Class 6 Social Science Chapter 11 Question Answer Malayalam Medium സമൂഹജീവിതത്തിലെ വൈവിധ്യം

By reviewing Std 6 Social Science Notes Pdf Malayalam Medium and സമൂഹജീവിതത്തിലെ വൈവിധ്യം Class 6 Social Science Chapter 11 Question Answer Notes Malayalam Medium, students can improve their conceptual understanding.

Class 6 Social Science Chapter 11 Notes Malayalam Medium സമൂഹജീവിതത്തിലെ വൈവിധ്യം

Diversity in Social Life Class 6 Notes Malayalam Medium

Question 1.
ഗോത്ര സമൂഹത്തിന്റെ പ്രത്യേ ക ത ക ൾ എന്തെല്ലാം ?
Answer:

  • വർഗത്തിൽപ്പെടുന്നവർ പൊതുവെ മല യോരങ്ങളിലോ വനങ്ങളിലോ കുന്നിൻമുക ളിലോ ഒറ്റപ്പെട്ടു കിടക്കുന്ന താഴ്വരകളിലോ ആണ് താമസിക്കുന്നത്.
  • ഓരോ ഗോത്രസമൂഹവും ഒരിടത്ത് കൂട്ടമായി ജീവിക്കുന്നു.
  • മറ്റു സമൂഹങ്ങളിൽ നിന്ന് വേറിട്ട് ജീവിതമാണ് അവർ നയിക്കുന്നത്.
  • വനവിഭവങ്ങൾ ശേഖരിച്ചും പരമ്പരാഗത രീതി യിൽ കൃഷി ചെയ്തുമാണ് ഗോത്രസമൂഹങ്ങൾ ജീവിക്കുന്നത്.
  • ഇവർക്കിടയിൽ പലരും പരമ്പരാഗത കുല ത്തൊഴിലുകൾ ചെയ്യുന്നവരാണ്.
  • ഓരോ ഗോത്രസമൂഹത്തിനും അവരുടേതായ ഭാഷയുണ്ട്. ഇവ തനതായ ലിപികളില്ലാത്ത സംസാരഭാഷയാണ്.

Class 6 Social Science Chapter 11 Question Answer Malayalam Medium സമൂഹജീവിതത്തിലെ വൈവിധ്യം

Question 2.
ഗ്രാമസമൂഹത്തിൽ വന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് വിശദീകരിക്കുക.
Answer:

  • ഗ്രാമപ്രദേശങ്ങളിൽ ജനസാന്ദ്രത കൂടുകയും കൃഷിയോഗ്യമായ ഭൂമിയുടെ വിസ്തൃതി കുറ യുകയും ചെയ്തു.
  • ഗ്രാമങ്ങൾ പട്ടണങ്ങളായും പട്ടണങ്ങൾ നഗ രങ്ങളായും ചില നഗരങ്ങൾ വൻ നഗരങ്ങ ളായും മാറി.
  • പരമ്പരാഗത തൊഴിൽ രീതികൾ അപ്രത്യക്ഷ മായി.
  • സംയുക്ത കുടുംബ വ്യവസ്ഥയെ അണുകു ടുംബം മാറ്റി സ്ഥാപിച്ചു.

Question 3.
നഗരജീവിതം നരകതുല്യമാണ് ഈ പ്രസ്തവ നയോട് നിങ്ങൾ യോജിക്കുന്നുണ്ടോ ? നിങ്ങ ളുടെ ഉത്തരം ന്യായീകരിക്കു.
Answer:
അതെ. നഗരജീവിതം നരകതുല്യമാണ്. ഈ പ്രസ്താവനയോട് ഞാൻ യോജിക്കുന്നു. മലിനീകരണം, ജനസാന്ദ്രത, ജലക്ഷാമം, ഗതാഗ തക്കുരുക്ക് എന്നിവയാണ് നഗരജീവിതത്തിന്റെ പ്രധാന പ്രശ്നങ്ങൾ. നഗരങ്ങളിലെ ചേരികൾ അക്രമത്തിന്റെ കേന്ദ്രങ്ങളുമാണ്.

Question 4.
ഗ്രാമസമൂഹത്തിന്റെയും നഗരസമൂഹത്തിന്റെയും സവിശേഷതകൾ താരതമ്യം ചെയ്ത് പട്ടികപ്പെ ടുത്തുക.
Answer:
Class 6 Social Science Chapter 11 Question Answer Malayalam Medium സമൂഹജീവിതത്തിലെ വൈവിധ്യം 1
Question 5.
പതിനൊന്നു വയസ്സുകാരിയായ മീന വരച്ച ചിത്ര മാണിത്. മീന സ്വന്തം പ്രദേശത്തെയാണ് ചിത്ര ത്തിൽ പ്രമേയമാക്കിയിട്ടുള്ളത്. ഈ ചിത്രം സൂക്ഷ്മമായി നിരീക്ഷിച്ച് ചിത്രത്തിൽ മീന രേഖ പ്പെടുത്തിയ സവിശേഷ ജീവിതരീതികൾ എന്തെ ല്ലാമാണ് ? എഴുതുക.
Class 6 Social Science Chapter 11 Question Answer Malayalam Medium സമൂഹജീവിതത്തിലെ വൈവിധ്യം 2
Answer:
കൃഷിയോട് ചേർന്ന പ്രവൃത്തികൾ

  • ഞാറുനടുന്ന കർഷകർ
  • കൊയ്യുന്നു.
  • വിളവെടുക്കുന്നു
  • കോഴികൾക്ക് തീറ്റ കൊടുക്കുന്നു.

