Reviewing Kerala Syllabus Plus One Economics Previous Year Question Papers and Answers March 2019 Malayalam Medium helps in understanding answer patterns.
Kerala Plus One Economics Previous Year Question Paper March 2019 Malayalam Medium
Time: 21/2 Hours
Total Score: 80 Marks
1 മുതൽ 10 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 1 സ്കോർ വീതം. (10 × 1 = 10)
Question 1.
തൊഴിലവസരങ്ങൾ സൃഷ്ടിക്കാതെയുള്ള സാമ്പത്തിക വളർച്ച
a) അപൂർണ്ണമായ തൊഴിലവസ്ഥ
b) തൊഴിലില്ലാത്ത വളർച്ച
c) പ്രച്ഛന്നമായ തൊഴിലില്ലായ്മ
d) ഇവയൊന്നുമല്ല
Answer:
b) തൊഴിലില്ലാത്ത വളർച്ച
Question 2.
മഹത്തായ കുതിച്ചുചാട്ടം (GLF) എന്ന പ്രചരണം ആരംഭിച്ചതി ലൂടെ ചൈന പ്രധാനമായും ലക്ഷ്യം വെച്ചത് …………………………..
a) രാജ്യത്തിന്റെ മുതലാളിത്തവൽക്കരണം
b) രാജ്യത്തിന്റെ വ്യവസായവൽക്കരണം
c) സേവനമേഖലയുടെ വികസനം
d) മനുഷ്യ മൂലധനത്തിന്റെ വികസനം
Answer:
b) രാജ്യത്തിന്റെ വ്യവസായവൽക്കരണം
Question 3.
കാർ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ താഴെപ്പറയുന്നവയിൽ ഏതിനെ പ്രോത്സാഹിപ്പിക്കാനായിരുന്നു …………………………
a) മൂലധന വ്യവസായങ്ങൾ
b) ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം
c) പൊതുമേഖലാ വ്യവസായങ്ങൾ
d) ചെറുകിട വ്യവസായങ്ങൾ
Answer:
d) ചെറുകിട വ്യവസായങ്ങൾ
Question 4.
ഏതെങ്കിലും രണ്ട് സാമ്പിളിന് പിഴവുകൾ എഴുതുക.
Answer:
- തെരഞ്ഞെടുപ്പ് പിഴവുകൾ
- പ്രതികരണമില്ലായ്മ
Question 5.
പരിമാണാത്മകമായ തരംതിരിക്കലിനും ഗുണപരമായ തരംതിരി ക്കലിനും ഉദാഹരണം എഴുതുക.
Answer:
പരിമാണവർഗ്ഗീകരണം | ഗുണപരമായ വർഗ്ഗീകരണം |
ഉയരം | ദേശീയത |
ഭാരം | സാക്ഷരത |
വയസ്സ് | മതം |
വരുമാനം | ലിംഗപരമായ വസ്തുതകൾ |
Question 6.
2018 ജനുവരിയിലെ ഉപഭോക്തൃ വിലസൂചിക 125 ആകുന്നു. (അടിസ്ഥാന വർഷം 2011 – 100). അടിസ്ഥാന വർഷം വെച്ച് കണ ക്കാക്കുമ്പോൾ 2018 ജനുവരിയിലെ ഒരു രൂപ നാണയത്തിന്റെ …………………………
a) 80 പൈസ
b) 1 രൂപ 25 പൈസ
c) 60 പൈസ
d) 2 രൂപ
Answer:
a) 80 പൈസ
Question 7.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ പൊതു ജന ങ്ങൾക്ക് വിറ്റ് ഒഴിവാക്കുന്നതിനെ ……………………. എന്നു വിളിക്കുന്നു.
a) മൂലധന സ്വരൂപണം
b) നിക്ഷേപം
c) അപനിക്ഷേപം
d) ഇവയൊന്നുമല്ല
Answer:
c) അപനിക്ഷേപം
Question 8.
പരിധി (range) കണക്കാക്കുക. 20, 25, 28, 32, 36, 40, 50, 55, 72, 75.
Answer:
റേയ്ഞ്ച് = 55
Question 9.
അടിസ്ഥാന സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നനേത് …………………………….
a) വിതരണം
b) ഉല്പാദനം
c) ഉപഭോഗം
d) ഇവയെല്ലാം
Answer:
d) ഇവയെല്ലാം
Question 10.
