Students can read Kerala SSLC Malayalam 2 Board Model Paper March 2022 (Adisthana Padavali) and Kerala SSLC Malayalam Previous Year Question Papers with Answers helps you to score more marks in your examinations.
Kerala Syllabus Class 10 Malayalam 2 Board Model Paper March 2022 (Adisthana Padavali)
Time: 1½ Hours
Total Score: 40 Marks
വിദ്യാർത്ഥികൾക്കുള്ള പൊതുനിർദ്ദേശങ്ങൾ:
- നിർദ്ദിഷ്ട സമയത്തിന് പുറമെ 15 മിനിറ്റ് സമാശ്വാസ സമയം ഉണ്ടായിരിക്കും.
- ഈ സമയം ചോദ്യങ്ങൾ പരിചയപ്പെടാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കുക.
- വ്യത്യസ്ത സ്കോറുകളുള്ള ചോദ്യങ്ങൾ വിവിധ പാർട്ടുക ളായാണ് നൽകിയിരിക്കുന്നത്.
- ചോദ്യങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മന സ്സിലാക്കി ഉത്തരമെഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണി ക്കണം.
- 1 മുതൽ 24 വരെയുള്ള ചോദ്യങ്ങൾക്ക് 40 സ്കോർ ആയി രിക്കും പരമാവധി ലഭിക്കുക.
പാർട്ട് – I
1 മുതൽ 9 വരെയുള്ള ചോദ്യങ്ങൾക്ക് 1 സ്കോർ വീതം.
A. 1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. (4 × 1 = 4)
Question 1.
“തമ്പ്രാ. ഏനു നെല്ലു കൂലി മതി. ചക്രം മേ”.
കോരൻ ഇങ്ങനെ പ്രതികരിച്ചതെന്തുകൊണ്ട്?
- പണത്തോടുള്ള അനിഷ്ടം
- നെല്ലിന്റെ അമിതവില
- പണത്തിന് ആവശ്യമില്ലായ്മ
- നെല്ലിന്റെ വിലക്കുറവ്
Answer:
നെല്ലിന്റെ അമിതവില
Question 2.
“മാർക്കോസ് പിടിക്കുന്ന ഭാഗത്തിന്റെ എതിരുപിടിക്കുക എന്നത് മത്തായിയുടെ വ്രതമായി.”
അടിവരയിട്ട പദത്തിന് ഏറ്റവും യോജിച്ച ആശയം ഏത്?
- അനുകൂലമായി പ്രവർത്തിക്കുക.
- അനുയോജ്യമായത് ചെയ്യുക.
- പ്രതികൂലമായി നിൽക്കുക.
- പ്രതിഫലം ആഗ്രഹിക്കുക.
Answer:
പ്രതികൂലമായി നിൽക്കുക
![]()
Question 3.
“പെറ്റുകിടക്കും തെരുവുപട്ടിക്കെന്തൊ-
രൂറ്റം, കുരച്ചത് ചാടിക്കുതിക്കുന്നു”.
ഈ വരികളിൽ തെളിയുന്നതെന്ത്?
- തെരുവു പട്ടിയുടെ ദൈന്യത
- അമ്മയോടുള്ള ദേഷ്യം
- സ്വന്തം കുഞ്ഞിനോടുള്ള സ്നേഹം
- മകനോടുള്ള സഹതാപം
Answer:
സ്വന്തം കുഞ്ഞിനോടുള്ള സ്നേഹം
Question 4.
“പഴയൊരു പുള്ളവനാണല്ലോ ഞാൻ” (ഓണമുറ്റത്ത്)
ഇവിടെ പുള്ളുവൻ എന്ന് വിശേഷിപ്പിക്കുന്നത് ആരാണ്?
Answer:
കവിയെ (വൈലോപ്പിള്ളി ശ്രീധരമേനോൻ
Question 5.
അർത്ഥവ്യത്യാസം വരാതെ ഒറ്റവാക്വമാക്കി എഴുതുക.
ചികിത്സിക്കാനും രക്ഷിക്കാനുമുളള വഴികൾ ആരാഞ്ഞു. ഒന്നും കണ്ടുകിട്ടിയില്ല.
Answer:
ചികിത്സിക്കാനും രക്ഷിക്കാനുമുള്ള വഴികൾ ആരാഞ്ഞെങ്കിലും ഒന്നും കണ്ടു കിട്ടിയില്ല.
Question 6.
“ഞാനിവിടെ ഒറ്റക്കാണെന്ന് എനിക്കു തോന്നീട്ടില്ല.” (ഓരോ വിളിയും കാത്ത്)
അമ്മയുടെ ഈ വാക്കുകളിലെ സൂചനയെന്ത്?
Answer:
അച്ഛൻ മരിച്ചെങ്കിലും സാന്നിധ്വം ഇപ്പോഴും അനുഭവിക്കുന്ന
B. 7 മുതൽ 9 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക. (3 × 1 = 3)
Question 7.
“എന്റെ കണക്കൊക്കെ തെറ്റിലോ മത്തായി മൂപ്പരേ”
ചാക്കുണ്ണി ഇങ്ങനെ പറയാനിടയായ സാഹചര്യമെന്ത്?
- റേഡിയോ പണയം വച്ചു
- മകന്റെ അകാല വേർപാട്
- അളവുകൾ തെറ്റി തയ്ച്ചു
- ചെമ്പുമത്തായി ചതിച്ചു
Answer:
മകന്റെ അകാല വേർപാട്
Question 8.
“നമ്മൾ വിദേശത്തു നിർമ്മിച്ചൊരമ്മതൻ
ബിംബമായാതിഥശാലയിൽ ശോഭനം”
ഈ വരികൾ നൽകുന്ന സൂചനയെന്ത്?
- മാതൃഭാഷയോടുള്ള ആദരവ്
- അന്യഭാഷയോടുള്ള അനിഷ്ടം
- മാതൃഭാഷയോടുള്ള അവഗണന
- വിദേശികളോടുള്ള സ്നേഹം
Answer:
മാതൃഭാഷയോടുള്ള അവഗണന
![]()
Question 9.
“പത്രങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ സേവനം, അച്ചടിച്ചത് കണ്ടാൽ അവിശ്വസിക്കാൻ ജനങ്ങളെ പഠിപ്പിക്കുന്നു എന്നതാണ്”.
ഈ പ്രസ്താവനകൊണ്ട് അർത്ഥമാക്കുന്നതെന്ത്?
- പ്രതങ്ങൾ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു.
- പത്രവാർത്തകളെല്ലാം സത്വമാണ്.
- പത്രങ്ങൾ വലിയ സേവനം ചെയ്യുന്നില്ല.
- പത്രവാർത്തകൾ പലതും സത്യവിരുദ്ധമാണ്.
Answer:
പത്രവാർത്തകൾ പലതും സത്വവിരുദ്ധമാണ്.
പാർട്ട് – II
10 മുതൽ 12 വരെയുള്ള ചോദ്യങ്ങൾക്ക് 2 സ്കോർ വീതം.
A. താഴെ നൽകിയിട്ടുള്ള ചോദ്യത്തിന് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. (1 × 2 = 2)
Question 10.
