When preparing for exams, Kerala SCERT Class 7 Maths Solutions Malayalam Medium Chapter 6 അംശബന്ധം can save valuable time.
SCERT Class 7 Maths Chapter 6 Solutions Malayalam Medium അംശബന്ധം
Class 7 Maths Chapter 6 Malayalam Medium Kerala Syllabus അംശബന്ധം
Question 1.
ചുവടെ പറഞ്ഞിരിക്കുന്ന ഓരോ ചതുരത്തിന്റെയും ഉയരവും നീളവും തമ്മിലുള്ള അംശബന്ധം കഴിയുന്നതും ചെറിയ എണ്ണൽസംഖ്യകൾ ഉപയോഗിച്ചു എഴുതുക.
i. ഉയരം 8 സെന്റിമീറ്റർ: നീളം 10 സെന്റിമീറ്റർ
ii. ഉയരം 8 മീറ്റർ; നീളം 12 മീറ്റർ
iii. ഉയരം 20 സെന്റിമീറ്റർ; നീളം 1 മീറ്റർ
iv. ഉയരം 40 സെന്റിമീറ്റർ; നീളം 1 മീറ്റർ
v. ഉയരം 1.5 സെന്റിമീറ്റർ: നീളം 2 സെന്റിമീറ്റർ
Answer:
i. ഉയരം 8 സെന്റിമീറ്റർ: നീളം 10 സെന്റിമീറ്റർ
അംശബന്ധം = 8 : 10 = 4 : 5
ii. ഉയരം 8 മീറ്റർ; നീളം 12 മീറ്റർ
അംശബന്ധം = 8 : 12 = 2 : 3
iii. ഉയരം 20 സെന്റിമീറ്റർ; നീളം 1 മീറ്റർ
അംശബന്ധം = 20 : 100 = 1 : 5
iv. ഉയരം 40 സെന്റിമീറ്റർ; നീളം 1 മീറ്റർ
അംശബന്ധം = 40 : 100 = 2 : 5
v. ഉയരം 1.5 സെന്റിമീറ്റർ: നീളം 2 സെന്റിമീറ്റർ
അംശബന്ധം = 1.5 : 2 = 3: 4
![]()
Question 2.
ചുവടെയുള്ള പട്ടികയിൽ ചില ചതുരങ്ങളുടെ ഉയരം, നീളം, അവ തമ്മിലുള്ള അംശബന്ധം എന്നിവയിൽ രണ്ടെണ്ണം തന്നിട്ടുണ്ട്. മൂന്നാമത്തേത് കണ്ടുപിടിച്ച് പട്ടിക പൂർത്തിയാക്കുക.

Answer:

ഇതുപോലെ ചുവടെ കൊടുത്തിരിക്കുന്ന കണക്കുകളിലെല്ലാം, കഴിയുന്നത്ര ചെറിയ എണ്ണൽ സംഖ്യകൾ ഉപയോഗിച്ച് അംശബന്ധങ്ങൾ കണക്കാക്കുക.
Question 3.
ആമിനയുടെ കൈയിൽ 105 രൂപയും, മേഴ്സിയുടെ കൈയിൽ 175 രൂപയുമുണ്ട്. ചെറിയ തുകയും വലിയ തുകയും തമ്മിലുള്ള അംശബന്ധം കണക്കാക്കുക
Answer:
ആമിനയുടെ മേഴ്സിയുടെ
കൈയിലുള്ള തുക = 105 രൂപ
കൈയിലുള്ള തുക = 175 രൂപ
അംശബന്ധം = 105 : 175 = 3 : 5
Question 4.
ഒരു സമ്മേളനത്തിൽ 6 സ്ത്രീകളും, 144 പുരുഷന്മാരും പങ്കെടുത്തു. സ്ത്രീകളുടെ എണ്ണവും പുരുഷന്മാ രുടെ എണ്ണവും തമ്മിലുള്ള അംശബന്ധം കണ്ടുപിടിക്കുക.
Answer:
സ്ത്രീകളുടെ എണ്ണം = 96
പുരുഷന്മാരുടെ എണ്ണം = 144
അംശബന്ധം = 96: 144 = 2:3
Question 5.
രണ്ടു പെൻസിലുകളിൽ ചെറുതിന്റെ നീളം 4.5 സെന്റിമീറ്ററും, വലുതിന്റെ നീളം 7.5 സെന്റിമീറ്ററുമാണ്. വലുതിന്റെയും ചെറുതിന്റെയും നീളങ്ങൾ ഏത് അംശബന്ധത്തിലാണ്?
