വിക്ടോറിയാ വെള്ളച്ചാട്ടം Summary in Malayalam Class 6

Students can use Class 6 Malayalam Kerala Padavali Question Answer and വിക്ടോറിയാ വെള്ളച്ചാട്ടം Victoria Vellachattam Summary in Malayalam to grasp the key points of a lengthy text.

Class 6 Malayalam Victoria Vellachattam Summary

Victoria Vellachattam Summary in Malayalam

വിക്ടോറിയാ വെള്ളച്ചാട്ടം Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
വിക്ടോറിയാ വെള്ളച്ചാട്ടം Summary in Malayalam Class 6 1
മലയാള നോവലിസ്റ്റും സഞ്ചാരസാഹിത്യകാരനും കവിയുമാണ് എസ്.കെ. പൊറ്റെക്കാട്ട് എന്ന് ശങ്ക രൻകുട്ടി എന്ന കുഞ്ഞിരാമൻ പൊറ്റെക്കാട്ട്. 1913 മാർച്ച് 14-ന് കോഴിക്കോട്ടു ജനിച്ചു. ലോകം എന്നാൽ ഭൂപട ത്തിൽ കാണുന്നതിനപ്പുറം ഭാവനയിൽ പോലും കാണു വാൻ കഴിഞ്ഞിരുന്ന കാലത്തു കപ്പൽ മാർഗ്ഗം പൊറ്റെ ക്കാട് ലോകം കാണാനിറങ്ങി. തന്റെ യാത്രാനുഭവ ങ്ങളെ തികഞ്ഞ കലാമൂല്യമുള്ള സാഹിത്യ കൃതിക ളാക്കി സവിസ്താരം എഴുതി. യാത്രാവിവരണ സാഹി ത്യശാഖയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകി. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നി വിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ അദ്ദേഹം സന്ദർശിച്ചു. നേപ്പാൾ യാത്ര, കാപ്പിരികളുടെ നാട്ടിൽ, സിംഹഭൂമി, നൈൽ ഡയറി, ലണ്ടൻ നോട്ട്ബുക്ക്, ഇന്തോനേഷ്യൻ ഡയറി, പാതിരാസൂര്യന്റെ നാട്ടിൽ, ബൊഹീമിയൻ ചിത്രങ്ങൾ, ബാലിദ്വീപ് എന്നിവ അദ്ദേ ഹത്തിന്റെ സഞ്ചാര കൃതികളാണ്. സഞ്ചാര കൃതി കൾക്കു പുറമേ നോവലുകൾ, ചെറുകഥാ സമാഹാര ങ്ങൾ, കാവ്യസമാഹാരങ്ങൾ, നാടകങ്ങൾ എന്നിവ യെല്ലാം എഴുതിയിട്ടുണ്ട്. എസ്.കെ.യുടെ കൃതികൾ ഇതര ഇന്ത്യൻ ഭാഷകളിലേക്കും വിദേശഭാഷകളി ലേക്കും തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ജ്ഞാനപീഠ പുര സ്കാരം, കേരള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1982 ആഗസ്റ്റ് 6-ന് അന്തരിച്ചു.

വിക്ടോറിയാ വെള്ളച്ചാട്ടം Summary in Malayalam Class 6

പാഠസംഗ്രഹം

മനുഷ്യന്റെ കണ്ണുകൾ കാണാത്ത വിക്ടോറിയ വെള്ളച്ചാട്ടത്തെക്കണ്ട് ദേവതകൾ ആശ്ചര്യപ്പെട്ടി രിക്കാമെന്ന് ഡേവിഡ് ലിവിങ്സ്റ്റർ അഭിപ്രായപ്പെട്ടിട്ടുണ്ട്. തീവണ്ടിയിൽ ലിവിങ്സ്റ്റൺ റെയിൽവേ സ്റ്റേഷനപ്പുറ മുള്ള സാംബസിപ്പാലം കടക്കുമ്പോഴാണ് ലേഖകൻ വിക്ടോറിയാ വെള്ളച്ചാട്ടത്തിന്റെ ഒരു ഭാഗം.