“അന്നത്തെ സൂചിപ്രയോഗത്തിൽ നീറ്റൽ പോലൊന്ന് മനസ്സിലൂട പ്പോൾ കടന്നുപോയ്”.
അടിവരയിട്ട പ്രയോഗം നൽകുന്ന സൂചനകൾ വ്യക്തമാക്കുക.
Answer:
- കുട്ടിക്കാലത്ത് തനിക്ക് പനി വന്നപ്പോൾ ചികിത്സയ്ക്കായി ആശുപത്രി പടികൾ കയറിയത്.
- വാർധക്യവും രോഗവും ബാധിച്ച അമ്മയെ ഉപേക്ഷിക്കു ന്നതിലെ കുറ്റബോധം/പാപബോധം.
B. 11 മുതൽ 12 വരെയുള്ള ചോദ്യങ്ങളിൽ 1 എണ്ണത്തിന് ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരമെഴുതുക. (1 × 2 = 2)
Question 11.
“ഓരോന്നിനോരോ മൊഴിച്ചന്ത, മമ്മയാം
നേരിന്റെയിണവും താളവുമിമ്പവും
അമ്മയ്ക്കു മാത്രം തരാൻ കഴിയുന്നതാം
വെൺമയും ഞാനാകുമോർമ്മതൻ ഭൂമിയും”.
ഈ വരികളിൽ സൂചിതമാവുന്ന മാതൃഭാഷയുടെ രണ്ട് സവിശേ ഷതകൾ കണ്ടെത്തി എഴുതുക.
Answer:
സംസ്കാരവും വിജ്ഞാനവും അമ്മ വാത്സല്യത്തോടെ പകർന്ന് തരാൻ മാതൃഭാഷയ്ക്ക് മാത്രമേ കഴിയൂ. അമ്മ തന്നെ മാതൃഭാഷ.
Question 12.
“ചെമ്പുമത്തായിയുടെ അടുക്കൽ ചെന്ന് റേഡിയോ പണയം വയ്ക്കുമ്പോൾ ചാക്കുണ്ണിയുടെ ഉള്ളിൽ തിയായിരുന്നു”.
അടിവരയിട്ട പ്രയോഗത്തിന്റെ അർത്ഥതലം കണ്ടെത്തുക.
Answer:
- മകന്റെ അസുഖം വർധിച്ചു വരുന്നതിലെ ആധി സങ്കടം.
- ഇഷ്ടപ്പെട്ട റേഡിയോ പണയ വസ്തുവായതിലെ സങ്കടം.
പാർട്ട് – III
13 മുതൽ 17 വരെയുള്ള ചോദ്യങ്ങൾക്ക് 3 സ്കോർ വീതം.
A. 13 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ 3 എണ്ണത്തിന് മുന്നോ നാലോ വാക്യത്തിൽ ഉത്തരമെഴുതുക. (3 × 3 = 9)
Question 13.
“വിൽക്കാനുള്ളതല്ല, ആളുകൾക്ക് ഒന്നും രണ്ടും പെറുക്കിത്തി ന്നാനുള്ളതാണ് എന്റെ മാങ്ങ എന്നായിരുന്നു യുടെ നില”.
-കൊച്ചു ചക്കരച്ചി കൊച്ചു ചക്കരച്ചിയെക്കുറിച്ചുള്ള ഈ നിരീക്ഷണം നമുക്കു നൽകുന്ന സന്ദേശങ്ങൾ എന്തെല്ലാം?
Answer:
പണത്തിന് ബുദ്ധിമുട്ട് നേരിട്ടപ്പോൾ അമ്മ കൊച്ചുചക്കരച്ചിയിലെ മാങ്ങ വിൽക്കാൻ ശ്രമിച്ചു. എന്നാൽ അവ പറിച്ച് വിൽക്കാനുള്ള തല്ല, ആളുകൾക്ക് ഒന്നും രണ്ടും പെറുക്കിത്തിന്നാനുള്ളതാണ് എന്നായിരുന്നു കൊച്ചു ചക്കരച്ചിയുടെ നില അതുകൊണ്ടുതന്നെ മാങ്ങാ പറിക്കാൻ എത്തിയവരെ അതിലെ ചാവേറ്റു പടയായ നീറുകൾ തുരത്തിയോടിച്ചു.
Question 14.
“അതെന്തൊരു അക്ഷന്തവ്യമായ അപരാധമാണ്? ഒരു തരത്തിലും ആ തെറ്റു ന്യായീകരിക്കാവുന്നതല്ല”. (പ്ലാവിലക്കഞ്ഞി)
കോരന്റെ കുറ്റബോധത്തിനുളള കാരണം വിശകലനം ചെയ്യുക.
Answer:
കോരന്റേയും ചിരുതയുടേയും വിവാഹവുമായി ബന്ധപ്പെട്ട ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ അച്ഛനെ ഉപേക്ഷിച്ച് ചിരുതയെയും കൊണ്ട് കോരൻ നാടുവിട്ടു. ഒരു ദിവസം പണി കഴിഞ്ഞെത്തിയ കോരൻ കണ്ടത് കുടിലിൽ ചിരുതയുമായി സംസാരിച്ചിരിക്കുന്ന അച്ഛനെയാണ്. അച്ഛന്റെ രൂപം കണ്ട് കോരന്റെ കണ്ണുകൾ നിറഞ്ഞു. ആനയുടെ കരുത്തുണ്ടായിരുന്ന അച്ഛന് ഇന്ന് എഴുന്നേറ്റു നിൽക്കാനുള്ള ആരോഗ്യം പോലു മില്ല. താൻ കൂടെയുണ്ടായിരുന്നെങ്കിൽ അച്ഛന് ഈ അവസ്ഥ വരി ല്ലായിരുന്നു എന്ന് കോരൻ ഓർക്കുന്നു. അപരാധബോധം കോരനെ വേദനിപ്പിച്ചു.
വൃദ്ധനായ അച്ഛനെ തനിച്ചാക്കി, തന്റെ സുഖം മാത്രം നോക്കി പെണ്ണുമായി മറുനാട്ടിലേക്ക് പോന്നതിൽ കോരന് കുറ്റബോധം തോന്നി. കോരന്റെ ഈ കുറ്റബോധം ധാർമിക ബോധത്തിൽ നിന്നുണ്ടായതാണ്. വർത്തമാനകാലത്ത് ഇത് ചുരുക്കം പേരിൽ മാത്രമേയുള്ളൂ. വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരും അവരെ ഒറ്റയ്ക്കാക്കി ഉപജീവനത്തിനായി ജോലി തേടി മറുനാട്ടിൽ പോകുകയും ചെയ്യുന്നവരാണ് ഇന്ന് ഏറെയും. വൃദ്ധസദനങ്ങളും മറ്റും പെരുകുന്ന പുതിയ കാലത്ത് കോരൻ സ്നേഹത്തിന്റേയും കരുതലിന്റേയും പ്രതീകമാകുന്നു. കോരന്റെ ഈ ധാർമ്മികബോധം അനുകരണീയമാണ്.
![]()
Question 15.
