SSLC Malayalam Kerala Padavali Model Question Paper Set 4

Reviewing solved Malayalam Question Paper Class 10 Kerala Padavali Set 4 helps in understanding answer patterns.

Class 10 Malayalam Kerala Padavali Model Question Paper Set 4

Max Score: 40
Time : 1 ½ hrs.

നിർദേശങ്ങൾ:

  1. ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഈ സമയം വിനിയോഗിക്കണം.
  2. ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതണം. A അല്ലെ ങ്കിൽ B എന്ന തരത്തിലുള്ള ചോദ്യങ്ങളിൽ, ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരമെഴുതിയാൽ മതി.
  3. ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.

ഒന്നു മുതൽ നാലു വരെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക. (1 സ്കോർ വീതം) (1 x 4 = 4)

Question 1.
“കർണ്ണസുഖം ഞാൻ പറകയില്ലാരോടും.
“കർണ്ണസുഖം” എന്ന പദത്തിന്റെ അർത്ഥം എന്താണ്?
a) കർണ്ണന്റെ സുഖം
b) കേൾക്കാൻ നല്ല ശബ്ദം
c) മുഖസ്തുതി
d) കർണങ്ങളുടെ സുഖം
Answer:
c) മുഖസ്തുതി

Question 2.
ഭരദ്വാജനന്ദനൻ എന്ന പദത്തിന്റെ ശരിയായ അർത്ഥം എന്ത്?
a) ഭരദ്വാജന്റെ നന്ദനൻ
b) ഭരദ്വാജനും നന്ദനനും
c) ഭരദ്വാജനാകുന്ന നന്ദനൻ
d) ഭരദ്വാജനോ നന്ദനനോ
Answer:
a) ഭരദ്വാജന്റെ നന്ദനൻ

Kerala Syllabus Class 10 Malayalam 1 Model Question Paper Set 4 (Kerala Padavali)

Question 3.
“നിരവലംബം മമ കുടുംബവുമിനി”.
ഹംസം ഇങ്ങനെ വിലപിക്കാനുള്ള കാരണം എന്ത്?
a) സ്വർണ്ണച്ചിറക് നഷ്ടപ്പെടും എന്നോർത്ത്
b) കുടുംബം അനാഥമാകും എന്നോർത്ത്
c) തന്റെ വംശം ഇല്ലാതാകുമെന്നോർത്ത്
d) അമ്മയ്ക്ക് ഏക ആശ്രയവും നഷ്ടമാകും എന്നോർത്ത്
Answer:
b) കുടുംബം അനാഥമാകും എന്നോർത്ത്

Question 4.
വ്യത്യസ്തനാണ് എന്നു സ്ഥാപിക്കാൻ വേണ്ടി സംസാരിക്കുന്നത് നമ്മുടെ ഉള്ളിലുള്ള സംസ്കാര ശൂന്യതയുടെ അടയാളമാണ്. ഈ വാക്യത്തിന്റെ ആശയത്തോട് യോജിക്കുന്ന പ്രസ്താവന ഏത്
I) കേവലം സംവദിക്കുന്നതിനുള്ള ഉപാധി മാത്രമാണ് ഭാഷ
II) മാതൃഭാഷയെ മറക്കുന്നത് പെറ്റമ്മയെ മാറ്റുന്നതു പോലെയാവും
A. ഒന്ന് മാത്രം യോജിക്കുന്നു
B. രണ്ടു മാത്രം യോജിക്കുന്നു
C. രണ്ടും യോജിക്കുന്നു
D. രണ്ടും യോജിക്കുന്നില്ല
Answer:
A. ഒന്ന് മാത്രം യോജിക്കുന്നു

അഞ്ചു മുതൽ ഏഴ് വരെ ചോദ്യങ്ങൾക്ക് മൂന്നോ നാലോ വാക്യത്തിൽ ഉത്തരമെഴുതുക. (3 സ്കോർ വീതം) (3 × 3 = 9)

Question 5.
“ആതിയെ ചുറ്റിക്കിടക്കുകയാണ് പച്ചവള – ആതി എന്ന പ്രദേശത്തിന്റെ സവിശേഷതകൾ വ്യക്തമാക്കാൻ ഈ വാക്യത്തിന് സാധിക്കുന്നുണ്ടോ? പരിശോധിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
നോവലിൽ പരാമർശിച്ചിട്ടുള്ള ആതി എന്ന പ്രദേശം ഒരു ജലദേശമാണ്. ആതി ജലത്തിന്റെ നാടാണ്. നാഡീ ഞരമ്പുകൾ പോലെ തലങ്ങും വിലങ്ങും തോടുകളും തണ്ണീർത്തടങ്ങളും, വെളളത്തിൽ മുങ്ങി നിൽക്കുന്ന കാടുകളും, പൊങ്ങിക്കിടക്കുന്ന കരയും ഉള്ള മൂന്ന് കൊച്ചു തുരുത്തുകൾ ഇതാണ് ആതി. ഇവിടെ എപ്പോഴും തണലും തണുപ്പുമാണ്.

പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ടു കിടക്കുന്ന ആതിയെ ചുറ്റി കണ്ടലുകളുടെ പച്ചവളയുണ്ട്. ആതിക്ക് ചുറ്റും കായലാണ്. അതിനപ്പുറം തിര ക്കേറിയ മഹാനഗരം. പച്ച വളപോലെ തോന്നി ക്കുന്ന കണ്ടൽക്കാടുകളെക്കുറിച്ചുള്ള ഈ മർശം ആതി എന്ന പ്രദേശത്തിന്റെ സവിശേ ഷതകൾ വ്യക്തമാക്കാൻ തീർത്തും ഉപകരിക്കും.

Question 6.
“ചൊല്ലുന്നതുണ്ടു കനക്കെച്ചുരുക്കി ഞാൻ എന്തുകൊണ്ടാണ് എഴുത്തച്ഛൻ ഇങ്ങനെ പറ ഞ്ഞത്?
Answer:
ഭാഷാപരമായ മിതത്വം പാലിക്കേണ്ടത് കവിയുടെ ഏറ്റവും പ്രധാന ധർമ്മമാണ്. “ചൊല്ലുന്നതുണ്ട് കനക്കെ ചുരുക്കി ഞാൻ” എന്ന് കവി പറയുന്നത് ഈ അർത്ഥത്തിലാണ്. ആവശ്യത്തിലേറെ വലിച്ച് നീട്ടുകയോ, പരത്തിപ്പറയുകയോ ചെയ്താൽ ഭാഷയുടെ ജീവൻ തന്നെ ഇല്ലാ താകും. കനത്ത ആശയങ്ങൾ സംഗ്രഹിതമായി പറയുന്ന കവിയാണ് എഴുത്തച്ഛൻ. അദ്ധ്യാത്മരാമായണം, മഹാഭാരതം കിളിപ്പാട്ടുകൾ സൂക്ഷ്മമായി അപഗ്രഥിച്ചാൽ ഇക്കാര്യം ബോധ്യമാകും.

Question 7.
A) “അന്വേഷിച്ചു കൊണ്ടിരിക്കുന്നത് കണ്ടെത്താതിരിക്കയില്ല. അന്വേഷിച്ചുകൊണ്ടേയിരിക്കുക. അന്വേഷണ ത്തിലാണ് ശ്രദ്ധിക്കേണ്ടത് പ്രധാനപുരോഹിതന്റെ വാക്കുകൾ നരേന്ദ്രന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചു?
Answer:
നരേന്ദ്രൻ പിതാവിനെത്തേടി ഒരിക്കൽ ബുദ്ധശാല സന്ദർശിക്കാനിടയായി. അവിടെ ധ്യാനത്തിൽ മുഴു കിയും ഭജനകൾ പാടിയും കഴിച്ചുകൂട്ടി. അതെല്ലാം കഴിപ്പോൾ പുരോഹിതൻ ബോധിവൃക്ഷത്തിന്റെ ഉണ ങ്ങിയ ഇലകളിലൊന്ന് നരേന്ദ്രന് നല്കി. അതിൽ എഴുതിവച്ചിരിക്കുന്നത് പുരോഹിതൻ തന്നെ വ്യക്ത മാക്കി. അതിപ്രകാരമായിരുന്നു. അന്വേഷി ച്ചുകൊണ്ടിരിക്കുന്നത് കണ്ടെത്തുക തന്നെ ചെയ്യും. അന്വേഷണത്തിലാണ് ശ്രദ്ധിക്കേണ്ടത്. ശ്രമം ഉപേ ക്ഷിക്കരുത്. നരേന്ദ്രന് സന്യാസിയുടെ വാക്കുകൾ ദൈവത്തിന്റെ വചനമാണെന്ന് തോന്നിപ്പോയി.

തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി മണപ്പുറം ഗ്രാമത്തിലെത്തിച്ചേർന്നു. അവിടെ ഗൂർഖയായി ജോലി നോക്കുന്നതിനിടയിൽ 255-ാം നമ്പർ വീട്ടിൽ റിട്ട. സുബേദാർ സാബിനെ നേരിൽ കാണാനിടയാ യി. ആ കൂടിക്കാഴ്ച യാദൃച്ഛികമായിരുന്നു. അവിടെ കണ്ട ആ റിട്ട. പട്ടാള ആഫീസർ നരേന്ദ്രൻ അ ഷിച്ചുകൊണ്ടിരുന്ന സ്വന്തം പിതാവ് തന്നെയായി രുന്നു. ബുദ്ധസന്ന്യാസിയുടെ അരുളപ്പാട് നരേ ന്ദ്രന്റെ ജീവിതത്തിൽ പൂർണ്ണമായും സത്യമായി ഭവി

