സാന്ദ്രസൗഹൃദം Notes Question Answer Class 8 Kerala Padavali Chapter 1

Practicing with Class 8 Malayalam Kerala Padavali Notes Pdf and സാന്ദ്രസൗഹൃദം Sandra Souhrudam Notes Questions and Answers improves language skills.

സാന്ദ്രസൗഹൃദം Question Answer Notes Std 8 Malayalam Kerala Padavali Chapter 1

Class 8 Malayalam Kerala Padavali Unit 1 Chapter 1 Notes Question Answer Sandra Souhrudam

Class 8 Malayalam Sandra Souhrudam Notes Questions and Answers

Question 1.
കാവ്യഭാഗം ഉചിതമായ ഭാഗതാളങ്ങളോടെ അവ തരിപ്പിക്കുക.
Answer:
വഞ്ചിപ്പാട്ടിന്റെ താളത്തിൽ കവിത ചൊല്ലി നോക്കാം.

Question 2.
സതീർഥ്യനെ കണ്ടപ്പോൾ കൃഷ്ണനുണ്ടായ ഓർമ്മകൾ എന്തെല്ലാം?
Answer:
സാന്ദീപനി മഹർഷിയുടെ കീഴിലുള്ള ഗുരുകുല വിദ്യാഭ്യാസ കാലത്ത് വേദശാസ്ത്രങ്ങൾ അഭ്യ സിച്ച് സൗഹൃദത്തോടെ കഴിഞ്ഞതും ഗുരുപത്നി യുടെ നിർദ്ദേശപ്രകാരം വിറക് ശേഖരിക്കാനായി കാട്ടിലേക്ക് യാത്ര പോയതും അപ്രതീക്ഷിതമായി വന്ന കൊടുങ്കാറ്റും മഴയും ഭയപ്പെടുത്തിയതും ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിൽ പരസ്പരം കൈകൾ കോർത്ത് ഒരു പൊത്തിനുള്ളിൽ നേരം പുലരും വരെ പേടിച്ചിരുന്നതും, സന്ധ്യാസമയത്ത് നമ്മെ കാണാതെ വിഷമിച്ച് ഗുരു പുലർച്ചെ തന്നെ നമ്മെ അന്വേഷിച്ചു വന്നതും ഗുരുവിനെ കണ്ടതും തണുത്ത് വിറച്ച് പേടിച്ച് വിറകും കൊണ്ടരികിൽ ചെന്നതും ഗുരുവിന്റെ പാദങ്ങളിൽ വീണു നമ സ്ക്കരിച്ചതും അദ്ദേഹം അനുഗ്രഹിച്ചതും എല്ലാം ശ്രീകൃഷ്ണൻ തന്റെ സതീർഥ്യനായ കുചേലനെ കണ്ടപ്പോൾ ഓർമ്മിക്കുന്നു.

Question 3.
പഴയകാല കാവ്യഭാഷയുടെ എന്തെല്ലാം പ്രത്യേ കതകൾ പാഠഭാഗത്തുണ്ട് ? കണ്ടെത്തിയെഴുതുക.
Answer:
സാധാരണക്കാർക്ക് പരിചിതമായ വഞ്ചിപ്പാട്ടിന്റെ ഈണത്തിലാണ് രാമപുരത്ത് വാര്യർ കുചേല വൃത്തം വഞ്ചിപ്പാട്ട് രചിച്ചത്. നതോന്നതയാണ് വഞ്ചിപ്പാട്ടിന്റെ വൃത്തം

പഴയകാല പദങ്ങൾ : ചെമ്മേ, മറന്നില്ല, കുളുർന്നു, പുക്ക്, ഉഷപ്പ്, തുരപ്പ് എന്നിങ്ങനെ ഇന്ന് പ്രചാരത്തിലില്ലാത്ത ധാരാളം പദങ്ങൾ ഈ കൃതി യിലുണ്ട്.