“നല്ലതുതന്നെ നാം കാണുമാറാവുക
നല്ലതുതന്നെ നാം കേൾക്കുമാറാവുക.”
ഈ വരികളിലെ ആശയം ‘കോഴിയും കിഴവിയും’ എന്ന കഥ യിലെ മത്തായിയുടെ അമ്മ എന്ന കഥാപാത്രത്തിന് എത്രമാത്രം അനുയോജ്യമാണ്? നിങ്ങളുടെ അഭിപ്രായം കുറിക്കുക.
Answer:
‘കോഴിയും കിഴവിയും’ എന്ന കഥ എഴുതിയത് കാരൂർ നീലക ണ്ഠപ്പിള്ളയാണ്. ഈ കഥയിലെ പ്രധാന കഥാപാത്രമാണ് മത്താ വിയുടെ അമ്മ, അയൽക്കാരും തമ്മിൽ മത്സരിക്കുന്നത് മത്തായിയുടെ അമ്മ ഇഷ്ടപ്പെടുന്നില്ല. കള്ളം പറഞ്ഞു മറ്റൊരു വ്യക്തിയേയോ കുടും ബത്തെയോ ചതിക്കുന്നത് തിന്മയാണ്. സത്യം പറയുന്നതും അയൽക്കാരെ സ്നേഹിക്കുകയും ചെയ്യുന്ന നന്മയാണ് മത്താ യിയുടെ അമ്മ ഇഷ്ടപ്പെടുന്നത്. മറ്റുള്ളവർ ചെയ്ത ഉപകാരത്തെ ക്കുറിച്ച് അമ്മയ്ക്കോർമ്മയുണ്ട്. സ്വന്തം മക്കൾ തെറ്റു ചെയ്താലും അതു തെറ്റാണെന്നു തുറന്നു പറയുന്ന സ്വഭാവ മാണ് അമ്മയുടേത്. സ്വന്തം മകൻ ചെയ്ത തെറ്റിനെ അമ്മ ന്യായീ കരിക്കുന്നില്ല. സത്വം സമൂഹത്തിനു മുമ്പിൽ തുറന്നു കാട്ടുന്ന നന്മയുടെ പ്രതീകമാണ് മത്തായിയുടെ അമ്മ.
Question 16.
“നല്ല വെള്ളാല്ല, നിലാവൂല്ല, കൂമന്റെ ഒച്ചേം ഇല്ല. പിന്നെ എന്താ ആടെ ഒള്ളത്?”
അമ്മ യുടെ ഈ വാക്കുകളിൽ തെളിയുന്ന ആശങ്കകൾ എന്തെല്ലാം? വിശദമാക്കുക.
Answer:
ഈ വരികളിൽ തെളിയുന്നത് നഗരജീവിതത്തിലെ തിക്കും തിരക്കും ബഹളവും ആണ്. നഗരത്തിൽ ഗ്രാമീണതയുടെ ഭംഗി കാണാൻ കഴിയില്ല. ഗ്രാമാന്തരീക്ഷത്തിലെ മനോഹാരിത നഗരത്തിൽ ഇല്ല. നിലാവ്, പക്ഷികളുടെ ശബ്ദങ്ങൾ, ശുദ്ധമായ ജലാശയങ്ങൾ എന്നിവ ഗ്രാമത്തിൽ മാത്രമേ കാണാൻ കഴിയുകയുള്ളൂ. നാടി പ്രധാനം നഗരം ദരിദ്രം, നാട്ടിൻപുറം നന്മകളാൽ സമൃദ്ധം. നഗര ത്തിൽ ജീവിക്കുന്നവർ ഉപഭോഗസംസ്ക്കാരത്തിന്റെ പിന്നാലെ പായുന്നവരാണ്. എന്നാൽ ഗ്രാമത്തിലുള്ളവർ നന്മയുടെ പ്രതീക ങ്ങളാണ് എന്ന് നമുക്ക് പറയാം.
B. ചുവടെ നൽകിയിട്ടുള്ള ചോദ്യത്തിന് മുന്നോ നാലോ വാക്യത്തിൽ ഉത്തരമെഴുതുക. (1 × 3 = 3)
Question 17.
“ജാതിപ്പിശാചിനെ ഉച്ചാടനം ചെയ്തു കേരളീയരെ മനുഷ്യത്വം പഠി ഷിച്ച ഏകഗുരുനാഥനെന്നും ഈ ഋഷിവര്യനെ വിശേഷിപ്പിക്കാം.”
ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള ഈ പ്രസ്താവനയെ സാധൂകരിക്കുന്ന മൂന്ന് സൂചനകൾ എഴുതുക.
Answer:
സർവർക്കും ഉൾക്കൊള്ളാൻ കഴിയുന്ന സന്ദേശം
- മതമേതായാലും മനുഷ്യൻ നന്നായാൽ മതി.
- മനുഷ്യാണാം മനുഷ്യത്വം ജാതി
- ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
- മനുഷ്യജാതി എന്ന വിശാലമായ ആശയം
- സ്വാതന്ത്ര്യബോധമുള്ളവരാക്കി
- എല്ലാ മത നദികളും ചെന്നു ചേരുന്ന കടലിനെ (മനുഷ്യമ ഹത്വം) കുറിച്ച് ബോധം പകർന്നു.
പാർട്ട് – IV
18 മുതൽ 22 വരെയുള്ള ചോദ്യങ്ങൾക്ക് 4 സ്കോർ വീതം.
A. 18 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ 2 എണ്ണത്തിന് അപ്പുറ ത്തിൽ കവിയാതെ ഉത്തരമെഴുതുക. (2 × 4 = 8)
Question 18.
“നാവുണ്ടായിരുന്നെങ്കിൽ കുടുംബത്തിന്റെ കഥ അവൾ പറയു മായിരുന്നു.”
“കൊച്ചു ചക്കരച്ചി വീഴില്ല, വീണാലും അവർ ആപത്തുവരുത്തു കയില്ല” എന്ന ഒറ്റ ഉറച്ച നിലയിലായിരുന്നു അമ്മയ്ക്ക്.
“കൊച്ചു ചക്കരച്ചി മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബ ന്ധത്തിന്റെ കഥയാണോ? തന്നിരിക്കുന്ന സൂചനകളും പാഠഭാ ഗത്തും മറ്റ് ആശയങ്ങളും ഉൾപ്പെടുത്തി വിശകലനക്കുറിപ്പ് തയ്യാ റാക്കുക.”