B) തന്നിരിക്കുന്ന വാക്യം അർത്ഥ വ്യത്യാസം വരാതെ ലഘുവാക്യങ്ങളാക്കി മാറ്റിയെഴുതുക.  അച്ഛനെ കാത്ത് രാത്രിയിൽ തനിച്ച് വീടിനു വെളി യിൽ ഇരിക്കുന്ന യൂസഫ്, മുറ്റത്തെ വെള്ളത്തൊട്ടിയിൽ വീണുകിടക്കുന്ന അമ്പിളിമാമന്റെ പ്രതിബിംബം കൈക്കുമ്പിളിൽ കോരിയെടുക്കാ നായുകയും അതു സാധ്യമല്ലെന്നു മനസ്സിലായ പ്പോൾ തല കുമ്പിട്ട് വെള്ളത്തിലെ അമ്പിളിമാമനെ മുത്തമിടുകയും, അവസാനം യൂസഫ് അതിൽ മുഖം പൂഴ്ത്തുകയും ചെയ്യുന്നു.
Answer:

  1. അച്ഛനെ കാത്ത് രാത്രിയിൽ തനിച്ച് വീടിനു വെളിയിൽ ഇരിക്കുകയാണ് യൂസഫ്.
  2. മുറ്റത്തെ വെള്ളത്തൊട്ടിയിൽ വീണുകിടക്കുന്ന അമ്പിളിമാമന്റെ പ്രതിബിംബം കൈക്കുമ്പിളിൽ കോരിയെടുക്കാനായുന്നു യൂസഫ്.
  3. അതു സാധ്യമല്ലെന്നു മനസ്സിലായപ്പോൾ തല കുമ്പിട്ട് വെള്ളത്തിലെ അമ്പിളിമാമനെ മുത്ത മിടുകയാണവൻ.
  4. അവസാനം യൂസഫ് അതിൽ മുഖം പൂഴ്ത്തു കയും ചെയ്യുന്നു.

എട്ടു മുതൽ 11 വരെ ചോദ്യങ്ങൾക്ക് അരപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (5 സ്കോർ വീതം) (4 × 5 = 20)

Question 8.
ഗദ്യഭാഗം വായിച്ച് ആശയം മൂന്നിലൊന്നായി സംഗ്രഹിച്ചു എഴുതുക. സന്ധ്യാമഞ്ഞ് പുഴയ്ക്കു മുകളിൽ തങ്ങി നിൽക്കു കയായിരുന്നു. കാറ്റിൽ ഇലകൾ മൃദുവായി കുലുങ്ങി. മുഴുവൻ ദിവസം തിരക്കിലും സംഘർഷ ത്തിലുമായിരുന്ന രാമൻ നായർ ആ വെയിലൊ ഴിഞ്ഞ നിമിഷത്തിൽ പുഴയുടെ കരയിൽ ഇരുന്നു. അവന്റെ മനസ്സ് ശാന്തമായി.

ഒരിക്കൽ സ്വപ്നം കണ്ടതെല്ലാം നേടിയിട്ടും, എന്തോ ഒരു ശൂന്യതയുണ്ടെന്നു തോന്നി. “ജീവിതം ഇത്രയും ഓട്ടപ്പാച്ചിലിനായി മാത്രമോ?’ – അവൻ സ്വയം ചോദിച്ചു. മുൻകാലത്തിന്റെ ഓർമ്മകൾ അവനെ ചുറ്റിപ്പിടിച്ചു. ചെറുപ്പത്തിൽ ആ പുഴയരികിൽ കളിച്ച ദിനങ്ങൾ, അമ്മയുടെ വിളി, പച്ചപ്പിന്റെ സുഗന്ധം – എല്ലാം മനസ്സിൽ തെളിഞ്ഞു. ആ ഓർമ്മകളുടെ നിഴലിൽ അവൻ തിരിച്ചറിഞ്ഞത്, സന്തോഷം വസ്തുക്കളിലോ സ്ഥാനങ്ങളിലോ അല്ല, മനസ്സിലെ സമാധാനത്തിലാണെന്ന്.

ജീവിതത്തിന്റെ അവസാനഘട്ടത്തിൽ മനുഷ്യൻ പ്രകൃതിയി ലേക്കാണ് മടങ്ങേണ്ടത് എന്ന ബോധ്യം അവന്റെ ഹൃദയത്തിൽ തെളിഞ്ഞു. മരങ്ങളുടെയും പുഴയുടെയും നിശ്ശബ്ദ തയിൽ ഒരു സംഗീതമുണ്ടായിരുന്നു – അതിൽ ആത്മാവിന്റെ ശാന്തിയും അടങ്ങിയിരുന്നു. രാമൻ നായർ കണ്ണുകൾ അടച്ചു. കാറ്റ് അവന്റെ മുഖത്ത് തൊട്ടു. അവൻ ചിരിച്ചു.“ഇതാണ് യഥാർത്ഥ വാന പ്രസ്ഥം,” അവൻ മനസ്സിൽ പറഞ്ഞു. (മൂലം: എം. ടി. വാസുദേവൻ നായർ “വാനപ്രസ്ഥം’)
Answer:
എം. ടി. വാസുദേവൻ നായരുടെ “വാനപ്രസ്ഥം’ എന്ന കൃതിയിൽ നിന്നുള്ള ഈ ഗദ്യഭാഗത്തിൽ, പുഴക്കരയിൽ സന്ധ്യസമയത്ത് ഇരുന്ന രാമൻ നായർ ജീവിതത്തിലെ വിജയങ്ങൾക്കുമപ്പുറം ഉള്ളിലെ ശൂന്യതയെ തിരിച്ചറിയുന്നു. ബാല്യകാല ഓർമ്മകൾ മനസിൽ തെളിഞ്ഞപ്പോൾ, യഥാർത്ഥ സന്തോഷം വസ്തുവിഷയങ്ങളിലല്ല, മനസ്സിന്റെ സമാധാനത്തിലാണെന്ന ബോധ്യം അദ്ദേഹത്തിന് ലഭിക്കുന്നു. പ്രകൃതിയുടെ നിശ്ശബ്ദതയിൽ ആത്മ ശാന്തി കണ്ടെത്തിയ അദ്ദേഹം അതാണ് തന്റെ യഥാർത്ഥ ‘വാനപ്രസ്ഥം’ എന്ന് മനസ്സിലാക്കുന്നു.

