Practicing Physics Question Paper Class 10 Kerala Syllabus Set 1 Malayalam Medium helps identify strengths and weaknesses in a subject.
Physics Class 10 Kerala Syllabus Model Question Paper Set 1 Malayalam Medium
Time: 1½ Hours
Total Score: 40
നിർദ്ദേശങ്ങൾ:
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്.
- ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തര ങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കാവു ന്നതാണ്.
- നിർദ്ദേശങ്ങളുടെ ചോദ്യങ്ങളും അനുസരിച്ചു മാത്രം ഉത്തരം എഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരി ഗണിക്കണം.
Section – A
1 മുതൽ 5 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് മാത്രം ഉത്തരമെഴുതിയാൽ മതി. (1 സ്കോർ വീതം).
Question 1.
ഏറ്റവും ഉചിതമായി പൂരിപ്പിക്കുക.
ജനറേറ്റർ → ആർമേച്ചർ → പ്രേരിത emf
മൈക്രോഫോൺ → ____________ → പ്രേരിത emf
Answer:
വോയിസ് കോയിൽ
Question 2.
രണ്ട് സൗരോർജ ഉപകരണങ്ങളുടെ പേരെഴുതുക.
Answer:
സോളാർ പാനൽ, സോളാർ കുക്കർ
Question 3.
കാന്തിക മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന വൈദ്യുത പ്രവാഹ മുള്ള ചാലകത്തിന്റെ ചലനദിശയെ സ്വാധീനിക്കുന്ന ഒരു ഘടകം
എഴുതുക.
Answer:
വൈദ്യുത പ്രവാഹദിശ/കാന്തിക മണ്ഡലത്തിന്റെ ദിശ
Question 4.
സുരക്ഷാസിൽ വൈദ്യുതിയുടെ ഏത് ഫലമാണ് പ്രയോജ നപ്പെടുത്തിയിരിക്കുന്നത്?
Answer:
താപഫലം
Question 5.
ഗ്ലാസിന്റെ ക്രിട്ടിക്കൽ കോൺ എത്രയാണ്?
Answer:
42°
Section – B
6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് മാത്രം ഉത്തരമെഴുതിയാൽ മതി. (2 സ്കോർ വീതം).
Question 6.
പൂർണാന്തര പ്രതിപതനത്തിന്റെ 2 പ്രായോഗിക ഉപയോഗങ്ങൾ എന്തെല്ലാം?
Answer:
ചികിത്സാരംഗത്ത് – എൻഡോസ്കോപ്പ്
വാർത്താ വിനിമയരംഗത്ത് – ഒപ്റ്റിക്കൽ ഫൈബർ കേബിൾ
Question 7.
(a) അപവർത്തനം എന്നാൽ എന്ത്?
(b) അപവർത്തനത്തിനു കാരണം എന്ത്?
Answer:
(a) ഒരു മാധ്യമത്തിൽ നിന്നു മറ്റൊരു മാധ്യമത്തിലേക്കു പ്രകാശം ചരിഞ്ഞു പതിക്കുമ്പോൾ മാധ്യമങ്ങളുടെ വിഭജനതലത്തിൽ വെച്ച് അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു.
(b) മാധ്യമങ്ങളുടെ പ്രകാശിക സാന്ദ്രതയിലുള്ള വ്യത്യാസം ആണ് അപവർത്തനത്തിനു കാരണം.
Question 8.
തന്നിരിക്കുന്നവയെ സ്റ്റെപ് ഡൗൺ ട്രാൻസ്ഫോമറിന്റെ പ്രൈമറി യുമായി ബന്ധപ്പെട്ടത്, സെക്കന്റിയുമായി ബന്ധപ്പെട്ടത് എന്നി ങ്ങനെ പട്ടികപ്പെടുത്തുക.
(i) വണ്ണം കൂടിയ കമ്പി ഉപയോഗിച്ചുള്ള ചുറ്റുകൾ
(ii) ഉയർന്ന വോൾട്ടതയിലുള്ള വൈദ്യുതി
(iii) വണ്ണം കുറഞ്ഞ കമ്പി ഉപയോഗിച്ചുള്ള ചുറ്റുകൾ
(iv) കുറഞ്ഞ വോൾട്ടതയിലുള്ള വൈദ്യുതി.
Answer:
പ്രൈമറി : (iii), (ii)
സെക്കന്ററി : (i), (iv)
Question 9.
ക്ലാസിലെ പിൻബെഞ്ചിലിരിക്കുന്ന ഒരു കുട്ടിക്ക് ബോർഡിലെ അക്ഷരങ്ങൾ വ്യക്തമായി കാണാൻ കഴിയുന്നില്ല. ആ കുട്ടിയുടെ കണ്ണിന്റെ ന്യൂനത എന്ത്? ഇതെങ്ങനെ പരിഹരിക്കാം?