നിലാവിൽ പാൽക്കുടം മറയുന്നതുപോലെയുള്ള വെള്ളച്ചാട്ടദൃശ്യമായിരുന്നു അത്. പിറ്റേന്നാണ് ലേഖ കൻ സുഹൃത്തിനൊപ്പം വെള്ളച്ചാട്ടത്തിനടുത്തെത്തി യത്. ചെകുത്താന്റെ കുത്തിത്തിരുപ്പ് എന്ന ഏറ്റവും തെക്കുഭാഗത്തുള്ള വെള്ളച്ചാട്ടത്തിനടുത്ത് കുറെ നേരം അവർ ഇരുന്നു. സൂര്യാസ്തമയത്തിൽ വെള്ളച്ചാട്ട ഭംഗി ആസ്വദിച്ച് മൂന്നാം ദിവസവും ലേഖകനും അവിടെയത്തി. അന്ന് വിസ്തരിച്ച് കാഴ്ചകൾ കണ്ടു. അഴകിന്റെയും ശക്തിയുടെയും ഗുണങ്ങൾ വെള്ളച്ചാട്ടത്തിനുണ്ടെന്ന് ഇംഗ്ലീഷ് സാഹിത്യകാരൻ പറഞ്ഞത് വാസ്തവമാ ണെന്ന് ബോധ്യപ്പെട്ടു. ലോകത്തിലെ വെള്ളച്ചാട്ട ങ്ങൾക്കെല്ലാം ഈ തത്ത്വം ബാധകമാണെങ്കിലും ഓരോ വെള്ളച്ചാട്ടത്തിനും പുതുമയുള്ള തായി കാണാം. ഒരു നിരന്ന സ്ഥലത്തു വച്ച് വെള്ളച്ചാട്ടമാ യിത്തീരുന്നുവെന്നതാണ് സാം ലസി വെള്ളച്ചാട്ട ത്തിന്റെ പ്രത്യേകത.

സമതലത്തിലൂടെ പ്രവഹിച്ചു കൊണ്ടിരിക്കുന്ന ജല പ്രവാഹം വളരെത്താഴെയുള്ള പിളർപ്പിലേയ്ക്ക് പതിക്കും വിധമാണ് വെള്ളച്ചാട്ടത്തിന്റെ വീഴ്ച. വെള്ള ച്ചാട്ടത്തിന്റെ എതിർവശത്തു നിന്നാൽ അതിന്റെ ഭംഗി മുഴുവൻ ആസ്വദിക്കാൻ കഴിയും. പശ്ചിമാഫ്രിക്കയിലെ
വിക്ടോറിയാ വെള്ളച്ചാട്ടം Summary in Malayalam Class 6 2
അങ്കോലക്കാടുകളിൽ നിന്ന് 800 മൈൽ തെക്കോട്ടൊ ഴുകിയാണ് വെള്ളച്ചാട്ടമായിത്തീരുന്നത്. അതിനു ശേഷം പാറപ്പിളർപ്പിലൂടെ 40 മൈൽ ഒഴുകി വിശാല മയാ നദിയാകുകയും വീണ്ടും 900 മൈൽ സഞ്ചരിച്ച് ഷിജേ എന്ന സ്ഥലത്തു വച്ച് ഹിന്ദു മഹാസമുദ്രത്തിൽ എത്തിച്ചേരുന്നു. 4,75,000 ചതുരശ്ര മൈൽ പ്രദേശത്തെ സാംബസി നദി വെള്ളച്ചാട്ടം. നിറഞ്ഞ നദിയും തെളിഞ്ഞ ആകാശവും ദൃശ്യഭംഗി വർദ്ധിപ്പിക്കുന്നു. ഏപ്രിൽ മെയ് മാസത്തിലെ മഴക്കാലത്താണ് വെള്ള ച്ചാട്ടത്തിന് വലുപ്പവും ശക്തിയും കൈവരുന്നത്. നിറ ഞ്ഞൊഴുകി വരുന്ന വെള്ളച്ചാട്ടത്തെ തുരുത്തുകൾ നാലാക്കി മുറിയ്ക്കുന്നതു കൊണ്ടാണ് ഇത് നാല് വെള്ളച്ചാട്ടമായിത്തീരുന്നത്.

കിഴക്കേ അരുവിച്ചാട്ടം, മഴ വില്ലിന്റെ വെള്ളച്ചാട്ടം, പ്രധാന വെള്ളച്ചാട്ടം, ചെകു ത്താന്റെ കുത്തിത്തിരിപ്പ് എന്നിവയാണ് ആ നാല് വിഭാ ഗങ്ങൾ. 353 അടി ഉയരത്തിൽ നിന്ന് പതിയ്ക്കുന്ന വെള്ളം വീണ്ടും മഴയായി കാടുകളിൽ ചിതറിക്കൊ ണ്ടിരിക്കുന്നു. തിരുവാതിര ഞാറ്റുവേലയിലെ ജലധാ രയിൽ സസ്യലതാദികൾ കരുത്തോടെ വളർന്നു. കേര ളത്തിലെ കുരുമുളക് ചെടി ഇവിടെ സമൃദ്ധമായി വള രുമെന്ന് ലേഖകൻ വിചാരിക്കുന്നു. വെള്ളച്ചാട്ടം കണ്ടാ സ്വദിക്കുന്നതിന് ഒറ്റയടിപ്പാതകൾ നിർമ്മിച്ചിട്ടുണ്ട്. നാല റടി താഴ്ചയിലേക്ക് തള്ളി നിൽക്കുന്ന കൂർത്ത പാറ ക്കെട്ടാണ് “ആപൽക്കരമായ മുനമ്പ് ‘ എന്നറിയപ്പെടു ന്നത്.

