Kerala Syllabus Class 10 Physics Question Paper Set 3 Malayalam Medium

Practicing Physics Class 10 Kerala Syllabus Question Paper Set 3 Malayalam Medium helps identify strengths and weaknesses in a subject.

Physics Class 10 Kerala Syllabus Model Question Paper Set 3 Malayalam Medium

സമയം: 1½ മണിക്കൂർ
ആകെ സ്കോർ: 40

നിർദ്ദേശങ്ങൾ

  • ആദ്യത്തെ 15 മിനിറ്റ് സമാശ്വാസസമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കുക.
  • ഈ ചോദ്യപേപ്പറിൽ A, B, C, D എന്നീ വിഭാഗങ്ങളിലായി 18 ചോദ്യങ്ങളാണുള്ളത്.
  • എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതണം. എന്നാൽ 7, 10, 12, 17, 18 ചോദ്യങ്ങൾക്ക് Choice നൽകിയിട്ടുണ്ട്.
  • Choice നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് ഒന്നിനുമാത്രം ഉത്തരം എഴുതിയാൽ മതി.

Section – A

1 മുതൽ 4 വരെയുള്ള ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തെരെഞ്ഞെടുത്തെഴുതുക. ഓരോ ചോദ്യ ത്തിനും 1 കോർ വീതം. (4 × 1 = 4)

Question 1.
കാർബൺ പാദമുദ്ര കുറയ്ക്കുന്നതിന് ചെയ്യേണ്ട പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചില പ്രസ്താവ നകൾ നൽകിയിരിക്കുന്നു.
i. വീടുകളിലെ ഊർജോപഭോഗം വർധിപ്പിക്കുക.
ii. ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കുക
iii. പൊതുഗതാഗതം ഉപയോഗിക്കുക.
iv. പുനരുപയോഗിക്കാവുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക.
ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതാണ്?
A. i. ഉം ii മാത്രം
B. iv മാത്രം
C. എല്ലാം ശരിയാണ്
D. ii ഉം iii ഉം മാത്രം
Answer:
D. ii ഉം iii ഉം മാത്രം

Question 2.
ഒരു ട്രാൻസ്ഫോമറിന്റെ സെക്കന്ററി കോയിലിൽ അതിന്റെ പ്രൈമറി കോയിലിനേക്കാൾ ഇരട്ടി ചുറ്റു കൾ ഉണ്ട്. പ്രൈമറി കോയിലിൽ പ്രയോഗിക്കുന്ന വോൾട്ടേജ് 25 V ആണെങ്കിൽ, സെക്കന്ററിയിലെ വോൾട്ടേജ് എത്രയായിരിക്കും?
(25 V, 50 V, 2 V, 12.5 V)
Answer:
50 V

Question 3.
കാര്യം : രണ്ടാം വർഗ ഉത്തോലകത്തിന്റെ യാന്ത്രിക ലാഭം എല്ലായ്പ്പോഴും ഒന്നിനേക്കാൾ കൂടുതലാണ്. കാരണം യഭുജവും രോധഭുജവും തുല്യമാണ്. താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായത് ?
a) കാര്യവും കാരണവും ശരിയാണ്,കാരണം കാര്യത്തെ വിശദീകരിക്കുന്നു
b) കാര്യം ശരിയാണ്, പക്ഷേ കാരണം കാര്യ വിശദീകരിക്കുന്നില്ല.
c) കാര്യവും കാരണവും തെറ്റാണ്.
d) കാര്യം തെറ്റാണ്, പക്ഷേ കാരണം ശരിയാണ്.
Answer:
b) കാര്യം ശരിയാണ്, പക്ഷേ കാരണം കാര്യ വിശദീകരിക്കുന്നില്ല.

