Practicing with Class 8 Malayalam Kerala Padavali Notes Pdf and വഴിയാത്ര Vazhiyathra Notes Questions and Answers improves language skills.
വഴിയാത്ര Question Answer Notes Std 8 Malayalam Kerala Padavali Chapter 3
Class 8 Malayalam Kerala Padavali Unit 1 Chapter 3 Notes Question Answer Vazhiyathra
Class 8 Malayalam Vazhiyathra Notes Questions and Answers
Question 1.
“അന്യന്മാരുടെ ഔദാരത്തിൽ ദൃഢമായി വിശ്വ സിച്ചുകൊണ്ടുള്ള പോക്കാണ് ഇത്” ലേഖകൻ പരാമർശിക്കുന്നത് എന്താണ് ? വിശദമാക്കുക.
Answer:
വണ്ടികളും വള്ളങ്ങളും മറ്റു യാത്രാ സൗകര്യ ങ്ങളും ഇല്ലാതിരുന്ന കാലത്തു കാൽ നടയാത്രയാ യിരുന്നു ഏക ആശ്രയം. ഹോട്ടലുകളോ, ചായ ക്കടകളോ അന്ന് ഉണ്ടായിരുന്നില്ല. യാത്രപോകു അവർ പോതിച്ചോറ് കരുതുകയാണ് പതിവ്. എന്നാൽ ഒന്നും കരുതാതെ പോകുന്ന കൂട്ടരുമു ണ്ട്. വഴിയാത്രകാർക്ക് ചോറ് കൊടുക്കുക എന്നത് അക്കാലത്തെ ഗൃഹസ്ഥർക്ക് ഒരന്തസ്സായിരുന്നു. ഇങ്ങനെയുള്ള വീടുകൾ കാരണം വഴിയാത്ര ക്കാർക്ക് ഭക്ഷണത്തിനു ബുദ്ധിമുട്ട് ഉണ്ടാകാമില്ല. അന്യന്മാരുടെ ഔദാര്യത്തിൽ ദൃഢമായി വിശ്വസി ച്ചുകൊണ്ടുള്ള പോക്കാണ് ഇത് എന്ന് ലേഖകൻ പരാമർശിക്കുന്നത് ഇതു കൊണ്ടാണ്.
Question 2.
“അവർ അങ്ങനെ കഴിയുന്നു – ഒരു കുടുംബ ത്തിലെ അംഗങ്ങളായി കഴിയുന്നു” യാത്രാന്ത്യ ത്തിൽ യാത്രക്കാർ എത്തിച്ചേരുന്ന അവസ്ഥ യാണിത്. ഈ യാത്രയിൽ അവർക്ക് എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടായത്?
Answer:
കൊല്ലം വലിയപാലക്കടവിൽ നിന്ന് ഒരു തപാൽ വള്ളം തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെടു മ്പോൾ അതിൽ നാനാജാതി മതസ്ഥർ ഉണ്ടാക്കും. അമ്പാ സമുദ്രക്കാരൻ, ഒരു ചെട്ടിയാർ, പറവൂർക്കാ രൻ, ഒരു ഹൈക്കോടതിക്കഷി, പത്തനാപുരത്തു കാരൻ, ഒരു മൈതിൽ പച്ച മുതലാളി, ചവരക്കാ രൻ ഒരു ഗൃഹസ്ഥൻ, പെരിങ്ങനാട്ടുകാരൻ ഒരു നമ്പ്യാതി, തുമ്പമൺകാരൻ ഒരു വാധ്യാർ, പ്രാക്കു ളത്തുകാരൻ ഒരു രോഗി, മാവേലിക്കരക്കാരൻ ഒരു മന്ത്രവാദി, ജ്യോത്സ്യൻ എന്നിവരായിരുന്നു അതിലെ യാത്രക്കാർ, യാത്രയുടെ തുടക്കത്തിൽ അവർ അപരിചിതരെ പോലെ അവരവരുടെ സ്ഥാനങ്ങളിൽ ഇരിക്കുന്നു.
കുറച്ചു ദൂരം പിന്നിടു മ്പോഴേക്ക് ലഘു സംഭാഷണങ്ങളിലൂടെ അവർ സൗഹൃദത്തിൽ ഏർപ്പെടുന്നു. അമ്പാസമുദ്രം തോർത്തിന്റെ വിലകൾ ചവറക്കാരൻ ഗൃഹസ്ഥൻ പഠിക്കുന്നു. തിരുവനന്തപുരത്തെ വക്കീലന്മാരുടെ സാമർഥ്യങ്ങൾ തുമ്പമൺകാരൻ വാധ്യാർ മനസി ലാക്കുന്നു. വാധ്യാർ മൈതിൻ പച്ച മുതലാളിയെ ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിലെ ധനിക്കു ശത്രുക്കള സംഖ്യ മുണ്ടാകാടാ എന്നതിൽ ‘ധനി എന്നുള്ളത് തനിക്ക് ശത്രുക്കൾ എന്നല്ല അർഥ മെന്നും ‘ധനി’ എന്നാൽ ധനവാനെന്നാണർത്ഥ മെന്നും പറഞ്ഞു പഠിപ്പിക്കുന്നു.
