SSLC Malayalam Kerala Padavali Model Question Paper Set 5

Reviewing solved Malayalam Question Paper Class 10 Kerala Padavali Set 5 helps in understanding answer patterns.

Class 10 Malayalam Kerala Padavali Model Question Paper Set 5

Max Score: 40
Time : 1 1/2 hrs.

നിർദേശങ്ങൾ:

  1. ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഈ സമയം വിനിയോഗിക്കണം.
  2. ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതണം. A അല്ലെ ങ്കിൽ B എന്ന തരത്തിലുള്ള ചോദ്യങ്ങളിൽ, ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരമെഴുതിയാൽ മതി.
  3. ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.

ഒന്നു മുതൽ നാലു വരെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക . (1 സ്കോർ വീതം) (4 × 1 = 4)

Question 1.
വാടി എന്ന പദത്തിന്റെ അർത്ഥവുമായി ഏറ്റവും അടുത്ത് നിൽക്കുന്ന പദം ഏത്?
(a) ശാസ്ത്രം
(b) കാലം
(c) പൂന്തോട്ടം
(d) നിമിഷം
Answer:
(c) പൂന്തോട്ടം

Question 2.
“തെക്കേ അറ്റത്ത് തേട്ടിക്കുന്ന്, വടക്ക് ചെറുകുന്ന്. തെട്ടിക്കുന്നിന്റെയും ചെറുകുന്നിന്റെയും മധ്യത്തിൽ പുല്ലാനിക്കുന്ന്. ഏതു നോവലിലെ വർണ്ണനയാണ്?
(a) വല്ലി
(b) അമ്മയെ കാണാത്തവന്റെ കാർമേഘങ്ങൾ
(c) തട്ടകം
(d) കൊച്ചരേത്തി
Answer:
(c) തട്ടകം

Kerala Syllabus Class 10 Malayalam 1 Model Question Paper Set 5 (Kerala Padavali)

Question 3.
“താങ്കൾ കഠിനഹൃദയനാണെന്ന് ഞാൻ ചിന്തിച്ചു’ ഈ വാക്യം ആരുടേതാണ്?
(a) ബുദ്ധശിഷ്യന്റെ
(b) ബുദ്ധന്റെ
(c) നൂർ മുഹമ്മദിന്റെ
(d) പെൺകുട്ടിയുടെ
Answer:
(a) ബുദ്ധശിഷ്യന്റെ

Question 4.
“എനിക്കെന്താ ചെയ്യാൻ കഴിയുമായിരുന്നത്? എന്നെ നീ കെട്ടിയിട്ടിരിക്കുകയായിരുന്നില്ലേ? എന്റെ കാലുകളിൽ ചങ്ങലയിട്ടു.
ഈ വാക്യത്തിന്റെ ആശയത്തോട് യോജിക്കുന്ന പ്രസ്താവന ഏത്?
I) അടിസ്ഥാനപരമായി മനുഷ്യരക്ഷയ്ക്ക് മാത്രം പ്രാധാന്യം നൽകുന്ന ഒരു ശാസ്ത്ര സംസ്കാരമാണ് നമ്മുടേത്
II) ബലിയർപ്പിക്കുമ്പോൾ സദാ കാലുകൾ കൂട്ടിക്കെട്ടിയിരിക്കും
(a) ഒന്നു മാത്രം യോജിക്കുന്നു
(b) രണ്ടു മാത്രം യോജിക്കുന്നു
(c) ഒന്നും രണ്ടും യോജിക്കുന്നു
(d) രണ്ടും യോജിക്കുന്നില്ല
Answer:
(c) ഒന്നും രണ്ടും യോജിക്കുന്നു

അഞ്ചു മുതൽ ഏഴു വരെ ചോദ്യങ്ങൾക്ക് മൂന്നോ നാലോ വാക്യത്തിൽ ഉത്തരം എഴുതുക. (3 സ്കോർ വീതം) (3 × 3 = 9)

Question 5.
“അവനറിയാം, അത് അണിയാൻ ഒരു നാളും അവന് കഴിയില്ലെന്ന് ഈ വാക്യത്തിന് തേൻ എന്ന സിനിമയിലെ ഏത് കഥാപാത്രത്തോടാണ് ബന്ധം? ഈ നിരാശയുടെ കാരണം വ്യക്തമാക്കി കുറിപ്പെഴുതുക.
Answer:
തേൻ എന്ന സിനിമയിലെ മുഖ്യകഥാപാത്രമായ യൂസഫ് എന്ന ബാലനുമായി ബന്ധപ്പെട്ടതാണ് തന്നിരി ക്കുന്ന വാക്യം. ജന്മനാതന്നെ വിക്ക് ഉള്ള കുട്ടിയാണ് യൂസഫ്. അതുകൊണ്ട് അവൻ കൂടുതൽ ആരോടും സംസാരിക്കാറില്ല. അവന്റെ അമ്മയോടു പോലും. അച്ഛനായ യാക്കൂബിനോടാണ് അവൻ ആകെ സംസാ രിക്കാറുള്ളത്. സ്കൂളിൽ പാഠം വായിക്കാനുളള അവസരം വരുമ്പോൾ യൂസഫ് പതുങ്ങും.

