Kerala Syllabus Class 10 Social Science Question Paper Set 5 Malayalam Medium

Reviewing solved Social Science Question Paper Class 10 Kerala Syllabus Set 5 Malayalam Medium helps in understanding answer patterns.

Social Science Class 10 Kerala Syllabus Model Question Paper Set 5 Malayalam Medium

സമയം : 2½ മണിക്കൂർ
ആകെ സ്കോർ : 80

നിർദേശങ്ങൾ

  • ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്.
  • ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതണം.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
  • ഓരോ വിഭാഗത്തിലും ചോയിസ് ഉള്ള ചോദ്യങ്ങളിൽ ഒരെണ്ണത്തിനുമാത്രം ഉത്തരമെഴുതിയാൽ മതി.

1 മുതൽ 8 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. സ്കോർ വീതം. (8 × 1 = 8)

Question 1.
റംപ കലാപത്തിന് നേതൃത്വം നൽകിയതാര്?
a) മോത്തിലാൽ നെഹ്റു
b) സി. ആർ. ദാസ്
c) ഡോ. സത്യപാൽ
d) അല്ലൂരി സീതാരാമരാജ
Answer:
d) അല്ലൂരി സീതാരാമരാജ

Question 2.
ചുവടെ തന്നിട്ടുള്ളതിൽ ‘A’ വിഭാഗത്തിന് യോജിക്കുന്നവ ‘B’ യിൽ നിന്ന് കണ്ടെത്തുക.

A B
നാട്ടുരാജ്യങ്ങളുടെ സംയോജനം i. 565 നാട്ടുരാജ്യങ്ങൾ
ii. സർദാർ വല്ലഭായ് പട്ടേൽ
iii. ലയനക്കരാർ

a) i മാത്രം ശരി
b) മാത്രം ശരി
c) i, ii, iii എന്നിവ ശരി
d) ഉം iii ഉം ശരി
Answer:
c) i, ii, iii എന്നിവ ശരി

Question 3.
നൽകിയിരിക്കുന്ന പ്രസ്താവനയും കാരണവും വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുത്ത ഴുതുക.
കൈവരിക്കുക എന്നതാണ്
പ്രസ്താവന: സാമ്പത്തിക വളർച്ചയും സാമ്പത്തിക വികസനവും തുല്യ പ്രാധാന്യം അർഹിക്കുന്നു.
കാരണം. ജനക്ഷേമം സമ്പദ് വ്യവസ്ഥകളുടെ പൊതുവായ ലക്ഷ്യം.
a) പ്രസ്താവന ശരി കാരണം തെറ്റ്
b) പ്രസ്താവനയും കാരണവും ശരി
c) പ്രസ്താവനയും കാരണവും തെറ്റ്
d) പ്രസ്താവന തെറ്റ് കാരണം ശരി
Answer:
b) പ്രസ്താവനയും കാരണവും ശരി

Question 4.
പരിസ്ഥിതിയിൽ ലഭ്യമായതും, സാങ്കേതികമായി പ്രാപ്യമായതും, സാംസ്കാരികമായി സ്വീകാര്യമാ യതും, മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഉപ യോഗിക്കുന്നതുമായ ഏതൊന്നിനെയും എന്ത് വിളിക്കാം?
a) ഭൗമവസ്തു
b) സ്റ്റോക്ക്
c) വിഭവം
d) കരുതൽ ശേഖരം
Answer:
c) വിഭവം

Kerala Syllabus Class 10 Social Science Question Paper Set 5 Malayalam Medium

Question 5.
ഭൂകമ്പ തരംഗങ്ങളിൽ ഏറ്റവും വിനാശകാരിക ളായവ ഏത്?
a) പ്രഥമിക തരംഗങ്ങൾ
b) പ്രതല തരംഗങ്ങൾ
c) ദ്വിതീയ തരംഗങ്ങൾ
d) ഭൂഗുരുത്വാകർഷണ തരംഗങ്ങൾ
Answer:
b) പ്രതല തരംഗങ്ങൾ

Question 6.
ചാൾസ് റൈറ്റ് മിൽസ്, ദി സോഷ്യോളജിക്കൽ ഇമാ ജിനേഷൻ എന്ന ഗ്രന്ഥം രചിച്ച വർഷം ഏതാണ് ?
a) 1959
b) 1960
c) 1957
d) 1956
Answer:
a) 1959

Question 7.
സമ്പദ്വ്യവസ്ഥയിൽ സാധനങ്ങളുടെയും സേവന ങ്ങളുടെയും കൈമാറ്റങ്ങൾ സുഗമമാക്കുന്നത് എന്താണ്?
a) പണം
c) നികുതി
b) ബാങ്കുകൾ
d) ഉത്പാദനം
Answer:
a) പണം

Question 8.
വേഴ്സായ് ഉടമ്പടി ഒപ്പുവെച്ചത് ഏത് രാജ്യവുമാ യാണ്?
a) ജർമ്മനി
b) ഇറ്റലി
c) ഓസ്ട്രിയ-ഹംഗറി
d) റഷ്യ
Answer:
a) ജർമ്മനി

9 മുതൽ 15 വരെയുള്ള ചോദ്യങ്ങൾക്ക് രണ്ടോ അതിൽ കൂടുതലോ വാചകങ്ങളിൽ ഉത്തരമെഴുതണം. 2 സ്കോർ വീതം. (7 × 2 = 14)

Question 9.
(A) വികസനപ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് പ്രതികൂലമാകുന്നതെങ്ങനെ? പ്രസ്താവന പരിശോധിക്കുക.
Answer:
അശാസ്ത്രീയമായ വികസനം സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾക്കും അതുമൂലമുണ്ടാ കുന്ന സാമൂഹിക നീതി നിഷേധത്തിനും എതിരാ യാണ് പരിസ്ഥിതി പ്രസ്ഥാനങ്ങൾ ഉയർന്നു വന്നത്. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, ജൈവവൈവിധ്യങ്ങളുടെ സംരക്ഷണം, പരി സ്ഥിതി നയരൂപീകരണം, പാരിസ്ഥിതിക അവ ബോധനം വളർത്തൽ, സുസ്ഥിര വികസനം തുടങ്ങി നിരവധി വിഷയങ്ങളിൽ പരിസ്ഥിതി പ്രസ്ഥാനങ്ങൾക്ക് ഇടപെടാൻ സാധിച്ചിട്ടുണ്ട്.

അല്ലെങ്കിൽ

(B) പരിസ്ഥിതി പ്രസ്ഥാനങ്ങൾ അഭിസംബോധന ചെയ്യുന്ന പ്രധാന പ്രശ്നങ്ങൾ ഏതെല്ലാം?
Answer:
വൻകിട ജലസേചന പദ്ധതികൾ, വ്യവസായ ങ്ങൾ, ഖനനം, വനനശീകരണം തുടങ്ങിയവ ഉണ്ടാക്കുന്ന പാരി സ്ഥിതിക സാമൂഹിക പ്രശ്ന ങ്ങളെയാണ് പരിസ്ഥിതി പ്രസ്ഥാനങ്ങൾ പ്രധാന മായും അഭിസംബോധന ചെയ്യുന്നത്.

Question 10.
(A) വൈവിധ്യം, ബഹുസ്വരത എന്നിവ താരതമ്യം ചെയ്യുക.
Answer:
ബഹുസ്വരത വ്യത്യസ്തയുള്ള കാര്യങ്ങൾ ഒരുമിച്ച് സഹവർത്തിക്കുന്നതിനെയാണ് ബഹു സ്വരത എന്ന് വാക്ക് അർത്ഥമാക്കുന്നത്. വൈവിധ്യം: വൈവിധ്യം എന്നാൽ വ്യത്യസ്ത തകളാണ്.

അല്ലെങ്കിൽ

(B) ഹെർബർട്ട് സ്പെൻസറെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
സമൂഹത്തെ ഒരു ജീവവ്യവസ്ഥയുമായി താര തമ്യം ചെയ്ത സമൂഹശാസ്ത്രജ്ഞനാണ് ഹെർ ബർട്ട് സ്പെൻസർ. മനുഷ്യശരീര വ്യവസ്ഥയും സാമൂഹികവ്യവസ്ഥയും തമ്മിലുള്ള സാമ്യം അവതരിപ്പിച്ചുകൊണ്ട് സമൂഹം ഒരു സാമൂഹിക ജീവിയാണ് എന്ന ആശയം മുന്നോട്ടുവച്ചു.

Question 11.
സാമൂഹികരണ പ്രക്രിയയിൽ മതങ്ങൾ വഹിക്കുന്ന പങ്ക് വ്യക്തമാക്കുക.
Answer:
ഓരോ മതവും മാനവിക മൂല്യങ്ങളായ സത്യസന്ധത, അനുപാതം, പരസ്പര ബഹുമാനം, പരസ് പര സ്നേഹം, കരുതൽ, സാമൂഹിക ഉത്തരവാദിത്വം, നീതി ബോധം, ധാർമ്മികത എന്നിവ പഠിപ്പിക്കുകയും അതു വഴി സാമൂഹികരണ പ്രക്രിയയെ സമ്പുഷ്ടമാക്കു കയും ചെയ്യുന്നു.

Question 12.
സാമ്പത്തിക പ്രവർത്തനങ്ങളുടെ രണ്ട് ലക്ഷ്യങ്ങൾ എഴുതുക.
Answer:

  • അടിസ്ഥാന സൗകര്യങ്ങളുടെ വർധനവ്
  • മെച്ചപ്പെട്ട തൊഴിലവസരങ്ങൾ

Question 13.
ജൈവവിഭവങ്ങൾ എന്താണെന്നും അജൈവവിഭവ ങ്ങൾ എന്താണെന്നും ഓരോ ഉദാഹരണം സഹിതം വേർതിരിച്ചെഴുതുക.
Answer:
ജൈവവിഭവങ്ങൾ: ജൈവമണ്ഡലത്തിന്റെ ഭാഗ മായതും മനുഷ്യന് പ്രയോജനപ്പെടുത്താവുന്നതു മായ ജീവനുള്ള വസ്തുക്കൾ,
ഉദാഹരണം: മനുഷ്യർ, സസ്യജന്തുജാലങ്ങൾ, അജൈവവിഭവങ്ങൾ ജീവനില്ലാത്ത വസ്തുക്കളാൽ നിർമ്മിതമായ വിഭവങ്ങൾ. ഉദാഹരണം: ധാതുക്കൾ, പാറകൾ,

Kerala Syllabus Class 10 Social Science Question Paper Set 5 Malayalam Medium

Question 14.
റൗലറ്റ് നിയമത്തിന്റെ വകുപ്പുകൾ വ്യക്തമാക്കുക.
Answer:

  • വാറന്റില്ലാതെ ആരേയും അറസ്റ്റ് ചെയ്യാം.
  • വിചാരണ കൂടാതെ ആരേയും ജയിലിലടയ്ക്കാം.

Question 15.
മടക്കു പർവതങ്ങൾ എങ്ങനെയാണ് രൂപപ്പെടു ന്നത്? ഒരു ഉദാഹരണം നൽകുക.
Answer:
ഭൂവൽക്കഭാഗങ്ങളിൽ തിരശ്ചീനമായ സമ്മർദ്ദം ഉണ്ടാ കുമ്പോൾ ശിലാപാളികൾ മടങ്ങിപ്പോകുകയും മടക്കു പർവതങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. ഉദാഹരണം: ഹിമാലയം

16 മുതൽ 23 വരെയുള്ള ചോദ്യങ്ങൾക്ക് മൂന്നോ അതിൽ കൂടുതലോ വാചകങ്ങളിൽ ഉത്തരമെഴുതണം. 3 സ്കോർ വീതം. (8 × 3 = 24)

Question 16.
നാട്ടുരാജ്യങ്ങളുടെ സംയോജനം നടപ്പിലാക്കിയ കരാറുകൾ പട്ടികപ്പെടുത്തുക.
Answer:

  • തൽസ്ഥിതി കരാർ
  • പ്രവേശന കരാർ
  • സംയോജന കരാർ

Question 17.
(A) ദേശീയ വിഭവങ്ങളും അന്തർദേശീയ വിഭവങ്ങളും ഉദാഹരണങ്ങൾ സഹിതം വേർതിരിച്ചെഴുതുക.
Answer:
ദേശീയ വിഭവങ്ങൾ: രാജ്യത്തിന്റെ ഉടമസ്ഥത യിൽ ഉള്ളവ. ഉദാഹരണത്തിന്, ധാതുസമ്പത്ത്, വനങ്ങൾ, രാജ്യാതിർത്തിക്കുള്ളിലെ ഭൂപ്രദേശം.
അന്തർ ദേശീയ വിഭവങ്ങൾ : അന്തർ ദേശീയ ഏജൻസികളുടെ ഉടമസ്ഥതയിൽ ഉള്ളവ. ഉദാ ഹരണത്തിന്, 200 നോട്ടിക്കൽ മൈലിനപ്പുറമുള്ള സമുദ്രവിഭവങ്ങൾ (അനുമതിയില്ലാതെ ഉപയോഗി ക്കാൻ കഴിയില്ല.

അല്ലെങ്കിൽ

(B) മനുഷ്യനിർമിത പ്രകൃതി വിഭവങ്ങൾക്ക് ഏതെ ങ്കിലും മൂന്ന് ഉദാഹരണങ്ങൾ എഴുതുക.
Answer:
വൈദ്യുതി
വാഹനങ്ങൾ
മെഷീനുകൾ

Question 18.
വർധിച്ച് വരുമാനവും വാങ്ങൽ ശേഷിയും എങ്ങ നെയാണ് ഉയർന്ന ജീവിത ഗുണനിലവാരത്തിലേക്ക് നയിക്കുന്നത്?
Answer:
വരുമാനം വർദ്ധിക്കുമ്പോൾ, ജനങ്ങളുടെ വാങ്ങൽ ശേഷി കൂടുന്നു. ഇത് മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യം, ഭവനം തുടങ്ങിയ അടിസ്ഥാന സൗകര്യ ങ്ങളിലേക്ക് പ്രവേശനം സാധ്യമാക്കുകയും, അതുവഴി ഉയർന്ന ജീവിത ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യുന്നു.

Question 19.
മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന്റെ പ്രാധാന്യം വില യിരുത്തുക.
Answer:
അടിയന്തിരാവസ്ഥയ്ക്ക് ശേഷം നിലവിൽ വന്ന ജനത ഗവൺമെന്റ് ഒ.ബി.സി. വിഭാഗങ്ങളുടെ സാമൂഹി കവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിച്ച് പരിഹാരം നിർദ്ദേശിക്കുന്നതിനായി 1979ൽ ബി.പി. മണ്ഡൽ അധ്യക്ഷനായി ഒരു കമ്മീഷനെ നിയമിച്ചു. ഇത് രണ്ടാം പിന്നോക്ക വിഭാഗ കമ്മീഷൻ എന്നും, മണ്ഡൽ കമ്മീഷൻ എന്നും അറിയപ്പെടുന്നു. സർക്കാർ ഉദ്യോഗങ്ങളിലും വിദ്യാ ഭ്യാസ സ്ഥാപനങ്ങളിലും പിന്നോക്ക വിഭാഗങ്ങൾക്ക് ഇരുപത്തിയേഴ് ശതമാനം സംവരണം നിർദ്ദേശിച്ചു കൊണ്ടുള്ള റിപ്പോർട്ട് 1980-ൽ കമ്മീഷൻ കേന്ദ്രസർ ക്കാരിന് സമർപ്പിച്ചു. വി.പി. സിംഗിന്റെ നേതൃത്വ ത്തിലുള്ള ദേശീയ മുന്നണി 1990ൽ ഈ റിപ്പോർട്ട് നടപ്പിലാക്കാൻ തീരുമാനിച്ചു. ഈ തീരുമാനം ഉത്ത രേന്ത്യയിലെ പല നഗരങ്ങളിലും പ്രക്ഷോഭങ്ങൾക്കും അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും കാരണമായി. എന്നാൽ പിൽക്കാലത്ത് റിപ്പോർട്ട് നടപ്പിലാക്കുന്നതിന് സുപ്രീംകോടതി അനുമതി നൽകി.

Question 20.
ഇന്ത്യൻ സാമൂഹിക വ്യവസ്ഥയിൽ മതങ്ങളുടെ പങ്ക് പരിശോധിക്കുക.
Answer:

  • സാമൂഹിക നിയന്ത്രണത്തിന്റെ ഉപാധി
  • സാംസ്കാരിക വൈവിധ്യത്തെ സമ്പുഷ്ടമാക്കുന്നു.
  • സാമൂഹിക മാറ്റത്തിന് ആക്കം കൂട്ടുന്നു.

Question 21.
ഹരിതവിപ്ലവം, ധവള വിപ്ലവം, നീല വിപ്ലവം എന്നിവ വ്യക്തമാക്കുക.
Answer:
അത്യുൽപ്പാദന ശേഷിയുള്ള വിത്തിനങ്ങൾ, ജലസേചന സൗകര്യങ്ങൾ, രാസവളം, കീടനാശിനികൾ, അത്യാധുനിക യന്ത്രങ്ങൾ എന്നിവ ഉപയോഗപ്പെടുത്തി ചുരുങ്ങിയ കാലംകൊണ്ട് കാർഷികമേഖലയിൽ കൈവരിച്ച മാറ്റങ്ങൾ ഹരിതവിപ്ലവം എന്നറിയപ്പെടുന്നു.
ഹരിതവിപ്ലവത്തെ തുടർന്ന് പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും വർധനവ് ലക്ഷ്യമിട്ട് നടപ്പിലാക്കിയ വിപ്ലവമാണ് ധവളവിപ്ലവം.
മത്സ്യ ഉൽപ്പാദന മേഖലയുടെ പുരോഗതി ലക്ഷ്യമാക്കിയുള്ളതാണ് നീല വിപ്ലവം.

Question 22.
അഗ്നിപർവത പ്രവർത്തനങ്ങൾ മനുഷ്യന് പ്രയോ ജനകരമാകുന്ന മൂന്ന് മേഖലകൾ ഏതെല്ലാം?
Answer:

  • അഗ്നിപർവത പ്രദേശങ്ങളിൽ നിന്നും പുറംതള്ളുന്ന ഭൗമതാപോർജം പലയിടങ്ങളിൽ
  • വൈദ്യുതോർജമാക്കി മാറ്റി പ്രാദേശിക ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നു.
  • ലാവ ധാതുസമ്പന്നമാണ്. മൂല്യമുള്ള പല ധാതുക്കളും ലാവയുടെ ഒഴുക്കിലൂടെ ഭൗമോപരിതലത്തിൽ എത്തിച്ചേരുന്നു.
  • അഗ്നിപർവതമേഖലകൾ ധാരാളം വിനോദ സഞ്ചാരികളെയും ആകർഷിക്കാറുണ്ട്.

Kerala Syllabus Class 10 Social Science Question Paper Set 5 Malayalam Medium

Question 23.
മഹാത്മാഗാന്ധി ഇന്ത്യയിൽ ഇടപെട്ട ആദ്യകാല സമരങ്ങളെ വിശകലനം ചെയ്യുക.
Answer:

ചമ്പാരൻ സത്യാഗ്രഹം അഹമ്മദാബാദ് തുണി മിൽ സമരം ഖേദ സത്യാഗ്രഹം
1917ൽ ബീഹാറിലെ ചമ്പാരൻ ജില്ല യിലെ നീലം കർഷകരുടെ പ്രശ്നങ്ങ| ളിൽ ഗാന്ധിജി ഇടപെട്ടു. ചമ്പാരൻ സ്വദേശിയായ രാജ്കുമാർ ശുക്ല യുടെ പ്രേരണയിലാണ് അദ്ദേഹം അവിടെ എത്തിയത്. നീലം കർഷ കരെ യൂറോപ്യന്മാരായ തോട്ടം ഉടമ കൾ ചൂഷണം ചെയ്തിരുന്നു. ഗാന്ധി ജിയുടെ ഇടപെടലിനെ തുടർന്ന് കർഷകരുടെ പ്രശ്നങ്ങൾ പഠിക്കാ ൻ അദ്ദേഹം കൂടി ഉൾപ്പെട്ട ഒരു കമ്മീ ഷനെ ബ്രിട്ടീഷ് ഭരണകൂടം നിയമിച്ചു. തൽഫലമായി കർഷകരുടെ പ്രശ്ന ങ്ങൾ കുറെയേറെ പരിഹരിക്കപ്പെട്ടു. 1918ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ തുണി മിൽ തൊഴിലാളികളുടെ സമ രത്തിൽ ഗാന്ധിജി പങ്കാളി യായി. വേതനവർധനവ് ആവശ്യപ്പെട്ടായിരുന്നു സമരം. ഗാന്ധിജി ഉപവാസം ആരംഭിക്കുകയും തുടർന്ന് തൊഴിലാളികളുടെ വേതന ത്തിൽ വർധനവ് ലഭിക്കു കയും ചെയ്തു. 1918ൽ ഗുജറാത്തിലെ തന്നെ ഖേദയിൽ കർഷകർക്ക് വേണ്ടി ഗാന്ധിജി സമരം നടത്തി. പ്രകൃതിക്ഷോഭം മൂലം കൃഷിനാശമുണ്ടായ ഖേദയിൽ കർഷ കർക്ക് നികുതി അട- യ്ക്കാൻ കഴിഞ്ഞിരുന്നില്ല. നികുതിയിളവ് ആവശ്യപ്പെട്ട് കർഷകർ സമരം തുടങ്ങി. ഗാന്ധിജി ഗ്രാമങ്ങൾ തോറും സഞ്ചരിച്ച് കർഷകർക്ക് ആവേശം പകർന്നു. വൈകാതെ വിളനാശം നേരിട്ട കർഷകർക്ക് നികുതി യിളവ് നൽകാൻ സർക്കാർ തയ്യാറായി.

24 മുതൽ 29 വരെയുള്ള ചോദ്യങ്ങൾക്ക് നാലോ അതിൽ കൂടുതലോ വാചകങ്ങളിൽ ഉത്തരമെഴുതണം. സ്കോർ വീതം. (6 x 4 = 24)

Question 24.
(A) വിഭവങ്ങളെ ഉടമസ്ഥതയുടെ അടിസ്ഥാന ത്തിൽ തരംതിരിച്ചിരിക്കുന്ന നാല് വിഭാഗങ്ങൾ ഓരോ ഉദാഹരണം സഹിതം വിശദമാക്കുക.
Answer:
വ്യക്തിഗത വിഭവങ്ങൾ : ഒരു വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ളവ. ഉദാഹരണം: വീട്, പുരയിടം, സ്വന്തം വാഹനം.
സാമൂഹ്യ വിഭവങ്ങൾ : സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും പ്രാപ്യമായവ. ഉദാഹരണം: പൊതു കളിസ്ഥലം, ഉദ്യാനങ്ങൾ, ശ്മശാനം.
ദേശീയ വിഭവങ്ങൾ: രാജ്യത്തിന്റെ ഉടമസ്ഥതയിൽ ഉള്ളവ. ഉദാഹരണം: ധാതുസമ്പത്ത്, വനങ്ങൾ, രാജ്യാതിർത്തിക്കുള്ളിലെ ഭൂപ്രദേശം, തീരത്തുനിന്നും 12 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രം
അന്തർദേശീയ വിഭവങ്ങൾ: അന്തർദേശീയ ഏജൻസികളുടെ ഉടമസ്ഥതയിൽ ഉള്ളവ. ഉദാഹരണം: 200 നോട്ടിക്കൽ മൈലിനപ്പുറമുള്ള സമുദ്രവിഭവങ്ങൾ.

അല്ലെങ്കിൽ

(B) ധാതുക്കളുടെ വർഗീകരണം സൂചിപ്പിക്കുന്ന ഡയഗ്രം പൂർത്തിയാക്കുക.
Kerala Syllabus Class 10 Social Science Question Paper Set 5 Malayalam Medium 1
Answer:
a) നോൺഫെറസ് ഇരുമ്പിന്റെ അംശം ഇല്ലാത്തവ
b) കാർബണിക ധാതുക്കൾ
c) ഇരുമ്പ്, മംഗനീസ്, നിക്കൽ
d) മൈക്ക,കളിമണ്ണ്, മാർബിൾ

Question 25.
(A) 1975-ലെ ആഭ്യന്തര അടിയന്തിരാവസ്ഥയുടെ പശ്ചാത്തലം വിശദമാക്കുക.
Answer:
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്രസർക്കാരിനെതിരായി ഉയർന്നു വന്ന പ്രക്ഷോഭങ്ങളായിരുന്നു പ്രധാനപ്പെട്ട ഒരു കാരണം. ഗുജറാത്തിൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുന്നതിലേക്ക് നയിച്ചു. തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടു. ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തിൽ ബീഹാറിൽ നടന്ന പ്രക്ഷോഭ പരമ്പര ദേശീയതലത്തിലും സ്വാധീനം ചെലുത്തി. ഇത് കേന്ദ്രഗവൺമെന്റിനെതിരെയുള്ള പ്രക്ഷോഭങ്ങൾക്കും കാരണമായി. 1970കളിൽ നേരിട്ട് സാമ്പത്തിക പ്രതിസന്ധി, ഭക്ഷ്യക്ഷാമം, തൊഴിലില്ലായ്മ എന്നിവയായിരുന്നു ഈ പ്രക്ഷോഭങ്ങൾക്ക് കാരണം. ഈ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലാണ് പ്രധാനമന്ത്രി ഇന്ദിരാഗാ ന്ധിയ്ക്കെതിരെ അലഹബാദ് ഹൈക്കോടതിയിൽ നിലനിന്നിരുന്ന തിരഞ്ഞെടുപ്പ് കേസിൽ പ്രതികൂലമായി വിധി വരുന്നതും തിരഞ്ഞെടുപ്പ് റദ്ദുചെയ്യപ്പെടുന്നതും. വിധിയെത്തുടർന്ന് ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കി. എന്നാൽ സുപ്രീം കോടതി അലഹബാദ് ഹൈക്കോടതിയുടെ വിധിക്ക് സ്റ്റേ അനുവദിച്ചു. തുടർന്ന് പ്രതിപക്ഷ പ്രക്ഷോഭങ്ങൾ ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്നു എന്ന കാരണം ആരോപിച്ച് കേന്ദ്രസർക്കാർ ഭരണഘടനയുടെ അനുഛേദം 352 പ്രകാരം രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

അല്ലെങ്കിൽ

(B) സ്വയംഭരണത്തിനായി ഇന്ത്യയിൽ രൂപം കൊണ്ട് പ്രസ്ഥാനങ്ങളെ പട്ടികപ്പെടുത്തുക.
Answer:
Kerala Syllabus Class 10 Social Science Question Paper Set 5 Malayalam Medium 2

Question 26.
(A) സാമ്പത്തിക പ്രവർത്തനങ്ങളിൽ വ്യക്തികളും, സ്ഥാപനങ്ങളും, സർക്കാരും ഏർപ്പെടുന്നതിന്റെ ലക്ഷ്യങ്ങൾ ഉദാഹരണസഹിതം വിശദീകരിക്കുക.
Answer:
വ്യക്തികൾ ഉയർന്ന വരുമാനവും വാങ്ങൽ ശേഷിയും നേടുക, അതുവഴി ഉയർന്ന ജീവിത ഗുണനിലവാരം കൈവരിക്കുക.
സ്ഥാപനങ്ങൾ: ഉൽപാദനം, വിതരണം എന്നിവ യിലൂടെ ലാഭം നേടുകയും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്യുക.
സർക്കാർ നികുതിയിലൂടെ വരുമാനം സമാ ഹരിച്ച്, അടി സ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച്, പൊതു സേവനങ്ങൾ നൽകി ജനക്ഷേമം ഉറപ്പാ ക്കുക. ഇവയെല്ലാം ചേർന്നാണ് സമ്പദ് വ്യവസ്ഥ യുടെ പൊതുലക്ഷ്യം നേടുന്നത്.

അല്ലെങ്കിൽ

(B) താഴെ നൽകിയിരിക്കുന്ന വ്യവസായ വിപ്ലവങ്ങ ളുടെ സവിശേഷതകൾ എഴുതുക.

  • ആവിയന്ത്രത്തിന്റെ കണ്ടുപിടിത്തം
  • വൈദ്യുതി
  • ഇലക്ട്രോണിക്സ് & ഓട്ടോമേഷൻ
  • നൂതന സാങ്കേതിക വിദ്യകളുടെ കാലം

Answer:
ആവിയന്ത്രത്തിന്റെ കണ്ടുപിടിത്തം: ഫാക്ടറി സംവിധാനം നിലവിൽ വന്നു ഉൽപാദനത്തിലും ഗതാഗതത്തിലും മാറ്റങ്ങൾ ഉണ്ടായി

വൈദ്യുതി: ആവി എഞ്ചിന് പകരം ഉപയോഗിച്ചു, പുതിയ ഉൽപാദന വിതരണ മേഖലകളിലേക്ക് വ്യാപിക്കുകയും ചെയ്തു .

ഇലക്ട്രോണിക്സ് & ഓട്ടോമേഷൻ ഫാക്ടറികളിൽ റോബോട്ടിക്സ്, ഓട്ടോമേഷൻ എന്നിവയുടെ ഉപയോഗം.

നൂതന സാങ്കേതിക വിദ്യകളുടെ കാലം: OT സെൻസറുകൾ, ബിഗ് ഡാറ്റാ അനലിറ്റിക്സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, നാനോ ടെക്നോളജി.

Question 27.
നൽകിയിരിക്കുന്ന ഭൂപടത്തിൽ പോർച്ചുഗീസ് അധീനപ്രദേശങ്ങളെ അടയാളപ്പെടുത്തി പേരെഴു തുക.
Kerala Syllabus Class 10 Social Science Question Paper Set 5 Malayalam Medium 3
Answer:
Kerala Syllabus Class 10 Social Science Question Paper Set 5 Malayalam Medium 4

Question 28.
വ്യത്യസ്ത തരം അപക്ഷയപ്രക്രിയകൾ വ്യക്തമാ ക്കുക
Answer:
Kerala Syllabus Class 10 Social Science Question Paper Set 5 Malayalam Medium 5

Kerala Syllabus Class 10 Social Science Question Paper Set 5 Malayalam Medium

Question 29.
ചുവടെ തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.

a) ഭഗത്സിംഗ് i. സത്താറ
b) സൂര്യസെൻ ii. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി
c) ജയപ്രകാശ് നാരായൺ iii. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ
d) നാനാപാട്ടീൽ iv. ചിറ്റഗോങ്ങ് ആയുധപ്പുര

Answer:

a) ഭഗത്സിംഗ് i. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ
b) സൂര്യസെൻ ii. ചിറ്റഗോങ്ങ് ആയുധപ്പുര
c) ജയപ്രകാശ് നാരായൺ iii. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി
d) നാനാപാട്ടീൽ iv. സത്താറ

30, 31 ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ വിശദീകരിച്ച് എഴുതണം. 5 സ്കോർ വീതം. (2 × 5 = 10)

Question 30.
(A) ആസൂത്രണത്തിന്റെ ലക്ഷ്യങ്ങൾ വ്യക്തമാ കുക.
Answer:
Kerala Syllabus Class 10 Social Science Question Paper Set 5 Malayalam Medium 6

അല്ലെങ്കിൽ

(B) 1991 ലെ സാമ്പത്തിക പരിഷ്കരണത്തിലേക്ക് ഇന്ത്യയെ നയിച്ച സാഹചര്യങ്ങൾ എന്തെല്ലാം?
Answer:
ഉയർന്ന ധനകമ്മിയും വിദേശനാണ്യ കരുതൽ ശേഖരത്തിലുണ്ടായ കുറവും സൃഷ്ടിച്ച സാമ്പത്തിക പ്രതി സന്ധി.
പൊതുമേഖലയുടെ കാര്യക്ഷമതക്കുറവ്.
ലോകകമ്പോളത്തിൽ വന്നമാറ്റം, സ്വതന്ത്ര വിപണിക്കനുകൂലമായ വാദഗതികൾ.
1990-ലെ ഗൾഫ് യുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി
വ്യവസായവൽക്കരണത്തിലൂടെയും ഉദാരവൽക്കരണത്തിലൂടെയും പൂർവേഷ്യൻ രാജ്യങ്ങൾക്കുണ്ടായ സാമ്പത്തിക വളർച്ച
ലോകബാങ്കിന്റെയും IMF ന്റേയും നിബന്ധനകൾ

Question 31.
(A) ഇന്ത്യയിൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള വെല്ലുവിളി കൾ എന്തെല്ലാമായിരുന്നു?
Answer:
നിയോജകമണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയിക്കുക.
പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ വോട്ടർ പട്ടിക തയ്യാറാക്കുക.
വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത നിരക്ഷരരായ ബഹുഭൂരിപക്ഷം ജനങ്ങളെ ബോധ്യപ്പെടുത്തുക.
വേണ്ടത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി പരിശീലിപ്പിക്കുക.
സുതാര്യവും നിഷ്പക്ഷവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുക.

അല്ലെങ്കിൽ

(B) അഖിലേന്ത്യാതലത്തിൽ ശ്രദ്ധനേടിയ ഇന്ത്യ യിലെ പ്രധാന പരിസ്ഥിതി പ്രസ്ഥാനങ്ങളെ വ്യക്തമാക്കുക.
Answer:
Kerala Syllabus Class 10 Social Science Question Paper Set 5 Malayalam Medium 7

Leave a Comment