Answer:
കൊച്ചു ചക്കരച്ചി എന്ന ലേഖനം എഴുതിയത് എ.പി.ഉദയഭാനു വാണ്. കൊച്ചു ചക്കരച്ചി മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ്. വൃക്ഷങ്ങളിൽ വെച്ചു വൃക്ഷമായത് മാവു തന്നെയാണ്. മാവു തളിരിടുമ്പോൾത്തന്നെ നാട്ടിൻപുറത്ത് ഉത്സവമാണ്. ഗ്രാമീണാ ന്തരീക്ഷം മാമ്പൂവിന്റെ മൃദുലമായ പരിമളംകൊണ്ടും നിറയും. ഉണ്ണി മാങ്ങയുണ്ടാകുന്ന പരുവം മുതൽ മാവിൻ ചുവട്ടിലെ സദ്യ ആരംഭിക്കുകയായി. മാങ്ങാക്കാലം കഴിഞ്ഞാലും ആണ്ടോടാണ്ട് പല രൂപഭേദങ്ങളിൽ നാം മാങ്ങാവച്ച് സൂക്ഷിച്ച് ആസ്വദിക്കുന്നു. തിരിഞ്ഞു നോക്കുമ്പോൾ അനവധി മാവുകളുടെ ഓർമ്മ ലേഖ കനുണ്ടാകുന്നു. ആകാശം മുട്ടെ ഉയർന്നുനിൽക്കുന്ന മാവിനെ കുരുടച്ചി എന്നാണ് വിളിക്കുന്നത്. കാരണം അതിന്റെ മാങ്ങയ്ക്ക് ചക്കക്കുരുവിന്റെ വലുപ്പമില്ല. എന്നാൽ നറും മധുരമാണിത്. പല പല മാവുകൾ അവയുടെ പ്രത്യേക സ്വാദുകളുമായി ഓടിയെ ത്തുന്നു.
കൊതിയ സമാജം കൂടിയിരുന്നത് മുല്ലശ്ശേരിൽ പറമ്പിന്റെ അതി രിൽ നിന്ന ശർക്കരമാവിന്റെ കീഴിലായിരുന്നു. ചുള്ളിക്കമ്പുകൾ വിറകാക്കി ഉയർത്തിയ ഹോമാഗ്നിയിൽ മാങ്ങാനീര് ഹവിസ്സാക്കി കുട്ടികൾ അണ്ണാൻ പിറന്നാൾ എന്ന മഹായജ്ഞം നടത്തിയിരു ന്നു. ആ ഹോമധൂപം മാവിന്റെ ഉയരത്തിൽ ചെല്ലുമ്പോൾ മാവ് പ്രീതിയോടെ മാങ്ങ പൊഴിച്ചു തരും. വീണ മാങ്ങയുടെ ഞെട്ടി നുള്ളിൽ ഉണ്ണി ഇട്ടാൽ പകരം ഒരു മാങ്ങ വീഴും. അതിന്റെ അവ കാശി ഉണ്ണി ഇട്ട ആൾ ആണ്. ഇന്ന് മാവ് കാണാത്ത കുട്ടികൾ കേരളത്തിൽ ഉണ്ടാവില്ലെങ്കിലും പഴയ അപരിഷ്കൃത മട്ടുകൾ അവർ അറിയാനിടയില്ല. മാവിനോടുള്ള പ്രേമം നാട്ടിൻപുറത്തെ കുട്ടികളിൽ മാത്രമല്ല കവികളിലും കാണാം. കവി ഭാവനയെ ഏറ്റവും കൂടുതൽ ഉദ്ദീപ്തവും ഉന്മത്തവുമാക്കിയിട്ടുള്ളത് മാവു തന്നെയാണ്. കാമദേവൻ പുതസാ കനാകുമ്പോൾ അങ്ങനെ യാണ് വരുന്നത്.
പൂത്തിരി കത്തിച്ചതുപോലെയുള്ള മാമ്പൂക്കുല ഒടിച്ച് കുസൃതിക്കുട്ടനെപ്പോലെ കവിതാങ്കണത്തിൽ ഓടിയെ ത്തിയ വൈലോപ്പിള്ളി മാമ്പഴത്തിൽക്കൂടെ ഉൽക്കടമായ വേദന യുടെ മാധുര്യം പകർന്നു തന്നാണല്ലോ നമുക്ക് പ്രിയങ്കര നായിത്തീർന്നത്. കൊച്ചു ചക്ക തിരച്ചിയുമായി അടുത്തു പരിചയപ്പെട്ടതും സ്നേഹബന്ധം ഉദിച്ചതും ഭാഗം കഴിഞ്ഞ് ത വാട്ടുവീട്ടിൽ പാർപ്പുറപ്പിച്ചതോടെ ആയിരുന്നു. ഏകാന്തത വൃക്ഷ ലതാദികളോടുള്ള കൂട്ടുകെട്ടിനു കൂടുതൽ പ്രേരകമായി. തറ വാട്ടുവീട്ടിൽ മാവുകൾ പലതുണ്ടായിരുന്നെങ്കിലും കുലശ്രേഷ്ഠ കൾ ആയി എണ്ണിയതു വലിയ ചക്കരച്ചിയും കൊച്ചു ചക്കരച്ചി യുമായിരുന്നു.
പണത്തിന്റെ ബുദ്ധിമുട്ടുകൊണ്ട് ഒന്നുരണ്ടു പ്രാവശ്യം കൊച്ചു ചക്കരച്ചിയിലെ മാങ്ങ വിൽക്കാൻ അമ്മ ശ്രമിച്ചിട്ടുണ്ട്. എന്നാൽ നീറുകൾ എന്ന ചാവേറ്റുപട കൊച്ചു ചക്കരച്ചിയിൽ കയറാൻ ശ്രമി ച്ചവരെ എല്ലാം തോൽപ്പിച്ച് ഓടിച്ചു കളഞ്ഞു. വിൽക്കാനുള്ള തല്ല ആളുകൾക്ക് ഒന്നും രണ്ടും പെറുക്കിത്തിന്നാനുള്ളതാണ് എന്റെ മാങ്ങ എന്നായിരുന്നു കൊച്ചു ചക്കരച്ചിയുടെ നില. യുദ്ധ കാലമായതോടെ മാവുകൾക്കും വിലകൂടി.
കൊച്ചു ചക്കരച്ചിയുടെ ഇടതുഭാഗത്തായി താഴെനിന്ന് എട്ടുപത്തടി ഉയരത്തിൽ തൊലി പൊളിഞ്ഞ് തടി ജീർണ്ണിച്ചിരുന്നു. തടിക്കച്ച വടക്കാരൻ ആരോ തെക്കേപ്പുറത്ത് ആരും ഇല്ലാത്ത തക്കം നോക്കി തമരുവെച്ചു തുളച്ചതിൽനിന്നു വന്നതാവാമെന്ന അഭി പ്രായം പ്രബലമായി. ചികിത്സിക്കാനും രക്ഷിക്കാനുമുള്ള വഴി കൾ ആരാഞ്ഞു. ഒന്നും കണ്ടുകിട്ടിയില്ല. കാലവർഷക്കാറ്റു വന്ന് ആഞ്ഞടിച്ചാൽ മാവ് ഒടിഞ്ഞുവീഴുന്നത് താരിപുരയുടെ മേൽ ആണ്. അങ്ങനെ വന്നാലത്തെ നാശം ആർക്കും താങ്ങാൻ കഴി യികയില്ല. ആ നിലയ്ക്ക് അതിനെ വെട്ടുകയല്ലാതെ എന്തു യ്ക്കും. കൊച്ചു ചക്കരച്ചി വീഴില്ല. വീണാലും അവർ ആപത്തു വരുത്തികയില്ല എന്ന ഒറ്റ ഉറച്ചനിലയിയായിരുന്നു അമ്മയ്ക്ക് ആശങ്ക നിറഞ്ഞ പത്തുകൊല്ലം കഴിഞ്ഞിട്ടും ഇച്ഛാശക്തി കൊണ്ട ന്നപോലെ ആ മാവ് നിലനിന്നു.