വിക്കി വിക്കി വായിക്കുമ്പോൾ കൂട്ടുകാർ കളിയാക്കുമെന്ന് അവന് ഭയമുണ്ട്. നന്നായി പാഠം വായിക്കുന്നവരെ അണിയി ക്കാൻ ഒരു സ്ഫടികപ്പാത്രത്തിൽ ബാഡ്ജുകൾ ഇട്ടുവച്ചിട്ടുണ്ട്. അത് അണിയാൻ ഒരിക്കലും അവന് കഴി യില്ലെന്നവനറിയാം. അപകടത്തിൽപ്പെട്ട അച്ഛന്റെ സഹതാപാർഹനായ മകൻ എന്ന നിലയിലാണ് ഒടു വിൽ അവൻ ആ ബാഡ്ജ് നേടിയതെന്ന് മാത്രം.

Kerala Syllabus Class 10 Malayalam 1 Model Question Paper Set 5 (Kerala Padavali)

Question 6.
അന്നന്നത്തെ മോക്ഷം – എന്ന ശീർഷകത്തിന്റെ ഔചിത്യം വ്യക്തമാക്കുക
Answer:
അന്നന്നത്തെ മോക്ഷം – എന്ന ശീർഷകം സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും പോസ്റ്റുകൾ ചെയ്ത് ലഭിക്കുന്ന താൽക്കാലിക സംതൃപ്തിയെ സൂചിപ്പിക്കുന്നു. ഒരു പോസ്റ്റ് കൂടുതൽ ലൈക്കും ഷെയറും കമന്റുകളും നേടുമ്പോൾ, അതിനെ പ്രസിദ്ധീകരിച്ച വ്യക്തിക്ക് വലിയ സന്തോഷവും ആത്മസംതൃപ്തിയും ലഭിക്കുന്നു. ഈ ദിനംപ്രതി ലഭിക്കുന്ന ചെറിയ വിജയങ്ങളെയാണ് കവിയത്രി മോക്ഷം’ എന്ന പദത്തിലൂടെ പരിഹാസാത്മകമായി കാണിക്കുന്നത്. അതിനാൽ കവിതയ്ക്കുള്ള ഈ ശീർഷകം വളരെ യോജിച്ചതാണ്.

Question 7.
A) “വാടി വീണയ്ക്കാം നാളെ
ത്തകൾ പക്ഷേ, പുത്തൻ
വാടി കളനുക്ഷണം
വിരിഞ്ഞേ മതിയാവൂ.’
അടിവരയിട്ടിരിക്കുന്ന പദങ്ങളുടെ അർത്ഥ വ്യത്യാസമെന്താണ്?
ഈ പ്രയോഗത്തിന്റെ കാവ്യഭംഗി എന്താണ്?
Answer:
A) ഒന്നാമത്തെ വരിയിലെ ആദ്യപദമായ “വാടി’ എന്നതിന് വാടിപ്പോകുക, ശോഭമങ്ങുക എന്നൊക്കെയാണ് അർത്ഥം. രണ്ടാമത്തെ വരിയിലെ ആദ്യപദത്തിന് ഉദ്യാനം അഥവാ പൂന്തോട്ടം എന്നർത്ഥം. വാടി എന്ന വൈരുധ്യപ്രയോഗം കവിതയ്ക്ക് ആഴമുള്ള രസബോധവും ലാളിത്യഭംഗിയും നൽകുന്നു.

അല്ലെങ്കിൽ
B) നരേശിന്റെ കണ്ണുകൾക്ക് ആ പ്രകാശം സഹിക്കാനായില്ല. അയാൾ കൈകൾ കൊണ്ട് കണ്ണുകൾ മറച്ചു. സന്ദർഭം വ്യക്തമാകുക
Answer:
നരേശും കമ്പ്യൂട്ടറും സഞ്ചരിച്ചിരുന്ന ബഹിരാകാശ പേടകം സൂര്യന്റെ തൊട്ടടുത്ത് എത്തി. സൂര്യന് തൊട്ടടുത്തെത്തുന്നതിനു മുമ്പ് അവരുടെ ആ പേടകം രണ്ടായി മുറിയുകയും മുന്നിലുള്ള കമ്പ്യൂട്ടറിൽ ഇരിക്കുന്ന വലിയഭാഗം സൂര്യനിലേക്ക് വലിക്കപ്പെടുകയും ചെയ്യുന്നു. നരേഷ് ഇരിക്കുന്ന ബഹിരാകാശപേടകം നിന്നിടത്തുനിന്ന് ഒന്നു വട്ടം കറങ്ങി. സൂര്യന്റെ ഉഗ്രരശ്മികളേറ്റ് അതിന്റെ പിൻഭാഗം വാൾത്തലപോലെ മിന്നിത്തിളങ്ങി. നരേശിന്റെ കണ്ണുകൾക്ക് ആ പ്രകാശം സഹിക്കാനായില്ല. അയാൾ കൈകൾകൊണ്ട് കണ്ണുകൾ മറച്ചു

