Students can use Class 7 Malayalam Adisthana Padavali Notes and വിത്തെന്ന മഹാദ്ഭുതം Vithenna Mahalbhutham Summary in Malayalam to grasp the key points of a lengthy text.
Class 7 Malayalam Vithenna Mahalbhutham Summary
Vithenna Mahalbhutham Summary in Malayalam
വിത്തെന്ന മഹാദ്ഭുതം Summary in Malayalam
എഴുത്തുകാരനെ പരിചയപ്പെടാം
ചെറുവയൽ രാമൻ: വയനാട് മാനന്തവാടി കമ്മനയിലെ ആദിവാസി കർഷകനാണ് തലക്കം ചെറിയ രാമൻ എന്ന ചെറുവയൽ രാമൻ. 1950 ജൂൺ 6ന് ജനനം. അഞ്ചാം ക്ലാസ്സ് വരെ മാത്രം പഠനം. പത്താം വയസ്സുമുതൽ കാർഷിക ജീവിതം. വയനാട്ടിൽ അന്യം നിന്ന് പോകുമായിരുന്ന നിരവധി നെൽവിത്തിനങ്ങൾ ഇദ്ദേഹം ശേഖരിച്ചു സംരക്ഷിക്കുന്നു. നെൽ വിത്തുകൾ കൂടാതെ പരമ്പരാഗത പച്ചക്കറി ഇനങ്ങളും ഔഷധ സസ്യ ങ്ങളും വിവിധ വൃക്ഷങ്ങളും ഇദ്ദേഹം തന്റെ തോട്ടത്തിൽ സംരക്ഷിച്ചു വരുന്നു. 2011-ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവ വൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരള ത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ഇദ്ദേഹമാണ്. കേന്ദ്രസർക്കാരിന്റെ ദേശീയ പ്ലാന്റ് ജീനോം സേവിയർ അവാർഡ് നേടിയിട്ടുള്ള രാമനെ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു.
പാഠസംഗ്രഹം
ഇന്ത്യയിലെ പരമോന്നത ബഹുമതികളിൽ ഒന്നായ പത്മശ്രീ നൽകി ആദരിക്കപ്പെട്ട കർഷകനാണ് ചെറുവ യൽ രാമൻ. പാരമ്പര്യമായി പകർന്നു കിട്ടിയതും കണ്ടെത്തിയതുമായ അറിവുകളും തെളിവുകളുമാണ് അദ്ദേഹം തന്റെ ആത്മകഥയിലൂടെ പങ്കുവയ്ക്കുന്നത്.
കൃഷിയിൽ വിത്തുശേഖരണത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്. എൺപതു . ശതമാനം മൂപ്പെത്തിയ വിളകളിൽ നിന്നുമാത്രം വിത്തെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ലേഖകൻ ഊന്നിപ്പറയുന്നു. വിത്തുശേഖരണത്തിലും സംസ്ക്കരണത്തിലും പരമ്പരാഗതമായി പകർന്നു വന്ന അറിവുക ളുടെ പ്രാധാന്യത്തെക്കുറിച്ച് ലേഖകൻ വ്യക്തമാക്കുന്നു. പയർ, നെല്ല്, തുടങ്ങിയ വിളകളുടെ കാര്യത്തിൽ വിത്തിന്റെ തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. വിത്തിന്റെ ഊർജ്ജവും കരുത്തും നിലനിർത്തുന്നതിൽ ശരിയായ സംരക്ഷണരീതികളുടെ പ്രാധാന്യത്തിലേക്കാണ് ചെറുവയൽ രാമൻ അടുത്തതായി വിരൽ ചൂണ്ടുന്നത്. നെല്ല് വെയിലത്തും മഞ്ഞ ത്തുമാണ് ഉണക്കുക. ഇഞ്ചി പുകയത്ത് വച്ചു പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന മുള, ഈറ്റ എന്നിവ കൊണ്ടുള്ള സംഭരണികൾ പ്രകൃതിയോട് ഇണങ്ങുന്നവയായി രുന്നു.
ഞാറ് നടുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്കാണ് ലേഖകൻ തുടർന്ന് പറയുന്നത്. വിത്ത് പാകുന്നതിനു കൃത്യമായ ഒരു കണക്കും ക്രമവും ഉണ്ട്. പണ്ട് കാലത്തെ കർഷകർ ഇതിലൊന്നും വേണ്ട വിധത്തിൽ ശ്രദ്ധിച്ചിരുന്നില്ല. വിദ്യാഭ്യാസം വന്ന തോടെ കർഷകർക്ക് കണക്ക് കൂട്ടാൻ പഠിക്കാനും കൃഷിയിൽ കൃത്യത കൊണ്ടു വരാനും സാധിച്ചു. വിളവിലെ വ്യത്യാസങ്ങൾ കണ്ടെത്താനും അവയ്ക്ക് പരിഹാരം കാണാനും വിദ്യാഭ്യാസം സഹായിച്ചു. വിത്തുകളുടെ മൂപ്പ്, വിത്തിടുന്ന സമയം, ഞാറ് പറിച്ചു നടുന്ന സമയം, വിളവെടുപ്പ്, കൃഷിയുടെ ചാക്രികതയെക്കുറിച്ചുള്ള അവബോധം എന്നിവയെല്ലാം കർഷകർ തമ്മിലുള്ള ആശയവിനിമയത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന അറിവുകളാണ്. എന്നാൽ ഇന്ന് കർഷകർ തമ്മിലുള്ള ഈ ആശയവിനിമയവും നഷ്ടപ്പെട്ടുപോകുന്ന കൃഷി നേരിടുന്ന വലിയ വെല്ലുവി ളിയാണെന്ന് ലേഖകൻ ചൂണ്ടിക്കാട്ടുന്നു.
മൊത്തത്തിൽ, ഈ ലേഖനം വിത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, അതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും വായനക്കാരിൽ അവബോധം സൃഷ്ടിക്കുന്നു. കർഷകർക്ക് ഇത് ഒരു മാർഗ്ഗരേഖയായി വർത്തിക്കും.
പദപരിചയം
തനിമ – തനതായുള്ളത്
ചിട്ട – വ്യവസ്ഥ, നിയമം
ഹൈബ്രിഡ് വിത്ത് – കാർഷിക ഗവേഷണങ്ങളിലൂടെ തയ്യാറാക്കിയ അത്യുത്പാദനശേഷിയുള്ള സങ്കരവിത്ത്
കൊമ്മ – മുളകൊണ്ടുണ്ടാക്കിയ കുട്ട
ഈറ്റ – മുളയുടെ ഒരിനം (ചെറുതും മുള്ളില്ലാത്തതും)
കച്ച – വൈക്കോൽ
ഇടവപ്പാതി – ഇടവമാസത്തിന്റെ മധ്യത്തോടടുത്ത് തുടങ്ങുന്ന മഴക്കാലം
അഭാവം – ഇല്ലാതിരിക്കൽ
ചാക്രികത – ചക്രം കറങ്ങുന്ന പോലെ ആവർത്തിക്കുന്നത് വിതയ്ക്കുക, കൊയ്യുക എന്ന ആവർത്തനം