Class 9 Chemistry Chapter 1 Extra Questions and Answers Malayalam Medium ആറ്റത്തിൻ്റെ ഘടന

Students rely on Kerala Syllabus 9th Standard Chemistry Notes Pdf Download Chapter 1 Extra Questions and Answers Malayalam Medium ആറ്റത്തിൻ്റെ ഘടന to help self-study at home.

Std 9 Chemistry Chapter 1 Extra Questions and Answers Malayalam Medium ആറ്റത്തിൻ്റെ ഘടന

Question 1.
അനുയോജ്യമായി പൂരിപ്പിക്കുക.
ഇലക്ട്രോൺ: ജെ. ജെ. തോംസൺ
ന്യൂട്രോൺ: ______________
Answer:
ജെയിംസ് ചാഡിക്

Question 2.
ആറ്റത്തിന്റെ സൗരയൂഥ മാതൃക നിർദ്ദേശിച്ച ശാസ്ത്രജ്ഞന്റെ പേര് ………………………
Answer:
റഥർഫോർഡ്

Question 3.
ഒരു ഡിസ്ചാർജ് ട്യൂബിലെ ഏതെങ്കിലും വാതകത്തിലൂടെ വൈദ്യുത ഡിസ്ചാർജ് കടന്നുപോകു മ്പോൾ, അതേ നെഗറ്റീവ് കണം രൂപം കൊള്ളുന്നുവെന്ന് ആരാണ് കണ്ടെത്തിയത്? (നീൽസ് ബോർ, ജെയിംസ് ചാഡ്വിക്, ജെ. ജെ. തോംസൺ, റഥർഫോർഡ്)
Answer:
ജെ. ജെ. തോംസൺ

Class 9 Chemistry Chapter 1 Extra Questions and Answers Malayalam Medium ആറ്റത്തിൻ്റെ ഘടന

Question 4.
ബോക്സിൽ നൽകിയിരിക്കുന്നവയിൽ നിന്ന് താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
Answer:
(ജെ.ജെ. തോംസൺ, റഥർഫോർഡ്, ചാർജില്ല, പോസിറ്റീവ് ചാർജ്, നെഗറ്റീവ് ചാർജ്, ജെയിംസ് ചാഡ്വിക്)
a) ന്യൂട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്റെ പേര്.
b) ഒരു ഇലക്ട്രോണിന്റെ ചാർജ് എന്താണ്?
Answer:
a) ജെയിംസ് ചാഡ്വിക്
b) നെഗറ്റീവ് ചാർജ്

Question 5.
A, B, C എന്നീ കോളങ്ങൾ അനുയോജ്യമായി യോജിപ്പിക്കുക.

A B C
ഇലക്ട്രോൺ പോസിറ്റീവ് ചാർജ് പ്രോട്ടിയത്തിൽ കാണാൻ കഴിയില്ല.
പ്രോട്ടോൺ ചാർജ് ഇല്ല രാസ പ്രവർത്തനത്തിൽ പങ്കെടുക്കും
ന്യൂട്രോൺ നെഗറ്റീവ് ചാർജ് ഇതിന്റെ സാന്നിധ്യമാണ് ന്യൂക്ലിയർ ചാർജിന് കാരണം

Answer:

A B C
ഇലക്ട്രോൺ നെഗറ്റീവ് ചാർജ് രാസ പ്രവർത്തനത്തിൽ പങ്കെടുക്കും
പ്രോട്ടോൺ പോസിറ്റീവ് ചാർജ് ഇതിന്റെ സാന്നിധ്യമാണ് ന്യൂക്ലിയർ ചാർജിന് കാരണം
ന്യൂട്രോൺ ചാർജ് ഇല്ല പ്രോട്ടിയത്തിൽ കാണാൻ കഴിയില്ല.

Question 6.
താഴെപ്പറയുന്നവയിൽ ഏതാണ് ഏറ്റവും ഉയർന്ന ഊർജ്ജമുള്ള ഷെൽ (K, L, M, N
Answer:
N ഷെൽ.

Question 7.
ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് ………………..
Answer:
ഡ്യുറ്റീരിയം.