8 മുതൽ 11 വരെ ചോദ്യങ്ങൾക്ക് അരപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക (5 സ്കോർ വീതം) (4 × 5 = 20)

Question 8.
ഗദ്യഭാഗം വായിച്ച് ആശയം മൂന്നിലൊന്നായി സംഗ്രഹിച്ചെഴുതുക മാതൃഭാഷ മനുഷ്യൻ ലോകത്തെ ആദ്യമായി തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യുന്ന മനസ്സിന്റെ ആദ്യജാലകമാണ്. അമ്മയുടെ വാക്കുകൾ കേട്ട് വളരുന്നൊരു കുട്ടിക്ക്, മാതൃഭാഷ ഒരു ആശയവിനിമയമാധ്യമം മാത്രമല്ല; അത് അവന്റെ വികാരങ്ങളും ചിന്തകളും സ്വപ്നങ്ങളും രൂപപ്പെടുന്ന ആത്മീയമായ വീടാണ്.

ഒരു ജനതയുടെ സംസ്കാരവും പാരമ്പര്യവും ജീവിതരീതികളും തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറപ്പെടുന്നത് മാതൃഭാഷയിലൂടെയാണ്. പഴമൊഴികൾ, നാട്ടുപാട്ടുകൾ, വിശ്വാസങ്ങൾ, ജീവിതജ്ഞാനം എല്ലാം മാതൃഭാഷയിൽ പതിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ ഒരു ഭാഷ നഷ്ടപ്പെടുമ്പോൾ ഒരു ജനതയുടെ ആത്മാവിന്റെ ഒരു ഭാഗം തന്നെ ഇല്ലാതാകുന്നു.

ഇന്നത്തെ ആഗോള കാലഘട്ടത്തിൽ മറ്റു ഭാഷകൾ പഠിക്കുന്നത് അനിവാര്യമായിട്ടുണ്ടെങ്കിലും, ആ പഠനത്തിന് ആവശ്യമുള്ള ആത്മവിശ്വാസവും ബോധവുമെല്ലാം മാതൃഭാഷയിലാണ് വളരുന്നത്. പ്രാഥമിക വിദ്യാഭ്യാസം സ്വന്തം ഭാഷയിൽ ലഭിക്കുമ്പോൾ കുട്ടികളുടെ ചിന്താശേഷിയും സൃഷ്ടിപരതയും കൂടുതൽ ശക്തിയാർജ്ജിക്കുന്നു.

ലോകവുമായി ബന്ധപ്പെടുന്ന വഴികൾ പലതുമാണെങ്കിലും, സ്വന്തം ഭാഷയോടുള്ള ബന്ധം മനുഷ്യനെ തന്റെ വേരുകളോട് ചേർത്തു നിർത്തുന്നു. അതിനാൽ മാതൃഭാഷയെ സ്നേഹിക്കുകയും സംസാരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നത് വ്യക്തിയുടെ വളർച്ചയ്ക്കും സമൂഹത്തിന്റെ സാംസ്കാരിക നിലനിൽപ്പിനും അത്യാവശ്യമാണ്.
Answer:
മാതൃഭാഷ മനുഷ്യൻ ലോകത്തെ ആദ്യം പരിചയപ്പെടുന്ന മനസ്സിന്റെ വീടാണ്. അമ്മയുടെ വാക്കുകൾ കേട്ട് വളരുന്ന ബാലന്റെ വികാരങ്ങളും ചിന്തകളും ആദ്യം രൂപം കൊള്ളുന്നത് ഈ ഭാഷയിലൂടെയാണ്. ഒരു ജനതയുടെ സംസ്കാരവും പാരമ്പര്യവും ജീവിതജ്ഞാനവും മാതൃഭാഷയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പഴമൊഴികളും നാട്ടുപാട്ടുകളും കഥകളും എല്ലാം മാതൃഭാഷയുടെ സമ്പത്തുകളാണ്. സ്വന്തം ഭാഷ നഷ്ടപ്പെടുമ്പോൾ ഒരു സമൂഹത്തിന്റെ ആത്മാവിന്റെ ഭാഗം തന്നെ മങ്ങിപ്പോകുന്നു.

വിദ്യാഭ്യാസത്തിനും ചിന്താശേഷിക്കും ഏറ്റവും ശക്തമായ അടിത്തറ മാതൃഭാഷയിലാണ് ലഭിക്കുന്നത്. കുട്ടി മാതൃഭാഷയിൽ പഠിക്കുമ്പോൾ അവൻ കൂടുതൽ ആത്മവിശ്വാസിയും സൃഷ്ടിപരനുമായി മാറുന്നു. മറ്റുഭാഷകൾ പഠിക്കുന്നതിനും ലോകവുമായി ബന്ധപ്പെടുന്നതിനും മാതൃഭാഷയാണ് ശക്തി നൽകുന്നത്. അതിനാൽ വ്യക്തിയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്കായി മാതൃഭാഷയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് അത്യാവശ്യമാണ്.

