Practicing Chemistry Class 10 Kerala Syllabus Question Paper Set 2 Malayalam Medium helps identify strengths and weaknesses in a subject.
Class 10 Chemistry Kerala Syllabus Model Question Paper Set 2 Malayalam Medium
സമയം: 1½ മണിക്കൂർ
സ്കോർ : 40
നിർദ്ദേശങ്ങൾ
- ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയത്ത് ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സി ലാക്കണം.
- നിർദ്ദേശങ്ങൾക്കനുസരിച്ച് ഉത്തരം എഴുതുക.
- ചോദ്യത്തിന്റെ സ്കോർ പരിഗണിച്ച് ഉത്തരമെഴുതുക.
- ചോയ്സ് ഉള്ള ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിന് ഉത്തരം എഴുതിയാൽ മതി.
1 മുതൽ 4 വരെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)
Question 1.
ജലീയ സോഡിയം ക്ലോറൈഡ് വൈദ്യുത വിശ്ലേഷണം ചെയ്യുമ്പോൾ കാഥോഡിൽ നിക്ഷേപിക്കപ്പെടുന്ന പദാർത്ഥം ഏതാണ്? (ഓക്സിജൻ, ക്ലോറിൻ, സോഡിയം, ഹൈഡ്രജൻ)
Answer:
ഹൈഡ്രജൻ
Question 2.
ചേരുംപടി ചേർക്കുക.
| വിഭാഗം 1 | വിഭാഗം 2 |
| (a) H2C2O4 | (i) അസിഡിക് ലവണങ്ങൾ |
| (b) NaOH | (ii) ത്രിബേസിക് ആസിഡ് |
| (c) H3PO4 | (iii) ആൽക്കലി |
| (d) NH4Cl | (iv) ദ്വിബേസിക് ആസിഡ് |
താഴെക്കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
| (a) | (b) | (c) | (d) | |
| A | (ii) | (i) | (iv) | (iii) |
| B | (i) | (ii) | (iii) | (iv) |
| C | (iii) | (iv) | (i) | (ii) |
| D | (iv) | (iii) | (ii) | (i) |
Answer:
D. (a) – (iv), (b) – (iii), (c) – (ii), (d) – (i)
![]()
Question 3.
പ്രസ്താവന 1: സാന്ദ്രീകരിച്ച് അയിരിനെ വായുവിന്റെ സാന്നിധ്യത്തിൽ ദ്രവണാങ്കത്ത ക്കാൾ താഴ്ന്ന താപനിലയിൽ ചൂടാക്കുന്നതാണ് റോസ്റ്റിങ്.
പ്രസ്താവന 2 സാന്ദ്രീകരിച്ച് അയിരിനെ വായു വിന്റെ പരിമിതമായ അളവിലോ അസാന്നിധ്യ ത്തിലോ ദ്രവണാങ്കത്തേക്കാൾ താഴ്ന്ന താപനില യിൽ ചൂടാക്കുന്നതാണ് കാൽസിനേഷൻ.
ഈ പ്രസ്താവനകളെ സംബന്ധിച്ച് ചുവടെ നൽകിയിരിക്കുന്നവയിൽ ശരിയായത് ഏത്?
A. പ്രസ്താവന 1ഉം 2ഉം ശരിയാണ്.
B. പ്രസ്താവന 1 ശരിയാണ് എന്നാൽ 2 ശരിയല്ല.
C. പ്രസ്താവന 1 ശരിയല്ല, എന്നാൽ 2 ശരിയാണ്.
D. പ്രസ്താവന 1ഉം 2ഉം ശരിയല്ല.
Answer:
D. (a) – (iv), (b) – (iii), (c) – (ii), (d) – (i)
Question 4.
CH3 – COO – CH3 എന്ന സംയുക്തം ഏത് വിഭാഗ ത്തിൽ പെടുന്നു?
a) കാർബോക്സിലിക് ആസിഡ്
b) ആൽക്കീൻ
c) ആൽക്കഹോൾ
d) എസ്‌റ്റർ
Answer:
d) എസ്‌റ്റർ
5 മുതൽ 11 വരെ ചോദ്യങ്ങളിൽ രണ്ടെണ്ണത്തിന് ചോയ്സ് ഉണ്ട്. 2 സ്കോർ വീതം. (7 × 2 = 14)
Question 5.
കാരണം പറയുക.