Kerala Syllabus Class 10 Physics Question Paper Set 3 Malayalam Medium

Question 4.
Kerala Syllabus Class 10 Physics Question Paper Set 3 Malayalam Medium 1
ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ഒരു ശബ്ദതരംഗ ത്തിന്റെ A, B, C, D എന്നീ സ്ഥലങ്ങളിലുള്ള കിനാവസ്ഥകളാണ്. ഇതിൽ തരംഗദൈർ ഘ്യത്തെ സൂചിപ്പിക്കുന്നത് ഏതാണ്?
a) യും Cയും തമ്മിലുള്ള അകലം
b) Aയും Dയും തമ്മിലുള്ള അകലം
c) Aയും Bയും തമ്മിലുള്ള അകലം
d) Bയും Cയും തമ്മിലുള്ള അകലം
Answer:
a) യും Cയും തമ്മിലുള്ള അകലം

Section – B

5 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 5, 11 ചോദ്യങ്ങൾക്ക് ചോയ്സ് ഉണ്ട്. ഓരോ ചോദ്യ ത്തിനും 2 സ്കോർ വീതം. (7 × 2 = 14)

Question 5.
A] കോൺവെക്സ് ലെൻസിൽ നിന്ന് 15 cm അകല ത്തിൽ ഒരു വസ്തു വയ്ക്കുമ്പോൾ 30 cm അകലെ ഒരു യഥാർത്ഥ പ്രതിബിംബം രൂപപ്പെടുന്നു. ലെൻ സിന്റെ ഫോക്കസ് ദൂരം എത്രയാണ്.
Answer:
u = -15 cm, v = +30 cm
f = \(\frac{u v}{u-v}\)
= \(\frac{-15 \times+30}{-15-+30}=\frac{-15 \times 30}{-45}\) = +10 cm

OR

B) ഒരു വസ്തുവിന്റെ ഉയരം 2 cm ഉം ആവർധനം 3 ഉം ആണ്.
a) പ്രതിബിംബത്തിന്റെ ഉയരം കണക്കാക്കുക.
Answer:
h0 = 2cm, m = hi/h0 = -3
hi = -3 × 2 = -6 cm

b) രൂപപ്പെട്ട പ്രതിബിംബത്തിന്റെ സ്വഭാവം എന്താണ്?
Answer:
രൂപപ്പെട്ട പ്രതിബിംബം യഥാർത്ഥവും തലകീഴാ യതുമാണ് .

Question 6.
ഒരു നേത്രരോഗവിദഗ്ദ്ധൻ ഒരു രോഗിക്ക് കണ്ണട വാങ്ങാൻ കുറിപ്പടി നൽകി. ഇതിൽ + 1.25, -1.5 D എന്നാണ് എഴുതിയിരിക്കുന്നത്.
a) കുറിപ്പടിയിൽ ഡോക്ടർ സൂചിപ്പിച്ചത് എന്താണ്.
Answer:
കണ്ണടയിൽ ഉപയോഗിക്കുന്ന ലെൻസിന്റെ പവർ

b) മുകളിൽ നിർദ്ദേശിച്ചിട്ടുള്ള ലെൻസുകളുടെ തരം ഏതൊക്കെയാണ്?
Answer:
+ 1.25 D കോൺവെക്സ് ലെൻസ്. -1.5 D കോൺകേവ് ലെൻസ്,

Question 7.
ഒരു ചാലകം ഒരു കാർഡ്ബോർഡിലൂടെ കടത്തി ചിത്രത്തിലുള്ളതുപോലെ ലംബമായി വച്ചിരിക്കുന്നു.
a) ചിത്രത്തിൽ X, Y എന്നീ ബിന്ദുക്കളിലെ കാന്തിക മണ്ഡല ദിശ വരയ്ക്കുക.
Answer:
Kerala Syllabus Class 10 Physics Question Paper Set 3 Malayalam Medium 3
X-ൽ ആന്റിക്ലോക്ക് വൈസ് ദിശയിലും Y-ൽ ക്ലോക്ക് വൈസ് ദിശയിലും
Kerala Syllabus Class 10 Physics Question Paper Set 3 Malayalam Medium 4

b) കാന്തികമണ്ഡലത്തിന്റെ ദിശ കണ്ടെത്താൻ ഉപയോഗിച്ച് നിയമത്തിന്റെ പേര് എഴുതുക.
Kerala Syllabus Class 10 Physics Question Paper Set 3 Malayalam Medium 2
Answer:
വലതു കൈ പെരുവിരൽ നിയമം