സാന്ദ്രസൗഹൃദം Notes Question Answer Class 8 Kerala Padavali Chapter 1

പ്രാസം

  • ആദ്യാക്ഷരപ്രാസം : കവിതയിലെ ചില വരിക ളിലെ ആദ്യത്തെ അക്ഷരം ആവർത്തിച്ചുവ ന്നിരിക്കുന്നു.
    ഉദാ:
    സാന്ദീപനീഗൃഹേ പണ്ടു സാഹസാൽ കഴിഞ്ഞതും നാം
    സാദരം വേദശാസ്ത്രങ്ങളഭ്യസിച്ചതും
  • ദ്വിതീയാക്ഷരപ്രാസം : കവിതയിലെ ചില വരി കളിലെ രണ്ടാമത്തെ അക്ഷരം ആവർ ത്തിച്ചു വരുന്നു.
    ഉദാ:
    ഗുരുപത്മിനിയോഗേന കദാചന നാമെല്ലാരും
    ഒരുമിച്ചു വിറകില്ലാഞ്ഞിട്ടു പോയതും.
  • അന്ത്യാക്ഷര പ്രാസം: കവിതയിലെ അവസാ നത്തെ അക്ഷരം ഒരുപോലെ വരുന്നതാണ് അന്ത്യാക്ഷര പ്രാസം.
    ഉദാ:
    മോഹമേറെ വളർത്തതുമുഷപ്പോളം തകർത്തതും
    ഊഹിച്ചെടുത്തു നാമെല്ലാമൊരുമിച്ചതും

Question 4.
സമാന താളമുള്ള വരികൾ കണ്ടെത്തുക
• കുശല മാർഗങ്ങളെന്നു കേൾക്കുമായിരു ന്നില്ല നീ
വിശസനം സുഖികളെ വിജ്ഞരാക്കുന്നു.
• കഥയമമ കഥയമമ കഥകളതിസാദരം
കാകുൽ സ്ഥലീലകൾ കേട്ടാൽ മതിവരാ
• നന്മ നമുക്കതേയുള്ളു ഗുരുകടാക്ഷം കൂടാതെ
ജന്മസാഫല്യം വരുമോ ജനിച്ചാലാർക്കും
Answer:
ഒന്നാമത്തെയും മൂന്നാമത്തെയും ഈരടികളാണ് സമാനത്താളത്തിലുള്ളത്. വഞ്ചിപ്പാട്ടിന്റെ ഈണ ത്തിൽ ഇവ പാടാം.

Question 5.
ശിഷ്യരുടെ പ്രതിസന്ധികളിൽ തപിക്കുന്ന ഗുരു പ്രതിസന്ധികളെ കൈ കോർത്ത് നേരിടുന്ന ശിഷ്യർ സാന്ദ്രസൗഹൃദം എന്ന കവിതയിലെ മന സ്സിൽ തങ്ങിനിൽക്കുന്ന ചിത്രങ്ങളാണല്ലോ ഇവ. നിങ്ങളുടെ വിദ്യാലയത്തിലെ സൗഹൃദാന്തരീക്ഷ ത്തെക്കുറിച്ച് ഒരനുഭവകുറിപ്പ് തയ്യാറാക്കുക.
Answer:
ഏതാനും വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവ മാണ് എന്റെ ഓർമ്മയിലേക്ക് വരുന്നത് ഞങ്ങളുടെ ക്ലാസ്സിലെ ഏറ്റവും മിടുക്കിയായ കുട്ടിയായിരുന്നു ആതിര. 2018ലെ പ്രളയകാലമായിരുന്നു അത്. പള യത്തിനുശേഷം സ്കൂൾ തുറന്നു ഒരാഴ്ച കഴി ഞ്ഞിട്ടും ആതിര മാത്രം ക്ലാസ്സിൽ വന്നില്ല. അ ഷിച്ചപ്പോൾ അറിഞ്ഞത് പ്രളയത്തിനിടയ്ക്ക് ഉണ്ടായ മഴവെളളപ്പാച്ചിലിൽ ആതിരയുടെ വീട് നഷ്ടപ്പെട്ടു എന്ന സങ്കടകരമായ വാർത്തയാണ്. ആർക്കും അപകടം ഒന്നും ഉണ്ടായില്ല എന്നത് ഒരു ആശ്വാസമാണെങ്കിലും കിടപ്പാടം നഷ്ടപ്പെട്ട അവർ ദൂരെയുള്ള ഒരു ബന്ധുവീട്ടിലാണ് താമസിക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞു.

