Practicing with Class 5 Malayalam Adisthana Padavali Notes Pdf Unit 1 Chapter 1 റ്റോമോയിലെ കായികമേള Tomoyile Kayikamela Notes Questions and Answers Pdf improves language skills.
Tomoyile Kayikamela Class 5 Notes Questions and Answers
Class 5 Malayalam Adisthana Padavali Notes Unit 1 Chapter 1 Tomoyile Kayikamela Question Answer
Class 5 Malayalam Tomoyile Kayikamela Notes Question Answer
വായിക്കാം കണ്ടെത്താം എഴുതാം
Question 1.
റ്റോമോളിലെ കായികമേളയുടെ സവിശേഷതകൾ കണ്ടെത്തി എഴുതൂ.
Answer:
പണം കൊടുത്തു വാങ്ങുന്ന സാമഗ്രികളുടെയൊന്നും സഹായമില്ലാതെയാണ് കൊബായാഷി മാസ്റ്റർ സ്കൂൾ കായികമേള സംഘടിപ്പിച്ചത്. വിദ്യാലയചുറ്റുപാടുകളെ തന്നെ കായികമേളയ്ക്ക് വേണ്ടി സർഗാത്മകമായി രൂപപ്പെടുത്തുകയാണ് ചെയ്തത്.
റ്റോമോയിലെ രീതികൾ
Question 1.
‘ഓരോ കുട്ടിയേയും പരിഗണിച്ചായിരുന്നു റ്റോമോയിലെ കായികമേള.’ എങ്ങനെയൊക്കെയാണ് കൊബായാഷി മാസ്റ്റർ ഓരോരുത്തരെയും പരിഗണിച്ചിരുന്നത്? കൊബായാഷി മാസ്റ്ററുടെ ഈ സവിശേഷരീതിയെക്കുറിച്ച് ചർച്ച ചെയ്യൂ. നിങ്ങളുടെ കണ്ടെത്തലുകളെല്ലാം ചേർത്ത് കുറിപ്പ് തയ്യാറാക്കുമല്ലോ.?
Answer:
ചുറ്റുപാടുകളും ആയി ബന്ധമുള്ളവരായതിനാൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഈ പരിപാടികളിൽ പങ്കെടുക്കാനും മികവുകൾ തെളിയിക്കാനും കഴിഞ്ഞു. മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ മാറ്റിനിർത്താറില്ല. റഫറി ആകുന്നതിലൂടെ മത്സരത്തിൽ കൂടുതൽ നിയന്ത്രണാധികാരവും പങ്കാളിത്തവും അവർക്ക് ലഭിക്കുന്നു.
![]()
രസികൻ പ്രയോഗങ്ങൾ
Question 1.
പാഠം വായിച്ചപ്പോൾ രസകരമായ ചില വാക്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ? മിന്നൽ വേഗത്തിൽ തകാഹാഷി അവരെ കടന്നു മുകളിലേക്ക് പോയി.
ഇവിടെ അടിവരയിട്ട ഭാഗം നോക്കു.
വളരെ പെട്ടെന്ന് എന്നു പറയാനാണ് മിന്നൽ വേഗത്തിൽ എന്നു പ്രയോഗിച്ചിരിക്കുന്നത്.
ഒരു വാക്യം കൂടി.
കരിമീൻ തടിയൻ ജീവനുള്ളതുപോലെ അങ്ങോട്ടുമിങ്ങോട്ടും ഇളകിയാടാൻ തുടങ്ങും. സാധാരണ പറയുന്ന രീതിയിലല്ലാതെ, ഇതുപോലെ കാര്യങ്ങൾ അവതരിപ്പിക്കുന്ന ധാരാളം വാക്യങ്ങൾ ഈ പാഠത്തിലുണ്ട്. അവ കണ്ടെത്തിയെഴുതു?
