9th Class Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും

The comprehensive approach in Kerala SCERT Class 9 Physics Solutions Chapter 6 Notes Malayalam Medium പ്രവൃത്തിയും ഊർജവും Questions and Answers ensures conceptual clarity.

Std 9 Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും

Kerala Syllabus 9th Class Physics Notes Malayalam Medium Chapter 6 Questions and Answers പ്രവൃത്തിയും ഊർജവും

Class 9 Physics Chapter 6 Notes Malayalam Medium Let Us Assess Answers

Question 1.
ചുവടെ കൊടുത്തവയിൽ പ്രവൃത്തിയുടെ അതേ യൂണിറ്റ് ഉപയോഗിക്കുന്ന അളവ് ഏത്?
a) പവർ
b) ഊർജം
c) ബലം
d) സ്ഥാനാന്തരം
Answer:
ഊർജം

Question 2.
ചുവടെ നൽകിയ ജോഡികളിൽ രണ്ടും അദിശ അളവുകളായവ ഏതായിരിക്കും?
a) സമയവും ഊർജവും
b) ബലവും പവറും
c) വേഗവും ത്വരണവും
d) സ്ഥാനാന്തരവും പ്രവേഗവും
Answer:
സമയവും ഊർജവും

Question 3.
അടിസ്ഥാന യൂണിറ്റുകളായ മീറ്റർ, കിലോഗ്രാം, സെക്കന്റ് എന്നിവ ഉപയോഗിച്ച് പവറിന്റെ യൂണിറ്റ് എഴുതിയാൽ ശരിയായത് ഏതാണ്?
a) Kgm2/s3
b) Kgm/s
c) Kgm/s2
d) Kgm2/s
Answer:
a) Kgm2/s3

9th Class Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും

Question 4.
2.4 kg മാസുള്ള ഒരു വസ്തു നിരപ്പായ പ്രതലത്തിൽ സ്ഥിതിചെയ്യുന്നു. ഇതിൽ 50 N ബലം പ്രയോഗിച്ചപ്പോൾ 8 ന സ്ഥാനാന്തരം ബലം പ്രയോഗിച്ച ദിശയിലുണ്ടായി. ഇവിടെ ചെയ്ത പ്രവൃത്തിയുടെ അളവ് കണ്ടെത്തി എഴുതുക.
Answer:
a) 40 J
b) 400 J
c) 50 J
d) 17.6 J
Answer:
W = F × s = 50 × 8= 400 J

Question 5.
20 kg മാസുള്ള ഒരു വസ്തുവിനെ കപ്പി ഉപയോഗിച്ച് 5 m ഉയർത്തിയതാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനായി 1020 J പ്രവൃത്തി ചെയ്തുവെങ്കിൽ ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക. (ഗുരുത്വാകർഷണം മൂലമുള്ള ത്വരണം, = 10 m/s2).
9th Class Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും Img 1
a) കപ്പിയുടെ ഘർഷണം പരിഗണിക്കുന്നില്ലെങ്കിൽ ഇവിടെ ചെയ്ത പ്രവൃത്തി എത്രയായിരിക്കും?
b) കപ്പിയുടെ ഘർഷണത്തിനെതിരായി ചെയ്ത പ്രവൃത്തിയുടെ അളവ് കണക്കാക്കുക.
Answer:
a) പ്രവൃത്തി ,W = mgh = 20 × 10 × 5 = 1000 )
b) കപ്പിയുടെ ഘർഷണത്തിനെതിരായി ചെയ്ത പ്രവൃത്തി
=1020 -1000 = 20 J

Question 6.
ഒരു വൈദ്യുത മോട്ടോർ 10 സെക്കന്റ് പ്രവർത്തിപ്പിച്ചപ്പോൾ 8 മീറ്റർ ഉയരത്തിലുള്ള ടാങ്കിൽ 186.5 kg വെള്ളമെത്തി (ഗുരുത്വാകർഷണം മൂലമുള്ള ത്വരണം = 10 m/s2).
Answer:
a) ഈ മോട്ടോറിന്റെ പവർ കണക്കാക്കുക.
b) മോട്ടോറിന്റെ പവർ കുതിരശക്തിയിലേക്ക് മാറ്റിയാൽ എത്രയായിരിക്കും?
c) മോട്ടോറിന്റെ പവർ പകുതിയായി കുറഞ്ഞാൽ ഇതേ അളവ് വെള്ളം നിറയ്ക്കാൻ എത്ര
സമയമെടുക്കും?
a) m= 186.5 kg, h = 8 m, t = 10 s
p = \(\frac{w}{t}\)
W = mgh
= 186.5 × 10 × 8
=14920J
p = \(\frac{w}{t}\)
=14920/10 = 1492 W

b) 1 കുതിരശക്തി = 746 W
കുതിരശക്തി = \(\frac{1492 \mathrm{~W}}{746 \mathrm{~W} / \mathrm{hp}}\) = 2.00 hp

c) ആകെ പവർ = 1492
പുതിയ പവർ = \(\frac{1492}{2}\) = 746 W
പവർ = \(\frac{ഭാരം}{സമയം}\) = \(\frac{14920}{746}\) = 20 s
മോട്ടോറിന്റെ പവർ പകുതിയായി കുറഞ്ഞാൽ ഇതേ അളവ് വെള്ളം നിറയ്ക്കാൻ ഇരട്ടി സമയമെടുക്കും.

Question 7.
ഒരു വസ്തുവിന്റെ മാസ് 4 kg ആണ്. ഈ വസ്തുവിൽ കിഴക്കുഭാഗത്തേക്ക് 3 N ബലം തുടർച്ചയായി പ്രയോഗിച്ചപ്പോൾ വസ്തുവിന് ആ ദിശയിൽ 6 ന സ്ഥാനാന്തരം സംഭവിച്ചു. തുടർന്ന് ഇതേ അളവ് ബലം (3 N) തെക്കുഭാഗത്തേക്ക് തുടർച്ചയായി പ്രയോഗിച്ചപ്പോൾ ആ ദിശയിൽ 5 m സ്ഥാനാന്തരം സംഭവിച്ചു.
a) വസ്തു തെക്കുഭാഗത്തേക്ക് ചലിപ്പിച്ചപ്പോൾ ചെയ്ത പ്രവൃത്തി കണക്കാക്കുക.
b) വസ്തുവിൽ ചെയ്ത പ്രവൃത്തിയുടെ ആകെ അളവ് കണക്കാക്കുക.
Answer:
a) W = F × s
= 3 × 5 = 15 J

b) കിഴക്കുഭാഗത്തേക്ക് ചെയ്ത
പ്രവൃത്തി = F × s
= 3 × 6 = 18 J
ആകെ പ്രവൃത്തി = 15 +18 =33 J

Question 8.
ഒരു വസ്തുവിനെ കുത്തനെ മുകളിലേക്കെറിഞ്ഞാൽ വസ്തുവിന്റെ സ്ഥിതികോർജത്തിലും ഗതികോർജത്തിലും മാറ്റം വരുമല്ലോ. താഴെ കൊടുത്തവയിൽ ഗതികോർജവുമായി ബന്ധപ്പെട്ട ശരിയായ ഗ്രാഫ് ഏതായിരിക്കും? നിങ്ങളുടെ ഉത്തരം സാധൂകരിക്കുക.
9th Class Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും Img 2
Answer: (a)

Question 9.
ചന്ദ്രയാൻ -3 ലെ വിക്രം എന്ന ലാൻഡർ മോഡ്യൂളിന് 1752 kg മാസുണ്ട്.
Answer:
a) ചന്ദ്രോപരിതലത്തിൽ നിന്ന് 100 m ഉയരത്തിൽ എത്തിയ അവസരത്തിൽ അതിന്റെ സ്ഥിതികോർജം എത്രയായിരിക്കും? (ചന്ദ്രനിലെ ഗുരുത്വാകർഷണം മൂലമുള്ള ത്വരണം 1.6 m/s2).
b) ഇതേ വിക്രം മോഡ്യൂൾ ഭൗമോപരിതലത്തിൽ നിന്ന് 100 m ഉയരത്തിലാണ് സ്ഥിതി
ചെയ്യുന്നതെങ്കിൽ അതിന്റെ സ്ഥിതികോർജം എത്രയായിരിക്കും? (g= 10 m/s2)
Answer:
a) M = 1752 kg
G = 1.6m/s2
H = 100 m
P.E = m × g × h = 1752 × 1.6 × 100 = 280320 J
b) g = 10 m/s2
P.E = m × g × h = 1752 × 10 × 100 = 1752000 J

9th Class Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും

Question 10.
ഒരു ഫ്ലാറ്റിന്റെ പുറം ചുമരിന് പെയിന്റ് അടിക്കാനായി 80 kg മാസ്സുള്ള ഒരാൾ തൂക്കിയിട്ട പ്ലാറ്റ് ഫോമിൽ ഉയരത്തിൽ നിൽക്കുന്നു. പ്ലാറ്റ്ഫോമിന്റെ മാസ് 170 kg ആണ്. അയാളെയും അയാൾ നിൽക്കുന്ന പ്ലാറ്റ്ഫോമിനെയും തറനിരപ്പിൽ നിന്ന് ഈ ഉയരത്തിലെത്തിക്കാൻ മോട്ടോർ ചെയ്ത പ്രവൃത്തിയുടെ അളവ് 150 k) ആണ്. എങ്കിൽ പ്ലാറ്റ്ഫോം എത്ര ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്? (g = 10 m/s2)
Answer:
ആകെ മാസ്സ് = 80kg + 170kg = 250kg
W = mgh = 250 × 10 × h = 150kJ = 15000J
h = 150000/2500 = 60 m

