Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 3 Chapter 8 വയൽക്കാഴ്ചകൾ Vayalkkaazhchakal Notes Questions and Answers Pdf improves language skills.
Vayalkkaazhchakal Class 6 Notes Questions and Answers
Class 6 Malayalam Kerala Padavali Notes Unit 3 Chapter 8 Vayalkkaazhchakal Question Answer
Class 6 Malayalam Vayalkkaazhchakal Notes Question Answer
പഠനപ്രവർത്തനങ്ങൾ
കവിതയിലെ കാഴ്ച്ചകൾ
തന്നിരിക്കുന്ന ആശയങ്ങൾ വരുന്ന വരികൾ കണ്ടെത്തി എഴുതുക.
Question 1.
മഴപെയ്യുന്ന പ്രഭാതം
Answer:
പേമഴ പെയ്തേ പാരമിരുളും പുലർകാലം.
Question 2.
വയലിൽ വെള്ളം വാർന്നുപോകുന്ന ചാലുകൾ.
Answer:
കാളയെ പൂട്ടി തയ്യാറാക്കിയ ചെമ്മൺ മേട്ടിൽ
Question 3.
കീറിയൊരിറച്ചിപ്പോൽ നീർവാലും കരിച്ചാലിൽ കർഷകരുടെ വരവ്.
Answer:
ഊന്നിയ വിത്തൊക്കെയും മുളച്ചു പൊന്തിടുമ്പോൾ
തിന്നുവാൻ വന്നെത്തിയ കലമാൻ പറ്റം പോലെ,
പനയോലയാൽ തീർത്തു കാൽ നീണ്ട കുടചൂടി
പ്പണിയാനുത്സാഹം പൂണ്ടെത്തിയ കൃഷീവലർ.
![]()
Question 4.
കള പറിക്കുന്ന കൃഷിപ്പണിക്കാർ.
Answer:
പണിയാൻ ഉത്സാഹം പൂണ്ടെത്തിയ കൃഷീവലർ
പറകോട്ടീടും താള മൊപ്പിച്ച് കൊത്തിക്കിള
ച്ചടി വേരോടെ കുറ്റികൾ പറിക്കുന്നു.
Question 5.
കതിരുകൊത്തൻ വരുന്ന മയിലുകളുടെ ഭംഗി.
Answer:
ഉണ്ണുവാനിങ്ങെത്തീടും തലയിൽ കുടുമയും
വർണ്ണ ചിത്രമാം വാലുമിയലും മയിലുകൾ,
പുറമേ കറുപ്പെഴും വരകിൻ കതിർ തിന്നി
ട്ടവ പീലികൾ വിരിച്ചെത്രയും പുളിപ്പോടെ,
Question 6.
മയിലുകളുടെ മരത്തിൽ കേറിയുള്ള ഇരുപ്പ്
Answer:
കൊല്ലയിലുഴുന്നവരുച്ചയ്ക്ക് ചോറുണ്ണുമ്പോൾ
തെല്ലൊരു തണൽ കിട്ടാൻ വെട്ടാതെ നിർത്തീട്ടുള്ള
വലുതാമിലയെഴും കുരുന്തുമരത്തിന്റെ
വളഞ്ഞ കൊമ്പിൽക്കേറിയന്തസാർന്നിരുന്നീടും.
ചിത്രത്തിലൂടെ കവിതയിലേക്ക്
Question 1.
കവിതയോടൊപ്പം പുസ്തകത്തിൽ കൊടുത്ത ചിത്രവുമായി ബന്ധപ്പെട്ട വരികൾ കണ്ടെത്തി എഴുതു.
Answer:
1. പേമഴ പെയ്തേ പാരമിരുളും പുലർകാലം
2. കാളയേപൂട്ടി തയ്യാറാക്കിയ ചെമ്മൺ മേട്ടിൽ
3. പറകൊട്ടീടും താള മോപ്പിച്ചു കൊതിക്കിള
ച്ചടി വേരോടെ കള കുറ്റികൾ പറിക്കുന്നു.
