SSLC Malayalam Kerala Padavali Model Question Paper Set 1

Reviewing solved Malayalam Question Paper Class 10 Kerala Padavali Set 1 helps in understanding answer patterns.

Class 10 Malayalam Kerala Padavali Model Question Paper Set 1

Max Score: 40
Time : 1 ½ hrs.

നിർദേശങ്ങൾ:

  1. ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഈ സമയം വിനിയോഗിക്കണം.
  2. ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതണം. A അല്ലെ ങ്കിൽ B എന്ന തരത്തിലുള്ള ചോദ്യങ്ങളിൽ, ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരമെഴുതിയാൽ മതി.
  3. ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.

I. ഒന്നു മുതൽ നാലു വരെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക . (1 സ്കോർ വീതം) (4 × 1 = 4)

Question 1.
നെഞ്ചം തെളിഞ്ഞ് എന്ന് കവി വർണ്ണിക്കുമ്പോൾ തെളിയുന്ന ഭാവം ഏത്?
(a) പ്രതികാരം
(b) ദേഷ്യം
(c) വാത്സല്യം
(d) ശോകം
Answer:
(c) വാത്സല്യ

Question 2.
നാലിറ്റു എന്ന പദം പിരിച്ചെഴുതിയിരിക്കുന്നതിൽ ഏറ്റവും ശരിയായ പദജോടി കണ്ടെത്തുക.
(a) നാ + ലിറ്റ്
(b) നാല് + ലിറ്റ്
(c) നാലി + ഇറ്റ്
(d) mɔej + ഇറ്റ്
Answer:
(c) നാലി + ഇറ്റ്

Kerala Syllabus Class 10 Malayalam 1 Model Question Paper Set 1 (Kerala Padavali)

Question 3.
അറബിക്കഥയിലെ രാജകുമാരന് ഭൂതം മണിമാളിക പണിതു കൊടുത്തതു പോലെ – ഈ വാക്യത്തിന്റെ സൂചന എന്ത്?
(a) രാജകുമാരന്റെ സന്തോഷം
(b) ഭൂതത്തിന്റെ കഴിവ്
(b) ഭൂതത്തിന്റെ കഴിവ്
(d) മണിമാളികയുടെ ഭംഗി
Answer:
(c) മണിമാളിക പണിയുന്നതിലെ വേഗത

Question 4.
ഇതാ, ഈ ലോകത്തിന്റെ അവതാരമൂർത്തി ചോദിക്കുന്നു. പറയൂ… മലകളേ, മരങ്ങളേ, കുറുമരേ, കുറിച്യരേ, നിങ്ങൾ ആകെ എത്ര ജീബി?
വരികളുടെ ആശയത്തോട് യോജിക്കുന്ന പ്രസ്താവന ഏത്?
1. നവ സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരം
2. എല്ലാത്തിന്റെയും അളവുകോൽ ജിബി എംപി മുതലായ സൈബർ മാനദണ്ഡങ്ങളിലൂടെ മാത്രം കാണുന്നു.
(a) ഒന്ന് മാത്രം യോജിക്കുന്നു
(b) ഒന്നും രണ്ടും യോജിക്കുന്നു
(c) രണ്ടുമാത്രം യോജിക്കുന്നു
(d) ഒന്നും രണ്ടും യോജിക്കുന്നില്ല
Answer:
(b) ഒന്നും രണ്ടും യോജിക്കുന്നു

II. അഞ്ചു മുതൽ ഏഴ് വരെ ചോദ്യങ്ങൾക്ക് മൂന്നോ നാലോ വാക്യത്തിൽ ഉത്തരമെഴുതുക. (3 സ്കോർ വീതം) (3 × 3 = 9)

Question 5.
പ്രതസ്വാമി ഉത്തരവായി
പിന്നെ രണ്ടുപേരും താഴെയിറങ്ങി.
പ്രതസ്വാമി ഉത്തരവ് ആയി.
പിന്നെ രണ്ടുപേരും താഴെ ഇറങ്ങി.
Answer:
ഉത്തരവായി, താഴെയിറങ്ങി എന്നിങ്ങനെ ചേർത്തെഴുതുന്നതാണ് ഭാഷയുടെ അന്തസ്സിന് യോജിച്ചത്. സന്ധിചെയ്യുന്നത് ഉച്ചാരണലാഘവത്തിനാണ്. അച്ചടിയ്ക്കും കൂടുതൽ സൗകര്യപ്രദമായിട്ടുള്ളത് ചേർത്തെഴുതുന്നതാണ്. സന്ധി ചെയ്യാത്ത പദങ്ങൾ വായിക്കാൻ അധിക അധ്വാനം വേണ്ടിവരും. ഭാഷയുടെ ഒഴുക്കിന് തടസ്സം വരുമെന്നതാണ് പ്രധാനപ്പെട്ട പരിമിതി.

അടിവരയിട്ട പദങ്ങൾ സന്ധിചെയ്തും അല്ലാതെയും എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചല്ലോ. ചേർത്തെഴുതിയ പ്പോഴുണ്ടായ പ്രത്യേകതകൾ എന്തെല്ലാം? വിശദമാക്കുക.