Answer:
ഹസ്വദൃഷ്ടി അനുയോജ്യമായ പവർ ഉള്ള കോൺകേവ് ലെൻസ് ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാം.
Question 10.
ഗാർഹിക ഇന്ധനമായി ഹൈഡ്രജൻ ഉപയോഗിക്കാത്തത് എന്നു കൊണ്ടാണ്?
Answer:
ഹൈഡ്രജന് ജ്വലനനിരക്ക് വളരെ കൂടുതലും സ്ഫോടന സാധ്യത കൂടുതലുമാണ്. മാത്രമല്ല, സംഭരിച്ച് വയ്ക്കുവാൻ ബുദ്ധിമുട്ടുമാണ്.
Section – C
11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് മാത്രം ഉത്തരമെഴുതിയാൽ മതി. (3 സ്കോർ വീതം).
Question 11.
താഴെ കൊടുത്ത സ്രോതസുകളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ഊർജ്ജങ്ങളെ ഗ്രീൻ എനർജി, ബ്രൗൺ എനർജി എന്ന് പട്ടികപ്പെ ടുത്തുക.
സോളാർ സെല്ലുകൾ, അറ്റോമിക് റിയാക്ടറുകൾ, ഗ്ലൈഡൽ എനർജി, ഹൈഡ്രോ ഇലക്ട്രിക് പവർ, ഡീസൽ എൻജിനു കൾ, കാറ്റാടികൾ, തെർമൽ പവർ സ്റ്റേഷനുകൾ |
Answer:
ഗ്രീൻ എനർജി | ബ്രൗൺ എനർജി |
സോളാർ സെല്ലുകൾ ഗ്ലൈഡൽ എനർജി ഹൈഡ്രോ ഇലക്ട്രിക് പവർ കാറ്റാടികൾ | അറ്റോമിക് റിയാക്ടറുകൾ ഡീസൽ എൻജിനുകൾ തെർമൽ പവർസ്റ്റേഷനുകൾ |
Question 12.
ചിത്രം നിരീക്ഷിച്ച് ചുവടെ കൊടുത്തിരിക്കുന്നവയ്ക്ക് ഉത്തരം കണ്ടെത്തുക.
(a) ചിത്രത്തിൽ P, Q എന്നീ ഉപകരണങ്ങൾ ഏതെല്ലാമാണ്?
(b) സർക്കീട്ടിൽ AB എന്ന ചെമ്പകമ്പി മാറ്റി അതേ വണ്ണവും നീളവും ഉള്ള ഒരു നിക്രോം കമ്പി വെച്ചാൽ
(i) Q എന്ന ഉപകരണത്തിലെ റീഡിങ്ങിൽ എന്തു മാറ്റമു ണ്ടാകും? എന്തുകൊണ്ട്?
(ii) ചാലകത്തിലുണ്ടാകുന്ന താപത്തിന് എന്തു മാറ്റമു ണ്ടാകും? ജൂൾ നിയമത്തിന്റെ അടിസ്ഥാനത്തിൽ വിശദീ കരിക്കുക.
Answer:
(a) P – റിയോസ്റ്റാറ്റ്
Q – അമ്മീറ്റർ
(b) (i) നീഡിംഗ് കുറയും. പ്രതിരോധം കൂടുന്നതിനാൽ
(ii) നിക്രോം കമ്പിയ്ക്ക് പ്രതിരോധം കൂടുതലായതിനാൽ സർക്കീട്ടിൽ കറന്റിന്റെ അളവ് കുറയുന്നു.
H = I2Rt, എന്ന ജൂൾ നിയമ പ്രകാരം I യിൽ ഉണ്ടാകുന്ന കുറവുമൂലം നിക്രോം കമ്പിയിൽ താപം കുറയുന്നു.
Question 13.
റോഷൻ സ്കൂൾ ഗ്രൗണ്ടിൽ നിന്നുകൊണ്ട് പടിഞ്ഞാറ് ഭാഗത്തായി ഒരു മഴവില്ല് കണ്ടു.
(a) മഴവില്ല് ശ്വമായത് ഏത് സമയത്തായിരിക്കും?
(രാവിലെ, ഉച്ചക്ക്, വൈകുന്നേരം, സമയം കണക്കാക്കാ നാകില്ല)
(b) മഴവില്ല് കാണുന്ന സമയത്ത് അന്തരീക്ഷത്തിലെ ഒരു ജലകണികയിൽ സൂര്യകിരണത്തിന് പ്രകീർണ്ണനം നടക്കുന്ന വിധം ചിത്രീകരിക്കുക.
Answer:
(a) രാവിലെ.
(b)
Question 14.
ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്കു ഉത്തരമെഴുതുക.
