Reviewing solved SSLC Malayalam Question Paper Adisthana Padavali Set 3 helps in understanding answer patterns.
Class 10 Malayalam Adisthana Padavali Model Question Paper Set 3
Max Score : 40
Time : 1 ½ hrs.
നിർദേശങ്ങൾ:
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഈ സമയം വിനിയോഗിക്കണം.
- ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതണം. A അല്ലെ ങ്കിൽ B എന്ന തരത്തിലുള്ള ചോദ്യങ്ങളിൽ, ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരമെഴുതിയാൽ മതി.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം
I. 1 മുതൽ 4 വരെ ചോദ്യങ്ങൾക്ക് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. (1 സ്കോർ വീതം) (4 × 1 = 4)
Question 1.
ഒക്കെയും തമാശയായിക്കരുതാൻ ശ്രമിച്ചെങ്കിലും ഹാഫിസിന് പെരുവിരൽ തൊട്ട് ഒരുചൂട് അരിച്ചുകയറുന്ന തായിത്തോന്നി. ഹാഫിസിന്റെ ഏതു മനോഭാവത്തെയാണ് ഇവിടെ വ്യക്തമാക്കുന്നത്
A. കലാകാരിയായ പെൺകുട്ടിയോടുള്ള ആദരവ്
B. ഭാര്യയാകാൻ പോകുന്ന പെൺകുട്ടി കലാകാരി യാണെന്ന അതിശയം
C. കുടുംബ ജീവിതത്തെ കുറിച്ചുള്ള ആശങ്ക
D. മറ്റൊരാൾ ഫിസയെ പ്രശംസിച്ചതിൽ ഉള്ള അസൂയാവഹമായ മനോഭാവം
Answer:
മറ്റൊരാൾ ഫിയെ പ്രശംസിച്ചതിൽ ഉള്ള അസൂയാവഹമായ മനോഭാവം
Question 2.
കടൽ + തീരം = കടൽതീരം
നാട് + പാത = നാട്ടുപാത
പൂവ് + മണം = പൂമണം
തണൽ + മരങ്ങൾ : തണൽ മരം
തന്നിരിക്കുന്നവയിൽ ശരിയായി ചേർത്തെഴുതിയവ ഏതെല്ലാം?
A. (1) ഉo (4) ഉo ശരി
B. (1) ഉo (2) ശരി
C. (2) ഉo (3) ഉo ശരി
D. (3) ഉo (4) ഉo ശരി
Answer:
C. (2) ഉo (3) ഉo ശരി
![]()
Question 3.
വന്നു നിന്നെ കണ്ടതോടെ അമ്പരന്നുനിന്ന്… അമ്പരന്നുനിന്ന്……. അമ്പരന്നുനിന്നു എന്ന പ്രയോഗം നൽകുന്ന അർത്ഥ സൂചന ഏത്
A. പൂനിലാവിന്റെ സൗന്ദര്യം
B. താമരപ്പൂവിന്റെ സൗന്ദര്യം
C. അമ്പിളിമാമനെ അമ്പരപ്പിക്കുന്ന പെണ്ണിന്റെ സൗന്ദര്യം
D. കഥാനായകന്റെ അമ്പരപ്പ്
Answer:
C. അമ്പിളിമാമനെ അമ്പരപ്പിക്കുന്ന പെണ്ണിന്റെ സൗന്ദര്യം
Question 4.
കണ്ണുകളാൽ ഖൽബുകളിൽ കല്ലെറിയുക- എന്ന പ്രയോഗത്തിന്റെ ശരിയായ അർത്ഥം എന്ത്?
(a) നോക്കിയശേഷം ഹൃദയത്തിൽ കല്ലെറിയുക
(b) ഹൃദയത്തിൽ കണ്ണുവയ്ക്കുക
(c) കടാക്ഷം കൊണ്ട് ഹൃദയത്തിൽ ചലനമുണ്ടാകുക
(d) കല്ലെറിയുന്നതു പോലെ നോക്കുക
Answer:
(c) കടാക്ഷം കൊണ്ട് ഹൃദയത്തിൽ ചലനമുണ്ടാകുക
5 മുതൽ 7 വരെ ചോദ്യങ്ങൾക്ക് മൂന്നോ നാലോ വാക്യത്തിൽ ഉത്തരം എഴുതുക (മൂന്ന് സ്കോർ വീതം) (3 × 3 = 9)
Question 5.
“ചിറകുവച്ച് ചിന്തകൾ, തീപിടിച്ച സ്വപ്നങ്ങൾ. നാടകത്തിലെ ഈ പ്രയോഗത്തിന്റെ അർത്ഥ സാധ്യതകൾ വ്യക്തമാക്കുക.