Answer:
വലിയ പെൻസിലിന്റെ നീളം = 7.5 സെന്റിമീറ്റർ
ചെറിയ പെൻസിലിന്റെ നീളം = 4.5 സെന്റിമീറ്റർ
അംശബന്ധം = 7.5:4.5 = 5:3
Question 6.
ഒരു ചരടുകൊണ്ട് ഒരു ചതുരത്തിന്റെ വശങ്ങൾ അളന്നപ്പോൾ വീതി, ചരടിന്റെ – ഭാഗവും നീളം, ചരടിന്റെ \(\frac{1}{3}\) ഭാഗവും എന്നു കണ്ടു. വീതിയും നീളവും തമ്മിലുള്ള അംശബന്ധം എന്താണ്?
Answer:
വീതി = ചരടിന്റെ \(\frac{1}{4}\) ഭാഗം
നീളം = ചരടിന്റെ \(\frac{1}{3}\) ഭാഗം
അംശബന്ധം = \(\frac{1}{3}: \frac{1}{4}\)
\(\frac{1}{4}=\frac{1 \times 3}{4 \times 3}=\frac{3}{12}\)
\(\frac{1}{3}=\frac{1 \times 4}{3 \times 4}=\frac{4}{12}\)
∴ അംശബന്ധം = \(\frac{4}{12}: \frac{3}{12}\) = 4 : 3
Question 7.
ഒരു വലിയ കുപ്പി നിറയ്ക്കാൻ 3\(\frac{1}{2}\) ഗ്ലാസ് വെള്ളവും, ചെറിയ കുപ്പി നിറയ്ക്കാൻ 2\(\frac{1}{2}\) ഗ്ലാസ് വെള്ളവും വേണം. വലിയ കുപ്പിയുടെയും ചെറിയ കുപ്പിയുടെയും ഉള്ളളവുകൾ തമ്മിലുള്ള അംശബന്ധം എന്താണ്?
Answer:
വലിയ കുപ്പിയുടെ ഉള്ളളവ് = 3\(\frac{1}{2}\) ഗ്ലാസ് വെള്ളം
ചെറിയ കുപ്പിയുടെ ഉള്ളളവ് = 2\(\frac{1}{2}\) ഗ്ലാസ് വെള്ളം
അംശബന്ധം = 3\(\frac{1}{2}\) : 2\(\frac{1}{2}\)
= \(\frac{7}{2}: \frac{5}{2}\)
= 7:5
![]()
Question 8.
ദോശയുണ്ടാക്കാൻ 6 കപ്പ് അരിയ്ക്ക് 2 കപ്പ് ഉഴുന്ന് എന്നാണ് കണക്ക്. 9 കപ്പ് അരിയെടുത്താൽ, എത്ര കപ്പ് ഉഴുന്നെടുക്കണം?
Answer:
6 കപ്പ് അരിയ്ക്ക് 2 കപ്പ് ഉഴുന്ന്.
ഉഴുന്നും അരിയും തമ്മിലുള്ള അംശബന്ധം = 2 : 6 = 1 : 3
9 കപ്പ് അരിയെടുത്താൽ,
ഉഴുന്ന് : 9 = 1:3
ഉഴുന്ന് = \(\frac{1}{3}\) × 9 = 3 കപ്പ്
Question 9.
വീട്ടിലെ ചുവർ തേയ്ക്കുന്നതിന് സിമെന്റും മണലും 1 : 5 എന്ന അംശബന്ധത്തിലാണ് ഉപയോഗിച്ചത്. ഇതിനായി 45 ചാക്ക് സിമെന്റ് വാങ്ങി. എത്ര ചാക്ക് മണൽ വാങ്ങണം?
Answer:
സിമെന്റും മണലും തമ്മിലുള്ള അംശബന്ധം = 1:5
45 ചാക്ക് സിമെന്റ് വാങ്ങി.
45: മണൽ = 1: 5
![]()
∴ മണൽ = 45 × \(\frac{5}{1}\) = 225 ചാക്ക്
Question 10.