Question 11.
ഒരേ മാസുള്ള രണ്ട് കാറുകളും ഇരട്ടി മാസുള്ള ഒരു ലോറിയും നേർദിശയിൽ പോകുന്ന ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
9th Class Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും Img 3
a) രണ്ട് കാറുകളുടെയും ഗതികോർജം തുല്യമായിരിക്കുമോ? ഉത്തരം സാധൂകരിക്കുക.
b) ലോറിയുടെയും മുന്നിലുള്ള കാറിന്റെയും ഗതികോർജം തുല്യമാണോ? എന്തുകൊണ്ട്?
c) പിറകിലുള്ള കാറിന്റെ മാസ് 1800 kg ആണെങ്കിൽ അതിന്റെ ഗതികോർജം കണക്കാക്കുക.
Answer:
a) തുല്യമായിരിക്കില്ല. പ്രവേഗം കൂടിയ കാറിന്റെ ഗതികോർജം കൂടുതലായിരിക്കും.
b) തുല്യമായിരിക്കില്ല. കാരണം ലോറിക്കും കാറുകൾക്കും മാസ് വ്യത്യസ്തമാണ്
c) ഗതികോർജം = \(\frac{1}{2}\) × mv2 = \(\frac{1}{2}\) × 1800 × 202 = 360000 J.

Question 12.
ചിത്രം വിശകലനം ചെയ്ത് താഴെ കൊടുത്ത ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക. കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ ഒരു സ്ഥാനമാണ് A സൂചിപ്പിക്കുന്നത്. നിശ്ചലാവസ്ഥയിലുള്ള പന്ത് യിൽ നിന്ന് സ്വതന്ത്രമായി താഴേക്ക് പതിക്കുന്നതിന്റെ മൂന്ന് ഘട്ടങ്ങളാണ് ചിത്രികരിച്ചിരിക്കുന്നത്.
9th Class Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും Img 4
a) A യിലെ ഗതികോർജം എത്രയായിരിക്കും?
b) A യിലെ സ്ഥിതികോർജം എത്രയായിരിക്കും?
c) A യിലെ ആകെ ഊർജം എത്രയായിരിക്കും?
d) C യിലെ ഗതികോർജം എത്രയായിരിക്കും?
e) C യിലെ സ്ഥിതികോർജം എത്രയായിരിക്കും?
f) C യിലെ ആകെ ഊർജം എത്രയായിരിക്കും?
g) ഇവിടെ പന്ത് താഴേക്ക് പതിക്കുമ്പോൾ ഊർജത്തിന്റെ അളവിൽ എന്ത് മാറ്റമാണ് സംഭവിച്ചിരിക്കുന്നത്? വിശദമാക്കുക.
Answer:
a) A യിലെ ഗതികോർജം = 0 J
b) A യിലെ സ്ഥിതികോർജം = 20 J
c) A യിലെ ആകെ ഊർജം =20 J
d) C യിലെ ഗതികോർജം = 20 J
e) C യിലെ സ്ഥിതികോർജം = 0 J
f) C യിലെ ആകെ ഊർജം =20 J
g) ഇവിടെ പന്ത് താഴേക്ക് പതിക്കുമ്പോൾ പന്തിന്റെ സ്ഥിതികോർജം ഗതികോർജമായി മാറുന്നു. ആകെ ഊർജത്തിൽ മാറ്റമില്ല.

Question 13.
നിർമ്മാണ വസ്തുക്കൾ കെട്ടിടത്തിന്റെ മുകളിൽ എത്തിക്കുന്ന ഒരു കൺവെയർ ബെൽറ്റ് ഉപയോഗിച്ച് 50 kg വീതം മാസുള്ള അഞ്ച് ചാക്ക് സിമന്റ് 16 – സമയം കൊണ്ട് 8m ഉയരത്തിലേക്ക് എത്തിക്കുന്നു. കൺവെയർ ബെൽറ്റിലെ മോട്ടോറിന്റെ പവർ കണക്കാക്കുക (g = 10 m/s2).
Answer:
ഒരു സിമന്റ് ചാക്കിന്റെ മാസ് = 50 കിലോഗ്രാം
5 ചാക്കുകളുടെ മാസ് = 5 x 50 = 250 കിലോഗ്രാം
W = mgh = 250×10 x8 = 20000J
P = W/t
= 20000/16
= 1250W

Question 14.
ബാബുവും രാജുവും കൂടി വീടുപണിക്കാവശ്യമായ വസ്തുക്കൾ 15 m ഉയരമുള്ള കെട്ടിടത്തിന്റെ മുകളിൽ എത്തിച്ചിരിക്കുന്നതിന്റെ വിശദാംശം ചുവടെ നൽകിയിരിക്കുന്നു.
9th Class Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും Img 5
a) ഇവരിൽ കൂടുതൽ പ്രവൃത്തി ചെയ്തത് ആരാണെന്ന് കണ്ടെത്തുക.
b) പവർ കൂടുതൽ ബാബുവിനാണെന്ന് പറഞ്ഞാൽ നിങ്ങൾ യോജിക്കുമോ? വിശദമാക്കുക.
Answer:
a) ബാബു ചെയ്ത പ്രവൃത്തി = 600 × 15 = 9000 J
രാജു ചെയ്ത പ്രവൃത്തി = 400 × 15 = 6000 J
ഇവരിൽ ബാബുവാണ് കൂടുതൽ പ്രവൃത്തി ചെയ്തത്.

b) ഇല്ല.
ബാബുവിന്റെ പവർ = W/t = 9000/300 = 30 W
രാജുവിന്റെ പവർ = W/t = 6000/200 = 30 W
രണ്ടുപേരുടെയും പവർ തുല്യമാണ്.

Question 15.
വസ്തുവിൽ പ്രയോഗിച്ച ബലവും വസ്തുവിനുണ്ടായ സ്ഥാനാന്തരവും തമ്മിൽ ബന്ധിപ്പിക്കുന്ന ഗ്രാഫ് നിരീക്ഷിക്കൂ.
9th Class Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും Img 6
a) ഗ്രാഫിൽ നിന്ന് വസ്തുവിൽ പ്രയോഗിക്കുന്ന ബലത്തിന്റെ അളവ് എത്രയാണെന്ന് കണ്ടെത്തൂ.
b) ബലം പ്രയോഗിച്ചതു മൂലം വസ്തുവിനുണ്ടായ സ്ഥാനാന്തരത്തിന്റെ അളവ് ഗ്രാഫിൽ നിന്ന് കണ്ടെത്തി എഴുതൂ.
c) ഗ്രാഫ് ഉപയോഗിച്ച് പ്രവൃത്തിയുടെ അളവ് കണ്ടെത്താനുള്ള മാർഗമെന്ത്? ഗ്രാഫിനു താഴെയുള്ള ഭാഗത്തെ പരപ്പളവ് കണ്ടെത്തിനോക്കൂ. ഇത് പ്രവൃത്തിയുടെ അളവിന് തുല്യമല്ലേയെന്ന് പരിശോധിക്കുക.
Answer:
a) 6 N
b) 0.4 m
c) പ്രവൃത്തിയുടെ അളവ്, W = 6 × 0.4 = 2.4 J
പ്രവൃത്തിയുടെ അളവ് = ഗ്രാഫിന് താഴെയുള്ള ഭാഗത്തെ പരപ്പളവ് = നീളം × വീതി = 0.4 × 6 = 2.4 J

തുടർപ്രവർത്തനങ്ങൾ

Question 1.
ശാസ്ത്രസാങ്കേതികവിദ്യയിലെ വികാസം സ്പോട്സ് മേഖലയിലെ റെക്കോർഡുകളെ സ്വാധീനിച്ചിട്ടുണ്ട്. പോൾ വാൾട്ടിൽ പോൾ, കായികതാരങ്ങൾ ഉപയോഗിക്കുന്ന പാദരക്ഷകൾ, വസ്ത്രങ്ങൾ, തുടങ്ങി സ്പോട്സ് ഉപകരണങ്ങളുടെ നിർമാണത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് മത്സരഫലത്തെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരശേഖരണം നടത്തി ഒരു കുറിപ്പ് തയ്യാറാക്കുക.
(ഉദാഹരണം : പോൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന പദാർഥങ്ങളിൽ വന്ന മാറ്റം, ചാടിയ ഉയരത്തിൽവന്ന മാറ്റം എന്നിവ താരതമ്യം ചെയ്യാം)
Answer:
(സൂചനകൾ)
കായിക ലോകത്ത് ശാസ്ത്ര സാങ്കേതിക വികസനത്തിന് വലിയ പ്രാധാന്യമുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഫലമായി പോൾവോൾട്ടിങ്ങിൽ ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.
മുള
ആദ്യകാലങ്ങളിൽ, മുളയോ മരമോ പോലുള്ള വസ്തുക്കളിൽ നിന്നാണ് പോൾ നിർമ്മിച്ചിരുന്നത്.
പോളുകൾ താരതമ്യേന വഴക്കമുള്ളതും അത്ര ശക്തവുമല്ലായിരുന്നു. ഇത് കായികതാരങ്ങളെ കൂടിയ ഉയരങ്ങൾ എത്തുന്നതിൽ നിന്നു പരിമിതപ്പെടുത്തി.