തുലാവർഷക്കാറ്റുകളും കാല വർഷക്കാറ്റുകളും ആ മുത്തശ്ശിയെ തള്ളിയിട്ടില്ല. ഇരുപത് വർഷം മുമ്പ് നേരിയ ഒരു വർഷവും കാറ്റും ഉണ്ടായി. അത് കൊച്ചു ചക്കരച്ചിയുടെ ആത്മാവിനെ കൂട്ടിക്കൊണ്ടുപോകാൻ പ്രത്യേകം നിയുക്തമായവയായിരുന്നു. അൽപം തെക്കു പടിഞ്ഞാറു ചാഞ്ഞ് അത് മറിഞ്ഞുവീണു. പടിറ്റതിൽ വീടിന്റെ മതിൽ അല്പം പൊളിച്ചു. ഒരു തൈമാവിന്റെ ഒരു ശിഖരം ഒടിഞ്ഞു. കുളത്തിന രികിലെ പുളിമരത്തിന്റെ ഏതാനും ചെറിയ കൊമ്പുകൾ അടർന്നു. അതിനേക്കാൾ നിരുപദ്രവകരമായി അതിനെ മുറിച്ചി ടാൻ കഴിയുമായിരുന്നില്ല. കൊച്ചു ചക്കരച്ചി നേരുള്ള മാവാണ്. അവൾ ദോഷം വരുത്തു കയില്ല എന്നുള്ള അമ്മയുടെ വിശ്വാസം ജയിച്ചു. അവിടെ കിളി ച്ചുപൊന്തിയ കൊച്ചു ചക്കരച്ചിയുടെ മകൾ പുളിച്ചിയാണ്.
![]()
Question 19.
“മലയാളത്തറവാട്ടിന്നങ്കണ്-
മണിപീഠത്തിലിരിഞ്ഞു, ഞങ്ങടെ
കൊച്ചുകിനാവുകൾ തേടിയലഞ്ഞു മ-
ലർക്കളമെഴുതിക്കാത്തോരരചന!” (ഓണമുറ്റത്ത്)
കവിയെ അഭിമാനം കൊള്ളിച്ച ഓണസംസ്കാരത്തിന് പുതിയ കാല ത്തിൽ മാറ്റം വന്നിട്ടുണ്ടോ? പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.
Answer:
ഒരുമയുടേയും സമഭാവനയുടേയും സന്ദേശമാണ് ഓണാഘോ ഷത്തിന്റെ അകക്കാമ്പ്. കേരളത്തിന് അധികമായി കിട്ടിയ വസ ന്തോത്സവം തന്നെയാണ് ഓണം. ഇത് കാർഷിക കേരളത്തിന്റെ ഉത്സവം കൂടിയാണത്രേ. ചിങ്ങക്കൊയ്ത്തു കഴിഞ്ഞ് പുന്നെല്ല രിയും മറ്റു കാർഷിക വിളകളും ഇക്കാലത്ത് ധാരാളമാണ്. കേര ളത്തിന്റെ തനതു കായികാഘോഷമായ വള്ളംകളിയും ഓണാ ഘോഷത്തിന്റെ പ്രത്യേകതയാണ്.
ഓണം മലനാടിനെ എങ്ങനെയെല്ലാം അണിയിച്ചൊരുക്കുന്നു വെന്നും പ്രകൃതിയോടുചേർന്ന് മാനവജീവിതം മാവേലിമന്നനെ എങ്ങനെ വരവേൽക്കുന്നുവെന്നും കവി വർണ്ണിക്കുന്നു. ഓണ അപ്പനെക്കുറിച്ചുള്ള ചിന്തകൾ കവിയെ പുള്ളുവനാക്കുന്നു. നഗ സംസ്കാരത്തിന്റെ അധിനിവേശത്താൽ നാടുകടത്തപ്പെടുന്ന നാട്ടുനന്മകളെ വിളിച്ചുണർത്തുന്ന ദൗത്വമാണ് ഈ കവിക്കു നിർവ്വഹിക്കാനുള്ളത്. അതുകൊണ്ട് മാവേലിത്തമ്പുരാന്റെ വര വറിയിക്കുന്ന പുള്ളുവനായി മാറാൻ കവി ശ്രമിക്കുന്നു. പരിഷ്കാ രത്തിന്റെ തിണ്ണയിലുള്ളവർ പരിഹസിച്ചേക്കാമെങ്കിലും കവിയുടെ ആത്മാഭിമാനത്തെ തളർത്തുവാൻ അവർക്കു കഴിയുന്നില്ല. അത്രയ്ക്ക് അചഞ്ചലവും ആത്മാർത്ഥവുമാണ് ഗ്രാമജീവനിൽ ധന്വതയെക്കുറിച്ചുള്ള കവിയുടെ സങ്കൽപ്പങ്ങൾ. അതുകൊണ്ടു തന്നെ ഓണക്കാലത്തിന്റെ വർണ്ണനാചിത്രത്തിനപ്പുറം മലനാട്ടുസം സ്കാരത്തിന്റെ മധുരോദാരവും പാവനവുമായ സങ്കല്പങ്ങളെ തോറ്റിയെടുക്കുന്ന ഗീതമായി ഈ കവിതയെ വിലയിരുത്താം.
ജാതിയുടേയോ മതത്തിന്റേയോ അതിർ വരമ്പുകളില്ലാതെ മനു ഷ്യർ ഒന്നാകുന്ന ഐശ്വര്യസമൃദ്ധമായ ആഘോഷമാണ് ഓണം. പൂപ്പാട്ടും പൂവിളിയും ഊഞ്ഞാലാട്ടവും ഓണസദ്യയും വിവിധ തരം ഓണക്കളികളും മത്സരങ്ങളും, നാനാതരത്തിലുളള പൂക്ക ളാൽ അണിഞ്ഞൊരുങ്ങിയ പ്രകൃതിയും എല്ലാം ചേർന്ന് ഓണ ക്കാലത്തെത സജീവമാക്കിയിരുന്നു. എന്നാൽ ഇന്ന് അത്തരത്തി ലുളള ഓണാഘോഷം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. നാട്ടിൻപു റങ്ങളിൽപോലും ഓണം കച്ചവടത്തിന്റെ ഉത്സവമായി മാറിയിരി ക്കുന്നു. പൂക്കളം തീർക്കാനുള്ള പൂക്കൾ തുടങ്ങി സദ്യയ്ക്കുള്ള പച്ചക്കറികൾവരെ മറുനാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. പ്രകൃതിയുമായുള്ള നമ്മുടെ മമതാബന്ധം, ഉപഭോഗസംസ്കാര ത്തിന്റെ തള്ളിക്കയറ്റത്തിൽ അറ്റുപോയിരിക്കുന്നു. ‘ഇൻസ്റ്റന്റ്’ ഓണത്തിന്റെ ഇക്കാലത്ത് പരമ്പരാഗതമായ ഓണാഘോഷം ഇല്ലാ തായി. ഒരു ചടങ്ങുമാത്രമായി തീർന്നുകൊണ്ടിരിക്കുന്നു.