Question 8.
ഒരു നെയിൽ പുള്ളർ ഉപയോഗിച്ച് ഒരു നഖം ഇള ക്കാൻ 30 N ബലം പ്രയോഗിച്ചു. നെയിൽ പുള്ള റിന്റെ യാന്ത്രിക ലാഭം രണ്ടാ ണെങ്കിൽ, നഖത്തിന്റെ രോധം എന്തായിരിക്കും?
Answer:
യാന്ത്രിക ലാഭം = രോധം | യത്നം
യാന്ത്രിക ലാഭം = 2
യത്നം = 30 N
രോധം= ?
രോധം = യാന്ത്രിക ലാഭം × യത്നം
= 2 × 30 N
= 60 N

Question 9.
പ്രതിദിനം 10 മണിക്കൂർ പ്രവർത്തിച്ചാൽ 30 ദിവസത്തിനുള്ളിൽ 100 വാട്ട് ബൾബ് എത്ര യൂണിറ്റ് ഊർജം ഉപയോഗിക്കും?
Answer:
വൈദ്യുതോർജം (കിലോവാട്ട് അവറിൽ)
Kerala Syllabus Class 10 Physics Question Paper Set 3 Malayalam Medium 5
ബൾബിന്റെ ഒരു ദിവസത്തെ ഊർജോപഭോഗം
= \(\frac{1 \times 100 \times 10}{1000}\)
= 1 യൂണിറ്റ്
ബൾബിന്റെ ഒരു മാസത്തെ ഊർജോപഭോഗം
= 1 × 30 = 30 യൂണിറ്റ്

Question 10.
ചുവടെ കൊടുത്തിരിക്കുന്നവയെ AC യിൽ പ്രവർ ത്തിക്കുന്നവ, DC യിൽ പ്രവർത്തിക്കുന്നവ എന്ന് തരം തിരിക്കുക.
ടോർച്ച്, ഗ്രൈൻഡർ, മൈക്രോവേവ് അവ്ൻ, എമർജൻസി ലാമ്പ്.
Answer:

AC യിൽ പ്രവർത്തിക്കുന്നവ DC യിൽ പ്രവർത്തിക്കുന്നവ
ഗ്രൈൻഡർ ടോർച്ച്
മൈക്രോവേവ് അവ്ൻ എമർജൻസി ലാമ്പ്

Question 11.
A) 250 2 പ്രതിരോധമുള്ള ഒരു ചാലകത്തിൽ 30 s സമയം കൊണ്ട് 7500 J താപം ഉൽപാദിപ്പിച്ചു വെങ്കിൽ ചാലകത്തിലൂടെയുള്ള കറന്റ് എത്രയായി രിക്കും?
Answer:
H = 7500 J, t = 30 s, R = 250 N
H = I2Rt
\(\frac{H}{R t}\) = I2
I = \(\sqrt{\frac{H}{R t}}=\sqrt{\frac{7500}{250 \times 30}}\)
I = √1 = 1 A

OR

B) 500 W പവർ ഉള്ള ഒരു താപന ഉപകരണം 5 മിനിറ്റ് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന താപ ത്തിന്റെ അളവ് കണക്കാക്കുക.
Answer:
P = 500 W
t = 5 min = 5 × 60 = 300s
H = Pt
= 500 × 300 J
= 150000 J

Kerala Syllabus Class 10 Physics Question Paper Set 3 Malayalam Medium

Section – C

12 മുതൽ 17 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെ ഴുതുക. 13, 14 ചോദ്യങ്ങൾക്ക് ചോയ്സ് ഉണ്ട്. ഓരോ ചോദ്യ ങ്ങൾക്കും 3 സ്കോർ വീതം. (6 ×3 = 18)