ഫൈബർ ഗ്ലാസ്
പിന്നീട് ഫൈബർ ഗ്ലാസ് പോൾ ഉപയോഗിക്കാൻ തുടങ്ങി. ഇത് വളരെ ഭാരം കുറഞ്ഞതും വഴക്കമുള്ളതും,, കൂടുതൽ ഉയരങ്ങൾ കൈവരിക്കാനും പോൾ വാൾട്ട് താരങ്ങളെ അനുവദി ക്കുന്നു.

കാർബൺ ഫൈബർ പോൾ
ഏറ്റവും പുതിയ വിദ്യ കാർബൺ ഫൈബർ പോളുകളുടെ ഉപയോഗമാണ്, അത് ഫൈബർ ഗ്ലാസിനേക്കാൾ ഭാരം കുറഞ്ഞതും ഈടുനിൽക്കുന്നതുമാണ്. ഇത് കൂടുതൽ ഉയരങ്ങൾ ക്ലിയർ ചെയ്യാൻ കായികതാരങ്ങളെ സഹായിക്കുന്നു.

സ്പോർട്സ് ഷൂകളിലെ മുന്നേറ്റം
ആദ്യകാല അത്ലറ്റിക് ഷൂകൾ തുകൽ, ലളിതമായ റബ്ബർ എന്നിവ ഉപയോഗിച്ചാണ് നിർമ്മിച്ചിരുന്നത്. ഇന്നത്തെ പോൾ വാൾട്ട് ഷൂകൾ കനംകുറഞ്ഞ സിന്തറ്റിക് തുണിത്തരങ്ങൾ, ഗ്രിപ്പും ഊർജവും മെച്ചപ്പെടുത്തുന്ന പ്രത്യേക റബ്ബർ സംയുക്തങ്ങൾ എന്നിവ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

Question 2.
ലോകത്തെ ഊർജ ഉപഭോഗവുമായി ബന്ധപ്പെട്ട ചാർട്ട് പരിശോധിക്കുക. വികസനം തുടരണമെങ്കിൽ ഊർജ ഉപഭോഗം വർധിപ്പിക്കേണ്ടി വരും.
9th Class Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും Img 7
വർധിച്ചു വരുന്ന ഊർജാവശ്യം നേരിടാൻ നമുക്ക് ചെയ്യാവുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ഒരു സെമിനാർ പേപ്പർ തയ്യാറാക്കുക.
Answer:
(സൂചനകൾ)
പുനരുപയോഗിക്കാവുന്ന ഊർജസ്രോതസ്സുകൾ ഉപയോഗിക്കുക.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുക.
പൊതുജനങ്ങൾക്കിടയിൽ അവബോധം നൽകുക.

Question 3.
നിങ്ങളുടെ വീട്ടിലെ വൈദ്യുത ഉപകരണങ്ങളുടെ പവർ പരിശോധിച്ച് ഊർജ ഉപയോഗം ശാസ്ത്രീയമാക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന കുറിപ്പ് തയ്യാറാക്കുക. ക്ലാസിൽ വൈദ്യുത ഉപഭോഗം കുറയ്ക്കുന്നതിനുള്ള ശാസ്ത്രീയമാർഗങ്ങൾ ഉൾപ്പെടുത്തിയ ഒരു നോട്ടീസ് തയ്യാറാക്കുക.
Answer:
(സൂചനകൾ)
ഉപകരണത്തിന്റെ പവർ പരിശോധിക്കുക: എല്ലാ വീട്ടുപകരണങ്ങളുടെയും ഊർജ ഉപയോഗം മനസ്സിലാക്കാൻ അവയുടെ പവർ റേറ്റിംഗ് രേഖപ്പെടുത്തുക.
ഊർജക്ഷമതയുള്ള വീട്ടുപകരണങ്ങൾ ഉപയോഗിക്കുക: ഉപഭോഗം കുറയ്ക്കുന്നതിന് ഉയർന്ന ഊർജ റേറ്റിംഗ് ഉള്ള വീട്ടുപകരണങ്ങൾ ഉപയോഗിക്കുക.
ഉപയോഗത്തിലില്ലാത്തപ്പോൾ ഓഫ് ചെയ്യുക: ലൈറ്റുകളും വീട്ടുപകരണങ്ങളും ആവശ്യമില്ലാത്തപ്പോൾ എപ്പോഴും സ്വിച്ച് ഓഫ് ചെയ്യുക.
LED ലൈറ്റിംഗിലേക്ക് മാറുക: ഊർജവും ചെലവും ലാഭിക്കുന്നതിന് പരമ്പരാഗത ബൾബുകൾക്ക് പകരം ഊർജ-കാര്യക്ഷമമായ ബൾബുകൾ ഉപയോഗിക്കുക.

9th Class Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും

Question 4.
പുതിയ കാറുകൾ നിർമ്മിക്കുമ്പോൾ മുൻഭാഗത്തും പിൻഭാഗത്തും ഘടിപ്പിക്കുന്ന ബമ്പറുകൾ പെട്ടെന്ന് തകർന്നു പോകത്തക്ക വിധത്തിലാണ് രൂപകല്പന ചെയ്യുന്നത്. ഇത് യാത്രക്കാരുടെ സുരക്ഷിതത്വത്തിന് അത്യാവശ്യമാണ്. മുൻഭാഗത്ത് കരുത്തുറ്റ ക്രാഷ് ഗാർഡുകൾ പിടിപ്പിക്കുന്നത് യാത്രക്കാരുടെ ജീവന് ഭീഷണിയാണ്. നാം മനസ്സിലാക്കിയ പ്രവൃത്തി ഊർജ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇത് വിശദമാക്കി ഒരു കുറിപ്പ് തയ്യാറാക്കൂ.
Answer:
(സൂചനകൾ)
ആധുനിക കാർ ബമ്പറുകൾ ക്രാഷ് സമയത്ത് യാത്രക്കാരെ സുരക്ഷിതമാക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഒരു കാർ ഇടിക്കുമ്പോൾ, അത് വളരെയധികം ഊർജ്ജം സൃഷ്ടിക്കുന്നു. തകരുന്ന ബമ്പറുകൾക്ക് ഈ ഊർജ്ജത്തിന്റെ ഒരു ഭാഗം ആഗിരണം ചെയ്യാൻ കഴിയും, ഇത് യാത്രക്കാരെ സംരക്ഷിക്കാൻ സഹായിക്കുന്നു.

Physics Class 9 Chapter 6 Questions and Answers Malayalam Medium

Question 1.
ഇവ വിശകലനം ചെയ്ത് പട്ടിക പൂർത്തിയാക്കുക.
Answer:
9th Class Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും Img 9

Question 2.
പട്ടിക 1 ൽ ഏതൊക്കെ സന്ദർഭങ്ങളിലാണ് പ്രവൃത്തി ചെയ്യപ്പെട്ടത്?
Answer:

  • ലോറിയിലേക്ക് ചുമട് കയറ്റുന്നു.
  • സൂപ്പർ മാർക്കറ്റിൽ ട്രോളി തള്ളിക്കൊണ്ടു പോകുന്നു.

Question 3.
ഇവിടെ പ്രവൃത്തി ചെയ്യപ്പെടാത്ത സന്ദർഭങ്ങൾ ഏതൊക്കെയാണ്?
Answer:

  • വലിയ പാറ തള്ളി നീക്കാൻ ശ്രമിക്കുന്നു.
  • തലയിൽ ചുമടുമായി ഒരാൾ നിൽക്കുന്നു.

Question 4.
ഏത് സന്ദർഭത്തിലാണ് കൂടുതൽ പ്രവൃത്തി ചെയ്തിട്ടുണ്ടാവുക? എന്തുകൊണ്ട്?
(സന്ദർഭം 1 / സന്ദർഭം 2)
Answer:
സന്ദർഭം 2. അവിടെ കൂടുതൽ ബലം പ്രയോഗിക്കേണ്ടി വന്നു.

Question 5.
ഇവിടെ പ്രവൃത്തിയുടെ അളവിനെ സ്വാധീനിക്കുന്ന ഘടകമേതാണ്? (ബലം/സ്ഥാനാന്തരം)
Answer:
ബലം.
രണ്ടാമത്തെ സന്ദർഭത്തിലെ രോഗിയെ സമാന സാഹചര്യങ്ങളിൽ 20 m അകലേക്ക് കൊണ്ടു പോകേണ്ടിവന്നുവെങ്കിൽ പ്രവൃത്തിയുടെ അളവ് കൂടുമല്ലോ.

Question 6.
ഇവിടെ പ്രവൃത്തിയുടെ അളവ് വർധിക്കാൻ കാരണമായ ഘടകമേതാണ്? (ബലം/സ്ഥാനാന്തരം)
Answer:
സ്ഥാനാന്തരം.

Question 7.
മുകളിൽ പരിചയപ്പെട്ട സന്ദർഭങ്ങളിൽ നിന്ന് പ്രവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണെന്ന് സയൻസ് ഡയറിയിൽ കുറിക്കൂ.
Answer:

  • ബലം
  • സ്ഥാനാന്തരം.

