Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും

By reviewing Std 6 Social Science Notes Pdf Malayalam Medium and ജനാധിപത്യവും അവകാശങ്ങളും Class 6 Social Science Chapter 10 Question Answer Notes Malayalam Medium, students can improve their conceptual understanding.

Class 6 Social Science Chapter 10 Notes Malayalam Medium ജനാധിപത്യവും അവകാശങ്ങളും

Democracy and Rights Class 6 Notes Malayalam Medium

Question 1.
ജനാധിപത്യ ഗവൺമെന്റുകളുടെയും ജനാധിപ ത്യേതര ഗവൺമെന്റുകളുടേയും സവിശേഷതകൾ താരതമ്യം ചെയ്യുക ?
Answer:
ജനപ്രതിനിധികൾ നടത്തുന്ന ഭരണക്രമത്ത ജനാധിപത്യ ഗവൺമെന്റ് എന്നു പറയുന്നു. എന്നാൽ ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തി കളോ സ്വന്തം ഇഷ്ടാനുസരണം നടത്തുന്ന ഭര ണക്രമമാണ് ജനാധിപത്യേതര ഭരണവ്യവസ്ഥ.

Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും 1

Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും

Question 2.
ജനാധിപത്യ ഗവൺമെന്റുകളുടെ മേന്മകൾ എന്തെല്ലാം ?
Answer:
ലോകത്ത് ഭൂരിഭാഗം രാജ്യങ്ങളും സ്വീകരിച്ചിരി ക്കുന്നത് ജനാധിപത്യ ഭരണക്രമമാണ്. ജനാധിപത്യ ഗവൺമെന്റിന്റെ മേന്മകൾ.

  • ജനാഭിലാഷം മാനിക്കുന്നു.
  • വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നു.
  • ഭരണാധികാരികളും ജനങ്ങളും ഒരേ നിയമ ത്തിന് വിധേയരാണ്.
  • ഭരണാധികാരികൾ ജനങ്ങളോട് കടപ്പെട്ടിരി ക്കുന്നു.

Question 3.
മനുഷ്യാവകാശങ്ങൾ എന്നാൽ എന്ത് ? മനുഷ്യാ വകാശങ്ങളുടെ സംരക്ഷണത്തിന് കൈക്കൊണ്ടി ട്ടുള്ള പ്രധാന നടപടികൾ എന്തെല്ലാം ?
Answer:
മനുഷ്യവംശത്തിലെ ഒരു അംഗം എന്ന നിലയിൽ എല്ലാവർക്കും ഒരുപോലെ ലഭ്യമായിരിക്കേണ്ട അവകാശങ്ങളാണ് മനുഷ്യാവകാശങ്ങൾ. മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടി ഇന്ത്യാ ഗവൺമെന്റ് ദേശീയ തലത്തിലും സംസ്ഥാന തല ത്തിലും നിരവധി നടപടികൾ കൈക്കൊണ്ടിട്ടു ണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് ദേശീയ മനു ഷ്യാവകാശ കമ്മീഷന്റെയും സംസ്ഥാന മനുഷ്യാ വകാശ കമ്മീഷനുകളുടെയും രൂപീകരണം.

Question 4.
അവകാശവും കടമയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുക.
Answer:
അവകാശങ്ങളും കടമകളും സ്വഭാവത്തിൽ സ്വത ന്തമാണ്. പൗരന്മാർക്ക് മെച്ചപ്പെട്ട ജീവിതം കൈവ രിക്കുന്നതിനും തന്റെ ശേഷിയും കഴിവും വിക സിപ്പിക്കുന്നതിന് സഹായകമായതും സമൂഹവും രാഷ്ട്രവും ഉറപ്പുനൽകുന്നതുമായ വ്യവസ്ഥക ളാണ് ‘അവകാശങ്ങൾ, മറുവശത്ത്, ധാർമികമോ നിയമപരമോ ആയ ബാധ്യതകളാൽ ഒരാൾ പ്രതീക്ഷിക്കുന്നതോ ചെയ്യേണ്ടതോ ആയ ഒരു കാര്യത്തെ ‘കടമ’ സൂചിപ്പിക്കുന്നു.

ഇന്ത്യയിൽ ഓരോ പൗരനും സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള പ്രത്യേകാവകാശം നൽകിയിട്ടു ണ്ട്. എന്നാൽ മറ്റൊരാൾക്ക് താൻ ചെയ്യാൻ ആഗ ഹിക്കുന്ന എന്തെങ്കിലും പ്രവൃത്തി ചെയ്യുമ്പോൾ മാത്രമേ ഈ അവകാശങ്ങൾ നടപ്പിലാക്കാൻ കഴി യു.

കൂടാതെ, സമൂഹത്തിൽ ജീവിക്കുന്ന മറ്റ് വ്യക്തികളുടെയും അവകാശങ്ങൾ സംരക്ഷിക്കു വാൻ പൗരന്മാർക്ക് കടമയുണ്ട്. അതിനാൽ കട മയും അവകാശങ്ങളും പരസ്പരം ബന്ധപ്പെട്ടി രിക്കുന്നു. ഒരു വ്യക്തിയിൽ നിന്നും ഒരു കടമ ലംഘനം ഉണ്ടാകുമ്പോൾ മറ്റൊരാളുടെ അവകാശ ലംഘനമാണ് അവിടെ സംഭവിക്കുന്നത്.

Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും

Question 5.
ജനാധിപത്യ ഭരണക്രമത്തിനുവേണ്ടി നടന്ന സമ രങ്ങൾക്ക് ഉദാഹരണങ്ങൾ കണ്ടെത്തുക ?
Answer:

  • ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം
  • ഫ്രഞ്ച് വിപ്ലവം
  • അമേരിക്കൻ സ്വാതന്ത്ര സമരം
  • ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര യുദ്ധം

Question 6.
ഏതൊക്കെ ഭരണക്രമങ്ങളാണ് ലോകത്ത് നില നിൽക്കുന്നത് ?
Answer:

  • രാജവാഴ്ച
  • പട്ടാളഭരണം
  • സുൽത്താൻഭരണം
  • ജനാധിപത്യഭരണം

Question 7.
കൂടുതൽ രാജ്യങ്ങളും അവിടുത്തെ ഗവൺമെന്റു കളും കണ്ടെത്തി പട്ടിക വിപുലീകരിക്കുക.
Answer:
Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും 2

Question 8.
ജനാധിപത്യ-ജനാധിപത്യേതര ഗവൺമെന്റുക ളുടെ സവിശേഷതകൾ താരതമ്യം ചെയ്ത് കുറിപ്പ് തയാറാക്കുക.
Answer:
ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുടെ ഭരണ സംവിധാനത്തെയാണ് ജനാധിപത്യ ഗ വൺമെന്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തി കളോ സ്വന്തം ഇഷ്ടാനുസരണം നടത്തുന്ന ഭര ണക്രമമാണ് ജനാധിപത്യേതര ഭരണവ്യവസ്ഥ. ജനാധിപത്യ സംവിധാനത്തിൽ, ജനങ്ങൾ സ്വന്തം പ്രതിനിധികളെ തിരഞ്ഞെടുക്കുകയും വോട്ടവകാ ശം, രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കാനുള്ള അവകാശം തുടങ്ങിയ മൗലികാവകാശങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നു.

ജനാധിപത്യേതര സർക്കാരിൽ, അധികാരം പാരമ്പര്യമായി റുകയോ പിടിച്ചെടുക്കുകയോ ചെയ്യുന്നു. അതു പോലെതന്നെ ജനങ്ങളുടെ മൗലികാവകാശ ങ്ങൾക്ക് ജനാധിപത്യേതര ഗവൺമെന്റിൽ പ്രാധാ ന്യമില്ല. കൈമാ ജനാധിപത്യ ഗവൺമെന്റിൽ ആളുകൾക്ക് സർക്കാ രിനെയും അതിന്റെ നയങ്ങളെയും വിമർശിക്കാം. എന്നാൽ ജനാധിപത്യേതര സംവിധാനത്തിൽ ആളുകൾക്ക് സർക്കാരിനെയും അതിന്റെ നയങ്ങ ളെയും വിമർശിക്കാൻ അധികാരമില്ല.

ജനാധിപത്യ വ്യവസ്ഥയിൽ, ജനങ്ങൾക്ക് അഭി പ്രായ സ്വാതന്ത്യവും അവകാശങ്ങളും നിയമപ രമായി ഉറപ്പു നൽകുകയും ഭരണാധികാരികൾ നിയമത്തിന് വിധേയരായി പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ ജനാധിപത്യേതര സംവിധാ നത്തിൽ ജനങ്ങൾക്കുള്ള അഭിപ്രായ സ്വാത ന്ത്ര്യവും അവകാശങ്ങളും പരിമിതമാണ്. അതോ ടൊപ്പം ഭരണാധികാരി നിയമത്തിന് അതീതനാ ണ്, കാരണം അവർ തീരുമാനിക്കുന്നതാണ് നിയ

Question 9.
ഏതുതരം ഭരണരൂപം നിലനിൽക്കുന്ന രാജ്യത്ത് ജീവിക്കാനാണ് നിങ്ങൾ കൂടുതൽ ഇഷ്ടപ്പെടു ന്നത് ? കാരണം വിശദമാക്കുക.
Answer:
ജനാധിപത്യ ഭരണ രൂപം നില നിൽക്കുന്ന രാജ്യത്ത് ജീവിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.മറ്റുള്ള സമ്പ്രദായങ്ങളെ അപേക്ഷിച്ച് അതിനുള്ള മേന്മകളാണ് ഇതിനു കാരണം. ജനാധിപത്യ സംവിധാനത്തിൽ, ജനങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നു, വ്യക്തികളുടെ സ്വാതന്ത്ര്യം സംര ക്ഷിക്കപ്പെടുന്നു, ഭരണാധികാരികളും ജനങ്ങളും ഒരേ നിയമത്തിന് വിധേയമാണ്. ഭരണാധികാരി കൾ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു.

Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും

Question 10.
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോ ധിച്ച് ജനാധിപത്യവുമായി ബന്ധപ്പെട്ടവയ്ക്ക നേരെ അടയാളവും ജനാധിപത്യതര ഗവൺ മെന്റുമായി ബന്ധപ്പെട്ടവയ്ക്കുനേരെ ഈ അടയാ ളവും രേഖപ്പെടുത്തുക.

  • കൃത്യമായ കാലപരിധിയിൽ തിരഞ്ഞെടുപ്പു നടക്കുന്നു.
  • തലമുറകളായി കൈമാറുന്ന ഭരണക്രമം
  • ജനപ്രതിനിധികളുടെ ഭരണം
  • രാജാവിന്റെ സുൽത്താന്റെ പട്ടാള മേധാവിയുടെ ഭരണം
  • വ്യക്തിസ്വാതന്ത്ര്യം നിലനിൽക്കുന്നു
  • കോടതികൾക്ക് നിയന്ത്രണം
  • ജനാഭിപ്രായം മാനിക്കുന്നു.

Answer:

  • കൃത്യമായ കാലപരിധിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നു — ✓
  • തലമുറകളായി കൈമാറുന്ന ഭരണക്രമം — ✗
  • ജനപ്രതിനിധികളുടെ ഭരണം — ✗
  • രാജാവിന്റെ സുൽത്താന്റെ പട്ടാളമേധാവി യുടെ ഭരണം — ✗
  • വ്യക്തി സ്വാതന്ത്ര്യം നിലനിൽക്കുന്നു — ✓
  • കോടതികൾക്ക് നിയന്ത്രണം — ✗
  • ജനാഭിപ്രായം മാനിക്കുന്നു — ✓

Question 11.
എന്താണ് അവകാശം?
Answer:
ഒരു പൗരന് മെച്ചപ്പെട്ട ജീവിതം കൈവരിക്കുന്ന തിനും തന്റെ ശേഷിയും കഴിവും വികസിപ്പിക്കു ന്നതിന് സഹായകമായതും സാമൂഹവും രാഷ്ട്രവും ഉറപ്പുനൽകുന്നതുമായ വ്യവസ്ഥക ളാണ് അവകാശങ്ങൾ,

Question 12.
പഠിക്കാനുള്ള അവകാശം കുട്ടിയുടെ അവകാശ മാണെന്ന് മനസ്സിലായല്ലോ. കൂടുതൽ അവകാശ ങ്ങൾ എഴുതി പട്ടിക പൂർത്തിയാക്കൂ.
Answer:

  • അതി ജീവനത്തിനും സംരക്ഷണത്തിനും പൂർണവികാസത്തിനുമുള്ള അവകാശം.
  • മാനസികവും ശാരീരികവുമായ പീഡനങ്ങ ളിൽനിന്നു സംരക്ഷണത്തിനും പരിചരണത്തി നുമുള്ള അവകാശം.
  • പങ്കാളിത്തത്തിനും അഭിപ്രായ സ്വാതന്ത്രത്തി നുമുള്ള അവകാശം.
  • ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിവയുടെ മിനിമാ മാനദണ്ഡങ്ങൾക്കുള്ള അവകാശം.

Question 13.
എന്തെല്ലാം പ്രത്യേക അവകാശ ങ്ങ ളാണ് സ്ത്രീകൾക്കുള്ളത് ?
Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും 3
Answer:

  • മറ്റു ചില അവകാശങ്ങൾ
  • പിന്തുടരുന്നതിനെതിരെയുള്ള അവകാശം.
  • ‘ജോലിസ്ഥലത്തെ പീഡനത്തിനെതിരായ അവ കാശം.
  • ഗാർഹിക പീഡനത്തിനെതിരായ അവകാശം.
  • സ്ത്രീധനത്തിനെതിരെയുള്ള അവകാശം.
  • സൗജന്യനിയമ സഹായത്തിനുള്ള അവകാശം.
  • രാത്രിയിൽ അറസ്റ്റ് ചെയ്യപ്പെടാതിരിക്കുവാ നുള്ള അവകാശം.
  • അജ്ഞതക്കെതിരായ അവകാശം.

Question 14.
അജ്ഞതക്കെതിരായ അവകാശം,അവകാശങ്ങളും കടമകളും തമ്മിലുള്ള പരസ്പര ബന്ധം വിലയിരുത്തുക.
Answer:
ഓരോ അവകാശത്തിനും അനുസൃതമായ കട കളും നമുക്കുണ്ട്. കടമകളില്ലാത്ത അവകാശങ്ങൾ നിലനിൽക്കുകയില്ല. ‘ഒരു പൗരന് മെച്ചപ്പെട്ട ജീവിതം കൈവരിക്കുന്നതിനും തന്റെ ശേഷിയും കഴിവും വികസിപ്പിക്കുന്നതിന് സഹായകമായതും സമൂഹവും രാഷ്ട്രവും ഉറപ്പുനൽകുന്നതുമായ വ്യവസ്ഥകളാണ് അവകാശങ്ങൾ.