Kerala Syllabus Class 10 Malayalam 1 Model Question Paper Set 1 (Kerala Padavali)

Question 6.
“ജീവിതത്തിൽ ചില കാര്യങ്ങൾ ഒരു കാരണവശാലും മാറ്റാനാവുകയില്ല. പ്രകാശ് രാജിന്റെ ഈ അഭിപ്രായത്തോട് നിങ്ങൾ പൂർണമായും യോജിക്കുന്നുണ്ടോ? വിശദമാക്കുക.
Answer:
നമ്മുടെ ജീവിതത്തിൽ അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമാവാത്ത ചില കാര്യങ്ങളുണ്ട് എന്ന് ലേഖ കൻ പറയുന്നതിനോട് പൂർണ്ണമായും യോജിക്കുന്നു. മാതാപിതാക്കളുമായുള്ള ബന്ധം, മറ്റ് രക്തബന്ധു ക്കളുമായുളള ബന്ധം ഇവയൊന്നും എത്ര മാറ്റാൻ ശ്രമിച്ചാലും മാറി മറിയുകയില്ല. എന്നാൽ ഒരാളുടെ ജാതിയോ മതമോ പേരോ വിശ്വാസങ്ങളോ, ആദർശങ്ങളോ ഒക്കെ സൗകര്യം പോലെ മാറ്റാവുന്നതാണ്. കാരണം അവയെല്ലാം ഒരാളുടെ മേൽ പിന്നീട് ചുമത്തപ്പെട്ടതാണ്. എന്നാൽ മാതൃഭാഷയെ മാറ്റാൻ കഴി യില്ല എന്നതും യാഥാർത്ഥ്യമാണ്. മാതാവിനെ മാറ്റാൻ വയ്യാത്തതുപോലെയാണത്.

Question 7.
A) കഥപറച്ചിൽക്കാരൻ (നൂർ മുഹമ്മദ്) പെൺകുട്ടിയോട് പറഞ്ഞ ബുദ്ധന്റെ കഥയെ മുൻനിർത്തി വെള്ളത്തിന് തെളിയാതിരിക്കാനാവില്ല’ എന്ന ശീർഷകത്തിന്റെ ഔചിത്യം കണ്ടെത്തുക.
Answer:
“വെള്ളത്തിന് തെളിയാതിരിക്കാനാകില്ല” എന്ന ശീർഷകം ബുദ്ധകഥയുടെ അടിസ്ഥാനത്തിലാണ് നോവ ലിസ്റ്റ് നൽകിയിരിക്കുന്നത്. കലങ്ങിയ വെള്ളം അതേ അവസ്ഥയിൽ വളരെ നേരം സ്ഥിതി ചെയ്യുകയില്ല. മനുഷ്യരുടെ മനസ്സും അങ്ങനെയാണ്. ഇക്കാര്യം ശിഷ്യനെ മനസ്സിലാക്കിക്കൊടുക്കാനാണ് അയാളെ രണ്ടാ മതും വെള്ളമെടുക്കാൻ പറഞ്ഞയച്ചത്. കുറേനേരം വെറുതേ ഓളങ്ങളില്ലാതെ കിടക്കുമ്പോൾ വെള്ളം തനിയേ തെളിഞ്ഞുവരും. അതുപോലെ തന്നെ മനസ്സിന്റെ പ്രക്ഷുബ്ധതകളെ അകറ്റി ശാന്തമാക്കാൻ നാം കുറേ വിശ്രമിക്കുകയാണാവശ്യം. അപ്പോൾ മനസ്സും തെളിയും. “വെള്ളത്തിന് തെളിയാതിരിക്കാനാകില്ല” എന്ന ശീർഷകം അർത്ഥസമ്പുഷ്ടവും അനുയോജ്യവുമാണ്.

B) കണ്ണടച്ചിരുന്നാൽ കാണോ’?
“കാണും
“എനിക്കും
“തീർച്ചയായും’ – പെൺകുട്ടി കണ്ണടച്ചു
“എത്ര നേരം കണ്ണടച്ചിരിക്കണം
“കാണുന്നത് വരെ
കാണുന്നത് വരെ കണ്ണടച്ചിരുന്ന പെൺകുട്ടി കണ്ടകാഴ്ചകൾ തന്നെയാണോ നമ്മളും കാണാൻ ആഗ്രഹി ക്കുന്നത്? ചർച്ച ചെയ്യുക,
Answer:
നൂർ മുഹമ്മദിന്റെ നിർദ്ദേശമനുസരിച്ച് കണ്ണടച്ചിരുന്ന പെൺകുട്ടി പല കാഴ്ചകളും കണ്ടു. അനന്തമായ നീലാകാശം, നിർമല തടാകം, പച്ചക്കാടുകൾ, ഒഴുകിയെത്തുന്ന അരുവികൾ കാറ്റിനൊപ്പം ആടിയുലഞ്ഞുവ രുന്ന തോണി മുതലായവയൊക്കെയാണ് പെൺകുട്ടി പ്രധാനമായും കണ്ടത്. ഈ കാഴ്ചകൾ നമ്മളെല്ലാ വരും സ്വപ്നം കാണുന്ന കാഴ്ചകളാണ്. ഇന്നത്തെ സാഹചര്യത്തിൽ തീരെ കാണാൻ സാധ്യതയില്ലാത്ത കാഴ്ചകളാണ്. മലിനീകൃതമല്ലാത്ത നീലാകാശവും, തടാകങ്ങളും, നമുക്ക് സങ്കല്പിക്കാനേ കഴിയൂ. ഒഴു നിലച്ച അരുവികളാണ് ഇന്ന് മിക്കവയും. പച്ചക്കാടുകളോ പച്ചത്തുരുത്തുകളോ അപൂർവമായ കാഴ്ച യാണ്. അരുവിയിലെ തോണികളെ ഉലയ്ക്കുന്ന ശുദ്ധമായ കാറ്റ് പോലും ഇന്നില്ല.