9th Class Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും

Question 8.
1 N ബലത്തിന് വിധേയമായി ഒരു വസ്തുവിനെ തിരശ്ചീനമായ പ്രതലത്തിലൂടെ ബലത്തിന്റെ ദിശയിൽ 1 m ദൂരം ചലിപ്പിക്കുന്നുവെങ്കിൽ, ഇവിടെ ബലം വസ്തുവിൽ ചെയ്ത പ്രവൃത്തി കണക്കാക്കുക.
Answer:
W = F × s
ബലം F = 1 N
സ്ഥാനാന്തരം ട = 1 m
പ്രവൃത്തി W = F × s = 1 × 1 = 1 Nm

Question 9.
100 g മാസുള്ള വസ്തുവിനെ 1m ഉയർത്താൻ ആവശ്യമായ പ്രവൃത്തിയുടെ അളവ് കണക്കാക്കുക (g = 10 m/s2).
Answer:
m = 100 g = \(\frac{100}{1000}\)kg = 0.1 kg
g = 10 m/s2
h = 1m
പ്രവൃത്തി (W) = mgh = 0.1 × 10 × 1 = 1 J

Question 10.
ഒരു ലോറിയിലേക്ക് 50 kg മാസുള്ള ഒരു വീപ്പ കയറ്റണം. ലോറിയിലേക്ക് തറനിരപ്പിൽ നിന്നുള്ള ഉയരം 2 m ആണ് (g = 10 m/s2).
Answer:
a) ലോറിയിലേക്ക് വീക്ക് കയറ്റിയാൽ ഗുരുത്വാകർഷണബലത്തിനെതിരെ ചെയ്ത പ്രവൃത്തി കണക്കാക്കുക.

b) 5 m നീളമുള്ള ഒരു ചരിവുതലം ഉപയോഗിച്ച് 2 m ഉയരത്തിലേക്ക് ഉരുട്ടി കയറ്റിയാൽ വീപ്പയിൽ ഗുരുത്വാകർഷണബലത്തിനെതിരെ ചെയ്ത പ്രവൃത്തി എത്രയായിരിക്കും?

c) ഗുരുത്വാകർഷണബലത്തിനെതിരെ വീപ്പയിൽ ചെയ്ത ചെയ്ത പ്രവൃത്തി സഞ്ചാരപാതയെ ആശ്രയിക്കുന്നുണ്ടോ? ഉണ്ട്/ഇല്ല
Answer:
a) m = 50 kg
g = 10 m/s2
h = 2 m
പ്രവൃത്തി (W) = mgh = 50 × 10 × 2 = 1000 J

b) ഗുരുത്വാകർഷണബലത്തിനെതിരെ ചെയ്ത പ്രവൃത്തി
പ്രവൃത്തി (W) = mgh = 50 × 10 × 2 = 1000 J

c) ഇല്ല

Question 11.
ഒരു കുട്ടി മേശയിൽ വച്ചിരിക്കുന്ന പെട്ടി വലിച്ചുനീക്കുന്നത് നിരീക്ഷിച്ച് പട്ടിക പൂർത്തിയാക്കൂ. ഇവിടെ പെട്ടിയിൽ അനുഭവപ്പെടുന്ന ബലങ്ങളാണ് ഗുരുത്വാകർഷണ ബലം – A, ഘർഷണ ബലം B, വസ്തുവിൽ മേശ പ്രയോഗിക്കുന്ന ബലം – C. കുട്ടി വസ്തുവിൽ പ്രയോഗിക്കുന്ന ബലം – D എന്നിവ.
Answer:
9th Class Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും Img 10

Question 12.
പെട്ടിയുടെ ചലനദിശ ഏത്? (P→D, P→A, P→C, P→B)
Answer:
P → D

Question 13.
ഏത് ബലത്തിന്റെ ദിശയിലാണ് പെട്ടിക്ക് സ്ഥാനാന്തരം ഉണ്ടായത്?
Answer:
കുട്ടി വസ്തുവിൽ പ്രയോഗിക്കുന്ന ബലത്തിന്റെ ദിശയിലാണ് പെട്ടിക്ക് സ്ഥാനാന്തരം ഉണ്ടായത്.

Question 14.
ഏത് ബലത്തിന്റെ എതിർദിശയിലാണ് പെട്ടിക്ക് സ്ഥാനാന്തരം ഉണ്ടായത്?
Answer:
ഘർഷണബലത്തിന്റെ എതിർദിശയിലാണ് പെട്ടിക്ക് സ്ഥാനാന്തരം ഉണ്ടായത്.

Question 15.
ഗുരുത്വാകർഷണബലവും മേശ പ്രയോഗിച്ച ബലവും പെട്ടിക്ക് സ്ഥാനാന്തരം ഉണ്ടാക്കാത്തത് എന്തുകൊണ്ടായിരിക്കും?
Answer:
കുട്ടി പ്രയോഗിച്ച ബലത്തിന്റെ ദിശയിൽ പെട്ടിക്ക് സ്ഥാനാന്തരമുണ്ടായതിനാൽ ഈ ബലം പെട്ടിയിൽ പ്രവൃത്തി ചെയ്തതായി കണക്കാക്കാം. ഇത്തരം പ്രവൃത്തിയാണ് പോസിറ്റീവ് പ്രവൃത്തി. ഘർഷണബലത്തിന്റെ എതിർദിശയിലാണല്ലോ എതിർദിശയിലാണല്ലോ പെട്ടിക്ക് സ്ഥാനാന്തരമുണ്ടായത്. ഘർഷണബലം പെട്ടിയിൽ ചെയ്തത് നെഗറ്റീവ് പ്രവൃത്തിയാണ്.

Question 16.
താഴെ കൊടുത്ത ഓരോ അവസരത്തിലും പ്രവൃത്തി പോസിറ്റീവാണോ നെഗറ്റീവ് ആണോ എന്ന് എഴുതുക.
a) കല്ല് മുകളിലേക്ക് എറിയുമ്പോൾ ഭൂഗുരുത്വാകർഷണബലം കല്ലിൽ ചെയ്യുന്ന പ്രവൃത്തി.
b) കല്ല് മുകളിലേക്ക് എറിയുമ്പോൾ നാം പ്രയോഗിക്കുന്ന ബലം കല്ലിൽ ചെയ്യുന്ന പ്രവൃത്തി.
c) ഒരു വസ്തുവിനെ ഉയർത്തുമ്പോൾ ക്രെയിൻ വസ്തുവിൽ പ്രയോഗിക്കുന്ന ബലം ചെയ്യുന്ന പ്രവൃത്തി.
d) ക്രെയിൻ ഉപയോഗിച്ച് ഒരു വസ്തു ഉയർത്തുമ്പോൾ ഭൂഗുരുത്വാകർഷണബലം വസ്തുവിൽ ചെയ്യുന്ന പ്രവൃത്തി.
e) തേങ്ങ താഴേക്ക് വീഴുമ്പോൾ ഭൂഗുരുത്വാകർഷണബലം ചെയ്ത പ്രവൃത്തി.
Answer:
a) നെഗറ്റീവ് പ്രവൃത്തി
b) പോസിറ്റീവ് പ്രവൃത്തി
c) പോസിറ്റീവ് പ്രവൃത്തി
d) നെഗറ്റീവ് പ്രവൃത്തി
e) പോസിറ്റീവ് പ്രവൃത്തി

9th Class Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും

Question 17.
സൂപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന ഒരാൾ 16 m ദൂരം ട്രോളി തള്ളി നീക്കുന്നതിനായി 95 N ബലം തുടർച്ചയായി പ്രയോഗിക്കുന്നു. ഇവിടെ ചെയ്ത പ്രവൃത്തി കണക്കാക്കുക.
Answer:
F = 95 N
S = 16 m
= F × s = 95 N × 16 m = 1520 J

Question 18.
ഏതാനും പ്രവൃത്തികൾ നാം പരിചയപ്പെട്ടുവല്ലോ. വിവിധ തരം പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ നമുക്ക് ക്ഷീണം അനുഭവപ്പെടാറില്ലേ?
Answer:
ഉവ്വ. പ്രവൃത്തിചെയ്യാനായി ഊർജം ചെലവഴിക്കുന്നതാണ് ഇതിനുകാരണം.

Question 19.
നിങ്ങൾക്ക് പരിചിതമായ ഊർജരൂപങ്ങൾക്ക് ഉദാഹരണം എഴുതൂ.
Answer:

  • വൈദ്യുതോർജം
  • യാന്ത്രികോർജം
  • താപോർജം
  • പ്രകാശോർജം
  • രാസോർജം
  • ശബ്ദോർജം

ഇത്തരം വിവിധ ഊർജരൂപങ്ങളാണല്ലോ പ്രവൃത്തി ചെയ്യാൻ ഉപയോഗിക്കുന്നത്.

Question 20.
ഊർജത്തിന്റെ അളവ് പ്രസ്താവിക്കുന്നത് ഏത് യൂണിറ്റിലാണ്?
Answer:
ഊർജം തന്നെയാണല്ലോ പ്രവൃത്തിയായി മാറുന്നത്. അതുകൊണ്ട് പ്രവൃത്തിയുടെ യൂണിറ്റ് തന്നെയാണ് ഊർജത്തിന്റെയും യൂണിറ്റ്. ഊർജത്തിന്റെ SI യൂണിറ്റ് ജൂൾ (1). ഭക്ഷണപദാർഥങ്ങളിലെ ഊർജത്തിന്റെ അളവ് സൂചിപ്പിക്കുമ്പോൾ കിലോ കലോറി (kcal) എന്ന യൂണിറ്റും നാം ഉപയോഗിക്കാറുണ്ട്.