അപേക്ഷിക പ്രകീർണ്ണന അളവ് ഏതെന്ന് കണ്ടെത്തുക.
a) സഹബന്ധ ഗുണാങ്കം
b) മാനക വ്യതിയാനം
c) മാധ്യ വ്യതിയാന ഗുണാങ്കം
d) പരിധി
Answer:
a) സഹബന്ധ ഗുണാങ്കം
10 മുതൽ 15 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴു തുക. 2 സ്കോർ വീതം. (5 × 2 = 10)
Question 11.
റാങ്ക് സഹബന്ധം കണക്കാക്കുക.
A | B |
1 | 5 |
3 | 2 |
5 | 4 |
2 | 3 |
4 | 1 |
Answer:
Rank Correlation = 0.02
Question 12.
തൊഴിലിന്റെ വൈവിധ്യവൽക്കരണത്തിനുപകരിക്കുന്ന ഏതെ ങ്കിലും നാല് ഉല്പാദന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിക്കുക.
Answer:
തൊഴിലിന്റെ വൈവിധ്യവൽക്കരണത്തിനുപകരിക്കുന്ന നാല് ഉല്പാദന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.
- കന്നുകാലി വളർത്തൽ
- മത്സ്യബന്ധനം
- തോട്ടകൃഷി
- വിവരസാങ്കേതിക വിദ്യ ഗ്രാമീണവികസനത്തിനു ഉപയോഗ പ്പെടുത്തൽ
Question 13.
ക്ലാസ് A യുടെ ശരാശരി മാർക്ക് (\(\bar{X}_A\) = 30) ക്ലാസ് B യുടേതി നേക്കാൾ B (\(\bar{X}_B\)= 25) മെച്ചപ്പെട്ടതാണ്. ക്ലാസ് A യുടേയും B യുടേയും മാനക വ്യതിയാനം A = 15 ഉം B = 100 എന്ന് തന്നുകൊണ്ട് ക്ലാസ് B യാണ് കൂടുതൽ സ്ഥിരത കാണിക്കുന്ന തെന്ന് ടീച്ചർ പ്രസ്താവിക്കുന്നു.
ക്ലാസ് A യുടേയും B യുടേയും ഗുണാങ്ക വ്യതിയാനം കണ്ട ത്തിക്കൊണ്ട് ഇതിനെ സാധൂകരിക്കുക.
Answer:
CV of A = 50
CV of B = 40
Question 14.
സാമ്പത്തിക ശാസ്ത്രത്തിൽ സ്ഥിതിവിവര ശാസ്ത്രത്തിനുള്ള പ്രാധാന്യം ചുരുക്കി വിവരിക്കുക.
Answer:
സാമ്പത്തിക ശാസ്ത്രവും സ്ഥിതിവിവര ശാസ്ത്രവും പരസ്പരം ആശ്രയിച്ചിരിക്കുന്നു. അവയുടെ പ്രാധാന്യം താഴെ പറയുന്നു.
- സ്ഥിതിവിവര ശാസ്ത്രം സാമ്പത്തിക പ്രശ്നങ്ങൾ മനസ്സിലാ ക്കാൻ സഹായിക്കുന്നു.
- ഇത് ഇപ്പോഴത്തെ സാമ്പത്തിക വസ്തുതകളെ കൃത്യവും വിശദവുമായി വിവരിക്കുന്നു.
- വലിയ ദത്തങ്ങളെ ഒരു സംഖ്യാശ്രേണിയിലൂടെ പ്രദർശിപ്പി ക്കുന്നു.
- വ്യത്യസ്ത സാമ്പത്തിക ഘടകങ്ങൾ തമ്മിലുള്ള ബന്ധത്തെ കണ്ടെത്താൻ സ്ഥിതിവിവരശാസ്ത്രം ഉപയോഗിക്കുന്നു.
- ഒരു സാമ്പത്തിക ഘടകങ്ങളിലുള്ള മാറ്റം കാരണം മറ്റു സാമ്പ ത്തികഘടകങ്ങളെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് മന സ്സിലാക്കാൻ സ്റ്റാറ്റിസ്റ്റിക്സിലൂടെ സാധിക്കും.
- ഗവൺമെന്റിന്റെ നയങ്ങളും ആസൂത്രണരൂപീകരണത്തിനും സ്ഥിതിവിവര കണക്ക് ഉപകരിക്കുന്നു.
Question 15.
ഔപചാരിക മേഖലയെ അപേക്ഷിച്ച് അനൗപചാരിക മേഖലയിലെ തൊഴിലാളികൾക്ക് ധാരാളം പരിമിതികളുണ്ട്. ഏതെങ്കിലും നാല് പരിമിതികൾ ചൂണ്ടിക്കാണിക്കുക.