Answer:
- പ്രയോഗം
- പ്രയാസപ്പെടുക
- വെള്ളം കുടിക്കുക
- നട്ടംതിരിയുക
- അടിപൊളി
- തേച്ചിട്ട് പോയി
- ചെത്തി നടക്കുക
- ഭയങ്കരം
- അസാധ്യം
വെള്ളം കുടിക്കുക എന്ന പ്രയോഗത്തിന് പാഠഭാഗത്ത് ഉപയോഗിച്ചിരിക്കുന്ന അർത്ഥം ബുദ്ധിമുട്ടുക എന്നതാണ്. ആഴത്തിൽ മുങ്ങിപ്പോകുമ്പോൾ രക്ഷയില്ലാതെ വരുന്ന അവസരത്തിൽ വെള്ളം കുടിച്ചു പോകുന്നു. ഈ അർത്ഥത്തിൽ അല്ലാതെ പ്രയാസപ്പെടുക എന്ന ആശയത്തിൽ ഊന്നിയാണ് വെള്ളം കുടിക്കുക എന്ന പ്രയോഗം രൂപപ്പെട്ടത്. വെള്ളവുമായോ വെള്ളം കുടിക്കുന്നതുമായോ ബന്ധമില്ലാത്ത ഒരു സന്ദർഭത്തിൽ ഈ ശൈലി പ്രയോഗിക്കുന്നത് സന്ദർഭത്തിലെ ഏറ്റവും കൃത്യമായ ആശയം എത്തിക്കുന്നതിനാണ്.
ചേരുമ്പോഴും പിരിയുമ്പോഴും
Question 1.
‘ഒരപൂർവത’ എന്ന വാക്ക് നോക്കൂ. ഒരു, അപൂർവത എന്നീ രണ്ടു പദങ്ങൾ ചേർന്നിരിക്കുന്നു. ഇങ്ങനെ രണ്ടു വാക്കുകൾ ചേർത്ത് ഒറ്റവാക്കാക്കി എഴുതിയ മറ്റു പദങ്ങൾ പാഠത്തിൽനിന്ന് കണ്ടെത്തൂ. അവയെ മുകളിൽ കൊടുത്ത രീതിയിൽ വെവ്വേറെ വാക്കുകളാക്കി എഴുതുകയും വേണം.
Answer:
| മൂന്നുകാലിലോട്ടം | മൂന്നുകാലിൽ ഓട്ടം |
| കായികമേളയ്ക്കുണ്ടായിരുന്നു | കായിക മേളയ്ക്കുണ്ടായിരുന്നു |
| പങ്കെടുക്കാനാവാത്ത | പങ്കെടുക്കാൻ ആവാത്ത |
| ഊഴമവസാനിച്ചു | ഊഴം അവസാനിച്ചു |
മത്സരങ്ങളല്ലാത്ത കളികൾ
Question 1.
റ്റോമോയിലും നമ്മുടെ സ്കൂളുകളിലും നടക്കുന്ന കായികമേളകളും മറ്റു പല കളികളും മത്സരങ്ങളാണ്. അവയിൽ ജയവും തോൽവിയുമുണ്ട്.നിങ്ങൾ ജയവും തോൽവിയും ഇല്ലാത്ത കളികൾ കളിക്കാറുണ്ടോ? അങ്ങനെയുള്ള ചില കളിയനുഭവങ്ങൾ പരിചയപ്പെടാം.?
Answer:
ജയവും തോൽവിയും ഇല്ലാത്ത കളി എന്നത് എത്ര മനോഹരമായ ആശയമാണ്. ആരും വിജയിക്കുന്നവനോ, തോൽക്കുന്നവനോ ആകുന്നില്ല എന്നുള്ളതാണ് ഈ കളിയുടെ പ്രത്യേകത. ഒരുമിച്ചു സന്തോഷിക്കുക എന്നതിലുപരി വിജയിയ്ക്കുന്നവനുള്ള സന്തോഷവും തോൽക്കുന്നവന്റെ പിടച്ചിലും ജീവിതത്തിൽ അനിവാര്യമല്ല എന്ന തിരിച്ചറിവ് ഇത്തരം കളികളിലൂടെ നടക്കുന്നു. പ്രദേശികമായി നിലവിലുള്ള കളികൾ അദ്ധ്യാപികയുടെ നേതൃത്ത്വത്തിൽ കളിക്കുക.