മറ്റ് വശങ്ങൾ

  • പട്ടംകൊണ്ട് കളിക്കുന്ന കുട്ടികൾ
  • ചായക്കട
  • കുളത്തിൽ നീന്തുന്ന താറാവുകൾ
  • ചരക്കുകളുടെ ഗതാഗതം

Class 6 Social Science Chapter 11 Question Answer Malayalam Medium സമൂഹജീവിതത്തിലെ വൈവിധ്യം

Question 6.
കേരളത്തിലെ വിവിധ ഗോത്രവർഗങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാവും. ഓർത്തുനോക്കി ചില ഗോത്രവർഗ്ഗങ്ങളുടെ പേരുകൾ കണ്ടെത്തുക.
Answer:

  • പണിയർ
  • കുറിച്യർ
  • കാടാർ
  • അടിയാളർ
  • മലയരയർ
  • ഊരാളി

Question 7.
ഗ്രാമസമൂഹത്തിന്റെ പ്രധാന സവിശേഷതകൾ കണ്ടെത്തി എഴുതുക.
Answer:
ഗ്രാമപ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് പര സ്പരം അടുത്തറിയാം. അവർ തമ്മിൽ നല്ല അടുപ്പം ഉണ്ടായിരിക്കും.

  • ഗ്രാമീണരുടെ വേഷം ലളിതമായിരിക്കും. ജീവി തരീതികൾ സങ്കീർണമല്ല.
  • കൃഷിയും അനുബന്ധ തൊഴിലുകളുമാണ് പര മ്പരാഗത ഗ്രാമസമൂഹങ്ങളിൽ മുഖ്യം.
  • കൈത്തൊഴിലുകൾ, കന്നുകാലി വളർത്തൽ, കരകൗശല വസ്തു നിർമാണം തുടങ്ങിയ വയും ഗ്രാമീണരുടെ ഉപജീവന മാർഗങ്ങളാണ്.
  • പരമ്പരാഗത ഗ്രാമങ്ങളിൽ കൂട്ടുകുടുംബ വ്യവ സ്ഥയ്ക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു.
  • പല ഗ്രാമീണ കൂട്ടു കുടുംബങ്ങൾക്കും അവരു ടേതായ കുലത്തൊഴിൽ ഉണ്ടായിരുന്നു.
  • അയൽപക്ക ബന്ധത്തിന് ഗ്രാമം പ്രാധാന്യം നൽകുന്നു. സുഖത്തിലും ദുഃഖത്തിലും അവർ ഒത്തു ചേരുന്നു. ചടങ്ങുകളിലും ഉത്സവങ്ങ ളിലും പൊതുവെ എല്ലാവരും പങ്കെടുക്കുന്നു.
  • ഗ്രാമീണർ പരസ്പരം സഹായിക്കുകയും സഹ കരിക്കുകയും ചെയ്യുന്നു.
  • ഉത്സവങ്ങൾക്ക് ഗ്രാമീണ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. കൊയ്ത്തുത്സവങ്ങൾ ഗ്രാമ ത്തിലെ പ്രധാന ആഘോഷമായിരുന്നു.

Question 8.
നിങ്ങളുടെ ഗ്രാമം/സമീപ ഗ്രാമം നിരീക്ഷിച്ച് മുക ളിൽ ചർച്ചചെയ്ത് പരമ്പരാഗത ഗ്രാമങ്ങളുടെ സവിശേഷതകളിൽ നിന്ന് വ്യത്യസ്തമായി എന്തൊക്കെയാണ് ഉള്ളതെന്നു കണ്ടെത്തി കുറിപ്പ് തയാറാക്കുക.
Answer:
‘യഥാർത്ഥ ഇന്ത്യ അതിന്റെ ഗ്രാമങ്ങളിലാണ് ജീവി ക്കുന്നത് ‘ എന്ന് മഹാത്മഗാന്ധി പറഞ്ഞതായി പലപ്പോഴും ഉദ്ധരിക്കപ്പെടാറുണ്ട്. ഇരുപതാം നൂറ്റാ ണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഇന്ത്യയിലെ നഗര വിഭാഗം മൊത്തം ജനസംഖ്യയുടെ 11 ശതമാനം മാത്രമായിരുന്നു എന്നത് അദ്ദേഹത്തിന്റെ വാദ ത്തിന് ബലം നൽകി.

ജനസംഖ്യയും 89% താമസിക്കുന്നത് ഗ്രാമങ്ങളിലായിരുന്നു എന്ന താണ് ഇന്ത്യയെ ഒരു കാർഷികരാജ്യമായി അറി യപ്പെടാൻ കാരണം. ഗാന്ധിയെ സംബന്ധിച്ചിട ത്തോളം ഗ്രാമീണ ഇന്ത്യയുടെ വികസനം ഇന്ത്യ യുടെ വികസനമായിരുന്നു.