ഈ പാറയിൽക്കാണപ്പെടുന്ന സ്ത്രീയുടെ കാലടി അവ്വായുടേതാണെന്നാണ് വിശ്വാസം. ശബരിമലയിലെ ശ്രീരാമപാദവും അവ്വായുടെ പാദവും ഏതാണ്ട് ഒരു പോലെയുണ്ടെന്ന് ലേഖകൻ പറയുന്നു. മഴക്കാടു കഴി ഞ്ഞാലുള്ള കാഴ്ച ചെകുത്താന്റെ കുത്തിത്തിരിപ്പാണ്. 200 അടി ഉയരവും 90 അടി വീതിയുമുണ്ട് ഈ ജലധാ രയ്ക്ക്. ഇതിന് എതിരെയുള്ള കാട്ടുമരങ്ങൾക്കിടയിൽ ഡേവിഡ് ലിവിങ്സ്റ്റ് ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സാംബസി നദിയുടെ ദക്ഷിണ റൊഡേഷ്യൻ തീരത്തു നിന്ന് മഴക്കാലത്ത് നാടൻ തോണിയിലും വേനൽക്കാ ലത്ത് വെള്ളത്തിലൂടെ നടന്നും ‘ ചെകുത്താന്റെ കുത്തി ത്തിരുപ്പി’ നടുത്തുള്ള തുരുത്തിൽ എത്താം. ഇവിടെ നിന്നാൽ സാംബസി പാതാളത്തിലേയ്ക്ക് നിരങ്ങി ഞരങ്ങിവീഴുന്നത് കാണാം.

നാലു വെള്ളച്ചാട്ടങ്ങളിലെയും വെള്ളം ഒന്നിച്ചു ചേരുന്ന കയം തിളയ്ക്കുന്ന പാത്രം’ എന്നാണ് അറിയപ്പെടുന്നത്. ഇതിൽ നിന്ന് പിളർപ്പിലേയ്ക്ക് വെള്ളം അപ്രത്യക്ഷമാകുന്നു. വിക്ടോറിയ വെള്ള ച്ചാട്ടം അത്ഭുതരസമല്ല. മറ്റെന്തോ രസമാണുണ്ടാ ക്കുന്നത്. ഒരിക്കൽ ചുറ്റി നടന്നതുകൊണ്ട് അതിനെ പൂർണമായി മനസ്സിലാക്കാൻ കഴിയില്ല.

പദപരിചയം
ദർശിക്കുക – കാണുക
അഴകുറ്റ – ഭംഗിയേറിയ
അനുസ്യൂതം – ഇടവിടാതെ
ആരവം – ശബ്ദം
അഴക് – ഭംഗി
സ്വകീയം – സ്വന്തമായുള്ള
ജലപാതം – വെള്ളച്ചാട്ടം
ഗംഭീരം – ഘോരമായ, മഹത്ത്വമുള്ള
പടലം – കൂട്ടം, സമൂഹം
പശ്ചിമം – പടിഞ്ഞാറ്
നിഗൂഢത – രഹസ്യം
വിശാലമായ – വിസ്തൃതമായ
ഊർജസ്വലത – പ്രസരിപ്പ്
മൂർധന്യം – മുഖ്യമായ
മൂടുപടം – പുതപ്പ്
പാടേ – മുഴുവനേ
നിദാനം – പ്രധാനകാരണം, മുഖ്യകാരണം
തുരുത്ത് – ദ്വീപ്
മട്ടിൽ – രീതിയിൽ
പ്രയാണം – യാത്ര
ഗ്രഹിക്കുക – മനസ്സിലാക്കുക

വിക്ടോറിയാ വെള്ളച്ചാട്ടം Summary in Malayalam Class 6

പര്യായം
കണ്ണ് – നയനം, നേത്രം
കാഴ്ച – ദൃഷ്ടി, ദർശനം
നിലാവ് – ചന്ദ്രിക, കൗമുദി
രാത്രി – നിശ; രജനി
സന്ധ്യ – അന്തി, പ്രദോഷം
പ്രഭാതം – ഉഷസ്സ്, വിഭാതം
ലോകം – ജഗത്ത്, ജഗതി
നദി – പുഴ, സരിത്ത്
പഴ – മാരി, വർഷം
ആകാശം – അംബരം, ഗഗനം
കാട് – വാനം, കാനനം
കുട – ഛത്രം, ആതപത്രം
സ്‌ത്രീ – നാരി, മഹിള
വായ് – ആസ്യം, വദനം, മുഖം