മറുവശത്ത്, ധാർമികമോ നിയമപരമോ ആയ ബാധ്യതകളാൽ ഒരാൾ പ്രതീക്ഷിക്കുന്നതോ ചെയ്യേണ്ടതോ ആയ ഒരു കാര്യത്തെയാണ് കടമ കൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യയിൽ ഓരോ പൗരനും സ്വാതന്ത്രത്തോടെ ജീവിക്കുവാ നുള്ള പ്രത്യേകാവകാശം നൽകിയിട്ടുണ്ട്. ‘

എന്നാൽ മറ്റൊരാൾക്ക്, താൻ ചെയ്യാൻ ആഗ്രഹി ക്കുന്ന എന്തെങ്കിലും പ്രവൃത്തി ചെയ്യുമ്പോൾ മാത്രമേ ഈ അവകാശങ്ങൾ നടപ്പിലാക്കാൻ കഴിയൂ. കൂടാതെ സമൂഹത്തിൽ ജീവിക്കുന്ന മറ്റൊരു വ്യക്തിയുടെ അവകാശങ്ങൾ സംരക്ഷി ക്കാനും ഓരോ പൗരന്മാർക്കും കടമയുണ്ട്. അതി നാൽ കടമയും അവകാശങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒരു വ്യക്തിയിൽ നിന്നും ‘കടമ’ ലംഘനം ഉണ്ടാകുമ്പോൾ മറ്റൊരാളുടെ അവകാശത്തെയാണ് അത് ബാധിക്കുന്നത്.

Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും

 ജനാധിപത്യവും അവകാശങ്ങളും Class 6 Notes Questions and Answers

Question 1.
ദക്ഷിണാഫ്രിക്കയിലെ നീഗ്രോ വംശജരുടെ അവ കാശ സംരക്ഷണത്തിനു വേണ്ടി പോരാടിയ നേതാവ് ?
Answer:
നെൽസൺ മണ്ടേല

Question 2.
ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ മുൻനിര പോരാളി ആരായിരുന്നു ?
Answer:
നെൽസൺ മണ്ടേല

Question 3.
ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുടെ “ഭരണം ഏതാണ് ?
Answer:
ജനാധിപത്യ ഗവൺമെന്റ്

Question 4.
ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തികളോ സ്വന്തം ഇഷ്ടാനുസരണം നടത്തുന്ന ഭരണക്രമം ഏത് ?
Answer:
ജനാധിപത്യേതര ഭരണവ്യവസ്ഥ

Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും

Question 5.
ജനാധിപത്യ ഗവൺമെന്റുകളെ ഇതര ഗവൺമെന്റു കളിൽ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം എന്താണ് ?
Answer:
അവകാശങ്ങൾ

Question 6.
ഒരു പൗരന് മെച്ചപ്പെട്ട ജീവിതം ന്ന തിന് കൈവരിക്കുന്ന തിനും തന്റെ ശേഷിയും കഴിവും വികസിപ്പിക്കു സഹാ യ ക മാ യതും സമൂഹവും രാഷ്ട്രവും ഉറപ്പു നൽകുന്നതുമായ വ്യവസ്ഥ കൾക്കു പറയുന്ന പേര് ?
Answer:
അവകാശങ്ങൾ

Question 7.
ഓരോ രാജ്യവും ഭരണഘടനയിലുൾപ്പെടുത്തി പൗരന് ഉറപ്പു നൽകുന്ന അവകാശങ്ങളുടെ പട്ടി ………..
Answer:
അവകാശ പ്രതിക

Question 8.
ഇന്ത്യയുടെ അവകാശ പത്രികയ്ക്കു പറയുന്ന പേര് ?
Answer:
മൗലികാവകാശങ്ങൾ

Question 9.
മനുഷ്യവംശത്തിലെ ഒരു അംഗം എന്ന നിലയിൽ എല്ലാവർക്കും ഒരുപോലെ ലഭ്യമായിരിക്കേണ്ട അവകാശങ്ങൾ?
Answer:
മനുഷ്യാവകാശങ്ങൾ

Question 10.
സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നില വിൽ വന്നതെന്ന് ?
Answer:
1948 ഡിസംബർ 10

Question 11.
മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടി ദേശീ യതലത്തിൽ കൈക്കൊണ്ട് പ്രധാന നടപടി ?
Answer:
ദേശീയ മനുഷ്യാവകാശ കമ്മീഷൻ

Question 12.
മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ
Answer:
ജസ്റ്റിസ് രംഗനാഥ മിശ്ര

Question 13.
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം ?
Answer:
1998

Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും

Question 14.
കുട്ടികളുടെ പ്രധാന അവകാശം ഏതാണ് ?
Answer:
വിദ്യാഭ്യാസത്തിനുള്ള അവകാശം

Question 15.
RTE ആക്ട് പ്രകാരം സൗജന്യവും നിർബന്ധിത വുമായ വിദ്യാഭ്യാസം എത്ര വയസ്സു മുതൽ എത്ര വയസ്സു വരെയാണ്
Answer:
6 മുതൽ 14 വരെ

Question 16.
‘ബച്പൻ ബച്ചാവോ ആന്ദോളൻ’ എന്ന സംഘ ടന രൂപീകരിച്ച വ്യക്തിയാര് ?
Answer:
കൈലാസ് സത്യാർഥി

Question 17.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടിയതിന് പതിനേഴാം വയസ്സിൽ സമാധാ നത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതാർക്ക് ?
Answer:
മലാല യൂസഫ് സായി

Question 18.
ജനാധിപത്യ ഭരണസംവിധാനത്തിന്റെ മേന്മകൾ എഴുതുക ?
Answer:

  • ജനാഭിലാഷം മാനിക്കുന്നു.
  • വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുന്നു.
  • ഭരണാധികാരികളും ജനങ്ങളും ഒരേ നിയമ ത്തിന് വിധേയരാണ്.
  • ഭരണാധികാരികൾ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു.

