Plus One Economics Question Paper March 2020 Malayalam Medium

Reviewing Kerala Syllabus Plus One Economics Previous Year Question Papers and Answers March 2020 Malayalam Medium helps in understanding answer patterns.

Kerala Plus One Economics Previous Year Question Paper March 2020 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

1 മുതൽ 12 വരെയുള്ള ഏതെങ്കിലും 10 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. ഓരോന്നിനും 1 സ്കോർ ഉണ്ട്. (10 × 1 = 10)

Question 1.
ഇന്ത്യ 1921 ന് മുമ്പ് ജനസംഖ്യപരിവർത്തനത്തിന്റെ ഏത് ഘട്ട ത്തിലായിരുന്നു?
a) ഒന്നാം ഘട്ടം
b) രണ്ടാം ഘട്ടം
c) മൂന്നാം ഘട്ടം
d) ഇതൊന്നുമല്ല
Answer:
a) ഒന്നാം ഘട്ടം

Question 2.
താഴെ കൊടുത്തിരിക്കുന്നവയിൽ അസന്തത ചരം ഏതാണ്?
a) മഴ
b) ജനസംഖ്യ
c) താപനില
d) ഇതൊന്നുമല്ല
Answer:
b) ജനസംഖ്യ

Question 3.
താഴെ കൊടുത്തിരിക്കുന്നവയിൽ 1956 ലെ വ്യാവസായിക നയ പ്രമേയവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത്?
a) രണ്ടാം പഞ്ചവൽസര പദ്ധതിയുടെ അടിസ്ഥാനം
b) വ്യവസായങ്ങളെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചു
c) പ്രാദേശിക സമത്വം പ്രോത്സാഹിപ്പിച്ചു.
d) വ്യാവസായിക ലൈസൻസിംഗ് നിർത്തലാക്കി.
Answer:
d) വ്യാവസായിക ലൈസൻസിംഗ് നിർത്തലാക്കി.

Question 4.
ഇന്ത്യയിലെ ഏത് പഞ്ചവത്സര പദ്ധതിയാണ് സാമ്പത്തിക വളർച്ച യിൽ മനുഷ്യമൂലധനത്തിന്റെ പങ്ക് തിരിച്ചറിഞ്ഞത്?
a) മൂന്നാം പഞ്ചവത്സര പദ്ധതി
b) നാലാം പഞ്ചവത്സര പദ്ധതി
c) ആറാം പഞ്ചവത്സര പദ്ധതി
d) ഏഴാം പഞ്ചവത്സര പദ്ധതി
Answer:
ഏതെങ്കിലും ഒന്ന് ബ്രാക്കറ്റിൽ നിന്ന് എഴുതുക.

Question 5.
പരിതസ്ഥിതി സന്തുലനത്തെ വീണ്ടെടുക്കുകയും നിലനിർത്തു കയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന കൃഷിരീതി.
a) സഹകരണ കൃഷി
b) മട്ടുപ്പാവ് കൃഷി
c) ജൈവ കൃഷി
d) ഇതൊന്നുമല്ല
Answer:
c) ജൈവ കൃഷി

Plus One Economics Question Paper March 2020 Malayalam Medium

Question 6.
താഴെ പറയുന്നവയിൽ തൊഴിലാളി – ജനസംഖ്യ അനുപാതത്തെ സൂചിപ്പിക്കുന്നത് ഏതാണ്?
Plus One Economics Question Paper March 2020 Malayalam Medium 1
d) ഇതൊന്നുമല്ല.
Answer:
Plus One Economics Question Paper March 2020 Malayalam Medium 2

Question 7.
താഴെ കൊടുക്കുന്നവയിൽ ശരാശരിയിൽ നിന്നുള്ള പ്രകീർണ്ണ ത്തിന്റെ അളവ് ഏതാണ്?
a) റേഞ്ച്
b) ചതുർഥക വ്യതിയാനം
c) മാനക വ്യതിയാനം
d) ഇതൊന്നുമല്ല
Answer:
c) മാനക വ്യതിയാനം

Question 8.
ഇന്ത്യയിലെ പ്രബലമായ വൈദ്യുതി ഉറവിടം
a) ജല ഉറവിടം
b) താപ ഉറവിടം
c) ആണവ ഉറവിടം
d) ഇതൊന്നുമല്ല
Answer:
b) താപ ഉറവിടം

Question 9.
സാമൂഹിക പശ്ചാത്തല സൗകര്യത്തിന് ഉദാഹരണം :
a) റോഡുകൾ
b) തുറമുഖങ്ങൾ
c) വിദ്യാലയങ്ങൾ
d) ഊർജ്ജ നിലയങ്ങൾ
Answer:
c) വിദ്യാലയങ്ങൾ

Question 10.
താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് രാജ്യവുമായാണ് മഹ ത്തായ തൊഴിലാളി സാംസ്കാരിക വിപ്ലവം ബന്ധപ്പെട്ടിരിക്കു ന്നത്?
a) ചൈന
b) പാകിസ്ഥാൻ
c) ഇന്ത്യ
d) ഇതൊന്നുമല്ല
Answer:
a) ചൈന

Question 11.
താഴെ കൊടുത്തിരിക്കുന്നവയിൽ സഹബന്ധം മനസ്സിലാക്കാ നുള്ള ഗ്രാഫ് രീതി ഏതാണ്?
a) ഹിസ്റ്റോഗ്രാം
b) ലോറൻസ് വക്രം
c) സ്കാറ്റർ ഡയഗ്രം
d) ആവൃത്തി വക്രം
Answer:
c) സ്കാറ്റർ ഡയഗ്രം