നിരക്ഷരത, അജ്ഞ ത, ദാരിദ്ര്യം എന്നിവയാണ് ഗ്രാമീണ ഇന്ത്യയിലെ വലിയ ജനസംഖ്യയുടെ സവിശേഷത. ഗ്രാമീണ ജനതയുടെ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകർഷി ക്കുന്നതിനും കർഷകരെ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളാക്കുന്നതിനുമായി ഗാന്ധി ബഹുജന പ്രസ്ഥാനങ്ങൾ സംഘടിപ്പിച്ചു. സാമൂഹിക ശാസ്ത്രജ്ഞരും ഗ്രാമീണ പ്രശ്നങ്ങൾ പഠിക്കു വാൻ താൽപര്യം പ്രകടിപ്പിച്ചു, പ്രത്യേകിച്ച് മോശ മായ ഗ്രാമീണ സമ്പദ് വ്യവസ്ഥയെക്കുറിച്ചാണ് അവർ പഠിച്ചത്.

Class 6 Social Science Chapter 11 Question Answer Malayalam Medium സമൂഹജീവിതത്തിലെ വൈവിധ്യം

പരാമ്പരാഗത ഗ്രാമം

പുരാതന ഇന്ത്യയിലെ പ്രധാന വാസസ്ഥലങ്ങ ളിൽ ഒന്നായിരുന്നു ഗ്രാമം. ഇതിന് മതിയായ തെളിവുൾ ഋഗ്വോദത്തിലുണ്ട്. വാൽമീകിയുടെ രാമായണത്തിൽ രണ്ട് തരം ഗ്രാമങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഘോഷും’ ‘ഗ്രാമും’, ഘോഷ് ഗാമി നേക്കാൾ ചെറുതായിരുന്നു. ‘വ’ അല്ലെങ്കിൽ ‘ബിജ്’ (കന്നുകാലി ഫാമിനെ സൂചിപ്പിക്കുന്നു) എന്നും ഇതറിയപ്പെട്ടു. രണ്ട് തരം ഗ്രാമങ്ങളിലും മഹത്തർ എന്ന് വിളിക്കപ്പെടുന്ന ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. ‘ഗ്രാമണി’ അല്ലെങ്കിൽ ഗ്രാമിക് എന്ന് വിളിക്കപ്പെടുന്ന ഒരു മുതിർന്ന ഉദ്യോഗ സ്ഥനെക്കുറിച്ചും ഇതിൽ പരാമർശമുണ്ട്.

ഇന്നത്തെ ഗ്രാമങ്ങൾ

1991-ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 5,80,781 ഗ്രാമങ്ങൾ ഉണ്ടായിരുന്നു. 3,90,093 ആളുകളുള്ള ഗ്രാമമായിരുന്നു ഏറ്റവും വലിയ ഗ്രാമം. 1000-ൽ താഴെ ജനസംഖ്യയുള്ള ഗ്രാമങ്ങൾ ചെറിയ ഗ്രാമ ങ്ങളായാണ് അറിയപ്പെടുന്നത്. 1000-2000 ജനസം ഖ്യയുള്ള വിഭാഗത്തിൽ 1,14,395 ഗ്രാമങ്ങളുണ്ട്.  2000-5000 ജനസംഖ്യയിൽ 62,915 ഗ്രാമങ്ങളും 5000-10,000 ജനസംഖ്യയിൽ 10,597 ഗ്രാമങ്ങളും ഇന്ത്യയിലുണ്ട്. 10,000-ൽ അധികം ആളുകൾ താമ സിക്കുന്ന വളരെ വലിയ ഗ്രാമങ്ങൾ കേരള സംസ്ഥാനത്തിലാണ് ഉള്ളത്.

Question 9.
ഗ്രാമങ്ങളിൽ നിലനിന്നിരുന്ന ചില തൊഴിലുകൾ കണ്ടെത്താമോ ?
Answer:

  • മൺപാത്ര നിർമാണം
  • കൃഷി
  • മത്സ്യബന്ധനം
  • മൃഗപരിപാലനം

Question 10.
നഗരം പലരേയും ആകർഷിക്കുന്നു. പലർക്കും നഗരം ഇഷ്ടപ്പെടാതിരിക്കാനും കാരണങ്ങളില്ലേ ? എന്തൊക്കെയാകാം അവ?
Answer:
മോശം വായു, പരിസ്ഥിതി മലിനീകരണം, ട്രാഫിക്, ചിലവേറിയ ജീവിതരീതി, കൂടിയ വാടക, ശബ്ദം, കുറ്റകൃത്യങ്ങൾ മുതലായവയെല്ലാം നഗരത്തിൽ ജീവിതം ദുസ്സഹമാക്കുന്നു. നഗരത്തിൽ താമസി ക്കുന്നത് ആരോഗ്യത്തിന് ഹാനികരവും നിരാശ ജനകവുമാണ്. ഇതെല്ലാം നഗരങ്ങൾ ഇഷ്ടപ്പെ ടാതിരിക്കാനുള്ള കാരണങ്ങളിൽ ചിലതാണ്.