Kerala Syllabus Class 10 Malayalam 1 Model Question Paper Set 4 (Kerala Padavali)

Question 9.
“മഴയില്ലാതെ തടാകങ്ങളും പുഴകളും വറ്റിപ്പോയി ക്കൊണ്ടിരിക്കുന്ന നമ്മുടെ മണ്ണിന്റെ മക്കൾ റെയ്ൻ റെയ്ൻ ഗോ എവേ എന്നു പാടാമോ? അവർ പാടേ ണ്ടത്, എങ്ങോട്ടു പോകുന്നു മേഘമേ നിൽക്കുക ഞങ്ങൾക്കു നാലിറ്റു വെള്ളം പകരുക എന്നല്ലേ?’ ലേഖകന്റെ ഈ ചോദ്യങ്ങൾ നിങ്ങളിൽ ഉണർത്തുന്ന ചിന്തകൾ എന്തെല്ലാം? യുക്തിപൂർവം സമർത്ഥിക്കുക.
Answer:
പ്രകാശ് രാജ് ഇവിടെ സൂചിപ്പിച്ചിരിക്കുന്ന ആശയ ത്തിന് ഏറെ പുതുമയുണ്ട്. ഓരോ നാന്റെയും സ്വഭാ വം, സംസ്കാരം, കാലാവസ്ഥ, ഭൂപ്രകൃതി മുതലായവയൊക്കെ പരിഗണിച്ചുകൊണ്ടായി രിക്കണം ഭാഷയി ലൂടെ അവർക്ക് നൽകുന്ന വിദ്യാ ഭ്യാസവും . ഇവിടെയുളള പ്രാഥമിക ക്ലാസുകളിലെ കുട്ടികൾ, ഇംഗ്ലണ്ടിൽ ജനിച്ച് ഒരിക്കലും വെയിൽ കാണാത്ത കുട്ടികൾ പാടുന്ന റെയിൻ “റെയിൻ ഗോ എവേ’ എന്ന പാട്ട് പാടുന്നത് ഇന്ത്യൻ സാഹചര്യ ത്തിന് യോജിക്കുകയില്ല. ഇന്ത്യയിലെ കുട്ടികൾ നമ്മുടെ ചുറ്റുപാടുകൾക്കനുസൃതമായി പാടുകയും പറയുകയുമൊക്കെ ചെയ്താൽ മതി.

Kerala Syllabus Class 10 Malayalam 1 Model Question Paper Set 4 (Kerala Padavali)

Question 10.
“പഞ്ചവർണ്ണക്കിളിപ്പെൺകിടാവേ! തെളി –
വിരണ്ടും കുളുർക്കപ്പറക. നീ.
“കർണ്ണനും മന്ദസ്മിതം ചെയ്തു ചൊല്ലിനാൻ കർണ്ണസുഖം ഞാൻ പറകയില്ലാരോടും.”
ചെവി രണ്ടും കുളുർക്കപ്പറക, കർണ്ണസുഖം എന്നീ പ്രയോഗങ്ങൾ ശ്രദ്ധിച്ചല്ലോ. കർണ്ണസുഖത്തെ വ്യത്യസ്ത മായി ആവിഷ്കരിച്ചിട്ടുള്ള സന്ദർഭങ്ങളാണ് ഇത്. രണ്ടു സന്ദർഭങ്ങളിലും ആശയത്തെ വ്യത്യസ്തമാക്കു ന്നതെന്തെല്ലാം? സ്വാഭിപ്രായം സമർത്ഥിക്കുക.
Answer:
കവി പഞ്ചവർണക്കിളിയോട് തന്റെ രണ്ട് ചെവിയും കുളിർക്കത്തക്കവിധം പറയാൻ ആവശ്യപ്പെടുന്നത് മഹാഭാരതം കഥയാണ് അത് വളരെ മഹത്തരവും കേൾക്കുകിൽ ജ്ഞാനം ഉണ്ടാവുന്നതുമാണ്. മഹാൻമാരായ കഥാപാത്രങ്ങളുടെ വീരകഥകൾ കേട്ട് സന്തോഷിക്കാൻ സ്വാഭാവികമായും കവിക്ക് ആഗ്രഹം കാണുമല്ലോ. ഇവിടെ ചെവി കുളിർ പ്പിക്കുക എന്നതിന് സന്തോഷിപ്പിക്കുക എന്ന സാമാന്യാർഥമേയുള്ളൂ.