4. കൊല്ലയിലുഴുന്നവരുച്ചയ്ക്ക് ചോറുണ്ണുമ്പോൾ
തെല്ലൊരു തണൽ കിട്ടാൻ വെട്ടാതെ നിർത്തീട്ടുള്ള
വലുതാമിലയെഴും കുരുന്നു മരത്തിന്റെ
വളഞ്ഞ കൊമ്പിൽ ക്കേറിയന്തസാർന്നിരുന്നീടും.
പണ്ടത്തെ വാക്കുകൾ
Question 1.
നമ്മൾ ഇന്നുപയോഗിക്കാത്ത ചില വാക്കുകൾ ഈ കവിതയിലുണ്ട്.
ഉദാ: പുനം
കവിതയിലെ അത്തരം വാക്കുകൾ കണ്ടെത്തി എഴുതൂ. അവയുടെ അർഥം ഊഹിക്കാൻ കഴിയു ന്നുണ്ടോ? നിഘണ്ടുനോക്കി അർഥം കണ്ടെത്തൂ.
ഇങ്ങനെ ഇന്നുപയോഗത്തിലില്ലാത്ത വാക്കുകൾ ഈ കവിതയിൽ ചേർത്തതിനു കാരണമെ ന്താവാം? ചർച്ചചെയ്യൂ.
Answer:
- പുനം – കാടുപിടിച്ച ഭൂമി.
- കരിച്ചാൽ – കലപ്പകൊണ്ട് പൂട്ടുമ്പോൾ ഉണ്ടാകുന്നച്ചാൽ
- കൃഷീവലർ – കൃഷിക്കാർ
- കുരുന്നു മരം – കാട്ടു നാരകം
- ഊന്നിയ – വിതച്ച
- വരക് – ചെറു ധാന്യം
- ഇയലുക – ഉണ്ടാകുക
- പുള് – അഹങ്കാരം.
- വാലുക – ഒഴുകി പോകുക.
- കൊല്ല – മലയരികിലെ വിളഭൂമി
- പൂഴി – മണ്ണ്
- പേമാ – കനത്ത മഴ
- നീര് – വെള്ളം
കവിതയിൽ ഇന്നു ഉപയോഗത്തിലില്ലാത്ത വാക്കുകൾ ഉപയോഗിക്കാൻ കാരണം,
- ഈ കവിത പണ്ടുകാലത്ത് രചിച്ചതാണ്.
- കവിത രചിക്കപ്പെട്ട കാലത്ത് പ്രയോഗത്തിൽ ഉണ്ടായിരുന്ന വാക്കുകളാണ് കവിതയിൽ ഉപയോഗിച്ചിരുന്നത്.
- കാർഷിക മേഖല സമ്പന്നമായിരുന്ന കാലഘട്ടമാണ് കവിതയിൽ കാണാൻ സാധിക്കുന്നത്. അതിനാൽ കൃഷിയുമായി ബന്ധപ്പെട്ട പദങ്ങൾ ഉപയോഗിച്ചിരിക്കുന്നു.
- ഇന്ന് നമ്മുടെ നാട്ടിൽ കൃഷി സമൃദ്ധമായി നടക്കുന്നില്ല.
- കാർഷിക സംസ്ക്കാരം നമുക്കിന്ന് അന്യമാണ്
- ഭഷോൽപ്പാദനം സംസ്കാരത്തിന്റെ ഭാഗമാണ്
- അന്യമാകുന്ന കാർഷിക സംസ്ക്കാരം കാർഷിക പദങ്ങളുടെ ഉപയോഗത്തെ കുറക്കുന്നു.
- ഉപയോഗത്തിലില്ലാത്ത പദങ്ങൾ കാലക്രമേണ മറവിയിലാണ്ട് പോകുന്നു.
![]()
താരതമ്യകുറിപ്പ്
Question 1.
വയൽക്കാഴ്ചകൾ എന്ന കവിതയിലും ചെറുകാടിന്റെ നോവൽഭാഗത്തും അവതരിപ്പിച്ചിരിക്കുന്ന കൃഷിയിടങ്ങളുടെ സവിശേഷതകളും സൗന്ദര്യവും താരതമ്യം ചെയ്ത് നിങ്ങളുടെ അഭിപ്രായ ങ്ങൾ പറഞ്ഞവതരിപ്പിക്കൂ. അവ ചേർത്ത് താരതമ്യക്കുറിപ്പ് തയ്യാറാക്കൂ.