Class 6 Social Science Chapter 11 Question Answer Malayalam Medium സമൂഹജീവിതത്തിലെ വൈവിധ്യം

Question 11.
നഗരങ്ങളുടെ സവിശേഷ സ്വഭാവങ്ങളുടെ ഒരു ചാർട്ട് ഉണ്ടാക്കുക.
Answer:
നഗരം : സവിശേഷതകൾ
വൈവിധ്യങ്ങളുടെ കേന്ദ്രം

  • പല ഭാഷകൾ സംസാരിക്കുന്നു.
  • പല വേഷങ്ങൾ അണിയുന്നു.
  • വിവിധ ഭക്ഷണരീതികൾ പിന്തുടരുന്നു.

പലവിധ തൊഴിലുകളുടെ ദേശം

  • വ്യവസായത്തോടും വ്യാപാരത്തോടും ബന്ധപ്പെട്ട തൊഴിലുകൾ.
  • തൊഴിലുകൾ വിവിധ സാമ്പത്തിക-സാമൂഹിക വർഗങ്ങളെ (Classes ) ഉണ്ടാക്കുന്നു..
  • തൊഴിൽ സംഘടനകൾ രൂപംകൊള്ളുന്നു.

വലിയ കെട്ടിടങ്ങളുടെ കേന്ദ്രം

  • ഫ്ളാറ്റുകൾ
  • മാളുകൾ
  • സൂപ്പർമാർക്കറ്റുകൾ
  • ബംഗ്ലാവുകൾ

നാഗരികജീവിതരീതികൾ

  • ഫാഷനുകൾ
  • ആധുനിക ജീവിതശൈലികൾ
  • വൈവിധ്യപൂർണമായ ജീവിതശൈലികൾ

കൂടുതൽ ജനസാന്ദ്രത
ചേരിപ്രദേശങ്ങൾ

Class 6 Social Science Chapter 11 Question Answer Malayalam Medium സമൂഹജീവിതത്തിലെ വൈവിധ്യം

സമൂഹജീവിതത്തിലെ വൈവിധ്യം Class 6 Notes Questions and Answers

Question 1.
ഒരു പൊതുപ്രദേശത്ത് താമസിക്കുകയും തനത് ഭാഷ സംസാരിക്കുകയും ചെയ്യുന്ന ജനവിഭാഗമേത് ?
Answer:
ഗോത്രം

Question 2.
പട്ടികജാതി-പട്ടികവർഗ്ഗ നിയമം ഭേദഗതി ചെയ്ത വർഷം ?
Answer:
1976

Question 3.
1976-ൽ ഭേദഗതി ചെയ്ത പട്ടികജാതി-പട്ടികവർഗ നിയമപ്രകാരം കേരളത്തിലെ ഗോത്ര സമൂഹങ്ങ ളുടെ എണ്ണം എത്ര ?
Answer:
35

Question 4.
കേരളത്തിൽ ഏറ്റവും കൂടുതലുള്ള ഗോത്രസമൂഹം ?
Answer:
പണിയർ

Question 5.
ഗോത്രസമൂഹങ്ങൾ ഒരുമിച്ചു താമസിക്കുന്ന സ്ഥല മേത് ?
Answer:
ഊര്

Question 6.
ഊരിലെ നേതാവ് ആര് ?
Answer:
ഊരുമൂപ്പൻ

Question 7.
ഗോത്രങ്ങളെക്കുറിച്ച് ലഘുകുറിപ്പ് തയാറാക്കുക ?
Answer:

  • ഒരു പൊതു പ്രദേശത്ത് താമസിക്കുകയും തനത് ഭാഷ സംസാരിക്കുകയും ചെയ്യുന്ന ജന വിഭാഗമാണ് ഗോത്രസമൂഹം.
  • സവിശേഷമായ ആചാരനുഷ്ഠാനങ്ങൾ പിന്തു ടരുന്നവരാണ് ഈ വിഭാഗക്കാർ.
  • പ്രകൃതിയോട് ഇണങ്ങിക്കഴിയുന്നവരാണിവർ. അവരുടെ സാമൂഹിക ജീവിതം രൂപപ്പെടുത്തു ന്നതിൽ
  • ഭൂമിശാസ്ത്രപരമായ പ്രത്യേകത കൾക്ക് സുപ്രധാന പങ്കുണ്ട്.

Class 6 Social Science Chapter 11 Question Answer Malayalam Medium സമൂഹജീവിതത്തിലെ വൈവിധ്യം

Question 8.
ഗോത്ര സമൂ ഹ ത്തിന്റെ സവിശേഷതകൾ എന്തെല്ലാം ?
Answer:

  • ഗോത്രവർഗത്തിൽപ്പെടുന്നവർ പൊതുവെ മല യോരങ്ങളിലോ വനങ്ങളിലോ കുന്നിൻമുക ളിലോ ഒറ്റപ്പെട്ടു കിടക്കുന്ന താഴ്വരകളിലോ ആണ് താമസിക്കുന്നത്.
  • ഓരോ ഗോത്രസമൂഹവും ഒരിടത്ത് കൂട്ടമായി ജീവിക്കുന്നു.
  • മറ്റ് സമൂഹങ്ങളിൽനിന്ന് വേറിട്ട ജീവതമാണ് അവർ നയിക്കുന്നത്.
  • വനവിഭവങ്ങൾ ശേഖരിച്ചും പരമ്പരാഗത രീതി യിൽ കൃഷി ചെയ്തുമാണ് ഗോത്രസമൂഹങ്ങൾ ജീവിക്കുന്നത്. ഇവർക്കിടയിൽ പലരും പരമ്പ രാഗത കുലത്തൊഴിലുകൾ ചെയ്യുന്നവരാണ്.
  • ഓരോ ഗോത്രസമൂഹത്തിനും അവരുടേതായ ഭാഷയുണ്ട്. ഇവ തനതായ ലിപികളില്ലാത്ത സംസാരഭാഷയാണ്.

