വായുവില്ലാത്ത ലോകം Notes Question Answer Class 5 Kerala Padavali Chapter 4

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 2 Chapter 4 ഡെയ്സിച്ചെടി Vayuvillatha Lokam Notes Questions and Answers Pdf improves language skills.

Vayuvillatha Lokam Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 2 Chapter 4 Vayuvillatha Lokam Question Answer

Class 5 Malayalam Vayuvillatha Lokam Notes Question Answer

ഒരൊറ്റ നിമിഷം
Question 1.
ഒരു ദിവസം അപ്രതീക്ഷിതമായി ഭൂമിയിൽ വായുസഞ്ചാരം നിലച്ചു. വായു നിന്നതോടെ ജനങ്ങളെല്ലാം മരപ്പാവകളെപ്പോലെ നിശ്ചലരായിത്തീർന്നു. ഇതിന്റെ ധാരാളം കാഴ്ചകൾ കവിതയിലുണ്ടല്ലോ എന്തെല്ലാ മാണവ?
Answer:
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നയാൾ ആ ഉരുളയും കയ്യിൽ പിടിച്ച് വായും തുറന്ന് ഇരിക്കുന്നു. അത് കണ്ടിരിക്കുന്നയാൾ കണ്ണും തുറന്ന് അനക്കമില്ലാത്ത പാവയെപോലെ നിൽക്കുന്നു. മുണ്ട് ഉടുത്തു കൊണ്ടി രിക്കുന്നയാൾ രണ്ട് കൈ കൊണ്ടും മുണ്ടിന്റെ കര ഞൊറിഞ്ഞത് പിടിച്ച് നിൽക്കുന്നു. വടിയെടുത്ത് ഓടി പ്പോയയാൾ കുഴിയിൽ വീണ മരത്തടിപ്പോലെ അവിടെ കിടക്കുന്നു. വെള്ളത്തിൽ മുങ്ങികിടക്കുന്നവർ മുങ്ങിയും മുകളിലേക്ക് പൊങ്ങി വന്നവർ പൊങ്ങിയും കിടക്കുന്നു. എണ്ണതേക്കുന്നവരും കണ്ണെഴുതുന്ന വരും എല്ലാം അതുപോലെ തന്നെ നിശ്ചലമായി നിൽക്കുന്നു. കഞ്ഞി കുടിക്കാൻ തുടങ്ങിയയാൾ തവി താഴ്ത്തി അനങ്ങാൻ ആവാതെയിരിക്കുന്നു. പാട്ടുപാടുന്നവരോ,ഒരുകൈ ചെവിയിലും വെച്ച് വാ തുറന്ന് ഇരിക്കുന്നുണ്ടായിരിക്കും. മദ്ദളം കൊട്ടുന്നയാൾ ആ മദ്ദളം കഴുത്തിലുമിട്ട് ചലിക്കാൻ കഴിയാതെ നിൽക്കുന്നു. ഇത്രയും കാഴ്ചകളാണ് കവിതയിൽ ഉള്ളത്.

വായുവില്ലാത്ത ലോകം Notes Question Answer Class 5 Kerala Padavali Chapter 4

അക്ഷരക്കിലുക്കം
Question 1.
ഉണ്ടിരിക്കുന്നവൻ വായും തുറന്നങ്ങു
മിണ്ടാതിരുന്നാനുരുളയും കൈക്കൊണ്ടു
കണ്ടിരിക്കുന്നവൻ കണ്ണും തുറന്നൊരു
തണ്ടികപ്പാവയെപ്പോലിരുന്നീടുന്നു
അടിവരയിട്ട് പദങ്ങളുടെ പ്രത്യേകതയെന്ത്?
പാഠഭാഗത്തിൽ ഇതേ പ്രത്യേകതയുള്ള (അക്ഷരങ്ങൾ ആവർത്തിച്ചുവരുന്ന) മറ്റു വരികൾ കണ്ടെത്തി നോട്ടുപുസ്തകത്തിലെഴുതൂ.
Answer:
ഈ വരികളിൽ എല്ലാം രണ്ടാമത്തെ അക്ഷരം (ണ്ട) ആവർത്തിച്ചു ഒരുപോലെ വരുന്നു. ഇതിനെ ദ്വിതീയാ ക്ഷരം പ്രാസം എന്നാണ് പറയുക. അതായത് രണ്ടാമത്തെ അക്ഷരം ആവർത്തിച്ചു വരുന്നു. ഈ പ്രാസം കൊണ്ട് കവിതയ്ക്ക് ചൊല്ലിക്കേൾക്കുമ്പോൾ അനായാസ ഭംഗി കൈവരുന്നുണ്ട്.