Answer:
വിത്തുകൾ മുളച്ചു പൊന്തിയ കൃഷിപ്പാടമാണ് വയൽക്കാഴ്ചകൾ എന്ന കവിതയിൽ കാണാനാകുന്നത്. അവിടെ കൃഷിപ്പണിക്കായി എത്തുന്ന കർഷകർ, അവരുടെ സന്തോഷം, മുളച്ചുപൊന്തിയ നാമ്പുകൾ തിന്നാൻ എത്തുന്ന മയിലുകൾ എന്നിവ കവിതയിൽ കാണാം.
കൃഷിക്കാലം മഴക്കാലം കൂടിയാണ്. അതിനാൽ നിറഞ്ഞു പെയ്യുന്ന മഴയും, മഴയത്ത് കൃഷി ചെയുന്ന കർഷകരുടെ ഉത്സാഹവും പാട്ടും മഴപെയ്തിറങ്ങുന്നവയലിന്റെ വിവരണവുമെല്ലാം കൊണ്ട് സമ്പന്നമാണ് വയൽക്കാഴ്ചകൾ എന്ന കവിത.
മണ്ണിന്റെ മാറിൽ എന്ന ചെറുക്കാടിന്റെ നോവൽ ഭാഗത്ത് കർഷകന് മുന്നേ കൃഷിക്കായി പ്രകൃതിയെങ്ങനെ വയലിനെ ഒരുക്കുന്നു എന്നു കാണിച്ചു തരുന്നു. പുതുമഴ മണ്ണിൽ മുളക്കാതെയിരിക്കുന്ന വിത്തുകൾക്ക് ഊർജം നൽകുന്നു. ദൂരെ കാടുകത്തിക്കിടന്നിരുന്ന ചാരത്തെ മഴവെള്ളം കൃഷിസ്ഥലത്ത് എത്തിക്കുന്നു. ചാരം കൃഷിക്ക് വളമായി ഉപയോഗിക്കുന്നതാണ്. മഴവെള്ളം മണ്ണിനടിയിലിരിക്കുന്ന ജീവികൾക്ക് ചിറകുകൾ നൽകി പറന്നുയരാനുള്ള ഊർജം നൽകുന്നു. മഴയിലും കാറ്റിലും അടർന്നു വീഴുന്ന ഇലകൾ മരച്ചില്ലകളിൽ കിളിർത്തു വരുന്ന പുതിയ പച്ചില നാമ്പുകൾ, ചിലയ്ക്കാൻ തുടങ്ങുന്ന തവളകൾ ഇതെല്ലാമാണ് ചെറുക്കാടിന്റെ മണ്ണിന്റെ മാറിൽ എന്ന നോവൽ ഭാഗത്ത് കാണുന്നത്.
കവിതയിൽ കൃഷിയും പ്രകൃതിയും എങ്ങനെ പരസ്പര സഹകരണത്തോടെ കഴിയുന്നു എന്നു കാണിക്കുന്നു. കൃഷി മനുഷ്യർക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും പക്ഷികൾക്കും മറ്റ് ജീവജാലങ്ങൾക്കും കൂടി അവകാശപ്പെട്ടതാണെന്നുമുള്ള സത്യം പറഞ്ഞുവയ്ക്കുന്നു.
‘മണ്ണിന്റെ മാറിൽ’ എന്ന നോവൽ ഭാഗം മഴ എത്ര അനിവാര്യമാണെന്നും മണ്ണും മഴയും പ്രാണികളും കൊഴിഞ്ഞ ഇലകളും തവളകളും കാട് കത്തി തീർന്നുണ്ടാകുന്ന ചാരവും എല്ലാം പ്രകൃതിയെ നിലനിർത്തി കൊണ്ടുപോകാൻ അനിവാര്യമാണെന്ന് കാണിച്ചു തരുന്നു. കൊഴിഞ്ഞു വീഴുന്ന ഇലകൾക്കും കത്തിച്ചാമ്പലായ ചാരത്തിനു പോലും പ്രകൃതിയുടെയും മനുഷ്യന്റെയും നിലനിൽപ്പിൽ പ്രാധാന്യമുണ്ടെന്നു ഈ നോവൽ നമ്മെ ബോധ്യപ്പെടുത്തുന്നു.