അവസാനം കൽപ്പാലക്കടവിൽ എത്തുമ്പോഴേക്കും നസ്വാതിക്കു ഖുർആനെപ്പറ്റിയും ജ്യോത്സ്യനു പറ വരെ ഗൃഹസ്ഥന്മാരെപ്പറ്റിയും, ഗൃഹസ്ഥൻ പേരി ങ്ങനാട്ടെ മരിച്ചീനി കൃഷിയെപ്പറ്റിയും രോഗിക്ക് അമ്പാ സമുദ്രത്തിലെ ഒരു നല്ല ചിന്താർമണി വൈദ്യന്റെ പാടവത്തെപ്പറ്റിയും മനസ്സിലാക്കുന്നു. അങ്ങനെ യാത്രയുടെ അവസാനം ആവുമ്പോ ഴേക്കും എല്ലാവരും പരസ്പരം അറിവുകൾ കൈമാ റുന്നു. അവർ ഇഴുക്കിച്ചേർന്ന് ഒരു കുടുംബത്തിലെ അംഗങ്ങളെപോലെയായി മാറുന്നു.
Question 3.
ഇന്നത്തെ യാത്ര ലോകപരിചയം സമ്പാദിക്കുന്ന തിന് സഹായിക്കുന്നില്ല എന്നു ലേഖകൻ പറയാൻ
കാരണമെന്ത്?
Answer:
പണ്ടുകാലത്തെ യാത്രകൾ ഇന്നത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. കാൽനടയായും കാളവണ്ടികളിലും വള്ളങ്ങളിലും ഒക്കെയിരുന്നു അന്നത്തെ യാത്ര. ലക്ഷ്യത്തിലെത്താൻ ഒരുപാട് നേരമെടുക്കുന്ന യാത്രകളായിരുന്നു അവ. അതു കൊണ്ടു തന്നെ യാത്രക്കാർ തമ്മിൽ ആശയവിനി മയത്തിനും അടുത്തിടപഴകാനുമെല്ലാം ഒരുപാട് സമയവും, സൗകര്യവും ഉണ്ടായിരുന്നു. യാത്രക്കി ടയിൽ ഹോട്ടലുകളോ ചായക്കടകളോ ഒക്കെ കുറ വായതു കൊണ്ടുതന്നെ കയ്യിൽ ഉള്ള ഭക്ഷണം സഹയാത്രികർക്കുകൂടി പങ്കുവെക്കാനും അവർ ശ്രദ്ധിച്ചിരുന്നു. വേഗമേറിയ യാത്രകളുടെ കാല മാണ് ഇന്ന്. എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്തുന്ന യാത്രകളോടാണ് നമുക്കെല്ലാം താൽപ്പര്യം. സ്വന്തം വഹനങ്ങളിലാണ് കൂടുതലും യാത്ര ഇനിയിപ്പോൾ ബസ്സിലോ ട്രെയിനിലോ ആണ് യാത്രയെങ്കിൽ തന്നെ എല്ലാവർക്കും തിരക്കാണ്. അടിത്തിരിക്കുന്നവരെ ശ്രദ്ധിക്കുകയോ പരിചയ പ്പെടുകയോ ചെയ്യുന്നില്ല പണം കൊടുത്താൽ ഭക്ഷ ണവും കിട്ടും. ഇതൊക്കെ കൊണ്ടാണ് ഇന്നത്തെ യാത്രകളിൽ വ്യക്തിബന്ധങ്ങളോ, ലോകപരിച യമോ ഉണ്ടാകുന്നില്ല എന്നു പറയുന്നത്.
Question 4.
“സാമൂഹിക ജീവിതത്തിലെ ചില ചിത്രങ്ങൾ നർമ്മ മധുരമായി അവതരിപ്പിച്ച് വായനക്കാരെ ചിന്തിപ്പി ക്കുകയും ചിരിപ്പിക്കുകയും ചെയ്യുകയാണ് ലേഖ കൻ”. ഈ പ്രസ്താവനയെ എങ്ങനെ സാധൂക രിക്കാം ? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
മൂന്നു കാലഘട്ടങ്ങളിലെ യാത്രകളെക്കുറിച്ച് നർമ്മ മധുരമായി വായനക്കാരുടെ മുന്നിൽ അവതരിപ്പി ക്കുകയാണ് കവി.