Answer:
അനൗപചാരിക മേഖലയിലെ തൊഴിലാളികൾക്ക് ചില പരിമിതി കളുണ്ട്. അവ താഴെ കൊടുക്കുന്നു.
- അവർക്ക് സ്ഥിരവരുമാനം ലഭിക്കുകയില്ല.
- ഗവൺമെന്റിൽ നിന്നും ഇത്തരം തൊഴിലാളികൾക്ക് യാതൊ രുവിധ സംരക്ഷണവും ലഭിക്കുന്നില്ല.
- പഴഞ്ചൻ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.
- അനൗപചാരിക മേഖലയിൽ ഏർപ്പെടുന്ന തൊഴിലാളികൾ ജീവിക്കുന്നത് ചേരികളിലാണ്.
16 മുതൽ 22 വരെയുള്ള ചോദ്യങ്ങളിൽ ത്തിന് ഉത്തരമെഴുതുക, 3 സ്കോർ വീതം. (6 × 3 = 18)
Question 16.
പട്ടിക പൂർത്തീകരിക്കുക.
Answer:
Question 17.
ഇന്ത്യ, ചൈന, പാക്കിസ്ഥാൻ എന്നീ സമ്പദ് വ്യവസ്ഥകളുടെ സവി ശേഷതകൾ മൂന്ന് തലക്കെട്ടുകളിലായി വർഗ്ഗീകരിക്കുക.
a) ഒറ്റക്കുട്ടി നിയമം
b) ഉയർന്ന പ്രത്യുല്പാദന നിരക്ക്
c) 1991- ലെ സാമ്പത്തിക പരിഷ്കരണം
d) ഉയർന്ന മാനവ വികസന സൂചിക (HDI)
e) ഉയർന്ന ശിശുമരണ നിരക്ക്
Answer:
ഇന്ത | ചൈന | പാക്കിസ്ഥാൻ |
1991ലെ സാമ്പത്തിക പരിഷ്ക്കാരം | ഒരു കുട്ടി നയം | ഉയർന്ന പ്രതാല്പാദന നിരക്ക് |
ഉയർന്ന ജനസംഖ്യ സാന്ദ്രത | ഉയർന്ന മാനവിക വികസനം | ഉയർന്ന ശിശുമരണ നിരക്ക് |
Question 18.
ബ്രിട്ടീഷ് കാലഘട്ടത്തിലെ കാർഷിക മേഖലയുടെ സ്തംഭനാവ സ്ഥക്കുള്ള പ്രധാന കാരണം അധിനിവേശ സർക്കാരിന്റെ നയ ങ്ങളാണ്. ആ നയങ്ങൾ ചുരുക്കി വിവരിക്കുക.
Answer:
കൊളോണിയൽ ഭരണകാലഘട്ടത്തിൽ ഇന്ത്യയുടെ കാർഷിക മേഖല സ്തംഭനാവസ്ഥയിലായിരുന്നു. കാരണം ബ്രിട്ടീഷുകാ രുടെ നയങ്ങളാണ്. അവ താഴെ കൊടുക്കുന്നു.
- ഇന്ത്യയിൽ വിവിധതരത്തിലുള്ള വ്യവസ്ഥകൾ നില നിന്നിരുന്നു.
- കാർഷിക മേഖലയുടെ വികസനത്തിന് ബ്രിട്ടീഷ് ഗവൺമെന്റ് യാതൊരു നടപടിയും സ്വീകരിച്ചില്ല.
- സെമിയാർമാരുടെ ചൂഷണപരമായ നടപടികൾ കർഷ കർക്കിടയിൽ സാമൂഹികമായ പ്രയാസങ്ങളും വലിയ ദുര ഞങ്ങളുണ്ടാക്കി.
- താഴ്ന്ന നിലയിലുള്ള സാങ്കേതികവിദ്യ, ജലസേചന സൗകര്യ ങ്ങളുടെ അഭാവം, രാസവളങ്ങളുടെ അഭാവം തുടങ്ങിയവ കൃഷിയുടെ കുറഞ്ഞ ഉല്പാദനത്തിനു കാരണമായി.
Question 19.
മുൻതൂക്ക് സഞ്ചിത വില സൂചിക കണക്കാക്കുക.