വീടിന് ചായം തേയ്ക്കുമ്പോൾ 12 ലിറ്റർ ചായത്തിന്റെ കൂടെ 8 ലിറ്റർ ടർപെന്റൈനും ആണ് ചേർത്തത്. 15 ലിറ്റർ ചായത്തിന്റെ കൂടെ എത്ര ലിറ്റർ ടർപെന്റൈൻ ചേർക്കണം?
Answer:
ടർപെന്റൈനും പെയിന്റും തമ്മിലുള്ള അംശബന്ധം = 8 : 12
15 ലിറ്റർ ചായത്തിന്റെ കൂടെ,
ടർപെന്റൈൻ : 15 = 2:3
![]()
ടർപെന്റൈൻ = \(\frac{2}{3}\) × 15
= 10 ലിറ്റർ
Question 11.
ഒരു പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം 11:10 എന്ന അംശബന്ധത്തിലാണ്. ഇവിടെ 1793 സ്ത്രീകളാണുള്ളത്. ഇവിടെ എത്ര പുരുഷന്മാരുണ്ട്? സ്ത്രീകളും പുരുഷന്മാരും കൂടി ആകെ എത്രപേരുണ്ട്?
Answer:
സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം തമ്മിലുള്ള അംശബന്ധം = 11:10
ഇവിടെ 1793 സ്ത്രീകളാണുള്ളത്.
![]()
∴ പുരുഷന്മാരുടെയും എണ്ണം = 1793 × \(\frac{10}{11}\) = 1630
സ്ത്രീകളുടെയും പുരുഷന്മാരുടെയും ആകെ എണ്ണം = 1793 + 1630
= 3423
Question 12.
സുഹറയും സീതയും ചേർന്ന് ഒരു കച്ചവടം തുടങ്ങി. സുഹറ 40000 രൂപയും സീത 50000 രൂപയുമാണ് മുടക്കിയത്. ലാഭമായി കിട്ടിയ 9000 രൂപ, മുടക്കുമുതലിന്റെ അംശബന്ധത്തിൽ വീതിച്ചെടുത്തു. ഓരോരുത്തർക്കും എത്ര രൂപ കിട്ടി?
Answer:
സുഹറ മുടക്കിയ തുക = 40000 രൂപ
സീത മുടക്കിയ തുക = 50000 രൂപ
ആകെ ലാഭം = 9000 രൂപ
മുടക്കുമുതലിന്റെ അംശബന്ധം = 40000: 50000 = 4 : 5
സുഹറയുടെ വീതം = 9000 × \(\frac{4}{9}\) = 4000 രൂപ
സീതയുടെ വീതം = 9000 × \(\frac{5}{9}\) = 5000 രൂപ
Question 13.
രമേശനും ജോണും ഒരു ജോലി കരാറെടുത്തു. രമേശൻ ആറു ദിവസവും, ജോൺ ഏഴു ദിവസവുമാണ് ജോലി ചെയ്തത്. കിട്ടിയ 6500 രൂപ, ജോലി ചെയ്ത ദിവസങ്ങളുടെ അംശബന്ധത്തിൽ വീതിച്ചു. ഓരോരുത്തർക്കും എത്ര രൂപ കിട്ടി ?
Answer:
രമേശൻ ജോലി ചെയ്ത ദിവസങ്ങളുടെ എണ്ണം = 6
ജോൺ ജോലി ചെയ്ത ദിവസങ്ങളുടെ എണ്ണം = 7
ആകെ ലഭിച്ച തുക = 6500 രൂപ
ജോലി ചെയ്ത ദിവസങ്ങളുടെ എണ്ണത്തിന്റെ അംശബന്ധം = 6 : 7
രമേശന് ലഭിച്ച തുക = 6500 × \(\frac{6}{13}\) = 3000 രൂപ
ജോണിന് ലഭിച്ച തുക = 6500 × \(\frac{7}{13}\) = 3500 രൂപ
Question 14.
രാമുവും രാജുവും ഒരു തുക 3 : 2 എന്ന അംശബന്ധത്തിൽ വീതിച്ചപ്പോൾ രാമുവിന് 480 രൂപ കിട്ടി.
(i) രാജുവിന് എത്ര രൂപ കിട്ടി?
(ii) ആകെ എത്ര രൂപയാണ് വീതിച്ചത്?
Answer:
(i) രാമുവിനും രാജുവിനും ലഭിച്ച തുകയുടെ അംശബന്ധം = 3 : 2
480 : രാജു = 3 : 2
![]()
രാജു= 480 × \(\frac{2}{3}\) = 320 രൂപ
രാജുവിന് ലഭിച്ച തുക = 320 രൂപ.