Answer:
ഒന്നിലേറെ സാമൂഹ്യ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്ന നാടകമാണ് ഒരു പക്ഷിക്കുഞ്ഞിന്റെ മരണം. ഈ വാക്കുകൾ കൊണ്ട് ഉദ്ദേശിക്കുന്നത് അടിസ്ഥാന വർഗ്ഗത്തിന്റെ അഭയമില്ലായ്മയിൽ നിന്ന് ഉരുത്തിരിഞ്ഞ പ്രതിഷേധമാണ്. ഒരു പരിധിക്ക് ശേഷം അവരുടെ ചിന്തകൾക്കെല്ലാം വേഗതയും അതുപോലെ ചൂടും കൂടി എന്നതാണ് ഈ വാക്കുകൾ കൊണ്ട് ഉദ്ദേശിച്ചത്. സമാധാനത്തിൽ നിന്ന് പ്രക്ഷോഭങ്ങളിലേക്കുള്ള മാറ്റത്തെയാണ് നാടകകൃത്ത് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
Question 6.
എന്മനം കൊതിക്കയാം,
ചളിയിൽ സരോരുഹ
പൊൻമലരുകൾ പോലീ
പാഴിരുൾപ്പരപ്പിങ്കൽ
(വിഷുകണി)
വരികളിലെ കാവ്യഭംഗി വിശദമാക്കുക
Answer:
കവി സമൃദ്ധിയുടെ വിഷുക്കണി കാണുന്നവനായിട്ടും, ദാരിദ്ര്യത്തിൽ കഴിയുന്ന വീടുകളിൽ വെളിച്ചമില്ലെന്ന് കാണുന്നു. ചളിയിൽ സരോരുഹം വിരിയണമെന്ന് പറഞ്ഞത് അതിനുള്ള പ്രതീകമാണ്. ദാരിദ്ര്യത്തിനിടയിലും സന്തോഷവും സൗഹൃദവും വിരിയണമെന്ന് കവി പറയുന്നു. ഇത് സമൂഹത്തിൽ സമത്വത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശം പകരുന്ന വരികളാണ്.
ചെളിയിൽ ആണെങ്കിലും ഉയർന്നു നിൽക്കുന്ന താമരപ്പൂവിന്റെ സൗന്ദര്യം അതിമനോഹരമാണ് അതുപോലെതന്നെ ഓരോ കുടിലുകളിലും കഴിയുന്ന മനുഷ്യരുടെ എല്ലാം അന്തസത്തയായിട്ടുള്ള മനുഷ്യത്വബോധം താമരപ്പൂ പോലെ പരിശുദ്ധവുമാണ് അത് തിരിച്ചറിയുന്നതാണ് വെളിച്ചം എന്നും ഇപ്പോൾ ഇരുളിൽ ആണെന്നുമുള്ള സന്ദേശം വ്യക്തമാക്കുന്ന ഈ വരികളുടെ കാവ്യഭംഗി ആശയ തലങ്ങളെ ഹൃദയസ്പർശിയായി അവതരിപ്പിക്കത്തക്ക ഭംഗിയുള്ളതാണ്.
![]()
Question 7.
(A) “ഒഴുക്ക് വെള്ളത്തിലെ ഒതളങ്ങപോലെ ഈ ശൈലിയുടെ ശരിയായ ആശയം എന്താണ്? ജോസിന്റെ ജീവിതവുമായി ആ ശൈലിക്കുള്ള ബന്ധം വ്യക്തമാക്കുക
അല്ലെങ്കിൽ
Answer:
ഒതളങ്ങ ഒഴുക്ക് വെള്ളത്തിൽ വീണാൽ അത് എങ്ങോട്ടെന്നില്ലാതെ ഒഴുകിപ്പോകും. അതിന് പ്രത്യേക ലക്ഷ്യമൊന്നുമുണ്ടാകില്ല. എവിടെയാണോ ഒഴുക്ക് അവസാനിക്കുന്നത് അവിടെ ഒതളങ്ങയുടെ സഞ്ചാരവും അവസാനിക്കും. മുറിപ്പാടുകൾ എന്ന നോവലിലെ ജോസ് എന്ന കഥാപാത്രവും ഈ ഒതളങ്ങയെപ്പോ ലെയാണ്. എവിടെയോ ജനിച്ചു. ജനിച്ചശേഷം എങ്ങോട്ടൊക്കെയോ ഒഴുകി. ഒടുവിൽ ഒരു തീരത്തടിഞ്ഞു. അതാണ് അവൻ താമസിക്കുന്ന അനാഥാലയം,
(B) മ്ലാനത മൂടിക്കെട്ടിയ മുഖവുമായി കളിക്കാൻ കൂട്ടാക്കാതെ ജോസ് “തന്റെ നമ്പറിനു മുകളിലുള്ള നക്ഷത്രചിഹ്നത്തിൽ അവന്റെ കണ്ണുകൾ തറച്ചുനിന്നു. മനസ്സിൽ ഉന്മേഷം പതഞ്ഞുപൊങ്ങി അടിവരയിട്ട പ്രയോഗങ്ങളിൽ തെളിയുന്ന ജോസ് എന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥ കണ്ടെത്തി യെഴുതുക.