Answer:
മുൻതൂക്ക സഞ്ചിത വില സൂചിക
Question 20.
a) 1950 – 1990 കാലഘട്ടത്തിൽ ഇന്ത്യ സ്വീകരിച്ച വിദേശകാര്യ നയത്തിന്റെ പേരെന്താണ്? (1)
b) ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി രൂപീക രിച്ച നയ ഉപകരണങ്ങൾ ഏതെല്ലാമാണ്? (2)
Answer:
a) 1991 കാലഘട്ടംവരെ ഇന്ത്യയുടെ വിദേശനയം ഇന്ത്യയിലെ പിന്നോക്കം നിൽക്കുന്ന വ്യവസായങ്ങളെ സംരക്ഷിക്കു കയും, വിദേശ കമ്പോളത്തിൽ നിന്നും ആഭ്യന്തര വ്യവസായ ങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇൻവാഡ് ലുക്കിങ്ങ് പോളിസിയെയാണ് ഇന്ത്യ നടപ്പിലാക്കിയിരുന്നത്. 1991നു ശേഷം ഇന്ത്യ സ്വതന്ത്രവ്യാപാര നയത്തിനു പ്രാധാന്യം നൽകി.
b) ഇറക്കുമതി പ്രതിസ്ഥാപന നയം. ഇത് ഇന്ത്യയിലെ ആദ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി നടപ്പിലാക്കിയത്.
Question 21.
പ്രച്ഛന്ന തൊഴിലില്ലായ്മയെക്കുറിച്ച് ഒരു പ്രോജക്ട് തയ്യാറാക്കാൻ ഒര സാമ്പത്തികശാസ്ത്ര വിദ്യാർത്ഥിയായ നിങ്ങളോട് ടീച്ചർ ആവ ശ്യപ്പെടുന്നു. ആ പ്രൊജക്ട് തയ്യാറാക്കുന്നതിനുള്ള ഘട്ടങ്ങൾ എഴുതുക.
Answer:
ഒരു പ്രോജക്ട് തയ്യാറാക്കുന്നതിനു വിവിധ ഘട്ടങ്ങളുണ്ട്. അവ ചുവടെ ചേർക്കുന്നു.
- പഠനത്തിൽ പ്രശ്നം നിർണ്ണയിക്കുന്നു.
- ലക്ഷി ഗ്രൂപ്പുകളെ തിരഞ്ഞെടുക്കുന്നു.
- ദത്തങ്ങളെ ശേഖരിക്കുന്നു
- ദത്തങ്ങളുടെ സജ്ജീകരണവും അവതരണവും
- വിശകലനവും വ്യാഖ്യാനവും
- ഉപസംഹാരം
Question 22.
ഒരു നല്ല സ്ഥിതിവിവര പട്ടികക്കുവേണ്ട പ്രധാന ഭാഗങ്ങൾ ഏതെ ല്ലാമെന്ന് എഴുതുക.
Answer:
ഒരു നല്ല സ്ഥിതിവിവര പട്ടികക്കുവേണ്ട പ്രധാന ഭാഗങ്ങൾ താഴെ കൊടുക്കുന്നു.
- പട്ടിക നമ്പർ
- ശീർഷകം
- കോളം തലക്കെട്ട്/കാപ്ക്ഷൻ
- റോ തലക്കെട്ട്/സ്റ്റ്സ്
- ബോഡി ഓഫ് ടേബിൾ
- യൂണിറ്റ് ഓഫ് മെഷർമെന്റ്
- ഉറവിടം
- അടിക്കുറിപ്പുകൾ
23 മുതൽ 27 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)
Question 23.
മനുഷ്യ മൂലധനവും സാമ്പത്തിക വളർച്ചയും തമ്മിലുള്ള ബന്ധ ങ്ങൾ വിശകലനം ചെയ്യുക.
Answer:
വിദ്യാഭ്യാസവും വൈദഗ്ധ്യവുമുള്ള ഒരു വ്യക്തിക്ക് ലഭിക്കുന്ന വരുമാനത്തേക്കാൾ കുറവായിരിക്കും വിദ്യാഭ്യാസമില്ലാത്തതും വൈദഗ്ദ്ധ്യവുമില്ലാത്ത വ്യക്തികൾക്ക് ലഭിക്കുക. സാമ്പത്തിക വളർച്ചയെന്നാൽ ഒരു രാജ്യത്തിന്റെ യഥാർത്ഥ ദേശീയ വരുമാന ത്തിലുണ്ടാകുന്ന വർദ്ധനവാണ്. നിരക്ഷരരായ വ്യക്തികളേക്കാൾ രാജ്യത്തിന്റെ വികസനത്തിന് സംഭാവന ചെയ്യുന്നത് വിദ്യാസമ്പ ന്നരായിരിക്കും. കൂടാതെ ആരോഗ്യമുള്ള ജനത സാമ്പത്തികവി കസനത്തിന് ഒഴിവാക്കാനാകാത്ത ഘടകമാണ് കുടാതെ തൊഴിൽ പരിശീലനം, കുടിയേറ്റം, തൊഴിൽ കമ്പോളത്തെ കുറിച്ചുളള അറിവും രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് പ്രധാനപ്പെ ട്ടതാണ്.