Question 9.
നഗരത്തിലെ പ്രശ്നങ്ങൾക്ക് എന്താണ് പരിഹാരം ?
Answer:
നഗരത്തിലെ പ്രശ്നങ്ങളുടെ പരിഹാര മാർഗ ഞങ്ങൾ

  • ചിട്ടയോടെയുള്ള ആസൂത്രണം
  • പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കാത്ത നിർമാണ പ്രവർത്തനങ്ങൾ
  • പാർപ്പിട നയം
  • ജീവിതം സുഗമമാക്കാനുള്ള അടിസ്ഥാന സൗക ര്യങ്ങൾ

Question 10.
ഗ്രാമങ്ങളിലെ പ്രശ്നങ്ങളും അവയ്ക്കുള്ള പരി ഹാര മാർഗങ്ങളും വിശദീകരിക്കുക.
Answer:
ഗ്രാമവാസികൾ വളരെയധികം പ്രശ്നങ്ങൾ നേരി ടാറുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ഗ്രാമങ്ങളുടെ വികസനത്തെ തടസ്സപ്പെടുത്തുന്ന ഒരു കാര്യമാണ്. ആധുനിക സൗകര്യങ്ങളോടെ ഗ്രാമങ്ങൾ മികച്ചതാക്കാൻ സർക്കാർ മുൻകൈയെ ടുക്കണം. എങ്കിൽ മാത്രമെ ആ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് ശുദ്ധവും സുഖപ്രദ വുമായ ജീവിതം ലഭിക്കുകയുള്ളൂ.

Class 6 Social Science Chapter 11 Question Answer Malayalam Medium സമൂഹജീവിതത്തിലെ വൈവിധ്യം

ഗ്രാമങ്ങളുടെ പ്രശ്നങ്ങൾ

മോശം അടിസ്ഥാന സൗകര്യങ്ങൾ:- എല്ലാ ഗ്രാമ ങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങൾ മികച്ച തല്ല. റോഡുകളും പാലങ്ങളും പലയിടങ്ങളിലും മോശം അവസ്ഥയിലാണ്. പല ഗ്രാമങ്ങളിലെയും ആശുപത്രി വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം ജീവനക്കാരുടെ അഭാവം മൂലം ദുരിതത്തിലാണ്. വൈദ്യുതി ഇല്ലാത്ത മേഖലകൾ ഇപ്പോഴുമുണ്ട്. ശുചിത്വം ഇല്ലായ്മയാണ് ഗ്രാമങ്ങൾ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം.

വിദ്യാഭ്യാസത്തിന് പ്രാധാന്യമില്ല:- ചില ഉൾനാ ടൻ ഗ്രാമപ്രദേശങ്ങളിൽ വിദ്യാഭ്യസ സ്ഥാപനങ്ങ ളുടെ കുറവുമൂലം ആളുകൾക്ക് വിദ്യാഭ്യാസം നേടു വാൻ സാധിക്കുന്നില്ല.

പുരുഷാധിപത്യ ഘടന: ഗ്രാമങ്ങളിലെ മിക്ക കുടുംബങ്ങളിലും പുരുഷന്മാരെ കുടുംബതലവൻ ആയി കണക്കാക്കുന്നു. വീട്ടിലെ സ്ത്രീകൾ അവ രുടെ നിർദ്ദേശങ്ങൾ പാലിക്കണം. കുടുംബത്തിൽ പുരുഷന്മാരാണ് എല്ലാം തീരുമാനങ്ങളും എടു ക്കുന്നത്.

ഈ പ്രശ്നങ്ങൾക്കുള്ള പരിഹാര മാർഗങ്ങൾ നിർബന്ധിത വിദ്യാഭ്യാസം:- വിദ്യാഭ്യാസ ത്തിന്റെ പ്രാധാന്യവും ഗുണവും ആളുകളെ അറി യിക്കുകയും വിദ്യാഭ്യാസം നിർബന്ധമാക്കുകയും ചെയ്യണം.മുതിർന്നവർക്കുള്ള വിദ്യാഭ്യാസം പ്രോത്സാഹി പ്പിക്കുക. മുതിർന്നവർക്കുള്ള വിദ്യാഭ്യാസം കൊടുക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാ ണ്. മുതിർന്നവർ വിദ്യാഭ്യാസം നേടിയാൽ മാത്രമേ അവർ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും കുട്ടികളെ പഠിപ്പിക്കുവാൻ നേതൃത്വം കൊടുക്കുകയും ചെയ്തു.