Question 12.
ഒരു കാന്തിക മണ്ഡലത്തിൽ ഇലക്ട്രോണുകളുടെ സഞ്ചാരദിശ അടയാളപ്പെടുത്തിയിരിക്കുന്നു.
Kerala Syllabus Class 10 Physics Question Paper Set 3 Malayalam Medium 6
a) ഇലക്ട്രോണുകളിൽ അനുഭവപ്പെടുന്ന ബല ത്തിന്റെ ദിശ കണ്ടു പിടിക്കുക (പേപ്പറിന് ഉള്ളി ലേക്ക്, പേപ്പറിന് വെളിയിലേക്ക്)
Answer:
പേപ്പറിന് വെളിയിലേക്ക്

b) ഇലക്ട്രോണുകളിൽ അനുഭവപ്പെടുന്ന ബല ത്തിന്റെ ദിശ കണ്ടു പിടിക്കാൻ സഹായിച്ച നിയമം പ്രസ്താവിക്കുക.
Answer:
ഇടതു കൈയുടെ തള്ളവിരൽ, ചൂണ്ടു വിരൽ, നടുവിരൽ എന്നിവ പരസ്പരം ലംബമായി പിടി ക്കുക. ചൂണ്ടു വിരൽ കാന്തി മണ്ഡലത്തിന്റെ ദിശയിലും നടുവിരൽ വൈദ്യുത പ്രവാഹ ദിശ യിലുമായാൽ തള്ള വിരൽ സൂചിപ്പിക്കുന്നത് ചാലകത്തിന്റെ ചലനദിശ ആയിരിക്കും.

Question 13.
A) 0.2 സെക്കന്റുകൊണ്ട് ഒരു തരംഗം സഞ്ചരിച്ച ദൂരവും സ്ഥാനാന്തരവുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
Kerala Syllabus Class 10 Physics Question Paper Set 3 Malayalam Medium 7
a) ഈ തരംഗത്തിന്റെ തരംഗദൈർഘ്യം എത്ര?
Answer:
5 m

b) ഇതിന്റെ ആവൃത്തിയെത്
Answer:
f = \(\frac{n}{t}=\frac{3}{0.2}\) = 15 HZ

c) ഇതിന്റെ വേഗമെത്ര?
Answer:
V = fλ = 15 × 5 = 75 m/s

OR

B. a) 20 Hzൽ താഴെ ആവൃത്തിയുള്ള ശബ്ദത്തെ എന്താണ് വിളിക്കുന്നത്?
Answer:
ഇൻഫ്രാസോണിക് ശബ്ദം

b) സോണാറിൽ ഏതുതരം തരംഗങ്ങളാണ് ഉപ യോഗിക്കുന്നത്? തിരിച്ചറിഞ്ഞ് തരംഗത്തിന്റെ ഏതെങ്കിലും ഒരു ഉപയോഗം നൽകുക.
Answer:
അൾട്രാസോണിക് തരംഗങ്ങൾ അൾട്രാസോണിക് തരംഗത്തിന്റെ ഉപയോഗം
വൃക്കയിലെ ചെറിയ കല്ലുകൾ പൊടിച്ചു കളയാൻ
ഫിസിയോതെറാപ്പിയിൽ
വൃക്ക, കരൾ, പിത്തസഞ്ചി, ഗർഭപാത്രം തുട ങ്ങിയ ആന്തരിക അവയവങ്ങളുടെ പ്രതി ബിംബം രൂപപ്പെടുത്താൻ

c) മനുഷ്യർക്ക് കേൾക്കാൻ കഴിയുന്ന ശബ്ദ ത്തിന്റെ ആവൃത്തിയുടെ പരിധി എത്രയാണ്?
Answer:
20 Hz to 20,000 Hz (20 kHz)

Question 14.
A) ന്യൂട്ടന്റെ കളർ ഡിസ്ക് വേഗത്തിൽ കറക്കു മ്പോൾ അത് വെളുത്തനിറത്തിൽ കാണപ്പെടുന്നു.
a) ഇതുമായി ബന്ധപ്പെട്ട പ്രതിഭാസം എഴുതുക ?
Answer:
വീക്ഷണസ്ഥിരത

b) ഈ പ്രതിഭാസത്തെ നിർവചിക്കുക.
Answer:
നാം കണ്ടുകൊണ്ടിരിക്കുന്ന ഒരു വസ്തുവിനെ നമ്മുടെ ദൃഷ്ടിപഥത്തിൽ നിന്ന് മാറ്റിയാലും അതിന്റെ ദൃശ്യാനുഭവം ഏകദേശം 1/16 സെക്കൻഡ് സമയത്തേക്ക് നിലനിൽക്കും. ഈ പ്രതിഭാസമാണ് വീക്ഷണസ്ഥിരത

c) ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഉദാഹരണം എഴുതുക.
Answer:

  • കത്തുന്ന ചന്ദനത്തിരി വളരെ വേഗത്തിൽ ചുഴറ്റുമ്പോൾ അഗ്നിവലയം കാണുന്നു
  • ഒരു ടോർച്ച് വളരെ വേഗത്തിൽ കറക്കു മ്പോൾ പ്രകാശ വലയം കാണുന്നു

OR

B) പ്രകാശത്തിന്റെ ക്രമരഹിതവും ഭാഗികവുമായ ദിശാവ്യതിയാനമാണ് വിസരണം.
a) വിസരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ എഴുതുക.
Answer:
പ്രകാശത്തിന്റെ തരംഗദൈർഘ്യം, കണിക കളുടെയോ തന്മാത്രകളുടെയോ വലുപ്പം.

b) ജലത്തിന് നിറമില്ലെങ്കിലും വെള്ളച്ചാട്ടത്തിൽ ജലം വെളുപ്പായി തോന്നാൻ കാരണമെന്തെന്ന് വിശദീകരിക്കുക.
Answer:
വിസരണം കാരണമാണ് വെള്ളച്ചാട്ടങ്ങളിൽ ജലം വെളുത്തതായി കാണപ്പെടുന്നത് . ജലം താഴേക്ക് പതിക്കുമ്പോൾ, ചെറിയ തുള്ളി കളും കുമിളകളും രൂപപ്പെടുന്നു, അത് വ്യത്യ സ്ത ദിശകളിലേക്ക് പ്രകാശത്തെ വിസരണം ചെയ്യുന്നു, അങ്ങനെ വെള്ളച്ചാട്ടത്തിൽ ജലം വെളുപ്പായി തോന്നുന്നു .

c) ഒരു ബഹിരാകാശ യാത്രികന് ആകാശം എപ്പോഴും ഇരുണ്ടതായി കാണപ്പെടുന്നു. എന്തുകൊണ്ട്?
Answer:
ബഹിരാകാശത്ത് അന്തരീക്ഷം ഇല്ലാത്തതി നാൽ പ്രകാശത്തിന് വിസരണം സംഭവിക്കു ന്നില്ല. വിസരിത പ്രകാശത്തിന്റെ സാന്നിധ്യം ഇല്ലാത്തതിനാൽ ബഹിരാകാശയാത്രികന് ആകാശം നീലയ്ക്ക് പകരം ഇരുണ്ടതായി കാണപ്പെടുന്നു.

Kerala Syllabus Class 10 Physics Question Paper Set 3 Malayalam Medium

Question 15.
ചിത്രത്തിൽ ഒരു ഉത്തോലകം കാണിച്ചിരിക്കുന്നു.
Kerala Syllabus Class 10 Physics Question Paper Set 3 Malayalam Medium 9
a) ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ഏതുതരം ഉത്തോലകമാണെന്ന് തിരിച്ചറിയുക? അതേ തര ത്തിലുള്ള ഉത്തോലകത്തിനു മറ്റൊരു ഉദാഹ രണം നൽകുക.
Answer:
ഒന്നാം വർഗ ഉത്തോലകം
ഉദാഹരണം: പ്രതിക

b) തിരിച്ചറിഞ്ഞ ഉത്തോലകത്തിന്റെ തരത്ത കുറിച്ച് വിശദീകരിക്കുക.
Answer:
ഒന്നാം വർഗ ഉത്തോലകത്തിൽ യത്നത്തിനും രോധത്തിനും ഇടയിലാണ് ധാരം .

c) ഇത് എങ്ങനെ പ്രവർത്തിക്കുന്നു?
Answer:
ധാരത്തെ ആധാരമാക്കി തിരിഞ്ഞു കൊണ്ടാണ് ഇവ പ്രവർത്തിക്കുന്നത്. അങ്ങനെ യത്നം പ്രയോഗിച്ചുകൊണ്ടു, രോധം നീക്കാൻ അനുവദിക്കുന്നു. യാന്ത്രിക ലാഭം ധാരത്തിൽ നിന്ന് യത്നത്തിലേക്കും രോധത്തിലേക്കുമുള്ള ആപേക്ഷിക ദൂരത്തെ ആശ്രയിച്ചിരിക്കുന്നു.

