6th Standard Social Science Annual Exam Question Paper 2023-24 Malayalam Medium

Practicing with 6th Standard Social Science Question Paper Pdf Malayalam Medium and Annual Exam Question Paper 2023-24 will help students prepare effectively for their upcoming exams.

Class 6 Social Science Annual Exam Question Paper 2023-24 Malayalam Medium

Time : 2 Hours

നിർദ്ദേശങ്ങൾ

  • മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് 15 മിനുട്ട് സമാശ്വാസ സമയമാണ്. ഈ സമയം പ്രവർത്തനങ്ങൾ നന്നായി വായിച്ച് മനസ്സിലാക്കാനുള്ളതാണ്.
  • തന്നിട്ടുള്ള 8 പ്രവർത്തനങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരമെഴുതിയാൽ മതി.
  • തിരഞ്ഞെടുക്കുന്ന 6 പ്രവർത്തനങ്ങളിലേയും എല്ലാ ഉപപ്രവർത്തനങ്ങൾക്കും ഉത്തരം എഴുതേണ്ട താണ്.

പ്രവർത്തനം – 1

നിരവധി രാജവംശങ്ങളുടെ വളർച്ചയ്ക്കും തകർച്ചയ്ക്കും സാക്ഷിയായ നഗരമാണ് ഡൽഹി.

എ) മധ്യകാലഘട്ടത്തിൽ ഡൽഹി കേന്ദ്രമാക്കി ഭരണം നടത്തിയ ഭരണാധികാരികളുടെ സംഭാവനകളാണ് നൽകിയിരിക്കുന്നത്. അവ നടപ്പിലാക്കിയ ഭരണാധികാരികൾക്കനുസരിച്ച് ക്രമീകരിച്ച് എഴുതുക.
6th Standard Social Science Annual Exam Question Paper 2023-24 Malayalam Medium 1

ഭരണകർത്താക്കൾ സംഭാവനകൾ
i) കുത്ബുദ്ദീൻ ഐബക് 1206-ൽ ഡൽഹി കേന്ദ്രമാക്കി ഭരണം ആരംഭിച്ചു.
ii) ഇൽത്തുമിഷ് _____________
iii) അലാവുദ്ദീൻ _____________
iv) മുഹമ്മദ് ബിൻ തുഗ്ലക്ക് ഭരണം കാര്യക്ഷമമാക്കാൻ തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് മാറ്റി
v) ബാബർ _____________
vi) ഔറംഗസേബ് _____________

Answer:

ഭരണകർത്താക്കൾ സംഭാവനകൾ
i) കുത്ബുദ്ദീൻ ഐബക് 1206ൽ ഡൽഹികേന്ദ്രമാക്കി ഭരണം ആരംഭിച്ചു.
ii) ഇൽത്തുമിഷ് ഏകീകൃത നാണയവ്യവസ്ഥ നടപ്പിലാക്കി. “തങ്ക’, ‘ജിതൽ’ എന്നിവയായിരുന്നു നാണ യങ്ങൾ
iii) അലാവുദ്ദീൻ ഇറാഖിൽ നിന്നും കുതിരകളെ ഇറക്കുമതി ചെയ്ത് സൈന്യത്തെ ശക്തിപ്പെടുത്തി.
iv) മുഹമ്മദ് ബിൻ തുഗ്ലക്ക് ഭരണം കാര്യക്ഷമമാക്കാൻ തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് മാറ്റി.
v) ബാബർ ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തി ഡൽഹി പിടിച്ചെടുത്തു.
vi) ഔറംഗസേബ് മുഗൾ സാമ്രാജ്യം ഏറ്റവും വിസ്തൃതി പ്രാപിച്ചു.