അവളുടെ കാര്യമോർത്തു ഞങ്ങൾക്കെല്ലാം വല്ലാത്ത സങ്കടമായി ഞങ്ങളാൽ കഴിയുന്ന എന്തെ ങ്കിലും സഹായം അവൾക്കു ചെയ്തു നൽകണം എന്ന് ക്ലാസ്സിലെ കുട്ടികളെല്ലാം ചേർന്ന് തീരുമാന മെടുത്തു. എല്ലാവരും ചേർന്ന് ആതിരയ്ക്ക് ഒരു വീടുവെച്ചു നൽകാൻ കഴിയുമോ എന്ന ആശയം ഞങ്ങളുടെ മലയാളം അധ്യാപകനോട് ആണ് ആദ്യം പങ്കുവെച്ചത്. അദ്ദേഹം ഈ വിവരം സ്കൂളിലെ ഹെഡ് മാസ്റ്ററോട് പറയുകയും അദ്ദേഹം ആ വിവരം സ്കൂൾ അസംബ്ലി സമയത്തു എല്ലാവരോടുമായി പറയുകയും ചെയ്തു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും വളരെയധികം ഉത്സാഹത്തോടെ ഞങ്ങളുടെ കൂടെ നിന്നു. സമീപത്തുള്ള സ്ഥാപന ഉടമകളും ഞങ്ങളെ സഹായിച്ചു. അങ്ങനെ ഒരു വലിയ തുക പിരിച്ചെ ടുക്കാനും ഞങ്ങളുടെ കൂട്ടുക്കാരിക്ക് ഒരു കൊച്ചു വീട് വെച്ച് നൽകാനും ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങൾക്ക് വളരെയധികം സന്തോഷം നൽകിയ ഒരു അനുഭവമായിരുന്നു അത്. ആതിരയ്ക്ക് ഞങ്ങ ളുടെ സ്കൂളിൽ തന്നെ അവളുടെ പഠിത്തം തുട രാൻ കഴിഞ്ഞു എന്നതാണ് അതിലേറെ സന്തോഷം നൽകിയത്.

Question 6.
സമഭാവന വളർത്തുന്നവയായിരുന്നു പ്രാചീന ഗുരുകുലങ്ങൾ “സാന്ദ്രസൗഹൃദം” എന്ന പാഠ ഭാഗം ആസ്പദമാക്കി ഈ പ്രസ്താവന വിലയിരു ത്തുക.
Answer:
സാമൂഹികമായ ഉച്ചനീചത്വമോ സാമ്പത്തിക അസ മത്വമോ ഇല്ലാതെ എല്ലാവർക്കും തുല്ല്യമായ നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായ മായിരുന്നു ഗുരുകുലങ്ങളിൽ നിലവിലുണ്ടായിരു ന്നത്. ദരിദ്ര ബ്രാഹ്മണരായ കുചേലനും രാജകു മാരായ ശ്രീകൃഷ്ണനും തുല്ല്യമായ സ്ഥാനമായി രുന്നു സാന്ദീപനി മഹർഷിയുടെ ആശ്രമത്തിൽ ഉണ്ടായിരുന്നത്. ഇരുവരും ഒരുമിച്ചായിരുന്നു കാട്ടിൽ വിറകു ശേഖരിക്കാനും മറ്റും പോയിരു ന്നത്. തന്റെ സഹപാഠികളെ ജാതിയുടെയോ ധന ത്തിന്റെയോ വേർതിരിവില്ലാതെ തന്നെ ഒരുവനായി കാണാൻ എല്ലാ വിദ്യാർത്ഥികൾക്കും ഇതിനാൽ തന്നെ കഴിഞ്ഞിരുന്നു. സമഭാവന വളർത്തുന്നവ യായിരുന്നു പ്രാചീന ഗുരുകുലങ്ങൾ എന്ന് ഇതിൽ നിന്നെല്ലാം നമുക്ക് മനസിലാക്കാം.