1. മുണ്ടുടുക്കുന്നവൻ രണ്ടു കരം കൊണ്ടു
മുണ്ടും ഞൊറിഞ്ഞു പിടിച്ചു നിന്നീടുന്നു
തണ്ടെടുത്തും കൊണ്ടു മണ്ടുന്നവനൊരു
കുണ്ടിൽ മറിഞ്ഞു കിടന്നാൻ തടിപോലെ

2. മുങ്ങിക്കിടക്കുന്നു വെള്ളത്തിലും ചിലർ
പൊങ്ങുന്നതിൽ മുമ്പു വായു ശമിക്കയാൽ

3. എണ്ണ തേയ്ക്കുന്നവരപ്പാടിരിക്കുന്നു,
കണ്ണെഴുതുന്നവരങ്ങനെ പാർക്കുന്നു

4. കഞ്ഞികോരിക്കുടിക്കാൻ തുടങ്ങുന്നവൻ
മുഞ്ഞിയും താഴ്ത്തീട്ടങ്ങാതിരിക്കുന്നു

5. മദ്ദളം കൊട്ടുന്ന വിദ്വാൻ കഴുത്തിലാ-
മദ്ദളമിട്ടുകൊണ്ടങ്ങനെ നില്ക്കുന്നു

6. പറ്റുവിളിക്കും കുഴൽക്കാരനന്നേരം
തെറ്റെന്നു കാലും കവച്ചു നിന്നീടുന്നു

7. എത്രയും വിസ്മയം! സർവജനങ്ങളും
ചിത്രമെഴുതിയപോലെ കാണായ് വന്നു

ആസ്വാദനമെഴുതാം
Question 1.
വായുവില്ലാതായപ്പോൾ എന്ന കവിതയിലെ എന്തെല്ലാം കാര്യങ്ങളാണ് നിങ്ങളുടെ മനസ്സിൽ തട്ടിയത്? താളഭംഗി, വിവിധ ദൃശ്യങ്ങൾ ഇനിയുമെന്തെല്ലാം? ചർച്ച ചെയ്തു. അവയെല്ലാം ഉൾപ്പെടുത്തി ആസ്വാദ നക്കുറിപ്പ് തയ്യാറാക്കൂ.
Answer:
സാധാരണ സംഭവങ്ങൾക്കപ്പുറം എന്ത് എന്ന ചോദ്യം വായനക്കാരിൽ ഒട്ടേറെ ചിന്തകൾ സൃഷ്ടിക്കും. കാര്യങ്ങൾ ഇപ്പോൾ നടക്കുന്നതിനു വിപരീതമായി നടന്നാൽ എന്ത് സംഭവിക്കും? ഈ ചോദ്യം ഒരേ സമയം വായനക്കാരിലും കേൾവിക്കാരിലും കൗതുകവും ആകാംക്ഷ ഉണ്ടാക്കും. ‘വായുവില്ലാത്ത ലോകം’ എന്ന തുള്ളൽ ഭാഗത്തിൽ കുഞ്ചൻ നമ്പ്യാർ ഇതേ ചോദ്യമാണ് നർമരൂപേണ നമ്മോട് ചോദിക്കുന്നത്. വായു ഇല്ലാതെയാകുമ്പോഴാണ് നാം വായുവിന്റെ വില അറിയുക. കണ്ണില്ലാതാവുമ്പോൾ കണ്ണിന്റെ വില അറിയും എന്ന് പറയും പോലെ. വായുവില്ലാത്ത ലോകത്തെ നമ്പ്യാർ ഭാവനാ ചിത്രമാക്കി ഇതിൽ വിക സിപ്പിക്കുന്നു. കവി വാക്ക് കൊണ്ട് വരച്ച ഈ ചിത്രം നമുക്ക് ചുറ്റുമുള്ള വായുവിന്റെ പ്രാധാന്യത്തെക്കു റിച്ച് ചിന്തിക്കാൻ നമുക്ക് പ്രേരണ നൽകുന്നു.

