Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam പ്രകൃതിപാഠങ്ങൾ Prakrithi Padangal Notes Questions and Answers improves language skills.
9th Class Malayalam Kerala Padavali Chapter 6 Question Answer Notes പ്രകൃതിപാഠങ്ങൾ
9th Class Malayalam Kerala Padavali Unit 2 Chapter 6 Notes Question Answer Prakrithi Padangal
Class 9 Malayalam Prakrithi Padangal Notes Questions and Answers
Question 1.
വൈലോപ്പിള്ളി കവിതകളുടെ മുഖ്യ സവിശേതകളായി ലേഖകൻ ചൂണ്ടിക്കാണിക്കുന്നത് ഏതെല്ലാം?വിശകലനം ചെയ്യുക ?
Answer:
പുഞ്ചിരി ഹാ കുലീനമാം കള്ളം നെഞ്ചുകീറി ഞാൻ നേരിനെ കാട്ടാം’ എന്ന് ഉദ്ഘോഷിച്ച കവിയാണ് ശ്രീ: വൈലോപ്പിള്ളി ശ്രീധര മേനോൻ. അദ്ദേഹം എന്താണ് എന്നുള്ളത് ഈ വരികളിലുണ്ട്. കവി കാവ്യ സപര്യയിലൂടെ തെളിയിച്ചതെല്ലാം നേരിന്റെ മുഖങ്ങൾ ആണ് എന്നു ഈ വരികളിലൂടെ മനസിലാക്കാൻ സാധിക്കും. കൊളോണിയൽ അധിനിവേശത്തെ തുടർന്ന് മനുഷ്യ പരമ്പരയിൽ ഉണ്ടായ ബൗധികമായ മാറ്റങ്ങളെ കുറിച്ചും പ്രകൃതിക്കുമേൽ മനുഷ്യൻ ആധിപത്യം സൃഷ്ടിച്ചത്തിന്റെ വേദനകളും ആകുലതകളും പങ്കുവെയ്ക്കുന്നതാണ് വൈലോപ്പിള്ളിയുടെ കവിതകൾ. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധങ്ങളുടെ വേരറ്റ വഴികൾ കണ്ടെത്തുകയായിരുന്നു കവി.
മാനവിക മൂല്യങ്ങൾ ഉൾക്കൊണ്ട് പ്രകൃതിയുടെ മടിത്തട്ടിൽ പുലരണം എന്ന് ചിന്തിക്കുന്ന മനുഷ്യനാണു കവി. പക്ഷെ വികസനത്തിന്റെ പാതയിൽ തനിക്കു തടസമെന്നു തോന്നിയ എന്തിനെയും അറുത്തു മാറ്റുകയായിരുന്നു ആധുനിക മനുഷ്യൻ, വിജയത്തിനുമേൽ വിജയം കൊയ്യുമ്പോൾ വളർച്ചയുടെ ഓരോ ചുവടും ചുറ്റുവട്ടത്തെ ചെറുജീവികൾക്കു പോലും വെല്ലുവിളിയായി മാറിയതിന്റെ വേദനകളാണ് കവി പങ്കു വെയ്ക്കുന്നത്. കന്നിക്കൊയ്ത്തു, ഓണപ്പാട്ടുകൾ, കൈപ്പവല്ലരി, വിത്തും കൈക്കോട്ടും, കുടിയൊഴിക്കൽ, മകരക്കൊയ്ത്ത്, കൃഷ്ണമൃഗങ്ങൾ, കുന്നിമണികൾ തുടങ്ങി നെഞ്ചുകീറി നേരിനെ കാണിച്ചവയിലെല്ലാം പ്രകൃതിയിലേക്കുള്ള നോട്ടം കാണുന്നില്ലേ, അതാണ് കവി. നഗരവൽക്കരണം മൂലം ഗ്രാമങ്ങൾ പ്രകൃതിയുടെ കുപ്പതോട്ടിയായ സംസ്കാരപരിണാമ ത്തോടുള്ള വിയോജിപ്പും നാടിനോടുള്ള ആത്മബന്ധം മുൻനിർത്തി വരാനിരിക്കുന്ന വിപത്തുകളെ വായനക്കാരനിലൂടെ ദീർഘദർശനം നടത്തുകയാണ്. ഉയർന്ന പാരിസ്ഥിതികാവബോധവും, മാനവീകതയും നിറഞ്ഞു നിൽക്കുന്ന എഴുത്തു രീതിയാണ് കവിതയിൽ കാണാനാകുക.