Kerala Syllabus Class 10 Malayalam 1 Model Question Paper Set 5 (Kerala Padavali)

Question 9.
“പ്രതങ്ങളുടെ അധ്യാപനശക്തിയെപ്പറ്റി പറയുമ്പോൾ അതിലെ ഭാഷയെയും ഗണിക്കേണ്ടിവരുന്നു. മറ്റനേകം കൃത്യങ്ങളെ സാധിക്കുന്ന കൂട്ടത്തിൽ ഭാഷാപരിഷ്കാരവും പത്രങ്ങളുടെ കടമയിൽപ്പെട്ടിരിക്കുന്നു എന്നത് തർക്കമറ്റ സംഗതിയാകുന്നു.
വൃത്താന്തപത്രപ്രവർത്തനം (സ്വദേശാഭിമാനി രാമകൃഷ്ണപിള്ള)
ഈ അഭിപ്രായം ഇക്കാലത്തും പ്രസക്തമാണോ? പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.
Answer:
പ്രതങ്ങൾക്ക് മറ്റുള്ളവരെ അഥവാ സമൂഹത്തെ നന്നാക്കാനുള്ള ധാർമ്മികമായ ബാധ്യതയുണ്ട്. പത്രങ്ങളിലൂടെ സാമൂഹിക തിന്മകളും മറ്റ് അനാശാസ്യപ്രവണതകളും വെളിച്ചത്ത് വരാറുണ്ട്. പത്രങ്ങൾക്ക് ഇത്തരം ധർമ്മങ്ങൾക്ക് പുറമേ, ഭാഷാപരിഷ്കരണം എന്ന ഉത്തരവാദിത്വവും നിർവഹിക്കാനുണ്ടായിരുന്നു ആദ്യകാലങ്ങളിൽ.

പൊതുജനങ്ങൾ ഉപയോഗിക്കേണ്ട മാനകഭാഷയുടെ മാതൃകയാണ് പ്രതഭാഷ എന്ന ഒരു ധാരണയുണ്ട്. ആ ധാരണയ്ക്ക് ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ല. പത്രങ്ങളിലെ ഭാഷ എഴു ത്തിനും പ്രസംഗത്തിനുമൊക്കെ മാതൃകയാക്കാവുന്നതാണ്. എന്നാൽ ഇക്കാര്യത്തിൽ ചില അഭി പ്രായവ്യത്യാസങ്ങൾ പലർക്കുമുണ്ട്. പ്രതഭാഷയിൽ കർമണി പ്രയോഗങ്ങൾ ധാരാളമായിക്കാണാം.

പക്ഷേ മലയാള ഭാഷയിൽ ഇംഗ്ലീഷിന്റെയും, സംസ്കൃതത്തിന്റെയും മറ്റും സ്വഭാവം പുലർത്തുന്ന കർമണി പ്രയോഗങ്ങൾ കൃത്രിമത്വം സൃഷ്ടിക്കുന്നുവെന്നാണ് പൊതുവേയുളള പരാതി. ഏറ്റുമുട്ടലിൽ പതിനഞ്ച് ജവാൻമാർ കൊല്ലപ്പെട്ടു എന്നതിന് പകരം ഏറ്റുമുട്ടലിൽ പതിനഞ്ചു ജവാൻമാരെ കൊന്നു എന്ന് പറയുന്നതാണ് മലയാളത്തിന്റെ സ്വാഭാവിക രീതി.

കൂടാതെ നേരെ പറയുന്നതിന് പകരം വക്രീകരിച്ചു പറയുന്ന സ്വഭാവവും പ്രതഭാഷയിലുണ്ട് കാരണമായി എന്നതിന് പകരം വഴി മരുന്നിട്ടു’ എന്ന് പ്രയോഗിക്കുന്നത് ഉദാഹരണം. നവമാധ്യമങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന കൃത്രിമവും വികലവുമായ പല പ്രയോഗങ്ങളും അടുത്തകാലത്ത് പത്രങ്ങളിലും കണ്ടുതുടങ്ങിയിട്ടുണ്ട്. എയറിലായി, തേപ്പ് കിട്ടി, തന്തവൈബ്, മുതലായ പദങ്ങൾ ഉദാഹരണങ്ങൾ.