ബി) തന്നിരിക്കുന്നവയിൽ ഡൽഹി അധികാര കേന്ദ്രമാക്കാൻ സഹായിച്ച മൂന്ന് ഭൂമിശാസ്ത്ര ഘടകങ്ങൾ ഉൾപ്പെടുന്നതേത്?
i) ആരവല്ലി പർവ്വത നിരകൾ, നർമ്മദ താപ്തി, സിന്ധു-ഗംഗാ സമതലം
ii) നർമ്മദ താപ്തി, സിന്ധു-ഗംഗാ സമതലം, യമുനാനദി
iii) സിന്ധു-ഗംഗാ സമതലം, ആരവല്ലി പർവ്വത നിരകൾ, യമുനാനദി
iv) യമുനാനദി, സിന്ധു-ഗംഗാ സമതലം, വിന്ധ്യാ-സത്പുര
Answer:
സിന്ധുഗംഗാ സമതലം, ആരവല്ലി പർവ്വത നിരകൾ, യമുനാനദി

6th Standard Social Science Annual Exam Question Paper 2023-24 Malayalam Medium

പ്രവർത്തനം – 2

വിവിധ കാലാവസ്ഥാ മേഖലകളുടെ സവിശേഷതകളുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് നൽകിയിരി ക്കുന്നത്.
6th Standard Social Science Annual Exam Question Paper 2023-24 Malayalam Medium 2
എ) ചിത്രങ്ങൾ വിശകലനം ചെയ്ത് ഇവയിൽ ഏതെങ്കിലും രണ്ടെണ്ണത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
പിഗ്മികൾ: ആഫ്രിക്കയിലെ കോംഗോ നദീതട ത്തിൽ അധിവസിക്കുന്നവരാണ്. ഉയരം കുറഞ്ഞ ശരീരപ്രകൃതവും ഇരുണ്ട നിറവുമാണിവർക്ക്. കാവ് (മരച്ചീനി) യാണ് പിഗ്മികളുടെ മുഖ്യ ഭക്ഷണം. കൂടാതെ കായ്കനികളും വേട്ടയാടി കിട്ടിയ മാംസവും ഇവർ ഭക്ഷണമാക്കാറുണ്ട്. ഇവർ മാനിന്റെ തുകലും ഇലകളും വസ്ത്രങ്ങ ളായി ഉപയോഗിക്കാറുണ്ട്. മരച്ചില്ലകളും വലിയ ഇലകളും ഓലകളും കൊണ്ട് അർദ്ധവൃത്താക തിയിൽ ഇവർ വീടുണ്ടാക്കുന്നു. വനങ്ങളെ ജീവനുതുല്യം സ്നേഹിക്കുകയും പരിപാലിക്കു കയും ചെയ്യുന്നവരാണിവർ.