Question 20.
“ഇവിടെ അമ്മയെ തനിച്ചുനിർത്തിയിട്ട് ഞാനെങ്ങന്യാ പോവ്വാ.” (ഓരോ വിളിയും കാത്ത്)
“ഒന്നിനും കൊള്ളരുതാത്തവനെന്നവൾ
ഇന്നും പഴി പറഞ്ഞേക്കും, മടങ്ങാതെ
വയ്യ, തലയ്ക്കകത്തെന്തോ പെരുക്കുന്നു.” (അമ്മത്തൊട്ടിൽ)
രണ്ടു സന്ദർഭങ്ങളിലേയും മക്കളുടെ പ്രവൃത്തികൾ താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ഓരോ വിളിയും കാത്ത്
- അമ്മയുമായി ഊഷ്മള ബന്ധം കാത്തു സൂക്ഷിക്കുന്ന മകൻ.
- ഒറ്റക്കാവുന്ന ചിന്തയിൽ കൂടെ കൂടാൻ ശ്രമിക്കുന്നു.
- ഗ്രാമജീവിതത്തിന്റെ നന്മ പ്രകാശിച്ചു നിൽക്കുന്നു.
അമ്മത്തൊട്ടിൽ
- അമ്മയെ ഉപേക്ഷിക്കാൻ അനുയോജ്യമായ സ്ഥലം തിരയുന്നു.
- ബന്ധം ഊഷ്മളമല്ല.
- നഗരസംസ്കാരത്തിന്റെ ഇര.
- ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി പുറപ്പെടുന്നു.
- എങ്കിലും പ്രതീക്ഷയ്ക്ക് വക നൽകുന്ന, മകന്റെ മറിച്ചുള്ള ചിന്ത. (നന്മകൾ അസ്തമിച്ചിട്ടില്ല).
കുടുംബസ്നേഹത്തിന്റെ തീവ്രത വെളിപ്പെടുത്തുന്ന ഒരു പാഠ മാണ് ‘ഓരോ വിളിയും കാത്ത് സ്നേഹബന്ധം പ്രമേയമായി വരുന്ന ധാരാളം കഥകൾ നാം പഠിച്ചിട്ടുണ്ട്. മനുഷ്യനു പ്രകൃതി യോടുള്ള സ്നേഹവും കഥകൾക്ക് പ്രമേയമായിട്ടുണ്ട്. ഭാര്യ ഭർത്തബന്ധത്തിന്റെ വിശ്വാസ്വതയും ശാലീനതയും ഓരോ വിളിയും കാത്ത്’ എന്ന കഥയിൽ അനാവരണം ചെയ്യുന്നു. അമ്മത്തൊട്ടിൽ എന്ന കവിത മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കു ന്നതാണ്. പിള്ളത്തൊട്ടിലും അമ്മത്തൊട്ടിലും പരിഷ്കൃത സമു ഹത്തിന് അപമാനമാണ്. ശാപമാണ്. വൃദ്ധസദനങ്ങളും അനാ ഥാലയങ്ങളും ഇന്നത്തെ സമൂഹത്തിൽ പെരുകി വരുന്നത് മനു ഷ്യരാശിക്ക് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നതിന് സംശയമി ല്ല.
തന്റേതല്ലാത്ത തെറ്റിന് ശിക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളാണ് പിള്ളത്തൊട്ടിലിൽ എത്തുന്നത്. ആയകാലങ്ങളിൽ കഠിനാധ്വാനം ചെയ്തവരാണ് വയസ്സാവുമ്പോൾ വൃദ്ധസദനങ്ങളിൽ എത്തുന്ന ത്. ഇന്ത്യയെപ്പോലെയുള്ള പരിഷ്കൃത രാഷ്ട്രങ്ങൾക്ക് ഇത് അഭി മാനകരമാണോ എന്ന് ചിന്തിക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. മനുഷ്യ മനസ്സാക്ഷിക്കു മരവിപ്പു ബാധിച്ചിരിക്കുന്നതിന്റെ തെളി വുകളാണ് ഇതെല്ലാം. ഇതിനൊരു പരിഹാരം കണ്ടെത്താൻ പുതി യതലമുറ തയ്യാറെടുക്കേണ്ടിയിരിക്കുന്നു.
B. 21 മുതൽ 22 വരെയുള്ള ചോദ്യങ്ങളിൽ 1 എണ്ണത്തിന് അരപ്പും ത്തിൽ കവിയാതെ ഉത്തരമെഴുതുക. (1 × 4 = 4)
Question 21.
“ഈ റേഡിയോ പാട്ടിക്കെ ഇനിക്ക് പിട്, മന്ഷ്യരെ നെക്കെ ട്ത്താൻ ഓരോ ഏർപ്പാടോള്! ആ നേരം വല്ല പണീം എടുത്താല് നാല് കാര്ണ്ടാക്കാം”. (പ്രണയം)
തന്നിരിക്കുന്ന സൂചനയോടൊപ്പം കഥയിലെ മറ്റു സന്ദർഭങ്ങളും പരിഗണിച്ച് ചെമ്പുമത്തായി എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക.
Answer:
ചെമ്പുമത്തായി
ചെമ്പുമത്തായി എന്ന കഥാപാത്രം സ്വർണ്ണപ്പണയം എടുത്ത് പലി ശയ്ക്ക് കൊടുക്കുന്ന മുതലാളിയാണ്. അയാൾ സ്വർണ്ണം മാത്രമേ പണയമായി എടുക്കാറുള്ളൂ. പാരമ്പര്യമായി കിട്ടിയ തൊഴിലാണ് അയാളുടേത്. അപ്പൻ ചാക്കോരു മാപ്ലയ്ക്ക് സ്വർണ്ണം ഉരച്ചുനോ ക്കുക പോലും വേണ്ടിയിരുന്നില്ല, അതിലെ ചെമ്പിന്റേയും സ്വർണ്ണ ത്തിന്റേയും കണക്കറിയാൻ റേഡിയോ പണയമെടുക്കുന്നത് ആദ്യമായാണ്. പക്ഷേ അത് മറ്റുരുപ്പിടികളെപ്പോലെ ഒരു പണയ പണ്ടം മാത്രമാണ് അയാൾക്ക്. നമ്പർ 129 റേഡിയോ അവിടിരു ന്നാലും അവിടെയാരും പാട്ടുകേൾക്കാൻ പോകുന്നില്ല. കാരണം പാട്ടുകേൾക്കുന്നത് വെറുതെ സമയം കളയാനുള്ള മാർഗ്ഗമാണ് അയാൾക്ക്. ആ സമയത്ത് എന്തെങ്കിലും ജോലി ചെയ്തു പണ മുണ്ടാക്കുകയാണ് വേണ്ടത്.