വാഹനങ്ങളൊന്നും ഇല്ലാത്ത കാലത്തെ കാൽനട യാത്രകൾ ആളുകൾ ആനന്ദകരമാക്കി മാറ്റിയി രുന്നു. യാത്രകളിൽ കണ്ടുമുട്ടുന്നവരുമായി വ്യക്തി ബന്ധങ്ങളും സ്നേഹബന്ധങ്ങളും സ്ഥാപിച്ചിരു ന്നു. “അന്യന്മാരുടെ ഔദാര്യത്തിൽ ദൃഢമായി വിശ്വസിച്ചുകൊണ്ടുള്ള പോക്കാണ് ഇത് എന്ന പ്രയോഗത്തിലൂടെ അന്നത്തെ ജനങ്ങളുടെ സഹാ യമനസകതയെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. യാത്രക്കാർക്ക് ഭക്ഷണം നൽക്കുക എന്ന ധാരാ ളിത്തം അന്നത്തെ ചില കുടുംബങ്ങളെയും സാമ്പ ത്തികമായി തകർത്തു എന്നും അദ്ദേഹം പറയു ന്നുണ്ട്.
നാനാജാതി മതസ്ഥർ ഒരുമിച്ചുള്ള വള്ളത്തിലുള്ള യാത്രയിലെ സ്നേഹബന്ധങ്ങളെയും സൗഹൃദ സംഭാഷണങ്ങളെയും കുറിച്ചു ലേഖകൻ വിശദ മാക്കുന്നുണ്ട് . അങ്ങനെ യാത്രയുടെ അവസാനം ആവുമ്പോഴേക്കും എല്ലാവരും പരസ്പരം അറി വുകൾ കൈമാറുന്നു. അവർ ഇഴുകിച്ചേർന്ന ഒരു കുടുംബത്തിലെ അംഗങ്ങളെപോലെയായി മാറു ന്നു. നവദമ്പതിമാരെപ്പോലെ അടുത്തുടുത്തു കിട ക്കുന്നവർ, മൈതീൻ പിച്ചയുടെ നീണ്ട താടിയിൽ കുടിങ്ങിയ പൂണൂൽ തുടങ്ങിയ പ്രയോഗങ്ങളിലൂടെ ചിന്തയോടൊപ്പം ചിരിയും അദ്ദേഹം വായന ക്കാർക്ക് പകർന്നു നൽക്കുന്നു.
എന്നാൽ ഇന്നത്തെ കാലത്തു ക്ലേശങ്ങൾ കുറഞ്ഞ യാത്രകളാണ് ആരും അന്യരെ കൂടുതൽ ആശ്രയി ക്കുന്നില്ല. എത്രയും പെട്ടന്ന് ലക്ഷ്യസ്ഥനത്ത് എത്തുന്ന യാത്രകളോടാണ് നമുക്കെല്ലാം താൽപര്യം സഹയാത്രികരോട് പോലും അധികം ബന്ധം സ്ഥാപിക്കുന്നില്ല. “എങ്ങനെയാണ് ഈ മാതിരി യാത്രകൊണ്ടു വല്ല ലോക പരിചയവും സമ്പാദിക്കുക’ എന്ന് ചോദിച്ചുകൊണ്ടാണ് ഇ. വി. ഈ ലേഖനം അവസാനിപ്പിക്കുന്നത്.
Question 5.
മൂന്നു കാലഘട്ടങ്ങളിലെ യാത്രാനുഭവങ്ങളാണ് വഴിയാത്ര എന്ന പാഠഭാഗത്തുള്ളത്. അക്കാലത്ത യാത്രകളുമായി അവ താരതമ്യം ചെയ്യുക.
Answer:
വണ്ടികളും വള്ളങ്ങളും മറ്റും യാത്രാസൗകര്യ ങ്ങളും ഇല്ലാതിരുന്ന കാലത്തു കാൽനട യാത്രയാ യിരുന്നു ഏക ആശ്രയം. ഹോട്ടലുകളോ, ചായ ക്കടകളോ അന്ന് ഉണ്ടായിരുന്നില്ല. യാത്ര പോകു അവർ പൊതിച്ചോറ് കരുതുകയാണ് പതിവ്. എന്നാൽ ഒന്നും കരുതാതെ പോകുന്ന കൂട്ടരുമുണ്ട്. വഴിയാത്രക്കാർക്ക് ചോറ് കൊടുക്കുക എന്നത് അക്കാലത്ത് ഗൃഹസ്ഥർക്ക് ഒരന്തസ്സായിരുന്നു. ഇങ്ങനെയുള്ള വീടുകൾ കാരണം വഴിയാത ക്കാർക്ക് ഭക്ഷണത്തിനു ബുദ്ധിമുട്ട് ഉണ്ടാകാറില്ല. ഈ യാത്രകളിൽ കണ്ടുമുട്ടുന്നവരുമായി വ്യക്തി ബന്ധങ്ങളും സ്നേഹബന്ധങ്ങളും ആളുകൾ സ്ഥാപിച്ചിരുന്നു.