Question 19.
ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നമുക്ക് ലഭ്യ മായ കുറച്ച് അവകാശങ്ങൾ എഴുതുക ?
Answer:

  • ജീവിക്കാനുള്ള അവകാശം
  • വിദ്യാഭ്യാസത്തിനുള്ള അവകാശം
  • അഭിപ്രായ സ്വാതന്ത്ര്യം
  • സംഘടനാ സ്വാതന്ത്യം

Question 20.
അവകാശ പ്രതിക എന്നാൽ എന്ത് ?
Answer:
ഓരോ രാജ്യവും ഭരണഘടനയിലുൾപ്പെടുത്തി പൗരന് ഉറപ്പു നൽകുന്ന അവകാശങ്ങളുടെ പട്ടിക യാണ് അവകാശപ്രതിക. ഇന്ത്യയുടെ അവകാശ പ്രതിക ‘മൗലികാവകാശങ്ങൾ’ എന്ന പേരിലറിയ പ്പെടുന്നു.

Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും

Question 21.
‘മനുഷ്യാവകാശങ്ങൾ’ എന്നാൽ എന്ത് ?
Answer:
മനുഷ്യാ വകാശങ്ങൾക്ക് കുറച്ച് ഉദാഹരണങ്ങൾ എഴുതുക ? മനുഷ്യവംശത്തിലെ ഒരു അംഗം എന്ന നിലയിൽ എല്ലാവർക്കും ഒരുപോലെ ലഭ്യമായിരിക്കേണ്ട അവകാശങ്ങളാണ് മനുഷ്യാവകാശങ്ങൾ.

മനുഷ്യാവകാശങ്ങൾ

  • ജീവിക്കാനുള്ള അവകാശം
  • സ്വാതന്ത്രത്തിനുള്ള അവകാശം
  • സംഘടനാ സ്വാതന്ത്ര്യം
  • തൊഴിലാവകാശം
  • സംസ്കാരവും ഭാഷയും ലിപിയും സംരക്ഷി ക്കാനുള്ള അവകാശം.

Question 22.
മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടി ഇന്ത്യാ ഗവൺമെന്റ് കൈകൊണ്ടിട്ടുള്ള നടപടികൾ എന്തെല്ലാം ?
Answer:
മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടി ഇന്ത്യാ ഗവൺമെന്റ് ദേശീയ തലത്തിലും സംസ്ഥാന തല ത്തിലും നിരവധി നടപടികൾ കൈക്കൊണ്ടിട്ടു ണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് ദേശീയ മനു ഷ്യാവകാശ കമ്മീഷന്റെയും സംസ്ഥാന മനുഷ്യാ വകാശ കമ്മീഷനുകകളുടെയും രൂപീകരണം.

Question 23.
ലഘുകുറിപ്പുകൾ തയാറാക്കുക.
(a) ദേശീയ മനുഷ്യാവകാശ കമ്മീഷൻ
(b) സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
Answer:
(a) ദേശീയ മനുഷ്യാവകാശ കമ്മിഷൻ

  • മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടി ദേശീയ തലത്തിൽ കൈക്കൊണ്ട് പ്രധാന നടപടിയാണ് ദേശീയ മനുഷ്യാവകാശ കമ്മി ഷൻ രൂപീകരണം.
  • 1993-ൽ പാർലമെന്റ് പാസാക്കിയ മനുഷ്യാ വകാശ സംരക്ഷണ നിയമമനുസരിച്ചാണ് കമ്മീഷന് രൂപം നൽകിയത്.
  • ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ചെയർമാ നുൾപ്പെടെ അഞ്ചംഗങ്ങൾ ഉണ്ടാകും.
  • റിട്ടയർ ചെയ്ത ഒരു സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കും കമ്മീഷന്റെ ചെയർമാൻ.

(b) സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
(b) എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന മനു ഷ്യാവകാശ കമ്മീഷനുകൾക്ക് രൂപം നൽകി യിട്ടുണ്ട്.

  • 1998-ൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നു.
  • ഒരു ചെയർമാനും രണ്ടംഗങ്ങളും അടങ്ങി യതാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീ ഷൻ.
  • ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ നിക്ഷിപ്തമായിരിക്കുന്ന ചുമതലകൾ തന്നെയാണ് സംസ്ഥാന
  • മനുഷ്യാവകാശ കമ്മീഷനുമുള്ളത്. മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ, മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാവു ന്നതാണ്.