(a) കോറിൽ കമ്പനം ചെയ്യുമ്പോൾ പേപ്പർകോണിനു ചുറ്റുമുള്ള വായുരൂപത്തിന് എന്ത് സംഭവിക്കുന്നു.
(b) ഏറ്റക്കുറച്ചിൽ ഇല്ലാത്ത വൈദ്യുതിയാണ് വോയ്സ് കോയിലിൽ എത്തുന്നതെങ്കിൽ കമ്പനം ഉണ്ടാകുമോ? എന്തുകൊണ്ട്?
(c) ഇതിന്റെ പ്രവർത്തനതത്ത്വം എന്താണ്?
(d) ഇതിൽ നടക്കുന്ന ഊർജമാറ്റം എഴുതുക?
Answer:
(a) ചുറ്റുമുള്ള വായുരൂപം കമ്പനം ചെയ്യുന്നു. തൽഫലമായി ശബ്ദം ഉണ്ടാകുന്നു.
(b) കമ്പനം ഉണ്ടാകുന്നില്ല. കാരണം ഫ്ളക്സ് വ്യതിയാനം സംഭ വിക്കുന്നില്ല.
(c) മോട്ടോർ തത്വം
(d) വൈദ്യുതോർജം ശബ്ദോർജമായി മാറുന്നു തുല്യം.
Question 15.
ഒരു സമതല ദർപ്പണം രൂപീകരിക്കുന്ന പ്രതിബിംബത്തിന്റെ സവിശേഷതകൾ ഏവ?
Answer:
- വസ്തുവിൽ നിന്നും ദർപ്പണത്തിലേക്കുള്ള അകലം പ്രതിബിംബത്തിൽ നിന്നും ദർപ്പണത്തിലേക്കുള്ള അകലത്തിനു തുല്യം.
- മിഥ്യയും നിവർന്നതുമാണ്.
- പ്രതിബിംബത്തിന്റെ വലുപ്പം വസ്തുവിന്റെതിനു തുല്യം.
Section – D
16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് മാത്രം ഉത്തരമെഴുതിയാൽ മതി. (4 സ്കോർ വീതം).
Question 16.
താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന ദർപ്പണം ഏതാണെന്ന് എഴുതുക. അതിനുപിന്നിലെ തത്വം എന്താണ്?
(a) സോളാർ ഫർണസ്
(b) സോളാർ കുക്കർ
(c) റിയർ വ്യൂ മീറ്റർ
(d) ഉയരം കൂടി ഒരു കെട്ടിടത്തിന്റെ പൂർണ്ണമായ പ്രതിബിംബം ലഭിക്കുന്നതിന്.
Answer:
(a) കോൺകേവ് ദർഷണം. അകലെയുള്ള രശ്മികളെ മുഖ്യഫോക്കസിൽ കേന്ദ്രീകരിപ്പിക്കുന്നു.
(b) കോൺകേവ് ദർഷണം. താപരശ്മികളെ ഒരു ബിന്ദുവിൽ കേന്ദ്ര കരിപ്പിക്കുന്നു.
(c) കോൺവെക്സ് ദർപ്പണം. മിഥ്യയും, നിവർന്നതും തലകീഴായതുമായ പ്രതിബിംബം രൂപീകരിക്കുന്നു. വീക്ഷണം വിസ്തൃതി കൂടുതലാണ്.
(d) കോൺവെക്സ് ദർപ്പണം, മിഥ്യയും, നിവർന്നതും തലകീഴായതുമായ പ്രതിബിംബം രൂപീകരിക്കുന്നു. വീക്ഷണം വിസ്തൃതി പരമാവധിയാണ്.
Question 17.
ചുവടെ കൊടുത്ത A, B എന്നീ സെർക്കട്ടുകൾ നിരീക്ഷിക്കുക.
(a) സർക്കീട്ട് A-യിൽ 40 W ബൾബിലൂടെയുള്ള കറന്റ് 0.6 A ആണെങ്കിൽ 100 W ബൾബിലൂടെയുള്ള കറന്റ് എത്രയായി രിക്കും?
(b) ഇവയിൽ ഏതു രീതിയിലുള്ള ക്രമീകരണമാണ് ഗാർഹിക വൈദ്യുതീകരണത്തിന് ഉചിതമായത്?
(c) ഈ സർക്കീട്ട് ഗാർഹിക വൈദ്യുതീകരണത്തിനുപയോഗി ക്കുന്നതുകൊണ്ടുള്ള മേന്മകളെന്തെല്ലാം?
Answer:
(a) 0.6 A
(b) സമാന്തര രീതി അല്ലെങ്കിൽ ചിത്രം (B)
(c)
- ഉപകരണങ്ങളെ സ്വിച്ച് ഉപയോഗിച്ച് യഥേഷ്ടം നിയന്ത്രി ക്കാൻ കഴിയുന്നു.
