Practicing with Std 7 Malayalam Adisthana Padavali Notes Unit 2 Chapter 4 ഫാത്തിമത്തുരുത്ത് Fathima Thuruth Notes Questions and Answers Pdf improves language skills.
Fathima Thuruth Class 7 Notes Questions and Answers
Class 7 Malayalam Adisthana Padavali Notes Unit 2 Chapter 4 Fathima Thuruth Question Answer
Class 7 Malayalam Fathima Thuruth Notes Question Answer
കവിതവായിക്കാം, ആശയം കണ്ടെത്താം
Question 1.
• ഫാത്തിമത്തുരുത്തിലേക്ക് പോകുമ്പോൾ കാണാനിടയുള്ള കാഴ്ചകൾ കവി വിവരിച്ചിരിക്കുന്നതെങ്ങനെ?
Answer:
രാത്രി വഞ്ചിയിൽ നിലാവ് കാണാനും, പൂക്കളോടു പൂക്കളെ തിരക്കാനും രാക്കിളിക്ക് മറുപാട്ട് പാടണം എന്നും കായലിൽ കിനാവു കണ്ടു പായുന്ന മീൻ കുഞ്ഞുങ്ങളെ പൂനിലാ വാൽവിരിക്കുവാനും ആണ് കവി ആഗ്രഹിക്കുന്നത്.
• രോഗബാധിതർ കിടന്നലറുന്ന കൂരകൾക്ക് എങ്ങനെ സമാശ്വാസം നൽകാമെന്നാണ് കവി ചിന്തിക്കുന്നത്.
Answer:
കൂരകൾക്കു കൈവിളക്ക് ആകണം എന്നും രോഗ ബാധിതർക്ക് ദിവ്യ ഔഷധം ആകണം എന്നും ആണ് കവി ആഗ്രഹിക്കുന്നത്
വിശകലനം ചെയ്യാം, കുറിപ്പ് തയ്യാറാക്കാം
Question 1.
തുരുത്തിലെ ജനങ്ങളുടെ സാമൂഹികജീവിതാവസ്ഥ സൂചിപ്പിക്കുന്ന വരികൾ കണ്ടെത്തി വിശകലനം
ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
രോഗബാധിതർ കിടന്നലറുമാ
കൂരകൾക്കു കൈവിളക്ക് നൽകുവാൻ
ജീവിതൗഷധം നിറച്ച സ്നേഹമേ,
പൂച്ചകൾ, അനാഥരായ നായകൾ
കാത്തിരിക്കുമീർപ്പമുള്ള പൊന്തയിൽ
രാത്രി മഞ്ഞുമാക്സ്സിയിൽ വിറയ്ക്കുമ്പോൾ
ഫാത്തിമത്തുരുത്തിലൊന്നു പോകണം
സാധാരണക്കാരിൽ സാധാരണക്കരായ പാവപ്പെട്ട ജനങ്ങൾ താമസിക്കുന്ന ഇടമാണ് ഫാത്തിമത്തുരുത്ത്, തങ്ങളുടെ പരിമിതമായ സാഹചര്യത്തിലും അങ്ങേ അറ്റം സംതൃപ്തിയോടെയാണ് അവർ ജീവിക്കുന്നത്, അത്രമേൽ പ്രകൃതി കനിഞ്ഞു നൽകിയ സമ്പാദ്യത്തിൽ അവർ അവരുടെ ചെറിയ ജീവിതം കരുപ്പിടിപ്പിക്കുന്നു, രോഗ ബാധിതരും ചെറുകൂരകളും കൊണ്ട് നിറഞ്ഞതാണ് ഫാത്തിമത്തുരുത്ത്, ആ ഇരുളിൽ പോലും സ്നേഹമാകുന്ന പ്രകാശം കൊണ്ട് ജീവിതം മനോഹരം ആക്കാൻ അവർക്കു കഴിയുന്നു
ചർച്ചചെയ്യാം
Question 1.
