Students can read Kerala SSLC Biology Board Model Paper March 2021 with Answers Malayalam Medium and Kerala SSLC Biology Previous Year Question Papers with Answers helps you to score more marks in your examinations.
Kerala Syllabus Class 10 Biology Board Model Paper March 2021 Malayalam Medium
Time: 1½ Hours
Total Score: 40
നിർദ്ദേശങ്ങൾ :
- 20 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിക്കാനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കാം.
- ഓരോ ചോദ്യവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
- 1 മുതൽ 36 വരെയുള്ള ചോദ്യങ്ങൾക്ക് പരമാവധി ലഭിക്കുക 40 സ്കോർ ആയിരിക്കും.
(1 മുതൽ 10 വരെയുള്ള ചോദ്യങ്ങൾക്ക് 1 സ്കോർ വീതം.)
Question 1.
പദജോഡി ബന്ധം തിരിച്ചറിഞ്ഞ് വിട്ടഭാഗം പൂരിപ്പിക്കുക. (1)
പെൺ പട്ടുനൂൽ ശലഭം : ബോംബിക്കോൾ
വെരുക് : _____________________
Answer:
സിവറ്റോൺ
Question 2.
തന്നിരിക്കുന്ന പ്രസ്താവനകളിൽ അടിവരയിട്ട ഭാഗത്ത് തെറ്റു ഉണ്ടെങ്കിൽ തിരുത്തിയെഴുതുക. (1)
(a) പ്രകാശഗ്രാഹികൾ കാണപ്പെടുന്ന പാളിയാണ് ദൃഷ്ടിപടലം.
(b) റെറ്റിനയിലെ കാഴ്ചയില്ലാത്ത ഭാഗമാണ് പീതബിന്ദു.
(c) ഐറിസിന്റെ മധ്യഭാഗത്തുള്ള സുഷിരമാണ് പ്യൂപ്പിൾ.
Answer:
(b) റെറ്റിനയിലെ കാഴ്ചയില്ലാത്ത ഭാഗമാണ് അന്ധബിന്ദു.
Question 3.
X എന്തിനെ സൂചിപ്പിക്കുന്നു? (1)
- സംവേദ നാഡി
- പ്രേരക നാഡി
- സമ്മിശ്ര നാഡി
- ഇന്റർ ന്യൂറോൺ
Answer:
X : സംവേദനാഡി
Question 4.
തന്നിരിക്കുന്ന ചിത്രം നിരീക്ഷിച്ച് A എന്നും B എന്നും അടയാള പെടുത്തിയിട്ടുള്ള ഭാഗങ്ങൾ തിരിച്ചറിയുക. (1)
Answer:
A : ഫോസ്ഫേറ്റ്
B : പഞ്ചസാര തന്മാത്ര
Question 5.
നൽകിയിരിക്കുന്ന സൂചനയിൽ നിന്നും പരിണാമ സിദ്ധാന്തം ഏതെന്ന് തിരിച്ചറിയുക: (1)
സമുദ്രജലത്തിലെ രാസവസ്തുക്കൾ → ജവൽ |
Answer:
രാസപരിണാമ സിദ്ധാന്തം
Question 6.
താഴെ തന്നിരിക്കുന്ന എൻസൈമുകളിൽ ‘ജനിതക കത്രിക’ എന്ന റിയപ്പെടുന്നതേത്? (1)
- ത്രോംബോപ്ലാസ്റ്റിൻ
- ലൈസോസൈം
- റെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയസ്
- ലിഗേസ്
Answer:
റെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയേസ്
Question 7.
ഇലകളും ഫലങ്ങളും പാകമാകലിനെ നിയന്ത്രിക്കുന്ന സസ്യ ഹോർമോൺ ഏത്? (1)
Answer:
എഥിലീൻ
Question 8.
താഴെ തന്നിരിക്കുന്നവയിൽ മലമ്പനിയുമായി ബന്ധപ്പെട്ട ശരി യായ ജോഡി ഏത്?