അകം കവിതകൾ
തമിഴിലെ സംഘം കൃതികളിൽ ഒരു വിഭാഗമാണ് അകം കവിതകൾ പ്രണയം സംബന്ധിച്ച വിഷയങ്ങളെ അകം എന്നും വീരത്വം കീർത്തി മുതലായ വിഷയങ്ങളെ പുറം എന്നും പറയുന്നു. അകം പാട്ടുകളിലെ നായകൻ സങ്കൽപ്പ കഥാപാത്രമാണ്. പുറം പാട്ടുകളിൽ നാട് വാഴുന്നവരുടെ ഗുണങ്ങളെ വാഴ്ത്തുന്നു. അതിനാൽ അകം പാട്ടുകൾ കവി സങ്കല്പമായും പുറം പാട്ടുകൾ വസ്തുസ്ഥിതി കഥനങ്ങളായും പരിണമിക്കുന്നു.
പ്രണയകഥ വർണിക്കുമ്പോൾ അതിനു അനുയോജ്യമായ സ്ഥലം സമയം പക്ഷി മൃഗം വൃക്ഷം പൂവ് എന്നിവയെ ചേർത്ത് പാടുന്നു. നാടോടി പാട്ടുകളുടെ രീതിയും ഇതുതന്നെ യാണ്. അതിൽ നിന്നാണ് അകം കൃതികളിലെ പ്രതിപാദന രീതി കൈകൊണ്ടതെന്നു കരുതാം.
അകം പാട്ടുകളിൽ പ്രകൃതി വർണന സുലഭമാണ്.
പ്രാചീന തമിഴ് കൃതികളിൽ പത്തുപാട്ട് എട്ടുതൊകൈ പതിനെൺ കീഴ് കണക്ക് എന്നീ മൂന്ന് ഇനത്തിൽ അടങ്ങുന്നു. അവയുടെ എട്ടുതൊകൈ നൂൽകളിൽ നറ്റി, അകനാനൂർ, പുറനാനൂർ, ഐക്കുരുന്നൂർ, കുറുംതൊകെ, കലിതൊകൈ എന്നിങ്ങനെ സമാഹാര ഗ്രന്ഥങ്ങളാണ് അകം കൃതികൾ എന്ന പേരിൽ അറിയപ്പെടുന്നത്.
സംഘകാലം
ദക്ഷിണേന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രകാശമാനമായ പുരാതനകാലഘട്ടമാണ് സംഘകാലം. ഈ കാലഘട്ടത്തിൽ തമിഴ്നാടും കേരളവും ഒന്നായിട്ടാണു് കിടന്നിരുന്നതു്. ഈ സമയത്തെ കേരള സംസ്കാരവും ചരിത്രവും പാരമ്പര്യവും തമിഴരുടേതുമായി കെട്ടുപിണഞ്ഞിരിക്കുന്നു. സംഘകാലത്തെ പ്രസിദ്ധങ്ങളായ തമിഴ് സാഹിത്യ കൃതികൾ ലോകം മുഴുവനും അറിയപ്പെടുന്നവയും പഠന വിഷയങ്ങളുമാണ്. സംഘങ്ങൾ എന്നറിയപ്പെടുന്ന നിരവധി പേരുടെ കൂട്ടങ്ങളായാണ് ഈ കൃതികൾ രചിച്ച് ക്രോഡീകരിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഇവയെ സംഘസാഹിത്യം എന്നു പറയുന്നത്. ഏറ്റവും പഴയ ദ്രാവിഡ സാഹിത്യം സംഘകാല കാവ്യങ്ങളാണ്. പ്രേമം, യുദ്ധം, വ്യാപരം, ഭരണം, വീര ശൂരപരാക്രമങ്ങൾ തുടങ്ങി ശോചനം വരെയും ഈ സാഹിത്യത്തിൽ പ്രതിപാദിക്കുന്നു. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഇവ ഗ്രാമീണ സൗന്ദര്യം ഉൽക്കൊള്ളുന്ന വയാണ്.