Question 24.
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ചുമതലകൾ എഴുതുക ?
Answer:
മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതികളിന്മേൽ അന്വേഷണം നടത്തുക.
ജയിലുകളും മറ്റും സന്ദർശിച്ച് അന്തേവാസിക ളുടെ ജീവിതസൗകര്യം പഠിച്ച് ശുപാർശകൾ നൽകുക.
മനുഷ്യാവകാശ സംരക്ഷണത്തിന് ഫലപ്രദ മായ നിർദേശങ്ങൾ നൽകുക.
മനുഷ്യാവകാശ രംഗത്തു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ പരിപോഷിപ്പിക്കുക.

Question 25.
‘കുട്ടികളുടെ അവകാശസംരക്ഷണം വളരെ പ്രധാ നപ്പെട്ടതാണ്.’ എന്തുകൊണ്ട് ?
Answer:
ബാല്യത്തിന്റെ ശാരീരികവും മാനസികവുമായ അവസ്ഥ കുട്ടികളെ സവിശേഷ പരിഗണന അർഹിക്കുന്നവരാക്കുന്നു. അതിനാൽ കുട്ടിക ളുടെ അവകാശ സംരക്ഷണം വളരെ പ്രധാന മാണ്.

Question 26.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കൈക്കൊണ്ടിട്ടുള്ള നടപടികൾ ഏതെല്ലാം ?
Answer:
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ധാരാളം നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ദേശീയ ബാലാവകാശ കമ്മീ ഷന്റെയും സംസ്ഥാന ബാലാവകാശ കമ്മീഷനു കളുടെയും രൂപീകരണം.

Question 27.
സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതി നുള്ള മാർഗങ്ങൾ ഏതെല്ലാം ?
Answer:
സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി ദേശീയ വനിതാ കമ്മീഷനും സംസ്ഥാനതല ത്തിൽ സംസ്ഥാന വനിതാ കമ്മീഷനുകളും പ്രവർത്തിക്കുന്നു. സ്ത്രീകൾക്കെതിരായ അതി ക്രമങ്ങൾ, അവകാശ നിഷേധങ്ങൾ എന്നിവയു മായി ബന്ധപ്പെട്ട പരാതികൾ കമ്മീഷന് സമർപ്പി ക്കാവുന്നതാണ്. പരാതികൾ അന്വേഷിച്ച് ആവ ശ്യമായ നടപടികൾ കമ്മീഷൻ കൈക്കൊള്ളുന്ന താണ്.

Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും

Question 28.
“മനുഷ്യാവകാശ സംരക്ഷണത്തിനു വേണ്ടി ഇന്ത്യാ ഗവൺമെന്റ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
(a) ഏതെങ്കിലും രണ്ട് നടപടികളുടെ പേരെഴു തുക ?
(b) മനു ഷ്യാ വകാശ ചെയർമാൻ ആര് ? കമ്മീഷന്റെ ആദ്യ
(c) ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചുമത ലകൾ എന്തെല്ലാം ?
Answer:
(a) ദേശീയ മനുഷ്യാവകാശ കമ്മീഷൻ
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
(b) ജസ്റ്റിസ് രംഗനാഥ മിശ്ര
(c) ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചുമ തലകൾ

  • മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതികളിന്മേൽ അന്വേഷണം നടത്തുക.
  • ജയിലുകളും മറ്റും സന്ദർശിച്ച് അന്തേവാസി കളുടെ ജീവിത സൗകര്യം പഠിച്ച് ശുപാർശ കൾ നൽകുക.
  • മനുഷ്യാവകാശ സംരക്ഷണത്തിന് ഫലപ്രദ മായ നിർദേശങ്ങൾ നൽകുക.
  • മനുഷ്യാവകാശ രംഗത്തു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ പരിപോഷിപ്പിക്കുക.

Question 29.
(a) കുട്ടികളുടെ ഏതെങ്കിലും രണ്ട് അവകാശങ്ങൾ എഴുതുക
(b) പാർലമെന്റിൽ RTE ആക്ട് പാസാക്കിയ വർഷം.
(c) കുട്ടികളുടെ അവകാശ സംരക്ഷണം വളരെ പ്രധാനമാണ് എന്നു പറയുവാനുള്ള കാരണം എന്ത് ?
Answer:
(a) വിദ്യാഭ്യാസത്തിനുള്ള അവകാശം
അതിജീവനത്തിനുള്ള അവകാശം
(b) 2009
(c) ബാല്യത്തിന്റെ ശാരീരികവും മാനസികവുമായ അവസ്ഥ കുട്ടികളെ സവിശേഷ പരിഗണന അർഹിക്കുന്നവരാക്കുന്നു. അതിനാൽ കുട്ടിക ളുടെ അവകാശ സംരക്ഷണം വളരെ പ്രധാ നമാണ്.

Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും

Question 30.
പട്ടിക പൂർത്തീകരിക്കുക,
സ്ത്രീകളുടെ പ്രത്യേക അവകാശങ്ങൾ
1. തുല്യജോലിക്ക് തുല്യവേതനം
2. ………..
3. ………..
4. ………..
5. ………..
Answer:
സ്ത്രീകളുടെ പ്രത്യേക അവകാശങ്ങൾ
1. തുല്യജോലിക്ക് തുല്യവേതനം
2. രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യമേഖലയിൽ തുല്യ പരിഗണന
3. സ്കോളർഷിപ്പുകൾ, പഠന സഹായങ്ങൾ എന്നിവ ഉപയോഗപ്പെടുത്തുന്നതിൽ തുല്യാ വസരം.
4. ജോലിസ്ഥലത്തെ പീഡനത്തിനെതിരായ അവ കാശം.
5. ഗാർഹിക പീഡനത്തിനെതിരായ അവകാശ.