റോഡ് നിർമാണം: ഗ്രാമങ്ങളും നഗരങ്ങളും തമ്മിൽ ശരിയായ കണക്റ്റിവിറ്റി ഉണ്ടാകുന്നതി നായി റോഡുകളും പാലങ്ങളും നിർമിക്കണം. പവർ സപ്ലൈ നിർബന്ധമാണ്. ഇന്നത്തെ കാല ഘട്ടത്തിൽ വൈദ്യുതി വിതരണം എത്താതെ വികസനം സാധ്യമായി എന്ന് പറയുവാനാവില്ല.

ശുചിത്വം: ശരിയായ ശുചിത്വവും നല്ല ആരോ ഗ്യവും നില നിർത്തുന്നതിന്, നല്ല ശുചിത്വ സൗകര്യം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. മെച്ചപ്പെട്ട ആരോഗ്യപരിരക്ഷാ സൗകര്യങ്ങൾ എല്ലാ പ്രദേശങ്ങളിലും നല്ല ആരോഗ്യ സംര ക്ഷണ സൗകര്യങ്ങൾ വിപുലീകരിക്കേണ്ടത് അത്യാവശ്യമാണ്.

Question 11.
(a) ഒരു പൊതു പ്രദേശത്ത് താമസിക്കുകയും തനത് ഭാഷ സംസാരിക്കുകയും ചെയ്യുന്ന ജന വിഭാഗമേത്
(b) കേരളത്തിലെ ഏറ്റവും വലിയ ഗോത്ര സമൂഹം ഏത് ?
(c) ഗോത്രസമൂഹത്തിന്റെ സവിശേഷതകൾ എഴു തുക
Answer:
(a) Gunomo
(b) പണിയർ
(c)

  • ഗോത്രവർഗത്തിൽപ്പെടുന്നവർ പൊതുവെ മലയോരങ്ങളിലോ വനങ്ങളിലോ കുന്നിൻമു കളിലോ ഒറ്റപ്പെട്ടു കിടക്കുന്ന താഴ്വരക ളിലോ ആണ് താമസിക്കുന്നത്.
  • ഓരോ ഗോത്രസമൂഹവും ഒരിടത്ത് കൂട്ടമായി ജീവിക്കുന്നു.
  • മറ്റ് സമൂഹങ്ങളിൽ നിന്ന് വേറിട്ട ജീവിതമാണ് അവർ നയിക്കുന്നത്.
  • വനവിഭവങ്ങൾ ശേഖരിച്ചും പരമ്പരാഗത രീതിയിൽ കൃഷി ചെയ്തുമാണ് ഗോത്രസ മൂഹങ്ങൾ ജീവിക്കുന്നത്.
  • ഇവർക്കിടയിൽ പലരും പരമ്പരാഗത കുല തൊഴിലുകൾ ചെയ്യുന്നവരാണ്.
  • ഓരോ ഗോത്ര സമൂഹത്തിനും അവരുടേ തായ ഭാഷയുണ്ട്. ഇവ തനതായ ലിപികളി ല്ലാത്ത സംസാരഭാഷയാണ്.

Question 12.
(a) ഗോത്രസമൂഹങ്ങൾ ഒരുമിച്ചു താമസിക്കുന്ന സ്ഥലം ?
(b) ഊരിലെ നേതാവ് ആരാണ് ?
(c) ഊരിലെ ഭരണം എപ്രകാരമാണ് ?
Answer:
(a) ഊര്
(b) ഊരുമൂപ്പൻ
(c) ഊരിലെ ഭരണത്തിന് നേതൃത്വം കൊടുക്കു ന്നത് മൂപ്പനോ മൂപ്പനടങ്ങുന്ന മുതിർന്ന അംഗ ങ്ങളുടെ ഒരു സമിതിയോ ആയിരിക്കും. വിവാഹം, തർക്കങ്ങൾ, അനുഷ്ഠാന മുറകൾ എന്നിവയിലെല്ലാം തീരുമാനമെടുക്കാൻ മൂപ്പനോ മുതിർന്ന സമിതിക്കോ പരമാധി കാരം ഉണ്ടായിരിക്കും.

Class 6 Social Science Chapter 11 Question Answer Malayalam Medium സമൂഹജീവിതത്തിലെ വൈവിധ്യം

Question 13.
നഗരങ്ങളിലെ ഏതെങ്കിലും രണ്ട് പ്രശ്നങ്ങളും രണ്ട് പരിഹാരമാർഗങ്ങളും നിർദേശിക്കുക.
Answer:
നഗരത്തിലെ പ്രശ്നങ്ങൾ

  • ജനസാന്ദ്രത
  • ഉയർന്ന മലിനീകരണം

പരിഹാര മാർഗങ്ങൾ

  • ചിട്ടയായ ആസൂത്രണം
  • പരിസ്ഥിത സൗഹൃദ നിർമ്മാണങ്ങൾ

Question 14.
ചേരുംപടി ചേർക്കുക
Class 6 Social Science Chapter 11 Question Answer Malayalam Medium സമൂഹജീവിതത്തിലെ വൈവിധ്യം 3
Answer:
Class 6 Social Science Chapter 11 Question Answer Malayalam Medium സമൂഹജീവിതത്തിലെ വൈവിധ്യം 4

