Students can use Std 8 Malayalam Kerala Padavali Notes Pdf വഴിയാത്ര Vazhiyathra Summary in Malayalam to grasp the key points of a lengthy text.
Class 8 Malayalam Vazhiyathra Summary
വഴിയാത്ര Summary in Malayalam
എഴുത്തുകാരനെ പരിചപ്പെടുത്തുന്നു
1894 സെപ്തംബർ 16ന് കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയിൽ ജനിച്ചു. പ്രശസ്ത ഹാസ്യസാഹിത്യകാരനും പ്രതാപ ധിപരും നോവലിസ്റ്റും ചെറുകഥാ കൃത്തും നാടകകൃത്തും ബാലസാ ഹിത്യകാരനുമായിരുന്നു. മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ ആദ്യ പ്രതാധിപർ ആയിരുന്നു. കലാകൗ
മുദി, സേവിനി എന്നീ മാസികളുടെയും പത്രാധിപരാ യിരുന്നിട്ടിണ്ട്.
- നാടകങ്ങൾ :- സീതലക്ഷ്മി, രാജാകേശവദാസൻ, പെണ്ണരശുനാട്, വിവാഹ കമ്മട്ടം, പ്രണയകമ്മിഷൻ
- ചെറുകഥകൾ :- കേളി സൗധം,
- ആത്മകഥ :- ജീവിത സ്മരണകൾ
- ഹാസ്യകൃതികൾ:- എം.എൽ.സി. കഥകൾ, അണ്ടി ക്കോയ, പോലീസ്, രാമായണം, ഇ.വി. കഥകൾ, ചിരിയും ചിന്തയും, രസികൻ, തൂലികാചിത്രങ്ങൾ
- നോവലുകൾ:- ബാഷ്പവർഷം, ആരുടെ കൈ, തോരാത്ത കണ്ണുനീർ
പാഠസംഗ്രഹം
പഴയകാലത്തെ യാത്രകളെക്കുറിച്ചും പുതിയ കാലത്തെ യാത്രകളെക്കുറിച്ചുണ്ടായ മാറ്റങ്ങളുമാണ് കൃഷ്ണപിള്ള ഈ ലേഖനത്തിൽ പറയുന്നത്. പഴയ കാല യാത്രകൾ സുഖമുള്ളതായിരുന്നു. ഇന്നത്തെക്കാ ലത്തെ പോലെ വലിയ സൗകര്യം ഒന്നുമില്ല. നടന്നാണ് യാത്ര. യാത്ര വളരെ നീണ്ടതായത് കൊണ്ട് പൊതി ച്ചോറ് കൈയിൽ കരുതും. ഹോട്ടലുകൾ ഒന്നുമില്ല. പോകുന്ന വഴി മുൻപരിചയം ഉള്ളത് പോലെ ഏതെ ങ്കിലും വീട്ടിൽ കയറും. പാത്രം, ഉപ്പ്, ചിലപ്പോൾ എന്തെ ങ്കിലും ഒക്കെ അവിടെ നിന്നും കിട്ടും അതും കൂട്ടി ഊണ് കഴിക്കും. ചിലരാകട്ടെ പൊതി ചോറമൊന്നും കരുതാതെ യാത്ര പോവും. പോവുന്ന വഴി ധനികൻമാ രുടെ വീട്ടിൽ നിന്നും എന്തെങ്കിലും കഴിക്കാൻ കിട്ടും എന്ന ഉറച്ച വിശ്വാസത്തിലാണ് യാത്ര. അന്നൊക്കെ ധനികരുടെ വീട്ടിൽ ആവശ്യത്തിൽ കൂടുതൽ അരി യിടും വഴിപോക്കർ അത്താഴത്തിന് വരുമെന്ന് കുരുതി യാണ് ഇങ്ങനെ ചെയ്യുന്നത്.