8 മുതൽ 11 വരെ ചോദ്യങ്ങൾക്ക് അരപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (5 സ്കോർ വീതം) (4 × 5 = 20)

Question 8.
അമ്മയെ കാണാത്തവന്റെ കാർമേഘങ്ങൾ, വല്ലി, കൊച്ചരേത്തി, തട്ടകം എന്നീ കൃതികളിൽ ദേശത്തെ ആവിഷ്കരിച്ചത് ശ്രദ്ധിച്ചല്ലോ അവയുടെ സവിശേഷതകൾ എഴുതുക.
Answer:
ദേശവും എഴുത്തും എന്ന യൂണിറ്റിലെ ആദ്യ കൃതി കോവിലന്റെ തട്ടകം ആണ് . അദ്ദേഹം തന്റെ ഗ്രാമത്തിലെ തോട്ടങ്ങളുടെയും കുന്നുകളുടെയും കവുങ്ങിൻ തോപ്പുകളുടെയും വയലുകളുടെയും തെങ്ങിൻ തോപ്പുകളുടെയും കുണ്ടനിടവഴികളുടെയും (കുണ്ടും കുഴിയും നിറഞ്ഞതും അസമവുമായ ഇടുങ്ങിയ പാത) കഥയാണ് പറയുന്നത്. നീർച്ചാലുകൾ കൈത്തോടുകളായി മറിയതും, കൈത്തോടുകൾ ചേർന്ന് വലിയ തോടുകളായും വലിയ തോടുകളിലെ ജലം കണ്ടങ്ങളിലേക്ക് (പാടങ്ങളിലേക്ക്) കയറി അവയുടെ വരമ്പ് ഇടിഞ്ഞു പോയതിന്റെയൊക്കെ വിവരണമാണ് ഈ ഭാഗത്തുള്ളത്. അതിസൂക്ഷ്മമായ അനുഭവചിത്രങ്ങളാണ് ഈ വിവരണം.

നാരായന്റെ കൊച്ചരേത്തിയിൽ നിന്നുള്ള ഭാഗത്ത് വയലുകളിൽ കൃഷിയുടെ കാവലിനായി പോകുന്ന അടിയാൻമാരുടെ ജീവിതമാണ് ചിത്രീകരിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്നും വിളയെ രക്ഷി ക്കാനായി വയലിനടുത്തായുള്ള വലിയ മരത്തിൽ ഏറുമാടമുണ്ടാക്കും, കൃത്രിമമായി തീയുണ്ടാക്കി ആ ഏറുമാടത്തിന്റെ താഴെ വച്ച് തന്നെ കാവൽക്കാരായ അടിയാൻമാർ ഭക്ഷണം പാകം ചെയ്യും. മുളങ്കുറ്റിയും പഴയ മൺകലവുമൊക്കെയാണ് പാചകത്തിനുപയോഗിക്കുന്നത്. “അമ്മയെക്കാണാത്തവന്റെ കാർമേഘങ്ങൾ’ യു.എ. ഖാദറിന്റെ കുട്ടിക്കാലാനുഭവങ്ങളാണ് ആവിഷ്ക്ക

രിക്കുന്നത്. ഈ എഴുത്തുകാരന് രണ്ടോ മൂന്നോ ദേശവുമായി ബന്ധമുണ്ട്. ജനിച്ചത് ബർമയിലെ ബില്ലീൻ എന്ന ഗ്രാമത്തിൽ. പിന്നീട് കോവിൽക്കണ്ടി എന്ന ദേശത്ത് (കേരളത്തിലെ) താമസിക്കാനാരംഭിച്ചു. ഒടു വിൽ തൃക്കോട്ടൂരംശം പാലൂർ ദേശത്താണ് അദ്ദേഹം താമസിച്ചിരുന്നത്. ഈ ദേശങ്ങളോടെല്ലാം അദ്ദേഹത്തിന് ഹൃദയബന്ധമുണ്ട്. ഏറ്റവും ആഭിമുഖ്യമുള്ള ദേശം ബില്ലിൻ തന്നെ.

ഷീലാ ടോമിയുടെ “വല്ലി’ വയനാടൻ ജീവിതത്തെയും അവിടുത്തെ കുടിയേറ്റ കർഷകരുടെയും, ആദിവാസികളുടെയും പോരാട്ടങ്ങളെ ആസ്പദമാക്കി എഴുതിയ നോവലാണ്. വയനാട്ടിലെ മാനന്തവാടിയാണ് അവരുടെ ദേശം. വയനാടിന്റെ ഉൾഗ്രാമങ്ങളുടെ ചിത്രമാണ് ഷീലാടോമി ഇവിടെ അവതരിപ്പിക്കുന്നത്. കശുമാങ്ങയും കാപ്പിച്ചെടികളും റബ്ബറും, ഇഞ്ചിയും, കുരുമുളകും, കുന്നുകളും, പച്ച മഞ്ഞപ്പാടങ്ങളും കപ്പകൃഷി നടത്തുന്ന പുരയിടങ്ങളും കപ്പവാട്ടുകേന്ദ്രങ്ങളും, കപ്പവാട്ടുന്ന രീതികളുമൊക്കെ ഈ രചനയിൽ വിവരിക്കപ്പെടുന്നു. ഈ രചനയിൽ ദേശത്തിന്റെ സുഗന്ധം നിറഞ്ഞുനിൽക്കുന്നു.

Kerala Syllabus Class 10 Malayalam 1 Model Question Paper Set 1 (Kerala Padavali)