ഇന്യൂട്ടുകൾ: വടക്കേ അമേരിക്ക, യുറേഷ്യ എന്നീ വൻകരകളുടെ വടക്ക് ഭാഗത്ത് സ്ഥിരമായി മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളിൽ വസിക്കുന്നവ രാണ് ഇട്ടുകൾ. വർഷത്തിൽ തുടർച്ചയായി ആറുമാസക്കാലം ഇവർക്ക് പകലും തുടർന്ന് രാത്രിയുമാണ്. പ്രതികൂലകാലാവസ്ഥയും വിഭവ ങ്ങളുടെ അഭാവവും അതിജീവിച്ച് കഴിയുന്ന വരാണ് ഇന്യൂട്ടുകൾ, മൃഗവേട്ടയും, മത്സ്യ ബന്ധന വുമാണ് ജീവിത ഉപാധി. ചെറു സമൂഹങ്ങളായി ജീവിക്കുന്ന ഇവർ ഒരു പ്രദേശത്ത് സ്ഥിരമായി വസിക്കുന്നില്ല. സഞ്ചാരവേളയിൽ മറ്റ് സമൂഹങ്ങ ളുമായി അവശ്യസാധനകൈമാറ്റങ്ങൾ നടത്തുന്നു. തിമിംഗലത്തിന്റെ എല്ലും പരുക്കൻ കല്ലുകളും തുകലും മറ്റുമുപയോഗിച്ചും ഇവർ വീടുകൾ നിർമ്മിക്കാറുണ്ട്. ഇട്ടുകൾ വേനൽക്കാലത്ത് സീൽ, റയിൻ ഡിയർ, ഹിമക്കരടി തുടങ്ങിയ മൃഗങ്ങളെ വേട്ടയാടുന്നു. ഇവയുടെ മാംസം ഭക്ഷണമായും തുകൽ വസ്ത്രമായും എല്ലുകളും കൊണ്ട് കൊമ്പുകളും ആയുധങ്ങളായും പ്രയോജനപ്പെടു ത്തുന്നു. ഇന്യൂട്ട് ഗോത്രവർഗ്ഗക്കാർ മഞ്ഞുകട്ടകൾ ശൈത്യകാലത്തേക്ക് നിർമ്മിക്കുന്ന താത്കാലിക വാസസ്ഥലങ്ങളെ ഇഗ്ലൂ എന്ന വിളിക്കുന്നു. ആറുമാസത്തോളം നീളുന്ന ശൈത്യകാലത്ത് ഇവർ ഇവിൽ നിന്നും പുറത്തിറങ്ങാറില്ല. ഇക്കാലത്തേക്കുള്ള ഭക്ഷണം ഇവർ മുൻകൂട്ടി കരുതിവയ്ക്കുന്നു. തുകൽകൊണ്ട് നിർമ്മിച്ചതും വായുകടക്കാത്തതുമായ പാദരക്ഷ കളും രോമ നിർമ്മിതമായ ഇരട്ടപ്പാളികളുള്ള ട്രൗസറുകളും ജാക്കറ്റുകളും ഇവരുടെ പരമ്പരാ ഗത വസ്ത്രധാരണരീതിയിൽ പെടും

മരുപ്പച്ചകൾ: ഉഷ്ണ മരുഭൂമികളിൽ മരുപ്പച്ചകൾ കേന്ദ്രീകരിച്ച് മാത്രമാണ് സ്ഥിരം ജവാസ മേഖ ലകൾ കാണുന്നത്. മരുഭൂമികളിലെ ജലലഭ്യമായ പ്രദേശങ്ങളെയാണ് മരുപ്പച്ചകൾ (Oasis) എന്നു വിളിക്കുന്നത്. ഒറ്റപ്പെട്ടു കാണുന്ന ഈ ജലാശയ ങ്ങളെ ചുറ്റിപ്പറ്റി സസ്യങ്ങളും ജന്തുക്കളും ജനവാസമേഖലകളും കൂടുതലായി കാണ പ്പെടുന്നു.

മധ്യരേഖാ നിത്യഹരിതവനങ്ങൾ: മധ്യരേഖാ കാലാവസ്ഥാ മേഖലയിൽ സമൃദ്ധമായി മഴയും സൂര്യപ്രകാശവും ലഭിക്കുന്നതിനാൽ ഇവിടത്തെ വനങ്ങളിലെ മരങ്ങൾ ഇലപൊഴിക്കാറില്ല. അതി നാൽ, ഈ വനങ്ങളെ മധ്യരേഖാ നിത്യഹരിത വനങ്ങൾ എന്ന് വിളിക്കുന്നു. വനവിഭവ ശേഖ രണം പ്രധാന ഉപജീവനമാർഗ മാണ്. പൂർണ്ണമാണ് ഇവിടത്തെ സസ്യജന്തുജാലങ്ങൾ. സെമാങുകൾ

ബി) നൽകിയിരിക്കുന്നവയിൽ കൂട്ടത്തിൽപ്പെടാത്ത ജോഡി ഏത്?
1) കലഹാരി – ബുഷ്മെൻ
2) അറേബ്യൻ മരുഭൂമി – ബെഡോയിനുകൾ
3) മലേഷ്യ – സെമാങുകൾ
4) സഹാറ – ത്വാറെഗ്
Answer:
3) മലേഷ്യ – സെമാങുകൾ