Question 21.
ജൂളും കലോറിയും തമ്മിലുള്ള ബന്ധമെന്താണ്?
Answer:
1 cal (കലോറി) = 4.2 J
1 kcal = 4200 J
(1000 കലോറി = 1 kcal)

Question 22.
ഒരു മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഊർജത്തിന്റെ അളവ് ഏകദേശം 840 kl ആണ്. ഇത് എത്ര കലോറിക്ക് തുല്യമായിരിക്കും?
Answer:
ഊർജം = 840 kJ = 840 × 1000 J = (840 × 1000 J)/ 4.2 = 200000 cal = 200 kcal

Question 23.
കുലച്ചു വച്ചിരിക്കുന്ന വില്ലിലെ അമ്പിനെയും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കാറിനെയും സ്വതന്ത്രമാക്കുകയാണെങ്കിൽ എന്തായിരിക്കും സംഭവിക്കുക?
Answer:
അവ ചലിക്കുന്നു.

Question 24.
അമ്പിന് ചലിക്കാനാവശ്യമായ ഊർജം ലഭിക്കുന്നത് എവിടെ നിന്നാണ്?
Answer:
ചരടിന്റെ വലിവും വില്ലിന്റെ വളവും ചേർന്ന് ഉളവാക്കിയ സവിശേഷമായ വിന്യാസം (configuration) കാരണമാണ് അമ്പിന് ഊർജം ലഭിക്കുന്നത്.

Question 25.
ടോയ് കാറിന് ചലിക്കാനാവശ്യമായ ഊർജം എങ്ങനെയായിരിക്കും ലഭിച്ചത്?
Answer:
കാറിന്റെ സ്ഥാനം മൂലമാണ് ടോയ് കാറിന് ചലിക്കാനാവശ്യമായ ഊർജം ലഭിക്കുന്നത്.

Question 26.
ഇവിടെ വസ്തുക്കൾക്ക് ഊർജം ലഭിച്ചത് സ്ഥാനം മൂലമോ കോൺഫിഗറേഷൻ മൂലമോ അല്ലേ?
Answer:
അതെ.

Question 27.
ചുവടെ നൽകിയ സന്ദർഭങ്ങളെ സ്ഥിതികോർജം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ അനുയോജ്യമായ രീതിയിൽ തരം തിരിച്ച് പട്ടികപ്പെടുത്തു.
9th Class Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും Img 11
Answer:
9th Class Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും Img 12
സ്ഥിതികോർജത്തിനു കാരണം. സ്ഥാനം മൂലമുള്ള സ്ഥിതികോർജത്തിന്റെ അളവ് ആ വസ്തുവിൽ ഗുരുത്വാകർഷണ ബലത്തിനെതിരായി ചെയ്ത പ്രവൃത്തിയുടെ അളവിന് തുല്യമായിരിക്കും. സ്ഥാനം മൂലമുള്ള സ്ഥിതികോർജം, Ep = mgh ഇതിൽ m മാസും h തറനിരപ്പിൽ നിന്നുള്ള ഉയരവുമാണ്.

Question 28.
50 kg മാസുള്ള ഒരു വസ്തു തറനിരപ്പിൽനിന്ന് 8 m ഉയർത്തുന്നു.
Answer:
a) വസ്തു തറയിലായിരിക്കുമ്പോൾ അതിന്റെ സ്ഥിതികോർജം എത്രയായിരിക്കും? എന്തുകൊണ്ട്?
b) വസ്തു 8 m ഉയരത്തിലായിരിക്കുമ്പോൾ സ്ഥിതികോർജം എത്രയായിരിക്കും?
Answer:
a) സ്ഥിതികോർജം ആപേക്ഷികമായാണ് കണക്കാക്കുന്നത്. അവലംബമാക്കുന്ന പ്രതലത്തിലെ സ്ഥിതികോർജം പൂജ്യമായി പരിഗണിച്ചുകൊണ്ടാണ് ഓരോ സ്ഥാനത്തേയും സ്ഥിതികോർജം കണക്കാക്കുന്നത്. നാം ഉയരം അളക്കുമ്പോൾ തറനിരപ്പാണ് അവലംബകമായി എടുക്കുന്നത്. അതിനാൽ തറനിരപ്പിലെ സ്ഥിതികോർജം സാധാരണയായി പൂജ്യം ആയി പരിഗണിക്കുന്നു.

b) വസ്തുവിന്റെ മാസ്, m = 50 kg
ഭൂഗുരുത്വാകർഷണം മൂലമുള്ള ത്വരണം, g = 9.8 m/s2
വസ്തുവിന് ഗുരുത്വാകർഷണബലത്തിനെതിരായ ദിശയിലുണ്ടായ സ്ഥാനമാറ്റം (സ്ഥാനാന്തരം അല്ലെങ്കിൽ ഉയരം) h = 8 m.
സ്ഥിതികോർജം, Ep = mgh = 50 × 9.8 × 8 = 3920 J

Question 29.
കാറ്റിനും വെള്ളത്തിനും പ്രവൃത്തി ചെയ്യാൻ കഴിയുന്നത് അവയുടെ ചലനം കാരണമല്ലേ?
Answer:
അതെ.

Question 30.
ചതുരക്കട്ട കൂടുതൽ ദൂരം നീങ്ങി പോകുമോ? കാരണം എന്തായിരിക്കും?
Answer:
ചതുരക്കട്ട കൂടുതൽ ദൂരം നീങ്ങി പോകുന്നു. ഇവിടെ ടിന്നിന്റെ മാസ് കൂടിയതു കൊണ്ടാണ് ചതുരക്കട്ട കൂടുതൽ ദൂരം പോയത്. മാസ് കൂടുമ്പോൾ ഗതികോർജം കൂടുന്നു. പ്രവൃത്തിയും ഊർജവും ഗതികോർജത്തെ സ്വാധീനിക്കുന്ന മറ്റേതെങ്കിലും ഘടകമുണ്ടോ? ടിന്നിന്റെ പ്രവേഗം വർധിപ്പിച്ച് പരീക്ഷണം ആവർത്തിച്ച് നോക്കാം.

Question 31.
മണ്ണ് നിറച്ച് ഇതേ ടിൻ കൂടുതൽ ഉയരത്തിൽനിന്ന് ഉരുട്ടി വിട്ട് പരീക്ഷണം ആവർത്തിക്കുക (ചരിവുതലത്തിന്റെ ഉയരം വർധിപ്പിച്ച്). എന്ത് നിരീക്ഷിക്കാൻ കഴിയും?
Answer:
ചതുരക്കട്ട കൂടുതൽ ദൂരം നീങ്ങി പോകുന്നു. ഇവിടെ പ്രവേഗം കൂടിയതുകൊണ്ടാണ് ചതുരക്കട്ട കൂടുതൽ ദൂരേക്ക് നീങ്ങിയത്.

Question 32.
ഗതികോർജത്തെ സ്വാധീനിക്കുന്ന രണ്ട് ഘടകങ്ങൾ എഴുതൂ.
Answer:
വസ്തുവിന്റെ മാസ് (m)
വസ്തുവിന്റെ പ്രവേഗം (v)

9th Class Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും

Question 33.
ഗതികോർജം കണക്കാക്കുക.
Answer:
പ്രവൃത്തി, W = Fs
എന്നാൽ ന്യൂട്ടന്റെ രണ്ടാം ചലന നിയമമനുസരിച്ച് F = ma ആയതിനാൽ,
പ്രവൃത്തി W = Fs = (ma)s
ചലനസമവാക്യമനുസരിച്ച് v2 = u2 + 2as ആണല്ലോ.
ആദ്യപ്രവേഗം u = 0 എങ്കിൽ
v2 = 2as
as = \(\frac{v^2}{2}\)
W = mas = \(\frac{m v^2}{2}\) = \(\frac{1}{2}\)
വസ്തുവിന്റെ ഗതികോർജം, Ek = \(\frac{1}{2}\) mv2
m എന്നത് kg യൂണിറ്റിലുള്ള മാസും v എന്നത് m/s യൂണിറ്റിലുള്ള പ്രവേഗവും ആണെങ്കിൽ E സൂചിപ്പിക്കുന്നത് ജൂൾ യൂണിറ്റിലുള്ള ഗതികോർജമാണ്.
9th Class Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും Img 13

Question 34.
വസ്തുക്കളുടെ ഗതികോർജവുമായി ബന്ധപ്പെട്ട പട്ടിക പൂർത്തിയാക്കുക.
Answer:
9th Class Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും Img 14

Question 35.
പട്ടിക അടിസ്ഥാനപ്പെടുത്തി താഴെ കൊടുത്ത സന്ദർഭങ്ങളിൽ ഗതികോർജത്തിൽ എന്ത് മാറ്റമാണ് വരുന്നത് എന്ന് എഴുതുക.
Answer:
a) മാസ് രണ്ട് മടങ്ങായി വർധിക്കുമ്പോൾ
b) പ്രവേഗം മൂന്ന് മടങ്ങായി വർധിക്കുമ്പോൾ
c) പ്രവേഗം പകുതിയാകുമ്പോൾ
Answer:
a) മാസ് രണ്ട് മടങ്ങായി വർധിക്കുമ്പോൾ ഗതികോർജം രണ്ട് മടങ്ങായി വർധിക്കുന്നു.
b) പ്രവേഗം മൂന്ന് മടങ്ങായി വർധിക്കുമ്പോൾ ഗതികോർജം 9 മടങ്ങായി വർധിക്കുന്നു.
c) പ്രവേഗം പകുതിയാകുമ്പോൾ ഗതികോർജം 1/4 ആയി കുറയുന്നു.