![]()
തുടർപ്രവർത്തനങ്ങൾ
Quetsion 1.
നാടൻ കളികളുടെ പേരും ചിത്രവും ചേർത്തു കളി പതിപ്പ് തയ്യാറാക്കുക
Answer
- ആലവട്ടം കളി
- ദായക്കളി | കവടി കളി
- അത്തള പിത്തള തവളാച്ചി
- അമ്മാനക്കളി
- അംബേ റസക
- അല്ലി മുല്ലി ചമ്മന്തി
- ആകാശം ഭൂമി
- ആട്ടക്കളം കുത്തൽ
- ആട്ടക്കളം
- ആരുടെ കയ്യിൽ മോതിരം
- ഇട്ടൂലി
- ഉപ്പ് കളി
ഓർത്തിരിക്കാൻ
- കളികൾ കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ വർധിപ്പിക്കുന്നു
- കൊബായാഷി മാഷ് നല്ല ഒരു അധ്യപകൻ ആണ്
- സമൂഹത്തിനു പ്രയോജനകരമായ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു തലമുറയെ വാർത്തെടുക്കൻ കോബയാഷി മാഷ് പ്രവർത്തിക്കുന്നു
- കൊബയാഷി മാഷ് സഹജീവികളോട് അലിവ് കാണിക്കുന്നു
- എല്ലവരെയും നമ്മൾ പരിഗണിക്കേണ്ടവരാണ് എന്ന തിരിച്ചറിവ് നൽകുന്നു

Class 5 Malayalam Adisthana Padavali Notes Unit 1 കളിയല്ല കളി

ആമുഖം
കായികവും മാനസികവുമായ ശേഷികളുടെ ഏകോപനം കളികളിൽ നടക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ കായിക ശേഷികളുടെ പ്രകടനമാണ് കളികൾ. എന്നാൽ ഈ കായിക പ്രകടനങ്ങൾക്ക് തുണയായി ബുദ്ധിപരവും ചിന്താപരവും സർഗാത്മകവുമായ ഇടപെടലുകൾ കൂടി കളികൾ ഉൾക്കൊള്ളുന്നു. കളികളാണ് കുട്ടികളുടെ വളർച്ചയ്ക്ക് കരുതലാകുന്നത്. കളികളിലൂടെ കുട്ടികൾ പുതിയൊരു സമൂഹജീവിയായി മാറുന്നു. സമൂഹത്തിന്റെ നിയമങ്ങളും സഹകരണ സഹവർത്തിത രീതികളും കുട്ടികൾ പലവിധ കളികളിലൂടെ അറിയുന്നു. ചെറിയ ചെറിയ നിയമങ്ങളെ അനുസരിക്കാനും പഠിക്കുന്നു. കുട്ടികൾ കളികളിലൂടെ സ്വായത്തമാക്കുന്ന മൂല്യങ്ങൾ തിരിച്ചറിയുന്നതിനായാണ് ഈ യൂണിറ്റ്. കളിച്ചും പഠിച്ചും കളികളിലൂടെ നമുക്ക് മുന്നേറാം, മനസും ശരീരവും കളികളിലൂടെയാണ് ഏകാഗ്രമാകുന്നതും വികാസം പ്രാപിക്കുന്നതും
പാരസംഗ്രഹം
മണൽപ്പരപ്പും മൈതാനവും പറമ്പുകളുമെല്ലാം അങ്ങനെ കളിസ്ഥലങ്ങളായും സാംസ്കാരിക വിനിമയത്തിനുള്ള പൊതുവിടങ്ങളായും വളർന്നു. ഒന്നിച്ച് കളിച്ചും ചിരിച്ചും സുഖദുഃഖങ്ങൾ തമ്മിൽ പങ്കുവെച്ചും വളർന്നവർക്കിടയിൽ മതേതരത്വം അടക്കമുള്ള ഭരണഘടനാ മൂല്യങ്ങൾ ശക്തിപ്പെട്ടു. മാനവികത പോലുള്ള നവോത്ഥാന മൂല്യങ്ങളും കളികളിലൂടെ വേരുറച്ചു.