(ii) ആകെ ലഭിച്ച തുക = 480 + 320 = 800 രൂപ.
![]()
Question 15.
9 സെന്റിമീറ്റർ നീളത്തിൽ AB എന്നൊരു വര വരയ്ക്കുക. ഇതിൽ P എന്ന കുത്തിടണം. AP, PB എന്നിവയുടെ നീളങ്ങൾ 1 : 2 എന്ന അംശബന്ധത്തിലായിരിക്കണം. A യിൽ നിന്ന് എത്ര അകലെയാണ് P അടയാളപ്പെടുത്തേണ്ടത്? കണക്കുകൂട്ടി അടയാളപ്പെടുത്തുക.
Answer:
AB യുടെ നീളം = 9 സെന്റിമീറ്റർ
AP: PB = 1: 2
:. AP = 9 × \(\frac{1}{3}\) = 3 സെന്റിമീറ്റർ
PB = 9 × \(\frac{2}{3}\) = 6 സെന്റിമീറ്റർ
A യിൽ നിന്ന് 3 സെന്റിമീറ്റർ അകലെയാണ് P അടയാളപ്പെടുത്തേണ്ടത്.

Question 16.
15 സെന്റിമീറ്റർ നീളമുള്ള ഒരു വര വരയ്ക്കുക. ഇതിനെ 2:3 എന്ന അംശബന്ധത്തിൽ ഭാഗിക്കുന്ന ബിന്ദു ഇതിൽ അടയാളപ്പെടുത്തണം. നീളങ്ങൾ കണക്കാക്കി ബിന്ദു അടയാളപ്പെടുത്തുക.
Answer:
AB = 15 സെന്റിമീറ്റർ എന്നും AB യെ 2:3 എന്ന അംശബന്ധത്തിൽ മുറിക്കുന്ന ബിന്ദു P എന്നും എടുക്കുക.
അതായത്, AP: PB = 2: 3
∴ AP = 15 × \(\frac{2}{5}\) = 6 cm
PB = 15 × \(\frac{3}{5}\) = 9 cm
Question 17.
30 സെന്റിമീറ്റർ ചുറ്റളവും, വശങ്ങളുടെ നീളം 1:2 എന്ന അംശബന്ധത്തിലും ആയ ചതുരം വരയ്ക്കുക.
(i) ഇതേ ചുറ്റളവിൽ, വശങ്ങളുടെ നീളം 2 : 3, 3 : 7 എന്നീ അംശബന്ധങ്ങളിൽ ആയ മറ്റ് രണ്ടു ചതുരങ്ങൾ കൂടി വരയ്ക്കുക.
(ii) മൂന്നു ചതുരങ്ങളുടെയും പരപ്പളവുകൾ കണക്കാക്കുക. ഏതു ചതുരത്തിനാണ് പരപ്പളവ് ഏറ്റവും കൂടുതൽ?
Answer:
ചതുരത്തിന്റെ ചുറ്റളവ് = 30 സെന്റിമീറ്റർ
2(നീളം + വീതി) = 30
നീളം + വീതി = 15
വശങ്ങളുടെ അംശബന്ധം = 1:2
∴ നീളം = \(\frac{2}{3}\) × 15 = 10 സെന്റിമീറ്റർ
വീതി = \(\frac{1}{3}\) × 15 = 5 സെന്റിമീറ്റർ

(i) വശങ്ങളുടെ അംശബന്ധം = 2: 3
∴ നീളം = \(\frac{3}{5}\) × 15 = 9 സെന്റിമീറ്റർ
വീതി = \(\frac{2}{5}\) × 15 = 6 സെന്റിമീറ്റർ

വശങ്ങളുടെ അംശബന്ധം = 3: 7
∴ നീളം = \(\frac{7}{10}\) × 15 = 10.5 സെന്റിമീറ്റർ
വീതി = \(\frac{3}{10}\) × 15 = 4.5 സെന്റിമീറ്റർ

(ii) ആദ്യത്തെ ചതുരത്തിന്റെ പരപ്പളവ് = 10 × 5 = 50 ച.സെ.മീ
രണ്ടാമത്തെ ചതുരത്തിന്റെ പരപ്പളവ് = 9 × 6 = 54 ച.സെ.മീ
മൂന്നാമത്തെ ചതുരത്തിന്റെ പരപ്പളവ് = 10.5 × 4.5 = 47.25 ച.സെ.മീ
∴ രണ്ടാമത്തെ ചതുരത്തിനാണ് കൂടുതൽ പരപ്പളവ്.