Answer:
തന്റെ അനാഥത്വത്തെക്കുറിച്ചോർത്ത് വ്യസനിച്ചുകൊണ്ട് ജോസ് കൂട്ടുകാരിൽ നിന്നെല്ലാമകന്ന് ഒറ്റയ്ക്കിരിക്കുന്നത് കാണുമ്പോൾ ജോസിന്റെ ദുഃഖം മനസ്സിലാക്കുവാൻ തക്ക ആഴം ആണ് മ്ലാനത മൂടികെട്ടിയ മുഖം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
പരീക്ഷാഫലത്തിൽ ഫസ്റ്റ് ക്ലാസ് നേടിയവരുടെ നമ്പറിനൊപ്പം ഉള്ള നക്ഷത്രചിഹ്നം കണ്ടതോടെ ഉപരിപഠനത്തിന്റെ അർഹത ഉറപ്പായതു കൊണ്ട് തന്നെ അവനിലെ സന്തോഷം അധികമായി പ്രകടമാകുന്നതിനെ ആണ് സന്തോഷം പതഞ്ഞു പൊങ്ങി എന്ന വാക്കുകൾ കൊണ്ട് വ്യക്തമാക്കുന്നത്. ഈ വാക്കുകൾ അവനിലെ നിസ്സഹായത, ആനന്ദം, പ്രതീക്ഷ, സ്വപ്നങ്ങൾ,ജീവിത സാഹചര്യങ്ങൾ തുടങ്ങി എല്ലാ തലങ്ങളെയും പ്രതിഫലിപ്പിക്കുന്നു.
8 മുതൽ 11 വരെ ചോദ്യങ്ങൾക്ക് അരപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (5 സ്കോർ വീതം) (4 × 5 = 20)
Question 8.
“സാമ്പത്തികശേഷിയുള്ള രാജ്യങ്ങൾ തന്നെയാണ് വിജ്ഞാനസമ്പത്തും കൈയടക്കി വച്ചിരിക്കുന്നത്. ഈ വിജ്ഞാനശേഷി പ്രയോജനപ്പെടുത്തിക്കൊണ്ട് അവർ കൂടുതൽ സാമ്പത്തികശേഷി കൈവരിക്കു കയും ചെയ്യുന്നു. ഈ നിരീക്ഷണം സമകാലിക ലോക സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വിലയിരുത്തുക.
Answer:
സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങൾ തന്നെയാണ് വിജ്ഞാന സമ്പത്തും കൈയടക്കിവച്ചിരിക്കുന്നത് എന്ന ലേഖകന്റെ നിരീക്ഷണം ശരിയാണ്. സമ്പന്ന രാഷ്ട്രങ്ങൾ അവരുടെ വിജ്ഞാനസമ്പത്തിനെ അധിക സമ്പത്തുണ്ടാക്കാനായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു എന്ന നിരീക്ഷണവും തെറ്റല്ല.
ഇന്നത്തെ ലോകസാഹചര്യം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. മേരിക്കയുൾപ്പെടെയുള്ള സമ്പന്നരാഷ്ട്ര ങ്ങളുടെ കൈകളിലാണ് ഏറ്റവും മികച്ച സാങ്കേതിക വിദ്യയും, ബുദ്ധിരാക്ഷസൻമാരായ ശാസ്ത്രജ്ഞൻമാരും മറ്റും ഉള്ളത്. സ്പേസ് ടെക്നോളജി, നിർമിത ബുദ്ധി, റോബോട്ടിക്സ് മുതലായ മേഖലകളിൽ സമ്പന്ന രാഷ്ട്രങ്ങൾക്ക് തന്നെയാണ് മേൽക്കൈ. ആധുനിക യുദ്ധോപകരണങ്ങളുടെ നിർമ്മാണത്തിന്റെ കാര്യവും ഇതുപോലെതന്നെ. ഇത്തരം വസ്തുക്കൾ മറ്റു രാഷ്ട്രങ്ങൾക്ക് കൈമാറ്റം ചെയ്തു സമ്പന്ന രാഷ്ട്രങ്ങൾക്ക് വീണ്ടും സമ്പത്ത് നേടാം
![]()
Question 9.
ബുദ്ധിമാൻമാരേ, സ്വഭാഷത്തറവാട്ടിൽ സ്വത്തു വളർത്തുവാൻ യത്നം ചെയ്യുവിൻ. മാതൃഭാഷ യുടെ സ്വത്ത് വർധിപ്പിച്ച് വിജ്ഞാനഭാഷയായി വളർത്തുന്നതിന് എന്തെല്ലാം പ്രവർത്തനങ്ങളാണ് ഇതുവരെ നടന്നിട്ടുള്ളത്? ഇനിയും എന്തെല്ലാമാണ് ഏറ്റെടുക്കാനുള്ളത്? ചർച്ചചെയ്ത് നിരീക്ഷണ ങ്ങൾ അവതരിപ്പിക്കുക.