Question 15.
കേരളത്തിലെ ഗോത്ര സമൂഹങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള പാട്ടുകൾ ശേഖരിച്ച് ക്ലാസിൽ അവതരിപ്പിക്കുക.
Answer:
പൂമാതൈ പൊന്നമ്മയും കടലുംകര നാടുവാഴിയും നിറയും പറ വെച്ച് ദീപം വെച്ച് താലത്തിൽ കണ്ണാടിചെപ്പും വെച്ച് അരിനുരിച്ചും ദീപം കൈവണങ്ങി പൂമാതൈ പൊന്നമ്മ പാട്ടാട്യാല് പൂവിന് മണമുണ്ടാം തേനുമുണ്ടാവും പൂമാതൈ പൊന്നമ്മ പാട്ടേട്ടാല് ഏക്കംകാര മാറും വീക്കം മാറും പൂമാതെ പൊന്നമ്മ പാട്ടേട്ടാല് മാരനില്ല.

മങ്കയ്ക്ക് മാരനുണ്ടാം അറ്റതറവാട്ടില് പെണ്ണുണ്ടാവും പൂമാതൈ പൊന്നമ്മ പാട്ടേട്ടാല് കണ്ണില് നിറയല്ലോ കണ്ണുനീര് മാറത്തൊഴുകുന്നത് ചോരത്തുള്ളി പൂമാതൈ പൊന്നമ്മ പാട്ടേട്ടാല് വംഗത്തുപ്പാറയലിഞ്ഞു പോകും പൊന്നമ്മ പൂമാതെ എന്റെ ദൈവേ തെളിഞ്ഞും വിളയാടു ദൈവത്താ പൊൻപുഴയ്ക്കരക്കാരും തെക്ക് ഭാഗം കടലുങ്കര നാടെന്നൊരു നാടുണ്ടല്ലോ അവിടെവെച്ചാട് തൊടങ്ങമ്മള് മകരം പിറന്നാരെ മാവുപൂത്തു പൂക്കൈത പൂത്തും മണം പൊന്ത്യാ കൊമ്പത്തിരിക്കുന്ന മാരനോട്

പെരുവാണ്യം കോറോത്ത് കുഞ്ഞാമ്
കുറ്റ്യാടിക്കൊയിലോത്തെ തമ്പുരാൻ അരുളിച്ചെയിതല്ലത്തമ്പുരായൻ പനമ്പ് നമ്പിക്കുറുപ്പെന്നാനേ കൈതേരി കണ്ടപ്പൻ കുഞ്ഞ്യണ്ടപ്പൻ എന്നോടക്കണ്ടപ്പൻ ചെയ്തപോലെ ആരോടും ചെയ്യല്ലങ്ങാനിപ്പോള് എണ്ണായിരം നെല്ല് പാട്ടം നെല്ല് ആറായിരം പണം പാട്ടപ്പണം കുറ്റ്യാടിക്കൊയിലോത്ത് നാടാലേ കാലൊന്നിന്റെ കെട്ടി വരുവാറുണ്ട വലിയമോ സ്വർഗ്ഗത്തി

Class 6 Social Science Chapter 11 Question Answer Malayalam Medium സമൂഹജീവിതത്തിലെ വൈവിധ്യം

തീപ്പെട്ടാരെ നെല്ലാലൊഴവൻ തന്നില്ലാലാ പിസാലൊര് ലേശവൻ തന്നില്ലാലൊ തന്നില്ലേ സങ്കടനക്കില്ലാഞ്ഞി നാല്പത്തിനാലിന ഞാൻ പാടയച്ച് ഒന്നിനടക്കാനയച്ചില്ലാലാ അയ്യോര് സങ്കടനക്കുണ്ടല്ലോ എന്നുടെ ആളെല്ലായിഞ്ഞി പോയി എങ്കിലും വേണ്ടില്ലന്നാനിപ്പോള് നീയംബടകര പോയിറ്റാനേ വടകര ചക്കാലി ചോനോന്റെ ആയിരരിലൂടെടുപ്പിക്കണം ബേണ്ട് മുണ്ടും മുറിപ്പിക്കേണം

Class 6 Social Science Chapter 11 Question Answer Malayalam Medium സമൂഹജീവിതത്തിലെ വൈവിധ്യം 5

Question 16.
നഗരത്തിലെ പലവിധ പ്രശ്നങ്ങൾ പത്രവാർത്ത കളിൽനിന്ന് ശേഖരിക്കുക. ഗതാഗതക്കുരുക്ക്, ചേരികൾ, ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം, കുറ്റകൃത്യങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള പ്രത വാർത്തകൾ ഉപയോഗിച്ച് കൊളാഷ് ഉണ്ടാക്കി ക്ലാസിൽ പ്രദർശിപ്പിക്കുക.
Answer:
Class 6 Social Science Chapter 11 Question Answer Malayalam Medium സമൂഹജീവിതത്തിലെ വൈവിധ്യം 6

Diversity in Social Life Class 6 Notes Pdf Malayalam Medium

ഒരു വ്യക്തിയുടെ സാമൂഹിക ജീവിതം, കുടുംബം, സുഹൃത്തുക്കൾ, മറ്റ് പരിചയക്കാർ, അപരിചിതർ തുടങ്ങി മറ്റുള്ളവരുമായി അവർ രൂപപ്പെടുത്തുന്ന വിവിധ ബന്ധങ്ങൾ വരെ ഉൾക്കൊള്ളുന്നു. അവർ സ്ഥിര മായി നടത്തുന്ന സാമൂഹിക ഇടപെടലുകളുടെ ദൈർഘ്യം ഉപയോഗിച്ച് ഇത് അളക്കുവാൻ കഴിയും. മതം, സംസ്കാരം, സാമ്പത്തിക സ്ഥിതി മുതലായവയുടെ കാര്യത്തിൽ ഒരു പ്രത്യേക സമൂഹത്തിൽ കാണുന്ന വ്യത്യാസങ്ങളാണ് സമൂഹിക വൈവിധ്യം.