Question 31.
ചേരുംപടി ചേർക്കുക.
Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും 4
Answer:
Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും 5

Question 32.
മനുഷ്യാവകാശ ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നതിന് ‘മനുഷ്യാവകാശങ്ങൾ’ എന്ന വിഷയത്തിൽ ഒരു പ്രസംഗം തയാറാക്കുക.
Answer:
മനുഷ്യാവകാശ ദിനത്തിൽ പ്രസംഗിക്കുവാൻ മാതൃകയിലുള്ള ചെറുപ്രസംഗമാണ് ഇത്. ഈ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാൻ വിദ്യാർത്ഥികൾക്ക് ഇത് സഹായകമാണ്. ബഹുമാനപ്പെട്ട അദ്ധ്യാപകരേ, പ്രിയസുഹൃത്തു ഗുാർണിംഗ്, ഇന്ന് ഇവിടെ നിന്ന് മനുഷ്യാ വകാശ ദിനത്തെക്കുറിച്ച് സംസാരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു.

ഒരു വീടും തലയ്ക്കുമു കളിൽ ഒരു മേൽക്കൂരയും ഭക്ഷണവും സുരക്ഷി തമായി സ്കൂളിൽ വരാൻ കഴിയുന്നതുമെല്ലാം ചില മനുഷ്യാവകാശങ്ങളാണ്. എല്ലാ ജീവികളും ഇതിന് അർഹരുമാണ്. എന്നാൽ ലോകത്താക മാനം ഒന്ന് കണ്ണോടിച്ചാൽ കാണാൻ സാധിക്കും, പല സ്ഥലങ്ങളിലും ആളുകളുടെ പാർപ്പിടം, ഭക്ഷ ണം, വിദ്യാഭ്യാസം മുതലായ അവകാശങ്ങൾ ആരൊക്കെയോ കവർന്നെടുക്കുന്നതായിട്ട്,

മനുഷ്യവംശത്തിലെ ഒരു അംഗം എന്ന നിലയിൽ എല്ലാവർക്കും ഒരുപോലെ ലഭ്യമായിരിക്കേണ്ട അവകാശങ്ങളാണ് മനുഷ്യാവകാശങ്ങൾ. 1948 ഡിസംബർ 10-ന്, 73 വർഷങ്ങൾക്കുമുമ്പ് യുഎൻ ജനറൽ അസംബ്ലി ആർട്ടിക്കിൾ 423 അംഗീകരി ക്കുകയും മനുഷ്യാവകാശ ദിനാചരണം പ്രഖ്യാ പിക്കുകയും ചെയ്തു. 1950-ലാണ് മനുഷ്യാവകാ ശങ്ങളുടെ സാർവത്രിക പ്രഖ്യാപനം മറ്റ് സംസ്ഥാ നങ്ങൾക്കും സംഘടനകൾക്കും ഔദ്യോഗിക മായി ക്ഷണം നൽകിയത്.

Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും

മനുഷ്യാവകാശ ലംഘനത്തിന്റെ ക്രൂരതകൾ നേരിടുന്ന ആളുകളിൽനിന്ന് ലഭിക്കുന്ന പ്രശ്ന ങ്ങളും പരാതികളും നിരീക്ഷിച്ച്, അവ ഇല്ലാതാ ക്കാൻ ശ്രമിച്ചു കൊണ്ട് ലോകത്തിലേക്ക് ഐക്യവും സമാധാനവും കൊണ്ടുവരിക എന്ന താണ് മനുഷ്യാവകാശദിനം ആഘോഷിക്കുന്ന തിന്റെ ലക്ഷ്യം. മനുഷ്യാവകാശ സംരക്ഷണത്തി നുവേണ്ടി ഇന്ത്യാ ഗവൺമെന്റ് ദേശീയ തല ത്തിലും സംസ്ഥാന തലത്തിലും നിരവധി നടപ ടികൾ കൈക്കൊണ്ടിട്ടുണ്ട്. അവയിൽ പ്രധാന പ്പെട്ടവയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷ ന്റെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു കളുടെയും രൂപീകരണം.

മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ ഏവരുടെയും കൂട്ടായ പ്രവർത്തനവും ഐക്യവു മെല്ലാം അനിവാര്യമാണ്. തെറ്റ് കണ്ടാൽ പ്രതിക രിക്കുവാനും അനീതിക്കെതിരെ പോരാടാനും നമുക്ക് ശ്രമിക്കാം. എല്ലാ മനുഷ്യരേയും സ്നേഹ ത്തോടെ നോക്കിക്കാണുകയും, കുഞ്ഞുങ്ങളെ വീട്ടിൽ നിന്നു തന്നെ മനുഷ്യസ്നേഹത്തെക്കു റിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും ബോധവാ ന്മാരാക്കുകയും ചെയ്യാം. അങ്ങനെ നല്ലൊരു പുതു തലമുറയെ വാർത്തെടുക്കുകയും മനുഷ്യഅവകാ ശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവ രുത്തുകയും ചെയ്യാം.