വെള്ളം ഇല്ലാതായാലും ഭക്ഷണം ഇല്ലാതായുലുമെല്ലാം എന്ത് സംഭവിക്കും എന്ന് നമുക്കറിയാമല്ലോ. അതിലേറെ കഷ്ടമായിരിക്കും വായു ഇല്ലാതായാൽ സംഭവി ക്കുക. മനുഷ്യന് അത്യാവശ്യമായ വായു ഇല്ലാതായാലുള്ള രംഗങ്ങൾ ഒരു ചിത്രം പോലെ നമ്പ്യാർ ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു. പെട്ടെന്ന് വായു ഇല്ലാതായാൽ മനുഷ്യരെല്ലാവരും കൊത്തിപ്പണി കഴി പ്പിച്ച പാവകൾ പോലെ നിശ്ചലമായി ഇരിക്കും എന്നാണ് കവി പറയുന്നത്. ഭക്ഷണം കഴിച്ചു കൊണ്ടിരി ക്കുന്നയാൾ ആ ഉരുളയും കയ്യിൽ പിടിച്ച് വായും തുറന്ന് ഇരിക്കുന്നുണ്ടാവും. മുണ്ട് ഉടുത്തു കൊണ്ടിരിക്കു ന്നയാൾ രണ്ട് കൈകൊണ്ടും മുണ്ടിന്റെ കര ഞൊറിഞ്ഞത് പിടിച്ച് നിൽക്കുന്നുണ്ടാവും.

വടിയെടുത്ത് വെള്ളത്തിൽ മുങ്ങി ഓടിപ്പോയയാൾ കുഴിയിൽ വീണ മരത്തടിപോലെ അവിടെ കിടക്കുന്നു ണ്ടായിരിക്കും. എണ്ണ കിടക്കുന്നവർ മുങ്ങിയും മുകളിലേക്ക് പൊങ്ങി വന്നവർ പൊങ്ങിയും തേക്കുന്നവരും കണ്ണെഴുതുന്നവരും എല്ലാം അതുപോലെതന്നെ നിശ്ചലമായി നിൽക്കും. കഞ്ഞികുടിക്കാൻ തുടങ്ങിയയാൾ തവി താഴ്ത്തി അനങ്ങാൻ ആവാതെയിരിക്കും. പാട്ടുപാടുന്നവരോ, ഒരു കൈ ചെവി യിലും വച്ച് വാ തുറന്ന് ഇരിക്കുന്നുണ്ടായിരിക്കും. മദ്ദളം കൊട്ടുന്നയാൾ ആ മദ്ദളം കഴുത്തിലുമിട്ട് ചലി ക്കാൻ കഴിയാതെ നിൽക്കും. ഇങ്ങനെ വായു ഇല്ലാതായാൽ എല്ലാ ജനങ്ങളും, ഒരു കടലാസിൽ വരച്ച ചിത്രം പോലെയായിരിക്കും എന്നാണ് നമ്പ്യാർ പറയുന്നത്. ചുരുക്കത്തിൽ മരണം പോലെ നിശ്ചലം എന്നർത്ഥം. ഈ ചിത്രങ്ങൾ ഒക്കെയും മനുഷ്യരിൽ ദുഃഖമാണ് ഉണ്ടാക്കുക. എങ്കിലും നമ്പ്യാർ അത് നർമത്തോടെ ആവിഷ്കരിച്ചെന്നു മാത്രം. കഷ്ടകാലത്തിൽ നിന്നും ചിരി ഉണ്ടാക്കുന്ന ഈ സന്ദർഭം നമ്പ്യാരുടെ പ്രതിഭയ്ക്ക് വലിയ ഉദാഹരണമായി മാറുന്നു. ഏത് വിഷമാവസ്ഥകളെയും നർമ ബോധ ത്തോടെ തരണം ചെയ്യാനുള്ള പ്രേരണ ഈ കവിത നമുക്ക് നൽകുന്നു.