ആരെയും പുറത്തു നിർത്താതെ, ഭിന്നശേഷിക്കാരടക്കമുള്ള എല്ലാവരെയും ഉൾപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്യുന്ന, ‘റ്റോമോയിലെ കായികമേള’ ടോട്ടോച്ചാൻ എന്ന കൃതിയിൽ നിന്നെടുത്തതാണ്. കണ്ണനോടൊപ്പം ബാലലീലകളിൽ ഏർപ്പെടുന്ന കൂട്ടുകാരെയാണ് കാട്ടിലെ കളികൾ എന്ന കവിതാ ഭാഗത്തിലൂടെ ചെറുശ്ശേരി ചിത്രീകരിക്കുന്നത്. തുല്യത, ലിംഗനീതി തുടങ്ങിയ ഭരണഘടനാ മൂല്യത്തെ അടിസ്ഥാനമാക്കി പെൺകുട്ടികൾക്കും തുല്യ പങ്കാളിത്തം ഉണ്ടാകണമെന്ന ആശയമാണ് ‘പന്തു കളിക്കാനൊരു പെൺകുട്ടി’ എന്ന കഥയിൽ സൂചിപ്പിക്കുന്നത്. വിശാലാർത്ഥത്തിൽ, മനുഷ്യ ജീവിതത്തിന്റെ പ്രധാന ഭാഗം തന്നെയാണ് കളികൾ എന്ന സന്ദേശമാണ് ഈ യൂണിറ്റിൽ പ്രകടമാകുന്നത്.
![]()
പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ
Question 1.
നിങ്ങളും ധാരാളം കളിക്കുന്നവരാണ്. വീട്ടിലും സ്ക്കൂളിലും കൂട്ടുകാരോടൊത്ത് നിങ്ങൾ കളിക്കാറുണ്ട്. വീട്ടിൽ ഒറ്റയ്ക്കും ചില കളികൾ കളിച്ചിട്ടുണ്ടാവും. നിങ്ങളുടെ ഏതെങ്കിലും ഒരു കളിയനുഭവം പറഞ്ഞുനോക്കിയാലോ? എല്ലാവരും പറയണേ…?
Answer:
- നിങ്ങളുടെ ഓർമയിലുള്ള നല്ല കളിയനുഭവങ്ങൾ കൂട്ടുകാരുമായി പങ്കുവയ്ക്കുക
- നിങ്ങളെ കുടുകുടെ ചിരിപ്പിച്ചതോ ദുഖിപ്പിച്ചതോ ആകാം പങ്കുവെയ്ക്കുക
തുടർപ്രവർത്തനം
Question 1.
‘കാല്യവേള മുഴുക്കെ, യൊടിഞ്ഞൊരു ചില്ലയാലേ കളിച്ചുകൊണ്ടങ്ങനെ ഈ മണലിലിരുന്നുരുളീടുമെ ന്നോമനേ, നിനക്കെന്തൊരത്യാനന്ദം! (കളിക്കോപ്പുകൾ ബാലാമണിയമ്മ) ആശയം വ്യക്തമാക്കുക?
Answer:
കളിക്കോപ്പായി ഒടിഞ്ഞ ചില്ല മാത്രമുള്ളപ്പോഴും മാനസികമായ ഏകാഗ്രതയുള്ളതുമൂലം കുട്ടിക്ക് അത്യാനന്ദം ലഭിക്കുന്നു എന്നാണ് കവിയത്രി പറയുന്നത്.