ദുര്യോധനന്റെ അംഗരാജ്യത്തിന്റെ അധിപനാണ് കർണ്ണൻ. അസ്ത്രപ്രയോഗത്തിന്റെ കാര്യത്തിൽ അർജ്ജുനന് കിടനിൽക്കുന്ന വീരൻ. കേൾക്കാൻ ഇമ്പമുള്ള കാര്യങ്ങൾ പറഞ്ഞ് മറ്റുളളവരെ പ്രീതിപ്പെടുത്താനൊന്നും കർണ്ണൻ ശ്രമിക്കാറില്ല. ഭീഷ്മർ ശരശയ്യയിൽ വീഴാനിടയായപ്പോൾ, പരാജയപ്പെട്ട് പിൻവാങ്ങാ നൊരുക്കമില്ലാതിരുന്ന ദുര്യോധനൻ കർണ്ണനോട് സേനാപതിയാകാൻ ആവശ്യപ്പെടുകയുണ്ടായി.

ഈ അവസരത്തിലാണ് വീരനായ കർണ്ണന്റെ മഹത്വം നാം മനസ്സിലാ ക്കുന്നത്. തന്നെക്കാൾ വീരനും, ഗുരുവുമായ ദ്രോണാചാര്യർ ഉള്ളപ്പോൾ മറ്റൊരാൾ സേനാ പതിയാകുന്നതിനെ കർണ്ണൻ എതിർക്കുന്നു. ആരെയും പ്രീതിപ്പെടുത്താൻ വേണ്ടി ഒന്നും പറയാത്ത കർണ്ണന്റെ ഈ നിലപാട് ശ്ലാഘനീയ മാണ്. ഇവിടെ കർണ്ണസുഖം എന്നതിന് മറ്റുള്ളവ രോട് തൻകാര്യം നേടാൻ വേണ്ടി പറയുന്ന ഇഷ്ട വാക്ക് എന്നാണർത്ഥം. സാധാരണ മനുഷ്യരിൽ അന്തർലീനമായിക്കിടക്കുന്ന ഒരു സ്വഭാവമാണ് ഇത്. പക്ഷേ കർണനിൽ നിന്നും അത് പ്രതീക്ഷിക്കണ്ട എന്നാണ് ഇവിടെ സൂചന.

Question 11.
A കണ്ണ് കണ്ണിനെ കാണുന്നില്ലെന്നതാണ്
കാഴ്ച്ചയുടെ വലിയൊരു കുറവ്.
കെ. എ. ജയശീലൻ (സമാഹരിച്ച കവിതകൾ)
Kerala Syllabus Class 10 Malayalam 1 Model Question Paper Set 4 (Kerala Padavali) - 1
ചിത്രത്തെ വരികളുമായി ബന്ധപ്പെടുത്തി ആശയ ങ്ങൾ കുറിക്കുക.
Answer:
ചിത്രത്തിൽ, ഒരു വ്യക്തിയുടെ കൈകൾ മൊബൈൽ ചാർജർ വയറുകൾ കൊണ്ട് കെട്ടിയി രിക്കുന്നു. ഇത് വ്യക്തി മൊബൈലിന്റെയും സോഷ്യൽ മീഡിയയുടെയും അടിമയായിരി ക്കുന്നതിനെ സൂചിപ്പിക്കുന്നു. ഫോണിലെ “ഡിസ്ലൈക്ക്’ ചിഹ്നം, ഈ ഉപയോഗം ആത്മീയ, മാനസിക, സാമൂഹിക ബന്ധങ്ങളിൽ വരുത്തുന്ന നെഗറ്റീവ് സ്വാധീനത്തെ  പ്രതിനിധീകരിക്കുന്നു. മനുഷ്യൻ തന്റെ സ്വന്തം സ്വാതന്ത്ര്യം പോലും ഉപേക്ഷിച്ച് വെർച്വൽ ലോകത്തിന്റെ അടിമയാ കുന്ന അവസ്ഥയാണ് ഇത്.