Question 9.
“സ്കൂളിൽ അവന് കൂട്ടുകാരില്ല. പോകുന്നതും വരുന്നതും തനിച്ചാണ്. “ഒഴിവുസമയങ്ങളിൽ മറ്റു കുട്ടികൾ മുറ്റത്ത് ഓടിക്കളിക്കുമ്പോൾ യൂസഫ് സ്വപ്നങ്ങൾ കണ്ടു കൊണ്ട് വിദൂരതയിലെ നീലമലകളിലേക്കു നോക്കി ജാലകത്തിനരികിൽ ഇരിക്കും. ഇതുപോലെ ഒരു സഹപാഠി നിങ്ങൾക്കുമുണ്ടെങ്കിൽ അയാളെ ഒപ്പം കൂട്ടുന്നതിന് എന്തെല്ലാം കാര്യങ്ങളാവും ചെയ്യുക? കുറിപ്പ് തയ്യാറാക്കുക.
Answer:
തേൻ എന്ന സിനിമയിലെ മുഖ്യകഥാപാത്രമായ യൂസഫ് ഭാഷണവൈകല്യമുള്ളതിനാലാണ് കൂടുതൽ അന്തർമുഖനായി കൂട്ടുകാരിൽ നിന്ന് അകന്നുപോകുന്നത്. അവൻ വായിക്കാൻ തുടങ്ങുമ്പോൾ ചിലർ ചിരിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് അവനെ വേദനിപ്പിക്കുന്നു. അതിനാൽ തന്നെയാണ് ഒറ്റയ്ക്കിരിക്കാനും സ്വപ്നങ്ങളിൽ മുങ്ങിക്കഴിയാനും അവൻ ശ്രമിക്കുന്നത്. ഇത്തരത്തിൽ ഒരു സഹപാഠി നമ്മുടെ ക്ലാസിലുണ്ടെങ്കിൽ ആദ്യം അവന്റെ പ്രശ്നം മനസ്സിലാക്കുകയും അവൻ ഒറ്റപ്പെടാതെ കൂട്ടത്തിൽ ചേർക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.

അവൻ വായിക്കുമ്പോൾ പ്രോത്സാഹിപ്പിക്കുകയും, ഒരു തെറ്റും അവന്റെ തെറ്റല്ലെന്ന് അവനെ മനസ്സിലാക്കിക്കുകയും ചെയ്യും. അവനു ആത്മവിശ്വാസം ലഭിക്കുന്നതിന് ചെറിയ വിജയങ്ങൾ പോലും അഭിനന്ദിച്ചുകൊണ്ട് സഹായം നൽകും. കൂടാതെ അധ്യാപകരുമായി സംസാരിച്ച് അവന് ആവശ്യമായ കൗൺസിലിംഗ് അല്ലെങ്കിൽ സ്പീച്ച് തെറാപ്പി പോലുള്ള സഹായങ്ങൾ ലഭിക്കാനുള്ള അവസരങ്ങൾ ഒരുക്കും. ഏറ്റവും പ്രധാനമായി, അവൻ സുരക്ഷിതനാണെന്ന്,  സ്വീകരിക്കപ്പെടുന്നുണ്ടെന്നു തോന്നുന്ന ഒരു സൗഹൃദപരമായ അന്തരീക്ഷം നാം സൃഷ്ടിക്കും.

Question 10.
“ഭാവിയെക്കുറിച്ചുള്ള ഭയത്തിന്റെ തത്രപ്പാടിൽ നമ്മുടെ ഭാഷ മനസ്സിൽനിന്ന് മാഞ്ഞുപോവുകയാണ്. (പ്രകാശ് രാജ്) മുകളിൽ നൽകിയ സൂചനയും പാഠഭാഗവും മാതൃഭാഷയോടുള്ള വർത്തമാനകാല സമൂഹത്തിന്റെ സമീ പനവും വിമർശനാത്മകമായി വിലയിരുത്തി “മാതൃഭാഷ നമ്മുടെ വേര്’ എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
Answer:
വേദിയിലും, സദസ്സിലുമിരിക്കുന്ന ബഹുമാന്യരേ, പ്രിയപ്പെട്ട കൂട്ടുകാരേ,
മാതൃഭാഷ നമ്മുടെ വേര് എന്നതാണ് ഇന്നത്തെ എന്റെ പ്രഭാഷണ വിഷയം. മാതൃഭാഷയുടെ മഹത്വം വിവരിക്കുന്ന കഥകളും, കവിതകളും, ലേഖനങ്ങളുമൊക്കെ നാം വായിച്ചിട്ടുണ്ടല്ലോ ? നമ്മെ വിഴുങ്ങുന്ന മൗനം എന്ന പ്രകാശ് രാജിന്റെ ലേഖനമാണ് ഞാൻ അവസാനമായി വായിച്ചത്. മാതൃഭാഷയുടെ പ്രാധാ ന്യവും, അത് പ്രാഥമികമായി പഠിച്ചിരിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറയുന്ന ആ ലേഖനം വായി ച്ചപ്പോഴാണ് മാതൃഭാഷയുടെ മഹത്വത്തെക്കുറിച്ച് ഞാൻ കൂടുതൽ ബോധവാനായത്. മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം ഭാവിയെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് മിക്കവരും ഭയപ്പെടുന്നുണ്ടല്ലോ.

ഇംഗ്ലീഷ് ഭാഷയിലൂടെയുള്ള വിദ്യാഭ്യാസത്തിന് മാത്രമെ മേൽഗതിയുളളുവെന്ന് എല്ലാവരും ധരിച്ചുവച്ചിരിക്കുന്നു. അതുകൊണ്ടാണ് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾക്ക് പ്രാധാന്യവും പ്രചാരവും വർദ്ധിക്കുന്നത്. സംവദിക്കുന്നതിന് വേണ്ടി മാത്രമുള്ളതാണ് മാത്യഭാഷയെന്നതാണ് പുതിയ തലമുറയുടെ കാഴ്ചപ്പാട്. ഭാഷ നമ്മുടെ ആവിഷ്ക്കാരത്തിന്റെ രൂപമാണ്.

മറ്റുളളവരിൽ നിന്നും വ്യത്യസ്തരാവാൻ വേണ്ടി മാതൃഭാഷയെത്തന്നെ കൃത്രിമമാക്കി സംസാരിക്കുന്നതോ, ഇംഗ്ലീഷ് പോലുള്ള അന്യഭാഷകൾ സംസാരിക്കുന്നതോ നമ്മുടെ സംസ്കാര ശൂന്യതയുടെ അടയാളമാണെന്ന് നാം മനസ്സിലാക്കണം. സ്ക്കൂളിലും വീട്ടിൽപ്പോലും മാതൃഭാഷയെ അകറ്റി നിർത്താനുള്ള നമ്മുടെ ശ്രമം അനുകരണീയമല്ല. മാതൃഭാഷ പഠിക്കാത്ത മക്കൾ ഒരു കുടുംബത്തിലുണ്ടെങ്കിൽ അവർ മറ്റുളളവർക്ക് അന്യരാണ് എന്നതാണ് വാസ്തവം.