അടുത്തത് വള്ളത്തിൽ യാത്രചെയ്ത കാലമാണ്. നാനാ ജാതിമതസ്ഥരായ ആളുകൾ വള്ളത്തിലു ണ്ടാകും. ഒരുപാട് നേരെമെടുത്തിരുന്ന യാത്ര യായ തുകൊണ്ടു തന്നെ അവർ അടുത്തിടപഴകുകയും തങ്ങൾക്കറിയാവുന്ന കാര്യങ്ങളും തങ്ങളുടെ നാട്ടി ലെയും വീട്ടിലെയും വിശേഷങ്ങളും പങ്കുവയ്ക്കു കയും ചെയ്തിരുന്നു. അങ്ങനെ യാത്രയുടെ അവ സാനം ആവുമ്പോഴേക്കും എല്ലാവരും പരസ്പരം അറിവുകൾ കൈമാറുന്നു. അവർ ഇഴുകിച്ചേർന്ന് ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെയായി മാറുന്നു. കാലം മാറി യാത്രയുടെ രീതികൾ മാറി യാത്രകൾ തീവണ്ടിയിലും ബസിലും സ്വാകര്യ വാഹനങ്ങളിലുമായി. ആരും അന്യരെ കൂടുതൽ ആശ്രയിക്കാതായി. എത്രയും പെട്ടെന്ന് ലക്ഷ്യ സ്ഥാനത്ത് എത്തുന്ന യാത്രകളോടാണ് നമു ക്കെല്ലാം താൽപ്പര്യം. കാശ് കൊടുത്താൽ ഭക്ഷണം കിട്ടുമെന്നുള്ളതു കൊണ്ടു പൊതിച്ചോറുകൾക്കും പ്രസക്തിയില്ലാതായി.
ഇന്നത്തെ യാത്രകളിൽ വ്യക്തിബന്ധങ്ങളോ ലോക പരിചയമോ ഉണ്ടാകുന്നില്ല.
Question 6.
• അതിൽ പന്ത്രണ്ടിടങ്ങഴിയുടെ ചോറും വഴിയാ തക്കാരാണ് തട്ടുന്നത്.
• എന്നെ ഇങ്ങനെ തട്ടികളിക്കരുത്.
• തട്ടിക്കളയും നിന്നെ ഞാൻ
അടിവരയും പദത്തിന് ഓരോ സന്ദർഭത്തിലും വരുന്ന അർഥവ്യത്യാസം കണ്ടെത്തുക.
Answer:
ആദ്യ വാക്യത്തിൽ തിന്നുന്നത് ‘ എന്ന അർത്ഥ ത്തിലാണ് തട്ടുന്നത് ‘എന്ന് പ്രയോഗിച്ചിട്ടുള്ളത് രണ്ടാമത്തെ വാക്യത്തിൽ വ്യക്തിത്വത്തെ പരിഗ ണിക്കാതെ അങ്ങോടും ഇങ്ങോട്ടു മാറ്റുക’ എന്ന അർത്ഥത്തിലാണ് തട്ടിക്കളിക്കുക എന്ന പദം ഉപ യോഗിച്ചിരിക്കുന്നത്.
മൂന്നാമത്തെ വാക്യത്തിൽ കൊന്നു കളയും’ എന്ന അർത്ഥത്തിലാണ് തട്ടിക്കളയും എന്ന പദം പ്രയോ ഗിച്ചിരിക്കുന്നത്.
കൂടുതൽ ഉദാഹരണങ്ങൾ
എന്റെ അപേക്ഷ താങ്കൾ തട്ടിക്കളയരുത് – ഉപേ ക്ഷിക്കരുത് എന്ന് അർഥം
Question 7.
യാത്ര കാഴ്ചയുടെ അനുഭവം മാത്രമല്ല, മറ്റെന്തൊ ക്കെയോ നമുക്ക് നിൽക്കുന്നുണ്ട് യാത്ര നിങ്ങൾക്കു നൽകിയ വ്യത്യാസ്താനുഭവങ്ങൾ ചേർന്ന് വിവരണം തയ്യാറാക്കൂ.