Question 10.
“മൊബൈലിൽ വന്ന
ഒരു തമാശ വായിച്ച് എനിക്ക്
വലംകൈയിൽ
ഒരു വിരൽ കൂടി
മുളച്ചതായി തോന്നി
വരികൾ വിശകലനം ചെയ്ത് നിങ്ങളുടെ കണ്ടെത്തലുകൾ അവതരിപ്പിക്കുക.
Answer:
നവമാധ്യമങ്ങളുടെ അമിതമായ സ്വാധീനം നമ്മുടെ സാമൂഹിക സാംസ്കാരിക ചുറ്റുപാടുകളിലുണ്ടാക്കുന്ന പ്രത്യാഘാതത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്ന കവിതയാണ് അന്നന്നത്തെ മോക്ഷം. ആബാലവൃദ്ധം ജനങ്ങളുടെ മുഖ്യവിഹാരരംഗമായി മാറിയിരിക്കുന്നു നവസമൂഹമാധ്യമങ്ങൾ. പ്രതികരിക്കാനും, പ്രതിഷേധിക്കാനും, തിരുത്താനും, പകവീട്ടാനും, അടുക്കാനും അകലാനും മനുഷ്യർക്ക് എറെ സൗകര്യം പ്രദാനം ചെയ്യുന്ന ഒരു മേഖലയാണിത്.

മൊബൈലിൽ ഒരു തമാശയോ മറ്റെന്തെങ്കിലും വിവരമോ ഒരു ഒറിജിനൽ പോസ്റ്റിന്റെ രൂപത്തിലോ, ഷെയർ ചെയ്യപ്പെട്ടോ കിട്ടിയാൽ അത് കഴിയുന്നതും ആളുകളിലേക്ക് വീണ്ടും എത്തിക്കാനാണ് ഓരോ വ്യക്തിയും ആഗ്രഹിക്കുന്നത്. ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും വേണ്ടിമാത്രം കൈയിൽ മറ്റൊരു വിരൽ കൂടി മുളച്ചുവെന്ന കവിയുടെ സൂചന മനുഷ്യരുടെ മേൽപ്പറഞ്ഞ വ്യഗ്രതയെ ചൂണ്ടിക്കാട്ടാൻ വേണ്ടി മാത്രമാണ്.

Kerala Syllabus Class 10 Malayalam 1 Model Question Paper Set 5 (Kerala Padavali)

Question 11.
A) മഹാബലിപുരം എന്ന ചെറിയ ഗ്രാമത്തിലെ വഴിയോരത്തുള്ള പച്ചക്കറിക്കടയാണ്. മകൾ ചെന്ന് കടയിലുണ്ടായിരുന്ന വൃദ്ധയുടെ മുമ്പിൽനിന്ന് മുളകിന് ചില്ലി, വഴുതനയ്ക്ക് ബിൻജാൾ, ഉരുളക്കിഴങ്ങിന് പൊട്ടറ്റോ ഇങ്ങനെ എല്ലാ പച്ചക്കറികളുടെയും പേര് ഇംഗ്ലിഷിൽ പറഞ്ഞ്, ആവശ്യപ്പെടുകയാണ്. കടയിലെ വൃദ്ധയ്ക്ക് ഒന്നും മനസ്സിലാകുന്നില്ല. ഒടുവിൽ ഓരോരോ പച്ചക്കറിയും കൈകൊണ്ട് തൊട്ടുതൊട്ട് അവരെ കാണിച്ച് ഇതു വേണം അതു വേണം എന്നുപറഞ്ഞ് വാങ്ങി.
Kerala Syllabus Class 10 Malayalam 1 Model Question Paper Set 5 (Kerala Padavali) - 1
ചിത്രവും കഥാസന്ദർഭവും താരതമ്യം ചെയ്ത് പ്രതികരണ കുറിപ്പ് എഴുതുക.
Answer:
ചിത്രത്തിൽ ആ പോസ്റ്ററിലെ ഭാഷ മലയാളമെന്നോണം തോന്നുന്നുവെങ്കിലും, അതിൽ മലയാളത്തിന് സ്വാഭാവിക രൂപമല്ല; മറിച്ച് മലയാള അക്ഷരങ്ങളിൽ എഴുതിയിരിക്കുന്ന മറ്റൊരു ഭാഷയാണത് ഇന്നത്തെ തലമുറയിൽ വ്യാപകമായിരിക്കുന്ന ഈ പ്രവണത, മാതൃഭാഷയുടെ ശുദ്ധരൂപം അപ്രത്യക്ഷമാകുന്നതിനെ സൂചിപ്പിക്കുന്നു.

കഥയിലെ ഈ സംഭവം സാധാരണ ഭാഷയും ജീവിതാനുഭവവും തമ്മിലുള്ള അകലം വളരുന്നതിന്റെ അടയാളമാണ്. ഇപ്പോൾ പലരും ദിനചര്യയിലെ സാധാരണ വസ്തുക്കൾക്കുപോലും മാതൃഭാഷയിലെ പേരുകൾ മറന്നു പോകുന്നു. മാധ്യമങ്ങൾ, നഗരവൽക്കരണം,  വിദ്യാഭ്യാസരീതികൾ എന്നിവയുടെ സ്വാധീനം കാരണം ഭാഷാപരമായ വൈരുദ്ധ്യം പ്രകടമാകുന്നു.

ഈ ചെറിയ സംഭവമെന്നു തോന്നുന്ന സംഭവം ഒരു വലിയ സാമൂഹ്യസന്ദേശം നൽകുന്നു. ചിത്രം നമുക്ക് നൽകുന്ന സന്ദേശം വ്യക്തമാണ്. മാതൃഭാഷയുടെ ശരിയായ രൂപം സംരക്ഷിക്കപ്പെടാതെ പോകുമ്പോൾ അത് അക്ഷരങ്ങൾ മാത്രം ബാക്കിയുള്ള ഒരു ശൂന്യഭാഷയാകും.