Question 2.
എല്ലാം മനുഷ്യനുവേണ്ടി എന്ന കാഴ്ചപ്പാടിൽ നിന്നും വ്യത്യസ്തമായി പ്രകൃതിയുടെ നിലനിൽപ്പ് മനുഷ്യന്റെയും നിലനിൽപ്പിനു അനിവാര്യമാണ് എന്ന പ്രകൃതി ബോധമാണ് വൈലോപ്പിള്ളി കവിതയിൽ കാണുന്നത് . ഈ നിരീക്ഷണം വിശകലനം ചെയ്തു മാനവികതയും പരിസ്ഥിതിയും എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക
Answer:
പ്രകൃതിയും പ്രകൃതിയിലെ ജീവജാലങ്ങളും തമ്മിലുള്ള പാരസ്പര്യമാണ് പ്രകൃതിയുടെ സന്തുലനാവസ്ഥയുടെ താളം. മനുഷ്യനെപ്പോലെ തന്നെ പ്രകൃതി മറ്റെല്ലാ സഹജീവികൾക്കും തുല്യ പരിഗണനയാണ് നൽകുന്നത്. ജീവശ്വാസം നിലനിൽക്കാൻ എല്ലാജീവികൾക്കും പരിസ്ഥിതി ശുദ്ധ വായു നൽകുന്നു. വേർതിരിവില്ലാതെ എല്ലാവർക്കും കുടിനീര് നൽകുന്നു. തണലും തലോടലും നൽകുന്നു. എന്നാൽ മനുഷ്യനാകട്ടേ പ്രകൃതിയുടെ താളത്തിനെ തകിടം മറിക്കുകയാണ് ചെയ്യുന്നത്, നാൾക്കു നാൾ മാറി മാറി വരുന്ന ആധുനിക വികസന ചിന്തകൾക്കനുസരണമായി മനുഷ്യൻ തന്റെ താൽപ്പര്യങ്ങൾ മാറ്റി മറിക്കുന്നു. ഇത്തരം ചെയ്തികളുടെ ഫലമാണ് നാം അനുഭവിക്കേണ്ടി വന്ന എല്ലാ പാരിസ്ഥിതിക വെല്ലുവിളികളും.
വീടുകൾ എന്ന സങ്കൽപ്പത്തിന് പകരം കൊട്ടാര സമാനമായ ബഹുനില കെട്ടിടങ്ങളായി, ആവശ്യത്തിനുള്ള വെളിച്ചം എന്നതിലുപരി ആർഭാടകരമായ വൈദ്യത പ്രവാഹമായി ഭൂമി മാറി, ഇതിനായി തെളിനീരോടിയ നദികളെല്ലാം അണക്കെട്ടുകളായി കാടിനെ നാടാക്കുകയും നാടിനെ നഗരമാക്കുകയും ചെയ്യുന്ന വികസനതന്ത്രങ്ങൾ മനുഷ്യ മനസിൽ കരുണയുടെ നിഴലിനെ പോലും വറ്റിക്കുന്നു എന്നതാണ്. വികസനങ്ങൾ, നഗരവൽക്കരണം എന്നിവയെല്ലാം മനുഷ്യന് അനിവാര്യത തന്നെയാണ്, വികസന വിരോധിയായ ഒരു പ്രാചീനൻ ആണ് കവി എന്ന തോന്നിൽ വേണ്ട. തുടങ്ങിവെയ്ക്കുന്ന മുന്നോട്ടു പൊളിക്കലുകളോടല്ല കവി കലഹിക്കുന്നത്. നിലനിൽപ്പിന്റെ ഇടങ്ങളെ മറന്നു പോകുന്നതിനെയാണ്. പ്രകൃതിയുടെ സുസ്ഥിരമായ നിലനിപ്പിന്റെ താക്കോൽ മനുഷ്യൻ സൂക്ഷിച്ചു വിനിയോഗം ചെയ്യുക, കരുതലോടെ, ഭൂമി എല്ലാവരുടെയുമാണ് വരും തലമുറകൾക്കു പങ്കുവെയ്ക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.