പ്രവർത്തനം – 3

ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും സ്വീകരിച്ചിരിക്കുന്നത് ജനാധിപത്യഭരണക്രമമാണ്.
എ) ജനാധിപത്യ ഗവൺമെന്റിന് യോജിച്ച പ്രസ്താവനകൾ തിരഞ്ഞെടുത്ത് എഴുതുക.
a) ജനാഭിലാഷം മാനിക്കുന്നു.
b) വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുന്നു.
c) ജനങ്ങൾ ഭരണാധികാരിയോട് കടപ്പെട്ടിരിക്കുന്നു.
d) ഭരണാധികാരികൾ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു.
e) ഭരണാധികാരികളും ജനങ്ങളും ഒരേ നിയമത്തിന് വിധേയരാണ്.
f) ഭരണാധികാരികളും ജനങ്ങളും വ്യത്യസ്തന നിയമത്തിന് വിധേയരാണ്.
Answer:
(a) ജനാഭിലാഷം മാനിക്കുന്നു.
(b) വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുന്നു.
(d) ഭരണാധികാരികൾ ജനങ്ങളോട് കടപ്പെട്ടി രിക്കുന്നു.
(e) ഭരണാധികാരികളും ജനങ്ങളും ഒരേ നിയമ ത്തിന് വിധേയരാണ്.

ബി) മ്യാൻമാറിൽ ഇപ്പോൾ നിലനിൽക്കുന്ന ഗവൺമെന്റിന്റെ രൂപം ഏതാണ്?
a) രാജവാഴ്ച
b) സുൽത്താൻ ഭരണം
c) പട്ടാളഭരണം
d) ജനാധിപത്യഭരണം
Answer:
c) പട്ടാളഭരണം

പ്രവർത്തനം – 4

മധ്യകാലകേരളത്തിൽ പെരുമാക്കാൻ മാരുടെ ഭരണതകർച്ചയെ തുടർന്ന് നാടുവാഴികൾ അധികാര ത്തിലെത്തി.

എ) മധ്യകാല കേരളത്തിലെ പെരുമാക്കൻമാരുടെ ഭരണത്തെ തുടർന്നുവന്ന നാടുവാഴികളുടെ ഭരണ ത്തിലുണ്ടായ മാറ്റങ്ങൾ എന്തെല്ലാം?

പെരുമാക്കൻമാർ നാടുവാഴികൾ
സി.എ. 9-ാം നൂറ്റാണ്ടിൽ മഹോദയപുരം കേന്ദ്രമാക്കി രാജ ഭരണം സി.എ. 12-ാം നൂറ്റാണ്ടോടെ നാടുവാഴികൾ അതാത് നാടുകളിൽ ആരംഭിച്ചു.
ഭരണാധികാരികൾ കുലശേഖരൻ’ എന്ന സ്ഥാനപ്പേര് സ്വീകരിച്ചു.
ഇന്നത്തെ കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും അന്ന് പെരുമാക്കൻമാരുടെ ഭരണത്തിൻ കീഴിലായിരുന്നു.
വടക്ക് കോലത്തുനാട് മുതൽ തെക്ക് വേണാട് വരെ ഭരണം വ്യാപിച്ചിരുന്നു.
സി.എ. 9-ാം നൂറ്റാണ്ടിൽ മഹോദയപുരം കേന്ദ്രമാക്കി രാജ ഭരണം

Answer:

പെരുമാക്കൻമാർ നാടുവാഴികൾ
സി.എ. 9-ാം നൂറ്റാണ്ടിൽ മഹോദയപുരം കേന്ദ്രമാക്കി രാജ ഭരണം സി.എ. 12-ാം നൂറ്റാണ്ടോടെ നാടുവാഴികൾ അതാത് നാടുകളിൽ ആരംഭിച്ചു.
ഭരണാധികാരികൾ കുലശേഖരൻ’ എന്ന സ്ഥാനപ്പേര് സ്വീകരിച്ചു. നാടുവാഴികൾക്ക് കീഴിലുള്ള പ്രദേശങ്ങൾ “സ്വരൂപം’ എന്ന് അറിയപ്പെടുന്നു.
ഇന്നത്തെ കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും അന്ന് പെരുമാക്കൻമാരുടെ ഭരണത്തിൻ കീഴിലായിരുന്നു. കുടുംബത്തിലെ മൂത്ത അംഗം അധികാരം കൈയാളിയിരുന്നു.
വടക്ക് കോലത്തുനാട് മുതൽ തെക്ക് വേണാട് വരെ ഭരണം വ്യാപിച്ചിരുന്നു. നാടുകൾ തമ്മിൽ സമ്പത്തിലും സൈനിക ശക്തിയിലും വ്യത്യാസമുണ്ടാ യിരുന്നു.
സി.എ. 9-ാം നൂറ്റാണ്ടിൽ മഹോദയപുരം കേന്ദ്രമാക്കി രാജ ഭരണം ആധിപത്യത്തിന് നാടുവാഴികൾ പരസ്പരം പോരാടിയിരുന്നു.

ബി) മധ്യകാല കേരളത്തിലെ “അങ്ങാടി’കളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
മധ്യകാലഘട്ടത്തിൽ സമുദ്ര വ്യാപാരം വളരെ യധികം പുരോഗതി കൈവരിച്ചു. കയറ്റുമതി ചരക്കുകളുടെ ആവശ്യം വർദ്ധിച്ചു. ഇത് ഗ്രാമപ്രദേശങ്ങളിൽ ഇത്തരം വിളകളുടെ കൃഷി വർദ്ധിപ്പിക്കുന്നതിന് കാരണമായി. ഈ ങ്ങൾ വിപണികളിൽ കൈമാറ്റം ചെയ്യപ്പെട്ടു. വിപണികളുടെ വികസനം പ്രാദേശിക വ്യാപാരം ശക്തിപ്പെടുത്താൻ സഹായിച്ചു. അനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട്, പന്തലായനി എന്നിവയായിരുന്നു അക്കാലത്തെ പ്രധാന വിപണികൾ. കര, കടൽ വ്യാപാരത്തിലൂടെ നിരവധി ചരക്കുകൾ കേരളത്തിലെ വിപണികളിൽ എത്തി.

6th Standard Social Science Annual Exam Question Paper 2023-24 Malayalam Medium

പ്രവർത്തനം – 5

സി.ഇ. അഞ്ചാം നൂറ്റാണ്ടു മുതൽ പതിനഞ്ചാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടം ലോകചരിത്രത്തിൽ “മധ്യകാലം’ എന്ന് അറിയപ്പെടുന്നു.
എ) മധ്യകാലയൂറോപ്പിൽ വിവിധ മേഖലകളിലുണ്ടായ പുരോഗതി വ്യക്തമാക്കുന്ന ആശയ ഭൂപടം പൂർത്തി യാക്കുക.
6th Standard Social Science Annual Exam Question Paper 2023-24 Malayalam Medium 3
Answer:
(i) വ്യാപാര, കരകൌശല കേന്ദ്രങ്ങൾ ക്രമേണ നഗരങ്ങളായി തുറമുഖങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളായി വികസിക്കുകയും നഗരങ്ങ ളായി മാറുകയും ചെയ്തു.
(ii) കമാനങ്ങളും വിശാലമായ അകത്തളങ്ങളും ഈ കാലയളവിൽ നിർമ്മിച്ച പള്ളികളുടെ സവിശേഷതകളാണ്. ഈ വാസ്തുവിദ്യയുടെ ശൈലി റോമൻസ് ശൈലി എന്നറിയ പ്പെടുന്നു.
(iii) പള്ളികളും ആശ്രമങ്ങളും പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്നു.

ബി) മധ്യകാല ഇന്ത്യയിൽ ചൈനക്കാർ നൽകിയ സംഭാവനകൾ ഉൾപ്പെടുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
അച്ചടി യന്ത്രവും തോക്ക് പൊടിയും ചൈന ക്കാർ കണ്ടുപിടിച്ചു. യൂറോപ്യർ ചൈനക്കാ രിൽ നിന്ന് ഇവയെക്കുറിച്ചുള്ള അറിവ് നേടി. അച്ചടി സാങ്കേതികവിദ്യ അറിവ് വികസിപ്പി ക്കാൻ സഹായിച്ചു.