സ്വന്തം ഭാഷയിലെ അടിസ്ഥാന പദങ്ങളും ഉപയോഗരീതികളും നിലനിർത്തുന്നത് വ്യക്തിപരമായൊരു അഭിമാനം മാത്രമല്ല, സമൂഹത്തെ ബന്ധിപ്പിക്കുന്ന ഒരു ശക്തിയുമാണ്. ചിത്രം നമുക്ക് നൽകുന്ന സന്ദേശം വ്യക്തമാണ് . മാതൃഭാഷയുടെ ശരിയായ രൂപം സംരക്ഷിക്കപ്പെടാതെ പോകുമ്പോൾ അത് അക്ഷരങ്ങൾ മാത്രം ബാക്കിയുള്ള ഒരു ശൂന്യഭാഷയാകും

B) നരേന്ദ്രന്റെ പൊള്ളുന്ന മനസ്സിന്റെ ഉള്ളറയിൽ തെല്ലു നേരം സാന്ത്വനത്തിന്റെ കുളിർകാറ്റ് വീശിയോ “ഇരുൾമ ടിയ സന്ധ്യ മുരിങ്ങാമരത്തോപ്പുകളെയും പുന്നമരക്കൂട്ടങ്ങളെയും തന്നിൽ നിന്ന് അകറ്റുകയാണെന്ന ബോധം അവനെ അസ്വസ്ഥനാക്കി..” ഇത്തരം വാക്കുകളിൽ തെളിയുന്ന നരേന്ദ്രന്റെ സ്വഭാവസവിശേഷതകൾ നിരൂപണം ചെയ്യുക
Answer:
പൊള്ളുന്ന മനസ്സിന്റെ ഉള്ളറയിൽ കുളിർകാറ്റ് വീശി’ എന്ന വാചകം നരേന്ദ്രന്റെ അന്തർവേദനയും അതി നുള്ളിൽ ചെറു പ്രത്യാശയ്ക്കുള്ള ദാഹവും വ്യക്തമാക്കുന്നു. നേപ്പാളിൽ നിന്ന് പിതാവിനെ തേടി ഇന്ത്യയിലെ അന്യദേശങ്ങളിലൂടെ അലഞ്ഞുനടക്കുന്ന അയാൾ, ഒറ്റപ്പെടലും നിരാശയും വേദനയും നിറഞ്ഞ മനസ്സുള്ള യുവാവാണ്.

ബുദ്ധഗയയിൽ സന്യാസിയുടെ ആശ്വസകരമായ വാക്കുകൾ കേട്ടപ്പോഴാണ് ഈ യാത്രയ്ക്ക് ഒരു ദിശയുണ്ടാവുമെന്ന് അവൻ വിശ്വസിച്ചത്. ബോധിവൃക്ഷത്തിന്റെ ഉണങ്ങിയ ഇല പോലുള്ള ചെറിയൊരു പ്രതീകത്തിലും ഉദ്ദേശ്യത്തിലും ആശ്വാസം കണ്ടെത്തുന്ന നരേന്ദ്രന്റെ ആത്മീയതയും വിശ്വാസശക്തിയും ഈ വാക്യങ്ങളിൽ തെളിഞ്ഞുകാണാം.

അതേസമയം ‘ഇരുൾ മൂടിയ സന്ധ്യ’ അവനെ അസ്വസ്ഥനാക്കി – എന്ന വരിയിൽ നരേന്ദ്രന്റെ അത്യന്തം വികാരസൂക്ഷ്മമായ സ്വഭാവം പ്രകടമാവുന്നു. പിതാവിനെ ഒറ്റനോട്ടം കണ്ടിട്ടും ഒന്നും പറയാനാകാതെ അവിടെ നിന്ന് പിന്മാറേണ്ടിവന്ന വേദന മനസ്സിനെ കൂടുതൽ കലുഷിതമാക്കിയിരുന്നു. ഇതിനൊപ്പം പ്രകൃതിപോലും അവനിൽ നിന്ന് അകന്ന് മാറുന്നതുപോലുള്ള തോന്നൽ അയാളുടെ ഏകാന്തതയും നിരാശയും കൂടുതൽ  ശക്തമാക്കിയിരിക്കുന്നു.

ഈ സംഭവങ്ങൾ നരേന്ദ്രൻ ഒരു സാധാരണ യാത്രക്കാരൻ അല്ലെന്ന് സൂചിപ്പിക്കുന്നു; പുറത്ത് പിതാവിനെതിരെയുള്ള അന്വേഷണവും അകത്ത് ആത്മസമാധാനത്തിനായുള്ള തിരച്ചിലും ഒരുമിച്ച് നയിക്കുന്ന അതീവ വികാരനിർഭരനും ആത്മീയതയിലേക്ക് വളയുന്നവനുമായ വ്യക്തിയാണ് അവൻ.