Question 3.
വൈലോപ്പിള്ളി കവിതകളുടെ സവിശേഷതകൾ വിശകലനം ചെയ്യുന്ന നിരൂപണം ആണല്ലോ പ്രകൃതി പാഠങ്ങൾ. ഇതു പോലെ ഇടശ്ശേരിയുടെ പുളിമാവ് വെട്ടിയെന്ന കവിതയ്ക്ക് നിരൂപണം തയ്യാറാക്കുക?
Answer:
പ്രകൃതിയുടെ പൊരുൾ തേടുന്ന, ജീവന്റെ പൊരുൾ വായനക്കാരനിൽ പങ്കുവെയ്ക്കുന്ന കവിതയാണ് പുളിമാവുവെട്ടി. പുളിമാവ് വെട്ടി എന്ന് ഇടശ്ശേരി പറയുകയാണ്. അതെ ഒരു മാവ് വെട്ടിയാൽ എന്ത് സംഭവിക്കാനാണ് എന്ന ചിന്തയിലപ്പുറം ഒരു മരം എന്തൊക്കെയാണ് എന്ന തിരിച്ചറിവ് നൽകു കയാണ് ഈ കവിതയിലൂടെ. കേവലം ഒരു മരം തീർക്കുന്ന സംസ്കാരമാണ് പുളിമാവ് വെട്ടി എന്ന കവിത പങ്കുവെയ്ക്കുന്നത്. നൂറ്റാണ്ടുകളോളം ഒരു നാടിന് മധുരക്കനി നൽകിയ തണലും തലോടലുമായ ഇടമാണ് പുളിമാവ്. പുളി മാവിന്റെ വേരുകളും ഭൂമിയും തമ്മിൽ ആഴത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്നുണ്ടായിരുന്നു ഒരു നാടിന്റെ തലമുറകളുടെ വളർച്ചയും ഒടുക്കവും കൺകണ്ടു കൊണ്ടാണ് മരം വളരുക. വേരുകൾ ആഴത്തിൽ പതിയും തോറും ചില്ലകൾ പടരും.
ചില്ലകൾ പ്രപഞ്ചത്തിന്റെ ആശ്രിത താവളമാണ്. അതിൽ ചിലക്കുന്നതു ദേവഗണങ്ങളാണ്. സ്വർഗം ഭൂമിയിലാണ് എന്ന തിരിച്ചറിവ് നൽകുകയാണ് കവി ഈ വരികളിലൂടെ എന്ന് തോന്നും. കുരുത്ത നാൾ മുതൽ തലകുനിക്കാത്ത വൃദ്ധനാണു പുളിമാവ്. വാർദ്ധക്യത്തെ പാടെ അവഗണിക്കുന്ന സംസ്കാര ദൂഷ്യത്തിന്റെ ഉടമകളാണ് മനുഷ്യൻ എന്ന വെളിവാണ് കവി ഇവിടെ ബോധിപ്പിക്കുന്നത്. കവിതയുടെ ഓരോ വരികളിലും വിളങ്ങുന്നതു വെളിവ് നൽകലാണ്. ഇടശ്ശേരി ഉറക്കെ ഉറക്കെ കൂടുതൽ ഉച്ചത്തിൽ ഭൂചക്രം കുലുങ്ങുമാറ് പ്രകൃതിയുടെ നാടിഞരമ്പുകളാണ് മറ്റു ജീവജാലങ്ങൾ എന്ന് ചൂണ്ടിക്കാണിക്കുകയാണ് ഈ കവിതയിലൂടെ.
Question 4.
പ്രകൃതി പ്രമേയമായി വരുന്ന കഥകൾ കവിതകൾ എന്നിവ ശേഖരിച്ചു ക്ലാസ്സിൽ അവതരിപ്പിക്കുക?