“ഫാത്തിമത്തുരുത്തിലൊന്നു പോകണം
രാത്രി വഞ്ചിയിൽ നിലാവ് കാണണം
പൂക്കളോടു പൂക്കളെ തിരക്കണം
രാക്കിളി കൂട്ടുപാട്ട് പാടണം”
– കവിയുടെ ഭാവനയിൽ വിടരുന്ന ഫാത്തിമത്തുരുത്തിന്റെ ഭംഗി
ഈ വരികളിൽ തെളിയുന്നതെങ്ങനെയെന്ന് ചർച്ചചെയ്യുക.
Answer:
ഫാത്തിമ തുരുത്തിന്റെ രാത്രി ഭംഗിയാസ്വദിക്കുകയാണ് കവി ഈ വരികളിൽ. രാത്രി ഓളപ്പരപ്പിൽ ഇരുന്നു രാത്രി യാത്രയുടെ ഭംഗിയിൽ നിലാവ് കാണണം എന്നാണ് കവി പറയുന്നത്. പൂക്കളോടു കാണാമറയത്ത് മറഞ്ഞ പൂക്കളെ പറ്റി തിരക്കണം എന്നും കവി പറയുന്നു. ഒപ്പം രാത്രി പാട്ടുപാടുന്ന രാക്കിളിക്ക് മറുപാട്ട് പാടണം എന്നും കവി പറയുന്നു. ഫാത്തിമത്തുരുത്തിന്റെ സൗന്ദര്യത്തെ പാടെ ഒപ്പിയെടുത്തിരിക്കുകയാണ് കവി തന്റെ വരികളിലൂടെ.
ഈണം കണ്ടെത്താം, ചൊല്ലാം
Question 1.
കവിതയുടെ ആശയവും ഭാവവും ഉൾക്കൊണ്ട് ഉചിതമായ ഈണം കണ്ടെത്തി ഒറ്റയ്ക്കും കൂട്ടായും അവതരിപ്പിക്കുക. വീഡിയോ റെക്കോഡ് ചെയ്ത് ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവയ്ക്കാം.
പ്രയോഗഭംഗി കണ്ടെത്തി ആശയം വിശദീകരിക്കാം
• പൂക്കളോടു പൂക്കളെ തിരക്കുക
• പായൽ മാലയിട്ട കൊപ്ളിമീൻ
• ജീവിതൗഷധം നിറച്ച സ്നേഹം
• ………………………………………
ഇത്തരത്തിലുള്ള കൂടുതൽ പ്രയോഗങ്ങൾ കണ്ടെത്തി അവയുടെ ഭംഗി വിശദീകരിക്കുക.
Answer:
• മുള്ളുവേങ്ങകൾ മഴപ്പെരുമ്പറ
• പട്ടണം പറന്നുകണ്ട പക്ഷിയായ്
• ജീവിതൗഷധം നിറച്ച സ്നേഹമേ
അക്ഷരങ്ങൾ ആവർത്തിച്ചു വരുമ്പോൾ വാക്കുകൾക്കു കൂടുതൽ ഭംഗിഏറുകയും വാക്യങ്ങൾ കൂടുതൽ
മനോഹരം ആകുകയും ചെയ്യും
കണ്ടെത്തി വിശദീകരിക്കാം
Question 1.
“വേനലിന്റെ മുഷ്ടിയിൽ കയ്യോന്നികൾ
പാനശീലവും ത്യജിച്ചുറങ്ങുമ്പോൾ
കാട്ടുമുല്ല വേരുണങ്ങി വീഴുമ്പോൾ
ഫാത്തിമത്തുരുത്തിലൊന്നു പോകണം”
വേനലിന്റെ കാഠിന്യം ഈ വരികളിലൂടെ കവി അവതരിപ്പിച്ചിരിക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുക
Answer:
ഫാത്തിമ തുരുത്തിലെ വേനലിന്റെ കാഠിന്യമാണ് ഈ വരികളിൽ പറയുന്നത്. ജലപാനം മറന്നു പോയ കയ്യൂന്നി ചെടിയും വേനലിന്റെ ചൂടിൽ വേരുണങ്ങിയ മുല്ല ചെടിയെയും ആണ് കവി ഇവിടെ എടുത്തു കാണിക്കുന്നത്
പ്രതികരണക്കുറിപ്പ് തയ്യാറാക്കാം
Question 1.