ഫൈലേറിയൽ വിര – ക്യൂലക്സ് കൊതുക്
ഫൈലേറിയൽ വിദ – അനോഫിലക് കൊതുക്
പ്ലാസ്മോഡിയം – അനോഫിലസ് കൊതുക്
പ്ലാസ്മോഡിയം – ക്യൂലക്സ് കൊതുക്
Answer:
പ്ലാസ്മോഡിയം – അനോഫിലിസ് കൊതുക്.
Question 9.
ത്വക്കിലെ എപ്പിഡെർമിസിൽ കാണപ്പെടുന്നതും രോഗാണുക്കളെ തടയുന്നതുമായ പ്രോട്ടീൻ ഏത്? (1)
Answer:
കെരാറ്റിൻ
Question 10.
അന്നിരിക്കുന്നവയിൽ ജനിതക എഞ്ചിന് റിങ്ങിലൂടെ ഉണ്ടാക്കി യതും വൈറൽ രോഗങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കു ന്നതുമായ പ്രോട്ടീൻ ഏത്? (1)
- ഇന്റർഫെറോണുകൾ
- ഇൻസുലിൻ
- എൻഡോർഫിൻ
- സൊമാറ്റോട്രോപ്പിൻ
Answer:
ഇന്റർഫെറോണുകൾ
(11 മുതൽ 22 വരെയുള്ള ചോദ്യങ്ങൾക്ക് 2 സ്കോർ വീതം)
Question 11.
ഒരു രോഗത്തിന്റെ ലക്ഷണങ്ങൾ ചുവടെ തന്നിരിക്കുന്നു:
- കേവല ഓർമ്മകൾ പോലും ഇല്ലാതാവുക.
- കുട്ടുകാരേയും ബന്ധുക്കളേയും തിരിച്ചറിയാൻ കഴിയാതെ വരുക.
(a) രോഗമേത് (1)
(b) ഈ രോഗത്തിന് കാരണമെന്ത്? (1)
Answer:
(a) അൽഷിമേഴ്സ്
(b) മസ്തിഷ്കത്തിലെ നാഡീകലകളിൽ അലേയമായ ഒരു തരം പാട്ടിൻ അടിഞ്ഞുകൂടി ന്യൂറോണുകൾ നശിക്കുന്നു.
Question 12.
ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(a) A, B എന്നീ കോശങ്ങൾ ഏതെല്ലാം? (1)
(b) അവ ഓരോന്നിലും അടങ്ങിയിരിക്കുന്ന കാഴ്ചാവർണകം ഏത്? (1)
Answer:
(a) A : റോഡുകോശങ്ങൾ
B : കോൺ കോശങ്ങൾ
(b) A : റോഡുകോശങ്ങൾ : റോഡോപ്സിൻ
B : കോൺ കോശങ്ങൾ : ഫോട്ടോപ്സിൻ/അയഡോപ്സിൻ
Question 13.
താഴെ തന്നിരിക്കുന്ന ഘടകങ്ങൾ ഉപയോഗിച്ച് DNA യിൽ മാത്രം കാണുന്ന ന്യൂക്ലിയോടൈഡ് വരയ്ക്കുക. (2)
Answer:
Question 14.
പത്രവാർത്ത വായിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(a) ഈ വാർത്തയിൽ പരാമർശിച്ച ശാസ്ത്രീയ പരിശോധന എന്ത്? (1)
(b) ഈ സാങ്കേതിക വിദ്യയുടെ ശാസ്ത്രീയ അടിസ്ഥാനം എന്ത്? (1)
Answer:
(a) DNA പ്രൊഫൈലിംഗ്/DNA ഫിംഗർ പ്രിന്റിങ്ങ്.
(b) ഓരോ വ്യക്തിയിലെയും DNA യിലെ ന്യൂക്ലിയോറ്റൈഡുക ളുടെ ക്രമീകരണവും വ്യത്യാസമായിരിക്കും.
Question 15.