Answer:
കഥകൾ
- ഭൂമിയുടെ അവകാശികൾ -ബഷീർ
- മണ്ണും മനുഷ്യനും -ടി. പത്മനാഭൻ
- നീരാളിയൻ -അംബികാസുതൻ മാങ്ങാട്
- എനക്ക് ഗ്രേറ്റേച്ചിയെ കാണണേയ് – കെ.പി.രാമനുണ്ണി
- ലോകാവസാനം – വി. എസ്. അനിൽകുമാർ
- പ്രാണിലോകം – ഉണ്ണി ആർ.
- മരുഭൂമി മോക്ഷ യാത്ര -അയ്മനം ജോൺ
- മരമില്ലിലെ കുറുക്കൻ – ശിഹാബുദ്ദീൻ പൊയ്കടവ്
- ജലരാശി-കെ വി. മോഹൻകുമാർ
- ഹരിതമോഹനം -സുസ്മേഷ് ചന്ദ്രോത്ത്
കവിതകൾ
- സൗന്ദര്യ പൂജ -പി കുഞ്ഞിരാമൻ നായർ
- പങ്കജഗീതം -ജി ശങ്കരക്കുറുപ്പ്
- കുറ്റിപ്പുറം പാലം -ഇടശ്ശേരി
- മരങ്ങളും വള്ളികളും -എൻ വി കൃഷ്ണവാര്യർ
- കാടെവിടെ മക്കളെ അയപ്പപ്പണിക്കർ
- പശ്ചിമഘട്ടം -സുഗതകുമാരി
- വരുന്ന നൂറ്റാണ്ടിലൊരു ദിനം -ഒ. എൻ. വി. കുറുപ്പ്
- കുഞ്ഞ് മുലപ്പാൽ കുടിക്കരുത് -കടമ്മനിട്ട
- പട്ടാമ്പിപ്പുഴമണലിൽ / കാറ്റേ കടലേ -പി. പി. രാമചന്ദ്രൻ
- പന്തുകായ്ക്കുന്ന കുന്ന് മാമ്പഴപ്പാത -മോഹന കൃഷ്ണൻ കാലടി
Question 5.
“ കാളവണ്ടി യുഗത്തിൽ നിന്നും പുട്നിക് യുഗത്തിലേക്കുള്ള കുതിപ്പിനെയാണ് അത് ലക്ഷ്യമാക്കുന്നത്”. മനുഷ്യ പുരോഗതിയെ അടയാളപ്പെടുത്തുന്നതിന്. ഈ വാക്യ പ്രയോഗം എത്ര മാത്രം പര്യാപ്തമാണ്? നിങ്ങളുടെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുക?
Answer:
കാള വണ്ടി യുഗത്തിൽ നിന്നും സ്നിക് യുഗത്തിലേക്കുള്ള കുതിപ്പ് നിസാരമായ കാര്യമല്ല നാളുകൾ കൊണ്ട് മനുഷ്യൻ നേടിയെടുത്ത വിജയങ്ങളുടെ ചരിത്രമാണത്. മനുഷ്യൻ പുരോഗതിയുടെ പാരമ്യത്തിൽ എത്തിയെങ്കിലും വികസനം ഇന്നും തുടർന്നു തന്നെയാണ് പോകുന്നത്. കണ്ടു പിടിച്ചതിനേക്കാൾ കൂടുതൽ കൂടുതൽ ഇനിയും ബാക്കിയാണ് എന്നാണ് ശാസ്ത്രവും മനുഷ്യനും പറയുന്നത്. കാളവണ്ടിയിൽ നിന്ന് എഞ്ചിനുകളിലേക്കും അവിടെ നിന്ന് ആകാശത്തു മേഘച്ചിറകുകളെയും ഒടുവിലൊടുവിൽ ആകാശവും തുളച്ചു അന്യഗ്രഹത്തിൽ പോലും കൊടി നാട്ടിയതാണ് മനുഷ്യ പുരോഗതി. കാടുകളിൽ നിന്ന് നാടുകളും നാടുകളിൽ നിന്നു നഗരവും ജനിക്കുന്നത് പോലെയാണ് കാളവണ്ടിയിൽ നിന്നും സട്ട് നിക്കിലേക്കുള്ള യാത്ര. മനുഷ്യ പുരോഗതിയുടെ ചരിത്രത്തെ ഒരു വരിയിൽ ഒതുക്കി എഴുത്തുകാരൻ.