പിരിച്ചെഴുതുക
മുമ്പൊരിക്കലും – മുമ്പ് + ഒരിക്കലും
ആകാശത്തിൽ – ആകാശം + ഇൽ
കേട്ടുതുടങ്ങിയിരുന്നു – കേട്ടു + തുടങ്ങി + ഇരുന്നു
ജലപാതത്തിന്റെ – ജലപാതം + ന്റെ
വഴുതിവീഴുകയാണുണ്ടായത് – വഴുതി + വീഴുക + ആണ് + ഉണ്ടായത്
നിഗൂഢതയിൽ നിന്നുദ്ഭവിക്കുന്ന – നിഗൂഢ + ഇൽ + നിന്ന് ഉത്ഭവിക്കുന്ന
സാഹസപ്പെട്ടൊഴുകിയതിനു – സാഹസപ്പെട്ട് + ഒഴുകി+ അതിന് + ശേഷം
നദിയായിത്തീരുന്നുള്ളൂ – നദി + ആയി + തീരുന്നു + ഉള്ളൂ
ഇവിടെത്തന്നെയാണ് – ഇവിടെ + തന്നെ + ആണ്
ഒറ്റയടിപ്പാതകൾ – ഒറ്റ + അടി + പാതകൾ
വായിൽ നിരപ്പിണ്ഡവുമായി – വാ + ഇൽ + നൂരപിണ്ഡം + ഉം + ആയി

വിഗ്രഹിക്കുക
വിക്ടോറിയാ വെളളച്ചാട്ടം – വിക്ടോറിയാ എന്ന വെള്ളച്ചാട്ടം
ഗുജറാത്തി സുഹൃത്തിനെയും – ഗുജറാത്തിയായ സുഹൃത്തിനെയും
നീരാവിപടലങ്ങൾ – നീരാവിയുടെ പടല ങ്ങൾ
നിരന്തരാരവം – നിരന്തരമായ ആരവം
പാറിപ്പിളർപ്പിലേയ്ക്ക് – പാറയുടെ പിളർപ്പി ലേയ്ക്ക്
ശ്രീരാമപാദം – ശ്രീരാമന്റെ പാദം
കാട്ടുമരങ്ങൾക്കിടയിൽ – കാട്ടിലെ മരങ്ങൾക്കി ടയിൽ

വിപരീതപദം
ഗുണം × ദോഷം
പുതുമ × പഴമ
സാന്നിധ്യം × അസാന്നിധ്യം
പശ്ചിമം × പൂർവ്വം

അർത്ഥവ്യത്യാസം എഴുതുക
ദേശീയം – ഒരു രാജ്യത്തെ മുഴുവൻ കാര്യങ്ങൾ
പ്രാദേശികം – ഒരു പ്രത്യേക പ്രദേശത്തെ സംബ ന്ധിച്ച കാര്യങ്ങൾ
സാർവദേശീയം – ലോകത്തിലെ മുഴുവൻ വസ്തുതകൾ

വിക്ടോറിയാ വെള്ളച്ചാട്ടം Summary in Malayalam Class 6

പദങ്ങൾ നിർമ്മിക്കാം
ചുവട്
ചുവട് – ചുവടടയാളം
ചുവടുപിടിക്കുക
ചുവടുപിഴയ്ക്കുക
ചുവടുമാറുക
ചുവടളക്കുക
ചുവടുകോൽ
മരച്ചുവട്

ദളം
ദളം – സേവാദളം
കമലദളം
ദളപതി
പുഷ്പദളം

നാട്
നാട് – മലനാട്
ഇടനാട്
നാടുവാഴി
നാടോടി
നാടു നീങ്ങുക
നാടുവിടുക
നാടുമറക്കുക, നാടിന്റെ നട്ടെല്ല്

പ്രയോഗഭംഗി
‘താനേ കിളിർത്തതാണീ മരം’
ഇതുപോലെയുള്ള പ്രയോഗങ്ങൾ കണ്ടെത്തുക

താനേ വളർന്നതാണീമരം
പൊടിച്ചു കിളിർത്തതാണീ മരം
ഉയർന്നു നിറഞ്ഞതാണീ മരം
ഉയർന്നതാണവൻ
ഇറങ്ങിപ്പുറപ്പെട്ടതാണവൻ
വരച്ചതാണവൻ
നടണതാണവൻ

Leave a Comment