“വേനൽകാലത്ത് വാഹനങ്ങളുടെ ടയറുകളിൽ കുറഞ്ഞ മർദ്ദത്തിൽ വായു നിറക്കുന്നു.’ ഇവ ഏത് വാതക നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer:
ബോയിൽ നിയമം
Question 6.
a) ഉരുകിയ സോഡിയം ക്ലോറൈഡ് വൈദ്യുത വിശ്ലേഷണം ചെയ്യുമ്പോൾ ആനോഡിൽ ഉണ്ടാകുന്ന വാതകം ഏത്?
b) കാഥോഡിൽ നടക്കുന്ന പ്രവർത്തനത്തിന്റെ രാസസമവാക്യം എഴുതുക.
Answer:
a) ക്ലോറിൽ (Cl2)
b) Na+ + le– → Na
Question 7.
(A) a) ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് ലോഹമാണ് സ്വേദനം മുഖേ ന ശുദ്ധീകരിക്കുന്നത്?
(ടിൻ, ലെഡ്, സിങ്ക്, ഇരുമ്പ്)
Answer:
സിക്
b) ലോഹത്തിന്റെ ഏത് ഗുണമാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്?
Answer:
താഴ്ന്ന തിളനില
OR
(B) ലോഹനിർമ്മാണവുമായി ബന്ധപ്പെട്ട രണ്ട് രാസപ്രവർത്തനങ്ങൾ നൽകിയിരിക്കുന്നു. ഇവയിൽ കാൽസിനേഷൻ, റോസ്റ്റിങ് എന്നിവ തിരിച്ചറിയുക.
a) Cu2S അയിര് ചൂടാക്കുമ്പോൾ Cu2O ആയി മാറുന്നു.
Answer:
റോസ്‌റ്റിങ്
b) കാർബണേറ്റുകളും ഹൈഡ്രോക്സൈ ഡുകളും ചൂടാക്കുമ്പോൾ അവ വിഘടിച്ച് അവയുടെ ഓക്സൈഡുകൾ ഉണ്ടാക്കുന്നു.
Answer:
കാൽസിനേഷൻ
![]()
Question 8.
ഒരു ഗ്രാം ഹൈഡ്രജനിൽ 6.022 × 1023 ആറ്റങ്ങൾ ഉണ്ട്? എങ്കിൽ
(a) 2g ഹൈഡ്രജനിൽ എത്ര ആറ്റങ്ങൾ ഉണ്ട്?
Answer:
2 × 6.022 × 1023 ആറ്റങ്ങൾ
(b) 1g ഹൈഡ്രജനിൽ എത്ര തന്മാത്രകൾ ഉണ്ടാകും?
Answer:
1 × 6.022 × 1023 ആറ്റങ്ങൾ
Question 9.
FeCl2, FeCl3, എന്നീ സംയുക്തങ്ങളിലെ Fe-യുടെ ഓക്സീകരണാവസ്ഥകൾ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.
| സംയുക്തം | Fe-യുടെ ഓക്സീകര ണാവസ്ഥ | Fe-യുടെ അയോണു കളുടെ സബ്ൽ ഇലക്ട്രോൺ വിന്യാസം |
| FeCl2 | ||
| FeCl3 |
Answer:
| സംയുക്തം | Fe-യുടെ ഓക്സീകര ണാവസ്ഥ | Fe-യുടെ അയോണു കളുടെ സബ്ൽ ഇലക്ട്രോൺ വിന്യാസം |
| FeCl2 | +2 | 1s22s22p63p63d6 |
| FeCl3 | +3 | 1s22s22p63s23p63d5 |
Question 10.
ഒരു വിദ്യാർത്ഥി അമോണിയം ക്ലോറൈഡ് (NHCl) ജലത്തിൽ ലയിപ്പിക്കുകയും ലായനിക്ക് അസിഡിക് സ്വഭാവമാണെന്ന് കണ്ടെത്തുകയും ചെയ്തു. താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകി ഈ നിരീക്ഷണം വിശദീകരിക്കുക.
(a) ഏത് ആസിഡും ബേസും പ്രവർത്തിച്ചാണ് NHCl4 ഉണ്ടാകുന്നത്?
Answer:
ആസിഡ് – ഹൈഡ്രോക്ലോറിക് ആസിഡ്
ബേസ് – അമോണിയം ഹൈഡ്രോക്സൈഡ്
(b) ഇതിൽ ആസിഡാണോ ബേസാണോ വീര്യം കൂടിയത്?
Answer:
ആസിഡ് – ഹൈഡ്രോക്ലോറിക് ആസിഡ്
Question 11.
(A) പോളിമെറൈസേഷൻ എന്നാലെന്ത്?