Question 8.
ഫോസിലുകളുടെയും ചരിത്രാതീത വസ്തുക്കളുടെയും കാലപ്പഴക്കം കണക്കാക്കാൻ ഉപയോഗി ക്കുന്ന ഐസോടോപ്പ് തിരിച്ചറിയുക.
(ഡ്യുറ്റീരിയം, കാർബൺ -14, കാർബൺ -13, അയഡിൻ -131)
Answer:
കാർബൺ-14

Question 9.
ചില ആറ്റങ്ങളുടെ പ്രതീകങ്ങൾ നൽകിയിരിക്കുന്നു. (പ്രതീകങ്ങൾ യഥാർത്ഥമല്ല)
\({ }_8^{17} \mathrm{P}\) \({ }_{18}^{40} Q\) \({ }_{8}^{16} P\) \({ }_{20}^{40} R\)
a) ഇവയിൽ ഒരു ഐസോടോപ്പിക് ജോഡി ഏതാണ്? കാരണം എഴുതുക.
b) Q-ൽ എത്ര ന്യൂട്രോണുകൾ ഉണ്ട്?
Answer:
a) \({ }_8^{17} \mathrm{P}\), \({ }_{8}^{16} P\)
കാരണം ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങ ളാണ് ഐസോടോപ്പുകൾ.

b) മാസ് നമ്പർ = 40
അറ്റോമിക നമ്പർ = 18
ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ – പ്രോട്ടോണുകളുടെ എണ്ണം = A – Z = 40 – 18 = 22

Class 9 Chemistry Chapter 1 Extra Questions and Answers Malayalam Medium ആറ്റത്തിൻ്റെ ഘടന

Question 10.
ഒരു ആറ്റത്തിന്റെ മാസ് നമ്പർ = 35. ഇലക്ട്രോണുകളുടെ എണ്ണം = 17
a) ഇതിന്റെ അറ്റോമിക നമ്പർ എത്ര?
b) ഇതിൽ എത്ര ന്യൂട്രോണുകൾ അടങ്ങിയിരിക്കുന്നു.?
Answer:
a) അറ്റോമിക നമ്പർ 7 = ഇലക്ട്രോണുകളുടെ എണ്ണം = 17
b) ന്യൂട്രോണുകളുടെ എണ്ണം = അറ്റോമിക നമ്പർ = 17

Question 11.
ഒരു അലുമിനിയം (AI) ആറ്റത്തിൽ 13 ഇലക്ട്രോണുകളും 14 ന്യൂട്രോണുകളുമുണ്ട്.
a) അതിന്റെ മാസ് നമ്പർ എത്ര?
b) അലുമിനിയം ആറ്റത്തിന്റെ ബോർ മാതൃക വരയ്ക്കുക.
c) ഈ ആറ്റത്തിലെ ഏറ്റവും ഊർജം കൂടിയ ഷെൽ ഏത്?
Answer:
a) മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം + ന്യൂട്രോണുകളുടെ എണ്ണം
= അറ്റോമിക നമ്പർ + ന്യൂട്രോണുകളുടെ എണ്ണം
= 13 + 14 = 27
Class 9 Chemistry Chapter 1 Extra Questions and Answers Malayalam Medium ആറ്റത്തിൻ്റെ ഘടന 1

c) M ഷെൽ.

Question 12.
ആറ്റത്തെ സംബന്ധിച്ച ചില പ്രസ്താവനകൾ താഴെ കൊടുത്തിരിക്കുന്നു. ശരിയായ പ്രസ്താവ നകൾ കണ്ടെത്തുക.
a) ഒരു ആറ്റത്തിൽ പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും എണ്ണം തുല്യമല്ല.
b) ഒരു രാസപ്രവർത്തനത്തിൽ പങ്കെടുക്കാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം.
c) വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾക്ക് ഒരേ അറ്റോമിക നമ്പർ ഉണ്ട്.
d) ഒരു ആറ്റത്തിൽ മുഴുവൻ മാസും അതിന്റെ ന്യൂക്ലിയസിൽ കേന്ദ്രീകരിച്ചിരിക്കുന്നു.
Answer:
d) ഒരു ആറ്റത്തിൽ മുഴുവൻ മാസും അതിന്റെ ന്യൂക്ലിയസിൽ കേന്ദ്രീകരിച്ചിരിക്കുന്നു.

Question 13.
ഹൈഡ്രജന്റെ ഐസോടോപ്പുകൾ ബോക്സിൽ നൽകിയിരിക്കുന്നു.
\({ }_1^1 H\) \({ }_1^2 H\) \({ }_1^3 H\)
Answer:
a) \({ }_1^3 H\) ഐസോടോപ്പിന്റെ പേര് എഴുതുക.
b) ഈ ഐസോടോപ്പുകളിൽ ഏത് കണികകളുടെ എണ്ണമാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?
Answer:
a) ട്രിഷിയം
b) ന്യൂട്രോണുകൾ

Question 14.
അയഡിൻ 131, യുറേനിയം-235 എന്നിവയുടെ ഓരോ ഉപയോഗം എഴുതുക.
Answer:
തൈറോയ്ഡ് ഗ്രന്ഥിയിലെ ക്യാൻസർ രോഗനിർണയത്തിന് അയോഡിൻ-131 ഉപയോഗിക്കുന്നു. യുറേനിയം- 235 ആണവ നിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്നു.