കവിതയിലെ “കണ്ണ് കണ്ണിനെ കാണുന്നില്ല’ എന്നത് മനുഷ്യർ തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമ യത്തിന്റെ നഷ്ടത്തെയാണ് സൂചിപ്പിക്കുന്നത്. ഇന്ന് നമ്മൾ മുഖാമുഖം സംസാരിച്ചു സമയം ചിലവഴി ക്കുന്നതിനേക്കാൾ ഫോൺ സ്ക്രീനിൽ കൂടുതൽ സമയം ചെലവഴിക്കുന്നു. മനുഷ്യബന്ധങ്ങൾ ദുർബലമാകുകയും മനസ്സിന്റെ സ്പർശം നഷ്ടപ്പെടു കയും ചെയ്യുന്നു. അതുകൊണ്ട് ഈ ചിത്രം നമുക്ക് മുന്നറിപ്പ് തരുന്നു – ടെക്നോളജിയോട് അതിരി ല്ലാത്ത അടിമത്തം ബന്ധങ്ങളെയും മനുഷ്യത്വത്തെ കാണാനുള്ള കഴിവിനെയും തന്നെ നശിപ്പിക്കുന്നു അങ്ങനെ, കവിതയിലെ വരികളും ചിത്രത്തിന്റെ സന്ദേശവും ഒരു പോലെ നമ്മോട് പറയുന്നത് വെർച്വൽ ലോകത്തിന്റെ പിടിയിൽപ്പെട്ട മനുഷ്യന് യഥാർത്ഥ മനുഷ്യനെ കാണാനാവുന്നില്ല; ബന്ധങ്ങൾ ഫോണിന്റെ വയറിൽ കുടുങ്ങുക യാണ്.

അല്ലെങ്കിൽ
B) “എന്തിനാണ് ആളുകൾക്ക് ഇത്രയും വലിയ വീട്? പക്ഷേ അത് തീരുമാനിക്കേണ്ടത് വീടുവയ്ക്കുന്ന ആളാണല്ലോ, ഈ കാഴ്ചപ്പാടിനോടുളള നിങ്ങളുടെ പ്രതികരണം എന്ത്?
Answer:
സാധാരണ മലയാളിയുടെ ജീവിത സ്വപ്നങ്ങളിൽ ഒന്ന് സ്വന്തം വീട് തന്നെയാണ്. സാധാരണക്കാരൻ തന്റെ സ്വപ്നത്തിനും ധനശേഷിക്കുമൊത്തുള്ള വീട് നിർമ്മിക്കുന്നു. സാമ്പത്തികശേഷി തീരെ ഇല്ലാത്തവർ കടം മേടിച്ചും ലോൺ എടുത്തും മറ്റും അടച്ചുറപ്പുള്ള വീട് യാഥാർത്ഥ്യമാക്കാൻ യത് നിക്കും. എന്നാൽ സമ്പന്നർ സാമ്പത്തിക സ്ഥിതി ക്കൊത്തവണ്ണം വീട് പൂർത്തീകരിക്കും. അണു കുടുംബങ്ങൾ പോലും ആവശ്യത്തിലധികം ആഡംബര സാധനസാമഗ്രികളും മറ്റും വീടി നുള്ളിൽ വാങ്ങിവയ്ക്കും. കടം മേടിച്ചാലും കുഴപ്പമില്ല. ലോൺ എടുത്താലും വേണ്ടില്ല. ജീവിതാവശ്യങ്ങൾക്ക് എന്തൊക്കെ അത്യാവശ്യ മാണോ അതിനപ്പുറം ആർഭാടം കാണിക്കുന്നുണ്ട്.

അതിസമ്പന്നർ വലിയ വീട് വച്ചും വലിയ കാറുകൾ വാങ്ങിയും വീട്ടുപകരണങ്ങൾ വാങ്ങിയും തങ്ങ ളുടെ പ്രൗഢി മറ്റുളളവരെ അറിയിക്കുന്നു. വലിപ്പ മേറിയ വീട്ടിൽ താമസിച്ചാൽ മാത്രമെ സുഖം അനു ഭവിക്കാനാകൂ എന്ന് അവർ കരുതുന്നു. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. മലയാളികളുടെ ആർഭാടചിന്ത കളയേണ്ടിയിരിക്കുന്നു. സമ്പത്ത് നാടിന്റെ വികസനത്തിന് വേണ്ടി നിക്ഷേപിക്കു കയാണ് വേണ്ടത്. വീട് അത്യാവശ്യമാണ്. അത്യാ ഡംബരം സമ്പത്ത് ചോർത്തി നശിപ്പിക്കുന്നു. അതിൽ നിന്നും മറ്റൊന്നും തിരികെ ലഭിക്കാ നുമില്ല. നിക്ഷേപത്തിന് പലിശ ലഭിക്കും. എന്നാൽ വീടിന് വേണ്ടി ചെലവഴിച്ചതിൽ നിന്നും തിരികെ ഒന്നും ലഭിക്കാറില്ല.