Intext Questions And Answers
Question 1.
അജിയുടെ വീടിന്റെ ചുമരുകൾക്ക് ചായമടിക്കാൻ ആദ്യം 25 ലിറ്റർ പച്ച നിറവും, 20 ലിറ്റർ വെള്ളയും കലർത്തിയെടുത്തു. ഇതു മതിയാകാതെ വന്നപ്പോൾ വീണ്ടും 15 ലിറ്റർ പച്ചയെടുത്തു. ഇതിൽ എത്ര ലിറ്റർ വെള്ള ചേർക്കണം?
Answer:
പച്ചയും വെള്ളയും തമ്മിലുള്ള അംശബന്ധം = 25: 20 = 5: 4
നാലു ലിറ്റർ വെള്ളയ്ക്ക് 5 ലിറ്റർ പച്ച വേണം.
4 ലിറ്ററിന്റെ 4 മടങ്ങ് 16 ലിറ്റർ.
5 ലിറ്ററിന്റെ 4 മടങ്ങ് 20 ലിറ്റർ.
അതായത് 16 ലിറ്റർ പച്ചക്ക് 20 ലിറ്റർ വെള്ള വേണം. അംശബന്ധത്തിൽ പറഞ്ഞാൽ,
പച്ച : വെള്ള = 5:4
പച്ച : 16 = 5:4
![]()
പച്ച = \(\frac{5}{4}\) × 16 = 20 ലിറ്റർ
Question 2.
സ്കൂളിലൊരു പച്ചക്കറിത്തോട്ടമുണ്ടാക്കാൻ ചതുരാകൃതിയിലുള്ള ഒരു സ്ഥലം കയർ കെട്ടി തിരിക്കണം. കയറിന്റെ നീളം 32 മീറ്റർ. വീതിയും നീളവും 3 : 5 എന്ന അംശബന്ധത്തിലായിരിക്കണം എന്നാണ് തീരുമാനം. വീതിയും നീളവും എത്ര മീറ്റർ വീതം ആയിരിക്കണം?
Answer:
കയറിന്റെ നീളം = 32 മീറ്റർ
.: ചതുരത്തിന്റെ ചുറ്റളവ് = 32 മീറ്റർ
2(നീളം + വീതി) = 32
നീളം + വീതി = 16
വീതിയും നീളവും തമ്മിലുള്ള അംശബന്ധം = 3: 5
∴ നീളം = 16 × \(\frac{3}{8}\) = 6 മീറ്റർ
വീതി = 16 × \(\frac{5}{8}\) = 10 മീറ്റർ
Ratio Class 7 Questions and Answers Malayalam Medium
Question 1.
ഒരു രേഖീയ ജോഡിയിലെ കോണുകൾ 4:5 എന്ന അംശബന്ധത്തിലാണ്. ഓരോ കോണിന്റെയും അളവ് എന്താണ്?
Answer:
രേഖീയ ജോഡിയിലെ കോണുകളുടെ അംശബന്ധം = 4 : 5
കോണുകളുടെ തുക = 180
ഒരു കോൺ = 180 × \(\frac{4}{9}\) = 80°
മറ്റേ കോൺ = 180 × \(\frac{5}{9}\) = 100°
![]()
Question 2.
സീതയും സോബിയും 3:2 എന്ന അംശബന്ധത്തിൽ കുറച്ച് പണം പങ്കിട്ടു, സീതയ്ക്ക് 480 രൂപ ലഭിച്ചു. അവർ വിഭജിച്ച ആകെ തുക എത്രയാണ്?
Answer:
തുക പങ്കിട്ട അംശബന്ധം = 3 : 2
സീതയ്ക്കു ലഭിച്ച തുക = 480 രൂപ
400: സീത = 1 : 2
∴ സീത = 400 × \(\frac{2}{1}\) = 800 രൂപ
ആകെ തുക = 400 + 800 = 1200 രൂപ.
Question 3.