Question 16.
a) ഒരു ഗൃഹവൈദ്യുതീകരണസർക്കീട്ടിൽ, വൈദ്യുതപോളിൽ നിന്നു വരുന്ന ലൈൻ ആദ്യം എത്തിച്ചേരുന്നത് ഏത് ഉപകരണത്തി ലാണ്?
Answer:
വൈദ്യുത പോളിൽ നിന്നുള്ള ലൈൻ ആദ്യം വാട്ട് അവർ മീറ്ററിൽ എത്തുന്നു.

b) മെയിൻസ്വിച്ചിന്റെ പ്രത്യേകത എന്ത്?
Answer:
മെയിൻ സ്വിച്ചിന്റെ പ്രധാന സവിശേഷത ഇതിന് വീട്ടിലെ മുഴുവൻ വൈദ്യുതി വിച്ഛേദി ക്കാൻ കഴിയും.

c) ഗൃഹവൈദ്യുതീകരണ സർക്കീട്ടിൽ ELCB യുടെ ആവശ്യകത എന്ത്?
Answer:
ELCB യുടെ ആവശ്യകത. കറന്റ് ചോർച്ച കണ്ടെത്തി വൈദ്യുതി വിതരണം വിച്ഛേദിച്ചു കൊണ്ട് ഇത് ആളുകളെ വൈദ്യുതാഘാ തത്തിൽ നിന്ന് സംരക്ഷിക്കുന്നു.

Question 17.
നല്ല നാളേക്ക് ഊർജസംരക്ഷണം വളരെ പ്രധാന മാണ്.
a) ഊർജ പ്രതിസന്ധി എന്നതുകൊണ്ട് എന്താണ് നിങ്ങൾ അർത്ഥമാക്കുന്നത്?
Answer:
ഊർജത്തിന്റെ ആവശ്യകതയിലുള്ള വർധ നവും ലഭ്യതയിലുള്ള കുറവുമാണ് ഊർജ പ്രതിസന്ധി

b) മനുഷ്യരുടെ പ്രവർത്തനങ്ങൾ എങ്ങനെയാണ് ഊർജ പ്രതിസന്ധിക്ക് കാരണമാകുന്നത് (ഏതെങ്കിലും രണ്ടെണ്ണം)
Answer:
വീടുകളിലും ഗതാഗതത്തിലും വ്യവസായ ങ്ങളിലും വൈദ്യുതിയുടെ അശ്രദ്ധമായ ഉപയോഗം.
കൽക്കരി, എണ്ണ, പ്രകൃതിവാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കുന്നത്
പുനരുപയോഗിക്കാവുന്ന ഉർജസ്രോത സ്സുകൾ ശരിയായി ഉപയോഗികാത്തിരിക്കു ന്നത്
മന്ദഗതിയിലുള്ള പ്രവർത്തനവും ഊർജം ലാഭിക്കുന്നതിനെക്കുറിച്ചുള്ള അവബോധമി ല്ലായ്മയും

c) നിങ്ങളുടെ ദൈനംദിന വൈദ്യുത ഉപഭോഗം കുറയ്ക്കുന്നതിന് രണ്ട് പ്രവർത്തനങ്ങൾ എഴുതുക. (ഏതെങ്കിലും രണ്ടെണ്ണം)
Answer:

  • ഊർജക്ഷമതയുള്ള വീട്ടുപകരണങ്ങളിലേക്ക് മാറുക.
  • LED ബൾബുകൾ ഉപയോഗിക്കുക. LED- കൾ കുറഞ്ഞ പവർ ഉപയോഗിക്കുകയും സാധാരണ ബൾബുകളേക്കാൾ കൂടുതൽ കാലം നിലനിൽക്കുകയും ചെയ്യുന്നു.
  • ഉപയോഗമില്ലാത്തപ്പോൾ ഇലക്ട്രിക് ഉപക രണങ്ങൾ ഓഫാക്കുക. നിങ്ങൾ ഒരു മുറി യിൽ നിന്ന് പുറത്തുപോകുമ്പോൾ എല്ലായ് പ്പോഴും ഫാനുകൾ, ലൈറ്റുകൾ, വീട്ടുപകര ണങ്ങൾ എന്നിവ ഓഫ് ചെയ്യുക.
  • പകൽ സമയത്ത് സൂര്യപ്രകാശം ഉപയോഗ പ്പെടുത്തുക.

Kerala Syllabus Class 10 Physics Question Paper Set 3 Malayalam Medium

Section – D

18-ാമത്തെ ചോദ്യത്തിന് ചോയ്സ് ഉണ്ട്. ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരം എഴുതുക. 4 കോർ വീതം. (4 × 1 = 4)

Question 18.
A) ഒരു ജനറേറ്ററിന്റെ സ്കീമാറ്റിക് ഡയഗ്രം നൽകി യിരിക്കുന്നു:
Kerala Syllabus Class 10 Physics Question Paper Set 3 Malayalam Medium 9
(a) ഇത് ഏത് തരം ജനറേറ്ററാണ്? (AC/DC)
Answer:
AC

(b) 1, 2, 3, 4 എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഈ ജനറേറ്ററിന്റെ ഭാഗങ്ങൾക്ക് പേര് നൽ കുക.
1. ____
2. ____
3. ____
4. ____
Answer:
1. ഫീൽഡ് കാന്തം
2. ആർമെച്ചർ
3. സ്ലിപ് റിങ്ങുകൾ
4. ബ്രഷ്

(c) ഈ ഉപകരണത്തിന്റെ പ്രവർത്തന തത്വം പറയുക.
Answer:
ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തിക ഫ്ള ക്സിന് വ്യതിയാനം ഉണ്ടാകുന്നതിന്റെ ഫല മായി ചാലകത്തിൽ emf ടുന്ന പ്രതിഭാസമാണ് പ്രേരണം ചെയ്യപ്പെ വൈദ്യുതകാന്തിക
പ്രേരണം (Electromagnetic induction).

OR

B) പ്രൈമറിയിൽ 0.1 A ഉള്ള വൈദ്യുതി നല്കു മ്പോൾ സെക്കന്ററിയിൽ 14 കറന്റ് ലഭിക്കുന്നു.
a) ഇത് ഏതുതരം ട്രാൻസ്ഫോമറാണ്?
Answer:
സ്റ്റെപ് ഡൗൺ ട്രാൻസ്ഫോമർ (സെക്കന്ററി കറന്റ് > പ്രൈമറി കറന്റ്)

b) ഈ ട്രാൻസ്ഫോമറിന്റെ പ്രൈമറിയിൽ 1000 V ആണ് നൽകുന്നതെങ്കിൽ അതിന്റെ പവർ എത യായിരിക്കും?
Answer:
പ്രൈമറിയിലെ പവർ
P = V × I
= 1000 × 0.1
= 100 W

c) സെക്കന്ററിയിലെ പവർ എത്രയായിരിക്കും?
Answer:
സെക്കന്ററിയിലെ പവർ: 100 W (ഊർജ നഷ്ട മില്ലാത്ത ഒരു ട്രാൻസ്ഫോമറിൽ (Ideal transformer) പ്രൈമറിയിലെ പവറും സെക്കന്ററി യിലെ പവറും തുല്യമായിരിക്കും.)

d) സെക്കന്ററിയിൽ പ്രേരിതമാകുന്ന വോൾട്ടേജ് എത്രയായിരിക്കും?
Answer:
സെക്കന്ററിയിൽ പ്രേരിതമാകുന്ന വോൾട്ടേജ്:
Vs = \(\frac{P}{I_S}=\frac{100}{1}\) = 100 V

Leave a Comment