ചിലപ്പോഴൊക്കെ വളരെ യധികം ആളുകൾ ഭക്ഷണത്തിന് എത്തും അന്നൊക ആ വീട്ടിലെ സ്ത്രീകൾ പട്ടിണിയാവും. ഇങ്ങനെ അത്താഴം കൊടുക്കുന്നത് മഹിമയായി കരുത്തിയുരുന്ന കുടുംബനാഥൻമാർ ഉണ്ടായിരുന്നു. അവസാനം ഈ അന്തസ്സിന് വേണ്ടി കടം വാങ്ങി ആ കുടുംബത്തിലെ പിന്തുടർച്ചക്കാർ ദരിദ്രരായി മാറും. ഇങ്ങനെയുള്ള യാത്രകളും വിശ്രമങ്ങളും പല രീതിയിലുള്ള ബന്ധ ങ്ങൾക്ക് കാരണമാകാറുണ്ട്. വീടുകളിൽ എത്തുന്ന തുല്യസംനീയരായ യാത്രക്കരെ ആ വീട്ടിലെ ഔദാ ര്യവും പ്രതാപവും ദാമ്പത്യബന്ധത്തിന് പ്രേരിപ്പിക്കും. ഇങ്ങനെയുള്ള യാത്രകൾ വളരെയേറെ ലോകപരി ചയം വർധിപ്പിച്ചിരുന്നു.
ഇനി പറയുന്നത് വള്ളത്തിലുള്ള യാത്രകളെ കുറി ച്ചാണ്. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വള്ളത്തിൽ പല ദേശങ്ങളിലെ യാത്രക്കാർ ഉണ്ടാവും. അവർ പല തൊഴിലുകൾ ചെയ്യുന്നവരും പല മതസ്ഥരും ആയിരിക്കും. ആദ്യമൊക്കെ ഒന്നും മിണ്ടാതെ ഒട്ടും പരിചയം ഇല്ലാത്തവരെ പോലെ ഇരി ക്കുമെങ്കിലും നേരം സന്ധ്യ ആവുമ്പോഴേക്കും അവർ നവദമ്പതിമാരെപോലെ അടുത്തടുത്ത് കിടക്കും വണ്ടി അങ്ങ് തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും അവർ തമ്മിൽ ഒരു ആത്മബന്ധം ഉണ്ടാവും അവർ തമ്മിൽ പല കാര്യങ്ങളും ചർച്ച ചെയ്തിരിക്കും പല അറിവു കളും കൈമാറുകയും ചെയതു.
ഇന്നാകട്ടെ എല്ലാ യാത്രകളും വളരെ പെട്ടെന്ന് തീരുന്നു. ഒന്നിനും ആർക്കും നേരമില്ല. പലരായി ടിക്കറ്റ് വാങ്ങുന്നു; പല മുറികളിൽ കഴിയുന്നു, കാശു കൊടുത്ത് ഹോട്ടൽ ഭക്ഷണം കഴിക്കുന്നു, ആരോടും സംസാരിക്കാനോ, എന്തെ ങ്കിലും ആലോചി ക്കാൻ പോലും സമയം ഒട്ടുമില്ലാത്ത ഇന്നത്തെ യാത്ര കൾ. യാത്ര കഴിഞ്ഞ് പിറ്റേന്ന് തിരിച്ച് വീട്ടിൽ എത്തുന്നു.
ഈ യാത്രകൾക്ക് എങ്ങനെയാണ് ലോക പരി ചയം നേടി കൊടുക്കാൻ ആവുന്നതെന്ന ഒരു ചോദ്യ ത്തിലൂടെ ലേഖനം അവസാനിക്കുന്നു.
അർത്ഥം
അവലംബം – ആശ്രയം
ഉദ്ദിഷ്ടം – നിശ്ചയിക്കപ്പെട്ട
ആത്മവൽ സർവഭൂതാനി – എല്ലാറ്റിനെയും സ്വന്തമായി കാണുക
അസംഖ്യം – അനവധി
അരുണൻ – സൂര്യൻ
ഗൃഹസ്ഥൻ – ഗൃഹനായകൻ
പടവിളി – യുദ്ധകാഹളം
സന്ധികണ്ടെത്താം
സന്ധ്യ + ആകുമ്പോഴേക്ക് – സന്ധ്യയാക്കുമ്പോഴേക്ക് (ആഗമ സന്ധി)
നിശ്ചയം + ആണ് – നിശ്ചയമാണ് (ആദേശ സന്ധി)
എന്ന് + ഇങ്ങനെ – എന്നിങ്ങനെ (ലോപ സന്ധി)
ആ + കാലം – അക്കാലം (ദ്വിത്വസന്ധി)
സമാസം കണ്ടെത്താം
ജീവിത സുഖം – ജീവിതത്തലെ സുഖം (ആധാരികാ തൽപുരുഷൻ)
യാത്രാന്ത്യം – യാത്രയുടെ അന്ത്യം (സംബന്ധികാ തൽപുരുഷൻ)
സമാന പദം കണ്ടെത്താം
രാതി – നിശ, നിശീഥിനി
ശത്രു – രിപു, അരി
യാത്ര – യാനം, ഗമനം