രമേശിന്റെ പിതാവ് തന്റെ സമ്പാദ്യത്തെ ചുവടെ കൊടുത്തിരിക്കുന്നപോലെ വിഭജിച്ചു. \(\frac{2}{7}\) ഭാഗം രമേഷിന് , \(\frac{5}{7}\) ഭാഗം അമ്മയ്ക്ക്
ഈ വിഭജനത്തിന്റെ അംശബന്ധം കണ്ടെത്തുക.
Answer:
അംശബന്ധം = \(\frac{2}{7}: \frac{5}{7}\) = 2:5
Question 4.
ഒരു ചതുരത്തിന്റെ വീതിയും നീളവും തമ്മിലുള്ള അംശബന്ധം 1:1 ആണെങ്കിൽ എന്താണ് അർത്ഥമാക്കുന്നത്? ഇത് ഏതുതരം ചതുരമാണ്?
Answer:
ചതുരത്തിന്റെ വീതിയും നീളവും തമ്മിലുള്ള അംശബന്ധം = 1:1
∴ നീളം = വീതി
ചതുരത്തിന്റെ വശങ്ങൾ തുല്യമായതിനാൽ അത് ഒരു സമചതുരമാണ്.
Question 5.
മക്കളായ രവി, ഷിനു എന്നിവർക്ക് 3:2 എന്ന അംശബന്ധത്തിൽ ശമ്പളം നൽകാൻ ശാന്ത തീരുമാനിച്ചു. രവിക്ക് 4500 രൂപ കിട്ടിയെങ്കിൽ.
a) ഷിനുവിന് ലഭിച്ച തുക കണ്ടെത്തുക?
b) ശാന്തയുടെ ശമ്പളം എത്ര?
Answer:
a) രവിയ്ക്കും ഷിനുവിനും ലഭിച്ച തുകകളുടെ അംശബന്ധം = 3:2
രവിയ്ക്ക് ലഭിച്ച തുക = 4500 രൂപ
4500: ഷിനു = 3: 2
![]()
∴ ഷിനു = 4500 × \(\frac{2}{3}\) = 3000 രൂപ
b) ശാന്തയുടെ ശമ്പളം = 4500 + 3000 = 7500 രൂപ
Question 6.
രാജുവിന്റെ കൈയ്യിൽ 120 രൂപയും മേരിയുടെ കൈയ്യിൽ 180 രൂപയും ഉണ്ട്.
A. മേരിയുടെയും രാജുവിന്റെയും തുകയുടെ അംശബന്ധം എത്രയാണ്?
(a) 3:2 (b) 2:3 (c) 6:5 (d) 5:9
B. അമ്മ മേരിയ്ക്ക് 60 രൂപ കൂടി നൽകി. അതേ അംശബന്ധം ഉണ്ടാക്കാൻ രാജുവിന് അധികം എത്ര രൂപ വേണം?
C. അവർ 800 രൂപ ഇതേ അംശബന്ധത്തിൽ വിഭജിച്ചാൽ, ഓരോരുത്തർക്കും എത്ര രൂപ ലഭിക്കും?
Answer:
A. മേരിയുടെയും രാജുവിന്റെയും കൈയിലുള്ള തുകകളുടെ അംശബന്ധം = 180 : 120 = 3 : 2
B. അമ്മ മേരിയ്ക്ക് 60 രൂപ കൂടി നൽകി.
ഇപ്പോൾ മേരിയുടെ കൈയിലുള്ള തുക = 180 + 60 = 240
240: രാജു = 3: 2
![]()
∴ രാജു = 240 × 23 = 160
∴ അതേ അംശബന്ധം ഉണ്ടാക്കാൻ രാജുവിന് അധികം ആവശ്യമായ തുക = 160 – 120 = 40 രൂപ
C. അവർ 800 രൂപ ഇതേ അംശബന്ധത്തിൽ വിഭജിച്ചാൽ,
രാജുവിന് ലഭിക്കുന്ന തുക = 800 × \(\frac{2}{5}\) = 320 രൂപ
മേരിയ്ക്ക് ലഭിക്കുന്ന തുക = 800 × \(\frac{3}{5}\) = 480 രൂപ
Practice Questions
Question 1.
ചുവടെയുള്ള വീതിയുടെയും നീളത്തിന്റെയും അംശബന്ധം എഴുതുക.
(i) വീതി = 3 സെന്റിമീറ്റർ, നീളം = 9 സെന്റിമീറ്റർ
(ii) വീതി = 6 സെന്റിമീറ്റർ, നീളം = 14 സെന്റിമീറ്റർ
Answer:
(i) 1:3,
(ii) 3:7
![]()
Question 2.