Question 24.
താഴെ കൊടുത്തിരിക്കുന്ന ദത്തങ്ങളുപയോഗിച്ച് ഒരു ആവൃത്തി വിതരണം തയ്യാറാക്കുക. (എക്സ്ക്ലൂസീവ് രീതി
Answer:
ആവൃത്തി വിതരണം.
Question 25.
ഗ്രാമവികസനം സാധ്യമാക്കാൻ ശ്രദ്ധ നൽകേണ്ട മേഖലകൾ വിശ മാക്കുക.
Answer:
പിന്നോക്കാവസ്ഥയിൽ കിടക്കുന്ന ഗ്രാമപ്രദേശങ്ങളെ സർക്കാ രിന്റെ കർമ്മപരിപാടിയിലൂടെ വികസിപ്പിച്ചെടുക്കുക എന്നതാണ് ഗ്രാമീണ വികസനത്തിന്റെ ലക്ഷ്യം. ഗ്രാമീണ വികസനത്തിന് അവ ലംബിച്ചിരിക്കുന്ന മാർഗ്ഗങ്ങൾ താഴെ പറയുന്നവയാണ്.
- ഗ്രാമപ്രദേശങ്ങളിലെ മനുഷ്യവിഭവ വികസനം (വിദ്യാഭ്യാസം, പൊതുജനാരോഗ്യം തുടങ്ങിയവയിലെ മൂലധന നിക്ഷേപ ത്തിലൂടെ ഇത് സാധിക്കാം.)
- ഭൂനയപരിഷ്ക്കരണം
- ഗ്രാമപ്രദേശങ്ങളുടെ ഉല്പാദനാത്മക വിഭവങ്ങളുടെ വിക സനത്തിലൂടെ
- അടിസ്ഥാന സൗകര്യങ്ങളുടെ വികസനം (റോഡുകൾ, ജല സേചന പദ്ധതികൾ, വൈദ്യുതി, കമ്മ്യൂണിക്കേഷൻ, മാർക്ക റ്റുകൾ, കാർഷിക സേവനം എന്നിവഴി)
- ദരിദ്രർക്കായി തൊഴിലവസരങ്ങൾ സൃഷ്ടിക്കലും ദാരിദ്ര്യ നിവാരണ നടപടികൾ സ്വീകരിക്കലും
Question 26.
ഇന്ത്യയിലെ ഊർജ്ജമേഖല നേരിടുന്ന വെല്ലുവിളികൾ ഏതെ ല്ലാമെന്നെഴുതുക.
Answer:
ഇന്ത്യയിലെ ഊർജ്ജമേഖല പല വെല്ലുവിളികൾ നേരിട്ടുകൊണ്ടി രിക്കുന്നു. അവ തഴെ വിശദമാക്കുന്നു.
- ഇന്ത്യയുടെ ഉല്പാദന കാര്യക്ഷമത സാമ്പത്തികവളർച്ചക്ക് അനുസരിച്ച് ലഭ്യമാകുന്നില്ല.
- ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ വൈദ്യുതബോർഡുകൾ നഷ്ടത്തിൽ പോയിക്കൊണ്ടിരിക്കുന്നു.
- വൈദ്യുതമേഖലയിൽ സ്വകാര്യപങ്കാളിത്തവും വിദേശ നിക്ഷേ പവും ഇന്ത്യയിൽ പരിമിതമാണ്.
- രാജ്യത്തിലെ ഉയർന്ന ഊർജ്ജ താരിഫും, പവർകട്ടും ഈ മേഖലയെ പ്രതിസന്ധിയിലേക്കു തള്ളിവിടുന്നു.
- താപവൈദ്യുത നിലയങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ ആവശ്യത്തിനനുസരിച്ച് ലഭിക്കുന്നില്ല.
- ഇന്ത്യയുടെ സാമ്പത്തികവികസനത്തിനും വളർന്നുകൊണ്ടി രിക്കുന്ന ജനസംഖ്യയുടേയും ആവശ്യങ്ങൾ നിറവേറ്റാൻ ഊർജ്ജമേഖലയുടെ ഉല്പാദനം അപര്യാപ്തമാണ്.