ഭാഷ മനുഷ്യ ജീവിതത്തെ തന്നെയും അവരുടെ ധാരണകളെയും അതേ പോലെ പ്രതിഫലിപ്പിക്കുന്നു. ഭാഷ കേവലം പദബന്ധമല്ല. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടെന്ന് പറയുന്ന സ്വദേശികളിൽ പലർക്കും ഇംഗ്ലീഷ് സാഹിത്യത്തെക്കുറിച്ചോ, ഇംഗ്ലീഷ് ദാർശനികരെക്കുറിച്ചോ ഒന്നുമറിയില്ല. തങ്ങളുടെ താൽക്കാലിക ആവശ്യങ്ങൾക്ക് മാത്രം ചില പദങ്ങളോ വാക്യങ്ങളോ പഠിച്ചത് കൊണ്ട് മാത്രം അവർക്ക് നന്നായി ഇംഗ്ലീഷ് ഭാഷ അറിയാമെന്ന് എങ്ങനെയാണ് പറയാൻ കഴിയുക.

ചുരുക്കത്തിൽ മാതൃഭാഷ ജന്മനാ തന്നെ സ്വായത്തമാക്കുന്നതിനാൽ അതിന്റെ ഉപരിപഠനം നമുക്ക് വിഷമകരമായി തോന്നുകയില്ല. മാതൃഭാഷ നമ്മുടെ വേര് തന്നെയാണ്. നമ്മെ, ഉറപ്പിച്ച് നിർത്തുന്ന, നമുക്ക് ജലവും ആഹാരവും നൽകുന്ന വേര്. അതിനെ തളളിപ്പറയുന്നത് സ്വന്തം മാതൃത്വത്തെയും അസ്തിത്വത്തെയും നിഷേധിക്കുന്നതിന് തുല്യമാണ്. ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ എന്റെ വാക്കുകൾ ഉപസംഹരിക്കുകയാണ്. എല്ലാവർക്കും നന്ദി

Kerala Syllabus Class 10 Malayalam 1 Model Question Paper Set 1 (Kerala Padavali)

Question 11.
A)“എന്നു നീ നീയായ്ക്കാണും
പുല്ലിനെ പറവയെ
അന്നു കൈവരും
നിനക്കാത്മവിജ്ഞാനാനന്ദം”
(ഒരു പഴങ്കഥ – എൻ. വി. കൃഷ്ണവാരിയർ)
“ഒന്നല്ലി നാമയി സഹോദരരല്ലി പൂവേ
(വീണപൂവ് – കുമാരനാശാൻ)
“ഏത് പൂവിന്റെ മണമാണ് നിങ്ങൾക്ക്” എന്ന് ചോദിക്കേണ്ടതിനുപകരം അവൾ ചോദിച്ചു: “ഏത് പൂവാണ് നിങ്ങൾ?
(ആതി – സാറാ ജോസഫ്)
പ്രകൃതിയും മനുഷ്യരും ഒന്നാകുന്നതിന്റെ മനോഹരമായ കാഴ്ച മുകളിൽ തന്നിരിക്കുന്ന രചനാഭാഗങ്ങളിൽ കാണാനാവുന്നുണ്ടോ? വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
നമ്മുടെ പ്രകൃതി വിജ്ഞാനത്തിന്റെ കാതൽ തന്നെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സമന്വയമാണ്. രണ്ടും പരസ്പര പൂരകങ്ങളായിരുന്നാൽ മാത്രമേ നമുക്ക് രക്ഷയുള്ളൂ. മുകളിൽ തന്നിരിക്കുന്ന എൻ. വി. കൃഷ്ണവാരിയരുടെ വരികളിൽ പുല്ലിനെയും പറവയെയും മറ്റും മനുഷ്യൻ താൻ തന്നെയായിക്കാ ണുന്നതെന്നാണോ അന്നുമാത്രമേ അവന് ആത്മജ്ഞാനത്തിന്റെ ആനന്ദം ലഭിക്കൂ എന്ന ആശയമാണ് ഇത്. പ്രപഞ്ചത്തിലെ ചരാചരങ്ങളെ മുഴുവനും തന്നെപ്പോലെ സ്നേഹിക്കാനും താനായിത്തന്നെ കാണാനും കഴിയുന്ന ഒരവസ്ഥയിൽ മാത്രമേ പ്രകൃതിസംരക്ഷണം യാഥാർഥ്യമാകുവെന്നാണ് കവി യുടെ വിവക്ഷ.

വീണപൂവ് എന്ന കാവ്യത്തിൽ പൂവിനോട്, “നമ്മൾ ഒന്നാണ്, നമ്മൾ സഹോദരങ്ങളാണെന്ന് കവി പറ യുന്നു. പൂവും മനുഷ്യനും രക്തബന്ധുക്കളായാൽ പിന്നെ പ്രകൃതിക്ക് താൻ നശിപ്പിക്കപ്പെടും എന്ന് പേടിക്കാനില്ലല്ലോ. ഏത് പൂവിന്റെ മണമാണ് നിങ്ങൾക്ക് എന്ന് ചോദിക്കേണ്ടതിന് പകരം, ഏത് പൂവാണ് നിങ്ങൾ എന്ന് ആതിയിലെ പെൺകുട്ടി ചോദിക്കുമ്പോൾ ഇതേ പാരസ്പര്യമാണ് നാം കാണുന്നത്. പൂവ് പോലെയുള്ള വ്യക്തി എന്ന് പറയുന്നതിനെ അപേക്ഷിച്ച് പൂവ് തന്നെയായ വ്യക്തി എന്നു പറയു മ്പോഴുള്ള വ്യത്യാസം പ്രകടമാണല്ലോ.