കോളം Aയിലെ വിവരങ്ങൾക്കനുസരിച്ച് B, C എന്നീ കോളങ്ങൾ ക്രമീകരിക്കുക. (2)
A. രോഗം | B. കാരണം | C. ലക്ഷണങ്ങ |
നിശാന്ധത | കണ്ണിലെ ലെൻസ് അതാര്യമാകുന്നത് | ചുവപ്പും പച്ചയും വേർതിരിച്ചറി യാൻ കഴിയില്ല. |
വർണാന്ധത | വിറ്റാമിൻ A യുടെ അഭാവം | കണ്ണിനുള്ളിൽ മർദ്ദം കൂടുന്നു. |
കോൺ കോ ളുടെ തകരാറ് | മങ്ങിയ വെളിച്ചത്തിൽ വ്യക്ത മായി കാണാൻ കഴിയില്ല. |
Answer:
A. രോഗം | B. കാരണം | C. ലക്ഷണങ്ങൾ |
നിശാന്ധത | വിറ്റാമിൻ A യുടെ അഭാവം | മങ്ങിയ വെളിച്ചത്തിൽ വ്യക്ത മായി കാണാൻ കഴിയില്ല. |
വർണാന്ധത | കോൺ കോശ ളുടെ തകരാറ് | ചുവപ്പും പച്ചയും വേർതിരിച്ചറി യാൻ കഴിയില്ല. |
Question 16.
‘വാക്സിനുകൾ പ്രത്യേക രോഗങ്ങൾക്കെതിരെ പ്രതിരോധ ശേഷി ഉണ്ടാക്കുന്നു’. ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നു ണ്ടോ? കാരണം എഴുതുക. (2)
Answer:
യോജിക്കുന്നു.
കാരണം വാക്സിനുകളുടെ ഘടകങ്ങൾ ശരീരത്തിലെ പ്രതി രോധ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ആന്റിജനുകളായി പ്രവർത്തിക്കുന്നു. ഇവയ്ക്കെതിരെ ശരീരത്തിൽ ആന്റിബോഡി കൾ നിർമ്മിക്കപ്പെടുന്നു. ഈ ആന്റിബോഡികൾ നിലനിൽക്കു കയും ഭാവിയിൽ ഇതേ രോഗത്തിന് കാരണമായ രോഗാണുക്ക ളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
Question 17.
ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(a) A, B എന്ന് സൂചിപ്പിച്ച ഭാഗങ്ങൾ ഏവ? (1)
(b) A ഉല്പാദിപ്പിക്കുന്ന ഹോർമോണുകൾ ഏവ? (1)
Answer:
(a) A : മെഡുല്ല
B : കോർട്ടക്സ്
(b) എപിനെഫ്രിൻ (അഡ്രിനാലിൻ) & നോർ എപിനെഫ്രിൻ (നോർ അഡ്രിനാലിൻ)
Question 18.
ഒരു പരിണാമ സിദ്ധാന്തത്തിലെ മുഖ്യ ആശയങ്ങൾ തന്നിരി ക്കുന്നു. അവ വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴു തുക.
- അമിതോല്പാദനം
- നിലനിൽപിനു വേണ്ടിയുള്ള സമരം
- പ്രകൃതി നിർദ്ധാരണം
- പുതിയ ജീവജാതികളുടെ ഉത്ഭവം.
(a) ഇവിടെ പരാമർശിച്ച സിദ്ധാന്തമേത്? (1)
(b) ഈ സിദ്ധാന്തം ആവിഷ്ക്കരിച്ചതാര്? (1)
Answer:
(a) പ്രകൃതിനിർദ്ധാരണ സിദ്ധാന്തം
(b) ചാൾസ് റോബർട്ട് ഡാർവിൻ
Question 19.
ചിത്രീകരണം പൂർത്തിയാക്കുക. (2)
Answer:
(A) ഭീമാകാരത്വം
(ii) മുഖം, താടിയെല്ല്, വിരലുകൾ എന്നിവിടങ്ങളിലെ അസ്ഥി കൾ മാത്രം അമിതമായി വളരുന്നു.
(b) വാമനത്വം
(ii) വളർച്ച മുരടിച്ച് കുള്ളന്മാരായി തീരുന്നു.
Question 20.
ചില ശാരീരിക പ്രവർത്തനങ്ങൾ ചുവടെ തന്നിരിക്കുന്നു. തന്നി രിക്കുന്ന പട്ടികയിൽ അവ ഉചിതമായി ക്രമീകരിക്കുക.