Answer:
മാതൃഭാഷയുടെ വളർച്ചയുടെ കാര്യത്തിൽ പെറ്റമ്മയെ വിട്ട് പോറ്റമ്മയെ സ്വീകരിക്കുന്ന ഒരു സമീപനമാണ് സ്വതന്ത്രഭാരതത്തിലെ ജനത സ്വീകരിച്ചത്. അതായത് മാതൃഭാഷയുടെ പ്രാധാന്യം കുറയുകയും അന്യഭാഷയുടെ സ്വാധീനം ഏറുകയും ചെയ്തു. ഉന്നതവിദ്യാഭ്യാസത്തിനും മറ്റും ഇംഗ്ലീഷ് ഭാഷ തിരഞ്ഞെടുക്കാൻ നാം നിർബന്ധിതരായതാണ് ഇതിന്റെ മുഖ്യകാരണം.
സ്വന്തം ഭാഷയിൽ സംസാരിക്കുന്നതോ എഴുതുന്നതോ പോലും അന്തസ്സിന് കുറവായി കണക്കാക്കപ്പെടുന്ന ഒരു അവസ്ഥ വരെ സംജാതമായി. വിജ്ഞാനത്തിന്റെ ഉപരിമേഖലയിലേക്ക് പ്രവേശിക്കണമെങ്കിൽ ഇംഗ്ലീഷ് ഭാഷയെയും പുസ്തകങ്ങളെയും ആശ്രയിക്കേണ്ടി വന്നതാണ് ഇതിന് കാരണം.
ഇപ്പോൾ ഇതു മനസ്സിലാക്കി സാധാരണ ജനങ്ങളും ഭരണാധികാരികളും മാതൃഭാഷയെ സംരക്ഷിക്കാൻ പരിശ്രമിച്ചു തുടങ്ങി. ഭരണഭാഷ പൂർണമായും മലയാളത്തിലാക്കി. വ്യവഹാരഭാഷ പൂർണമായും മലയാളമാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടന്നുകൊണ്ടിരിക്കുന്നു. മലയാള മാധ്യമത്തിലൂടെയുള്ള വിദ്യാഭ്യാസം പ്രോത്സാ ഹിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
മലയാള പഠനം ആദ്യത്തെ ക്ലാസ്സുകളിലെങ്കിലും നിർബന്ധിതമായി നട ത്തിയിരിക്കണമെന്ന സർക്കാർ വ്യവസ്ഥ നിലവിൽ വന്നു. മലയാളഭാഷയുടെ ഉന്നമനം ലക്ഷ്യമാക്കി ശ്രേഷ്ഠ ഭാഷാ പദവി മലയാളത്തിന് നൽകി ആദരിച്ചു. മലയാളത്തിൽ ഉന്നതവിദ്യാഭ്യാസം സാർവത്രികമാക്കാൻ മലയാള സർവകലാശാല സ്ഥാപിക്കുകയും ചെയ്തു.
Question 10.
ഗദ്യ ഭാഗം വായിച്ച് ചുവടെ നൽകിയ ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
പ്രകൃതിയുടെ സ്നേഹപാഠങ്ങൾ വായിച്ചറിയാൻ മനുഷ്യൻ പഠിക്കണം. ഒരു പൂവിന്റെ വിരിയൽ, ഒരു പക്ഷിയുടെ പാട്ട്, ഒരു തുള്ളിവെള്ളത്തിന്റെ തിളക്കം ഇതെല്ലാം പ്രകൃതിയുടെ ഭാഷയാണ്. ആ ഭാഷ മനസ്സിലാക്കുന്നവർക്കു ലോകം ഒരിക്കലും വിരസമാകുകയില്ല. പ്രകൃതിയുമായി ചേർന്ന് ജീവിക്കുന്നവർക്കു മനസ്സിൽ സമാധാനവും ഹൃദയത്തിൽ കരുണയും ഉണ്ടാകും.
പൂവിനെ പറിച്ചെടുത്ത് അതിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുന്നവൻ, ഒരു നിമിഷസുഖത്തിനായി ലോകത്തിന്റെ സൗന്ദര്യം തകർക്കുകയാണ്. പ്രകൃതിയോ ടുള്ള സ്നേഹവും കരുതലും മനുഷ്യജീവിതത്തിന്റെ യഥാർത്ഥ പാഠമാണ്.
(വൈലോപ്പിള്ളി ശ്രീധരമേനോൻ – പ്രകൃതിപാഠങ്ങൾ)
ചോദ്യങ്ങൾ
1. പ്രകൃതിയുടെ ഭാഷ മനസ്സിലാക്കുന്നവർക്കുള്ള അനുഭവം എന്താണ്?
2. പ്രകൃതിയുടെ പാഠങ്ങൾ എന്തിലൂടെ വായിച്ചറിയാം എന്ന് കവി പറയുന്നു?