അല്ലെങ്കിൽ
B) Kerala Syllabus Class 10 Malayalam 1 Model Question Paper Set 1 (Kerala Padavali) - 1
പിറന്ന നാടിന്റെ പെരുമയിൽ എന്ന യൂണിറ്റിൽ വിവിധ ദേശങ്ങളുടെയും മറ്റും പ്രകൃതി വർണ്ണനകൾ നാം വായിച്ച് ആസ്വദിച്ചതാണ്. ഈ ചിത്രത്തിൽ നൽകുന്ന ആശയവും ഉൾക്കൊണ്ട്. പ്രതികരണക്കുറിപ്പ് എഴുതുക.
Answer:
പ്രതികരണക്കുറിപ്പ് പിറന്ന നാടിന്റെ പെരുമയിൽ’ എന്ന യൂണിറ്റിലൂടെ നാം വിവിധ ദേശങ്ങളുടെ പ്രകൃതിസൗന്ദര്യവും അവയെ സ്നേഹിച്ച് സംരക്ഷിക്കേണ്ടതിന്റെ മഹത്വവും  മനസ്സിലാക്കിയിരുന്നു. മനുഷ്യന്റെ ജീവിതവും പ്രകൃതിയും വേർതിരിക്കാനാവാത്ത ബന്ധത്തിൽ പിണഞ്ഞിരിക്കുന്നു എന്ന സത്യമാണ് ആ പാഠങ്ങൾ നമ്മെ പഠിപ്പിച്ചത്. ഈ ചിത്രവും അതേ സന്ദേശത്തെയാണ് കൂടുതൽ ശക്തമായി നമ്മെ ഓർമ്മപ്പെടുത്തുന്നത്.

ഭൂമിയെ ആശുപത്രിയിൽ കിടക്കുന്ന ഒരു രോഗിയായി ചിത്രീകരിച്ചിരിക്കുന്നത് അതിന്റെ നിസ്സഹായതയെയും മനുഷ്യരുടെ അനാസ്ഥ മൂലമുണ്ടായ മുറിവുകളെയും വ്യക്തമാക്കുന്നു. ഭൂമിയുടെ കയ്യിൽ ബാൻഡേജും ഡിം കാണുമ്പോൾ നാം തന്നെ അതിന്റെ പരിചാ രകരാകേണ്ടതിന്റെ ഉത്തരവാദിത്വം ഓർമ്മയിൽ വരുന്നു. ഡോക്ടർമാർക്കു പകരം കർഷകരാണ് ഭൂമിയെ ചികിത്സിക്കുന്നതെന്നുള്ള ഈ പ്രതീകം അതീവ പ്രസക്തമാണ്.

മരങ്ങളും ചെറുതൈകളും ആണ് അവർ ഗ്ലൂക്കോസിന് പകരമായി നൽകുന്നത്. പ്രകൃതി സുഖം പ്രാപിക്കാനുള്ള യഥാർത്ഥ മരുന്ന് അതാണെന്ന് കാണിക്കാനായി. ജീവജാലങ്ങൾ എല്ലാം കണ്ണീരോടെ ഭൂമിക്കു ചുറ്റും നിൽക്കുന്ന കാഴ്ച മനുഷ്യർ സൃഷ്ടിച്ച് നാശം എല്ലാവരെയും ബാധിക്കുന്നുവെന്നും പ്രകൃതിയെ നശിപ്പിക്കുമ്പോൾ മനുഷ്യരും മൃഗങ്ങളും ഒരുപോലെ വേദനിക്കുന്നുവെന്നും സൂചിപ്പിക്കുന്നു. പിറന്ന നാടിന്റെ പെരുമ’ വാഴാൻ നാം ചെയ്യേണ്ടത്. ഭൂമിയെ ചികിത്സിക്കുന്ന കർഷകനെപ്പോലെ ഓരോ ദിവസവും മരങ്ങൾ നട്ടു വളർത്തുകയും പ്രകൃതിയോട് കരുതലോടെ പെരുമാറുകയും ചെയ്യുക മാത്രമാണ്.

താഴെ തന്നിരിക്കുന്ന ചോദ്യത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (7 സ്കോർ വീതം) (1 × 7 = 7)

Question 12.
A) “ഇന്ത നിമിഷം മുതൽ ശെത്തും പോകും വരെക്കും നീ നമ്മ പത്രത്തോട് റസിഡണ്ട് എഡിറ്റർ. ഫലിതവും ആക്ഷേപഹാസ്യവും ആവിഷ്കരിക്കാൻ ഈ വരികൾ എത്രത്തോളം പര്യാപ്തമാണ്? മാധ്യമ ലോകത്തെ വ്യത്യസ്ത വീക്ഷണങ്ങളെ അവതരിപ്പിച്ചിട്ടുള്ള കഥാസന്ദർഭങ്ങളെ മുൻ നിർത്തി ‘ വി.കെ.എൻ കൃതികളിലെ ഹാസ്യം- എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക
Answer:
വി കെ എൻ കൃതികളിലെ ഹാസ്യം ഇ.വി. കൃഷ്ണപിള്ള, സഞ്ജയൻ മുതലായ ഹാസസാഹിത്യകാരൻമാർക്ക് ശേഷം രംഗപ്രവേശം ചെയ്ത ഹാസ്യസാഹിത്യചക്രവർത്തിയാണ് വി.കെ. എൻ. നമ്മുടെ കാലഘട്ടത്തിന് യോജിക്കുന്ന കഥാപാത്ര ങ്ങളെയും ഭാഷയെയും രൂപപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്. എന്തും ഫലിതത്തിലും ആക്ഷേപ ഹാസ്യത്തിലും ചാലിച്ച് അവതരിപ്പിക്കുന്ന രീതിയാണ് വി. കെ. എൻ പിന്തുടരുന്നത്.