Plus One Economics Question Paper March 2020 Malayalam Medium

Question 12.
താഴെകൊടുത്തിരിക്കുന്നവയിൽ അടിസ്ഥാന വർഷ അളവുകളെ ആശ്രയിക്കുന്ന വില സൂചിക ഏതാണ്?
a) ലാസ്പിയറിന്റെ വില സൂചിക
b) പാഷെയുടെ വില സൂചിക
c) ഫിഷറിന്റെ വിലസൂചിക
d) ഇതൊന്നുമല്ല.
Answer:
a) ലാസ്പിയറിന്റെ വില സൂചിക

13 മുതൽ 18 വരെയുള്ള ഏതെങ്കിലും 5 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. ഓരോന്നിനും 2 സ്കോറുകൾ ഉണ്ട്. (5 × 2 = 10)

Question 13.
കോളനിഭരണകാലത്തെ ഇന്ത്യൻ കാർഷിക മേഖലയുടെ സ്തംഭ നാവസ്ഥയ്ക്കുള്ള ഏതെങ്കിലും രണ്ട് കാരണങ്ങൾ തിരിച്ചറിയുക.
Answer:
കോളനി ഭരണകാലത്തെ ഇന്ത്യൻ കാർഷിക മേഖല സ്തംഭിക്കാ നുള്ള രണ്ട് കാരണങ്ങളാണ്.

  1. ചൂഷണാത്മകമായ ഭൂനികുതി സമ്പ്രദായം
  2.  ആധുനിക സാങ്കേതികവിദ്യ അഭാവം

Question 14.
ജനങ്ങളുടെ ആരോഗ്യം വിലയിരുത്താനുപയോഗിക്കുന്ന ഏതെ ങ്കിലും നാല് സൂചനങ്ങൾ ലിസ്റ്റ് ചെയ്യുക.
Answer:
ജനങ്ങളുടെ ആരോഗ്യം വിലയിരുത്തുന്ന 4 സൂചകങ്ങൾ താഴെ നൽകുന്നു.

  1. ശിശുമരണനിരക്ക്
  2. ആയുർദൈർഘ്യം
  3. മാതൃമരണനിരക്ക്
  4. ആശുപ്രതികളുടെയും ബന്ധപ്പെട്ട ആരോഗ്യ അടിസ്ഥാന സൗക ര്യങ്ങളുടെ എണ്ണം.

Question 15.
പൈലറ്റ് സർവ്വേയുടെ പ്രാധാന്യം തിരിച്ചറിയുക.
Answer:
പൈലറ്റ് സർവേ വളരെ പ്രധാനപ്പെട്ടതാണ് അതിനുള്ള കാരണം താഴെ പറയുന്നു.

  1. യഥാർത്ഥ സർവ്വയേക്കുറിച്ച് പ്രാഥമികമായ അറിവ് ലഭമാകുന്നു.
  2. ചോദ്യാവലിയുടെ പരിമിതികൾ മനസ്സിലാക്കാം.
  3. അനുയോജ്യമായ ചോദ്യങ്ങൾ കൂട്ടി ചേർക്കാൻ സാധിക്കും
  4. യഥാർത്ഥ സർവേയുടെ ലാഭവും സമയവും കുറയ്ക്കാം. (എ ന്തെങ്കിലും രണ്ട് പോയിന്റ് മാത്രം)

Question 16.
റേഞ്ച്, റേഞ്ചിന്റെ ഗുണാങ്കം എന്നിവ കണക്കാക്കുക.
20, 30, 40, 50, 60, 70
Answer:
Range
20, 30, 40, 50, 60, 70
Range = L – S = 70-20= 50
Coefficient of range = \(\frac{L-S}{L+S}\) = \(\frac{50}{90}\) = 0.55

Question 17.
ഇന്ത്യ, പിസ്ഥാൻ, ചൈന എന്നിവയുടെ വികസനതന്ത്രങ്ങളിലെ ഏതെങ്കിലും രണ്ട് സാമ്യതകൾ തിരിച്ചറിയുക.
Answer:

  1. ഇന്ത്യ, ചൈന, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ അവരുടെ വികസന തന്ത്രങ്ങൾ ഏകദേശം ഒരേ സമയത്താണ് ആരംഭിച്ചത്.
  2. ഈ മൂന്ന് രാജ്യങ്ങളും ലോകത്തിൽ വികസ്വര രാജ്യങ്ങളാണ്.

Question 18.
പ്രശ്നത്തെ തിരിച്ചറിയുക, ലക്ഷി ഗ്രൂപ്പുകളെ തിരഞ്ഞെടുക്കുക, എന്നിവ പ്രോജക്ട് തയ്യാറാക്കുന്നതിന്റെ ആദ്യ രണ്ട് ഘട്ടങ്ങളാ ണ്. മറ്റ് ഘട്ടങ്ങൾ ലിസ്റ്റ് ചെയ്യുക.
Answer:
ഒരു പ്രോജക്ടിന്റെ പ്രധാന ഘടങ്ങളാണ്.

  1. പ്രശ്നം തിരഞ്ഞെടുക്കുക.
  2. ടാർജറ്റ് ഗ്രൂപ്പിന്റെ തിരഞ്ഞെടുപ്പ്
  3. ദത്തശേഖരണം
  4. ദത്തങ്ങളുടെ ക്രമീകരണവും അവതരണവും
  5. വ്യാഖ്യാനവും വിശകലനവും
  6. ഉപസംഹാരം
  7. ബിബിലിയോഗ്രാഫി.

Plus One Economics Question Paper March 2020 Malayalam Medium

19 മുതൽ 25 വരെയുള്ള ഏതെങ്കിലും 6 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. ഓരോന്നിനും 3 സ്കോറുകൾ ഉണ്ട്. (6 × 3 = 18)

Question 19.
ഹരിത വിപ്ലവത്തിന് അനുകൂലമായും പ്രതികൂലമായും മൂന്ന് വീതം വാദഗതികൾ ലിസ്റ്റ് ചെയ്യുക.
Answer:
ഹരിത വിപ്ലവത്തിന്റെ അനുകൂലവാദവും പ്രതികൂലവാദവും
അനുകൂലവാദങ്ങൾ

  1. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ സ്വയം പര്യാപ്തത
  2. കമ്പോളമിച്ചം
  3. ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി
  4. കരുതൽ ശേഖരം വർദ്ധിച്ചു.
  5. ഭക്ഷി ഇറക്കുമതി കുറച്ചു.