Question 7.
സൗഹൃദം സാന്ദ്രമായി തീരുന്നതെപ്പോഴാണ്? വിശകലനം ചെയ്യുക?
Answer:
ദ്വാരകാപതിയായ ശ്രീകൃഷ്ണനെ കാണാനെ ത്തുന്ന ദരിദ്രനായ കുചേലന് അദ്ദേഹം ഹൃദ്യമായ സ്വീകരണമാണ് നൽകുന്നത്. സാമൂഹികമായ ഉച്ച നീചത്വമോ സാമ്പത്തിക അസമത്വമോ അവരുടെ സൗഹൃദത്തിന് വിലങ്ങുതടിയാകുന്നില്ല. ജീവിത ത്തിന്റെ വിപരീത ധ്രുവങ്ങളിൽ നിൽക്കുമ്പോഴും കൃഷ്ണകുചേലന്മാരുടെ ഇടയിൽ നിഷ്കളങ്കമായ സൗഹൃദത്തിന്റെ തെളിമ നിറഞ്ഞു നിൽക്കുന്നു.

Question 8.
മാർത്താണ്ഡാനുമുദിച്ചതും മറന്നില്ല…….
ഈ വരികളിൽ തെളിയുന്ന ആശയം വിശദീകരി ക്കുക?
Answer:
ആകസ്മികമായി വന്ന പെരുമഴയും കൊടുങ്കാറ്റും നിറഞ്ഞ രാത്രിക്ക് ശേഷം പ്രഭാതത്തിൽ ഉദിച്ചു യർന്നു വന്ന സൂര്യനെയാണിവിടെ മാർത്താണ്ഡൻ എന്നു വിശേഷിപ്പിച്ചത്. മറ്റൊരർത്ഥത്തിൽ രാമപു രത്ത് വാര്യരുടെ ദാരിദ്ര ദുഃഖത്തിന് അറുതിവരു ത്താനായി എത്തിയ മാർത്താണ്ഡവർമ്മ മഹാരാ ജാവിനെയാകാം ഇവിടെ സൂചിപ്പിക്കുന്നത്. മഹാ രാജാവിന്റെ നിർദ്ദേശപ്രകാരമാണ് രാമപുരത്ത് വാര്യർ കുചേലവൃത്തം വഞ്ചിപ്പാട്ട് എഴുതിയതെ ന്നാണ് ഐതിഹ്യം.

സാന്ദ്രസൗഹൃദം Notes Question Answer Class 8 Kerala Padavali Chapter 1

Question 9.
നന്മ നമുക്കതേയുള്ളൂ ഗുരുകടാക്ഷം കൂടാതെ
ജന്മസാഫല്യം വരുമോ ജനിച്ചലാർക്കും (കുചേലവൃത്തം വഞ്ചിപ്പാട്ട് രാമപുരത്ത് വാര്യർ)
ആചാര്യനിയോഗേനപ്പാലിക്കും ജനങ്ങൾക്കു
നാശങ്ങളൊന്നുമനുഭവിക്കയില്ലല്ലോ (എഴുത്തച്ഛൻ)
രണ്ടു കവിതാശകലത്തിലും തെളിയുന്ന ഗുരുസ ങ്കല്പം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക?
Answer:
ജീവിത വിജയം കൈവരിക്കാൻ ഗുരുകടാക്ഷം കൂടിയേ തീരൂ. പ്രതിസന്ധികളെ തരണം ചെയ്യാൻ ശിഷ്യരെ പ്രാപ്തരാക്കുന്നത് ഗുരുനാഥനാണ്. ഗുരു വിന്റെ അനുഗ്രഹമില്ലാതെ ആർക്കും ജന്മസാഫ ല്യമുണ്ടാകില്ല എന്ന വാര്യർ നന്മ ഓർമ്മിപ്പി ക്കുന്നു. ഗുരുവിന്റെ നിർദ്ദേശങ്ങൾ പാലിക്കുകയും ആദരിക്കുകയും ചെയ്യുന്നവർക്ക് ജീവിതയാത യിൽ നാശങ്ങൾ ഒന്നും സംഭവിക്കുകയില്ല. എന്നാണ് എഴുത്തച്ഛൻ പറയുന്നത്.