വ്യക്തികളും സാഹചര്യവും സമൂഹവും ദുഷിച്ചുപോയ അവസ്ഥയിൽ തന്നിൽ നിറയുന്ന ക്രോധം ആവിഷ്കരിക്കാൻ ഈ എഴുത്തുകാരൻ പഴയ രചനാനിയമങ്ങളെയെല്ലാം മാറ്റിമറിക്കുന്നു. നിലവിലു ളള സാഹചര്യങ്ങളെ നിയന്ത്രിക്കുന്നത് ബഹുജനത്തിൽ ഭൂരിപക്ഷമുള്ള സാധാരണക്കാരനല്ല. അസാ ധാരണ കൗശലത്തോടെ ഉയരങ്ങളിലേക്കെത്തി അധികാരത്തെയും നിയമങ്ങളെയും കൈപ്പിടിയി ലൊതുക്കുന്ന ബുദ്ധിമാൻമാരാണ്. ഈ യാഥാർത്ഥ്യമാണ് ‘റസിഡന്റ് എഡിറ്റർ’ എന്ന കഥയിലൂടെ പറയാൻ കഥാകാരൻ ആഗ്രഹിക്കുന്നത്.

ഇത്തരം പ്രവണതകൾക്കെതിരേ ശക്തമായ ആക്ഷേപഹാ സ്യത്തിന്റെ തീപ്പന്തങ്ങൾ ജ്വലിപ്പിക്കാൻ കഥാകാരൻ ശ്രമിക്കുന്നു. വി.കെ. എൻ കഥാലോകത്ത് ഏത് പ്രതിസന്ധിയെയും തരണം ചെയ്തു കൊണ്ടു വിജയിക്കുന്ന ഉത്തമപുരുഷനെയാണ് കാണാൻ കഴി യുക. പരിഹാസപാത്രമെന്ന് നമുക്ക് അനുഭവപ്പെടുന്ന വെങ്കിടേശ അയ്യങ്കാർ ഒടുവിൽ ആ ജീവനാന്ത

റെസിഡന്റ് എഡിറ്റർ സ്ഥാനം നേടുന്നതിന്റെ ഹാസ്യാത്മകമായ അവതരണമാണല്ലോ ‘റസിഡന്റ് എഡിറ്റർ ‘ എന്ന കഥയിൽ. ഉടുത്തിരുന്ന മുണ്ട് കൊണ്ട് പട്ടിയെ പ്രതിരോധിക്കുന്ന ബുദ്ധിപ്രയോഗിച്ച തിനാണ് പത്രയുടമ അയ്യങ്കാർ ആഗ്രഹിച്ചതിനപ്പുറം നേടിക്കൊടുത്തത്. ‘പ്രത്യുൽപ്പന്നമതി’ യെന്ന് അയ്യങ്കാരെ പതയുടമ വിശേഷിപ്പിക്കുന്നത് അഥവാ പരിഹസിക്കുന്നത് ഈ അവസരത്തിൽ എടുത്തു പറയേണ്ടതാണ്. സരസനും കൊതിയനുമൊക്കെയായ ഒരാൾക്ക് റസിഡന്റ് എഡിറ്ററിൽ കുറഞ്ഞ ഒരു പദവിയും നൽകാനില്ലെന്ന് ചിന്തിച്ച് പത്രസ്വാമി വി.കെ. എന്നിന്റെ തികഞ്ഞ പ്രതിരൂപമാണ്. വി.കെ. എന്നിന്റെ മറ്റുചില കഥകൾ പരിശോധിക്കാം.

ലഞ്ച് എന്ന രചന മനുഷ്യരുടെ ഭക്ഷണാസക്തിയുടെ കഥയാണ് പറയുന്നത്. വിശപ്പും കൊതിയുമുള്ള ഒരുവൻ ഭക്ഷണത്തെ കാണുന്നവിധം വ്യക്തമാക്കുന്ന കഥയാണ് ദോശ. ഇതുപോലെ ഭക്ഷണവുമായി ബന്ധപ്പെട്ട വി.കെ. എൻ കഥകളാണ് പ്രാതൽ, കുക്കുട പാകം, രൗദ്ര ഭീമൻ, മുതലായവ. ഹാജിയാർ എന്ന കഥാപാത്രം മുഖ്യമായി വരുന്ന ഏതാനും കഥകൾ വി.കെ. എൻ എഴുതിയിട്ടുണ്ട്. സാമൂഹിക വിമർശനവും, ആക്ഷേപഹാസ്യവും തന്നെയാണ് ഈ രചനകളിലെല്ലാം കാണുന്നത്.