Answer:
ലഘുവായ അനേകം തൻമാത്രകൾ അനുകൂല സാഹചര്യങ്ങളിൽ ഒന്നിച്ചുചേർന്ന് സങ്കീർണ മായ തൻമാത്രകൾ ഉണ്ടാകുന്ന പ്രവർത്തന മാണ് പോളിമെറൈസേഷൻ. ഇങ്ങനെയുണ്ടാ കുന്ന തന്മാത്രകളാണ് പോളിമെറുകൾ (Poly- mers).

OR
(B) താഴെ കൊടുത്തിരിക്കുന്ന രാസസമവാക്യം പരിഗണിക്കുക.
![]()
(a) A യുടെ ഘടനാവാക്യം എഴുതുക.
Answer:
CH2 = CH2
(b) A-യെ പോളിമെറൈസേഷന് വിധേയ മാക്കിയാൽ ഉണ്ടാകുന്ന ഉൽപ്പന്നം ഏത്?
Answer:
പോളിത്തീൻ

12 മുതൽ 17 വരെ ചോദ്യങ്ങളിൽ രണ്ടെണ്ണത്തിന് ചോയ്സ് ഉണ്ട്. 3 സ്കോർ വീതം. (6 × 3 = 18)
Question 12.
വൈദ്യുത വിശ്ലേഷണത്തിന്റെ പ്രായോഗിക ഫലങ്ങളിൽ ഒന്നാണ് വൈദ്യുതലേപനം. ഈ പ്രക്രിയ ഉപയോഗിച്ച് ഒരു ഇരുമ്പളയിൽ ചെമ്പ് പൂശാൻ കഴിയും.
a) ഈ പ്രക്രിയയിൽ ബാറ്ററിയുടെ നെഗറ്റീവ് ടെർമിനലുമായി ബന്ധിക്കുന്ന ലോഹമേത്?
Answer:
ഇരുമ്പ്
b) ഇവിടെ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ് ഏതാണ്?
Answer:
കോപ്പർ സൾഫേറ്റ് (CuSO) ലായനി
c) വൈദ്യുതവിശ്ലേഷണത്തിന്റെ മറ്റേതെങ്കിലും ഒരു പ്രായോഗിക ഫലം എഴുതുക.
Answer:
ലോഹനിർമ്മാണം (സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം,
അലുമിനിയം) അലോഹനിർമ്മാണം (ഹൈഡ്രജൻ, ഓക്സിജൻ, ക്ലോറിൻ)
ലോഹശുദ്ധീകരണം (കോപ്പർ)
Question 13.
(A) ബ്ലാസ്റ്റ് ഫർണസിൽ നടക്കുന്ന ഏതാനും രാസപ്രവർത്തനങ്ങളുടെ സമവാക്യങ്ങൾ നൽകിയിരിക്കുന്നു.
i) Fe2O3 + 3CO → 2Fe + 3CO2
i) CaCO3 → CaO + CO2
ii) CaO + SiO2 → CaSiO3
a) ഹേമറ്റൈറ്റിന്റെ രാസസൂത്രം എന്ത്?
Answer:
Fe2O3
b) ഹേമറ്റൈറ്റിനെ നിരോക്സീകരിക്കുന്ന സംയുക്തം ഏത്?
Answer:
കാർബൺ മോണോക്സൈഡ് (CO)
c) ഇതിൽ ഉപയോഗിക്കുന്ന ഫ്ളക്സ് ഏതാണ്?
Answer:
കാൽസ്യം ഓക്സൈഡ് (CaO)
![]()
OR
(B) a) ബ്ലാസ്റ്റ് ഫർണസിൽ നിന്നും ലഭിക്കുന്ന ഉരുകിയ അയണിൽ 4% കാർബണും മറ്റു മാലിന്യങ്ങളും അടങ്ങിയിരിക്കുന്നു. ഈ അയണിന്റെ പേരെന്ത്?
Answer:
പിഗ് അയൺ (Pig iron)
b) സ്ഥിരകാന്തങ്ങൾ നിർമ്മിക്കാൻ ഉപ യോഗിക്കുന്ന അലോയ് സ്റ്റീൽ ഏത്?
Answer:
അൽനിക്കോ
c) ചില അലോയ് സ്റ്റീലുകളുടെ ഘടക ങ്ങൾ ഒന്നു തന്നെയെങ്കിലും അവയുടെ ഗുണങ്ങൾ എങ്ങനെയാണ് വ്യത്യാസപ്പെ ടുന്നത്?
Answer:
ഘടകങ്ങളുടെ അളവുകൾ (അനുപാതം) വ്യത്യാസപ്പെട്ടിരിക്കുന്നു.