വായുവില്ലാത്ത ലോകം Notes Question Answer Class 5 Kerala Padavali Chapter 4

കടങ്കഥകളുടെ ലോകം
Question 1.
വായുവില്ലാതായാൽ എന്ന കവിതയിൽ അക്ഷരങ്ങളുടെ ആവർത്തനഭംഗി നിങ്ങൾ കണ്ടുവല്ലോ. താഴെ കൊടുത്ത കടങ്കഥകളിലും ഈ പ്രത്യേകതകൾ കാണുന്നുണ്ടോ? പറയൂ
‘കണ്ടം കണ്ടം കണ്ടിക്കും
തുണ്ടം പോലും തിന്നില്ല’
‘ഇലയില്ലാത്തൊരു പൂവില്ലാത്തൊരു
കായില്ലാത്തൊരു കരിവള്ളി’
വായുവില്ലാത്ത ലോകം Notes Question Answer Class 5 Kerala Padavali Chapter 4 1
ചിത്രത്തിലെ കടങ്കഥകൾ കണ്ടെത്തൂ.

  • കെട്ടാത്ത തുണിയില്ലാത്ത മേൽക്കൂരയേത്?
  • അടിക്കാത്ത മുറ്റമേത്?
  • എന്റെ പായ മടക്കീട്ടു മടക്കീട്ടും തീരുന്നില്ല
  • അടിച്ചുവാരിയെ മുറ്റത്ത് വാരിയെറിഞ്ഞ മണൽത്തരികൾ
  • വലിയ പറമ്പിൽ ചെറിയ വെള്ളി തളിക
  • കാട്ടിൽ ഒരു കൊച്ചരിവാൾ
  • അരമുറി പൂട്ടിന് ആയിരം തേങ്ങ

Class 5 Malayalam Kerala Padavali Notes Unit 2 ഒപ്പം ചിരിക്കാം ഓർത്തുചിരിക്കാം
വായുവില്ലാത്ത ലോകം Notes Question Answer Class 5 Kerala Padavali Chapter 4 2
ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളുമായി മല്ലിടുന്ന മനുഷ്യർ നർമ്മബോധത്തോടെ ജീവിതാനുഭവ ങ്ങളെ ആവിഷ്ക്കരിക്കാറുണ്ട്. ഇത്തരം ജനകീയ ആവിഷ്കാരങ്ങളാണ് ഭാഷയിലെ ഹാസ്യസാഹിത്യത്തെ വളർത്തിയത്.

ഓരോരുത്തരുടെയും ജീവിതാനുഭവങ്ങൾ പുരാണകഥകളിലും പുരാണകം സന്ദർഭങ്ങൾ കേരളീയരുടെ ജീവി തത്തിലേക്കും കലാപരമായി കടന്നുവന്നു. വായുവില്ലാത്ത ലോകം എന്ന കവിതയിലും മുണ്ടുടുക്കുന്നവരും എണ്ണ തേയ്ക്കുന്നവരും കഞ്ഞി കോരികുടിക്കുന്നവരും എല്ലാമടങ്ങുന്ന വലിയൊരു കേരളീയ സമൂഹമുണ്ട്. കുട്ടികൾ കൂടി കഥാപാത്രങ്ങളായ കടങ്കഥ എന്ന നാടോടികഥയിലും നർമ്മ രസം നിറഞ്ഞുനിൽക്കുന്നു. കടുത്ത ജീവിത വിഷയങ്ങൾപോലും നർമ്മം കലർന്ന ഭാഷയിലൂടെ ആവിഷ്കരിച്ച് മലയാളത്തെ ചിരിപ്പിച്ച് എഴുത്തു കാരനാണ് വൈക്കം മുഹമ്മദ് ബഷീർ. കുട്ടിക്കാല അനുഭവങ്ങൾ ആവിഷ്ക്കരിക്കുമ്പോഴും നീർനാഗം എന്ന കഥയിൽ അദ്ദേഹത്തിന്റെ നർമ്മരസം നിറഞ്ഞൊഴുകുന്നത് കാണാം.

വായുവില്ലാത്ത ലോകം Notes Question Answer Class 5 Kerala Padavali Chapter 4

പ്രവേശക പ്രവർത്തനം
• കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന സിനിമയിലെ ഹാസ്യരംഗങ്ങളുടെ വീഡിയോ അല്ലെങ്കിൽ ക്ലിപ്പുകളും കാണി ച്ചുകൊടുക്കുക.
ഉദാ : പറക്കും തളിക, സി. ഐ.ടി. മൂസ, പാണ്ടിപ്പട, കിലുക്കം
വായുവില്ലാത്ത ലോകം Notes Question Answer Class 5 Kerala Padavali Chapter 4 3

Leave a Comment