പണം ഉണ്ടാക്കുക എന്നതാണ് എറ്റവും പ്രധാനം. അയാൾ സ്വന്തം മക്കളെപ്പോലും ലാളിച്ചിട്ടി ല്ല. അതുപാടില്ല എന്ന പക്ഷക്കാരനുമാണ്. കുട്ടികളെ തല്ലി വളർത്തണം എന്നു കരുതുന്ന അയാളുടെ മക്കളാണ് ആ നാട്ടിൽ മാതാപിതാക്കളുടെ കയ്യിൽ നിന്ന് ഏറ്റവുമധികം തല്ലുകൊണ്ടിട്ടു ള്ളത്. മുതലും പലിശയും ഇല്ലാതെ പണയവസ്തു അയാൾ തിരി ച്ചുകൊടുത്തില്ല. ഞായറാഴ്ച പള്ളികളിൽ പോകണമെന്നും റേഡിയോ പരിപാടികൾ കേൾക്കുന്ന സമയം കുർബ്ബാന കേൾക്കണമെന്നും അയാൾ ചാക്കുണ്ണിയോട് പറയുന്നുണ്ട്. “നമ്മള് പള്ളിച്ചെല്ലുന്നില്ല” എന്ന് അച്ചന്മാർക്ക് പരാതീണ്ടാവരു ത്. ചാക്കുണ്ണി ബാലമണ്ഡലം കേട്ട് ആശ്വസിക്കുന്നത് മനസ്സിലാ ക്കാൻ അയാൾക്ക് കഴിയുന്നില്ല. അയാൾക്ക് പണയസ്വർണ്ണത്തിലെ തിളക്കവും മൂല്യവും ആയിരിക്കും സന്തോഷം നൽകുക.
Question 22.
“പത്രം അസത്യമാണെന്നറിഞ്ഞുകൊണ്ട് ഒരു കാര്യം പറയുകയും അത് സത്യമായിത്തീരുമെന്ന വിചാരത്തിൽ അക്കാര്വം ആവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.” (പതനീതി)
ഈ നിരീക്ഷണം സമകാലിക വാർത്താമാധ്യമങ്ങളെക്കുറിച്ചും പ്രസക്തമാണോ? വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
ബയനറ്റിനേക്കാൾ ഞാൻ പേടിക്കുന്നത് പ്രതത്തെയാണെന്ന് നെപ്പോളിയൻ തുറന്നു പറഞ്ഞിട്ടുണ്ട്. വലിയ പ്രതിദിന വാർത്താ മാധ്യമങ്ങളെക്കുറിച്ചാണ് ലേഖകൻ ഇവിടെ പരാമർശിക്കുന്നത്. പത്രങ്ങളെപ്പറ്റി വാഴ്ത്തിപ്പറഞ്ഞ വാക്കുകൾക്ക് ക്ഷാമമില്ല. രാഷ്ട്രീയത്തിലെ നാലാമത്തെ മഹാശക്തിയാണ് പ്രതം. പ്രതത്തെ ക്കുറിച്ച് പല മഹാന്മാരുടേയും അഭിപ്രായങ്ങൾ ‘പ്രതനീതി’ എന്ന ലേഖനത്തിലൂടെ സുകുമാർ അഴിക്കോട് വിശകലനം ചെയ്യുന്നു. ഏതു മനുഷ്യനും വാർത്ത അറിയുന്നതിനു മാത്രമല്ല, വാർത്ത നൽകുന്നതിനും പത്രത്തെ ആശ്രയിക്കേണ്ടി വരുന്നു. പത്രം ലോകത്തെ നമ്മുടെ മടിയിലെത്തിക്കുമ്പോൾ നമ്മുടെ അകാ യിലെ സംഭവങ്ങളെ ലോകത്തിന്റെ മുൻപിലും എത്തിക്കുന്നു. പത്രത്തെ എതിർക്കേണ്ടി വന്നാൽ ആ എതിർപ്പിനുപോലും പ്രചാരം വേണമെങ്കിൽ പത്രത്തെത്തന്നെ ആശ്രയിക്കണമെന്ന താണ് പത്രം എന്ന വിരോധാഭാസം.
പത്രങ്ങളെപ്പറ്റി പലരും വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. തന്റെ ആകെയുള്ള അറിവ് പത്രങ്ങളിൽ നിന്ന് കിട്ടിയതാണെന്ന് ഒരു എഴുത്തുകാ രൻ പറഞ്ഞു. പത്രമില്ലാതെയുള്ള ഭരണത്തേക്കാൾ താൻ അഭി ലഷിക്കുക ഭരണില്ലാതെയുള്ള പത്രമാണെന്ന് സ്വാതന്ത്ര്യപ്രേമി യായ ജഥൻ പറഞ്ഞു. അരാജകമായ ഒരവസ്ഥയിൽപ്പോലും സത്വവും നീതിയും പുലർത്തുന്ന പത്രങ്ങളുടെ സാന്നിധ്യം സമു ഹത്തെ രക്ഷിക്കുന്നു എന്നാണ് അതിന്റെ സാരം.
പത്രങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ബഹുമതിക്ക് ഒരു കറുത്ത നിഴലുണ്ട്. എന്തിന്റേയും മറുവശം ചൂണ്ടിക്കാണിക്കുന്നതിൽ അതിവിരുതനായ ഓസ്കാർ വൈൽഡ് പ്രതങ്ങളുടെ ദ്രോഹകാ രിത്വത്തെ പലപ്പോഴും കളിയാക്കിയിട്ടുണ്ട്. സാഹിത്യം വായിക്ക പ്പെടുന്നില്ല. പത്രം വായിക്കാൻ കൊള്ളുകയുമില്ല” എന്ന് വൈൽഡ് പറഞ്ഞിട്ടുണ്ട്. “മൃഗങ്ങളുടെ മേൽ പരീക്ഷണം നട ത്തുന്ന ശാസ്ത്രജ്ഞർ പത്രപ്രവർത്തകരുടേയും രാഷ്ട്രീയപ്ര വർത്തകരുടേയും മേലേ ശസ്ത്രക്രിയ നടത്തി പരീക്ഷിക്കട്ടെ എന്ന് ഇബ്സർ പറഞ്ഞു.
പത്രങ്ങൾ വായിക്കുന്നത് അവയിൽ വരുന്ന പലതോതിലുള്ള കള്ളങ്ങൾ താരതമ്യം ചെയ്ത് അവയെപ്പറ്റി ആലോചിച്ച് ഒടുവിൽ എങ്ങനെയെങ്കിലും സത്വത്തിന്റെ സമീപത്ത് എത്തിച്ചേരാൻ കഴി യുമോ എന്നു നോക്കാൻ വേണ്ടിയാണ്. “പ്രതം അസത്യമാണ്. ന്നറിഞ്ഞുകൊണ്ട് ഒരു കാര്യം പറയുകയും അത് സത്വമായിത്തീരു മെന്ന വിചാരത്തിൽ അക്കാര്വം ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു’ എന്ന് മറ്റൊരെഴുത്തുകാരൻ പറഞ്ഞു. “പത്രങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ സേവനം, അച്ചടിച്ചത് കണ്ടാൽ അവി ശ്വസിക്കാൻ ജനങ്ങളെ പഠിപ്പിക്കുന്നു എന്നതാണ്” എന്നാണ് സാമുവൽ ബട്ലർ പറഞ്ഞത്.