Question 27.
താഴെക്കൊടുത്ത ദത്തമുപയോഗിച്ച് പൈ ഡയഗ്രം വരയ്ക്കുക.
Answer:
പൈ ഡയഗ്രം
% | Angle at the centre | ||
Regular salaried Self employed Casual wage labours |
28 216 156 |
7 54 39 |
25.2 194.4 140.4 |
360.0 |
28 മുതൽ 30 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ഉത്തരമെഴുതുക. 5 സ്കോർ വീതം. (2 × 5 = 10)
Question 28.
സഹബന്ധ ഗുണാങ്കത്തിന്റെ സവിശേഷതകളും അഞ്ച് തോതു കളും ചൂണ്ടിക്കാണിക്കുക.
Answer:
സഹബന്ധ ഗുണാങ്കത്തിൻറെ സവിശേഷതകൾ താഴെ സൂചിപ്പി ച്ചിരിക്കുന്നു.
- ‘r’ എന്നത് സഹബന്ധ ഗുണാങ്കത്തെ സൂചിപ്പിക്കുന്നു.
- ‘r’ ന് നെഗറ്റിവ് മൂല്യമാണെങ്കിൽ അത് വിപരീതബന്ധം കാണി ക്കുന്നു.
- ‘r’ ന് പോസിറ്റീവ് മൂല്യമാണെങ്കിൽ അത് നേരിട്ടുള്ള ബന്ധ മാണ്.
- r ന്റെ മൂല്യം +1 അല്ലെങ്കിൽ -1 ആണെങ്കിൽ അത് പൂർണ്ണ ബന്ധത്തെ സൂചിപ്പിക്കുന്നു.
- r ന് ഉയർന്ന മൂല്യമാണെങ്കിൽ കൂടിയ സഹബന്ധമാണ്. നിന് കുറഞ്ഞ മൂല്യമാണെങ്കിൽ കുറഞ്ഞ സഹബന്ധമാണ്.
i. പോസിറ്റീവ് സഹബന്ധം
ii. പെർഫെക്ട് പോസിറ്റീവ് സഹബന്ധം
iii. നെഗറ്റീവ് സഹബന്ധം
iv. പെർഫെക്ട് നെഗറ്റീവ് സഹബന്ധം
v. സഹബന്ധം ഇല്ല
Question 29.
താഴെക്കൊടുത്ത ദത്തങ്ങളിൽ നിന്നും ചതുർഥക വ്യതിയാനം കണക്കാക്കുക.
ക്ലാസ് | ആവൃത്തി |
0 – 10 | 8 |
10 – 20 | 12 |
20 – 30 | 15 |
30 – 40 | 10 |
40 – 50 | 5 |
Answer:
ചതുർത്ഥക വ്യതിയാനം
Question 30.
കാർഷിക മേഖലയിലും വ്യാവസായിക മേഖലയിലും പുത്തൻ സാമ്പത്തിക നയത്തിന്റെ ഭാഗമായുണ്ടായ അനന്തരഫലങ്ങൾ വിമർശനാത്മകമായി വിലയിരുത്തുക.
Answer:
യോജിക്കുന്നു. സാമ്പത്തിക പരിഷ്കരണം ഇന്ത്യയുടെ കാർഷിക മേഖലയെ ഹാനികരമായി ബാധിച്ചിട്ടുണ്ട്. സാമ്പത്തിക നയപി ഷ്കാരത്തിന്റേതായ കാലഘട്ടത്തിൽ കാർഷിക മേഖലയിലെ വളർച്ചാനിരക്ക് കഷ്ടിച്ച് മൂന്ന് ശതമാനം മാത്രമായിരുന്നു.
പരിഷ്കാരങ്ങളുടെ ഫലമായി കാർഷിക മേഖലയിലെ സർക്കാ രിന്റെ മൂലധന നിക്ഷേപം കുറഞ്ഞു. പ്രത്യേകിച്ചും ജലസേചനം, വൈദ്യുതി എന്നിവയ്ക്കുള്ള നിക്ഷേപം. കാർഷികോല്പന്നങ്ങ ളുടെ ഇറക്കുമതിച്ചുങ്കം കുറച്ചതിനാൽ ഇറക്കുമതി കൂടുകയും കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. കാർഷിക നിവേശങ്ങളുടെ വില വർദ്ധിച്ചതിനാൽ കാർഷി കോൽപന്നത്തിന്റെ ചെലവേറി. മാത്രവുമല്ല, കർഷകർ ഭക്ഷ്യവിള കൃഷി ഉപേക്ഷിച്ച് നാണ്യവിള കൃഷി ചെയ്യാനും തുടങ്ങി. ഇത് ആദ്യത്തെ ഭക്ഷ്യ സുരക്ഷയെ ദോഷകരമായി ബാധിച്ചു. ചുരു ക്കത്തിൽ സാമ്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യയുടെ കാർഷിക മേഖലയെ ദോഷകരമായി ബാധിക്കുകയുണ്ടായി.