3. “പൂവിനെ പറിച്ചെടുക്കുന്നത് ലോകത്തിന്റെ സൗന്ദര്യം തകർക്കുകയാണ്’ – ഇതിലൂടെ എഴുത്തുകാരൻ നൽകുന്ന സന്ദേശം എന്താണ്?
Answer:
1. പ്രകൃതിയുടെ ഭാഷ മനസ്സിലാക്കുന്നവർക്കു ലോകം ഒരിക്കലും വിരസമാകുകയില്ല; അവർക്ക് എല്ലായിടത്തും സൗന്ദര്യവും ആനന്ദവും കാണാൻ കഴിയും.
2. ഒരു പൂവിന്റെ വിരിയലിലും, ഒരു പക്ഷിയുടെ പാട്ടിലും, ഒരു തുള്ളിവെള്ളത്തിന്റെ തിളക്കത്തിലും പ്രകൃതിയുടെ പാഠങ്ങൾ വായിച്ചറിയാമെന്ന് കവി പറയുന്നു.
3. പ്രകൃതിയുടെ സൗന്ദര്യത്തെ നശിപ്പിക്കുന്നത് മനുഷ്യന്റെ സ്വാർത്ഥതയാൽ സൃഷ്ടിക്കുന്ന തെറ്റാണെന്ന് എഴുത്തുകാരൻ വ്യക്തമാക്കുന്നു. പ്രകൃതിയോട് കരുതലോടും സ്നേഹത്തോടും പെരുമാറണമെന്ന സന്ദേശമാണ് ഇതിലൂടെ കവി നൽകുന്നത്.
![]()
Question 11.
(A) ഫസ്റ്റ് ക്ലാസ്സിൽ പാസായ ജോസിനെ ഫാദർ ഫ്രാൻസിസ് അവരുടെ സദസ്സിൽ വച്ച് അനുമോദിക്കുന്നു എന്ന് കരുതുക അനുമോദന പ്രസംഗം തയ്യാറാക്കുക.
Answer:
അനുമോദന പ്രസംഗം ഫാദർ ഫ്രാൻസിസ്
പ്രിയപ്പെട്ട കുട്ടികളെ…
ഇന്ന് നമ്മുടെ സ്ഥാപനത്തിന് ഏറെ സന്തോഷകരമായ ദിനമാണ്. ജോസ് ഫസ്റ്റ് ക്ലാസ്സിൽ ഉജ്ജ്വല വിജയം നേടിയിരിക്കുന്നു. ഈ നേട്ടം അവന്റെ ആത്മാർത്ഥമായ പരിശ്രമത്തിന്റെയും മനോനിബന്ധത്തിന്റെയും ഫലമാണ്.
പലപ്പോഴും അവനെ ഒറ്റയ്ക്കും മ്ലാനതയോടെയും ഞാൻ കണ്ടിട്ടുണ്ട്. നിങ്ങൾ മുന്നേറുന്ന സാഹചര്യങ്ങൾ പലപ്പോഴും വ്യത്യസ്തവും പ്രതികൂലവും ആയിരിക്കാം. പക്ഷേ എല്ലാ സാഹചര്യങ്ങളും നിങ്ങൾക്ക് ധൈര്യവും ബലവും നൽകുന്നതായി തീരാൻ ഞാൻ പ്രാർത്ഥിക്കുന്നു.
ജോസ് എപ്പോഴും പഠനത്തോടും ജീവിതത്തോടും ഗൗരവപൂർവമായ സമീപനമാണ് പുലർത്തിയത്. അതിനാലാണ് ഇന്ന് അവൻ ഈ വിജയം കരസ്ഥമാക്കിയത്. നമ്മുടെ എല്ലാ കുട്ടികൾക്കും ജോസ് ഒരു നല്ല മാതൃകയാണ്. അവൻ ഭാവിയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ഞാൻ ഹൃദയം നിറഞ്ഞ് ആശംസിക്കുന്നു.
അല്ലെങ്കിൽ
(B) അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന നാടകം സ്കൂളിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നു എന്ന് കരുതുക പ്രസ്തുത നാടകത്തിന്റെ അവതരണത്തിനു മുമ്പ് നടത്താനുള്ള ആമുഖ ഭാഷണം തയ്യാറാക്കുക ചുവടെ നൽകിയ സൂചനകളും ഉൾപ്പെടുത്തണം
(നാടക കലയുടെ പ്രത്യേകത, ആ നാടകത്തിന്റെ അത് പ്രസിദ്ധീകരിച്ച് കാലത്തിന്റെയും പ്രസക്തി, നാടകം സമൂഹത്തിൽ ഉണ്ടാക്കിയ പ്രതിഫലനം)
Answer:
ആമുഖഭാഷണം –
“അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്”
പ്രിയ അദ്ധ്യാപകർ, സഹപാഠികളേ, സ്നേഹിതരേ,
ഇന്ന് നമ്മൾ കാണാനിരിക്കുന്ന “അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്’ എന്ന നാടകത്തിലൂടെ കേരളത്തിലെ ഒരു സാമൂഹിക യാഥാർത്ഥ്യമാണ് വേദിയിലേക്ക് എത്തുന്നത്. നാടകകല ജീവിതത്തിന്റെ പ്രതിഫലനമാണ് സമൂഹത്തിലെ അനീതികളെ ചോദ്യം ചെയ്യാനും, പുതിയ ചിന്തകൾക്കു വഴിയൊരുക്കാനും കഴിവുള്ള ശക്തമായ ഒരു കലാരൂപം.