പ്രതികൂലവാദങ്ങൾ

  1. കർഷകർക്കിടയിൽ സമ്പന്നനും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വർദ്ധിച്ചു.
  2. സബ്സിഡിയുടെ വർദ്ധനവ് ബാധ്യതയുണ്ടാക്കി.
  3. രാസവളങ്ങളുടെ അമിത ഉപയോഗം
  4. അതുൽപാദന ശേഷിയുള്ള വിത്തുകളിൽ കീടനാശിനിയുടെ ആക്രമണം വർദ്ധിച്ചു.

Question 20.
ഒരു സാമ്പത്തിക ശാസ്ത്രജ്ഞന് അത്യന്താപേക്ഷിതമായ ഉപാ ധിയാണ് സ്ഥിതിവിവരശാസ്ത്രം. സമർത്ഥിക്കുക.
Answer:
സാമ്പത്തിക ശാസ്ത്രത്തിൽ സംഖ്യാശാസ്ത്രത്തിന് പ്രധാനപ്പെട്ട പങ്കാ ണുള്ളത് അവ താഴെ കൊടുക്കുന്നു.

  1. വ്യത്യസ്ഥ സാമ്പത്തിക പ്രശ്നങ്ങളെ ലളിതമായി മനസ്സിലാക്കാൻ സ്റ്റാറ്റിസ്റ്റിക്സ് സഹായിക്കുന്നു.
  2. സങ്കീർണ്ണമായ സാമ്പത്തിക ശാസ്ത്രത്തിലെ ദത്തങ്ങളെ സ്റ്റാറ്റി സ്റ്റിക്സിലൂടെ ലഘുകരിക്കുന്നു.
  3. രാജ്യത്തിന്റെ ഭാവിയിലുള്ള സാമ്പത്തികസൂത്രണത്തിന് ഇത് സഹായിക്കുന്നു.
  4. സാമ്പത്തിക ഘടകങ്ങൾ തമ്മിലുള്ള ബന്ധം പഠിക്കാൻ സഹാ യിക്കുന്നു.
  5. സംഖ്യാശാസ്ത്രം സാമ്പത്തിക ശാസ്ത്രത്തിലെ വ്യത്യസ്ത ഘട കങ്ങളെ ശാസ്ത്രീയവുമായി വിശകലനം നടത്തുന്നു.
    ഇത് രാഷ്ട്രത്തിന്റെ നയരൂപീകരണത്തിൽ പ്രധാനപ്പെട്ട പങ്ക് വഹി ക്കുന്നു.

Question 21.
1991 – ലെ പുത്തൻ സാമ്പത്തിക നയത്തിന്റെ ഭാഗമായി ഇന്ത്യയുടെ വ്യാവസായിക മേഖലയിൽ നടപ്പിലാക്കിയ ഉദാര വൽക്കരണ നയം ചുരുക്കി വിവരിക്കുക.
Answer:
പുതിയ സാമ്പത്തിക നയം (1991) വ്യവസായിക മേഖലയിൽ പല പരിഷ്കാരങ്ങളും നടപ്പിലാക്കി അവയിൽ പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു.

  1. ഡിലൈസൻസിംഗ്
    ഇതിന്റെ ഫലമായി തന്ത്രപ്രധാനമായ കുറച്ച് വ്യവസായങ്ങൾക്ക് മാത്രം ഡിലൈസൻസിംഗ് നിലനിർത്തി.
  2. ഡിറിസർവേഷൻ
    സാമ്പത്തിക, പരിഷ്കാരത്തിന്റെ ശ്രമഫലമായി പൊതുമേഖല യ്ക്ക് അധികമായി നൽകിവന്നിരുന്ന റിസർവേഷൻ നിർത്ത ലാക്കി, പ്രതിരോധ പ്രവർത്തനങ്ങൾ, ആറ്റോമിക് എനർജി, റെയിൽവെ തുടങ്ങിയ മേഖലകളിലേക്ക് റിസർവേഷൻ ക്രമീ കരിച്ചു.
  3. MRTP, FERA നിയമത്തിന്റെ ഭേദഗതി
    പുത്തൻ സാമ്പത്തിക നയത്തെ തുടർന്ന് നിക്ഷേപ സൗകര്യ ങ്ങൾ ഏർപ്പെടുത്തി വ്യാപാരം അന്തരാഷ്ട്രതലത്തിൽ വിപുല മാക്കി.
  4. ചെറുകിട വ്യവസായങ്ങളുടെ സംരക്ഷണ നിയമം ഇല്ലാതാക്കി. ചെറുകിട വ്യവസായങ്ങളുടെ സംരക്ഷണത്തിനായി ആ വിവ സായങ്ങൾക്ക് അമിതമായി നൽകി വന്നിരുന്ന മുൻഗണന കുറച്ചു.