Answer:
യാത്രാ നമുക്ക് സമ്മാനിക്കുന്നത് കാഴ്ചയുടെ സൗന്ദര്യം മാത്രമല്ല ഒരുപാട് അനുഭവങ്ങളും അറി വുകളുമാണ്. പുതിയ ഒരു നാട് കാണുമ്പോൾ നാം പുതിയ കുറേ മനുഷ്യരെ പരിചയപ്പെടുന്നു. അവ രുടെ സംസ്കാരം, ഭാഷ, നാട് ജീവിത രീതി, വേഷം എന്നിവയെല്ലാം അടുത്തറിയാൻ നമുക്ക് സാധിക്കുന്നു. ഇതിലൂടെയെല്ലാം പുതിയ കുറേ അറിവുകൾ നേടാനും നമുക്ക് സാധിക്കുന്നു. കഴിഞ്ഞ ഓണാവധിക്കാലത്തുണ്ടായ ഒരു അനുഭ വമാണ് എനിക്കിപ്പോൾ ഓർമ്മ വരുന്നത്. ഞാനും അച്ഛനും അമ്മയും കുടിയാണ് പാലക്കാടിനിടു ത്തുള്ള നെല്ലിയാമ്പതിയിലേക്ക് ഒരു കൊച്ചു വിനോദ യാത്ര പോയത്. രാവിലെ പോയി വൈകിട്ട് തിരിച്ചുവരാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. മനോഹ രമായ തേയിലത്തോട്ടങ്ങളും, ഓറഞ്ച്ഫാമും ഒക്കെ കണ്ടു തിരിച്ചു മലയിറങ്ങുമ്പോഴേക്കും നേരം ഇരുട്ടി.
പകുതിവഴിയെത്തിയപ്പോൾ കോടയിറങ്ങിയതു കാരണം റോഡൊന്നും കാണാൻ പറ്റുന്നില്ല. എന്ത് ചെയ്യുമെന്നറിയാതെ വഴിയരികിൽ ഞങ്ങൾ നിൽക്കുമ്പോഴാണ് അടുത്ത വീട്ടിൽ നിന്ന് ഒരു ചേട്ടൻ ഇറങ്ങിവന്നത്. തമിഴ്കലർന്ന മലയാളത്തിൽ ഞങ്ങളോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഈ സമയത്തു യാത്ര ചെയ്യുന്നത് അപക ടമാണെന്ന് പറഞ്ഞ അദ്ദേഹം ഞങ്ങളെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. 2 മുറികൾ മാത്രമുള്ള ഓടിട്ട ഒരു കൊച്ചു വീടായിരുന്നു അത്. അവിടെ അദ്ദേ ഹത്തിന്റെ ഭാര്യയും എന്റെ അതേ പ്രായത്തിലുള്ള മോളും ഉണ്ടായിരുന്നു. എന്റെ കയ്യിലുള്ള ചോക്ലേറ്റ് ഞാൻ അവിടുത്തെ കുട്ടിക്ക് കൊടുത്തു. തണുത്ത വിറച്ചു വിശന്നിരുന്ന ഞങ്ങൾക്ക് പുത യ്ക്കാൻ കമ്പിളി പുതപ്പും നല്ല ചൂട് കഞ്ഞിയും അവർ തന്നു. അന്ന് രാത്രി അവിടെ കിടന്നുറങ്ങി. എല്ലാവരോടും നന്ദിയും പറഞ്ഞു രാവിലെ തന്നെ ഞങ്ങൾ മലയിറങ്ങി. ജീവിതത്തിൽ ഒരിക്കലും മറ ക്കാൻ പറ്റാത്ത ഒരു അനുഭവമായിരുന്നു അത്.
Question 8.
‘ഒടുവിൽ കൽപ്പാല കടവിൽ പിറ്റേദിവസം ഉച്ചയ്ക്ക് എത്തുമ്പോഴേക്കു നമ്പ്യാതിക്കു ഖുർ
ആനെപ്പറ്റി അൽപ്പമറിയാം; ജോത്സ്യനു പറവൂര ഗൃഹസ്ഥന്മാരെപ്പറ്റി നല്ലതുപോലെ അറിയാം. ഗൃഹ സ്ഥനു പെരിങ്ങനാട്ടെ മരച്ചീനി ഷിയെപ്പറ്റി വിവരിച്ചറിയാം; രോഗിക്ക് അമ്പാസമുദ്രത്തിലെ ഒരു നല്ല ചിന്താർമണിവൈദ്യന്റെ പാടവത്തെപ്പറ്റി ധാരാളം അറിയാം.”
അടിവരയിട്ട് പദങ്ങൾ അറിയാം എന്ന ക്രിയ്ക്ക് വരുത്തിയ അർഥവ്യത്യാസം ശ്രദ്ധിച്ചുവല്ലോ. ഇത്തരം കൂടുതൽ പ്രയോഗങ്ങൾ കണ്ടെത്തിയെ ഴുതുക.
Answer:
ക്രിയാവിശേഷണം: ക്രിയയെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് ക്രിയാവിശേഷണം ഉദാ: പതുക്കെ നടന്നു, വേഗത്തിൽ നടന്നു, തെല്ലിട നടന്നു, പിച്ചവച്ചു നടന്നു ഒളിച്ചു നടന്നു.
ഉറക്കെ ചിരിച്ചു, പതുക്കെ ചിരിച്ചു, പൊട്ടിപൊട്ടി ചിരിച്ചു. കുലുങ്ങിചിരിച്ചു.