ഈ നാടകം അവതരിപ്പിക്കപ്പെട്ട കാലഘട്ടം സ്ത്രീകൾ അടുക്കളയിലും ആചാരങ്ങളിലുമൊതുങ്ങിക്കഴിയേണ്ടി വന്ന, പുരുഷാധിപത്യത്തിന്റെ പിടിയിൽ വിറങ്ങലിച്ചിരുന്ന ഒരു സമൂഹകാലമായിരുന്നു. അന്നത്തെ അതിക്രമങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ഈ കൃതി ശക്തമായ ശബ്ദമായി ഉയർന്നു.
നമ്പൂതിരി സമൂഹത്തിലെ സ്ത്രീകൾക്ക് സ്വാതന്ത്ര്യമോ വിദ്യാഭ്യാസമോ ഇല്ലാത്ത അവസ്ഥയും, വൃദ്ധനായ നമ്പൂതിരിമാർക്ക് ചെറുപ്പക്കാരിയായ സ്ത്രീകളെ വിവാഹം കഴിപ്പിക്കുന്ന “വേളി” എന്ന അനാചാരത്തെയും ഈ നാടകം തീക്ഷ്ണമായി ചോദ്യം ചെയ്യുന്നു.
പുരോഗമനവാദിയായ കുഞ്ചുവിന്റെ സഹോദരിയായ തേതിയുടെ വിവാഹവിവാദമാണ് കഥയുടെ ഹൃദയം. കുഞ്ചുവും മാധവനും പോലുള്ള യുവതലമുറ അനീതിയ്ക്കെതിരെ ഉയർന്നുവന്നപ്പോൾ, പഴയ സമൂഹത്തിന്റെ മതിലുകൾ വിറച്ച് പോകുന്നു. മാധവൻ തേതിയെ വിവാഹം ചെയ്യുന്നതോടെ നവോത്ഥാനചിന്തയുടെ വിജയമാണ് നാടകം ആഘോഷിക്കുന്നത്.
“പട്ടിയായി ജനിക്കാം, പൂച്ചയായി ജനിക്കാം, പക്ഷേ നമ്പൂതിരി സമുദായത്തിലെ ഇളയപുത്രനായി മാത്രം ജനിക്കരുത്” എന്ന ശക്തമായ സംഭാഷണം അന്നത്തെ യുവതലമുറ അനുഭവിച്ചിരുന്ന അവഗണനയ്ക്കെ തിരായ പൊരുളുറഞ്ഞ പ്രതിഷേധമാണ്. “അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്” എന്ന ഈ നാടകം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെയും സാമൂഹിക പുരോഗതിയുടെയും പാതയൊരുക്കിയ സൃഷ്ടിയാണ്.
അടുക്കളകളിൽ ഒതുങ്ങിയ സ്ത്രീശബ്ദം ഇനി സമൂഹത്തിന്റെ അരങ്ങിൽ മുഴങ്ങുന്ന പ്രബോധനമായിത്തീരട്ടെ എന്നതാണ് ഈ നാടകത്തിന്റെ ആത്മാവും ഇന്നും പ്രസക്തമായ സന്ദേശവുമാണ്. അതുകൊണ്ട് തന്നെ “അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്’ എന്ന നാടകം കാണുന്നത് ഒരു വിനോദമാത്രമല്ല, ഒരു ബോധോ ദയമായ അനുഭവവുമാണ്.
എല്ലാവരും മനസ്സ് നിറച്ച് ഈ നാടകത്തെ ആസ്വദിക്കുകയും, അതിലെ ആശയങ്ങളെ ചിന്തിക്കുകയും, ഇതിന് പിന്നിൽ പരിശ്രമിച്ച അവതാരകരെയും സംഘത്തെയും ഹൃദയപൂർവ്വം അനുമോദിക്കുകയും ചെയ്യണമെന്ന് വിനയത്തോടെ അഭ്യർത്ഥിക്കുന്നു.
നന്ദി.
ഒരുപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (7 സ്കോർ വീതം) (7 × 1 = 7)
Question 12.
(A) “ഏതൊരു വേദവുമേതൊര കാവ്യവുമേതൊരാൾക്കും മതൊരു വക്തത്തിൽനിന്നുതാൻ കേര പണം
(ഉള്ളത്തോൾ)
“വിദേശ ഭാഷയിലൂടെയുള്ള വിദ്യാഭ്യാസം ശ്രമകരവും പഠിതാക്കളെ സംബന്ധിച്ചിടത്തോളം കഠിനവുമാണ്. നമ്മുടെ കുട്ടികൾ അതിന് കനത്ത വില നൽകേണ്ടിവരും.