താഴെ തന്നിരിക്കുന്ന ചോദ്യത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (7 സ്കോർ വീതം) (7 × 1 = 7)

Question 12.
A) നിങ്ങളുടെ ദേശത്തിന്റെ പ്രകൃതിഭംഗിയും സാംസ്കാരികത്തനിമയും മറ്റു സവിശേഷതകളും ഉൾപെടുത്തി ഗ്രാമം സംരക്ഷിക്കപെടേണ്ടതിന്റെ ആവശ്യകതയെ മുൻനിർത്തി മുഖ പ്രസംഗം തയ്യാറാക്കുക.
Answer:

ഗ്രാമം വിളവും വെളിച്ചവും

നമ്മുടെ ഗ്രാമങ്ങൾക്ക് പ്രകൃതിയും സംസ്കാരവും ചേർന്ന അപൂർവമായ ഒരു ആത്മീയതനിമയുണ്ട്. ഉത്സവങ്ങളുടെ ആവേശം, വിളവെടുപ്പ് വിളംബ രമായ പലകുറ്റി, നാട്ടുപാട്ടുകളുടെ സ്പന്ദനം, കൈത്തൊഴിലുകളുടെ കൃഷ്ണശില്പം, പരമ്പരാ ഗത ഭക്ഷണങ്ങളുടെ രുചി – എല്ലാം കൂടി ഗ്രാമ ജീവിതത്തെ അതുല്യമായി മാറ്റുന്നു. അയൽക്കൂട്ട ങ്ങളുടെ ഐക്യവും സഹജീവിതത്തിന്റെ ചൂടു മാണ് ഈ ഭൂമിയെ സാംസ്കാരിക സമ്പത്തുകളുടെ ഭണ്ഡാരമാക്കുന്നത്. ഇതെല്ലാം ചേർന്നാണ് നമ്മുടെ ദേശത്തിന്റെ അടിത്തറ ശക്തിയായി നില കൊള്ളുന്നത്.

എന്നാൽ ഇന്ന് അനിയന്ത്രിതമായ വികസനവും പ്രകൃതിനാശവുമെല്ലാം ഗ്രാമത്തിന്റെ ശാന്തത യെയും സൗന്ദര്യത്തെയും ഭീഷണിയിലാക്കുന്നു. കാടുകളും നദികളും നശിക്കുന്നത്, പരമ്പരാഗത ജീവിതരീതികൾ ഇല്ലാതാകുന്നത്, പ്രകൃതിയിൽ മനുഷ്യൻ വരുത്തുന്ന മാരകമായ ഇടപെടലുകൾ – ഇവ ഗ്രാമത്തിന്റെ ആധാരശക്തികളെ തകർ ക്കുന്നു. അതുകൊണ്ടുതന്നെ ഗ്രാമസംരക്ഷണം ഇന്ന് അത്യാവശ്യമാണ്. പ്രകൃതിയും സംസ്കാ രവും ഒരുമിച്ചാണ് നമ്മുടെ സമൂഹം നിലനിൽ ക്കുന്നത്; അതിനാൽ ഈ വേരുകൾ സംരക്ഷിക്കു മ്പോഴാണ് ഭാവി സമാധാനപരവും നിലനിൽപ്പുള്ള തുമായതാകുന്നത്.

ഇതോടൊപ്പം, ഗ്രാമസംരക്ഷണം ഗ്രാമത്തിന്റെ ടൂറിസം സാധ്യതകളെയും വളരെ ഉയർത്തുന്നു. പ്രകൃതിയുടെ നൈർമല്യം, പച്ചപ്പിന്റെ വിസ്താരം, ഗ്രാമത്തിന്റെ സാംസ്കാരിക പ്രത്യേകതകൾ ഇതെല്ലാം അനുഭവിക്കാൻ ഇന്നു ലോകം മുഴുവൻ ആളുകൾ ആഗ്രഹിക്കുന്നു. ഗ്രാമങ്ങളെ സംരക്ഷി ക്കുകയും ശുചിത്വം, സൗഹൃദം, സാംസ്കാരിക മാധുര്യം എന്നിവ നിലനിർത്തുകയും ചെയ്യുമ്പോൾ, അവ പ്രകൃതി അധിഷ്ഠിത ടൂറിസത്തിനും സാംസ്കാരിക ടൂറിസത്തിനും പ്രധാന കേന്ദ്രങ്ങ ളായി മാറുന്നു. അതിനാൽ ഗ്രാമം സംരക്ഷിക്കുക എന്നത് നമ്മുടെ പൈതൃകം സംരക്ഷിക്കുന്നതി നൊപ്പം, പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്ന ഒരു ഭാവിദർശനവുമാണ്.