Question 36.
ഒരു മോട്ടോർ സൈക്കിൾ യാത്രക്കാരൻ 10 m/s വേഗത്തിൽ നേർദിശയിൽ സഞ്ചരിക്കുന്നു. മോട്ടോർ സൈക്കിളിനും യാത്രക്കാരനും കൂടിയുള്ള മാസ് 300 kg.
Answer:
a) മോട്ടോർസൈക്കിളിന്റെയും യാത്രക്കാരന്റെയും കൂടിയുള്ള ഗതികോർജം എത്രയായിരിക്കും?
b) വേഗം രണ്ട് മടങ്ങായി വർധിപ്പിച്ചാൽ ഗതികോർജം എത്രയായിരിക്കും?
Answer:
a) ഗതികോർജം = Ek = \(\frac{1}{2}\) mv2
= \(\frac{1}{2}\) × 300 × 102
= 15000 J

b) ഗതികോർജം – Ek = \(\frac{1}{2}\) mv2
\(\frac{1}{2}\) × 300 × 202
= 60000 J
ഗതികോർജം 4 മടങ്ങായി വർധിക്കുന്നു.

Question 37.
ഒരു അത്ലറ്റ് 6 kg മാസുള്ള ഷോട്ട് 12 m/s പ്രവേഗത്തിൽ എറിയുന്നു. ഈ അവസരത്തിൽ ഷോട്ടിന്റെ ഗതികോർജം എത്രയായിരിക്കും?
Answer:
ഗതികോർജം = Ek = \(\frac{1}{2}\) mv2
= \(\frac{1}{2}\) × 6 × 122
= 432 J

Question 38.
0.5 kg മാസുള്ള ഒരു ബോൾ തറനിരപ്പിൽ നിന്ന് നിശ്ചിത ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
a) ഈ ബോളിലെ സ്ഥിതികോർജം 98 ) ആണെങ്കിൽ ബോൾ എത്ര ഉയരത്തിലായിരിക്കും? (g = 9.8 m/s2)
b) ബോൾ സ്വതന്ത്രമായി താഴേക്ക് പതിക്കുകയാണെങ്കിൽ തറയിൽ പതിക്കുന്നതിനു തൊട്ടുമുൻപ് അതിന്റെ ഗതികോർജം എത്രയായിരിക്കും?
Answer:
a) m = 0.5 kg
g = 9.8 m/s2
Ep = 98 J
Ep = mgh
98 = 0.5 × 9.8 × h
h = \(\frac{98}{0.5 \times 9.8}\) = 20 m

b) v2 = u2 + 2as
= 0 + 2 × 9.8 × 20 = 392 J
ഗതികോർജം = Ek = \(\frac{1}{2}\)mv2
= \(\frac{1}{2}\) × 0.5 × 392 = 98 J

Question 39.
നിത്യജീവിതത്തിൽ ഊർജത്തെ ഒരു രൂപത്തിൽനിന്ന് മറ്റൊരു രൂപത്തിലേക്ക് മാറ്റേണ്ടി വരുന്നുണ്ടെന്ന് കണ്ടുവല്ലോ. ഇത് എളുപ്പമാക്കാൻ നാം പലതരത്തിലുള്ള യന്ത്രങ്ങൾ ഉപയോഗിക്കാറില്ലേ. ഏതാനും യന്ത്രങ്ങളും അവയിലെ ഊർജമാറ്റവും എഴുതിനോക്കൂ.
Answer:
വൈദ്യുതമോട്ടോർ വൈദ്യുതോർജത്തെ യാന്ത്രികോർജമാക്കി മാറ്റുന്നു. പെട്രോൾകാറുകൾ രാസോർജത്തെ ഗതികോർജമാക്കി മാറ്റുന്നു. ജനറേറ്റർ യാന്ത്രികോർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്നു. വൈദ്യുതി ഉപയോഗിക്കുന്ന കാറുകൾ വൈദ്യുതോർജത്തെ യാന്ത്രികോർജമാക്കി മാറ്റുന്നു. ബലൂൺ ടോയ് കാർ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ഒരു ബലൂൺ ടോയ് കാർ നിർമ്മിക്കുക.

Question 40.
ഇതിൽ ബലൂണിന് ടോയ് കാറിനെ ചലിപ്പിക്കാനാവശ്യമായ ഊർജം / ബലം എങ്ങനെ ലഭിക്കുന്നു?
Answer:
ബലൂണിൽ നിന്ന് വായു പുറത്തോട്ട് പ്രവഹിച്ചതിന്റെ പ്രതിബലത്തിൽ നിന്ന് ലഭിക്കുന്നു.

Question 41.
ബലൂൺ ഊതി വീർപ്പിക്കുമ്പോൾ ബലൂണിന്റെ റബ്ബറിന് എന്ത് മാറ്റമാണ് ഉണ്ടാകുന്നത്?
Answer:
ബലൂണിലെ റബ്ബർ വലിഞ്ഞു ബലൂൺ വികസിക്കുന്നു. ബലൂണിന്റെ കോൺഫിഗറേഷൻ മാറുന്നു.

Question 42.
വീർപ്പിച്ച ബലൂണിൽ പ്രധാനമായും ഏത് ഊർജമാണുള്ളത്?
Answer:
സ്ഥിതികോർജം

Question 43.
കാർ ചലിക്കുമ്പോൾ ഊർജത്തിൽ എന്ത് മാറ്റമാണ് ഉണ്ടാകുന്നത്?
Answer:
സ്ഥിതികോർജം ഗതികോർജം ആയി മാറുന്നു.

9th Class Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും

Question 44.
ഇതുപോലൊരു കാർ നിർമ്മിക്കൂ. നിങ്ങൾ നിർമ്മിച്ച ടോയ് കാർ മികച്ചതാകാൻ ഇതിന് എന്തെല്ലാം ഗുണങ്ങൾ ഉണ്ടായിരിക്കണം? നിങ്ങൾ ഓരോരുത്തരും നിർമ്മിച്ച കാറിന്റെ ഗുണങ്ങൾ താരതമ്യം ചെയ്തു നോക്കൂ.
Answer:
(സൂചന)
വളരെ കുറച്ച് ഘർഷണബലമുള്ള (low friction) ചക്രങ്ങൾ ഉപയോഗിക്കുക.
ഊർജ ഉപയോഗം കുറയ്ക്കുന്നതിനും വേഗത വർദ്ധിപ്പിക്കുന്നതിനും ഭാരം കുറഞ്ഞ വസ്തുക്കൾ (പ്ലാസ്റ്റിക്, പേപ്പർ) ഉപയോഗിക്കുക.
നേരായ ചലനത്തിനായി ചക്രങ്ങൾ ശരിയായി ക്രമീകരിക്കുക.
കാർ വളരെയധികം വേഗത്തിൽ മുന്നോട്ടുപോകാനായി കൂടുതൽ വായു സംഭരിക്കാൻ പ്രാപ്തമായ വലിയ ബലൂൺ ഉപയോഗിക്കുക.
കാറിന്റെ ഭാരം അധികം കൂടാതെയിരിക്കണം, അങ്ങനെ കാറിനു വേഗത്തിൽ സഞ്ചരിക്കാനാകും.

Question 45.
കെട്ടിടങ്ങളും പാലങ്ങളും നിർമ്മിക്കുമ്പോൾ അടിത്തറ ഉറപ്പിക്കുന്നതിനായി ചെയ്യുന്ന പൈലിങ് പ്രവർത്തനങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
Answer:
ഉണ്ട്.
പൈലിങ് യന്ത്രത്തിലെ ഹാമർ ശക്തിയായി പൈലിൽ പതിക്കുന്നതിന്റെ ഫലമായാണ് കുഴിയു ണ്ടാകുന്നത്.
പൈലിങ് യന്ത്രത്തിലെ ഹാമർ മുകളിലായിരിക്കുമ്പോൾ ഹാമറിന്റെ സ്ഥിതികോർജം കണക്കാക്കാം. ഹാമറിന്റെ മാസ്, m = 1000 kg
ഗുരുത്വാകർഷണം മൂലമുള്ള ത്വരണം, g = 9.8 m/s2
ഹാമറിന്റെ ഉയരം, h = 10m
Ep = mgh
സ്ഥിതികോർജം = mgh = 1000 × 9.8 × 10 = 98000 J
ഹാമർ ആദ്യ സ്ഥാനത്തായിരിക്കുമ്പോൾ ഹാമർ ചലിക്കാത്തതിനാൽ ഗതികോർജമില്ല.
അതിനാൽ ആകെ ഊർജം = സ്ഥിതികോർജം + ഗതികോർജം = 98000 + 0 = 98000 J

ഹാമർ പൈലിൽ പതിക്കുമ്പോൾ സ്ഥിതികോർജം ഗതികോർജമായി മാറും. ഇനി പൈലിന്റെ മുകൾഭാഗം താഴ്ന്ന് തറനിരപ്പിൽ എത്തുന്ന സാഹചര്യം പരിഗണിക്കാം. ഹാമർ തറനിരപ്പിലുള്ള പൈലിന്റെ മുകളിൽ സ്പർശിക്കുമ്പോൾ ഹാമറിന്റെ പ്രവേഗം പരമാവധിയായതിനാൽ ഗതികോർജം പരമാവധിയായിരിക്കും.