താഴെ തന്നിരിക്കുന്ന ചോദ്യത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (7 സ്കോർ വീതം) (1 × 7 = 1) .

Question 12.
A) “മരിച്ചിട്ടില്ലാ ഞങ്ങളിന്നോളമൊരുനാളും മരിക്കില്ലൊടുങ്ങാത്ത സൃഷ്ടി ശക്തികൾ ഞങ്ങൾ – (പ്രയാണം വയലാർ)
സഞ്ചരിക്കുകയാണ് ഞാനേവം സയൻസിന്റെ കഞ്ചുകമണിത്തീയുഗാന്തരങ്ങളിലൂടെ മനുഷ്യൻ സൗന്ദര്യത്തെ, സത്യത്തെ, സംസ്കാരത്തെ ഉണർത്തി ജീവിപ്പിക്കും സാമൂഹ്യമനുഷ്യൻ ഞാൻ
(എനിക്ക് മരണമില്ല – വയലാർ)
വരികൾ താരതമ്യം ചെയ്ത് ശാസ്ത്ര പുരോഗതിയെ കുറിച്ചുള്ള കവിയുടെ കാഴ്ചപ്പാടുകൾ എഴുതുക
Answer:
വയലാറിന്റെ പ്രയാണം എന്ന കവിതയിലെ “മരിച്ചിട്ടില്ല ഞങ്ങൾ’ ഒടുങ്ങാത്ത സൃഷ്ടിശക്തികൾ ഞങ്ങൾ – എന്ന വരികളിൽ കവിയ്ക്ക് മനുഷ്യന്റെ സർഗശേഷിയോടും ശാശ്വതമായ ജീവചൈതന്യത്തോടും ഉള്ള അതിയായ വിശ്വാസമാണ് പ്രകടമാകുന്നത്. മനുഷ്യർ ശരീരപരമായി മരിച്ചാലും, അവരുടെ സൃഷ്ടികൾ, ചിന്തകൾ, അധ്വാനം, വിജ്ഞാനം എന്നിവ തലമുറകളിലൂടെ തുടരുന്നതിനാൽ അവർ ഒരിക്കലും പൂർണമായി അപ്രത്യക്ഷരാകുന്നില്ലെന്ന് കവി അടയാളപ്പെടുത്തുന്നു. ശാസ്ത്ര പുരോഗതി മനുഷ്യന്റെയന്വേഷണത്തെയും സൃഷ്ടിപ്രവർത്തനങ്ങളെയും കൂടുതൽ ശക്തമാക്കുന്നു; അതിനാൽ മനുഷ്യൻ “അമരൻ’ എന്ന് പറയുന്നത് ശരീരത്തിനല്ല, സൃഷ്ടിക്കും ജ്ഞാനത്തിനുമാണ് എന്നാണ് കവിയുടെ ആശയം.

‘എനിക്ക് മരണമില്ല’ എന്ന കവിതയിലെ വരികളും ഇതേ ദർശനം തന്നെ ശക്തമായി പ്രഖ്യാപിക്കുന്നു. സയൻസിന്റെ കഞ്ചുകമണിഞ്ഞ് യുഗാന്തരങ്ങളിലൂടെ സഞ്ചരിക്കുന്ന സാമൂഹിക മനുഷ്യൻ എന്ന വാക്കുകൾ മനുഷ്യനെ ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ മുന്നേറുന്ന പുരോഗതിയുടെ പ്രതീകമായി അവതരിപ്പിക്കുന്നു. സത്യത്തെയും സൗന്ദര്യത്തെയും സംസ്കാരത്തെയും ഉണർത്തി നിലനിർത്തുന്ന മനുഷ്യൻ, പുരോഗതിയുടെ വക്താവാണ് എന്നും കവി പറയുന്നു. അതിനാൽ ഇരുക്കവിതകളിലും ശാസ്ത്രം മനുഷ്യനെ മുന്നോട്ട് നയിക്കുന്ന ഒരു ശക്തിയും മനുഷ്യരുടെ സൃഷ്ടിയെ അമരത്വത്തിലേക്കുയർത്തുന്ന ഒരു ദീപ്തിയുമാണെന്ന് വയലാർ ഉറപ്പിക്കുന്നു.