-(മഹാത്മാഗാന്ധി)
വള്ളത്തോളിന്റെ വരികളും ഗാന്ധിജിയുടെ അഭിപ്രായവും പഠനമാധ്യമത്തെ സംബന്ധിച്ചിടത്തോളം സമൂ ഹത്തിന്റെ സമകാലിക സമീപനവും വിശകലനം ചെയ്ത് പഠനമാധ്യമം മാതൃഭാഷയാകണം’ വിഷയത്തിൽ മുഖപ്രസംഗം തയ്യാറാക്കുക.
Answer:
സ്നേഹിതരേ,
ഒരു ജനതയുടെ സംസ്കാരത്തിന്റെയും ആത്മാവിന്റെയും അടിസ്ഥാനം അതിന്റെ ഭാഷയിലാണ്. അതുകൊണ്ടാണ് കവിയായ വള്ളത്തോൾ നാരായണമേനോൻ പറഞ്ഞത്.
“ഏതൊരു വേദവുമേ, ശാസ്ത്രവുമേ, കാവ്യവുമേ
ഹൃദയത്തിൽ പതിയേണ്ടതാണെങ്കിൽ
സ്വഭാഷയുടെ വക്തത്തിൽ നിന്നുതന്നെ കേൾക്കണം” എന്നത്.
ഈ വാക്കുകൾ വഴി വള്ളത്തോൾ വ്യക്തമാക്കുന്നത് – വിദ്യാഭ്യാസത്തിന്റെ ആഴം മനസ്സിലാക്കണമെങ്കിൽ അത് മാതൃഭാഷയിൽ ലഭിക്കണം എന്നതാണ്.
മനസ്സിനെ തൊടുന്ന വിജ്ഞാനം നമുക്ക് സ്വന്തം ഭാഷയിൽ മാത്രമേ പൂർണ്ണമായി അനുഭവിക്കാൻ കഴിയൂ. അതുപോലെ, മഹാത്മാഗാന്ധിജിയും അഭിപ്രായപ്പെട്ടിരുന്നു
“വിദേശഭാഷയിലൂടെയുള്ള വിദ്യാഭ്യാസം ശ്രമകരവും കുട്ടികൾക്ക് കഠിനവുമാണ്;
അവർ അതിന് കനത്ത വില നൽകേണ്ടിവരും.”
അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഇന്നും അത് തന്നെ പ്രസക്തമാണ്. വിദേശഭാഷയിലൂടെയുള്ള പഠനം കുട്ടികളുടെ സ്വാഭാവിക ചിന്താശേഷിയും രചനാശേഷിയും സ്വതന്ത്രമായി വികാസം പ്രാപിക്കുന്നതിനെ മുരടിപ്പിക്കുന്നു. മാതൃഭാഷയിലൂടെയുള്ള പഠനം മാത്രമാണ് അവരുടെ ആത്മവിശ്വാസവും സ്വത്വബോധവും വളർത്തുന്ന മാർഗം.
അതുകൊണ്ട്, പഠനമാധ്യമം മാതൃഭാഷയാകണം ഇത് ഒരു ഭാഷാപ്രശ്നം മാത്രമല്ല, സംസ്കാരത്തിന്റെ നിലനിൽപ്പിനും വ്യക്തിത്വവികസനത്തിനും അനിവാര്യമായ ഒരു സാമൂഹിക ആവശ്യം കൂടിയാണ്. മാതൃഭാഷയിലൂടെ പഠിക്കുന്നത് കുട്ടികളിൽ അഭിമാനവും വ്യക്തമായ ചിന്തയും ആത്മീയബന്ധവും വളർത്തുന്നു.
മാതൃഭാഷയിൽ പഠിക്കുന്നവർ അറിവിനെയും മൂല്യങ്ങളെയും ഹൃദയത്തിൽ ഉൾക്കൊള്ളുന്നു, എന്നാൽ വിദേശഭാഷയിൽ പഠിക്കുന്നവർ അതിനെ ഓർമ്മയിലേക്കാണ് ഒതുക്കുന്നത്.
അതിനാൽ, നമുക്ക് അഭിമാനത്തോടെ പറയാം-
“പഠനമാധ്യമം മാതൃഭാഷയായിരിക്കണം,
അതിലാണ് യഥാർത്ഥ ജ്ഞാനത്തിന്റെ വിത്തുകൾ മുളയ്ക്കുന്നത്.”
നന്ദി
അല്ലെങ്കിൽ
(B) ഇറുപ്പവനും മലർ ഗന്ധമേകും
വെട്ടുന്നവനും തരു ചൂടകറ്റും
ഹനിപ്പവനും കിളി പാട്ടുപാടും
പരോപകാരപ്രവണം പ്രപഞ്ചം
– (ഉള്ളൂർ)
“സ്നേഹിക്കയുണ്ണീ നീ നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും
ദ്രോഹം ദേഷത്തെ നീക്കിടാ
സ്നേഹം നീക്കിടുമോർക്ക നീ
– (കുമാരനാശാൻ).