- ഹൃദയമിടിപ്പ് കൂടുന്നു.
- ശ്വാസനാളം സങ്കോചിക്കുന്നു.
- ഉമിനീർ ഉൽപാദനം കൂടുന്നു
- പെരിസ്റ്റാൾസിസ് മന്ദീഭവിക്കുന്നു.
സിംപതറ്റിക് വ്യവസ്ഥ | പാരാസിംപതറ്റിക് വ്യവസ്ഥ |
Answer:
സിംപതറ്റിക് വ്യവസ്ഥ | പാരാസിംപതറ്റിക് വ്യവസ്ഥ |
ഹൃദയമിടിപ്പ് കൂടന്നു | ശ്വാസനാളം സങ്കോചിക്കുന്നു |
പെരിസ്റ്റാൾ സിസ് മന്ദീഭവി ക്കുന്നു | ഉമിനീർ ഉൽപാദനം കൂടുന്നു. |
Question 21.
പ്രസ്താവന വായിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
ഒരു വ്യക്തിക്ക് ശസ്ത്രക്രിയയ്ക്കായി രക്തം ആവശ്യമായി വന്നു. പരിശോധനയിൽ അദ്ദേഹത്തിന്റെ രക്തത്തിൽ ആന്റിജൻ A യും ആന്റിജൻ B യും തിരിച്ചറിഞ്ഞു.
(a) വ്യക്തിയുടെ രക്ത ഗ്രൂപ്പ് ഏത്? (1)
(b) എല്ലാവർക്കും എല്ലാ ഗ്രൂപ്പ് രക്തവും സ്വീകരിക്കാൻ കഴി സാത്തത് എന്തുകൊണ്ട്? (1)
Answer:
(a) AB
(b) അനുയോജ്യമല്ലാത്ത രക്തം സ്വീകരിക്കുമ്പോൾ ദാതാവിന്റെ രക്തത്തിലെ ആന്റിജനും സ്വീകർത്താവിന്റെ രക്തത്തിന്റെ ആന്റിബോഡിയും തമ്മിൽ പ്രതിവർത്തിച്ച് രക്തക്കട്ട രൂപ പ്പെടുന്നു.
Question 22.
മനുഷ്യനിലെ ലിംഗനിർണയം സംബന്ധിച്ച പട്ടിക പൂർത്തിയാക്കുക. (2)
(സൂചന: X, Y എന്നിവ ലിംഗനിർണയ ക്രോമസോമുകൾ)
X | X | |
X |
(a) XX |
(b) _____________ |
Y |
(c) _____________ |
(d) XY |
Answer:
(b) XX
(i) സ്ത്രീ
(c) XY
(iv) പുരുഷൻ
(23 മുതൽ 32 വരെയുള്ള ചോദ്യങ്ങൾക്ക് 3 സ്കോർ വീതം.)
Question 23.
ചിത്രം നിരീക്ഷിക്കുക. A, B, C എന്നിങ്ങനെ അടയാളപ്പെടു ത്തിയ ഭാഗങ്ങൾ തിരിച്ചറിഞ്ഞ് അവയുടെ ധർമ്മങ്ങൾ എഴുതുക. (3)
(ചിത്രം പകർത്തി വരയ്ക്കേണ്ടതില്ല)
Answer:
A. സെറിബ്രം
- ചിന്ത, ബുദ്ധി, ഓർമ, ഭാവന എന്നിവയുടെ കേന്ദ്രം
- ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്നു.
- ഐഛിക ചലനങ്ങൾ നിയന്ത്രിക്കുന്നു.
B. സെറിബെല്ലം
- പേശീപ്രവർത്തനങ്ങളെ ഏകോപിച്ച് ശരീരതുലന നില പാലിക്കുന്നു.
C. മെഡുല്ല ഒബ്ലോംഗേറ്റ
- ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു.
Question 24.
