Students can use Adisthana Padavali Malayalam Standard 9 Notes Pdf വംശം Vamsam Summary in Malayalam to grasp the key points of a lengthy text.
Class 9 Malayalam Vamsam Summary
വംശം Summary in Malayalam
ആമുഖം
മലയാള സാഹിത്യത്തിൽ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ ഇടം സൃഷ്ട്ടിച്ച കവിയത്രിയാണ് വിജയലക്ഷ്മി. മൃഗ ശിക്ഷകൻ എന്ന കവിതയിലൂടെ തന്റെ എഴുത്തിനെ കൂടുതൽ കരുത്തുറ്റതാണെന്നു തെളിയിക്കുകയായിരുന്നു കവി. വംശം എന്ന കവിതയിലൂടെ ഉറുമ്പുകൾ തന്റെ ചെറിയ ജീവിതകാലത്തിനു വേണ്ടി അഹോരാത്രം പരിശ്രമിക്കുന്നതിന്റെ ലാളിത്വവും അവയുടെ ആത്മാർത്ഥതയും ചർച്ച ചെയ്യുകയാണ് കവി ജീവിതത്തിന്റെ നിലനിൽപ്പിന് അധ്വാനം അനിവാര്യമാണല്ലോ ഭൂമിയിലെ ഏറ്റവും ചെറിയ ജീവിയാണല്ലോ ഉറുമ്പ് തന്റെ ഏറ്റവും ചെറിയ ജീവിത ചക്രത്തെ അധ്വാനത്തിലൂടെ മഹത്വൽക്കരിക്കുന്ന ഉറുമ്പിനെ നോക്കി തന്റെ മനോഗതം പറയുകയാണ് കവി ഇവിടെ. ഭൂമിയിലെ പുല്ലിലും പുൽക്കൊടിയിലും ഏറ്റവും ലളിതമായതിൽ പോലും ജീവിതത്തിന്റെ ചൈതന്യം ദർശിക്കുകയാണ് കവയത്രി.
പാഠസംഗ്രഹം
അതിരാവിലത്തെ വിശപ്പിനെ ശമിപ്പിക്കാൻ പ്രാതൽ തേടി വന്ന ഒരു ഉറുമ്പിനെ നോക്കി അതിന്റെ പ്രവൃത്തികളെ ആകാംഷയോടെ വർണിക്കുകയാണ് കവി. അടുപ്പിന്റെ പാതകത്തിൽ തെറിച്ച തേങ്ങാത്തരി ഒരു പൂവുപോലെ തന്റെ കൊമ്പിൽ എടുത്തുയർത്തി ചന്തത്തിൽ ആറു കാലുകളും കൊണ്ട് ധൃതിയിൽ നടന്നു പോകുന്ന ഉറുമ്പിന്റെ ജീവിതത്തിലേക്ക് എത്തിനോക്കുകയാണ് ഇവിടെ. പെരുമഴക്കാലത്ത് തന്റെ കൂട്ടുകാരുമൊരുമിച്ചു രുചിയോടെ കഴിക്കാനുള്ള കരുതലുകളാണ് ഇവയെല്ലാം. എന്ന തിളങ്ങുന്ന ആ മുഖത്തിനു അധ്വാനത്തിന്റെ ഗൗരവവും എള്ളു പോലെ മെലിഞ്ഞ ശരീരത്തിന് എന്ത് മനോഹാരിതയുമാണ് കാണുന്നത് എന്ന് കവി പറയുന്നു. ഉറുമ്പിന്റെ നേർത്ത ഇടുപ്പു കൾക്കു എന്ത് മനോഹാരിതയാണ് അതിന്റെ കടുത്ത അധ്വാന ഭാരം കൊണ്ടോ നിരന്തരമായ നൃത്ത ചുവടുകൾ കൊണ്ടുമാണോ എത്രയും മെലിഞ്ഞ ഇടുപ്പുകൾ സ്വന്തമായത് എന്ന് കവി ആശ്ചര്യം തൂകുന്നു. ഇത്രയും ചാരുത ആർക്കാണ് ഉള്ളത് എന്ന് കവി ചോദിച്ചു പോകുന്നു.
ഉറുമ്പിന്റെ ഏറ്റവും ലളിതവും ചെറുതുമായ രൂപത്തെ മാനോഹരമായി ഒരു മരത്തിലെന്നോണം കൊത്തിവെയ്ക്കാൻ തന്റെ വേരുദാഹിക്കുന്നു എന്ന് കവി പറയുന്നു തന്റെ ജീവിതത്തിൽ മാതൃകയാക്കണം എന്നാണ് കവി ഉദ്ദേശിക്കുന്നത്. രാവെന്നോ പകലെന്നോ ഭേദമില്ലാതെ വേല ചെയ്തു തന്നെ മരിച്ചു പോകുന്ന നിന്നെ തുടച്ചു നീക്കുന്നത് തന്നെ പാപാമാണെന്ന് കരുതി പോകുകയാണ്. കവി വീടും കടന്നു തൊടിയും കടന്നു തനിക്കു പ്രതിബന്ധമായി നിന്ന് എല്ലാത്തിനെയും അതി ജീവിച്ചു മുന്നേറി പോകുന്ന തന്റെ ആയാസ ങ്ങൾ എല്ലാം ഒരു ആയാസമേയല്ല എന്ന മട്ടിൽ മുന്നോട്ട് പോകുകയാണ് ആ പാവം ചുമട്ടു കാരി. കവി ഉറുമ്പിനെ വളരെ സൂക്ഷ്മമായി ആവിഷ്കരിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഏറ്റവും ചെറുതായതിന്റെ ജീവിതം എത്ര മനോഹരമാണ് എന്ന് കവിത മനസിലാക്കുന്നു.