Question 6.
“പുരയ്ക്ക് തീ പിടിക്കുമ്പോൾ വാഴ വെട്ടുക”. ഈ ശൈലി യുടെ അർഥം കണ്ടെത്തി വ്യാഖ്യാ നിക്കുക ഇതുപോലുള്ള മറ്റു ശൈലികൾ കണ്ടെത്തി വ്യാഖ്യാനിച്ചു അവ ഉൾപ്പെടുത്തി പതിപ്പു തയ്യാറാക്കുക
Answer:
- പുരയ്ക്ക് തീ പിടിക്കുമ്പോൾ തീയണക്കുകയാണ് വേണ്ടത്. പുരയ്ക്കു തീ പിടിക്കുമ്പോൾ വാഴ വെട്ടുക എന്നാൽ പ്രധാന കാര്യം മറന്നു മറ്റൊരു പ്രവൃത്തിയിൽ ഏർപ്പെടുക എന്നാണ് ഉദാഹരണത്തിനു പുഴക്ക് കുറുകെ ഡാം വരുമ്പോൾ കാടു നശിപ്പിക്കുന്നു. ഇതിനിടയിൽ ലാഭേച്ഛയിൽ വനം മാഫിയ മരം മുറിച്ച് വിൽക്കുന്നു. ഒന്നിന് മറവിൽ മറ്റൊന്ന് എന്ന അർത്ഥ ത്തിൽ ആണ് ഈ ശൈലി പ്രയോഗിക്കുന്നത്.
- എലിയെ പേടിച്ചു ഇല്ലം ചുടുക
- അമ്മയ്ക്ക് പേറ്റു നോവ് മകൾക്കു വീണവായന
- പോത്തിനോട് വേദമോതുക
Question 7.
സമസ്തപദങ്ങൾ : ക്രമീകരിച്ചെഴുതാം
ന്റെ, ഓട്, ആൽ, എ, കൽ, കുറിച്ചുള്ള, ആയ, ഇൽ,
തുടങ്ങിയ ഇടനിലകൾ ചേർത്ത് വിഗ്രഹിച്ചെഴുതി നോക്കൂ….
ഇത്തരത്തിൽ പദങ്ങൾ ചേർത്തുപയോഗിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം?
Answer:
മനുഷ്യശക്തി – മനുഷ്യന്റെ ശക്തി
ഹൃദയതാളം – ഹൃദയത്തിന്റെ താളം
ആവിവണ്ടി – ആവിയാൽ ഓടുന്ന വണ്ടി
കേരളസമൂഹം – കേരളത്തിലെ സമൂഹം
ലോകബോധം – ലോകത്തെക്കുറിച്ചുള്ളബോധം
ജീവിതസമീപനം – ജീവിതത്തെ കുറിച്ചുള്ള സമീപനം
സാന്ദ്രമുദ്രകൾ – സാന്ദ്രമായ മുദ്രകൾ
മാനവികതാബോധം – മാനവികതയെ സംബന്ധിച്ച ബോധം
പുരോഗമനോന്മുഖം – പുരോഗമനത്തോട് ഉന്മുഖം ആയിരിക്കുന്നത്.
പ്രേരണാശക്തി – പ്രേരണയുടെ ശക്തി
ജീവിതമഹത്വം – ജീവിതത്തിന്റെ മഹത്വം
ഭൗതികസൗകര്യങ്ങൾ – ഭൗതികമായ സൗകര്യങ്ങൾ
മഹാവിപിനം – മഹത്തായ വിപിനം
ഇങ്ങനെ പദങ്ങൾ പ്രയോഗിക്കുന്നത് കൊണ്ട് വാക്യങ്ങൾ ചുരുക്കിപ്പറയുന്നതിനും ഉച്ചാരണം സുഗമമാക്കുന്നതിനും, ഭാഷയുടെ ഓജസ്സ് നിലനിർത്തുന്നതിനും കാവ്യാത്മകമായി പ്രയോഗിക്കുന്നതിനും സാധിക്കുന്നു
Question 8.