ബോക്സിൽ നൽകിയിരിക്കുന്ന സൂചന വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
അനിയന്ത്രിതമായ കോശവിഭജനം വഴി കോശങ്ങൾ പെരുകി ഇതര കലകളിലേക്ക് വ്യാപിക്കുന്ന രോഗാവസ്ഥ |
(a) ഇവിടെ പരാമർശിച്ച രോഗമേത്? (1)
(b) ഈ രോഗത്തിന്റെ കാരണങ്ങൾ എന്തെല്ലാം? (1)
(c) ഏറ്റവും നേരത്തെ രോഗബാധ തിരിച്ചറിയുക എന്നത് ഈ രോഗത്തിന്റെ ചികിത്സയിൽ നിർണായകമാണ്. എന്തു കൊണ്ട്? (1)
Answer:
(a) കാൻസർ
(b) പരിസ്ഥിതി ഘടകങ്ങൾ, പുകവലി, വികിരണങ്ങൾ, പാരമ്പര്യ ഘടകങ്ങൾ, ചില വൈറസുകൾ.
(c) കാൻസർ കോശങ്ങൾ അവയുടെ ഉത്ഭവസ്ഥാനത്തു നിന്ന് രക്തത്തിലൂടെയോ ലിംഫിലൂടെയോ ശരീരത്തിന്റെ മറ്റ് ഭാഗ ങ്ങളിലേക്ക് വ്യാപിച്ച് രോഗാവസ്ഥ സങ്കീർണമാക്കുന്നു.
Question 25.
ഗന്ധം തിരിച്ചറിയുന്ന ഘട്ടങ്ങളെ ഫ്ളോ ചാർട്ടായി ക്രമീകരിച്ച ഴുതുക. (3)
- ഗന്ധഗ്രാഹികളെ ഉദ്ദീപിക്കുന്നു.
- ഗന്ധനാഡിവഴി ആവേഗങ്ങൾ മസ്തിഷ്കത്തിലെത്തുന്നു.
- ഉച്ഛ്വാസ വായു വഴി ഗന്ധ കണികകൾ മൂക്കിലേക്ക് പ്രവേ ശിക്കുന്നു.
- ആവേഗങ്ങൾ ഉണ്ടാകുന്നു.
- ഗന്ധം എന്ന അനുഭവം ഉണ്ടാകുന്നു.
- ഗന്ധകണികകൾ മൂക്കിനുള്ളിലെ ശ്ലേഷ്മത്തിൽ ലയിക്കുന്നു.
Answer:
- ഉശ്വാസ വായു വഴി ഗന്ധ കണികകൾ മൂക്കിലേക്ക് പ്രവേ ശിക്കുന്നു.
- ഗന്ധകണികകൾ മൂക്കിനുള്ളിലെ ശ്ലേഷ്മത്തിൽ ലയിക്കുന്നു.
- ഗന്ധഗ്രാഹികളെ ഉദ്ദീപിക്കുന്നു.
- ആവേഗങ്ങൾ ഉണ്ടാകുന്നു.
- ഗന്ധനാഡിവഴി ആവേഗങ്ങൾ മസ്തിഷ്കത്തിലെത്തുന്നു.
- ഗന്ധം എന്ന അനുഭവം ഉണ്ടാകുന്നു.
Question 26.
എയ്ഡ്സിനെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനായി തയ്യാറാക്കുന്ന നോട്ടീസിൽ ഉൾപ്പെടുത്തേണ്ട ആശയങ്ങളെ ലിസ്റ്റ് ചെയ്യുക.
സൂചനകൾ:
- പകരുന്ന വിധം (ഏതെങ്കിലും 2 സാഹചര്യങ്ങൾ) (2)
- പകരാത്ത സാഹചര്യങ്ങൾ (ഏതെങ്കിലും ഈ സാഹചര്യം) (1)
Answer:
പകരുന്ന വിധം
- എച്ച് ഐ വി ബാധിതരുമായുള്ള ലൈംഗിക ബന്ധത്തി ലുടെ.
- എച്ച്. ഐ. വി ബാധിതയായ അമ്മയിൽ നിന്ന് ഗർഭസ്ഥ ശിശു വിലേക്ക്.
- എച്ച്. ഐ. വി. ഘടകങ്ങളുള്ള സൂചിയും സിറിഞ്ചും പങ്ക് വെയ്ക്കുന്നതിലൂടെ.