Question 14.
a) കാർബൺ മോണോക്സൈഡിൽ നിന്ന് ആരംഭിച്ച് താഴെ പറയുന്ന സംയുക്തങ്ങൾ എങ്ങനെ തയ്യാറാക്കാം?
i) മെഥനോൾ
Answer:
കാർബൺ മോണോക്സൈഡ് + ഹൈഡ്രജൻ
ii) എഥനോയിക് ആസിഡ്
Answer:
കാർബൺ മോണോക്സൈഡ് + മെഥനോൾ
b) സംയുക്തം (ii) രൂപപ്പെടുന്ന പ്രവർത്തന ത്തിന്റെ രാസസമവാക്യം എഴുതുക.
Answer:
CH3OH + CO → CH3COOH
Question 15.
N2(g) + 3H2(g) → 2NH3(g) + താപം
താഴെ പറയുന്ന മാറ്റങ്ങൾ ഉൽപ്പന്നത്തിന്റെ അളവിനെ എങ്ങനെ സ്വാധീനിക്കുന്നു?
a) താപനില കുറയുന്നു.
Answer:
ഉൽപ്പന്നത്തിന്റെ അളവ് വർദ്ധിക്കുന്നു
b) മർദം വർദ്ധിക്കുന്നു.
Answer:
ഉൽപ്പന്നത്തിന്റെ അളവ് വർദ്ധിക്കുന്നു
c) ഉൽപ്പാദിപ്പിക്കുന്ന അമോണിയ വ്യൂഹത്തിൽ നിന്ന് തുടർച്ചയായി നീക്കം ചെയ്യപ്പെടുന്നു.
Answer:
ഉൽപ്പന്നത്തിന്റെ അളവ് വർദ്ധിക്കുന്നു
Question 16.
(A) ഒരു ഷെല്ലുമായി ബന്ധപ്പെട്ട് രണ്ട് പ്രസ്താവന കൾ താഴെ നൽകിയിരിക്കുന്നു.
ഒരു ആറ്റത്തിലെ അവസാന ഇലക്ട്രോൺ, പ്രിൻസിപ്പൽ ക്വാണ്ടം നമ്പർ n = 3 ഉള്ള ഷെല്ലിൽ നിറയുന്നു.
ഈ ഷെല്ലിൽ ആകെ ഏഴ് ഇലക്ട്രോണു കൾ ഉണ്ട്.
a) ഈ ആറ്റത്തിന്റെ ഇലക്ട്രോൺ വിന്യാസം എഴുതുക.
b) n = 2 ഉള്ള ഷെല്ലിൽ അടങ്ങിയിരിക്കുന്ന സബ് ഷെല്ലുകളുടെ പേരുകൾ എഴുതുക.
c) 1 = 1 ഉള്ള സബ്ഷെല്ലിന് എത്ര ഓറിയന്റേഷ നുകൾ ഉണ്ടാകും?
Answer:
a) 1s22s22p63s23p5
b) s, p
c) 3
OR
(B) ഒരു ആറ്റത്തിലെ അവസാനത്തെ ഇലക്ട്രോ ണിന് ചുവടെ നൽകിയിരിക്കുന്ന ക്വാണ്ടം നമ്പറുകൾ ഉണ്ട്: n = 2, 2 = 1.
a) നൽകിയിട്ടുള്ള സബ് ഷെല്ലിനെ പ്രതിനിധി കരിക്കുക.
b) ഈ സബ് ഷെല്ലിന് സാധ്യമായ ഓറിയന്റേ ഷനുകളുടെ എണ്ണം കണ്ടെത്തുക.
c) n = 2 ആയ ഷെല്ലിൽ ആകെ എത്ര ഓർബിറ്റ ലുകൾ ഉണ്ടാകും?
Answer:
a) 2p
b) 3
c) 4
![]()
Question 17.
(A) സ്ഥിരമായ മർദ്ദത്തിൽ ഒരു നിശ്ചിത മാസ് വാതകത്തിൽ നടത്തിയ ഒരു പരീക്ഷണത്തിന്റെ വിവരങ്ങൾ നൽകിയിരിക്കുന്നു.
| താപനില (V) L | വ്യാപ്തം (T) K |
| 600 | 300 |
| 800 | (a) |
| (b) | 450 |
a) (a) യുടെയും (b) യുടെയും മൂല്യങ്ങൾ കണ്ട ത്തുക.
b) ഏത് വാതക നിയമമാണ് ഇവിടെ ചിത്രീകരി ച്ചിരിക്കുന്നത്?