പുത്തൻ സാമ്പത്തികനയം ഇന്ത്യയുടെ വ്യവസായ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. കാർഷിക മേഖലയെന്നപോലെ വ്യവ സായിക ഉൽപ്പന്നവും വർദ്ധിച്ചു. എങ്കിലും വ്യവസായ മേഖലയെ പുത്തൻ സാമ്പത്തിക നയങ്ങൾ ദോഷകരമായും ബാധിച്ചിട്ടുണ്ട്.
- പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിൽക്കാൻ തുടങ്ങി.
- പൊതുമേഖല വ്യവസായങ്ങളുടെ എണ്ണം കുറച്ചു.
- സ്വകാര്യ മേഖലാ നിക്ഷേപം വർദ്ധിച്ചു.
31 മുതൽ 33 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)
Question 31.
“ഇന്ത്യയിലെ ജനങ്ങൾക്ക് ഉയർന്ന ജീവിത നിലവാരം നേടുന്ന തിന് ഗവൺമെന്റിന്റെ ദാരിദ്രനിർമ്മാർജ്ജനത്തിനുള്ള മൂന്നുതല സമീപനങ്ങൾ സഹായിച്ചു”
a) ദാരിദ്ര്യം കുറയ്ക്കുന്നതിനുള്ള മൂന്നുതല സമീപനങ്ങൾ വിശ ദീകരിക്കുക.
b) വിമർശനാത്മകമായി ആ സമീപനങ്ങളെ വിലയിരുത്തുക.
Answer:
a) ദാരിദ്ര്യ നിവാരണത്തിനായി ഗവൺമെന്റ് ഒരു ത്രിമുഖ സമീ പനം അവലംബിച്ചു. അതിങ്ങനെയാണ്.
- സാമ്പത്തിക വളർച്ചയെ ആശ്രയിക്കൽ (വളർച്ചോന്മുഖ സമീപനം)
- ആസ്തികളും പണിയും ഉണ്ടാക്കുന്നതിലൂടെ തൊഴിലും വരുമാനവും ഉണ്ടാക്കുക.
- ജനങ്ങൾക്ക് ഏറ്റവും കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കുക
മൂന്നാം പദ്ധതി മുതൽ (1961 – 66) കിനിഞ്ഞിരിങ്ങൽ സിദ്ധാന്ത ത്തിൽ നിന്നും ഉദ്ധാരണ സിദ്ധാന്തത്തിലേക്ക് ശ്രദ്ധാകേന്ദ്രം മാറി. ആസ്തികൾ വർദ്ധിപ്പിച്ച് ജനങ്ങൾക്ക് തൊഴിലുണ്ടാകുകയും അങ്ങനെ അവരുടെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. അതിനായി സംയോജിത ഗ്രാമവികസ നപരിപാടി (IRDP), ജോലിക്കു കൂലി, ഭക്ഷണം, സ്വയം തൊഴിൽ കണ്ടെത്താൻ ഗ്രാമീണ യുവാക്കൾക്ക് പരിശീലനം (TRYSEM), ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (RLEGP), ജവഹർ റോസ്ഗർ യോജന (JRY) എന്നിങ്ങനെ പല പരിപാടികളും നടപ്പാക്കി.
b) ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികളും, വിമർശനാത്മകം
ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികൾകൊണ്ട് ഗവൺമെന്റിനു ദാരിദ്ര്യനിരക്ക് കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും പല പോരായ്മകളുമുണ്ട്. അവ താഴെ കൊടുക്കുന്നു.
- ഭൂമിയുടേയും ആസ്തിയുടേയും അസന്തുലിതമായ വിതരണം.
- ദാരിദ്രത്തിന്റെ തോതനുസരിച്ചുള്ള വിഭവവിനിയോഗം ഉണ്ടായിട്ടില്ല.
- പദ്ധതി നടത്തിപ്പുമായി ചുമതലപ്പെട്ടവർ ഉദ്ദേശ ലക്ഷ്യങ്ങൾ ശരിയായവിധം ഉൾക്കൊണ്ടവർ ആയിരുന്നില്ല.