- എച്ച്. ഐ. വി. അടങ്ങിയ രക്തവും അവയവങ്ങളും സ്വീക രിക്കുന്നതിലൂടെ (ഏതെങ്കിലും രണ്ടെണ്ണം)
പകരാത്ത സാഹചര്യങ്ങൾ
- സ്പർശനം, ഹസ്തദാനം, ചുമ, തുമ്മൽ എന്നിവയിലൂടെ.
- കൊതുക്, ഈച്ച തുടങ്ങിയ പ്രാണികളിലൂടെ.
- ഒരുമിച്ച് താമസിക്കുകയും ആഹാരം പങ്കിടുകയും ചെയ്യു ന്നതിലൂടെ
- ഒരേ ശൗചാലയം ഉപയോഗിക്കുന്നതിലൂടെ. (ഏതെങ്കിലും ഒരെണ്ണം)
Question 27.
ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(a) പ്രക്രിയ ഏത്? (1)
(b) ഈ പ്രക്രിയയിൽ ഉൾപ്പെടുന്ന ശ്വേത രക്താണുക്കൾ ഏവ? (1)
(c) ചിത്രത്തിൽ A എന്ന് സൂചിപ്പിച്ചിരിക്കുന്ന ഘട്ടം ഏത്? (1)
Answer:
(a) ഫാഗോസൈറ്റോസിസ്
(b) മോണോസൈറ്റുകളും ന്യൂട്രോഫില്ലുകളും
(c) രോഗാണുക്കളെ സരസഞ്ചിയിൽ ഉൾക്കൊള്ളിക്കുന്നു.
Question 28.
കേൾവി എന്ന അനുഭവവുമായി ബന്ധപ്പെട്ട ഫ്ളോ ചാർട്ട് പൂർത്തിയാക്കുക. (3)
Answer:
(i) കർണനാളം
(ii) കർണപടം
(iii) അസ്ഥിശൃംഖല
(iv) കോക്ലിയ
(v) ശ്രവണനാഡി
(vi) സെറിബ്രം
Question 29.
പ്രസ്താവന വായിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
ആന്റിബയോട്ടിക്കുകൾ ഫലപ്രദമായ ഔഷധങ്ങളാണെങ്കിലും അവയുടെ സ്ഥിരമായ ഉപയോഗം പല പാർശ്വ ഫലങ്ങളും സൃഷ്ടിക്കുന്നുണ്ട്.
(a) ആന്റിബയോട്ടിക്കുകൾ എല്ലാ സാംക്രിമ രോഗങ്ങൾക്കു മെതിരെ ഫലപ്രദമാണോ? എന്തുകൊണ്ട്? (1)
(b) ആന്റിബയോട്ടിക്കുകളുടെ ഏതെങ്കിലും രണ്ട് പാർശ്വഫല ങ്ങൾ എഴുതുക. (2)
Answer:
(a) അല്ല. ബാക്ടീരിയയെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന മരു ന്നുകളാണ് ആന്റിബയോട്ടിക്കുകൾ
(b)
- സ്ഥിരമായ ആന്റിബയോട്ടിക്ക് ഉപയോഗം രോഗാണു ക്കൾക്ക് ആന്റിബോയോട്ടിക്കുകൾക്കെതിരായ പ്രതിരോ ധശേഷിയുണ്ടാകും.
- ശരീരത്തിലെ ഉപകാരികളായ ബാക്ടീരിയയെ ഇവ നശി ഷിക്കുന്നു.
- ശരീരത്തിലെ ചില വിറ്റാമിനുകളുടെ അളവ് കുറയ് ക്കുന്നു.
Question 30.
ബോക്സിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴിക്കുക.