Question 15.
ഒരു ആറ്റത്തിന്റെ പ്രതീകം \({ }_{11}^{23} \mathrm{Na}\) നൽകിയിരിക്കുന്നു.
Answer:
a) ഈ ആറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും എണ്ണം കണ്ടെത്തുക?
b) ഈ ആറ്റത്തിൽ ഇലക്ട്രോണുകൾ എത്ര ഷെല്ലുകളിലായാണ് ക്രമീകരിച്ചിരിക്കുന്നത് ?
a) മാസ് നമ്പർ A = 23
അറ്റോമിക നമ്പർ Z = 11
പ്രോട്ടോണുകളുടെ എണ്ണം = അറ്റോമിക നമ്പർ = 11
ന്യൂട്രോണുകളുടെ എണ്ണം മാസ് നമ്പർ – പ്രോട്ടോണുകളുടെ എണ്ണം
= 23 – 11 = 12

b) ഇലക്ട്രോണുകളുടെ എണ്ണം = 11
ഇലക്ട്രോൺ വിന്യാസം = 2, 8,1
Na ആറ്റത്തിന്റെ ഇലക്ട്രോണുകൾ K, L, M ഷെല്ലുകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.

Question 16.
കാർബണിന്റെ മൂന്ന് ഐസോടോപ്പുകളാണ് C – 12, C – 13, C – 14 എന്നിവ. (സൂചന: അറ്റോമിക നമ്പർ C – 6)
a) ഇവയിൽ ഓരോന്നിലും അടങ്ങിയിരിക്കുന്ന പ്രോട്ടോണുകളുടെ എണ്ണം എത്ര?
b) ഐസോടോപ്പുകളിൽ ഏത് കണങ്ങളുടെ എണ്ണമാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?
c) C – 13 ഐസോടോപ്പിലെ ന്യൂട്രോണുകളുടെ എണ്ണം എത്ര?
d) ഫോസിലുകളുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ ഐസോടോപ്പ് ഏത്?
Answer:
a) C – 12, C – 13, C – 14 ഐസോടോപ്പുകളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടോണുകളുടെ എണ്ണം = 6
b) ന്യൂട്രോണുകളുടെ എണ്ണം.
c) C – 13 ഐസോടോപ്പിലെ ന്യൂട്രോണുകളുടെ എണ്ണം = A – Z = 13 – 6 = 7
d) ഫോസിലുകളുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ ഐസോടോപ്പ്
= C – 14

Class 9 Chemistry Chapter 1 Extra Questions and Answers Malayalam Medium ആറ്റത്തിൻ്റെ ഘടന

Question 17.
ഒരു ആറ്റത്തിന്റെ മാസ് നമ്പർ 35 ആണ്. ഈ ആറ്റത്തിൽ മൂന്ന് ഷെല്ലുകൾ ഉണ്ട്. അതിന്റെ ബാഹ്യതമ ഷെല്ലിൽ 7 ഇലക്ട്രോണുകൾ അടങ്ങിയിരിക്കുന്നു.
Answer:
a) ഈ ആറ്റത്തിന്റെ ഇലക്ട്രോൺ വിന്യാസം എഴുതുക.
b) അതിന്റെ അറ്റോമിക നമ്പർ എന്താണ്?
c) ഈ ആറ്റത്തിന്റെ ബോർ മാതൃക വരയ്ക്കുക.
a) 2, 8, 7

b) അറ്റോമിക നമ്പർ = പ്രോട്ടോണുകളുടെ എണ്ണം – ഇലക്ട്രോണുകളുടെ എണ്ണം
= 2 + 8 + 7 = 17.
Class 9 Chemistry Chapter 1 Extra Questions and Answers Malayalam Medium ആറ്റത്തിൻ്റെ ഘടന 2

Question 18.
ആർഗൺ ആറ്റത്തിന്റെ പ്രതീകമാണ് \({ }_{18}^{40} \mathrm{Ar} .\).
Answer:
a) ഒരു ആർഗൺ ആറ്റത്തിൽ എത്ര ഇലക്ട്രോണുകൾ ഉണ്ട്?
b) ഈ ആറ്റത്തിന്റെ ബോർ മാതൃക വരയ്ക്കുക.
c) ആർഗൺ ആറ്റത്തിന്റെ ഏത് ഷെല്ലാണ് ഏറ്റവും ഉയർന്ന ഊർജ്ജമുള്ളത്?
Answer:
a) ഇലക്ട്രോണുകളുടെ എണ്ണം = 18
b) Class 9 Chemistry Chapter 1 Extra Questions and Answers Malayalam Medium ആറ്റത്തിൻ്റെ ഘടന 3
c) M ഷെൽ.

Leave a Comment