ഗുരു കടാക്ഷമാണ് ജീവിത്തിലെ ഏറ്റവും മഹത്ത രമായതെന്ന സന്ദേശമാണ് ഇരുകവികളും പങ്കു വെക്കുന്നത്.

Question 10.
അടിവരയിട്ട് പദങ്ങളുടെ അർത്ഥ വ്യത്യാസം വ്യക്തമാക്കുക?
• താപം പൂണ്ടു താനേ പുറപ്പെട്ട നേരം കുളുർന്നു നാം.
• വർദ്ധിച്ചു വരുന്ന സൂര്യതാപം മൂലം ജനങ്ങൾ വലഞ്ഞു.
Answer:
കവിതാഭാഗത്ത് താപം എന്ന പദത്തിന്
ദുഃഖം എന്നാണ് അർത്ഥം.
രണ്ടാമത്തെ വാക്യത്തിൽ താപം എന്ന പദത്തിന് ചൂട് എന്നാണ് അർത്ഥം.
സാന്ദ്രസൗഹൃദം Notes Question Answer Class 8 Kerala Padavali Chapter 1 1
ഗുരുവിന്റെ ഗൃഹത്തിൽ താമസിച്ച്, ഗുരുമു ഖത്തു നിന്ന് നേരിട്ട് വിദ്യ അഭ്യസിക്കുന്ന സമ്പ്രദാ യത്തെയാണ് ഗുരുകുല വിദ്യാഭ്യാസം എന്നു പറ യുന്നത്. ഉയർന്ന ജാതിയിൽപ്പെട്ടവർക്ക് മാത്രമേ ഗുരുകുല വിദ്യാഭ്യാസം നൽകിയിരുന്നുള്ളൂ. മത പരമല്ലാത്ത വിദ്യാഭ്യാസ രീതികളും ഗുരുകുല വിദ്യാ ഭ്യാസസമ്പ്രാദയത്തിൽ ഉണ്ടായിരുന്നു. സംഗീതം, ആയുധമുറകളുടെ അഭ്യാസം, ശാസ്ത്രവിഷയങ്ങ ളുടെ അഭ്യാസം, കളരിപ്പയറ്റ്, പരിചമുട്ട്, അമ്പും വില്ലും തുടങ്ങിയവ ഇതിലുൾപ്പെടുന്നവയാണ്. ഗുരു കുല വിദ്യാഭ്യാസത്തിന്റെ ശിക്ഷാരീതികൾ കർശ നമായാണ് നടപ്പാക്കിയിരുന്നത്.

വഞ്ചിപ്പാട്ടിന്റെ വൃത്തം നതോന്നതയാണ്
നതോന്നത വൃത്തത്തിന്റെ ലക്ഷണം
“ഗണം ദക്ഷരമെട്ടെണ്ണ-
മൊന്നാം പാദത്തിൽ മറ്റതിൽ
ഗണമാരെ, നില്ക്കേണം
രണ്ടുമെട്ടാമതക്ഷരേ”