- രേഖപ്പെടുത്തിയ പവറിനനുസരിച്ച് ബൾബുകൾ പ്രകാ ശിക്കും.
- എല്ലാ ഉപകരണങ്ങൾക്കും ഒരേ വോൾട്ടത ലഭിക്കും.
- സഫലപ്രതിരോധം കുറവാണ്.
Question 18.
(a) 240V യിൽ പ്രവർത്തിപ്പിക്കാൻ തയ്യാറാക്കിയ ഒരു ബൾബിന്റെ പവർ 40W ആണ്. എങ്കിൽ ഫിലമെന്റിന്റെ പ്രതി രോധം കണക്കാക്കുക.
(b) ഫിലമെന്റായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾക്ക് ഉണ്ടായി രിക്കേണ്ട സവിശേഷതകൾ എന്തെല്ലാം?
Answer:
(a) V = 240 V
P = 40 w
R =?
P = \(\frac{V^2}{R}\)
R = \(\frac{V^2}{P}\)
= \(\frac{240 \times 240}{40}\)
= 1440 Ω
(b)
- ഉയർന്ന പ്രതിരോധം
- ഉയർന്ന ദ്രവണാങ്കം
- നേർത്ത കമ്പികളാക്കാൻ കഴിയണം
- ചുട്ടുപഴുത്ത് ധവളപ്രകാശം പുറത്തുവിടാനുള്ള കഴിവ് ഉണ്ടായിരിക്കണം.
Question 19.
ആകാശം നീല നിറത്തിൽ കാണപ്പെടുന്നത് വിസരണം മൂലമാ ണല്ലോ?
(a) വിസരണം എന്നതുകൊണ്ട് എന്താണർത്ഥമാക്കുന്നത്?
(b) ഈ പ്രതിഭാസവും ടിന്റൽ പ്രഭാവവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
(c) ഇൻഫ്രാ റെഡ് ഫോട്ടോഗ്രഫി ഉപയോഗിക്കുന്നതു കൊണ്ടുള്ള മേന്മ എന്ത്?
(d) പകൽ സമയം ചന്ദ്രനിൽ നിന്ന് നിരീക്ഷിച്ചാൽ ചന്ദ്രന്റെ ആകാശം ഏതു നിറത്തിലായിരിക്കും കാണപ്പെടുക.
Answer:
(a) പ്രകാശത്തിന്റെ ക്രമരഹിതവും ഭാഗികവുമായ പ്രതിപ തനമാണ് വിസരണം.
(b) ഒരു കൊളോയിഡൽ ദ്രവത്തിലൂടെയോ സസ്പെൻഷനി ലൂടെയോ പ്രകാശകിരണങ്ങൾ കടന്നുപോകുമ്പോൾ അവയ്ക്ക് സംഭവിക്കുന്ന വിസരണം മൂലം വളരെ ചെറിയ കണങ്ങൾ പ്രകാശിതമാകുന്നു. പ്രകാശത്തിന്റെ സഞ്ചാര പാത ദൃശ്യമാകുന്നു. ഈ പ്രതിഭാസമാണ് ടിന്റൽ പ്രഭാവം.
(c) വിദൂരവസ്തുക്കളുടെ വ്യക്തമായ ഫോട്ടോ എടുക്കു വാൻ കഴിയുന്നു.
(d) ഇരുണ്ട് കാണപ്പെടും.
Question 20.
ഒരു ട്രാൻസ്ഫോമറിന്റെ പ്രൈമറിയിൽ 20,000 ചുറ്റുകളും സെക്കന്ററിയിൽ 30,000 ചുറ്റുകളും ഉണ്ട് പ്രൈമറിയിൽ 1600 v AC വൈദ്യുതി നല്കിയാൽ.
(a) സെക്കന്ററിയിൽ ലഭിക്കുന്ന വോൾട്ടത എത്ര?
(b) സെക്കന്ററിയിൽ ചുറ്റുകളുടെ എണ്ണം കൂടിയപ്പോൾ സെക്കന്റ റിയിൽ വോൾട്ടത വർധിക്കാൻ കാരണമെന്ത്?
(c) ഈ ട്രാൻസ്ഫോമറിന്റെ സെക്കന്ററിയിൽനിന്ന് 500 W പവർ വിനിയോഗിക്കുന്നുവെങ്കിൽ പ്രൈമറിയിലെ പവർ എത്രയാ യിരിക്കും.
Answer:
(a) Np = 20000
Ns = 30000
Vp = 160 V
Vs = ?
\(\frac{V_S}{V_p}=\frac{N_s}{N_p}\)
Vs = \(\frac{V_p \times N_S}{N_p}\)
= \(\frac{160 \times 30000}{20000}\)
= 240 V
(b) ചുറ്റുകളുടെ എണ്ണം കൂടുമ്പോൾ പ്രേരിത emf കൂടുന്നു.
(c) 500 W