B) കവിതയുടെ ആശയ ആസ്വാദനാംശങ്ങൾ ആനുകാലിക പ്രശസ്തി എന്നിവ ഉൾപ്പെടുത്തി ആസ്വാദന ക്കുറിപ്പ് എഴുതുക.
ഇരുപത്തിമൂന്നോളം ലക്ഷമിപ്പോൾ
ചിലവാക്കി നിർമ്മിച്ച പാലത്തിന്മേൽ
അഭിമാനാവപൂർവ്വം ഞാൻ ഏറി നിൽപ്പാണ്
അടിയിലെ ശേഷിച്ച പേരാർ നോക്കി
പൂഴിമണലതിൽ പണ്ടിരുന്ന്
കൂത്താങ്കോലേറെ കളിച്ചതല്ലേ
കുളിരോരുമോളത്തിൽ മുങ്ങിമുങ്ങി
കുളിയും ജപവും കഴിച്ചതല്ലെ
പൊന്മയും കുരുവിയും കൊക്കുമെന്ന്
പൊങ്ങിപ്പറന്ന വിതാനത്തിങ്കൽ
അഭിമാനാവപൂർവ്വം ഞാൻ ഏറി നിൽപ്പാണ്
അടിയിലെ പേരാർ നോക്കി നോക്കി
ആടോപത്തോടിവൾ പേമഴിയിൽ
ആകെ തടം കുത്തി പാഞ്ഞു നിന്നു
ഒരു തോണി പോലും വിലങ്ങിടാതെ
ഗരുഡനും മേലെ പറന്നിടാതെ ഇനിയും
നിളേ നീ ഇരച്ചു പൊന്തും ഇനിയും
തടം തല്ലി പാഞ്ഞണയും ചിരിവരുന്നുണ്ടത്
ചിന്തിക്കുമ്പോൾ ഇനി നീ ഈ പാലത്തിൽ
നാട്ട നൂഴും കളിയും ചിരിയും കരച്ചിലുമായ്
കഴിയും നരനൊരു യന്ത്രമായാൽ
അമ്പ് പേരാറെ നീ മാറിപ്പോമോ
ആകുലായാമൊരഴുക്കുചാലായ്
Answer:
ഇടശ്ശേരി ഗോവിന്ദൻ നായർ കുട്ടിക്കാലത്ത് കളിച്ചു വളർന്ന കുറ്റിപ്പുറം കടവ് എന്നും അദ്ദേഹത്തിന് ഗൃഹാതുരത്വം തുളുമ്പുന്ന ഒരു ഓർമ്മയായിരുന്നു. അവിടെ വലിയ ഒരു തുക ചെലവഴിച്ച് നിർമ്മിച്ച ഒരു പാലം ഉയർന്നു വരുന്നു. ആ പാലത്തിലൂടെ നടന്ന് പുഴ കടന്നപ്പോൾ ഉണ്ടായ അനുഭൂതിയുടെ വെളിച്ചത്തിലെഴുതിയ കവിതയാണ് കുറ്റിപ്പുറം പാലം.

ആ പാലത്തിന്റെ ഔന്നത്യത്തിൽ നിന്ന് പുഴക്കരയിലേക്ക് നോക്കിയപ്പോൾ ശോഷിച്ച ഒരു പേരാർ കാണുന്നു. ആ മരത്തണലിൽ ഇരുന്ന് പൂഴിമണലിൽ പൂത്താങ്കോൽ കളിച്ച ബാല്യത്തെ കവി ഓർക്കുന്നു. ആ തെളിനീരിൽ മുങ്ങി നിവർന്ന് കുളിയും, ജപവും കഴിച്ചതിന്റെ ഓർമ്മകൾ കവിയിൽ നെടുവീർപ്പ് ഉളവാക്കുന്നു. പക്ഷികൾ പാറിപ്പറന്നിരുന്ന, അന്നുവരെ കവി അത്ഭുതത്തോടു കൂടി മാത്രം നോക്കി നിന്നിരുന്ന ആ ഉയരത്തിലാണ് കവി ഇന്ന് നിൽക്കുന്നത്. പക്ഷേ, കടവിന്റെ ശോഷിച്ച പേരാറിന്റെ ഓർമ്മകൾ കവിയെ അസ്വസ്ഥനാക്കുന്നുണ്ടെന്ന് തീർച്ചയാണ്.

അഹങ്കാരത്തോടെ പേമഴയിൽ ആർത്ത് അലച്ച് ഒഴുകിയിരുന്ന നിളാ നദിയുടെ പഴയ ദൃശ്യങ്ങൾ കവിക്ക് ചെറിയ തമാശയായാണ് തോന്നുന്നത്. തോണിയാത്രക്ക് പോലും ഇട നൽകാതെ കുതിച്ചൊഴുകിയിരുന്ന നിളാനദിയുടെ മേലെ പറക്കാൻ ഗരുഡൻ പോലും ഭയപ്പെട്ടിരുന്നു. അജയ്യയായി വാണിരുന്ന ഒരു ഭൂതകാലം പുഴയ്ക്ക് ഉണ്ടായിരുന്നു. എന്നാലിനിയോ, മനുഷ്യൻ നിന്നെ ജയിച്ചിരിക്കുന്നു. അവന്റെ വിദ്യകളുടെ ഫലമാണ് ഈ പാലം.

ഇതിന്റെ  ലുകൾക്കിടയിലൂടെ നൂഴ്ന്ന് ഒഴുകുമ്പോൾ നീ തോൽവി സമ്മതിക്കുകയാണെന്ന് വളരെ സ്പഷ്ടം. ഇവിടെ ആ പാലം മർത്ത്യവിജയത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു. ഇനിയെന്നും മർത്ത്യവിജയത്തിന്റെ കീഴിൽ ഒഴുകിക്കൊള്ളുക എന്നും കവി പുഴയോട് പറയുന്നു. ഈ ഗ്രാമീണ സൗന്ദര്യത്തിന് മേൽ കരിയും, ശിലയും, സിമന്റുരുക്കും, ചേർത്ത് നിർമ്മിച്ച ആ പാലം തലയുയർത്തി നിൽക്കുമ്പോൾ അതിൻമേലെ ടയറും പെട്രോളും ഒക്കെയായി വാഹനങ്ങൾ കുതിച്ച് നീങ്ങും. മണൽ ഊറ്റാനെത്തുന്ന ലോറികളും, തൊഴിലാളികളും മാത്രമാണ് ഭാരതപ്പുഴയ്ക്ക് ഇന്ന് കൂട്ട്. വറ്റി വരണ്ട് ഒരു ചളിക്കുളം മാത്രമായി അവശേഷിക്കുന്ന ആ ദൃശ്യം കവി ഭയപ്പെടുകയാണ്.

Leave a Comment