ഗ്രന്ഥി X → ഹോർമോൺ A → രക്തത്തിലെ കാൽസ ത്തിന്റെ അളവ് കുറ യ്ക്കുന്നു. ഗ്രന്ഥി Y → ഹോർമോൺ B → രക്തത്തിലെ കാൽസ്യ ത്തിന്റെ അളവ് വർദ്ധി പ്പിക്കുന്നു. |
(a) രക്തത്തിലെ കാൽസ്യത്തിന്റെ സാധാരണ അളവ് എത്ര? (1)
(b) A, B എന്ന് സൂചിപ്പിച്ചിരിക്കുന്ന ഹോർമോണുകൾ ഏവ? (1)
(c) ഹോർമോൺ A രക്തത്തിലെ കാൽസ്യത്തിന്റെ അളവ് കുറ യ്ക്കുന്നതെങ്ങനെ? (1)
Answer:
(a) 9 – 11 mg/100 ml രക്തം
(b) A : കാൽസിടോണിൻ
B : പാരാതോർമോൺ
(c)
- അസ്ഥികളിൽ നിന്നും കാൽസ്യം രക്തത്തിലേക്ക് കല രുന്ന പ്രവർത്തനം തടയുന്നു.
- രക്തത്തിൽ അധികമുള്ള കാൽസ്യം അസ്ഥികളിൽ സംഭ രിക്കുന്നു.
Question 31.
A, B എന്നീ ബോക്സുകളിലെ വിവരങ്ങൾ ഉപയോഗിച്ച്, തന്നിരി ക്കുന്ന മാതൃകയിലേതു പോലുള്ള ജോഡികൾ ഉണ്ടാക്കുക. (3)
മാതൃക: ആസ്ട്രലോപിത്തിക്കസ് അഫ്രൻസിസ് – മെലിഞ്ഞ ശരീരം
A | ആർഡിപിത്തക്കസ് റാമിഡസ്, ഹോമോ ഇറക്ടസ്, ഹോമോ ഹാബിലിസ്, ആസ്ട്രലോപിത്തക്കസ് അഫ ൻസിസ് |
B | ആധുനിക മനുഷ്യന് സമകാലീനർ, മെലിഞ്ഞ ശരീരം, മനുഷ്യകുലത്തിലെ ഏറ്റവും പുരാതന അംഗം, നിവർന്നു നിൽക്കാനുള്ള കഴിവ്, കല്ലിൽ നിന്നും അസ്ഥിക്കഷണങ്ങളിൽ നിന്നും ആയുധങ്ങൾ നിർമിച്ചു. |
Answer:
ആർഡിപിത്തിക്കസ് റാമിഡസ് : മനുഷ്യകുലത്തിലെ ഏറ്റവും പുരാതന അംഗം
ഹോമോ ഇറക്ടസ് : നിവർന്നുനിൽക്കാനുള്ള കഴിവ്
ഹോമോഹാബിലിസ് : കല്ലിൽ നിന്നും അസ്ഥികഷണങ്ങളിൽ നിന്നും ആയുധങ്ങൾ നിർമിച്ചു.
Question 32.
ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(a) പ്രക്രിയ ഏത്? (1)
(b) A, B എന്നിവ എന്തെന്ന് എഴുതുക. (1)
(c) ഈ പ്രക്രിയയിൽ B യുടെ പങ്കെന്ത്? (1)
Answer:
(a) ജീൻ പ്രവർത്തനം,/പ്രോട്ടീൻ നിർമ്മാണം
A: റൈബോസോം
B: mRNA
(c) DNA യിൽ നിന്നും പ്രോട്ടീൻ നിർമ്മാണത്തിന്റെ നിർദ്ദേശ ങ്ങളെ റൈബോസോമിൽ എത്തിക്കുന്നു.
(33 മുതൽ 36 വരെയുള്ള ചോദ്യങ്ങൾക്ക് 4 സ്കോർ വീതം.)
Question 33.
ന്യൂറോണിന്റെ ചിത്രം പകർത്തി വരച്ച് ചുവടെ പറയുന്ന ധർമ ങ്ങൾ നിർവ്വഹിക്കുന്ന ഭാഗങ്ങൽ പേരെഴുതി അടയാളപ്പെടു ത്തുക.
(ചിത്രം പകർത്തി വരയ്ക്കുന്നതിന്) (1)
(a) തൊട്ടടുത്ത ന്യൂറോണിൽ നിന്ന് സന്ദേശങ്ങൾ സ്വീകരി ക്കുന്നു. (1)
(b) കോശശരീരത്തിൽ നിന്ന് ആവേഗങ്ങളെ പുറത്തേക്ക് സംവ ഹിക്കുന്നു. (1)
(c) നാഡീയ പ്രേഷകം സ്രവിക്കുന്നു. (1)
Answer:
Question 34.