Answer:
a) \(\frac{600}{300}\) = 2
\(\frac{V}{T}\) = സ്ഥിരം (Constant)
\(\frac{V}{T}\) = 2
\(\frac{800}{2}\) = T
അതിനാൽ, T = 400K
b) \(\frac{V}{450}\) = 2
V = 2 × 450 = 900L
c) ചാൾസ് നിയമം
OR
(B) 4 atm മർദ്ദത്തിൽ 5L വ്യാപ്തമുള്ള ഒരു വാതകം സിലിണ്ടർ A യിൽ സൂക്ഷിച്ചിരി ക്കുന്നു. ഇത് സ്ഥിരമായ താപനിലയിൽ 10 L വ്യാപ്തമുള്ള സിലിണ്ടർ B യിലേക്ക് പൂർണ്ണമായും മാറ്റി.
a) സിലിണ്ടർ Bയിലെ വാതകത്തിന്റെ വ്യാപ്തം എത്രയാണ്?
Answer:
10L
b) സിലിണ്ടർ Bയിലെ മർദ്ദം എത്രയായിരിക്കും?
Answer:
P1V1 = P2V2
p1 = 4 atm
V1 = 5L, V2 = 10L
P2 = ?
P2 = P1V1/V2
= \(=\frac{4 \times 5}{10}\)
= 2 atm
c) ഈ സാഹചര്യവുമായി ബന്ധപ്പെട്ട വാതക നിയമം ഏതാണ്?
Answer:
ബോയിൽ നിയമം
ചോദ്യം പതിനെട്ടിന് ചോയ്സ് ഉണ്ട്. 4 സ്കോർ. (1 × 4 = 4)
Question 18.
(A) താഴെ കൊടുത്തിരിക്കുന്നവയുടെ മോളിക്യുലാർ മാസ് കണക്കാക്കുക.
a) നൈട്രജൻ
Answer:
നൈട്രജൻ
തമാത്രം സൂത്രം (Molecular Formula) = N2
| ആറ്റങ്ങൾ | എണ്ണം | അറ്റോമിക മാസ് | എണ്ണം X അറ്റോമിക മാസ് |
| N | 2 | 14 | 2 x 14 = 28 |
നൈട്രജന്റെ മോളിക്കുലാർ മാസ് = 28
b) കാർബൺ
Answer:
കാർബൺ
തമാത്രം സൂത്രം (Molecular Formula) = C
| ആറ്റങ്ങൾ | എണ്ണം | അറ്റോമിക മാസ് | എണ്ണം X അറ്റോമിക മാസ് |
| C | 1 | 12 | 1 x 12 = 12 |
കാർബണിന്റെ മോളിക്കുലാർ മാസ് = 12
c) ജലം
Answer:
ജലം
തമാത്രം സൂത്രം = H2O
| ആറ്റങ്ങൾ | എണ്ണം | അറ്റോമിക മാസ് | എണ്ണം X അറ്റോമിക മാസ് |
| H | 2 | 1 | 2 x 1 = 2 |
| O | 1 | 16 | 1 x 16 = 16 |
ജലത്തിന്റെ മോളിക്കുലാർ മാസ് = 18
![]()
d) കാർബൺ ഡൈഓക്സൈഡ്
Answer:
കാർബൺ ഡൈഓക്സൈഡ്
തന്മാത്രാ സൂത്രം = CO2
| ആറ്റങ്ങൾ | എണ്ണം | അറ്റോമിക മാസ് | എണ്ണം X അറ്റോമിക മാസ് |
| C | 1 | 12 | 1 x 12 = 12 |
| O | 2 | 16 | 2 x 16 = 32 |
കാർബൺ ഡൈഓക്സൈഡിന്റെ മോളിക്കുലാർ
മാസ് = 44
OR
(B) ചുവടെ നൽകിയിട്ടുള്ളവയെ ശരിയായ വിധത്തിൽ ചേർത്തെഴുതുക.
| (i) വ്യാപ്തവും മർദ്ദവും തമ്മിലുള്ള ബന്ധം | (a) ലോർഡ് കെൽവിൻ |
| (ii) വ്യാപ്തവും താപനി ലയും തമ്മിലുള്ള ബന്ധം | (b) അവൊഗാഡ്രോ നിയമം |
| (iii) കണങ്ങളുടെ എണ്ണവും വ്യാപ്തവും തമ്മിലുള്ള ബന്ധം | (c) ബോയിൽ നിയമം |
| (iv) കേവലപൂജ്യം | (d) ചാൾസ് നിയമം |
Answer:
(i) – c, (ii) – d, (iii) – b, (iv) – a