B) ആശയം ആസ്വാദനാംശങ്ങൾ എന്നിവ പരിഗണിച്ച് കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുക

ഉപ്പ്

പ്ലാവില കോട്ടിയ കുമ്പിളിൽ തുമ്പതൻ
പൂവുപോലിത്തിരിയുപ്പുതരിയെടു
ത്താവിപാറുന്ന പൊടിയരിക്കഞ്ഞിയിൽ
തൂവി പതുക്കെപ്പറയുന്നു മുത്തശ്ശി.
ഉപ്പുചേർത്താലേ രുചിയുള്ളൂ കഞ്ഞിയിൽ
ഉപ്പുതരിവീണലിഞ്ഞു മറഞ്ഞുപോം
മട്ടിലെന്നുണ്ണീ! നിൻ മുത്തശ്ശിയും നിന്ന
നിൽപ്പിലൊരുനാൾ മറഞ്ഞുപോം! എങ്കിലും,
നിന്നിലെയുപ്പായിരിക്കുമീ മുത്തശ്ശി
യെന്നും! എന്നുണ്ണിയെ വിട്ടെങ്ങുപോകുവാൻ
(ഒ.എൻ. വി. കുറുപ്പ്)
Answer:

ജീവിതത്തിന്റെ ഉപ്പ്

മനോഹരമായ കവിതകളിലൂടെയും ഗാനങ്ങളിലൂടെയും മലയാളികളുടെ ഹൃദയം കവർന്ന കവിയാണ് ഒ. എൻ. വി. കുറുപ്പ്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കവിതകളിലൊന്നാണ് ‘ഉപ്പ്’. ലളിതമായ വാക്കുകളിൽ അദ്ദേഹം കോർത്തെടുത്തത് ആശയങ്ങളുടെ മഹാപ്രപഞ്ചമാണ്. കഞ്ഞിയിൽ അലിഞ്ഞു ചേർന്ന് രുചിപകരുന്ന ഉപ്പുതരിപോലെയാണ് പാരമ്പര്യത്തിന്റെ കണികകളെന്ന് കുഞ്ഞിനെ ഓർമ്മിപ്പിക്കുകയാണ് മുത്തശ്ശി. പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും കണികകൾ ചേരുമ്പോഴാണ് ഏതൊരു ജീവിതവും ആസ്വാദ്യമാവുന്നത്. പരിഷ്കാരംകൊണ്ടോ പുരോഗതികൊണ്ടോ ആ സ്വാധീനത്തെ ഇല്ലാതാക്കാനാവില്ല.

തന്റെ കാലം കഴിഞ്ഞാലും കുഞ്ഞിന്റെ ഉള്ളിന്റെ ഉള്ളിൽ കരുത്തുപകർന്നുകൊണ്ട് താൻ നിലനിൽക്കു മെന്നും മുത്തശ്ശി പറയുന്നു. പാരമ്പര്യത്തിന്റെ കണികകളാണ് ഏതൊരാളുടെയും വ്യക്തിത്വത്തിന്റെ കരുത്ത്. ആവിപറക്കുന്ന പൊടിയരിക്കഞ്ഞി, ഉപ്പുതരി, പ്ലാവിലക്കുമ്പിൾ ഇവയൊന്നും മലയാളിയെ പുതുതായി പഠിപ്പി ക്കേണ്ട വാക്കുകളല്ല. കാരണം കേരളീയജീവിതം ആ വാക്കുകളിൽ നിറഞ്ഞുനിൽപ്പുണ്ട്.

ഗ്രാമീണ ജീവിതത്തിന്റെ ചൂടും ചൂരും ഹൃദയത്തിലേക്ക് പകരുന്ന വാക്കാണ് മുത്തശ്ശി. പഴമയുടെയും ജീവിതാനുഭവ ത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണവർ. ജീവിതമാകുന്ന ചൂടു കഞ്ഞിയിൽ അലിഞ്ഞുചേർന്ന് രുചിയായി മാറുന്ന മായ്ച്ചുകളയാനാവാത്ത സാംസ്കാരിക പാരമ്പര്യമാണ് ഉപ്പുതരി. എത്രയേറെ പുരോഗമി ച്ചാലും ഉള്ളിലലിഞ്ഞുചേർന്ന തന്റെ സംസ്കാരത്തിൽ നിന്ന് ഒരാൾക്കും മോചനം നേടാനാവില്ലെന്ന് പ്രഖ്യാപിക്കുകയാണ് കവി.

അത് വ്യക്തിത്വത്തിന്റെ ഭാഗമാണ്. എത്ര തലമുറ കഴിഞ്ഞാലും അത് ജീവിതത്തിന് രുചിപകർന്നുകൊണ്ട് നിലനിൽക്കും. ലളിതസുന്ദരങ്ങളായ പത്തുവരികളിലൂടെ ആസ്വാദകഹൃദയങ്ങളിൽ ഒ. എൻ. വി. കുറുപ്പ് പതിച്ചുവച്ചത് നിഷേധിക്കാനാവാത്ത ജീവിതയാഥാർഥ്യമാണ്. പരിഷ്കാരത്തിന്റെ കുപ്പായമിട്ട് പാരമ്പര്യത്ത നിഷേധിക്കുന്നുവെന്ന് ഭാവിക്കുന്ന മലയാളി വിഡ്ഢികളുടെ സ്വർഗത്തിലാണെന്ന് പറയാതെ പറഞ്ഞു വയ്ക്കുകയാണ് കവി. ഭാവതീവ്രവും അർത്ഥ സമ്പുഷ്ടവുമായ ഈ കവിതയും കവിയും മലയാളഭാഷയുടെ എക്കാലത്തെയും അഭിമാനമാണ്.

Leave a Comment