പട്ടികയിൽ നൽകിയിരിക്കുന്ന 4 വ്യക്തികളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ നില വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തര മെഴുതുക.
വ്യക്തി | ഗ്ലൂക്കോസ് നില (mg/100 mL) |
A | 108 |
B | 210 |
C | 52 |
D | 74 |
(a) രക്തത്തിൽ ഗ്ലൂക്കോസ് സാധാരണ നിലയിലുള്ള വ്യക്തികൾ ആരെല്ലാം? (1)
(b) ഏത് വ്യക്തിക്കാണ് പ്രമേഹമുള്ളത്? (1)
(c) പ്രമേഹത്തിന്റെ കാരണങ്ങൾ എന്തെല്ലാം? (1)
(d) പ്രമേഹത്തിന്റെ മുഖ്യ ലക്ഷണങ്ങൾ എന്തെല്ലാം? (1)
Answer:
(a) വ്യക്തി A & D
(b) വ്യക്തി B
(c)
- ബീറ്റാകോശങ്ങൾ നശിക്കുന്നതിന്റെ ഫലമായി ഇൻസു ലിൻ ഉൽപാദനത്തിലുണ്ടാകുന്ന കുറവ്.
- ഉൽപാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ കോശങ്ങൾക്ക് ഉപ യോഗിക്കാൻ കഴിയാത്ത അവസ്ഥ.
(d)
- വർധിച്ച വിഷ്
- അമിത ദാഹം ഉണ്ടാകുന്നു.
- കൂടെ കൂടെ മൂത്രം ഒഴിക്കുന്നു
- മൂത്രത്തിൽ ഗ്ലൂക്കോസിന്റെ സാന്നിധ്യം
Question 35.
രണ്ട് രോഗങ്ങളെക്കുറിച്ചുള്ള സൂചനകൾ താഴെ തന്നിരിക്കുന്നു. അവ വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
A | ബാക്ടീരിയാ രോഗം, ശരീരത്തിന് ഭാരക്കുറവ്, ക്ഷീണം, സ്ഥിരമായ ചുമ |
B | ജനിതക രോഗം, ചെറിയ മുറിവിൽ നിന്നുപോലും അമിതമായി രക്തം നഷ്ടമുണ്ടാകുന്നു. |
(a) A, B എന്നീ രോഗങ്ങൾ ഏതെന്ന് തിരിച്ചറിയുക. (1)
(b) B എന്ന രോഗത്തിന് താത്ക്കാലിക ശമനമുണ്ടാകുന്നതെ ങ്ങനെ? (1)
(c) A എന്ന രോഗം ഉണ്ടാക്കുന്ന ബാക്ടീരിയ ഏത്? (1)
(d) A എന്ന രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന തെങ്ങനെ? (1)
Answer:
A : ക്ഷയം
B : ഹീമോഫീലിയ
(b) തകരാറിലായ പ്രോട്ടീൻ കണ്ടെത്തി കുത്തി വയ്ക്കുക.
(c) മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ്
(d) വായുവിലൂടെ
രോഗി ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ സംസാരിക്കു മ്പോഴോ രോഗാണുക്കൾ വായുവിലേക്കും മറ്റുള്ളവരി ലേക്കും വ്യാപിക്കും.
Question 36.
ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. (ചിത്രം വരക്കേണ്ടതില്ല)
(a) A, B, C, D എന്നീ ഭാഗങ്ങൾ തിരിച്ചറിഞ്ഞ് പേരെഴുതുക. (2)
(b) A, D എന്നിവയുടെ ധർമങ്ങൾ എഴുതുക. (2)
Answer:
(a) A : കോർണിയ
B : ഐറിസ്
C : റെറ്റിന
D : നേത്രനാഡി
(b) A : കോർണിയ – പ്രകാശരശ്മികളെ കണ്ണിലേക്ക് പ്രവേശി പ്പിക്കുക.
D : കോർണിയ – ആവേഗങ്ങളെ മസ്തിഷ്കത്തിലെ കാഴ്ച്ച യുടെ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്നു.