രണ്ടക്ഷരം വീതമുള്ള എട്ടുഗുണം ഒന്നാം പാദ ത്തിൽ വേണം രണ്ടാം പാദത്തിൽ രണ്ടക്ഷരം വീതമുള്ള ആറര ഗണവും വേണം. രണ്ടു പാദ ത്തിലും എട്ടാമത്തെ അക്ഷരം കഴിഞ്ഞ് ഇതി വേണം എല്ലാ അക്ഷരവും ഗുരുവായിരിക്കണം ഇതാണ് നതോന്നതയുടെ ലക്ഷണം. ഒന്നാം പാദ ത്തിൽ 16 അക്ഷരവും രണ്ടാം പാദത്തിൽ പതി മൂന്ന് അക്ഷരവും ഉണ്ടായിരിക്കണം.
ഉദാ:
സാന്ദീ/പനി/ഗൃഹേ/പണ്ടു/സാഹ/സാൽക/ഴിത്ത/തുംനാം/ സാദ/രംവേ/ദശാ/സ്ത്രങ്ങ/ളഭ്യ/സിച്ചു/തും (61/2 ഗണം 13 അക്ഷരം)
ചിലപ്പോൾ മാത്രകളുടെ എണ്ണം തികയ്ക്കാൻ ലഘുക്കളെ ഗുരുകളെപ്പോലെ കണക്കാക്കി പാടു മ്പോൾ നീട്ടി ഉച്ചരിക്കേണ്ടതാവശ്യമാണ്.
സാന്ദ്രസൗഹൃദം Notes Question Answer Class 8 Kerala Padavali Chapter 1 2
സാന്ദിപനി മഹർഷിയുടെ ഗുരുകുലത്തിൽ സഹ പാഠികളായിരുന്നു ശ്രീകൃഷ്ണനും കുചേലനും പഠ നാന്തരം ശ്രീകൃഷ്ണൻ ദ്വാരകയിലെ രാജാവയി ത്തീർന്നു. കുചേലനാകട്ടെ, ആധ്യാത്മിക ജീവിത ത്തിൽ മുഴുകി ദരിദ്രനായി ജീവിതം നയിച്ചു. ഒരു ദിനം ഭാര്യയുടെ നിർദ്ദേശാനുസരണം കുചേലൻ ശ്രീകൃഷ്ണനെ കാണാൻ പുറപ്പെട്ടു. തങ്ങളുടെ ദാരിദ്യത്തിനു പരിഹാരം കാണാനായിരുന്നു കു ലൻ ദ്വരകയിലേക്കു വന്നത്. എന്നാൽ സതീർഥ്യനെ കണ്ടപ്പോൾ ആഗമനോദ്ദേശ്യം പോലും കുചേലൻ മറന്നു. ഭാര്യ കഷ്ടപ്പെട്ട് ഉണ്ടാക്കിക്കൊടുത്ത അവൽ ശ്രീകൃഷ്ണനു നൽകി. ശ്രീകൃഷ്ണനുമായി സൗഹൃദം പങ്കുവെച്ച് തിരികെ കുചേലൻ വീട്ടി ലേക്കു പോന്നു. വീട്ടിലെത്താറായപ്പോഴാണ് തന്റെ പത്നിയെക്കുറിച്ചും അവളോട് എന്തുപറയും എന്ന തിനെക്കുറിച്ചും ചിന്തിച്ചത്. എന്നാൽ സർവജ്ഞാ നിയായ ശ്രീകൃഷ്ണന്റെ കരുണാകടാക്ഷം കൊണ്ട് കുചേലന്റെ വീടും നാടും രണ്ടാം ദ്വാരകാപുരി യായിത്തീർന്നതാണ് കുചേലൻ കണ്ടത്. ഭാര്യ യോട് എല്ലാം ചോദിച്ചറിഞ്ഞ കുചേലൻ ഭഗവാന്റെ മഹിമാതിശയങ്ങളെ പത്നിക്കു പറഞ്ഞു കൊടുത്തു.

Class 8 Malayalam Kerala Padavali Notes Unit 1 ഇനി ഞാനുണർന്നിരിക്കാം
ആമുഖം

എല്ലാം മറന്നൊന്നുറങ്ങിയ യാമങ്ങൾ
എന്നേയ്ക്കുമായസ്തമിച്ചുപോയ്
ഇന്നനി നന്മിലൊരാളിന്റെ നിദ്രയ്ക്ക്
മറ്റേയാൾ കണ്ണിമ ചിമ്മാതെ കാവൽ നിന്നീടണം
ഇനി ഞാനുണർന്നിരിക്കാം നീയുറങ്ങുക……
(ഒ.എൻ.വി. – ശാർങ്ഗക പക്ഷികൾ)