നടന്നു, ചിരിച്ചു എന്നീ ക്രിയകളെ വിശേഷിപ്പക്കാൻ ഉപയോഗിക്കുന്ന പദങ്ങളാണ് ഇവിടെ അടിവരയി ട്ടിരിക്കുന്ന പദങ്ങൾ.
Question 9.
ജീവിതയാത്രയുടെ വ്യത്യസ്ത ഭാവങ്ങളാണ് പാഠ ഭാഗങ്ങൾ അവതരിപ്പിക്കുന്നത് പാഠഭാഗങ്ങൾ വിശ കലനം ചെയ്ത് “ജീവിതയാത്രയിൽ കൂടെ കരു തേണ്ട പാഥേയമാണ് മൂല്യങ്ങൾ” എന്ന വിഷയ ത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
ജീവിതം ഒരു യാത്രയാണ്. ആ യാത്രയിൽ നമ്മൾ ഒരുപാട് ആളുകളിലൂടെയും അനുഭവങ്ങളിലൂ ടെയും കടന്നു പോകുന്നു. ചില ആളുകൾ നമുക്ക് സ്നേഹം, സന്തോഷം എന്നീ അനുഭവങ്ങൾ നൽക്കുന്നു. ചിലരാകട്ടെ ദുഃഖം, സംഘർഷം തുട ങ്ങിയ ദുരനുഭവങ്ങളും. അനുകൂലവും പ്രതികൂല വുമായ ഇത്തരം അനുഭവങ്ങളെല്ലം നമുക്ക് ജീവി തത്തിൽ വിലപ്പെട്ട അറിവുകൾ സമ്മാനിക്കുന്നു.
ജീവിതമാക്കുന്ന യാത്രയിലെ നമ്മുടെ സഹയാത്രി കരാണ് നാം കണ്ടുമുട്ടുന്ന ഓരോ വ്യക്തിയും അവ രോടെല്ലാം സ്നേഹം, ആത്മാർത്ഥത, കരുണ, പര സ്പര വിശ്വാസം, സത്യസന്ധത തുടങ്ങിയ മൂല്യ ങ്ങൾ കാത്തു സൂക്ഷിക്കാൻ നമുക്ക് കഴിയണം അപ്പോൾ മാത്രമാണ് നമ്മുടെ ജീവിതയാത്രക്ക് അർത്ഥമുണ്ടാക്കുന്നത്.
സൗഹൃദം, സ്നേഹം എന്നീ മൂല്യങ്ങളാണ് ശ്രീക ഷ്ണനും കുചേലനും തമ്മിലുള്ള ബന്ധം നമുക്ക് കാണിച്ചു തരുന്നത്. തികച്ചും വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന ദരിദ്രനായ കുചേലനും രാജാവായ കൃഷ്ണനെയും ഒന്നിപ്പി ക്കുന്നത് ഈ മൂല്യങ്ങളാണ്. പേരക്കുട്ടികൾക്ക് വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞിവെച്ച കഥാപാ ത്രമാണ് അമ്മമ്മ. നിസ്വാർത്ഥമായ സ്നേഹം, ത്യാഗം, സമർപ്പണം എന്നീ മൂല്യങ്ങളാണ് അമ്മമ്മ യുടെ ജീവിതത്തിൽ നിന്നു നാം പഠിക്കേണ്ടത്. അവനവനു വേണ്ടി മാത്രമല്ല മറ്റുള്ളവർക്ക് വേണ്ടി കൂടി ജീവിക്കുമ്പോഴാണ് നമ്മുടെ ജീവിതം മൂല്യവത്താകുന്നത്.
ജീവിതയാത്രയിൽ ജാതി, മതം, സമ്പത്ത് തുടങ്ങിയ വേർതിരിവുകളില്ലാതെ എല്ലാവരും ഒരു കുടുംബ ത്തിലെ അംഗങ്ങളെപോലെ ജീവിക്കണം എന്ന വലിയ പാഠമാണ് വഴിയാത്ര’ എന്ന ലേഖനം നമ്മെ പഠിപ്പിക്കുന്നത്.
സഹയാത്രികരുമായുള്ള ആത്മബന്ധവും പങ്കുവെ ക്കലുകളുടെ നമ്മുടെ ജീവിതയാത്രയെ ഒട്ടും വിര സമല്ലാതാക്കും. ദുഃഖങ്ങളും സന്തോഷങ്ങളും എല്ലാം പങ്കിട്ട് ഒത്തൊരുമിച്ച് നമുക്ക് ഈ ജീവിത യാത്ര ആനന്ദകരമാക്കാം.
Question 10.