Question 22.
മിക്ക സാഹചര്യങ്ങളിലും ഗവേഷകർ സെൻസസ് സർവേയെ ക്കാൾ സാമ്പിൾ സർവ്വേയ്ക്കാണ് മുൻഗണന നൽകാറുള്ളത്. സമർത്ഥിക്കുക.
Answer:
ഗവേഷകർ സാമ്പിൾ സർവ്വേക്കാണ് കൂടുതൽ പ്രാധാന്യം നൽകു ന്നത് . ഇതിന്റെ കാരണങ്ങൾ:

  1. ഇതിന് കുറഞ്ഞ ചെലവും സമയവും ആവശ്യമുള്ളൂ.
  2. എനുമുറ്റേഴ്സിന്റെ എണ്ണം കുറവു മതി.
  3. നല്ല ഫലങ്ങൾ ലഭ്യമാകുന്നു.
  4. സാമ്പ്ളിംഗ് പിഴവുകളിൽ നിന്നും മുക്തമാണ്.
  5. പിന്നീടുള്ള പഠനങ്ങൾക്ക് പ്രയോജനപ്രദമാണ്.
  6. ഈ രീതിയിൽ ഓരോ യൂണിറ്റിനെയും വ്യക്തമായി പഠിക്കുന്നു.
  7. ദത്തങ്ങളുടെ സവിശേഷത തനിമയോടെ നിലനിർത്തുന്നു.

Question 23.
ഇന്ത്യയുടെ ദാരിദ്ര്യനിർമ്മാർജ്ജന പരിപാടികളെ വിമർശനാത്മക മായി വിലയിരുത്തുക.
Answer:
ഇന്ത്യാഗവൺമെന്റ് ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടികളിലൂടെ ദാരിദ്ര്യം കുറയ്ക്കുവാൻ സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ചില പോരാ കൾ ഉണ്ട്. അവ താഴെ കൊടുക്കുന്നു.

  1. വിവിധ പദ്ധതികൾക്കായി വിനിയോഗിക്കുന്ന വിഭവങ്ങൾ പര്യാ പ്തമല്ല.
  2. പദ്ധതിയുടെ പ്രവർത്തനങ്ങൾ തൃപ്തികരമല്ല.
  3. പദ്ധതികളുടെ നേട്ടം പൂർണ്ണമായും സാധാരണക്കാരിലേക്ക് എത്തുന്നില്ല.
  4. ചില പദ്ധതികളുടെ നേട്ടം അനർഹരായ സമ്പന്നരിൽ എത്തുന്നു.

Question 24.
സ്വയം തൊഴിൽ കണ്ടെത്തിയവർ, സ്ഥിര ശമ്പളക്കാർ, താൽക്കാ ലിക കൂലിത്തൊഴിലാളികൾ എന്നീ വിഭാഗങ്ങൾക്ക് രണ്ട് വീതം ഉദാഹരണങ്ങൾ കണ്ടെത്തുക.
Answer:
സ്വയം തൊഴിൽ കണ്ടെത്തിയവർ : വക്കിൽ, സ്വർണ്ണപണിക്കാരൻ സ്ഥിര ശമ്പളക്കാർ : അധ്യാപകർ, ഗവൺമെന്റ് തൊഴിലാളികൾ താൽക്കാലിക കൂലി തൊഴിലാളികൾ : കർഷകർ, നിർമ്മാണ തൊഴി ലാളികൾ.

Plus One Economics Question Paper March 2020 Malayalam Medium

Question 25.
2017 – 18 വർഷത്തെ കേരളസംസ്ഥാന ആഭ്യന്തര ഉൽപന്നത്തിൽ വിവിധ മേഖലകളുടെ വിഹിതം താഴെ കൊടുത്തിരിക്കുന്നു.
ഡയഗ്രം നിർമ്മിക്കുക.

മേഖല വിഹിതം(%)
പ്രാഥമിക മേഖല 11
ദ്വിതീയ മേഖല 27
തൃതീയ മേഖല 62

Answer:
ചൈന ഡയഗ്രം

26 മുതൽ 30 വരെയുള്ള ഏതെങ്കിലും 4 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. ഓരോന്നിനും 4 സ്കോറുകൾ ഉണ്ട്. (4 × 4 = 16)

Question 26.
മനുഷ്യമൂലധന സ്വരൂപണത്തിന്റെ ഏതെങ്കിലും നാല് പ്രധാന പ്പെട്ട ഉറവിടങ്ങൾ വിശദമാക്കുക.
Answer:
മനുഷ്യ മൂലധനത്തിന്റെ പ്രധാനപ്പെട്ട നാല് ഉറവിടങ്ങളാണ് വിദ്യാ ഭ്വാസം, ആരോഗ്വം, തൊഴിൽ പരിശീലനം, കുടിയേറ്റം, അവ താഴെ വിശദമാക്കുന്നു.
1) വിദ്യാഭ്യാസം
മനുഷ്യ മൂലധനത്തിന്റെ പ്രധാനപ്പെട്ട ഉറവിടമാണിത്. വിദ്യാ ശ്വാസ സമ്പന്നർക്ക് രാജ്യത്തിന്റെ വളർച്ചയിലും വികസന ത്തിലും തന്ത്രപ്രധാനമായ സ്ഥാനം വഹിക്കാൻ സാധിക്കും. കൂടാതെ ഇത് ജനങ്ങളുടെ ജീവിത നിലവാരവും സാമൂഹിക സ്ഥിതിയും ഉയർത്തുന്നു. വിദ്യാഭ്യാസം ലോകത്തിന്റെ ആധു നിക പരിവർത്തനം എളുപ്പത്തിൽ ഉൾക്കൊള്ളാൻ ജനങ്ങളെ പര്യാപ്തമാക്കുന്നു.

2) ആരോഗ്യം
ഒരു രാജ്യത്തിന്റെ വികസനം ആ രാജ്യത്തെ ആരോഗ്യമുള്ള ജനങ്ങളെ ആശ്രയിച്ചിരിക്കുന്നു. ആരോഗ്യ മേഖലയിൽ വ്യത്യസ്ത നിർമ്മാണവുമായി ബന്ധപ്പെട്ട് ഗവൺമെന്റ് നിരവധി ഫണ്ട് ചെലവഴിക്കുന്നുണ്ട്. അവ താഴെ കൊടുക്കുന്നു.