തുരുത്തിലെ ജീവജാലങ്ങൾ നേരിടുന്ന പരിസ്ഥിതിപ്രശ്നങ്ങളോട് പ്രതികരിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
തുരുത്തിലെ സസ്യ ലതാതികളും ജീവജാലങ്ങളും മനുഷ്യരും പലതരത്തിലുള്ള ദുരിതങ്ങൾ അതിജീവിക്കു ന്നുണ്ട്. കടുത്ത വേനലിൽ വെള്ളം കിട്ടാതെ അതിജീവിക്കുന്ന കയ്യന്യം ചെടികളും വേരുണങ്ങിയ മുല്ല ചെടികളും, ആലുകൾ ഉപേക്ഷിക്കുന്ന അനാഥരായ പട്ടിക്കുട്ടികളും പൂച്ചകളും ആരോഗ്യ പ്രശ്നങ്ങളാൽ ഉഴറുന്ന മനുഷ്യരും എല്ലാം ഫാത്തിമ തുരുത്തിൽ കാണാൻ സാധിക്കും, ഇവയെല്ലാം തന്നെ ഫാത്തിമ തുരുത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളെ അതിജീവിക്കുന്നവരാണ്.
നിവേദനം തയ്യാറാക്കാം
Question 1.
നിങ്ങളുടെ പ്രദേശം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങൾക്കു പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് അധികാരികൾക്കു നൽകാനുള്ള നിവേദനം തയ്യാറാക്കുക.
Answer:
പ്രേക്ഷകൻ
അമ്മു എസ്
കാക്കരിയിൽ
ആലപ്പുഴ
സ്വീകർത്താവ്
പഞ്ചായത്ത് പ്രസിഡന്റ്
ആലപ്പുഴ ജില്ലാ പഞ്ചായത്തു ഓഫീസ്
ആലപ്പുഴ
688532
ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് മുൻപാകെ ബോധിപ്പിക്കുന്ന നിവേദനം
വിഷയം : ഞങ്ങളുടെ പ്രദേശം നേരിടുന്ന പ്രദേശിക പ്രശ്നങ്ങൾ മുൻനിർത്തിയുള്ള നിവേദനം സർ
ഞങ്ങളുടെ പ്രദേശത്തുള്ള ജലാശയങ്ങൾ എല്ലാം തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു ഞങ്ങളുടെ പ്രദേശത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ എത്തിച്ചേരുന്ന യുവജനങ്ങൾ ഉൾപ്പടെയുള്ളവർ കുപ്പികളും പ്ലാസ്റ്റിക്ക് കവറുകളും മറ്റും ജലാശയത്തിലേക്കു വലിച്ചെറിയുകയും മലിനീകരണത്തിന് കാരണം ആകുകയും ചെയ്യുന്നു, ഇത്തരത്തിൽ ജല മലിനീകരണം നടക്കുന്നതിനാൽ ജലജീവികൾ ഇവിടെ അന്യമാകുന്നു, കുട്ടികൾക്കും പ്രായമായവർക്കും രോഗങ്ങൾ വ്യാപകം ആകുന്നു, എത്രയും വേഗം ഇതിന്റെ നടപടികൾ സ്വീകരിക്കണം എന്ന് അപേക്ഷിക്കുന്നു.
ആസ്വാദനക്കുറിപ്പ് തയ്യാറാക്കാം
Question 1.
‘ഫാത്തിമത്തുരുത്ത്’ എന്ന കവിത പരിചയപ്പെട്ടപ്പോൾ നിങ്ങളുടെ മനസ്സിൽ രൂപപ്പെട്ട ചിന്തകൾ എന്തെല്ലാം? ആശയപടം പൂർത്തിയാക്കി കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കാം.