നന്ദി, ജയ്ഹിന്ദ്.

Question 33.
സ്ത്രീകളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും ശേഖരിച്ച് കൊളാഷ് തയാറാക്കുക.
Answer:
Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും 6

Democracy and Rights Class 6 Notes Pdf Malayalam Medium

“ജനാധിപത്യം’ എന്ന വാക്ക് സൂചിപ്പിക്കുന്നത്, ‘ജനങ്ങളുടെ ശക്തി അതായത് ജനങ്ങളുടെ ഇച്ഛയെ ആശ്രയിച്ചിരിക്കുന്ന ഭരണരീതി എന്നാണ്. ജനാധിപത്യ സംവിധാനത്തിൽ എല്ലാവരെയും തുല്യരായി കാണു ന്നു. “ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണം എന്ന് ജനാധിപത്യത്തെ നിർവചിക്കാം. ജനാധിപത്യ ഗവൺമെന്റിൽ, ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുടെ ഭരണമാണ്.

എന്നാൽ ജനാധിപത്യേതര ഗവൺമെന്റിൽ, അധികാരം പരമ്പരാഗതമായി കൈമാറുകയോ പിടിച്ചെടുക്കു കയോ ചെയ്യുന്നു. ജനാധിപത്യ സംവിധാനം പരക്കെ അംഗീകരിക്കപ്പെടുന്ന ഒരു സംവിധാനമാണ്. ഈ പാഠഭാഗത്തിൽ നാം ജനാധിപത്യ വ്യവസ്ഥിതി, മനുഷ്യാവകാശങ്ങൾ, ദേശീയ മനുഷ്യാവകാശ കമ്മീ ഷൻ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, ബാലാവകാശങ്ങൾ, സ്ത്രീകളുടെ അവകാശങ്ങൾ മുതലായവ യാണ് പഠിക്കുന്നത്.

Class 6 Social Science Chapter 10 Question Answer Malayalam Medium ജനാധിപത്യവും അവകാശങ്ങളും

  • ജനാധിപത്യ സംവിധാനത്തിൽ എല്ലാവരെയും തുല്യരായി കാണുന്നു.
  • ജനാധിപത്യ വ്യവസ്ഥയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുമ്പോൾ തന്നെ വിവിധ രാജ്യങ്ങളിൽ ജനാധിപ ത്യേതര ഗവൺമെന്റുകൾ നിലനിൽക്കുന്നു.
  • ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുടെ ഭരണമാണ് ജനാധിപത്യ ഗവൺമെന്റ് എന്നു പറയുന്നത്. ഇന്ത്യയിൽ ജനാധിപത്യ ഭരണരീതിയാണ് നിലനിൽക്കുന്നത്.
  • ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തികളോ സ്വന്തം ഇഷ്ടാനുസരണം നടത്തുന്ന ഭരണക്രമമാണ് ജനാ
    ധിപത്യേതര ഭരണവ്യവസ്ഥ.
  • ലോകത്ത് ഭൂരിഭാഗം രാജ്യങ്ങളും സ്വീകരിച്ചിരിക്കുന്നത് ജനാധിപത്യ ഭരണക്രമമാണ്. മറ്റുള്ള സമ്പ്രദായ ങ്ങളെ അപേക്ഷിച്ച് അതിനുള്ള മേന്മകളാണ് ഇതിനുകാരണം.
  • ജനാധിപത്യ ഗവൺമെന്റുകളെ ഇതര ഗവൺമെന്റുകളിൽനിന്നു വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം അവ ഉറപ്പു നൽകുന്ന അവകാശങ്ങളാണ്.
  • ജനാധിപത്യരാജ്യങ്ങളിൽ മാത്രമാണ് അവകാശങ്ങൾ ഫലപ്രദമായി സംരക്ഷിക്കപ്പെടുന്നത്.
  • പൗരനമാർക്ക് ജനാധിപത്യജീവിതം സാധ്യമാകണമെങ്കിൽ പൗരാവകാശങ്ങൾ നിലനിൽക്കണം.
  • ഒരു പൗരന് മെച്ചപ്പെട്ട ജീവിതം കൈവരിക്കുന്നതിനും തന്റെ ശേഷിയും കഴിവും വികസിപ്പിക്കുന്നതിന് സഹായകമായതും സമൂഹവും രാഷ്ട്രവും ഉറപ്പു നൽകുന്നതുമായ വ്യവസ്ഥകളാണ് അവകാശങ്ങൾ.
  • അവകാശ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ എല്ലാ രാജ്യങ്ങളിലെയും ഗവൺമെന്റുകൾ സ്വീക രിക്കാറുണ്ട്.
  • ഓരോ രാജ്യവും ഭരണഘടനയിലുൾപ്പെടുത്തി പൗരന് ഉറപ്പു നൽകുന്ന അവകാശങ്ങളുടെ പട്ടികയാണ് അവകാശ പ്രതിക

Leave a Comment