  1. പ്രിവന്റീവ് മെഡിസിൻ
  2. കുറേറ്റിവ് മെഡിസിൻ
  3. സോഷ്യൽ മെഡിസിൻ
  4. ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത
  5. ശുചീകരണ നടപടികൾ

3) തൊഴിൽ പരിശീലനം
തൊഴിലാളികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ കമ്പനികൾ അവരുടെ തൊഴിലാളികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതുവഴി ഉൽപ്പാദനക്ഷമത വർദ്ധിക്കുന്നു.

4) കുടിയേറ്റം
ഇപ്പോഴത്തെ ഒരു പ്രധാന പ്രവണതയാണ് കുടിയേറ്റം. കുടി യേറ്റത്തിന് തൊഴിലാളികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ് മാതൃരാജ്യത്ത് നിലവിലുള്ള തൊഴിലില്ലായ്മ, ഉയർന്ന ജീവിത നിലവാരം ലഭ്യമാകാനുള്ള തൊഴിലാളികളുടെ ആഗ്രഹം.

Question 27.
a) വർഗ്ഗീകരിച്ച ദത്തങ്ങൾ അസംസ്കൃത ദത്തങ്ങളേക്കാൾ മെച്ച പ്പെട്ടതാണ്. സമർത്ഥിക്കുക. (2)
b) സ്ഥിതി വിവരദത്തങ്ങൾ വർഗീകരിക്കുന്നതിനുള്ള പ്രധാന പെട്ട രീതികൾ തിരിച്ചറിയുക. (2)
Answer:
a) വർഗ്ഗീകരിച്ച ദത്തങ്ങളുടെ മേന്മകൾ താഴെ കൊടുക്കുന്നു.

  1. ഇത്തരം ദത്തങ്ങൾ താരതമ്യത്തിന് സഹായകമാണ്.
  2. ദത്തങ്ങളുടെ സവിശേഷതകൾ കൃത്യമായി ഉൾക്കൊ ള്ളുന്നു.
  3. ദത്തങ്ങളെ എളുപ്പത്തിൽ മനസ്സിലാക്കാം.

b) ദത്തങ്ങളെ നാലായി വർഗ്ഗീകരിക്കാം.

  1. ഭൂമിശാസ്ത്രപരമായ വർഗ്ഗീകരണം.
  2. കാലഗണനാപരമായ വർഗ്ഗീകരണം
  3. പരിണാമാത്മകമായ വർഗ്ഗീകരണം
  4. ഗുണപരമായ വർഗ്ഗീകരണം

Question 28.
ഇന്ത്വിലെ ഗ്രാമീണ വായ്പാ സംവിധാനം മെച്ചപ്പെടുത്താൻ വേണ്ടി ഇന്ത്യാ ഗവൺമെന്റ് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശകലനം ചെയ്യുക. (4)
Answer:
ഇന്ത്യയിൽ ഗ്രാമീണ വായ്പ സമ്പ്രദായം വിപുലപ്പെടുത്തുന്നതിനു വേണ്ടി ഇന്ത്യാഗവൺമെന്റ് വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടു ണ്ട്. പ്രധാനപ്പെട്ട പദ്ധതികൾ താഴെ കൊടുക്കുന്നു.

  1. 1969 – ൽ 14 വാണിജ്യ ബാങ്കുകൾ ദേശസാത്കരിച്ചു.
  2. 1982 – ൽ നബാർഡ് സ്ഥാപിച്ചു.
  3. സഹകരണ വായ്പാ സമ്പ്രദായം വിപുലപ്പെടുത്തി.
  4. വാണിജ്യ ബാങ്കുകൾ സ്ഥാപിച്ചു.
  5. മേഖല ഗ്രാമീണ ബാങ്കുകൾ (RRBs)
  6. സഹകരണ വായ്പാ സ്ഥാപനങ്ങൾ
  7. ഭൂവികസന ബാങ്കുകൾ
  8. സ്വയം സഹായ സംഘങ്ങൾ

ഇതിലൂടെ മിതമായ പലിശ നിരക്കിൽ ഗ്രാമീണർക്ക് വായ്പ നൽകു വാൻ ഗവൺമെന്റിന് സാധിച്ചു. മധ്യവർത്തികളായ പണമിടപാടു കാരിൽ നിന്നും അവരുടെ ചൂഷണത്തിൽ നിന്നും പാവപ്പെട്ട ഗ്രാമീ ണരെ രക്ഷിക്കാൻ സാധിച്ചു.

Question 29.
സാമ്പത്തിക ശാസ്ത്രത്തിലും അക്കൗണ്ടൻസിയിലും അഞ്ച് വിദ്യാർത്ഥികൾ നേടിയ സ്കോറുകൾ താഴെ കൊടുത്തിരിക്കുന്നു.

സാമ്പത്തിക ശാസ്ത്രത്തിലെ സ്കോർ അക്കൗണ്ടൻസിയിലെ സ്കോർ
92 85
84 63
67 60
74 65
80 70

a) റാങ്ക് സഹബന്ധഗുണാങ്കം കണക്കാക്കുക.
b) സഹബന്ധം കണക്കാക്കാനുള്ള സംഖ്യാപരമായ മറ്റൊരുരീതി തിരിച്ചറിയുക.
Answer:
a) Plus One Economics Question Paper March 2020 Malayalam Medium 3
b) Karl Person’s Co-efficient of correlation

Plus One Economics Question Paper March 2020 Malayalam Medium

Question 30.
a) സാമ്പത്തിക ശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ഏതെങ്കിലും നാല് സൂചകാങ്കങ്ങൾ ലിസ്റ്റ് ചെയ്യുക. (2)
b) ഓരോ സൂചകത്തിന്റെയും ഒന്നുവീതം ഉപയോഗങ്ങൾ തിരി ച്ചറിയുക. (2)
Answer:
a)

  1. 2. nie male (WPI)
  2. ഉപഭോക്തൃ വില സൂചിക (CPI)
  3. മാനവിക വികസന സൂചിക (HDI)
  4. സെൻസെക്സ്

b)

  1. മൊത്ത വ്യാപാര സാധനങ്ങളുടെ വിലയെ പ്രതിനിധീകരി ക്കുന്നു (WPI)
  2. CPI പണപ്പെരുപ്പം പണ ചുരുക്ക കാലഘട്ടത്തെ പ്രതിനി ധാനം ചെയ്യുന്നു.
  3. HDI രാജ്യത്തിന്റെ വികസനം സൂചിപ്പിക്കുന്നു.
  4. സെൻസെക്സ് കമ്പോളത്തിലെ വിനിമയത്തിന്റെയും
    പ്രവർത്തനങ്ങളുടെയും വിലയിലുള്ള മാറ്റങ്ങൾ പ്രതിപാ ദിക്കുന്നു.

31 മുതൽ 33 വരെയുള്ള ഏതെങ്കിലും 2 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. ഓരോന്നിനും 5 സ്കോറുകൾ ഉണ്ട്.

Question 31.
ആഗോളവൽകരണ പ്രക്രിയയുടെ ഒരു പ്രധാനപരിണിതഫല മാണ് പുറംകരാർ പണി.
a) പുറംകരാർ പണിയെ കുറിച്ച് ഒരു കുറിപ്പെഴുതുക.
b) ആഗോള പുറം കരാർ പണിയുടെ ഒരു നല്ല കേന്ദ്രമായി ഇന്ത്യ മാറിയതിനുള്ള ഏതെങ്കിലും രണ്ട് കാരണങ്ങൾ തിരിച്ചറിയുക
Answer:
a) പുറം വാങ്ങൽ (ഔട്ട്സോഴ്സിങ്)
മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ എക്കൗണ്ടിങ്, ലീഗൽ സർവ്വീസ് എഡിറ്റിങ്, അനിമേറ്റിങ് എന്നിങ്ങനെ ഇൻഫർമേഷൻ ടെക്നോ ളജിയെ ആസ്പദമാക്കിയുള്ള പല സേവനങ്ങളും കമ്പ്യൂട്ടർ സോഫ്റ്റ്വെയറും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ വളരെ കുറഞ്ഞ ചെലവിൽ സംഘടിപ്പിക്കാൻ കഴിയും. കാരണം വൈദ ഗ്ധ്വമേറിയ മനുഷ്യവിഭവങ്ങളുടെ വലിയൊരു ശേഖരം തന്നെ നമുക്കുണ്ടെന്നതിനു പുറമെ അതിവിടെ വളരെ കുറഞ്ഞ വേത നത്തിന് ലഭിക്കുകയും ചെയ്യും. ഇന്ത്യക്കാർക്ക് നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുമെന്നതിനാൽ ബിസിനസ്സ് പ്രോസസ് ഔട്ട്സോഴ്സിങ് സർവ്വീസുകൾക്ക് ഇന്ത്യ മുൻപന്തിയിൽ നിൽക്കുന്നു.

b) ആഗോള പുറം കരാർ പണിയുടെ ഒരു കേന്ദ്രമായി ഇന്ത്യ മാറാൻ കാരണം നൈപുണ്യമുള്ള തൊഴിലാളികൾ, അന്തർദേശീയ ഭാഷ യായ ഇംഗ്ലീഷ് ഭാഷയിലുള്ള ജ്ഞാനം ഇന്ത്യക്കാർക്ക് വളരെ കൂടുതലാണ്.

Question 32.
a) ദാരിദ്ര്യം എന്തെന്ന് നിർവചിക്കുക. (1)
b) ഇന്ത്യിലെ ദാരിദ്ര്യത്തിനുള്ള വിവിധ കാരണങ്ങൾ വിശദമാ ക്കുക. (4)
Answer:
a) മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയവ നിവർത്തിക്കാൻ സാധിക്കാത്ത ജന ങ്ങളെ ദാരിദ്ര്യർ എന്നു വിളിക്കുന്നു.

b) ഇന്ത്യയിൽ ദാരിദ്ര്യത്തിന് വിവിധ കാരണങ്ങളുണ്ട്. അവ താഴെ നൽകുന്നു.

  1. താഴ്ന്ന വരുമാനം
  2. സ്വത്തുക്കളുടെ അഭാവം
  3. തൊഴിലില്ലായ്മ
  4. അസമത്വങ്ങൾ
  5. അധികാരത്തിന്റെ അഭാവം
  6. അസംതൃപ്തമായ സാമ്പത്തിക വളർച്ച
  7. ജനസംഖ്യ വിസ്ഫോടനം
  8. കൃഷിയുടെയും വ്യവസായത്തി ന്റെയും പിന്നോക്കാവസ്ഥ
  9. പണപ്പെരുപ്പം.

Question 33.
ജീവുകൾ വരച്ച് മധാങ്കത്തിന്റെ സ്ഥാനം നിർണ്ണയിക്കുക.

ക്ലാസ്പരിധി ആവൃത്തി
0 – 5 2
5 – 10 5
10 – 15 8
15 – 20 16
20 – 25 6
25 – 30 3

Answer:
Plus One Economics Question Paper March 2020 Malayalam Medium 4

34 മുതൽ 36 വരെയുള്ള ഏതെങ്കിലും 2 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. ഓരോന്നിനും 8 സ്കോറുകൾ ഉണ്ട്.

Question 34.
സുസ്ഥിര വികസനം എന്തെന്ന് നിർവചിക്കുക. സുസ്ഥിര വിക സനത്തിനുള്ള വിവധ തന്ത്രങ്ങൾ വിശദീകരിക്കുക.
Answer:
‘സുസ്ഥിര വികസനത്തിനുള്ള തന്ത്രങ്ങൾ’
പരിസ്ഥിതിക്ക് ഇണങ്ങുന്ന വികസനമാണ് സുസ്ഥിരവികസനം. സുസ്ഥിര വികസനം സാധ്യമാക്കുന്നതിന് ഒട്ടേറെ തന്ത്രങ്ങൾ സ്വീക രിക്കാൻ കഴിയും. അവ താഴെ വിവരിക്കുന്നു.
1 ഊർജ്ജത്തിന്റെ പാരമ്പര്യേതര ഉറവിടങ്ങൾ ഉപയോഗപ്പെടുത്തൽ താപവൈദ്യുതി, ജലവൈദ്യുതി എന്നിവപോലുള്ള പരമ്പരാഗ തമായ ഊർജ്ജ ഉറവിടങ്ങൾ പരിസ്ഥിതിക്ക് വളരെയധികം ക്ഷതമേല്പിക്കുന്നവയാണ്.

  • കൽക്കരിയോ മറ്റോ കത്തിച്ച് ഉല്പാദിപ്പിക്കുന്ന ഒന്നാണ് താപവൈദ്യുതി. ഇത്തരം വൈദ്യുതി നിലയങ്ങൾ വളരെ യധികം കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് വിസർജ്ജിക്കുന്നുണ്ട്. ഇതൊരു ഹരിതഗൃഹവാതകമാണ്. ആഗോളതാപനം വർധിക്കാൻ ഇത് കാരണമാകുന്നു.
  • ജലവൈദ്യുതോല്പാദനത്തിന് വനപ്രദേശങ്ങളിൽ അണ ക്കെട്ടുകൾ നിർമ്മിക്കണം. ഇത് വനം നശീകരണത്തിനും വനഭൂമിയും കൃഷിഭൂമിയും വെള്ളത്തിനടിയിലാകുന്നതിനും കാരണമാകും.

സുസ്ഥിരവികസനം സാധിക്കണമെങ്കിൽ ഊർജ്ജത്തിൻറ പാരമ്പര്യേതര ഉറവിടങ്ങളെ കൂടുതൽ ആശ്രയിക്കേണ്ട തുണ്ട്.

2) ഗ്രാമപ്രദേശങ്ങളിൽ ഗോബർ ഗ്യാസും എൽ. പി.ജിയും
ഗ്രാമപ്രദേശങ്ങളിൽ വിറക്, ഉണക്ക ചാണകം തുടങ്ങിയ നാനാ തരം ഇന്ധനങ്ങളാണ് ഉപയോഗിച്ചുവരുന്നത്. ഇത്തരം ഇന്ധ നങ്ങൾ ഊർജ്ജക്ഷമതയുള്ളവയല്ല. മാത്രമല്ല, ഇവ മലിനീക രണത്തിനും കാരണമാകും.

സുസ്ഥിരവികസനത്തിനുള്ള നല്ല തന്ത്രങ്ങളിലൊന്ന് ഗ്രാമപ ദേശങ്ങളിൽ ഗോബർ ഗ്വാസിന്റേയും എൽ.പി.ജിയുടേയും ഉപ യോഗത്തെ പ്രോത്സാഹിപ്പിക്കലാണ്. ഊർജ്ജക്ഷമതയുള്ള, ശുദ്ധമായ ഒരു ഇന്ധനമാണ് എൽ.പി.ജി. (ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്). ചാണകം ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്നു.

3) സൗരോർജ്ജം
ഊർജ്ജത്തിനുള്ള വറ്റാത്തൊരു ഉറവിടമാണ് സൂര്യൻ. വെയിൽ സൗരോർജ്ജമായി രൂപാന്തരപ്പെടുത്താൻ കഴിയുന്നപക്ഷം ഇന്ധനക്ഷാമം പരിഹരിക്കുന്നതിനുള്ള ഒരു കുതിച്ചുചാട്ടമാകും അത്. പാചകം, വെള്ളം ചൂടാക്കൽ, വിളക്ക് കത്തിക്കൽ എന്നി വയ്ക്കെല്ലാം സൗരോർജ്ജം ഉപയോഗിക്കാവുന്നതാണ്. പുതു ക്കാവുന്നതും യാതൊരുവിധ മലിനീകരണവും ഉണ്ടാക്കാത്ത തുമാണ് സൗരോർജ്ജം.

4) മിനി ജലവൈദ്യുത പദ്ധതികൾ
വൻകിട അണക്കെട്ടുകളിൽ സംഭരിക്കുന്ന ജലം ഉപയോഗിച്ചു ഉല്പാദിപ്പിക്കുന്ന വൈദ്യുതിയാണ് ഊർജ്ജത്തിന്റെ പ്രധാന പ്പെട്ട ഒരു ഉറവിടം. പക്ഷെ വൻകിട അണക്കെട്ടുകൾ കാടു കളെ നശിപ്പിക്കുന്നു. അതുകൊണ്ടുതന്നെ പാരിസ്ഥിതിക സൗഹൃദം പുലർത്തുന്ന ഒന്നല്ല അത്. ഈ പ്രശ്നം പരിഹരി ക്കാൻ മിനി ജലവൈദ്യുത പദ്ധതികൾക്ക് കഴിയും. ചെറിയ പുഴകളിലാണിത് നിർമ്മിക്കുക; പ്രാദേശികാവശ്യങ്ങൾക്കുവേ അത്ര വൈദ്യുത ഉല്പാദിപ്പിക്കാൻ ഇവയ്ക്കു കഴിയും.

5) കാറ്റിൽനിന്ന് ഊർജ്ജം
പുതുക്കാവുന്ന ഊർജ്ജങ്ങളിൽ പ്രധാനപ്പെട്ട ഒരിനമാണ് കാറ്റിൽ നിന്നുള്ള ഊർജ്ജം. നല്ല ശക്തിയായ കാറ്റുള്ള ഏതു സ്ഥലത്തും ഉല്പാദിക്കാവുന്ന ഊർജ്ജമാണിത്. ഇന്ത്യയിൽ കാറ്റിൽനിന്ന് ഊർജ്ജം ഉല്പദിപ്പിക്കുന്നതിനു പുറമെ, കാറ്റിൽനിന്ന് ഊർജ്ജം ഉല്പാദിപ്പിക്കാനുള്ള ടർബൈൻ കയ റ്റുമതി ചെയ്യുന്ന പ്രധാനപ്പെട്ടൊരു രാജ്യം കൂടിയാണ് ഇന്ത്യ. പരിസ്ഥിതിയുമായി ഇണക്കിപ്പോകുന്ന ഈ ഊർജ്ജോല്പാദനം പ്രോത്സാഹിപ്പിക്കേണ്ടതാണ്.

6. നഗരപ്രദേശങ്ങളിൽ സി.എൻ.ജി.
പബ്ലിക് ട്രാൻസ്പോർട്ടിന് ഇപ്പോൾ വർധമാനമായ തോതിൽ ഉപയോഗിച്ചു വരുന്ന ഇന്ധനമാണ് സി.എൻ.ജി. (കംപ്രസ്ഡ് നാച്ചുറൽ ഗ്വാസ്). വായുമലിനീകരണം കുറയ്ക്കാൻ ഇതു സഹാ യിക്കുന്നു. ദൽഹിയിൽ ഇതിപ്പോൾ സുലഭമായി ഉപയോഗിക്കു ന്നുണ്ട്.

7) ജൈവകൃഷി
രാസകീടനാശിനികളും വളങ്ങളും മണ്ണിനെ നശിപ്പിക്കുന്ന സാഹ ചര്യത്തിലാണ് സുസ്ഥിര വികസനത്തിനുള്ള ഒരു തന്ത്രമായി ജൈവകൃഷി പ്രോത്സാഹിപ്പിച്ചത്. ജൈവ കൃഷിയിലെ പ്രധാന 2 ഘടകങ്ങൾ ഇവയാണ്.

  • ജൈവവസ്തുക്കളുടെ കമ്പോസ്റ്റിങ്.
  • ജൈവവസ്തുക്കൾകൊണ്ടുള്ള കീടനിയന്ത്രണം.

ജൈവാവിശിഷ്ടങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന കമ്പോസ്റ്റാണ് ജൈവ കമ്പോസ്റ്റ്. ചാണകം. കോഴിക്കാഷ്ഠം, പച്ചിലകൾ എന്നിവ നല്ല ജൈവവളങ്ങളാണ്. ജൈവ കമ്പോസ് ഉപയോ ഗിച്ച് ഉല്പാദിപ്പിക്കുന്ന കാർഷികോല്പന്നങ്ങൾക്ക് രാസവളം ഉപയോഗിച്ചുണ്ടാക്കുന്ന കാർഷികോല്പന്നങ്ങളേക്കാൾ ഗുണ മേന്മ കൂടുതലുണ്ടാകും.

ഉപസംഹാരം
ഓരോ ഗ്രൂപ്പ് ലീഡർമാരും സെമിനാർ അവതരിപ്പിച്ചതിനുശേഷം ഒരു ചർച്ച നടന്നു. ഇക്കണോമിക്സ് ടീച്ചർ ചർച്ച ക്രോഡീകരിക്കു കയും കൂടുതൽ ആശയവ്യക്തത നൽകുകയും ചെയ്തു. ഉച്ച യോടെ സെമിനാർ വിജയകരമായി അവസാനിച്ചു.

Plus One Economics Question Paper March 2020 Malayalam Medium

Question 35.
മാധ്യം, മധ്വാങ്കം, ബഹുലകം എന്നിവ കണക്കാക്കുക.

ക്ലാസ്പരിധി ആവൃത്തി
0 – 10 4
10 – 20 7
20 – 30 10
30 – 40 14
40 – 50 8
50 – 60 5
60 – 70 2

Answer:
Plus One Economics Question Paper March 2020 Malayalam Medium 5

Question 36.
ഒരു പട്ടിക താഴെ കൊടുത്തിരിക്കുന്നു.

കാസ്പരിധി ആവൃത്തി
0 – 10 6
10 – 20 4
20 – 30 10
30 – 40 12
40 – 50 5
50 – 60 3

a) ചതുർത്ഥക വ്യതിയാനവും ചതുർത്ഥക വ്യതിയാനത്തിന്റെ ഗുണാങ്കവും കണക്കാക്കുക. (7)
b) ചതുർത്ഥക വ്യതിയാനത്തിന്റെ ഒരു മേന്മയും ഒരു ദോഷവും തിരിച്ചറിയുക. (1)
Answer:
a)

Class Interval Frequency CF
0 – 10

10 – 20

20 – 30

30 – 40

40 – 50

50 – 60

6

4

10

12

5

3

6

10

20

32

37

40

Plus One Economics Question Paper March 2020 Malayalam Medium 6
= 30 + \(\frac{30 – 20}{12}\) × 10
= 30 + \(\frac{10}{2}\) × 10
= 30 + 8.33
= 38.33

b)

  1. ഇത് കാണക്കാക്കാനും മനസ്സിലാക്കാനും എളുപ്പമാണ്.
  2. എക്സിട്രീം ഐറ്റത്തിന്റെ മൂല്യത്തെ കണക്കാക്കുന്നില്ല.

ദോഷങ്ങൾ

  1. എല്ലാ ഇനത്തിനെയും പരിഗണിക്കുന്നില്ല.
  2. ശരാശരിയിൽ നിന്നുള്ള ജനങ്ങളുടെ വ്യത്യാസത്തെ സൂചി പ്പിക്കുന്നില്ല.

Leave a Comment