കവിതയുടെ പ്രധാനാശയം, ആവിഷ്കാരരീതി, സവിശേഷപ്രയോഗങ്ങൾ, സമകാലികപ്രസക്തി, ആശയ പടത്തിലുള്ള പ്രസക്തമായ കാര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി ആസ്വാദക്കുറിപ്പ് തയ്യാറാക്കുക. തയ്യാറാ ക്കിയ ആസ്വാദനക്കുറിപ്പ് സ്വന്തമായും കൂട്ടുകാരുമായി ചേർന്നും ആശയം, വാക്യഘടന, പദം, അക്ഷരം, ചിഹ്നം എന്നീ തലങ്ങളിൽ എഡിറ്റ് ചെയ്ത് മെച്ചപ്പെടുത്തുക.
മലയാളത്തിലെ ആധുനിക കവികളിൽ ഒരാളാണ് കുരീപ്പുഴ ശ്രീകുമാർ. പ്രകൃതി ദുരന്തങ്ങളും പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കടന്ന് കയറ്റവും അതിക്രമവും ആധുനിക കവിതകളുടെ ഒരു പ്രധാന വിഷയം ആണ്. അത്തരത്തിൽ രചിക്കപ്പെട്ട ഒരു കവിതയാണ് ഫത്തിമത്തുരുത്ത്. മലയാളത്തിൽ ഒരു ദ്വീപിന്റെ മനോഹാരിത ഇത്രമേൽ മനോഹരമായി ഒരു കവിതയിലും ആവിഷ്കരിച്ചു കണ്ടിട്ടില്ല എന്ന് പറയാം. മനോഹരമായ പ്രകൃതി വർണ്ണനകൾ കൊണ്ടും കവിതയുടെ ആവിഷ്ക്കാരഭംഗികൊണ്ടും കവിത അങ്ങേ യറ്റം മികച്ചു നിൽക്കുന്നു. ഒരു ദ്വീപു സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യരും ജീവജാലങ്ങളും അവരുടെ പരിമിതികളും ഈ കവിതയിലൂടെ വായനക്കാരന് തിരിച്ചറിയാൻ കഴിയുന്നു. അനാഥരാകുന്ന മൃഗങ്ങളും, അന്യാധീനപ്പെട്ടു കൊണ്ടിരിക്കുന്ന സസ്യലതാതികളും ഇവിടെ കാണപ്പെടുന്നു. സാധാരണക്കാരിൽ സധാരണക്കരായ മനുഷ്യരുടെ ജീവിതം കൂടി ഈ കവിതയിൽ ആവിഷ്കരിക്കപ്പെടുന്നുണ്ട്.
കവിത പൂർത്തിയാക്കാം
Question 1.
നിങ്ങളുടെ ഭാവനയിലെ ഫാത്തിമത്തുരുത്ത് എങ്ങനെയുള്ളതാണ്? ഇതേ താളത്തിലും ഈണത്തിലും കവിത എഴുതുക.
Answer:
പരിമിതമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ദ്വീപു നിവാസികളും അവരുടെ കഥനങ്ങളും നിറഞ്ഞ ഒരു സ്ഥലമാണ് ഫാത്തിമത്തുരുത്ത്.
തെങ്ങോല തുഞ്ചത്തൂഞാലിലാടുന്ന കുഞ്ഞാറ്റ കിളികളെ കാണണം
തെക്കേ വരമ്പത്തെ തെച്ചിപ്പൂകൊമ്പത്തെ കുഞ്ഞിപ്പഴങ്ങൾ തിന്നണം
ഫാത്തിമത്തുരുത്തിലൊന്നു പോകണം.
തുടർപ്രവർത്തനങ്ങൾ
Question 1.
കരകവിഞ്ഞും ജീവിതം! കൈകൾ കോർത്ത് സ്നേഹത്തുരുത്തിലേക്ക്…ആശയം വിശദമാക്കുക ?