നാവിഗേഷൻ സമയത്ത് ദിശ കണ്ടെത്തു ന്നതിനുള്ള ഉപകരണമായ നാവികന്റെ കോമ്പസും ഒരു ചൈനീസ് സംഭാവനയാണ്. വാസ്തുവിദ്യയിലും അവർ മികവ് പുലർത്തി. ബുദ്ധമത ആരാധനാലയങ്ങളായ “പഗോഡ കളുടെ’ നിർമ്മാണത്തിൽ ഇത് വ്യക്തമാണ്.

പ്രവർത്തനം – 6

കടമകളില്ലാതെ അവകാശങ്ങൾ നിലനിൽക്കുകയില്ല.
എ) അവകാശങ്ങളും കടമകളും പരസ്പരം ബന്ധപ്പെടുത്തി തന്നിരിക്കുന്നവ പൂർത്തിയാക്കുക.
6th Standard Social Science Annual Exam Question Paper 2023-24 Malayalam Medium 4
Answer:
1) ഞാൻ അനുഭവിക്കുന്ന സ്വാതന്ത്ര്യം മറ്റുള്ള വർക്കും നൽകുക എന്റെ കടമയാണ്.
2) വാർധക്യത്തിൽ സംരക്ഷണം മാതാപിതാ ക്കളുടെ അവകാശമാണ്
3) രാഷ്ട്രസേവനവും സമൂഹസേവനവും എന്റെ കടമയാണ്.

ബി) കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ദേശീയതലത്തിലും സംസ്ഥാനതലത്തിലും രൂപീ കരിച്ചിട്ടുള്ള പ്രധാന കമ്മീഷനുകൾ ഏതെല്ലാം?
Answer:
ദേശീയ മനുഷ്യാവകാശ കമ്മീഷനും,സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും

പ്രവർത്തനം – 7

ഗ്രാമനഗര സമൂഹങ്ങളുടെ സവിശേഷതകൾ വ്യത്യസ്തമാണ്.
എ) നൽകിയിരിക്കുന്ന സൂചകങ്ങളെ അടിസ്ഥാനമാക്കി ഗ്രാമസമൂഹവും നഗരസമൂഹവും താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
സൂചകങ്ങൾ : ജീവിതരീതി, തൊഴിൽ, അയൽപക്കബന്ധങ്ങൾ, വേഷവിധാനം.
Answer:
ഗ്രാമസമൂഹം?

  • ആളുകൾ പരസ്പരം അടുത്തിടപഴകുകയും പരസ്പരം അറിയുകയും ചെയ്യുന്നു അവരുടെ വസ്ത്രങ്ങൾ ലളിതമാണ്, അതു പോലെ തന്നെ അവരുടെ ജീവിതശൈലിയും.
  • കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും പര മ്പരാഗത ഗ്രാമീണ സമൂഹങ്ങളുടെ പ്രധാന തൊഴിലാണ്.
  • കന്നുകാലി വളർത്തലും കരകൌശല വസ്തു ക്കളും അവരുടെ ജീവിതമാർഗമാണ്.
  • പരമ്പരാഗത ഗ്രാമങ്ങളിൽ സംയുക്ത കുടുംബ വ്യവസ്ഥയ്ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. പല ഗ്രാമീണ സംയുക്ത കുടുംബങ്ങൾക്കും അവരുടെ ഗോത്രങ്ങൾ
  • ഏറ്റെടുത്ത പരമ്പരാ ഗത തൊഴിലുകളുണ്ടായിരുന്നു.
  • ബന്ധങ്ങൾക്ക് ഗ്രാമങ്ങൾ പ്രാധാന്യം നൽകുന്നു.
  • അവർ പരസ്പരം സന്തോഷവും സങ്കടവും പങ്കിടുകയും പരിപാലിക്കുകയും ചെയ്യുന്നു.
  • സാധാരണയായി അവരെല്ലാം ആചാരളിലും ഉത്സവങ്ങളിലും പങ്കെടുക്കുന്നു.
  • ഗ്രാമവാസികൾ മറ്റുള്ളവരെ സഹായിക്കുകയും പരസ്പരം സഹകരിക്കുകയും ചെയ്യുന്നു.