ഗതികോർജം = \(\frac{1}{2}\) mv2 ആണല്ലോ.
ചലനസമവാക്യങ്ങളിൽ നിന്ന് നമുക്ക് v2 = u2 + 2as = u2 + 2gh എന്നെഴുതാം.
ഹാമറിന്റെ ആദ്യ പ്രവേഗം, u = 0
v2 = u2 + 2gh = 0 + 2 × 9.8 × 10 = 196
ഗതികോർജം = \(\frac{1}{2}\) mv2 = \(\frac{1}{2}\) × 1000 × 196 = 98000 = 0 + 98000 = 98000 J
തറനിരപ്പിലുള്ള പൈലിൽ ഹാമർ സ്പർശിക്കുന്നതിനു തൊട്ടുമുമ്പുള്ള ആകെ ഊർജം = തറനിരപ്പിൽ സ്പർശിക്കുന്നതിനു തൊട്ടുമുമ്പുള്ള സ്ഥിതികോർജം + തറനിരപ്പിൽ സ്പർശിക്കുന്നതിനു
തൊട്ടുമുമ്പുള്ള ഗതികോർജം = 0 + 98000 = 98000 J

Question 46.
ഹാമർ മുകളിലാകുമ്പോഴുള്ള ആകെ ഊർജവും തറനിരപ്പിൽ സ്പർശിക്കുന്ന അവസരത്തി ലുള്ള ആകെ ഊർജവും താരതമ്യം ചെയ്യുമ്പോൾ നമുക്ക് എന്ത് നിഗമനത്തിലെത്തിച്ചേരാം?
Answer:
ഊർജനഷ്ടമില്ലാതെ ഒരു രൂപത്തിലുള്ള ഊർജത്തെ മറ്റൊരു രൂപത്തിലേക്ക് മാറ്റാൻ കഴിയും.

Question 47.
പ്രവൃത്തിയും ഊർജവും തമ്മിലുള്ള സാമ്യങ്ങൾ എന്തെല്ലാമാണ്?
Answer:
പ്രവൃത്തിയും ഊർജവും അദിശ അളവുകളാണ്.
പ്രവൃത്തിയുടെയും ഊർജ്ജത്തിന്റെയും യൂണിറ്റ് ജൂൾ ആണ്.

Question 48.
നമ്മുടെ വിവിധ പ്രവൃത്തികൾക്കാവശ്യമായ ഊർജം പ്രധാനമായും ലഭിക്കുന്നത് എവിടെ നിന്നാണ്?
Answer:
ഭൂമിയിലെ ഊർജത്തിന്റെ പ്രധാന സ്രോതസ്സ് സൂര്യനാണ്. ചിത്രം നിരീക്ഷിച്ച് കണ്ടെത്തൂ.
9th Class Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും Img 15
Question 49.
സസ്യങ്ങൾ സൗരോർജം ഉപയോഗപ്പെടുത്തുന്നതെങ്ങനെ?
Answer:
സസ്യങ്ങൾ പ്രകാശസംശ്ലേഷണ സമയത്ത് സൗരോർജ്ജം ആഗിരണം ചെയ്താണ് രാസോർജമായി സംഭരിച്ച് വയ്ക്കുന്നത്.

Question 50.
ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്ന ഊർജം സൂര്യനുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
Answer:
സസ്യങ്ങൾ സംഭരിച്ച രാസോർജ്ജം ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്നു.

Question 51.
ഇവിടെയുണ്ടായ ഊർജമാറ്റം എഴുതിനോക്കൂ
Answer:
സൗരോർജ്ജം രാസോർജമായി മാറുന്നു.

Question 52.
വൈദ്യുതനിലയങ്ങളിലെ ഊർജോൽപാദനത്തിന് സൂര്യനുമായി ബന്ധമുണ്ടോ?
Answer:
ബന്ധമുണ്ട്.

Question 53.
പെട്രോൾ, ഡീസൽ എന്നിവയിലെ ഊർജം സൂര്യനുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
Answer:
പെട്രോൾ, ഡീസൽ തുടങ്ങിയവ ഫോസിൽ ഇന്ധനങ്ങൾ ഇന്ധനങ്ങൾ ആണ്. ജൈവാവശിഷ്ടങ്ങൾ രാസമാറ്റങ്ങൾക്ക് വിധേയമായാണ് ഫോസിൽ ഇന്ധനങ്ങൾ ഉണ്ടാകുന്നത്. സൂര്യനിൽ നിന്നും സ്വീകരിച്ച ഊർജ്ജം തന്നെയാണ് ഫോസിൽ ഇന്ധനങ്ങളിൽ നിന്നും നമുക്ക് ലഭിക്കുന്നത്. ഒരു ജലവൈദ്യുത നിലയത്തിന്റെ (hydroelectric power station) രേഖാചിത്രം ശ്രദ്ധിക്കൂ.
9th Class Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും Img 16

Question 54.
ഇവിടെ റിസർവോയറിലെ ജലത്തിലുള്ള ഊർജം ഏതായിരിക്കും?
Answer:
സ്ഥിതികോർജ്ജം.

Question 55.
അണക്കെട്ടിലുള്ള ജലത്തിന് ഈ സ്ഥിതികോർജം എങ്ങനെ ലഭിച്ചു?
Answer:
ജലാശയങ്ങളിലെ ജലം സൂര്യതാപത്താൽ ബാഷ്പീകരിച്ച് മഴപെയ്താണ് ഉയർന്ന പ്രദേശങ്ങളിൽ ജലം എത്തിച്ചേരുന്നത്. ഇവയ്ക്ക് ഉയർന്ന സ്ഥിതികോർജ്ജം ലഭിക്കുന്നത് സൂര്യനിൽ നിന്നാണ്.

Question 56.
താഴേക്ക് ജലം ഒഴുക്കിവിടുന്ന പൈപ്പിനെ പെൻസ്റ്റോക്ക് എന്നു പറയും. ഇതിലൂടെ ഒഴുകുന്ന ജലത്തിന്റെ ഊർജം ഏതായിരിക്കും?
Answer:
ഗതികോർജം.
ഈ ഗതികോർജം ജനറേറ്റർ വൈദ്യുതോർജമാക്കി മാറ്റും. റിസർവോയറുകളിൽ ധാരാളം ജലം സംഭരിച്ചിട്ടുണ്ട്. അതിനാൽ ഇത് വലിയ ഒരു ഊർജ സ്രോതസ്സായി പ്രവർത്തിക്കുന്നു.

Question 57.
ജലവൈദ്യുത പ്രവൃത്തിയും ഊർജവും ജലത്തിന്റെ ഊർജം മുതൽ വീട്ടിലെ ഒരു ബൾബ് പ്രകാശിക്കുമ്പോൾ ലഭിക്കുന്ന ഊർജം വരെയുള്ള ഊർജമാറ്റത്തിന്റെ വിവരങ്ങൾ പൂർത്തിയാക്കൂ.
Answer:
9th Class Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും Img 17

Question 58.
ഏതാനും വൈദ്യുത ഉപകരണങ്ങളുടെ പേരെഴുതൂ.
Answer:
മോട്ടോർ
വൈദ്യുത ഫാൻ
വൈദ്യുത ഇസ്തിരിപ്പെട്ടി
ഇലക്ട്രിക് ഒവൻ
വൈദ്യുത ഹീറ്റർ

9th Class Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും

Question 59.
ഇവയെല്ലാം ഒരേ നിരക്കിലാണോ വൈദ്യുതോർജം ഉപയോഗിക്കുന്നത്?
Answer:
അല്ല.

Question 60.
പത്തുപുസ്തകങ്ങളും മേശപ്പുറത്ത് വയ്ക്കാനാവശ്യമായ സമയം സ്റ്റോപ്പ് വാച്ച് ഉപയോഗിച്ച് കണ്ടെത്തി പട്ടികയിൽ രേഖപ്പെടുത്തൂ.
Answer:
9th Class Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും Img 18

Question 61.
എല്ലാ കുട്ടികളും ചെയ്ത പ്രവൃത്തിയുടെ അളവ് തുല്യമാണോ?
Answer:
തുല്യമാണ്.

Question 62.
ഏറ്റവും വേഗത്തിൽ പ്രവൃത്തി ചെയ്തത് ഏത് കുട്ടിയാണ്?
Answer:
D

Question 63.
ഒരു സെക്കന്റിൽ കൂടുതൽ പ്രവൃത്തി ചെയ്തതാരാണ്?
Answer:
D
സെക്കന്റിൽ ചെയ്ത പ്രവൃത്തിയാണ് പവർ.