ചതുരാകൃതിയിലുള്ള ഒരു പൂന്തോട്ടത്തിന്റെ ചുറ്റളവ് 28 മീറ്റർ ആണ് .നീളത്തിന്റെയും വീതിയുടെയും അംശബന്ധം 3:4. നീളവും വീതിയും കണ്ടുപിടിക്കുക.
Answer:
6 സെന്റിമീറ്റർ, 8 സെന്റിമീറ്റർ
Question 3.
ഒരു ചെറിയ ടാങ്കിന്റെ ഉള്ളളവ് 500 ലിറ്ററും വലിയ ടാങ്കിന്റെ ഉള്ളളവ് 1500 ലിറ്ററും ആണ്.
(a) ചെറിയ ടാങ്കിന്റെയും വലിയ ടാങ്കിന്റെയും ഉള്ളളവുകളുടെ അംശബന്ധം എഴുതുക.
(b) ചെറിയ ടാങ്ക് മുഴുവനായും വലിയ ടാങ്ക് പകുതിയും വെള്ളം നിറച്ചിരിക്കുന്നു. എങ്കിൽ ചെറിയ ടാങ്കിന്റെയും വലിയ ടാങ്കിന്റെയും ഉള്ളളവുകളുടെ അംശബന്ധം കണ്ടെത്തുക.
(c) 1500 ലിറ്റർ വെള്ളം അപ്പുവിന്റെയും അക്കുവിന്റെയും വീട്ടിലേയ്ക്കു 3:2 എന്ന അംശബന്ധത്തിൽ വിതരണം ചെയ്തു. എങ്കിൽ ഓരോ വീട്ടിലേക്കും എത്ര ലിറ്റർ വെള്ളം കിട്ടി?
Answer:
(a) 1:3
(b) 2:3
(c) 900 ലിറ്റർ, 600 ലിറ്റർ
Question 4.
അനുവും മനുവും കുറച്ച പണം 3:2 എന്ന അംശബന്ധത്തിൽ പങ്കിട്ടെടുത്തു. അനുവിന് 100 രൂപ കൂടുതൽ കിട്ടിയെങ്കിൽ അവർ പങ്കിട്ടെടുത്ത തുക എത്ര?
Answer:
500 രൂപ
Question 5.
ഇഡലി ഉണ്ടാക്കുന്നതിനായി അരിയും ഉഴുന്നും 2:1 എന്ന അംശബന്ധത്തിൽ എടുത്തു.9 കപ്പ് , അത്തരം മിശ്രിതത്തിൽ ഉഴുന്നിന്റെയും അരിയുടെയും അളവ് എത്ര?
Answer:
6 കപ്പ്, 3 കപ്പ്
Ratio Class 7 Notes Malayalam Medium
നീളം പോലുള്ള അളവുകൾ ഒരു നിശ്ചിത യൂണിറ്റ് ഉപയോഗിച്ച് അളക്കുമ്പോൾ, നമുക്ക് എല്ലായ്പ്പോഴും എണ്ണൽ സംഖ്യകൾ ലഭിക്കണമെന്നില്ല; ഈ വസ്തുതയാണ് ഭിന്നങ്ങൾ എന്ന ആശയത്തിലേക്ക് നയിച്ചത്. രണ്ട് അളവുകളുടെ വലുപ്പങ്ങൾ താരതമ്യം ചെയ്യുമ്പോൾ, അനുയോജ്യമായ ചെറിയ അളവ് യൂണിറ്റ് ഉപയോഗിച്ച് രണ്ടും എണ്ണൽ സംഖ്യകളായി നൽകാമോ എന്നതാണ് ഒരു ചോദ്യം. ഈ ചോദ്യമാണ് ആശയത്തി അംശബന്ധം എന്ന ലേക്ക് നയിക്കുന്നത്. മൊത്തത്തിലുള്ള ഭാഗങ്ങളെ താരതമ്യം ചെയ്യാൻ നമുക്ക് അംശബന്ധം ഉപയോഗിക്കാം.