- പദ്ധതി നിർവ്വഹണ ചുമതലക്കാർ പരിശീലനം ലഭിക്കാത്ത വരും അഴിമതിക്കാരുമായിരുന്നു.
- വിഭവങ്ങൾ പാഴാക്കി കളയാനുള്ള സാധ്യതകൾ നിലനിന്നിരുന്നു.
- യഥാർത്ഥ സഹായം കിട്ടേണ്ടവർക്കായിരുന്നില്ല. മിക്കപ്പോഴും പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നത്.
Question 32.
സമാന്തര മാധ്വം> മധ്വാങ്കം > ബഹുലകം ആണെന്ന് സ്ഥാപിക്കുക.
സ്കോർ | വിദ്യാർത്ഥികളുടെ എണ്ണം |
0 – 10 | 4 |
10 – 20 | 8 |
20 – 30 | 10 |
30 – 40 | 15 |
40 – 50 | 9 |
50 – 60 | 7 |
60 – 70 | 5 |
70 – 80 | 2 |
സ്കോർ – മാധ്യം 21/2, മാധ്വാങ്കം 21/2, ബഹുലകം – 1, സ്ഥാപി ക്കുന്നതിന് – 1
Answer:
സമാന്തര മാധ്യം > മധാങ്കം > ബഹുലകം
Question 33.
“ഇന്ത്യയിലെ വികസന പ്രവർത്തനങ്ങൾ പരിസ്ഥിതിക്കുമേൽ ഉയർന്ന സമ്മർദ്ദം ചെലുത്തി.”
a) പരിസ്ഥിതിയുടെ ധർമ്മങ്ങളേവ?
b) വികസന പ്രവർത്തനങ്ങൾ മുകളിൽ കൊടുത്ത പരിസ്ഥിതി യുടെ ധർമ്മങ്ങൾക്ക് ഭാരമായത് എങ്ങനെയെന്ന് വിശകലനം ചെയ്യുക.
c) ഇന്ത്യയിലെ ഏറ്റവും മുൻഗണന നൽകേണ്ട പരിസ്ഥിതി പ്രശ്നങ്ങളിൽ നാലെണ്ണം ചൂണ്ടിക്കാണിക്കുക.
Answer:
a) പരിസ്ഥിതി പ്രധാനപ്പെട്ട ധർമ്മങ്ങൾ നിർവ്വഹിക്കുന്നുണ്ട്. അവ താഴെ കൊടുക്കുന്നു.
- വിഭവങ്ങൾ പ്രദാനം ചെയ്യുന്നു
- പാഴ്വസ്തുക്കൾ ദഹിപ്പിക്കുന്നു
- ജീവനെ നിലനിർത്തുന്നു.
- സൗന്ദര്യാനുഭൂതി നൽകുന്നു.
b. വികസനപ്രവർത്തനങ്ങൾ സുസ്ഥിരവികസനമല്ലെങ്കിൽ അത് പരിസ്ഥിതി പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. ജനസംഖ്യ വിസ്ഫോടനം വ്യവസായവത്കരണം കാരണം ഉല്പാദനവും ഉപഭോഗവും ഉയരും.ഇതിനുവേണ്ടി മനുഷ്യൻ പരിസ്ഥിതിയെ അമിതമായി ചൂഷണം ചെയ്യുന്നു. ഇത് പരി സ്ഥിതിയുടെ അസന്തുലിതാവസ്ഥക്കു കാരണമാകുന്നു. കൂടാതെ ആഗോളതാപനം ഓസോൺ ശോഷണം, ഭൂമിയുടെ അപചയം വിവിധ മലീനികരണമായ വായു മലിനീകരണം, ജലമലിനീകരണം, പരിസ്ഥിതിയുടേയും ജീവജാലങ്ങളുടെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നു.
c) പരിസ്ഥിതിയുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വസ്തുതകൾ
- സമുദ്രത്തിലെ മത്സ്യസമ്പത്തിന്റെ ശോഷണം
- വൻകിട വ്യവസായങ്ങൾ സമുദ്രത്തിലേക്ക് ഒഴുക്കി വിടുന്ന വിഷമാലിന്യങ്ങൾ
- പ്ലാസ്റ്റിക്കിന്റെ അവശിഷ്ടങ്ങൾ ആധിക്യം
- അമ്ലീകരണം ലോകജനസംഖ്യ ആരോഗ്യത്തിന് വൻഭീഷണിയാണ്.