Answer:
കരയിൽ മാത്രമല്ല കരകവിഞ്ഞും ദ്വീപുകളിലും മണ്ണുള്ള എല്ലായിടത്തും ജീവനുകൾ ഉണ്ട് എന്നും, ജീവനുകൾ ഉള്ള എല്ലായിടങ്ങളിലും സ്നേഹം അനിവാര്യമാണ് എന്നും ഈ വരികൾ ധ്വനിപ്പിക്കുന്നു
അറിവിലേക്ക്
ആധുനികാനന്തരതലമുറയിലെ ശ്രദ്ധേയനായ മലയാളകവിയാണ് കുരീപ്പുഴ ശ്രീകുമാർ. ആഫ്രോ ഏഷ്യൻ യങ്ങ് റെറ്റെഴ്സ് കോൺഫറൻസിൽ ഇന്ത്യയേയും, ദേശീയ കവിസമ്മേളനത്തിൽ മലയാളത്തേയും പ്രതിനിധീകരിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ കുരീപ്പുഴയിൽ 1955 ഏപ്രിൽ 10ന് പി.എൻ. ശാസ്ത്രിയുടേയും കെ.കമലമ്മയുടേയും മകനായി ജനിച്ചു. കൊല്ലം എസ്.എൻ കോളേജിൽ പഠിച്ചു. കേരള സർവ്വകലാശാലാ യുവജനോത്സവത്തിൽ കവിതാരചനയ്ക്ക് ഒന്നാം സ്ഥാനം (1975) ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പിൽ ജീവനക്കാരനായിരുന്നു. ജാതിമത വിശ്വാസിയല്ല.
ഒരു ഹൈന്ദവദേവന്റെ പേരിലുള്ളതായതിനാൽ ശ്രീപദ്മനാഭസ്വാമി പുരസ്കാരം അദ്ദേഹം നിരസിക്കുകയുണ്ടായി.
ഓർത്തിരിക്കാൻ
- എല്ലായിടങ്ങളിലും ജീവിതങ്ങൾ ഉണ്ട്.
- സ്നേഹം ആണ് ജീവിതത്തിനാധാരം.
- പ്രകൃതിയെ സംരക്ഷിക്കുക.
Class 7 Malayalam Adisthana Padavali Notes Unit 2 സ്നേഹസുന്ദരപാതയിലൂടെ
കവിതയും പരിസ്ഥിതിയും തമ്മിലുളള ചേർച്ചയും ഇണക്കവും പരിചയപ്പെടുന്ന യൂണിറ്റ് ആണ് ഇത്. മനുഷ്യന് പ്രകൃതിയോടും സമൂഹത്തോടും ഉണ്ടാകേണ്ട ചില ഉത്തരവാദിത്തങ്ങളെ തിരിച്ചറിയാൻ സഹായിക്കുകയാണ് ഈ പാഠഭാഗം. പരിസ്ഥിതി കവിയായ സുഗതകുമാരി പങ്കു വെയ്ക്കുന്ന പ്രകൃതി ബോധമാണ് ഈ കവിതകളിൽ നിറയുന്നത്.
Question 1.
ഈ ചിത്രം നിങ്ങളുടെ മനസ്സിൽ ഉണർത്തിയ ചിന്തകൾ പങ്കുവയ്ക്കുക. കാടും കടലും തമ്മിലുള്ള സാദൃശ്യഭംഗി കവിതയിൽ ആവിഷ്കരിച്ചിരിക്കുന്നതെങ്ങനെ? ചർച്ചചെയ്യുക.
Answer:
കാടും കടലും ഈ വന്മഴപെയ്ത്തിൽ ഒന്നാകുന്നു എന്ന ചിന്തയാണ് കവി ഈ വരികളിലൂടെ അവതരിപ്പിക്കുന്നത്. ആർത്തു പെയ്യുന്ന മഴയിൽ കാടിന് കിട്ടുന്ന ചിറകിൽ കടലിനോടു ചേർന്ന് നാം ഒന്നായി മാറും എന്ന ചിന്തയും പ്രകൃതിയുടെ താളത്തിൽ ഒന്നായി ലയിക്കേണ്ട മനുഷ്യരാണ് നാം എന്നും തിരിച്ചറിയുകയാണ് കവി.