അല്ലെങ്കിൽ
B) ബത്തേരിക്കടുത്ത് മലങ്കരയിൽ
സുഹൃത്തിൻ വാടകവീടിന്റെ വരാന്തയിലിരുന്ന്
കാണുന്നു ദൂരെ നെൽപ്പാടം.
കണ്ണു നിറഞ്ഞു.
ഞാറ്റടിപ്പി
ചാറ്റൽമഴ റിൻചൂര്
പോത്തു ‘പൂട്ടും കുറുമർ,
കാക്കകൾ കൊക്കുകൾ,
കവിയുണർന്നു
മനയോല തേച്ചു മുഖം കാട്ടി
ചുട്ടിക്കു മലർന്നുകിടക്കയല്ലേ മലനാട്ടുമണ്ണ്
ക്യാമറ തുടരെ ക്ലിക്കി
(പൊൻ തൂലിക വിറ്റു കിടിലൻ
ഫോണൊന്നു വാങ്ങിച്ചു ഞാൻ)
ഞൊടിയിൽ
പടം അപ്പ്ലോഡ് ചെയ്തു.
(ബത്തേരിക്കടുത്ത് മലങ്കരയിൽ)
പരിസ്ഥിതിസ്നേഹം പ്രകടനപരതയായി മാറുന്നതിനോടുള്ള പ്രതിഷേധം ഏതെല്ലാം തലങ്ങളിലാണ് കവിതയിൽ ആവിഷ്കരിക്കുന്നത്? വിശകലനം ചെയ്ത് ആസ്വാദനം തയ്യാറാക്കുക.
Answer:
പി. പി. രാമചന്ദ്രന്റെ ഏറെ പ്രശസ്തമായ കവിതയാണ്. “ബത്തേരിക്കടുത്ത് മലങ്കരയിൽ നമ്മുടെ ലോകത്തിൽ ഏറെ ഉൽകണ്ഠിതനാണ് ഈ കവി. ഈ കവിതയിൽ ആധുനിക ലോകത്ത് സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന നവസമൂഹ മാധ്യമങ്ങളും വിചാരണയ്ക്ക് വിധേയമാവുന്നു എന്നൊരു വ്യത്യാസമുണ്ട് എന്തുകണ്ടാലും അതൊക്കെ ഫോട്ടോയോ വീഡിയോയോ റീലോ ഒക്കെയാക്കി മറ്റുള്ളവർക്കു അയച്ച് കൊടുക്കുക, അത് കാണാനിടയായവർ നിരുത്തരവാദപരമായി എന്തെങ്കിലും കമന്റ് ചെയ്യുക. ആ കമന്റുകളും, കിട്ടിയ ലൈക്കുകളും നോക്കി ആനന്ദിതനായി ഇരി ക്കുക ഇതൊക്കെ ഇന്ന് നാം കാണുന്ന പ്രവണത കളാണ്. ഇത്തരം പ്രവർത്തനം ഉത്തരവാദിത്തം നിറഞ്ഞ ഒരു സാമൂഹിക പ്രവർത്തനമാണെന്ന് പറയാനാകില്ല.

ബത്തേരിക്കടുത്ത് മലങ്കരയിൽ എന്ന കവിതയുടെ വായനയിൽ ആദ്യമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയം ഇതുതന്നെയാണ്.മറ്റൊരു പ്രശ്നം കപട പരി സ്ഥിതി വാദികളുടെ സാന്നിധ്യമാണ്. വെറും പ്രകടനപരതയായി പരിസ്ഥിതി സ്നേഹം മാറിപ്പോകുന്നക്കാഴ്ചയാണ് നാം നിത്യേന കാണുന്നത്. പ്രസംഗത്തിലും എഴുത്തിലും മറ്റും കോരിച്ചൊരിയുന്ന പരിസ്ഥിതി സ്നേഹം മിക്കവരുടേയും പ്രവൃത്തിയിൽ കാണുന്നില്ല. ഈ വൈരുധ്യമാണ് വികസനത്തിൽ വിലങ്ങുതടിയായി നിൽക്കുന്നത് ഇക്കാര്യമൊക്കെയാണ് കവി കവിതയിലൂടെ ധ്വനിപ്പിക്കുന്നത്.

കവിതയുടെ പ്രമേയത്തിന്റെ സൂക്ഷ്മതലങ്ങ ളിലേക്ക് പോകുമ്പോഴാണ് സുസ്ഥിരവികസനമെന്ന വിഷയത്തെക്കുറിച്ചുള്ള കവിയുടെ കാഴ്ചപ്പാട് കവിതയിൽ ലീനമായിട്ടുണ്ടെന്ന് വ്യക്തമാകുന്നത്. ഇന്ന് പരിസ്ഥിതിക്ക് കോട്ടം വരാതെ വികസനം നടപ്പാക്കണമെന്ന് വാദിക്കുന്ന ഭരണവർഗം തന്നെ അതെങ്ങനെ പ്രായോഗികമാക്കാൻ സാധിക്കു മെന്ന കൺഫ്യൂഷനിലാണ്.

പരിസ്ഥിതി സ്നേഹം സ്വന്തം രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള, അതിന്റെ സംരക്ഷണ ത്തിനായി വിലപിടിപ്പുള്ളതെന്തും ത്യജിക്കാൻ തയ്യാറുളളവർ വിചാരിച്ചാൽ മാത്രമേ ഇവിടെ സുസ്ഥിരവികസനവും പരിസ്ഥിതിയുടെ കാലോ ചിതമായ സംരക്ഷണവുമൊക്കെ സാധ്യമാകൂ. ഇത്തരം ആശയങ്ങൾ വ്യക്തമാക്കുന്ന കവിത യെന്ന നിലയിൽ ബത്തേരിക്കടുത്ത് മലങ്കരയിൽ എന്ന കവിത വിദഗ്ധമായ വാർത്ത ആവശ്യപ്പെടുന്ന ഒരു രചനയാണ്.

Leave a Comment