ്ടാ ക്കിയ നിർവൃതി അവളുടെ വിദ്യാഭ്യാ സത്തെ ഗുണപരമായി സ്വാധീനിച്ചു. തനിക്കും വിദ്യാലയത്തിന്റെ ഭാഗമാകേണ്ട തുണ്ടെന്ന് അവൾ തിരിച്ചറിയുന്നു. ഓരോ കുട്ടിയും അംഗീകരിക്കപ്പെടണമെന്ന വിദ്യാ ഭ്യാസ രീതി പ്രാവർത്തികമാകുന്നു.
തൊഴിലിന്റെ രുചി, ഭാഷയുടെയും Summary in Malayalam Class 6 1

ദറക്സയുടെ ജീവിത വിജയത്തിൽ വിദ്യാ ലയത്തിനും അധ്യാപികയ്ക്കും വലിയ പങ്കുണ്ട്. മലയാളഭാഷ പഠനം ദറക്സ് കേരളത്തിൽ തുടരാനുള്ള ശക്തി നൽ കുന്നു. ഒപ്പം തനിക്ക് ഏതു ഭാഷയും പഠിച്ചെ ടുക്കാൻ ആകും എന്ന ആത്മവിശ്വാസവും നൽകുന്നു.

ദറക്സ് അവൾക്ക് ഇഷ്ടമുള്ള തയ്യൽ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവൾക്ക് തയ്യൽ മെഷീൻ സമ്മാനമായി നൽകി അധ്യാപിക പ്രോത്സാഹിപ്പിക്കുന്നു. പഠനത്തോടൊപ്പം തയ്യൽ ജോലികൾ ചെയ്ത് ചെറിയ പ്രായത്തിൽ തന്നെ പഠന ചിലവുകൾ വഹിക്കുകയും സ്വന്തം മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും സഹായമാവുകയും ചെയ്യുന്നു. തൊഴിലിനോടൊപ്പം തന്നെ പഠനത്തെ ശ്രദ്ധയോടെ മുന്നോട്ട് കൊണ്ടുപോകുന്നു അവൾ.

തൊഴിലിന്റെ രുചി, ഭാഷയുടെയും Summary in Malayalam Class 6

അർഥം

തൊഴിൽ – ഉപജീവനത്തിനായി പതിവായി ചെയുന്ന പ്രവർത്തി
ആവേശം – അമിതായ ഉത്സാഹം
മറുനാട്ടിൽ – മറ്റൊരു നാട്ടിൽ
കണ്ണുമിഴിച്ചിരിക്കുക – കാര്യം മനസിലാകാതെ ഇരിക്കുക

പര്യായം

രുചി – സ്വാദ്, ഭംഗി, ശോഭ
നാട് – ദിക്ക്, ദേശം, രാജ്യം

Leave a Comment