ഒരു പൊതുപ്രദേശത്ത് താമസിക്കുകയും തനത് ഭാഷ സംസാരിക്കുകയും ചെയ്യുന്ന ജനവിഭാഗമാണ് ഗോത്രസമൂഹം. ഗോത്രങ്ങൾക്ക് തനതായ ജീവിതശൈലികളുണ്ട്. അവർ തനതായ ആചാരങ്ങളും അനു ഷ്ഠാനങ്ങളും പിന്തുടരുന്നു. നമ്മുടെ നാട്ടിലെ പ്രാചീന മനുഷ്യ സമൂഹങ്ങളുടെ പിന്മുറക്കാരാണ് ഇത്തരം ഗോത്ര സമൂഹം. ഈ പാഠഭാഗത്ത് ഗോത്രസമൂഹം, ഗോത്രസമൂഹത്തിന്റെ സവിശേഷതകൾ, ഗ്രാമസമൂഹം, നഗരസമൂഹം മുതലായ വൈവിധ്യങ്ങളാണ് പഠിക്കുവാൻ പോകുന്നത്.

Class 6 Social Science Chapter 11 Question Answer Malayalam Medium സമൂഹജീവിതത്തിലെ വൈവിധ്യം

  • ഗോത്രസമൂഹങ്ങൾക്ക് തനതായ ജീവിത രീതികളുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും പൊതുവെ കാടുക
  • ളിലോ കുന്നിൻ മുകളിലോ ഉൾപ്രദേശങ്ങളിലോ ഒറ്റപ്പെട്ട താഴ്വരകളിലോ ആണ് താമസിക്കുന്നത്.
  • വനവിഭവങ്ങൾ ശേഖരിച്ചും പരമ്പരാഗത രീതിയിൽ കൃഷി ചെയ്തുമാണ് ഗോത്ര സമൂഹങ്ങൾ ജീവിക്കു
    ന്നത്.
  • ഓരോ ഗോത്ര സമൂഹത്തിനും അവരുടേതായ ഭാഷയുണ്ട്. ഇവ തനതായ ലിപികളില്ലാത്ത സംസാരഭാ ഷയാണ്.
  • ഗോത്രസമൂഹങ്ങൾ അവരുടെ ചരിത്രമോ അറിവുകളോ എഴുതി വയ്ക്കാറുണ്ടായിരുന്നില്ല.
  • ഗോത്ര സമൂഹങ്ങൾ ഒരുമിച്ചു താമസിക്കുന്ന സ്ഥലം ‘ഊര് ‘ എന്നറിയപ്പെടുന്നു.
  • ഊരിലെ ഭരണത്തിന് നേതൃത്വം കൊടുക്കുന്നത് മൂപ്പനോ മൂപ്പനടങ്ങുന്ന മുതിർന്ന അംഗങ്ങളുടെ ഒരു സമിതിയോ ആയിരിക്കും.
  • ഗ്രാമപ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് പരസ്പരം അടുത്തറിയാം. അവർ തമ്മിൽ നല്ല അടുപ്പം ഉണ്ടായി
    രിക്കും.
  • ഗ്രാമീണരുടെ വേഷം ലളിതമായിരിക്കും. ജീവിതരീതികൾ സങ്കീർണമല്ല.
  • കൃഷിയും അനുബന്ധ തൊഴിലുകളുമാണ് പരമ്പരാഗത ഗ്രാമസമൂഹങ്ങളിൽ മുഖ്യം.
  • കൈത്തൊഴിലുകൾ, കന്നുകാലി വളർത്തൽ, കരകൗശല വസ്തു നിർമാണം തുടങ്ങിയവും ഗ്രാമീണ രുടെ ഉപജീവന മാർഗങ്ങളാണ്.
  • പരമ്പരാഗത ഗ്രാമങ്ങളിൽ കൂട്ടുകുടംബ വ്യവസ്ഥയ്ക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു.
  • പല ഗ്രാമീണ കൂട്ടുകുടുംബങ്ങൾക്കും അവരുടേതായ കുലത്തൊഴിൽ ഉണ്ടായിരുന്നു.
  • അയൽപക്ക ബന്ധത്തിന് ഗ്രാമം പ്രാധാന്യം നൽകുന്നു. സുഖത്തിലും ദുഃഖത്തിലും അവർ ഒത്തുചേരു ന്നു. ചടങ്ങുകളിലും ഉത്സവങ്ങളിലും പൊതുവെ എല്ലാവരും പങ്കെടുക്കുന്നു.

Leave a Comment