സാധാരണയായി, നമ്മൾ അംശബന്ധത്തിൽ ഭിന്നങ്ങളും ദശാംശങ്ങളും ഒഴിവാക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അംശബന്ധം എഴുതുമ്പോൾ സാധ്യമായ ഏറ്റവും ചെറിയ എണ്ണൽ സംഖ്യ ഉപയോഗിക്കുന്നു. ഒരേ സംഖ്യയാൽ അനുപാതം ഗുണിക്കുകയോ ഹരിക്കുകയോ ചെയ്യുന്നതിലൂടെ, സാധ്യമായ ഏറ്റവും ചെറിയ എണ്ണൽ സംഖ്യയുടെ അടിസ്ഥാനത്തിൽ നമുക്ക് അത് നിർമ്മിക്കാൻ കഴിയും.
നീളം മാത്രമല്ല, ഏതു രണ്ടു അളവുകളെയും ഗുണിതങ്ങളായും ഭാഗങ്ങളായും എഴുതാൻ നമുക്ക് അംശബന്ധം ഉപയോഗിക്കാം.
ഏതൊരു മിശ്രിതത്തിലും ഘടകങ്ങൾ നിശ്ചിത അംശബന്ധത്തിലാണ്. അതിനാൽ, അംശബന്ധം അറിയുന്നതിലൂടെ ഒന്ന് നൽകിയിട്ടുണ്ടെങ്കിൽ മറ്റൊരു ഘടകത്തിന്റെ അളവ് കണ്ടെത്താൻ കഴിയും. ഒരു അളവിനെ വിഭജിക്കുന്ന അംശബന്ധം നമുക്ക് തന്നാൽ, ഓരോ ഭാഗവും എത്ര വീതമാണെന്ന് അംശബന്ധം ഉപയോഗിച്ച് കണ്ടെത്താനാകും.
ചതുരക്കണക്ക്
ചുവടെയുള്ള ചതുരങ്ങൾ പരിഗണിക്കുക.

രണ്ടു ചതുരങ്ങളിലും വീതി ഉയരത്തിന്റെ മൂന്നിരട്ടിയാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഉയരം വീതിയുടെ \(\frac{1}{3}\) ഭാഗമാണ്.
വീതിയും ഉയരവും തമ്മിലുള്ള അംശബന്ധം 3:1 ഉം ഉയരവും വീതിയും തമ്മിലുള്ള അംശബന്ധം 1:3 ഉം ആണ്.
ഉയരവും നീളവും ഒരേ മടങ്ങായി നീട്ടിയാലും, ഒരേ ഭാഗമായി ചുരുക്കിയാലും അംശബന്ധം മാറുന്നില്ല.
മറ്റ് അളവുകൾ
നീളങ്ങൾ മാത്രമല്ല ഏതൊരു അളവിനെയും ഗുണിതങ്ങളായും ഭാഗങ്ങളെയും പറയാൻ നമുക്ക് അംശബന്ധം ഉപയോഗിക്കാം.
ഉദാഹരണത്തിന്, നമ്മുടെ കൈയിൽ ഒരു 15 ലിറ്റർ ബക്കറ്റും 25 ലിറ്റർ ബക്കറ്റും ഉണ്ട്. ചെറിയ ബക്കറ്റിൽ വെള്ളം കൊള്ളും.
വലിയ ബക്കറ്റിന്റെ \(\frac{15}{25}=\frac{3}{5}\)
മറ്റൊരുതരത്തിൽ പറഞ്ഞാൽ, വലിയ ബക്കറ്റിന്റെയും ചെറിയ ബക്കറ്റിന്റെയും ഉള്ളളവുകൾ തമ്മിലുള്ള
അംശബന്ധം = 15 : 25 = 3 : 5
- ഉയരവും നീളവും ഒരേ മടങ്ങായി നീട്ടിയാലും, ഒരേ ഭാഗമായി ചുരുക്കിയാലും അവതമ്മിലുള്ള അംശബന്ധം മാറുന്നില്ല.
- നീളങ്ങൾ മാത്രമല്ല ഏതൊരു അളവിനെയും ഗുണിതങ്ങളായും ഭാഗങ്ങളെയും പറയാൻ നമുക്ക് അംശബന്ധം ഉപയോഗിക്കാം.
- ഒരു മിശ്രിതത്തിൽ ഘടകങ്ങൾ ഒരു സ്ഥിരാനുപാതത്തിലാണ്.
- ഒരു ഭാഗം മുഴുവത്തിന്റെ എത്രയാണെന്ന് പറയാനും അംശബന്ധം ഉപയോഗിക്കാം.