കൂടുതൽ ചോദ്യങ്ങൾ
Question 1.
പ്രഭാതത്തെ വിശേഷിപ്പിച്ചിരിക്കുന്നതെങ്ങനെ?
Answer:
പെരുമഴയിൽ ആകാശമാകെ ഇരുണ്ട പുലർ കാലം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
Question 2.
കർഷകരുടെ വരവിനെ എന്തിനോടാണ് കവി ഉപമിച്ചിരിക്കുന്നത്?
Answer:
കർഷകരുടെ വരവിനെ കലമാൻപറ്റം വരുന്നതുപോലെയെന്ന് പറയുന്നു.
Question 3.
കർഷകർ പാടത്ത് എങ്ങനെയാണ് പണിയെടുക്കുന്നത്?
Answer:
ഉത്സാഹത്തോടെ പറകൊട്ടിയും അതിനു താളമൊപ്പിച്ച് കിളച്ചും കളപറിച്ചു.
Question 4.
വിളഞ്ഞുവരുന്ന ധാന്യം തിന്നാൻ എത്തുന്നതാര്?
Answer:
മയിലുകൾ
![]()
Question 5.
മയിലിനെ വിശേഷിപ്പിച്ചിരിക്കുന്നതെങ്ങനെ?
Answer:
തലയിൽ കുടുമയും വർണ്ണചിത്രങ്ങളുള്ള വാലും ഉള്ള മയിലുകൾ എന്ന്.
Question 6.
വയലിൽ പണിയെടുക്കുന്നവർ ഉച്ചയ്ക്ക് ചോറുണ്ണുവാൻ ഇരിക്കുന്നതെവിടെ?
Answer:
കുരുന്തുമരത്തിന്റെ തണലിൽ
Question 7.
വരകിൻ കതിർ തിന്നതിനുശേഷം മയിലുകൾ പോകുന്നത് എവിടേയ്ക്ക് ?
Answer:
കുരുന്തുമരത്തിന്റെ വളഞ്ഞ കൊമ്പിലിരിക്കാൻ
Question 8.
കൃഷിയുമായി ബന്ധപ്പെട്ട വാക്കുകൾ കണ്ടെത്തി എഴുതു.
Answer:
- ഉഴുകുക
- കള
- പറ
- പത്തായം
- കന്ന് തെളിക്കൽ
- കല്
- കൊയ്ത്ത്
- നടീൽ
- ചേറ്
- നിലം
- കാലി
- പുഞ്ച
- പാടം
- കണ്ടം
- കതിര്
- ഓക്ക
- ഉമി
- തവിട്
- പതിര്
- കച്ചി
Question 9.
കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ
Answer:
- വിത്തുഗുണം പത്ത് ഗുണം
- കളപറിച്ചാൽ കളം നിറയും
- വളമേറിയാൽ കൂമ്പടയ്ക്കും
- സമ്പത്തുകാലത്ത് തൈ പത്തുവച്ചാൽ ആപത്തു കാലത്ത് കാ പത്തു തിന്നാം
- പതിരില്ലാത്ത കതിരില്ല
- നട്ടാലേ നേട്ടമുള്ളൂ
Question 10.
വയൽക്കാഴ്ചകൾ പാഠത്തിൽ കാണുന്ന പ്രകൃതിദൃശ്യം എങ്ങനെ ആണെന്ന് വിവരിക്കൂ.
Answer:
പുലരിയിലായി പുഴയുടെ രണ്ടരികിലും പച്ചപ്പ് നിറഞ്ഞ കാഴ്ചയാണ്. കിഴക്കുഭാഗത്ത് പാറകളും കക്കകളും, കിഴക്കുവരയിലെ കാട്ടിൽ പക്ഷികൾക്കും താറാവുകൾക്കും കൂടെ കാണാം. പുഴയുടെ മറ്റുവശത്ത് കാടുകളും കരിമ്പുതോട്ടങ്ങളും ചേർന്ന് മനോഹരമായ കാഴ്ചയായി കാണപ്പെടുന്നു.