കവിയെ പരിചയപ്പെടുത്തുന്നു
മലയാളത്തിലെ പ്രശസ്ത കവിയായിരുന്ന ഒ. എൻ. വി. കുറുപ്പ് 1931 മെയ് 27ന് കൊല്ലം ജില്ലയിലെ ചവറയിൽ ഒ.എൻ. കൃഷ്ണകുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിഅമ്മയുടെയും മകനായി ജനിച്ചു. ഒ.എൻ.വി. കുറുപ്പിന്റെ പൂർണ്ണനാമം ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുകുറുപ്പ് എന്നാണ്. 1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടർന്ന് 25 വർഷക്കാലം നിരവധി യൂണിവേഴ്സിറ്റി കോളേജുകളിൽ മലയാളം വിഭാഗം തലവനായി സേവനമനുഷ്ഠിച്ചു.
സാന്ദ്രസൗഹൃദം Notes Question Answer Class 8 Kerala Padavali Chapter 1 3
കേരള കലാമണ്ഡലത്തിലെ ചെയർമാൻ, കേരളസാഹിത്യഅക്കാദമി അംഗം, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, നാടക – ചലച്ചിത്രഗാന മേഖലകളിലും ഒ.എൻ.വി.യുടെ സംഭാവനകൾ മഹത്തമാണ്. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. സാഹിത്യ രംഗത്തെ സംഭാവനകളെ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം 2010-ൽ ലഭിച്ചു. 1998-ൽ കേന്ദ്ര സർക്കാരിന്റെ പത്മശ്രീ, 2011-ൽ അഗ്നിശലഭങ്ങൾ എന്ന കൃതിക്ക് പത്മഭൂഷൻ, കൂടാതെ 1971- ൽ കേരളസാഹിത്യഅക്കാദമി പുരസ്കാരവും ലഭിച്ചു.

2016 ഫെബ്രുവരി 13ന് തിരുവനന്തപുരത്ത് വച്ച് അദ്ദേഹം അന്തരിച്ചു.

പ്രധാന കൃതികൾ

  • അഗ്നിശലഭങ്ങൾ
  • ഉജ്ജയിനി
  • മരുഭൂമി
  • നറുമൊഴി
  • അക്ഷരം
  • ഭൂമിക്കൊരു ചരമഗീതം
  • വളപ്പൊട്ടുകൾ
  • സ്വയംവരം
  • കറുത്ത പക്ഷിയുടെ പാട്ട്
  • ഉപ്പ്
  • ഭൈരവന്റെ തുടി
  • നാലുമണി പൂക്കൾ
  • മയിൽപീലി

Question 1.
ഈ കവിതയുടെ ആശയം വ്യക്തമാക്കുക.
Answer:
എല്ലാം മറന്ന് മനുഷ്യൻ സന്തോഷത്തോടെ ഉറങ്ങിയ കാലം എന്നേക്കുമായി അസ്തമിച്ചിരിക്കുന്നു. ഇനി നമ്മിലൊരാളിന്റെ ഉറക്കത്തിന് മറ്റൊരാളുടെ കാവൽ ആവശ്യമാണ്. നിനക്ക് കാവലായി ഞാൻ ഉറങ്ങാ തിരിക്കാം. നീ സമാധാനമായി ഉറങ്ങിക്കൊള്ളുക. “അന്യ ജിവനെ ഉതകിക്കൊണ്ട് മറ്റുള്ളവരുടെ ജീവി തത്തെ സംരക്ഷിച്ചുകൊണ്ടും സഹായിച്ചുകൊണ്ടും സ്വന്തം ജീവൻ ധന്യമാക്കാനുണ്ട് എന്നാണ് കുമാരനാശാന്റെ ലീലയിലൂടെ പറയുന്നത്
“അന്യ ജീവനുതകി സ്വജീവിതം
ധന്യമാക്കുമ്മങ്ക വിജാതികൾ” (ലീല)

സാന്ദ്രസൗഹൃദം Notes Question Answer Class 8 Kerala Padavali Chapter 1

Question 2.
നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഷയെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഷ മലയാളമാണ്. മലയാള ഭാഷ എന്റെ മാതൃഭാഷയാണ് അതിനാൽ തന്നെ എന്റെ അമ്മയെപ്പോലെതന്നെ ഞാനതിനെ സ്നേഹിക്കുന്നു. രണ്ടാമതായ ഒരാശയം ഏറ്റവും മനോഹരമായ് ഫലപ്രദമായി അവതരിപ്പിക്കാൻ എനിക്കു കഴിയുന്നത്മ ലയാളഭാഷയിലൂടെയാണ്.