ഉത്സവങ്ങൾക്ക് ഗ്രാമജീവിതത്തിൽ വലിയ സ്ഥാന മുണ്ട്. വിളവെടുപ്പ് ഉത്സവങ്ങളായിരുന്നു ഗ്രാമങ്ങ ളിലെ പ്രധാന ആഘോഷങ്ങൾ.
നഗരസമൂഹം:

  • നിരവധി ഭാഷകൾ സംസാരിക്കുക വ്യത്യസ്ത വസ്ത്രങ്ങൾ ധരിക്കുക വ്യവസായവും
  • വ്യാപാരവുമായി ബന്ധപ്പെട്ട തൊഴിലുകൾ
  • വലിയ കെട്ടിടങ്ങളുടെ കേന്ദ്രം മാളുകൾ
  • സൂപ്പർമാർക്കറ്റുകൾ
  • ആധുനിക ജീവിതശൈലി
  • ഉയർന്ന ജനസാന്ദ്രത
  • ബി) ഊര്
  • ചേരികൾ

ബി) ഗോത്രസമൂഹങ്ങൾ ഒരുമിച്ചു താമസിക്കുന്ന സ്ഥലം ഏതു പേരിലാണ് അറിയപ്പെടുന്നത്?
Answer:
ഊര്

6th Standard Social Science Annual Exam Question Paper 2023-24 Malayalam Medium

പ്രവർത്തനം – 8

പ്രകൃതിയിൽ കാണുന്നതും മനുഷ്യന് ഉപയോഗപ്രദവുമായ വസ്തുക്കളാണ് വിഭവങ്ങൾ.
എ) നൽകിയിരിക്കുന്ന വിഭവങ്ങളെ ഉപയോഗിക്കുന്നതിനനുസരിച്ച് തീരുന്നവ, അല്ലാത്തവ എന്ന ക്രമ ത്തിൽ പട്ടികപ്പെടുത്തുക.
ജലം, സൂര്യപ്രകാശം, പ്രകൃതിവാതകം, പെട്രോളിയം, കൽക്കരി, കാറ്റ്,

ഉപയോഗത്തിനനുസരിച്ച് തീരുന്ന വിഭവങ്ങൾ ഉപയോഗത്തിനനുസരിച്ച് തീരാത്ത വിഭവങ്ങൾ

Answer:

ഉപയോഗത്തിനനുസരിച്ച് തീരുന്ന വിഭവങ്ങൾ ഉപയോഗത്തിനനുസരിച്ച് തീരാത്ത വിഭവങ്ങൾ
പ്രകൃതിവാതകം ജലം
പെട്രോളിയം സൂര്യപ്രകാശം
കൽക്കരി കാറ്റ്

ബി) എന്താണ് വിഭവശോഷണം?
Answer:
അനിയന്ത്രിതമായ ഉപഭോഗം മൂലം വിഭവങ്ങളുടെ അളവിലും ഗുണത്തിലുമുണ്ടാകുന്ന കുറവാണ് വിഭവശോഷണം. ജനസംഖ്യാ വർധനവ്, ശാസ്ത്ര സാങ്കേതിക പുരോഗതി, മെച്ചപ്പെട്ട വാർത്താവിനിമയ സൗകര്യങ്ങൾ, വ്യവസായ വൽക്കരണം എന്നിവ പ്രകൃതിവിഭവങ്ങളുടെ ആവശ്യകത വർധിപ്പിച്ചു. ഇത് അമിതമായ വിഭവശോഷണത്തിന് വഴിതെളിച്ചു.

Leave a Comment