ഈ ഭൂമിയാകുന്നു നാം എന്ന യൂണിറ്റിന്റെ ആശയതലം ഉൾക്കൊണ്ടു സ്വതന്ത്ര സർഗാത്മകരചന നടത്തുക.രചനകൾ സമാഹരിച്ചു പ്രസിദ്ധീകരിക്കുക?
പരിസ്ഥിതി ചിത്രങ്ങളോ കവിതയോ കഥയോ സ്വന്തം യുക്തിയിൽ എഴുതുക
Answer:
ഉദാഹരണം
Question 9.
സാറാജോസഫിന്റെ അലാഹയുടെ പെണ്മക്കൾ എന്ന പുസ്തകത്തെ പരിചയപ്പെടുത്തി ഒരു ആമുഖ കുറിപ്പ് തയ്യാറാക്കുക?
Answer:
നഗരത്തിന്റെ ഒരുപാടുള്ളിൽ നഗരത്തിൽ നിന്നകന്നു നിൽക്കുന്ന ഒരു നഗരത്തിന്റെ കുപ്പ തൊട്ടിയാകുന്ന ഇടമാണ് കോക്കാഞ്ചിറ, കോക്കാഞ്ചിറ എന്ന ഗ്രാമത്തിന്റെ നെടുവീർപ്പുകളാണ് അലാഹയുടെ പെണ്മക്കൾ എന്ന പുസ്തകത്തിലൂടെ സംവദിക്കപ്പെടുന്നത്. നഗരത്തിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹമാണ് കോക്കാം ചിറയിൽ ഉള്ളത്. നഗരത്തിലെ മാലിന്യ കൂമ്പാരങ്ങൾ അടിഞ്ഞുകൂടുന്നിടമാണ് കോക്കാം ചിറ. നഗരത്തിലെ കക്കൂസ് മാലിന്യങ്ങൾ ക്കിടയിലാണ് കൊക്കാം ചിറയിലെ തലമുറകൾ വളരുന്നത്. നഗരം എത്രതന്നെ പരിഷ്കൃതമായാലും കൊക്കാം ചിറയിലെ ആളുകളിലേക്ക് ആ പരിഷ്ക്കാരങ്ങൾ സമൂഹത്തിലെ ഉന്നതർ എന്നവകാശപ്പെടുന്നവർ കടത്തി വിട്ടിരുന്നില്ല. പാർശ്വവൽക്കരിക്കപ്പെട്ട അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ജീവിത സ്വപ്നങ്ങളും അവർ ഉത്തരവാദി അല്ലാതിരിന്നിട്ടുകൂടി അവർ വഹിക്കുന്ന മാലിന്യങ്ങളുടെ മണം പേറിയ ജീവിതത്തിലൂടെ സമൂഹത്തിന്റെ മാറ്റി നിർത്തൽ മനോഭാവത്തെ പച്ചയായി അവതരിപ്പിക്കുകയാണ് സാറ ജോസഫ്.
Question 10.
എന്താണ് സമാസം?
Answer:
ഒന്നിലധികം പദങ്ങൾ ചേർത്ത് പുതിയ പദം രൂപപ്പെടുത്തുന്ന പ്രക്രിയയാണ് സമാസം ഇങ്ങനെ രൂപപ്പെട്ട പദത്തിന് സമസ്തപദം എന്ന് പേർ. ഘടകപദങ്ങളിൽ ആദ്യത്തെ പദത്തെ പൂർവ്വപദം എന്നും രണ്ടാമത്തേതിനെ ഉത്തരപദം എന്നും വിളിക്കും. സമസ്തപദത്തെ പ്രത്യയങ്ങൾ ചേർത്ത് പിരിച്ചെഴുതുന്നത് വിഗ്രഹിക്കൽ. രൂപത്തിലും അർത്ഥത്തിലും സമസ്തപദം ഏകീഭാവം കാണിക്കുന്നു. ഘടക പദങ്ങളുടെ അർത്ഥത്തിനപ്പുറം പുതിയ അർത്ഥവിശേഷങ്ങൾ സമസ്തപദം ഉല്പാദിപ്പിക്കുന്നു. ആവശ്യാനുസാരമുള്ള പുതിയ സമസ്തപദങ്ങളുടെ രൂപവത്കരണം ഭാഷയെ പുതുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു.