Kerala Syllabus Class 10 Social Science Question Paper Set 3 Malayalam Medium

Reviewing solved Social Science Question Paper Class 10 Kerala Syllabus Set 3 Malayalam Medium helps in understanding answer patterns.

Social Science Class 10 Kerala Syllabus Model Question Paper Set 3 Malayalam Medium

സമയം : 2½ മണിക്കൂർ
ആകെ സ്കോർ : 80

നിർദേശങ്ങൾ

  • ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്.
  • ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതണം.
  • ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
  • ഓരോ വിഭാഗത്തിലും ചോയിസ് ഉള്ള ചോദ്യങ്ങളിൽ ഒരെണ്ണത്തിനുമാത്രം ഉത്തരമെഴുതിയാൽ മതി.

1 മുതൽ 8 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 1 സ്കോർ വീതം. (8 × 1 = 8)

Question 1.
സാമ്പത്തിക പ്രവർത്തനങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് താഴെ പറയുന്നവയിൽ എന്തിലാണ്?
a) ഉൽപാദനം, വിതരണം, നിക്ഷേപം
b) ഉൽപാദനം, ഉപഭോഗം, സേവനം
c) ഉൽപാദനം, വിതരണം, ഉപഭോഗം
d) വിതരണം, ഉപഭോഗം, കയറ്റുമതി
Answer:
c) ഉൽപാദനം, വിതരണം, ഉപഭോഗം

Question 2.
ഒരു രാജ്യത്തിന്റെ ദേശീയ വിഭവമായി പരിഗണി ക്കുന്ന സമുദ്രമേഖല തീരത്തുനിന്നും എത്ര നോട്ടി ക്കൽ മൈൽ വരെയാണ്?
a) 200 cm glenn nnar.
b) 12 നോട്ടിക്കൽ മൈൽ
c) 100 നോട്ടിക്കൽ മൈൽ
d) 50 നോട്ടിക്കൽ മൈൽ
Answer:
d) 50 നോട്ടിക്കൽ മൈൽ

Kerala Syllabus Class 10 Social Science Question Paper Set 3 Malayalam Medium

Question 3.
തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.

a) ജനതാപാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ i) 2014
b) ഐക്യപുരോഗമന സഖ്യം ii) 1989
c) ദേശീയ ജനാധിപത്യ സഖ്യം iii) 1977 മുതൽ 1979 വരെ
d) ജനതാദൾ നേതൃത്വത്തി ലുള്ള നാഷണൽ ഫ്രണ്ട് iv) 2004

a) a-ii, b-i, c – iv, d – iii
b) a- iii, b-i, c – ii, d – iv
c) a- iii, b – iv, c – i, d – ii
d) a-ii, b-iii, c – i, d – iv
Answer:
c) a- iii, b – iv, c – i, d – ii

Question 4.
നൽകിയിരിക്കുന്ന പ്രസ്താവനയും കാരണവും വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക. പ്രസ്താവന : അഗ്നിപർവത മേഖലകളിൽ ആളു കൾ താമസിക്കുന്നതിന് പ്രധാന കാരണം അവി ടുത്തെ മണ്ണാണ്.
കാരണം : അഗ്നിപർവതങ്ങളിൽ നിന്നുള്ള ചാരം, ലാവ തണുത്തുറഞ്ഞുണ്ടാകുന്ന ശിലകൾ പൊടിഞ്ഞ് രൂപം കൊള്ളുന്ന മണ്ണ് എന്നിവ ഏറെ ഫലപുഷ്ടിയു ള്ളതാണ്.
a) പ്രസ്താവന ശരി കാരണം തെറ്റ്
b) പ്രസ്താവനയും കാരണവും ശരി
c) പ്രസ്താവനയും കാരണവും തെറ്റ്
d) പ്രസ്താവന തെറ്റ് കാരണം ശരി
Answer:
b) പ്രസ്താവനയും കാരണവും ശരി

Question 5.
അച്ചുതണ്ട് ശക്തികളിൽ ഉൾപ്പെടാത്ത രാജ്യം?
a) ഇറ്റലി
b) ജർമ്മനി
c) ചൈന
d) ജപ്പാൻ
Answer:
c) ചൈന

Question 6.
ഉപയോഗത്തിലൂടെ ലഭിക്കുന്ന സംതൃപ്തിയെ സാമ്പത്തിക ശാസ്ത്രജ്ഞനായ മാർഷൽ എങ്ങനെ വിശേഷിപ്പിച്ചു?
a) ഉപയുക്തത
b) ആവശ്യം
c) മൂല്യം
d) ഗുണം
Answer:
a) ഉപയുക്തത

Question 7.
ചുവടെ തന്നിട്ടുള്ളതിൽ ‘A’ വിഭാഗത്തിന് യോജിക്കുന്നവ ‘B’ യിൽ നിന്ന് കണ്ടെത്തുക.

A B
ഖേദസമരം i) കർഷകസമരം
ii) ബീഹാർ
iii) പ്രാദേശിക സമരം

a) i മാത്രം ശരി
b) i ഉം iii ഉം ശരി
c) ii ഉം iii ഉം ശരി
d) iii മാത്രം ശരി
Answer:
b) i ഉം iii ഉം ശരി

Question 8.
റോക്കി പർവത ചരിവിൽ വീശുന്ന പ്രാദേശിക വാതം ഏത്?
a) ലൂ
b) ചിനൂക്ക്
c) ഫൊൻ
d) ഹർമാറ്റൻ
Answer:
b) ചിനൂക്ക്

9 മുതൽ 15 വരെയുള്ള ചോദ്യങ്ങൾക്ക് രണ്ടോ അതിൽ കൂടുതലോ വാചകങ്ങളിൽ ഉത്തരമെഴുതണം. 2 സ്കോർ വീതം. (7 × 2 = 14)

Question 9.
(A) ദ്രാവിഡപ്രസ്ഥാനം എന്താണെന്നും അതിന്റെ ലക്ഷ്യവും വ്യക്തമാക്കുക.
Answer:
ദ്രാവിഡജനതയുടെ രാഷ്ട്രീയശാക്തീകരണം, തമിഴ് ഭാഷയുടെ വളർച്ച, യുക്തിവാദം എന്നീ ആശയങ്ങളുടെ സ്വാധീനത്താൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ തമിഴ്നാട്ടിൽ ആരംഭിച്ച പ്രസ്ഥാനമായിരുന്നു ദ്രാവിഡ പ്രസ്ഥാനം. ദ്രാവിഡ സംസ്കാരത്തിനുമേൽ ബ്രാഹ്മണസംസ്കാരം മേധാവിത്വം നേടുന്നത് ചെറു ക്കുക എന്നതും ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യമായിരുന്നു.

അല്ലെങ്കിൽ

(B) ഖാലിസ്ഥാൻ പ്രസ്ഥാനം എന്തെന്ന് വ്യക്തമാക്കുക.
Answer:
സിഖ് ജനതയ്ക്ക് ഖാലിസ്ഥാൻ എന്ന പ്രത്യേക രാഷ്ട്രം വേണമെന്ന ആവശ്യം മുൻനിർത്തി പഞ്ചാബിൽ ഉയർന്നുവന്ന പ്രസ്ഥാനമാണ് ഖാലിസ്ഥാൻ പ്രസ്ഥാനം. സിഖ് ജനവിഭാഗത്തിലെ തീവ്രവിഭാഗമായിരുന്നു പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്. പ്രത്യേകരാഷ്ട്രം നേടിയെടുക്കുക എന്ന ലക്ഷ്യത്തിനായി സായുധമാർഗമായിരുന്നു ഇവർ സ്വീകരിച്ചത്.

Question 10.
(A) സാധ്യതയുള്ള വിഭവങ്ങളും വികസിത വിഭവങ്ങളും തമ്മിൽ വേർതിരിച്ചെഴുതുക.
Answer:

  • സാധ്യതയുള്ള വിഭവങ്ങൾ എന്നത് ഒരു പ്രദേശത്ത് കാണപ്പെടുന്നതും എന്നാൽ
  • ഉപയോഗിക്കപ്പെടാ ത്തതുമായ വിഭവങ്ങളാണ്.
  • ഉപയോഗത്തിനായി സർവെ ചെയ്ത് അവയുടെ ഗുണനിലവാരവും അളവും നിർണ്ണയിക്കപ്പെട്ടിട്ടുള്ള വിഭവങ്ങളാണ് വികസിത വിഭവങ്ങൾ. ഇത്തരം വിഭവങ്ങൾ
  • പ്രയോജനപ്പെടുത്തുവാൻ മതിയായ സാങ്കേതിക വിദ്യയും വികസിപ്പിക്കുന്നു.

അല്ലെങ്കിൽ

(B) സ്റ്റോക്കുകൾ’ എന്ന വിഭവ വർഗ്ഗീകരണം വിശദമാക്കുക. ഒരു ഉദാഹരണം നൽകുക.
Answer:
മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിവുള്ളതും എന്നാൽ അവ പ്രയോജനപ്പെടുത്തുവാൻ മനുഷ്യർക്ക് ഉചിതമായ സാങ്കേതികവിദ്യയില്ലാത്തതുമായ വസ്തുക്കളെ സ്റ്റോക്കുകൾ എന്നാണ് വിളിക്കുന്നത്. ഹൈഡ്രജനെ ഒരു സമ്പന്നമായ ഊർജസ്രോതസ്സായി പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാൽ അത് ഒരു വിഭവമായി ഉപയോഗിക്കുന്നതിന് നമുക്കിന്ന് നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടില്ല.

Question 11.
സ്വഗണവിവാഹം, അന്യഗണ വിവാഹം എന്നിവ വ്യക്തമാക്കുക.
Answer:
സ്വഗണ വിവാഹം സ്വന്തം ജാതിയിൽ നിന്നുള്ള വിവാഹം
അന്യഗണ വിവാഹം മറ്റ് ജാതിയിൽ നിന്നുള്ള വിവാഹം

Question 12.
സാമ്പത്തിക വികസന സൂചികകളിൽ രണ്ടെണ്ണം എഴുതുക.
Answer:
ആഗോളവിശപ്പ് സൂചിക
ലിംഗ അസമത്വ സൂചിക

Question 13.
പ്രഭവകേന്ദ്രം, അധികേന്ദ്രം എന്നിവയുടെ സ്ഥാനം ഭൂകമ്പവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
Answer:
ഭൂവൽക്കത്തിനുള്ളിൽ ഊർജം സ്വതന്ത്രമാക്കപ്പെടുന്ന കേന്ദ്രത്തെ പ്രഭവകേന്ദ്രം അഥവാ ഫോക്കസ് എന്നും ഫോക്കസിനോട് ഏറ്റവും അടുത്തുള്ള ഭൗമോപരിതല കേന്ദ്രത്തെ അധികേന്ദ്രം അഥവാ എപ്പിസെന്റർ എന്നും അറിയപ്പെടുന്നു.

Kerala Syllabus Class 10 Social Science Question Paper Set 3 Malayalam Medium

Question 14.
പൊതുജനാഭിപ്രായം രൂപീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്ന വിവിധ മാർഗ്ഗങ്ങൾ എന്തൊക്കെയാണ്?
Answer:

  • പ്രകടനങ്ങൾ
  • സമ്മേളനങ്ങൾ
  • റാലികൾ
  • സെമിനാറുകൾ

Question 15.
എന്താണ് പർവത മഴ?
Answer:
നീരാവിയോടുകൂടിയ കാറ്റ് കരയിലേക്ക് പ്രവേശിക്കുകയും പർവത ചെരിവുകളിൽ തട്ടി ഉയർന്ന് ഘനീഭവിച്ച് മഴയായി പെയ്യുകയും ചെയ്യുന്നതാണ് പർവത മഴ.

16 മുതൽ 23 വരെയുള്ള ചോദ്യങ്ങൾക്ക് മൂന്നോ അതിൽ കൂടുതലോ വാചകങ്ങളിൽ ഉത്തരമെഴുതണം. 3 സ്കോർ വീതം. (8 × 3 = 24)

Question 16.
ഇന്ത്യൻ ബഹുസ്വരതയ്ക്ക് വിഘാതമാകുന്ന ഘടകങ്ങൾ പട്ടികപ്പെടുത്തുക.
Answer:

  • ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ
  • ഗോത്രജനതയുടെ പ്രശ്നങ്ങൾ
  • മതേതരത്വത്തിന് വിഘാതമാകുന്ന ഘടകങ്ങൾ

Question 17.
(A) വടക്കു കിഴക്കൻ വിഘടനവാദ പ്രസ്ഥാന ങ്ങൾക്ക് ഉദാഹരണങ്ങളെഴുതുക.
Answer:

പ്രസ്ഥാനം നേതാവ് ആവശ്യം പരിഹാരം
മിസോ നാഷണൽ ഫ്രണ്ട് (MNF) ലാൽ ഡെംഗെ മിസോ ഗോത്രവർഗ ക്കാർക്കായി പ്രത്യേക രാജ്യം 1986ലെ സമാധാന കരാർ അനുസരിച്ച് മിസോറാമിന് പ്രത്യേക അധികാര ങ്ങളോടെ സമ്പൂർണ്ണ സംസ്ഥാനപദവി നൽകാൻ തീരുമാനിച്ചു.
നാഗാ നാഷണൽ കൗൺസിൽ അംഗാമി സഫു ഫിസോ നാഗാപ്രദേശങ്ങളുടെ ഏകീകരണം, സ്വയം ഭരണം, ഗോത്ര സംസ്കാരസംരക്ഷണം 2015ൽ നാഗാ സമാധാനക്കരാർ ഒപ്പു വച്ചു.

അല്ലെങ്കിൽ

(B) വർഗീയത എന്നാലെന്ത്? വർഗീയത ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാകുന്നതെങ്ങനെ?
Answer:
മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് സാമൂഹിക സംഘർഷം സൃഷ്ടിക്കുന്ന ആശയമാണ് വർഗീയത. വർഗീയ ചേരിതിരിവ് നമ്മുടെ ഭരണഘടനാമൂല്യങ്ങളായ മതേതരത്വം, സാമൂഹികനീതി എന്നിവയെ ദുർബലപ്പെടുത്തുകയും രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയുയർത്തുകയും ചെയ്യുന്നു. മതത്തിന്റെയും വർഗീയ ചിന്തയുടേയും അടിസ്ഥാനത്തിൽ ജനാഭിപ്രായം സ്വരൂപിക്കപ്പെടുന്നതും രാഷ്ട്രീയപ്പാർട്ടികൾ ഇതിനെ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കുന്നതിനായി ഉപയോഗിക്കുന്നതും ജനാധിപത്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.

Question 18.
മാനവവികസന സൂചിക തയ്യാറാക്കുമ്പോൾ പരിഗ ണിക്കുന്ന മൂന്ന് ഘടകങ്ങൾ ഏതെല്ലാം?
Answer:
ആയുർദൈർഘ്യം
സാക്ഷരതയും മൊത്ത സ്കൂൾ പ്രവേശന നിരക്കും
പ്രതിശീർഷ വരുമാനം

Question 19.
കരുതൽ വിഭവ ശേഖരങ്ങൾ എന്നാൽ എന്ത് ? സ്റ്റോക്കുകളിൽ നിന്ന് ഇവ എങ്ങനെ വ്യത്യാസ പ്പെട്ടിരിക്കുന്നു?
Answer:
നിലവിലുള്ള സാങ്കേതിക അറിവിന്റെ സഹായത്തോടെ ഉപയോഗത്തിൽ വരുത്താൻ കഴിയുന്നതും നിലവിൽ അവയുടെ ഉപയോഗം ആരംഭിച്ചിട്ടില്ലാത്തതും എന്നാൽ ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പിന്നീട് പ്രയോജനപ്പെടുത്തിയേക്കാവുന്നതുമായ വിഭവങ്ങളാണ് കരുതൽ വിഭവശേഖരങ്ങൾ.

വ്യത്യാസം:
സ്റ്റോക്കുകൾക്ക് ആവശ്യമായ സാങ്കേതികവിദ്യ ലഭ്യമല്ല. എന്നാൽ കരുതൽ ശേഖരം ഉപയോഗിക്കാൻ നിലവിലെ സാങ്കേതികവിദ്യ മതിയാകും.

Question 20.
മനുഷ്യാവകാശ പ്രഖ്യാപനം ദേശീയസഭയുടെ പരിഷ്കാരങ്ങളെ സ്വാധീനിച്ചതെങ്ങനെയെന്ന് ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ദേശീയസഭ ഫ്രാൻസിനായി തയ്യാറാക്കിയ ഭരണ ഘടനയുടെ ആമുഖത്തിലാണ് ഫ്രഞ്ച് മനുഷ്യാവകാശ പ്രഖ്യാപനം നൽകിയിട്ടുള്ളത്. ഫ്രഞ്ച് മനുഷ്യാവകാശ പ്രഖ്യാപനം ഫ്രഞ്ച് വിപ്ലവത്തിന്റെ ഒരു പ്രധാന ഫലമാണ്. ഫ്രഞ്ച് ദേശീയസഭ ഫ്രാൻസിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക രംഗത്ത് നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കി.

Question 21.
ഉപഭോക്തൃ തർക്ക പരിഹാര സംവിധാനത്തിന്റെ ഘടന എങ്ങനെയാണ്?
Answer:

  • ഉപഭോക്തൃ തർക്ക പരിഹാരത്തിനായി മൂന്ന് തലങ്ങളിലുള്ള കോടതികളുണ്ട്.
  • ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (ഒരു കോടി രൂപ വരെ നഷ്ടപരിഹാരം വരുന്ന കേസുകൾ).
  • സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (ഒരു കോടി മുതൽ പത്ത് കോടി രൂപ വരെ നഷ്ട പരിഹാരം വരുന്ന കേസുകൾ).
  • ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (പത്ത് കോടി രൂപയിൽ കൂടുതൽ നഷ്ടപരിഹാരം വരുന്ന കേസുകൾ).

Question 22.
പഞ്ചാബിൽ സംഭവിച്ചതുപോലൊരു കൂട്ടപ്പാലാ യനം ബംഗാളിൽ സംഭവിക്കാതിരുന്നതെന്തു കൊണ്ട്?
Answer:

  • 1905ലെ ബംഗാൾ വിഭജനത്തിനെതിരായ മുന്നേറ്റത്തിലൂടെ വളർന്ന
  • മതനിരപേക്ഷതയിലൂന്നിയ ദേശീയത.
  • ബംഗാൾ ജനതയുടെ ഭാഷാപരമായ ഐക്യം.
  • ബ്രഹ്മപുത്രാനദിയും അവയുടെ പോഷകനദികളും ഇരുരാജ്യങ്ങളിലേക്കുമുള്ള പെട്ടെന്നുള്ള പാലായനത്തിന് വിഘാതമായത്.

Question 23.
ഒന്നാം ലോകയുദ്ധം ഇന്ത്യയിൽ വലിയ സാമ്പ ത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. പ്രസ്താവന സമർത്ഥിക്കുക.
Answer:
ജനങ്ങളുടെ മേൽ അധികനികുതി ചുമത്തപ്പെട്ടു.
സൈനികരുടെ ആവശ്യത്തിനായി വൻതോതിൽ ധാന്യങ്ങൾ കയറ്റുമതി ചെയ്തത് ഭക്ഷ്യക്ഷാമത്തിന് ഇടയാക്കി.
അക്കാലത്തെ വിളനാശവും പകർച്ചവ്യാധികളും സ്ഥിതി കൂടുതൽ ദുരിതപൂർണ്ണമാക്കി. നിരവധി പേർ ക്ഷാമം മൂലം മരണപ്പെട്ടു.

24 മുതൽ 29 വരെയുള്ള ചോദ്യങ്ങൾക്ക് നാലോ അതിൽ കൂടുതലോ വാചകങ്ങളിൽ ഉത്തരമെഴുതണം. 4 സ്കോർ വീതം. (6 × 4 = 24)

Question 24.
(A) ഒരു സാമൂഹിക വ്യവസ്ഥയുടെ രൂപപ്പെടലിന് സഹായകമായ ഘടകങ്ങൾ ഏതെല്ലാം?
Answer:

  • വിദ്യാഭ്യാസം
  • ആശയവിനിമയം
  • നിയമം
  • ആരോഗ്യസുരക്ഷ സംവിധാനങ്ങൾ
  • മതസാംസ്ക്കാരിക സ്ഥാപനങ്ങൾ
  • മാധ്യമങ്ങൾ
  • നീതിന്യായവ്യവസ്ഥ
  • ഗതാഗതം

അല്ലെങ്കിൽ

(B) ഇന്ത്യയുടെ സാംസ്കാരിക സംരക്ഷണത്തിൽ ഗോത്രസമൂഹം വഹിക്കുന്ന പങ്ക് വിലയിരുത്തുക.
Answer:

  • പരമ്പരാഗത അറിവ് സംരക്ഷിക്കുന്നു.
  • സുസ്ഥിര ജീവിതം ഉറപ്പാക്കുന്നു.
  • അസമത്വത്തിനെതിരായ പ്രതിരോധം തീർക്കുന്നു.
  • കലയും സംസ്കാരവും സംരക്ഷിക്കുന്നു.

Kerala Syllabus Class 10 Social Science Question Paper Set 3 Malayalam Medium

Question 25.
(A) സൈലന്റ് വാലി പ്രസ്ഥാനത്തിന്റെ പ്രാധാന്യം പരിശോധിക്കുക.
Answer:

  • സൈലന്റ് വാലിയിലെ നിർദ്ദിഷ്ട ജലവൈദ്യുത പദ്ധതിക്കെതിരായ പ്രസ്ഥാനം
  • മഴക്കാടും ജൈവവൈവിധ്യങ്ങളും സംരക്ഷിക്കുന്നതിനായി നിലകൊണ്ടു.
  • പ്രക്ഷോഭങ്ങളെ തുടർന്ന് സൈലന്റ് വാലി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കപ്പെട്ടു.
  • സൈലന്റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു.

അല്ലെങ്കിൽ

(B) കേന്ദ്രസംസ്ഥാന ബന്ധങ്ങളിലെ സംഘർഷ ങ്ങളെ വിശകലനം ചെയ്യുക.
Answer:
കേന്ദ്രസംസ്ഥാന ബന്ധങ്ങളിലെ സംഘർഷങ്ങൾ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഭരണഘടന, അധികാരം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമായി വിഭജിച്ച് നൽകിയിട്ടുണ്ടെങ്കിലും കൂടുതൽ അധികാരം കേന്ദ്രത്തിൽ നിക്ഷിപ്തമാണ്. ചില കാര്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ മേൽക്കൈ അത് ഉറപ്പാക്കു കയും ചെയ്തിരിക്കുന്നു. മറുവശത്ത്, സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന അധികാരങ്ങൾ സ്വതന്ത്രമായി വിനിയോഗിക്കാനുള്ള അവകാശം അവയ്ക്ക് ഭരണഘടന നൽകുന്നുമുണ്ട്. എന്നാൽ, പലപ്പോഴും മാറിമാറി വരുന്ന കേന്ദ്രസർക്കാരുകൾ നേരിട്ടും ഗവർണർമാർ മുഖേനയും സംസ്ഥാനങ്ങളുടെ ഈ അവകാശത്തിൽ ഇടപെടുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികളിലും വിഭവങ്ങളുടെ വിതരണത്തിലും രാഷ്ട്രീയം കലരുന്നതും നമുക്ക് കാണാനാകും. ഇത്തരം നീക്കങ്ങളാണ് കേന്ദ്രസംസ്ഥാന ബന്ധങ്ങളെ പ്രധാനമായും കലുഷിതമാക്കുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുണ്ടാകുന്ന നിയമപരമായ തർക്കങ്ങൾക്ക് തീർപ്പ് കല്പിക്കാൻ ജുഡീഷ്യറി ക്കാണ് അധികാരം.

Question 26.
(A) സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുതന്നെ ആസൂത്രണ പ്രവർത്തനങ്ങൾ ഇന്ത്യയിൽ ആരംഭി ച്ചിരുന്നു. ഇന്ത്യയിലെ ആസൂത്രണത്തിലേക്കുള്ള വളർച്ച വ്യക്തമാക്കുന്ന ചാർട്ട് തയ്യാറാക്കുക.
Answer:
Kerala Syllabus Class 10 Social Science Question Paper Set 3 Malayalam Medium 1

അല്ലെങ്കിൽ

(B) സാമ്പത്തിക പരിഷ്കരണങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ എന്തെല്ലാം?
Answer:
ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഉദാരവൽക്കരിക്കുകയും ലോക സമ്പദ് വ്യവസ്ഥയ്ക്ക് തുറന്നുകൊടുക്കുകയും ചെയ്യുക.
സ്വകാര്യമേഖലയ്ക്കുള്ള നിയന്ത്രണങ്ങൾ മാറ്റുക.
വിവിധ മേഖലകളിലെ ഗവൺമെന്റ് നിയന്ത്രണങ്ങൾ കുറയ്ക്കുക.
വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര നിയന്ത്രണങ്ങൾ നീക്കം ചെയ്യുക.

Question 27.
നൽകിയിരിക്കുന്ന ഭൂപടത്തിന്റെ രൂപരേഖയിൽ താഴെ തന്നിട്ടുള്ള ഫ്രഞ്ച് അധീനപ്രദേശങ്ങൾ അട യാളപ്പെടുത്തി പേരെഴുതുക.
a) പോണ്ടിച്ചേരി
b) മാഹി
c) യാനം
d) കാരയ്ക്കൽ
Answer:
Kerala Syllabus Class 10 Social Science Question Paper Set 3 Malayalam Medium 2

Question 28.
ഗ്രാമസമൂഹം, നഗരസമൂഹം എന്നിവ തമ്മിലുള്ള വ്യത്യാസം ചൂണ്ടി കാണിക്കുക.
Answer:
കൃഷി

  • പാരമ്പര്യ ജീവിതരീതികൾ
  • പോണ്ടിച്ചേരി. കാരയ്ക്കൽ
  • ഇഴയടുപ്പമുള്ള ബന്ധങ്ങൾ
  • ചെറുകിട വ്യവസായങ്ങൾ
  • കാർഷിക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്
  • പരസ്പര ബന്ധങ്ങൾക്കും സാമൂഹിക സഹകരണത്തിനും ഊന്നൽ

നഗരസമൂഹം

  • വിവിധ സേവനങ്ങൾ
  • ആധുനിക അടിസ്ഥാന സൗകര്യങ്ങൾ
  • വേഗതയേറിയ ജീവിതരീതികൾ
  • സാംസ്കാരിക
  • കൈമാറ്റം
  • വൈവിധ്യമാർന്ന മനുഷ്യസമൂഹം
  • വ്യവസായവൽക്കരണത്തെ പ്രോത്സാഹിപ്പി ക്കുന്നു.
  • ആധുനിക തൊഴിലവസരങ്ങൾ

Question 29.
മാധ്യമസാക്ഷരതയും ഡിജിറ്റൽ സാക്ഷരതയും തമ്മിലുള്ള വ്യത്യാസം എഴുതുക.
Answer:
മാധ്യമ സാക്ഷരത : വിവിധ മാധ്യമരൂപങ്ങളിലൂടെ ലഭിക്കുന്ന സന്ദേശങ്ങളെ പ്രാപ്യമാക്കാനും വിശകലനം ചെയ്യാനും വിലയിരുത്താനും പുതിയ സന്ദേശങ്ങൾ സൃഷ്ടിക്കാനും വിനിമയം നടത്താനുമുള്ള കഴിവാണ് മാധ്യമ സാക്ഷരത.

ഡിജിറ്റൽ സാക്ഷരത: ഡിജിറ്റൽ ഇടങ്ങളിൽ നിന്ന് വിവരങ്ങൾ കണ്ടെത്തുന്നതിനും വിലയിരുത്തുന്ന തിനും ഡിജിറ്റൽ ഉപകരണങ്ങളും സാങ്കേതിക വിദ്യ കളും ഫലപ്രദമായി ഉപയോഗിക്കുന്നതിനുമുള്ള കഴി വാണ് ഡിജിറ്റൽ സാക്ഷരത.

Kerala Syllabus Class 10 Social Science Question Paper Set 3 Malayalam Medium

30, 31 ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ വിശദീകരിച്ച് എഴുതണം. 5 സ്കോർ വീതം. (2 × 5 = 10)

Question 30.
(A) നീതി ആയോഗിന്റെ ലക്ഷ്യവും ഘടനയും വ്യക്തമാക്കുക.
Answer:
2015 ജനുവരി 1 ന് ഇന്ത്യയുടെ ആസൂത്രണ കമ്മീഷന് പകരമായി “നീതി ആയോഗ് സാമ്പത്തികവളർച്ച, സാമൂഹികക്ഷേമം, അടിസ്ഥാന സൗകര്യ വികസനം എന്നവയിലൂടെ ഇന്ത്യയെ രൂപാന്തര പ്പെടുത്തുക എന്നതാണ് നീതി ആയോഗ് ലക്ഷ്യം വയ്ക്കുന്നത്.

  • നീതി ആയോഗിന്റെ ഘടന
  • അധ്യക്ഷൻ പ്രധാനമന്ത്രി
  • എല്ലാ മുഖ്യമന്ത്രിമാരും കേന്ദ്രഭരണപ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരും അംഗങ്ങൾ
  • പ്രധാനമന്ത്രി നിശ്ചയിക്കുന്ന ഉപാധ്യക്ഷൻ
  • രണ്ട് പാർട്ട് ടൈം അംഗങ്ങളും നാല് അനൗദ്യോഗിക അംഗങ്ങളും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും
  • പ്രധാനമന്ത്രി നിയോഗിക്കുന്ന നാല് കേന്ദ്ര മന്ത്രിമാർ അനൗദ്യോഗിക അംഗങ്ങൾ

അല്ലെങ്കിൽ

(B) വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ പുതിയ ലോകം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലും മാറ്റങ്ങൾ സൃഷ്ടിക്കുന്നു. ഉദാഹരണ സഹിതം വ്യക്തമാക്കുക.
Answer:
അറിവിന്റെയും (Knowledge) വിവരങ്ങളുടെയും (Information) ഉൽപാദനം, വിതരണം, ഉപയോഗം എന്നിവ സാങ്കേതികവിദ്യയിലെ നൂതനാശയങ്ങളെ ഉൾപ്പെടുത്തികൊണ്ട് വളരുന്ന സമ്പദ്വ്യവസ്ഥയാണ് വിജ്ഞാന സമ്പദ് വ്യവസ്ഥ.

കാർഷിക മേഖല
അഗ്രിടെക്: പുതിയ സാങ്കേതികവിദ്യകൾ ഇന്ത്യയിലെ കൃഷിയെ പരമ്പരാഗത രീതിയിൽ നിന്ന് മാറ്റി കൂടുതൽ ലാഭകരവും കാര്യക്ഷമവും (സ്മാർട്ട്) ആയി മാറ്റുന്നു. എപ്പോൾ നനയ്ക്കണം, വളമിടണം തുടങ്ങിയ കാര്യങ്ങൾ എ.ഐ (Artificial Intelligence), സെൻസറുകൾ, ഡ്രോണുകൾ എന്നിവയുടെ സഹായത്തോടെ നിർവഹി ക്കുന്നു. കുറഞ്ഞ ചെലവും മെച്ചപ്പെട്ട വിളവും ഓൺ ലൈൻ പ്ലാറ്റ്ഫോമുകളിലൂടെയുള്ള നേരിട്ടുള്ള വില്പനയും വഴി കർഷകർക്ക് ഉയർന്ന വരുമാനം നേടുക ഇതുവഴി സാധ്യമാണ്.

വ്യാവസായികമേഖല
വ്യവസായം 4.0: ഇൻഡസ്ട്രി 4.0 എന്നാൽ കമ്പ്യൂട്ടറുകളും ഓട്ടോമേഷനും (യന്ത്രങ്ങൾ തനിയെ പ്രവർത്തി ക്കുന്നത്) ഇന്റർനെറ്റും ഉപയോഗിച്ച് ഫാക്ടറികളെ തമ്മിൽ ബന്ധിപ്പിക്കുകയും കൂടുതൽ കാര്യക്ഷമമാക്കുകയും (SMART) ചെയ്യുന്ന നിർമ്മാണ രീതിയാണ്. ഇത് വ്യാവസായിക ഉൽപാദനം വർധിപ്പിക്കാൻ ഇടയാക്കുന്നു. ഇത് നിലവാരമുള്ള ഉൽപന്നങ്ങൾക്കും കുറഞ്ഞ മാലിന്യത്തിനും കാരണമാകുന്നു. ഈ മാറ്റത്തിലൂടെ ഉയർന്ന വൈവിധ്യമുള്ള ജോലികൾ സൃഷ്ടിക്കാനും സാമ്പത്തിക വളർച്ചയിലേയ്ക്ക് നയിക്കാനും കഴിയും. MAKE IN INDIA പോലുള്ള പദ്ധതികൾ സാമ്പത്തിക വളർച്ച ലക്ഷ്യം വച്ചുള്ളതാണ്.

Question 31.
(A) ദേശീയോദ്ഗ്രഥനം എന്താണെന്നും അവയുടെ സവിശേഷതകളും വ്യക്തമാക്കുക.
Answer:
വ്യത്യസ്ത പശ്ചാത്തലം, പ്രദേശം, ഭാഷ, മതം, സംസ്കാരം എന്നിവ പിന്തുടരുന്ന ജനങ്ങളെ അവരുടെ വൈവിധ്യങ്ങളെ മാനിച്ചുകൊണ്ടു തന്നെ ഏകീകൃതവും സൗഹാർദപരവുമായ ഒരു രാഷ്ട്രത്തിലേക്ക് കൊണ്ടുവരുന്ന പ്രക്രിയയാണ് ദേശീയോദ്ഗ്രഥനം (National Integration).

ദേശീയോദ്ഗ്രഥനത്തിന്റെ സവിശേഷതകൾ:

  • നാനാത്വത്തിൽ ഏകത്വം വളർത്തുന്നു
  • സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുന്നു
  • ദേശീയസ്വത്വം വികസിപ്പിക്കുന്നു
  • ജനാധിപത്യ ഭരണക്രമത്തെ ശക്തിപ്പെടുത്തുന്നു
  • ബഹുസ്വരത നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാൻ സഹായിക്കുന്നു

അല്ലെങ്കിൽ

(B) ഇന്ത്യയിൽ നിലനിന്ന ജാതിവ്യവസ്ഥയുടെ പ്രധാന സവിശേഷതകൾ വ്യക്തമാക്കുക.
Answer:
സാമൂഹിക ശ്രേണീകരണം: ജാതിയുടെ അടിസ്ഥാനത്തിൽ സമൂഹത്തിലെ അംഗങ്ങളെ പല തട്ടു കളിലായി സ്ഥാനപ്പെടുത്തിയിരുന്നു. ഈ ശ്രേണീകരണം ഒരു വ്യക്തിയുടെ സമൂഹത്തിനുള്ളിലെ പങ്ക്, പദവി, ഉത്തരവാദിത്വങ്ങൾ എന്നിവയെ നിശ്ചയിച്ചിരുന്നു. പുരാതന ഇന്ത്യയിൽ ഉയർന്ന തട്ടിലുള്ള ജാതികൾ എന്ന് കണക്കാക്കപ്പെട്ടിരുന്ന വർക്ക് സമൂഹത്തിൽ ഉയർന്ന പദവികൾ ലഭിച്ചിരുന്നു. എന്നാൽ ഏറ്റവും താഴേത്തട്ടിലാ ക്കപ്പെട്ടവർക്കാകട്ടെ യാതൊരു പദവികളും അവകാശങ്ങളും ലഭിച്ചിരുന്നില്ല.

തൊഴിൽ വിഭജനം: ഓരോ ജാതിക്കും കുലത്തൊഴിലുകൾ നിശ്ചയിച്ച് നൽകിയിരുന്നു. ബ്രാഹ്മണർക്ക് പൗരോഹിത്യവും ക്ഷത്രിയർക്ക് രാജ്യസംരക്ഷണവും വൈശ്യർക്ക് വ്യാപാരവും അനുവദിക്കപ്പെട്ടപ്പോൾ ശൂദ്രരാകട്ടെ മറ്റ് ഉയർന്ന വിഭാഗങ്ങളെ സേവിക്കുന്നവരായി മാറി. ഒരു വ്യക്തിക്ക് സ്വന്തം കുലത്തൊഴിലല്ലാതെ മറ്റൊരു തൊഴിൽ തിരഞ്ഞെടുക്കാനുള്ള അനുവാദമുണ്ടായിരുന്നില്ല. ഈ അവസ്ഥ സാമൂഹിക ചലനാത്മകത (Social Mobility) തീരെ ഇല്ലാത്ത ഒരു സമൂഹത്തെ നില നിർത്തിയിരുന്നു.

സാമൂഹിക നിയന്ത്രണവും ക്രമവും സാമൂഹിക നിയന്ത്രണത്തിനുള്ള പുരാതന ഇന്ത്യയിൽ ജാതി വ്യവസ്ഥ ഒരു സംവിധാനമായി പ്രവർത്തിച്ചിരുന്നു. ഓരോ ജാതിയിലെയും അംഗങ്ങൾ തങ്ങളുടെ ജാതി അടിസ്ഥാന മാക്കിയുള്ള വഴക്കങ്ങളും കടമകളും നിർബന്ധപൂർവം നിർവഹിക്കേണ്ടിയിരുന്നു. ജാതിസമ്പ്രദായത്തിന്റെ അടിസ്ഥാനമായിരുന്നു ശുദ്ധി അശുദ്ധി (Purity Pollution) എന്ന ധാരണ. ഇത് ജാതി വ്യത്യാസങ്ങൾ കർശനമായി നിലനിർത്തുന്നതിന് കാരണമായി. താഴ്ന്ന ജാതിയെന്ന് കണക്കാക്കപ്പെട്ടവർക്ക് ഉയർന്ന ജാതിയായി കണക്കാക്കപ്പെട്ടവരിൽ നിന്നും നിശ്ചിത സാമൂഹിക അകലം (Social Distance) പാലിക്കണമായിരുന്നു. ‘തൊട്ടുകൂടായ്മ’ (Untouchability) എന്ന അനാചാരം അന്ന് നിലനിന്നിരുന്നു. എല്ലാ ജാതിയിൽപ്പെട്ടവർക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പോലും അവകാശമില്ലായിരുന്നു. പൗരാവകാശ സംരക്ഷണ നിയമം, 1955 പ്രകാരം ഇന്ത്യയിൽ തൊട്ടുകൂടായ്മ’ എന്ന സാമൂഹിക തിന്മ പ്രവർത്തിക്കുന്നതും പ്രചരിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

വിവാഹത്തിലെ നിയന്ത്രണങ്ങൾ: ജാതിവ്യവസ്ഥ സ്വഗണവിവാഹത്തെ (Endogamy) പ്രോത്സാഹിപ്പിച്ചിരുന്നു. സ്വന്തം ജാതിയിൽ നിന്നുള്ള വിവാഹമാണ് സ്വഗണവിവാഹം. അന്യഗണവിവാഹം (Exogamy) ചെയ്യുന്ന വ്യക്തികളെ ജാതിയിൽ നിന്നും പുറത്താക്കുന്ന രീതിയും തുടർന്നുവന്നിരുന്നു. മറ്റുജാതികളുമായി ഇടകലരാതെ ഓരോ ജാതിയും അവരവരുടെ അതിർവരമ്പുകൾ നിലനിർത്തുന്നതിന് വേണ്ടിയായിരുന്നു സ്വഗണ വിവാഹ സമ്പ്രദായം പിന്തുടർന്നിരുന്നത്.

അസമത്വവും അരികുവൽക്കരണവും ജാതി വ്യവസ്ഥ സാമൂഹികഘടനയുടെ അടിസ്ഥാനമായി പ്രവർത്തി ച്ചിരുന്നുവെങ്കിലും അത് സമൂഹത്തിൽ അസമത്വം വളർത്തിയിരുന്നു. പ്രത്യേകിച്ച് താഴ്ന്ന ജാതിയിലെന്ന് കണക്കാക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം, ഭൂമി, വിഭവങ്ങൾ എന്നിവയ്ക്കുള്ള പ്രാപ്യത നിഷേധിക്കുകയും ഇത് അരികുവൽക്കരണത്തിന് ആക്കം കൂട്ടുകയും ചെയ്തു.

Leave a Comment