‘അടുക്കള മാത്രം ഭൂലോകമാക്കിക്കഴിയുന്ന അന്നത്തെ ഗൃഹനായികമാർ’ എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
Answer:
രാവിലെ മുതൽ രാത്രി വരെ അടുക്കളയെ ചുറ്റി പ്പറ്റി മാത്രം സ്തീകൾ ജീവിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. വിശ്രമമില്ലാതെ രാപകൽ അവർ കുടുംബത്തിന് വേണ്ടി ജീവിതം ഹോമിച്ചു. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവി ക്കുന്ന ഇത്തരം സ്ത്രീകളുടെ അവസ്ഥയാണ് ഇ. വി. ഈ പ്രയോഗത്തിലൂടെ സൂചിപ്പിക്കുന്നത്.
Question 11.
‘വഴി’ എന്ന പാഠഭാഗത്ത് വാക്യഭംഗിക്കായി ഇ. വി. ഉപയോഗിച്ചിരിക്കുന്നു രാസകരമായ പ്രയോ ഗങ്ങൾ കണ്ടെത്തിയെഴുതുക
Answer:
- പൊതിച്ചോറുണ്ണാത്തവനും ചെങ്കണ്ണു വരാത്ത വനും ജീവിത സുഖം അനുഭവിച്ചിട്ടില്ല.
- അന്യമാരുടെ ഔദാര്യത്തിൽ ദൃഢമായി വിശ്വ സിച്ചു കൊണ്ടുള്ള പോക്കാണ് ഇത്.
- അടുക്കള മാത്രം ഭൂലോകമാക്കിക്കഴിയുന്ന അന്നത്തെ ഗൃഹനായികമാർ
- ഗൃഹനാഥൻ ശ്മശാന ഭൂമിയിലേക്കും പിൻതു ടർച്ചക്കാർ തെരുവിലേക്കും.
Question 12.
‘ഗൃഹനാഥൻ ശ്മശാന ഭൂമിയിലേക്കും പിൻതുടർ ച്ചക്കാർ തെരുവിലേക്കും’ എന്ന വരികൾ കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
Answer:
വഴിയാത്രക്കാർക്ക് ഭക്ഷണം നൽക്കുക എന്നത് അന്നത്തെ പല ഗൃഹസ്ഥന്മാർക്കും അന്തസ്സ് ഉയർത്താനുള്ള ഒരു ഉപാധിയായിരുന്നു. കുടും ബത്തിന്റെ ആവശ്യത്തിന് മൂന്നിടങ്ങഴി അരിയുടെ ചോറ് വേണ്ടിടത്തു പതിനഞ്ച് ഇടങ്ങഴി അരി വെക്കുമായിരുന്നു. ഇത്തരം ധൂർത്ത് കാരണം അവരുടെ പ്രശസ്തി കൂടിവരുന്നതിനോപ്പം കട ബാധ്യതകളും കൂടി വരുന്നു. ഒടുവിൽ ആ കുടും ബത്തിന്റെ സാമ്പത്തിക അടിത്തറ ഇളകുകയും ദാരിദ്യത്തിലേക്ക് കൂപ്പിക്കുത്തുകയും ചെയ്യുന്നു.
Question 13.
‘ആത്മാവൽ സർവ്വഭൂതാനി’ എന്ന പ്രമാണത്തിന്റെ ആശയം എന്ത്?
Answer:
എല്ലാത്തിനേയും സ്വന്തമായി കരുതുക എന്നതാണ് ആത്മാവിൽ സർവ്വഭൂതാനി എന്ന പദത്തിന്റെ അർത്ഥം. എല്ലാത്തിലും കുടികൊള്ളുന്ന ആത്മാവ് ഒന്നു തന്നെയാണ് എന്ന ചിന്തയാണ് ഇതിന് അടിസ്ഥാനം. എല്ലാത്തിലും ഉള്ള ആത്മാവ് ഒന്നാ ണെന്നു ചിന്തിച്ചാൽ എന്റേത് അവന്റേത് എന്നുള്ള വ്യത്യാസം ഇല്ലല്ലോ – യാത്രികൻ അന്യരുടെ ഉപയോഗിക്കുന്നതിനെ തത്വചിന്താപരമായി നർമ്മം കലർത്തി വ്യാഖ്യാനിക്കുകയാന്ന് ലേഖകൻ.
Question 14.
“പൊതിച്ചേറുണ്ണാത്തവനും ചെങ്കണ്ണു വരാത്ത വനും ജീവിത സുഖം അനുഭവിച്ചിട്ടുണ്ടാവില്ല” പ്രസ്താവനയുടെ പൊരുൾ കണ്ടെത്തുക.
Answer:
പൊതിച്ചോറിന്റെ രുചി വിവരിക്കാൻ കഴിയില്ല. അത് അനുഭവിച്ചറിയുകതന്നെ വേണം. ചെങ്കണ്ണാകട്ടെ രോഗിക്ക് ഏറെ അസ്വസ്ഥതകൾ നിൽക്കുമെങ്കിലും രോഗത്തിനു ശേഷം രോഗിക്കുണ്ടാകുന്ന ആശ്വാസം വലുതാണ്. സാധാരണമായ ഈ രണ്ട് ജീവിതാ നുഭവങ്ങളില്ലാത്തവർ ജീവിതത്തെ അറിയുന്നില്ലെ ന്നാണ് ശൈലി വ്യക്തമാക്കുന്നത്. പൊതിച്ചോ റിന്റെ വൈശിഷ്ഠ്യം വ്യക്തമാക്കാൻ ലേഖകൻ ഒരു നാട്ടുശൈലി പ്രയോഗിച്ചിരിക്കുകയാണിവിടെ.
Question 15.
വഴിപോക്കർ വർത്തമാനപ്പത്രങ്ങളായിരുന്നു ‘വഴി യാത്രക്കാരെ വിശേഷിപ്പിക്കുന്നതിന്റെ യുക്തി’ വിലയിരുത്തുക?
Answer:
പണ്ടുകാലത്ത് ഇന്നത്തെ പോലെ വാർത്താവി നിമയ സൗകര്യങ്ങളോ യാത്രാസൗകര്യങ്ങളൊ ഉണ്ടായിരുന്നില്ല. യാത്രക്കാർ വഴിയാണ് സ്ഥലവി വരങ്ങളും വാർത്തകളും പ്രചരിച്ചിരുന്നത്.
Question 16.
“പ്രസിദ്ധി കൂടുന്തോറും കടവും വർദ്ധിക്കുന്നു. ഗൃഹനായികമാർ മിക്കദിവസങ്ങളിലും ഒഴിഞ്ഞ വയറുകളുമായി ഉറക്കത്തിലേക്ക് ചായുന്നു”. തന്നി രിക്കുന്ന വാക്യങ്ങൾ വിശകലനം ചെയ്ത് അവ യിൽ തെളിഞ്ഞ അന്നത്തെ സമൂഹത്തിന്റെ പ്രത്യേ കതകൾ കുറിക്കുക.
Answer:
സ്വന്തം കുടുംബത്തിന്റെ ധനസ്ഥിതിയോ വീട്ടുകാ രുടെ പട്ടിണിയോ പരിഗണിക്കാതെ പ്രശസ്തി ക്കു വേണ്ടി മാത്രം ജീവിച്ച നാട്ടുപ്രമാണിമാരെ കുറിച്ച് സൂചിപ്പിക്കുന്ന വാക്യങ്ങളാണിവ. പ്രശസ്തിക്കും പൊങ്ങച്ചത്തിനും വേണ്ടി പണം ചെലവാക്കി കുടുംബത്തെയൊന്നാകെ ദാരിദ്യത്തിലേക്കും കട ക്കെണിയിലേക്കും അവർ തള്ളിവിടുന്നു.
Question 17.
കാൽ നടയാത്രയുടെ പ്രത്യേകതകൾ എന്തെല്ലാം?
Answer:
വണ്ടിയും വള്ളവുമില്ലാത്ത കാലമായിരുന്നു അത്. ഹോട്ടലുകളില്ല, വഴിയാത്രയിൽ കഴിക്കാനായി പൊതിച്ചോറ് കരുതും. അന്യരുടെ ഔദാര്യത്തിൽ ദൃഢമായി വിശ്വസിച്ചുകൊണ്ടുള്ള യാത്രയാണിത്. വഴിയാത്രക്കാർക്ക് ചൊറു കൊടുക്കാൻ ധന വാൻമാർ മത്സരിച്ചിരുന്നു. യാത്ര പലബന്ധ ങ്ങൾക്കും കാരണമായി.
Question 18.
പഴയകാല യാത്രകൾ വീട്ടുകാർക്കും യാത കാർക്കും നൽകിയ ഗുണങ്ങൾ എന്തൊക്കെ?
Answer:
ലോക പരിചയവും പ്രശസ്തിയും നല്ല വിവാഹ ബന്ധവും യാത്രികരെക്കൊണ്ട് വീട്ടുകാർക്കു ണ്ടായി. നല്ല ഭക്ഷണവും താമസസൗകര്യവും യാത്രകർക്ക് ലഭിച്ചു.
Question 19.
വള്ളത്തിലെ യാത്രയുടെ പ്രത്യേകത എന്ത് ?
Answer:
നാനാ ജാതി മതസ്ഥർ ഒന്നിച്ചു യാത്രചെയ്ത് പര സ്പരം ഇടപഴകുന്നു. കുടുംബാംഗങ്ങളപ്പോലെ പെരുമാറുന്നു. പരസ്പരം ആശയവിനിമയം ചെയ്യുന്നു, അപരിചിതരായ യാത്രക്കാർ യാത ക്കൊടുവിൽ സുഹൃത്തുക്കളായി മാറുന്നു.