ഒരു പക്ഷിക്കുഞ്ഞിന്റെ മരണം എന്ന നാടകത്തിലെ പക്ഷി ശാസ്ത്രകാരന്റെ വാക്കുകളിൽ തെളിയുന്ന ആശയം ഈ കവി വാക്യങ്ങളുമായി താരതമ്യം ചെയ്ത് ഉപന്യസിക്കുക.
Answer:
പരോപകാരവും സ്നേഹവും മനുഷ്യജീവിതത്തിന്റെ മഹത്വം
ഉള്ളൂർ പറയുന്ന “പരോപകാര പ്രവണം പ്രപഞ്ചം” എന്ന വാക്കുകൾ മനുഷ്യജീവിതത്തിന്റെ ഉന്നതമായ മൂല്യം വ്യക്തമാക്കുന്നു. പ്രകൃതിയിലെ ഓരോ ഘടകവും “മരങ്ങൾ, പക്ഷികൾ, പൂക്കൾ, നദികൾ’ എല്ലാം മറ്റുള്ളവർക്കായി ജീവിക്കുന്നു. മരം വെട്ടുന്നവന് തണലും പുഷ്പം ഇറുപ്പവനും സുഗന്ധവും നൽകുന്നു.
അതുപോലെ, ജീവജാലങ്ങളുടെയൊക്കെ ജീവിതം പരോപകാരത്തിന്റെയും സഹജീവിതബോധത്തിന്റെയും പ്രതീകമാണ്. അത് തന്നെയാണ് കുമാരനാശാൻ തന്റെ കവിതയിൽ മനുഷ്യന്റെ ആത്മീയതയെ ഉണർത്തി പറയുന്നത്.
“സ്നേഹിക്കയുണ്ണീ നീ നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും….”
ആശാൻ പറയുന്നത് : സ്നേഹം മാത്രമാണ് മനുഷ്യന്റെ ഹൃദയത്തെ ശുദ്ധമാക്കുന്ന ശക്തിയെന്ന്. ദ്വേഷവും ദ്രോഹവും നീക്കാനുള്ള ഏക മാർഗം സ്നേഹമാണെന്ന സന്ദേശം അതിൽ അടങ്ങിയിരിക്കുന്നു. ഈ രണ്ട് കവി വാക്യങ്ങളും പ്രതിപാദിക്കുന്ന ആ ആശയങ്ങൾ തന്നെ ഒരു പക്ഷിക്കുഞ്ഞിന്റെ മരണം എന്ന നാടകത്തിലെ പക്ഷിശാസ്ത്രകാരന്റെ വാക്കുകളിലും പ്രവർത്തികളിലും തെളിഞ്ഞു നിൽക്കുന്നു. പ്രകൃതിയോടും അതിലെ ജീവികളോടും സ്നേഹവും കരുണയും പുലർത്തണം എന്നതാണ് പക്ഷിശാസ്ത്രകാരൻ മുന്നോട്ട് വെക്കുന്ന പ്രബോധനം.
വേട്ടയാടുന്നവരുടെ നിഷ്ഠൂരതയെയും മുതലാളിത്തത്തിന്റെ ക്രൂരതയെയും അദ്ദേഹം ചോദ്യം ചെയ്യുന്നു. അവഗണിക്കപ്പെട്ടവരുടെയും ഭയക്കുന്നവരുടെയും മനസ്സിൽ പ്രത്യാശയുടെ പാട്ട് പാടിച്ച് ഒരു ആത്മീയഗുരുവായി പക്ഷിശാസ്ത്രകാരൻ മാറുന്നു. അവന്റെ ആശയം : ജീവിതം വേട്ടയാടലല്ല, സ്നേഹവും സഹജീവിതവും ആകണം എന്നതാണ്.
ഉള്ളൂർ പറഞ്ഞതുപോലെ പരോപകാര പ്രവണം പ്രപഞ്ചം’ എന്ന സത്യവും, ആശാൻ പറഞ്ഞ “ദ്രോഹത്തെയും ദ്വേഷത്തെയും നീക്കാൻ സ്നേഹമാണ് മാർഗം” എന്ന സന്ദേശവും പക്ഷിശാസ്ത്രകാരന്റെ വാക്കുകളിലൂടെ ജീവിതസത്യമായി ഉയർന്നിരിക്കുന്നു.
പ്രകൃതിയുടെയും മനുഷ്യന്റെയും നിലനിൽപ്പിനുള്ള ഏക അധിഷ്ഠാനം സ്നേഹവും പരോപകാരവുമാണ്. അത് ഇല്ലാതെ മനുഷ്യജീവിതം വെറും വേട്ടയാടലിന്റെ നിശ്ശബ്ദത മാത്രമായിരിക്കും.