പാർട്ട് – V
23 മുതൽ 24 വരെയുള്ള ചോദ്യങ്ങൾക്ക് 5 സ്കോർ വീതം.
A. 23 മുതൽ 24 ചോദ്യങ്ങളിൽ 1 എണ്ണത്തിന് ഒരു പുറത്തിൽ കവി യാതെ ഉത്തരമെഴുതുക. (1 × 5 = 5)
Question 23.
“ജീവിതത്തിന് എന്തെന്തു സംഭാവനകൾ ചെയ്ത ഒരു ജീവിത ത്തിന്റെ അവസാനാധ്യായങ്ങളാണ് ഒരു കുറുകുറുപ്പോടെ അവിടെ വലിച്ചു കഴിയുന്നത്.!” (പ്ലാവിലക്കഞ്ഞി)
കോരന്റെ അച്ഛനെപ്പോലെ ദുരിതങ്ങൾ മാത്രം അനുഭവിക്കുന്ന വരായിരുന്നോ കർഷകത്തൊഴിലാളികൾ? സൂചനയോടൊപ്പം പ്ലാവിലക്കഞ്ഞി എന്ന പാഠഭാഗവും ആനുകാലിക സംഭവങ്ങളും വിശകലനം ചെയ്ത് ‘കർഷകരുടെ പ്രശ്നങ്ങൾ-അന്നും’ ഇന്നും എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
Answer:
‘കർഷകരുടെ പ്രശ്നങ്ങൾ – അന്നും ഇന്നും’
മാന്യരെ,
കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. നമ്മൾ കൃഷിയെ ആശ്ര യിച്ചാണ് ജീവിക്കുന്നത്. പക്ഷേ പ്രാചീനകാലത്തെ കർഷകർ ഒത്തിരി പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. ഇത് വെളിപ്പെടുത്തുന്ന തകഴി ശിവശങ്കരപ്പിള്ളയുടെ നോവൽ ആണ് ‘രണ്ടിടങ്ങഴി’. പകലന്തി യോളം പണിയെടുക്കുന്ന തൊഴിലാളിക്ക് ഭക്ഷണത്തിനുള്ള നെല്ലു പോലും കൂലിയായി നൽകാത്ത ജന്മിയുടെ മനോഭാവമ നാണ് പണ്ട് ഉണ്ടായിരുന്നത്. എങ്കിൽ ഇന്ന് നേരെ മറിച്ചാണ് ‘പാടത്ത് പണിയും വരമ്പത്ത് കൂലിയും’ ആണ്. തൊഴിലാളിക ളുടെ അധ്വാനഫലം രാത്രിയുടെ മറവിൽ കരിഞ്ചന്തയിൽ മറിച്ചു വിൽക്കുന്ന രീതിയായിരുന്നു പണ്ട് ഉണ്ടായിരുന്നത്. ഇന്ന് കർഷ തൊഴിലാളി ഉൽപാദിപ്പിക്കുന്ന സാധനത്തിന് സർക്കാർ ന്യായമായ വില നൽകി വാങ്ങുന്നു. പണ്ട് അസംഘടിതമായ തൊഴിലാളി വർഗമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് സംഘടിത മായ തൊഴിലാളി വർഗ്ഗമാണ് ഉള്ളത്. ആയിരക്കണക്കിന് പറ നെല്ല് ഉല്പാദിപ്പിക്കുന്ന തൊഴിലാളികൾക്ക് ഒരുനേരം പോലും വയർ നിറയെ ഭക്ഷണം കഴിക്കാനില്ലാത്ത അവസ്ഥയാണ് പണ്ട് ഉണ്ടാ യിരുന്നുവെങ്കിൽ ഇന്ന് ആർഭാടപരമായ ജീവിതമാണ് കർഷക തൊഴിലാളികൾ നയിക്കുന്നത്. ഉപഭോഗ സംസ്കാരത്തിന്റെ പിന്നാലെ പോകുന്നവരാണ് ഇന്നത്തെ കർഷകർ.
![]()
Question 24.
“അങ്ങനെ മുകളിൽ നിന്നു കീഴോട്ടൂർന്നിറങ്ങുന്ന മാർക്കോസും താഴെ നിന്നു മേലോട്ടു വളരുന്ന മത്തായിയും അയൽക്കാരായി പാർത്തു. രണ്ടുപേർക്കും അവരവരുടെ കാര്യമായി. ചെറുപ്പ ത്തിലെ ചെങ്ങാത്തം തേഞ്ഞുമാഞ്ഞു.” (കോഴിയും കിഴവിയും)
സാമ്പത്തികമായ അതിമോഹങ്ങൾ സംഘർഷങ്ങൾക്ക് കാരണാ കുന്നുണ്ടോ? കോഴിയും കിഴവിയും എന്ന കഥയുടെ അടിസ്ഥാ നത്തിൽ പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.
Answer:
സാമ്പത്തികമായ അതിമോഹങ്ങൾ സംഘർഷങ്ങൾക്ക് കാരണ മാകുന്നു. ഇതിന് ഉദാഹരണമാണ് കാരൂർ നീലകണ്ഠപ്പിള്ളയുടെ ‘കോഴിയും കിഴവിയും’ എന്ന കഥ. ചെറുകഥാ പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പനായിരുന്ന കാരൂർ നീല കണ്ഠപിള്ളയുടെ ചെറുകഥയാണ് കോഴിയും കിഴവിയും. സാധാ രണക്കാരുടെ ജീവിതപ്രശ്നങ്ങളെ ലളിതമായും രസകരമായും അവതരിപ്പിക്കുന്നതിൽ കാരൂർ സമർത്ഥനായിരുന്നു. അയൽവാ സികളായ രണ്ടു കുടുംബങ്ങളിൽ ഉണ്ടാകുന്ന നിസ്സാര സംഭവ ങ്ങൾ എങ്ങനെ ഗൗരവമുള്ളതായി തീരുന്നു എന്ന് കോഴിയും കിഴവിയും കഥയിലൂടെ കഥാകൃത്ത് ആവിഷ്ക്കരിക്കുന്നു. കോഴിയിറച്ചി തിന്നാനുള്ള മോഹം കൊണ്ടാണ് കോഴിയെ കൊല്ലു ന്നത്. അതിന്റെ ജീവൻ പോകുന്നതുകാണുമ്പോൾ ഒരു ജീവി യുടെ ജീവൻ നഷ്ടപ്പെടുന്നതിനെക്കുറിച്ചല്ല കൊല്ലുന്നതിനേക്കു റിച്ചാണ് ചിന്തിക്കുന്നത്, പകരം ഇറച്ചിയുടെ സ്വാദിനെക്കുറിച്ചാ ണ്. സ്വന്തം വയറുനിറയ്ക്കാനായി ഏതു ഹീനകൃത്യവും ചെയ്യാൻ മനുഷ്യനു മടിയില്ല.