Question 64.
നാം വീടുകളിൽ ഉപയോഗിക്കുന്ന ഏതാനും വൈദ്യുത ഉപകരണങ്ങളുടെ പേരും അവയിൽ രേഖപ്പെടുത്തിയ പവറും കണ്ടെത്തി എഴുതുക.
Answer:
ഓരോന്നിന്റെയും ഏകദേശ മൂല്യങ്ങൾ നൽകിയിരിക്കുന്നു.
ബൾബ് (2 – 100 വാട്ട്), ഫാൻ (20 – 75 വാട്ട്), ഫ്രിഡ്ജ് (150 – 800 വാട്ട്), ഇസ്തിരിപ്പെട്ടി (500 – 2000 വാട്ട്)

Question 65.
ഒരു വൈദ്യുത ഇസ്തിരിപ്പെട്ടി 20 സെക്കന്റിൽ 15 k പ്രവൃത്തി ചെയ്യുമെങ്കിൽ പവർ കണക്കാക്കുക.
Answer:
പ്രവൃത്തി = 15 J = 15000 J
സമയം = 20 s
പവർ = പ്രവൃത്തി / സമയം = 15000/20 = 750 W

Class 9 Physics Chapter 6 Extra Questions and Answers Malayalam Medium പ്ലവക്ഷമബലം

Question 1.
എന്താണ് പ്രവൃത്തി?
Answer:
ഒരു വസ്തുവിൽ ബലം പ്രയോഗിക്കുകയും അതുമൂലം വസ്തുവിന് ബലത്തിന്റെ ദിശയിൽ സ്ഥാനാന്തരം സംഭവിക്കുകയും ചെയ്യുന്നുണ്ട ങ്കിൽ ബലം വസ്തുവിൽ പ്രവൃത്തി ചെയ്ത തായി കണക്കാക്കാം.

Question 2.
പ്രവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണ്?
Answer:
പ്രവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ബലം, സ്ഥാനാന്തരം എന്നിവയാണ്.

Question 3.
ചുവടെ നൽകിയ പ്രസ്താവനകൾ ശരിയോ തെറ്റോ എന്ന് എഴുതുക. തെറ്റുണ്ടെങ്കിൽ തിരുത്തി എഴുതുക.
Answer:
a) പ്രവൃത്തിയും ഊർജവും സദിശ അളവുകളാണ്.
b) ഊർജനഷ്ടമില്ലാതെ ഒരു രൂപത്തിലുള്ള ഊർജത്തെ മറ്റൊരു രൂപത്തിലേക്ക് മാറ്റാൻ കഴിയും.
Answer:
a) തെറ്റ്, പ്രവൃത്തിയും ഊർജവും അദിശ അളവുകളാണ്.
b) ശരി

Question 4.
പട്ടിക പൂർത്തീകരിക്കുക.
9th Class Physics Chapter 6 Notes Solutions Malayalam Medium പ്രവൃത്തിയും ഊർജവും Img 8
Answer:
a. 20 J
b. 4 m
C. 11 N
d. 80 J

Question 5.
ചില സന്ദർഭങ്ങൾ നൽകിയിരിക്കുന്നു. തന്നിരിക്കുന്ന സന്ദർഭങ്ങളിൽ ഗുരുത്വാ കർഷണത്തിന് എതിരെ പ്രവൃത്തി ചെയ്യാത്ത സന്ദർഭങ്ങൾ ഏതെല്ലാം? സാധൂകരിക്കുക.
a) തലയിൽ ചുമടുമായി പടി കയറുന്നു.
b) ഒരു കുട്ടി ഉറച്ച ഭിത്തി തള്ളുന്നു.
c) തലയിൽ ചുമടുമായി നിൽക്കുന്നു.
d) തലയിൽ ചുമടുമായി പടി ഇറങ്ങുന്നു.
e) തലയിൽ ചുമടുമായി കുട്ടി നിരപ്പായ തറയിലൂടെ നടക്കുന്നു.
Answer:
b) ഒരു കുട്ടി ഉറച്ച ഭിത്തി തള്ളുന്നു.
c) തലയിൽ ചുമടുമായി നിൽക്കുന്നു.
d) തലയിൽ ചുമടുമായി പടി ഇറങ്ങുന്നു.
e) തലയിൽ ചുമടുമായി കുട്ടി നിരപ്പായ
തറയിലൂടെ നടക്കുന്നു.

Question 6.
200 g മാസുള്ള വസ്തുവിനെ 21 ഉയർ ത്താൻ ആവശ്യമായ പ്രവൃത്തിയുടെ അളവ് കണക്കാക്കുക (g = 10 m/(s2).
Answer:
m = 200 g = (200/1000) kg = 0.2 kg
g = 10 m/s2
h = 2 m
പ്രവൃത്തി, W = mgh = 0.2 × 10 × 2 = 4 J

Question 7.
2 m ഉയരത്തിൽ ഇരിക്കുമ്പോഴാണോ 2 m/s പ്രവേഗത്തോടെ ചലിക്കുമ്പോഴാണോ 4 kg മാസ് ഉള്ള ഒരു കല്ലിന് കൂടുതൽ ഊർജ്ജം ലഭിക്കുക? ഉത്തരം സാധൂകരി ക്കുക.
Answer:
m = 4kg
h = 2m
g = 10m/s2
v = 2m /s
സ്ഥിതികോർജം = mgh = 4 × 10 × 2 = 80 J
ഗതികോർജം = \(\frac{1}{2}\) mv2
= \(\frac{1}{2}\) × 4 × 22
= 8 J
സ്ഥിതികോർജമാണ് കൂടുതൽ.

Question 8.
10 kg മാസ് ഉള്ള ഒരു കല്ല് തറയിൽ നിന്നും 5 m ഉയരമുള്ള രണ്ടാം നിലയിലേക്കും 3 m ഉയരമുള്ള മൂന്നാം നിലയിലേക്കും ഉയർത്തി. g = 10 m/s2 തറനിരപ്പിനെ അപേക്ഷിച്ച് കല്ലിന്റെ സ്ഥിതികോർജം കണക്കാക്കുക.
Answer:
m = 10 kg
h = 5m + 3m = 8 m
g = 10m/s2
തറനിരപ്പിനെ അപേക്ഷിച്ച് കല്ലിന്റെ സ്ഥിതികോർജം= mgh
= 10 × 10 × 8 = 800 J

Question 9.
കൂട്ടത്തിൽ പെടാത്തത് ഏത്? (കുലച്ചുവെച്ച വില്ല്, വലിച്ചു നിർത്തിയിരിക്കുന്ന റബ്ബർ ബാൻഡ്, അമർത്തി വെച്ചിരിക്കുന്ന അണക്കെട്ടിലെ ജലം
Answer:
അണക്കെട്ടിലെ ജലം.

Question 10.
താഴെ കൊടുത്തിരിക്കുന്നവയിലെ ഊർജം ഏതു രൂപത്തിലുള്ളതാണെന്ന് എഴുതുക.
a. അണക്കെട്ടിലെ ജലം
b. വലിച്ചു നിർത്തിയിരിക്കുന്ന റബ്ബർ ബാൻഡ്
c. മാവിൽനിന്നു പതിക്കുന്ന മാങ്ങ
d. സൺഷെഡിൽ ഇരിക്കുന്ന ചെടിച്ചട്ടി
e. പറക്കുന്ന ഒരു പക്ഷി
Answer:
a. അണക്കെട്ടിലെ ജലം-സ്ഥിതികോർജം
b. വലിച്ചു നിർത്തിയിരിക്കുന്ന റബ്ബർബാൻഡ് സ്ഥിതികോർജം
c. മാവിൽനിന്നു പതിക്കുന്ന കോർജവും സ്ഥിതികോർജവും
d. സൺഷേഡിൽ ഇരിക്കുന്ന ചെടിച്ചട്ടി സ്ഥിതികോർജം
e. പറക്കുന്ന ഒരു പക്ഷി-സ്ഥിതികോർജവും ഗതികോർജവും

Question 11.
ഒന്നാം പദജോഡി ബന്ധം കണ്ടെത്തി രണ്ടാമത്തെ പദജോഡി പൂർത്തിയാക്കുക. ഊർജം : ജൂൾ
പ്രവൃത്തി : …………..
Answer:
പ്രവൃത്തി :ജൂൾ

Question 12.
പവർ എന്നാൽ എന്ത്?
Answer:
പ്രവൃത്തി ചെയ്യുന്നതിന്റെ നിരക്കാണ് പവർ.

Question 13.
ഒരു കുതിരശക്തി എത്ര വാട്ട് ആണ്?
Answer:
കുതിരശക്തി = 746 W

Question 14.
50 കിലോ ഭാരമുള്ള ഒരു ആൺകുട്ടിക്ക് 5 മിനിറ്റിനുള്ളിൽ 30 മീറ്റർ ഉയരമുള്ള മല കയറാൻ കഴിയും. അവന്റെ പവർ എന്താ യിരിക്കും?
Answer:
P = (mgh)/t
= (50 × 10 × 30)/(5 × 60) = 50W

Question 15.
50 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് 15 സെന്റീമീറ്റർ ഉയരമുള്ള 20 പടികൾ കയറാൻ 60 s എടുക്കുകയാണെങ്കിൽ, അയാളുടെ പവർ കണക്കാക്കുക.
Answer:
m = 50 kg, g = 10 m/s2
h = 15 cm × 20 = 300 cm = 3 m
t = 60 s
പ്രവർത്തിW = mgh = 50 × 10 ×3 = 1500 J
പവർ P = W/t = 1500/60 = 25 W

Leave a Comment