Question 11.
പുഴയുടെ ഇരുകരയും കാണിച്ച് കാഴ്ചകൾ പാഠത്തിൽ വിവരിക്കൂ.
Answer:
ഒരു കരയിൽ പാറമിറ്റുകളും കിണറ്റുമുട്ടലുകളും കക്കകളുടെ കൂട്ടങ്ങളും കാണാം. മറുകരയിൽ കരിമ്പുതോട്ടം, കാടുകൾ, കാക്കയുടെ കൂട്ടച്ചട്ടി, താറാവുകൾ എന്നിവ കാണാം.
Question 12.
വെള്ളപ്പൊക്കം നടക്കുന്ന സമയത്ത് പൂന്തൊടിയിൽ നിന്ന് ഒഴുകുന്നത് ഏതാണ്?
Answer:
മുള്ളൻ വരാൽ
![]()
Class 6 Malayalam Kerala Padavali Notes Unit 3 നൽകുകിൽ നേടാം

ആനന്ദത്തിന്റെ രഹസ്യം
– ജോൺ സി. ജേക്കബ്
ലോകം നിലനിൽക്കുന്നത് പാരസ്പര്യത്തിലാണ്. പുൽക്കൊടി മുതൽ എല്ലാ ജീവജാലങ്ങൾക്കും ലോകത്തെ നിലനിർത്തുന്നതിൽ ഒരുപോലെ പ്രാധാന്യമുണ്ട് ആനന്ദത്തിന്റെ രഹസ്യം എന്ന ഭാഗത്ത് പറയുന്നതും ഈ ലോകത്തിൽ എല്ലാവർക്കും നിന്നെക്കൊണ്ട് ആവശ്യമുണ്ടെന്നതാണ്. പരസ്പരം സഹായിച്ചും സഹകരിച്ചും ആണ് പ്രകൃതി നിലനിൽക്കുന്നത്. മനുഷ്യൻ അതിൽ ഒരു ഭാഗമാണ്. ഇവിടെ പൂമ്പാറ്റയെ രക്ഷിച്ച പെൺകുട്ടി വസന്തത്തിന് വഴിയൊരുക്കുന്നുണ്ട്. മനുഷ്യർ ഈ രഹസ്യം തിരിച്ചറിഞ്ഞ് ജീവിച്ചാൽ വലിയ ദുരന്തങ്ങൾ ഒഴിവാക്കി എന്നും സന്തോഷമായിരിക്കാം.
പ്രവേശക ചോദ്യവും ഉത്തരവും
Question 1.
പൂമ്പാറ്റയെ കുട്ടി എങ്ങനെയാണ് സഹായിച്ചത്?
Answer:
മുൾച്ചെടിയിൽ അകപ്പെട്ട പൂമ്പാറ്റയെ അതീവ ജാഗ്രതയോടെ പുറത്തെടുത്താണ് പെൺകുട്ടി സഹായിച്ചത്.
Question 2.
മാലാഖയുടെ രഹസ്യമന്ത്രമെന്തായിരുന്നു? ആ മന്ത്രം പെൺകുട്ടിയുടെ ജീവിതത്തിൽ വരുത്തിയ മാറ്റം എന്തായിരുന്നു?
Answer:
“നിന്നെക്കൊണ്ട് ഈ ലോകത്തിൽ എല്ലാവർക്കും ആവശ്യമുണ്ട്” എന്നതായിരുന്നു മാലാഖ പെൺകുട്ടിയോട് പറഞ്ഞ രഹസ്യ മന്ത്രം. ഈ മന്ത്രം പെൺകുട്ടിയുടെ ജീവിതത്തിൽ വരുത്തിയ മാറ്റം അവൾ അമ്മയായും അമ്മൂമ്മയായും പ്രായാധിക്യത്തിലും മരണക്കിടക്കയിൽ പോലും ആനന്ദത്തിൽ ആയിരുന്നു എന്നതാണ് മാലാഖയുടെ രഹസ്യ മന്ത്രം കേട്ടതിനു ശേഷം പെൺകുട്ടിയിൽ ഉണ്ടായ മാറ്റം.