വലിയ സാഹിത്യ പാരമ്പര്യവും മഹത്തായ രച നകളും ഞാൻ ഈ ഭാഷയെ സ്നേഹിക്കുന്നു എന്ന തിന് മറ്റൊരു കാരണമാണ്. നമ്മുടെ അമ്മയ്ക്കു പുറമെ മറ്റൊരു അമ്മകൂടി നമുക്കുണ്ടെന്നാണ് മഹാകവി വള്ളത്തോൾ പറയുന്നത്. ഒരു അമ്മ നമ്മുടെ മാതൃഭാഷയായ മലയാളം തന്നെ. ലോകമെമ്പാടും മലയാളമുണ്ട്, മലയാളികളും ഉണ്ട്. ശ്രേഷ്ഠ ഭാഷാപദവിനേടിയതാണ് മലയാളം. 2000 വർഷം പഴക്കം ചെന്നതാണെന്റെ മലയാളം. എവി ടെ ചെന്നാലും ഒരു മലയാളി ഉണ്ടാകും. എവി ടെയും മലയാളമൊരു അഭിമാന ഭാഷ യാണ്. അതിനാൽത്തന്നെ മലയാളം പഠിക്കുന്നതിലും ഒരു മലയാളിയായതിലും എനിക്ക് ഒരുപാട് സന്തോ ഷവും അഭിമാനവും ഉണ്ട്.

“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന്നു, പെറ്റന്മ തൻ ഭാഷതാൻ”
സാന്ദ്രസൗഹൃദം Notes Question Answer Class 8 Kerala Padavali Chapter 1 4

Question 3.
ഈ പത്രവാർത്തയോട് നിങ്ങളുടെ പ്രതികരണമെന്താണ്? ചർച്ചചെയ്യുക.
Answer:
നമ്മുടെ ചുറ്റുമുള്ളവരുടെ കണ്ണീരൊപ്പുക എന്നത് നാം ഓരോരുത്തരുടെയും കടമയാണെന്ന് തിരിച്ചറിഞ്ഞ വിദ്യാർത്ഥികളാണ് പറമ്പിൽ എൽ. പി. സ്കൂളിലെ കുട്ടികൾ. വിദ്യഭ്യാസം എന്നതിന്റെ മഹത്തായ ലക്ഷ്യം നല്ല വ്യക്തികളെ വാർത്തെടുക്കുക എന്നതാണ്. ആ അറിവ് അതിന്റെ പൂർണ്ണമായ രീതിയിൽ തന്നെ ഉൾക്കൊണ്ട് വിദ്യാർത്ഥികൾ നമ്മുടെയെല്ലാം അഭിമാനമാണ്. പ്രായമായ സ്വന്തം മാതാപിതാക്കളെ തെരു വിൽ ഉപേക്ഷിക്കുന്ന മക്കളുള്ള ഈ കാലഘട്ടത്തിൽ അവരുടെയെല്ലാം കണ്ണ് തുറപ്പിക്കുന്നതാണ് ഈ പ്രവർത്തനം. പ്രായമായവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് നമ്മുടെ സംസ്കാ രത്തിന്റെ ഭാഗമാണ്. അത് നമ്മെ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുകയാണ് ഈ പുണ്യപ്രവൃത്തി. മനുഷ്യ സ്നേഹിയായ കുഞ്ഞുണ്ണിമാഷിന്റെ കവിതയിലെ വരികളാണ് അവർക്ക് പ്രചോദനമായത് എന്നത് ആ മഹത്വ്യക്തിക്കുള്ള ആദരം കൂടിയാണ്.

Leave a Comment