വിജ്ഞാനഭാഷയും വൈജ്ഞാനികസമൂഹവും Summary in Malayalam Class 10 Adisthana Padavali

Students can use SSLC Malayalam Adisthana Padavali Notes Unit 3 Chapter 3 വിജ്ഞാനഭാഷയും വൈജ്ഞാനികസമൂഹവും Vignana Bhashayum Vaignanika Samoohavum Summary in Malayalam Pdf to grasp the key points of a lengthy text.

Class 10 Malayalam Vignana Bhashayum Vaignanika Samoohavum Summary

Vignana Bhashayum Vaignanika Samoohavum Class 10 Summary

Class 10 Malayalam Adisthana Padavali Unit 3 Chapter 3 വിജ്ഞാനഭാഷയും വൈജ്ഞാനികസമൂഹവും Summary

ലേഖന സംഗ്രഹം

ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാൻ കേരളസമൂഹത്തെ ഒരു വിജ്ഞാനസമൂ ഹമായി പരിവർത്തിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, അതിൽ വിജ്ഞാനഭാഷ എന്ന നിലയിൽ മലയാളം നേരിടുന്ന വെല്ലുവിളികളെയും സാധ്യതകളെയും കുറിച്ചുമാണ് സി. എം. മുരളീധരൻ ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.

ശാസ്ത്രബോധവും യുക്തിചിന്തയും മുറുകെപ്പിടിച്ച് മുന്നേറിയ കേരളത്തിൽ ഇന്ന് അശാസ്ത്രീ യതകളും യുക്തിരാഹിത്യവും വർധിച്ചുവരുന്നു. പുതിയ വെല്ലുവിളികളെ അതിജീവിക്കാൻ ശാസ്ത്ര വിജ്ഞാനവും ശാസ്ത്രാവബോധവും വളർത്തേണ്ടത് അത്യാവശ്യമാണ്. ഇതിന് വിജ്ഞാനോൽപാദന വും പ്രസാരണവും അനിവാര്യമാണ്.

ഇന്നത്തെ സമൂഹത്തെ ‘വൈജ്ഞാനിക സമൂഹം’ എന്ന് വിശേഷിപ്പിക്കുന്നത് ഉൽപ്പാദനവ്യവസ്ഥ യിൽ അറിവിന് ലഭിച്ച പ്രാധാന്യം കൊണ്ടാണ്. നിർമ്മിതബുദ്ധി, റോബോട്ടിക്സ് തുടങ്ങിയ നവീനവി ജ്ഞാനമേഖലകൾ അതിവേഗം വളരുന്നു. എന്നാൽ, ഈ വിജ്ഞാനസമ്പത്ത് സാമ്പത്തിക ശേഷിയുള രാജ്യങ്ങളുടെ കൈകളിലാണ്, ഇത് ഡിജിറ്റൽ അസമത്വം വർദ്ധിപ്പിക്കുന്നു. കേരളത്തിന് ഉയർന്ന സാക്ഷരത, വിദ്യാഭ്യാസ സൗകര്യങ്ങൾ തുടങ്ങിയ അനുകൂല സാഹചര്യങ്ങളുണ്ട്. ശരിയായ കാഴ്ചപ്പാടു ഉണ്ടെങ്കിൽ ലോകത്തിന് മാതൃകയാക്കാവുന്ന ഒരു വിജ്ഞാനസമൂഹമായി കേരളത്തിന് മാറാൻ കഴിയും.

വിജ്ഞാനഭാഷയും വൈജ്ഞാനികസമൂഹവും Summary in Malayalam Class 10 Adisthana Padavali

ഒരു ഭാഷ വിജ്ഞാനഭാഷയായി മാറുന്നത് നവീനമായ വിജ്ഞാനങ്ങളെ ഉൾക്കൊളളാൻ അതിന് ശേ ഷിയുണ്ടാകുമ്പോഴാണ്. വിജ്ഞാനമേഖലകൾ നിരന്തരം വികസിക്കുന്നതുകൊണ്ട്, സാധാരണ വ്യവഹാ രഭാഷ മാത്രം മതിയാകില്ല. പുതിയ പദങ്ങൾ, ശൈലികൾ, സാങ്കേതിക ശബ്ദാവലികൾ എന്നിവയുടെ നിർ മ്മാണം, വിവർത്തനം, മൂലഗ്രന്ഥ രചന തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയേ മലയാളത്തെ ഒരു വിജ്ഞാ നഭാഷയാക്കാൻ കഴിയൂ. മലയാളത്തിൽ വിജ്ഞാനം ഉൽപ്പാദിപ്പിക്കപ്പെടുമ്പോൾ മറ്റ് ഭാഷകൾ നമ്മെ തേടി വരും.

വൈജ്ഞാനിക സമൂഹത്തിൽ അറിവ് സൃഷ്ടിക്കുകയും പ്രസരിപ്പിക്കുകയും ചെയ്യുന്നതിലൂടെ ജന ജീവിതം മെച്ചപ്പെടുത്തണം. തനത് അറിവുകളും പുതിയ അറിവുകളും സമന്വയിപ്പിച്ച് നാടിന്റെ പുരോഗതി ഉറപ്പാക്കണം. അഭിപ്രായ സ്വാതന്ത്ര്യം, വിദ്യാഭ്യാസത്തിനുളള അവകാശം തുടങ്ങിയവ പ്രധാനമാണ്. ബഹുഭാഷാത്വവും തനത് അറിവുകളും സംരക്ഷിക്കപ്പെടണം. കേരളം വിജ്ഞാനസമൂഹമാകണമെങ്കിൽ മലയാളത്തിൽ വലിയ തോതിൽ വിജ്ഞാനോൽപ്പാദനം നടക്കണം. ഇതിന് മാതൃഭാഷാധിഷ്ഠിത പഠനം പ്രധാനമാണ്, അതോടൊപ്പം ആധുനിക വിജ്ഞാനമേഖലകളെ കൈകാര്യം ചെയ്യാൻ മലയാളത്തെ പരിവർത്തിപ്പിക്കുകയും വേണം.

Leave a Comment