അറിവിലേക്ക്
വിജയ ലക്ഷ്മി
1977-ൽ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച കവിതയിലൂടെയാണു വിജയലക്ഷ്മി സാഹിത്യരംഗത്ത് എത്തിയത്. സർവ്വകലാശാല യുവജനോത്സവത്തിൽ കഥാരചനയിലും കവിതാ രചനയിലും ഒന്നാം സ്ഥാനം നേടി. കേരള സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ജനറൽ കൗൺസിലിലും അംഗമായിരുന്നിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ കമ്മിറ്റിയുടെ കൺവീനർ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ അഡ്വൈസറി ബോർഡ് അംഗം, സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലേയ്ക്കു വെളിച്ചം വീശിക്കൊണ്ട് എഴുതിയ ഊഴം എന്ന കവിത ഏറെ ചർച്ചചെയ്യപ്പെടുകയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പലതവണ പുന:പ്രസിദ്ധീകരിക്കപ്പെടുകയുമുണ്ടായി മതേതരമായ ആത്മീയത കൊണ്ടും ധ്യാനാത്മകമായ ഏകാന്തത കൊണ്ടും ആഴത്തിലുള്ള സ്ത്രീപക്ഷ വീക്ഷണം കൊണ്ടും മലയാളകവിതയെ മുന്നോട്ടുനയിക്കുന്ന വിജയലക്ഷ്മിയുടെ സരളവും സാന്ദ്രവുമായ ആഖ്യാനശൈലി പദ്യവും ഗദ്യവും പ്രമേയങ്ങളിൽ സവിശേഷമായി സമന്വയിപ്പിക്കുന്നതിൽ മികവ് പുലർ ത്തുന്നുവെന്നും സമകാലീന കവിതയിൽ വേറിട്ട ഒറ്റയടിപ്പാതയാണ് സൃഷ്ടിക്കുന്നതെന്നും മാതൃഭൂമി ദിനപത്രം എഴുതി.
മലയാള കാവ്യപാരമ്പര്യത്തിന്റെ താളാത്മകതയും പ്രമേയ സ്വീകരണത്തിലെയും ആഖ്യാനത്തിലെയും കരുത്തും വിജയലക്ഷ്മിയുടെ കവിതകൾക്ക് നൂതനത്വം നല്കുന്നുവെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. മിത്തുകളും പുരാണങ്ങളും ആധുനിക സാമൂഹിക ജീവിതവും സ്ത്രീയവസ്ഥകളുമായി ഇണക്കിച്ചേർത്തുകൊണ്ടും അഴിച്ചുപണിതുകൊണ്ടും വിജയലക്ഷ്മി പുതിയ ചോദ്യങ്ങളും തിരുത്തലുകളും സൃഷ്ടിക്കുവാൻ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും വിവിധ വിലയിരുത്തലുകളിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഓരോ എഴുത്തും ആത്മാന്വേഷണവും. മിത്തുകളും പുരാണങ്ങളും ആധുനിക സാമൂഹിക ജീവിതവും സ്ത്രീയവസ്ഥകളുമായി ഇണക്കി ചേർത്തു കൊണ്ടും അഴിച്ചുപണിതു കൊണ്ടും വിജയലക്ഷ്മി പുതിയ ചോദ്യങ്ങളും തിരുത്തലുകളും സൃഷ്ടിക്കുവാൻ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും വിവിധ വിലയിരുത്തലുകളിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഓരോ എഴുത്തും ആത്മാന്വേഷണവും രാഷ്ട്രീയാന്വേഷണവും കൂടിയായിത്തീരുന്ന കാവ്യലോകമാണ് വിജയലക്ഷ്മിയുടേതെന്നും പറയാം.
പദപരിചയം
പാതകം – അടുപ്പ് തി
ദാരു – മരം
പൂവാംകുരുന്ന് – ചെറിയ ഒരിനം ഔഷധ സസ്യം
ഓർത്തിരിക്കൻ
- വളരെ നിസ്സാരമായ ഒരു ജീവിയായ ഉറുമ്പ് അതിന്റെ ജീവിതത്തിലെ പ്രതിസന്ധികളെ തന്റെ സ്വപ്രയത്നം കൊണ്ട് അതിജീവിക്കുന്നതാണ് ഈ കവിതയിൽ
- നിരന്തരമായുള്ള അധ്വാനമാണ് ഉറുമ്പുകളെ മറ്റുളള ജീവികളിൽ നിന്നും വ്യത്യസ്തരാക്കുന്നത്
- ഉറുമ്പുകൾ തന്റെ പരാജയങ്ങളിൽ ഉടക്കി നിൽക്കാതെ രാവും പകലും തന്റെ ജോലി തുടർന്ന് കൊണ്ടേയിരിക്കുന്നു
- തന്റെ യാത്രയിൽ അദ്ധ്വാനത്തിനിടയിൽ വരുന്ന പ്രതിസന്ധികളെ വളരെ നിസാരമായി അവർ കൂട്ടത്തോടെ തരണം ചെയ്യുന്നു
- കൂട്ടായ്മ, പങ്കവെക്കൽ എന്നിവ ഈ ജീവിയിൽ നിന്നും മനുഷ്യന് മാതൃകയാക്കാൻ കഴിയുന്ന ഒന്നാണ്