A Robot with a Virus Summary in Malayalam English Class 7

Students often refer to Kerala Syllabus 7th Standard English Textbook Activities Answers Pdf and A Robot with a Virus Summary in Malayalam English Medium before discussing the text in class.

Class 7 English A Robot with a Virus Summary

A Robot with a Virus Summary in English

It was a sunny morning. The sunlight was golden. It gave good colours to the housetops. The air was clean and refreshing. The sun rays peeped into Ricky’s room. Ricky was 11 years old. He was still in bed. He lived in a beautiful, modern house. It had everything one wants. Ricky was a careless boy. He threw things around. His mother had to collect things from different corners.

Ricky’s mother was a manager of a bank. She left in the morning for work. She asked Ricky to do some things – keep the school bag in the study room, put his clothes in the washing machine, wash his tiffin box and iron his T-shirt and trousers. But he always played.

Ricky did not help much in the work at home. But he was very happy when his parents bought the latest model of a butler robot. It started cooking, cleaning and ironing. The most important work it had was picking Ricky’s clothes from the floor. When Ricky went to sleep, his bedroom was very untidy. Things were thrown here and there. But when he got up next morning everything was clean and tidy. He was happy.

The robot had cleaned Ricky’s bed room so neatly that Ricky could not find his favourite T-shirt and football. He asked his mother about them. Even after searching for long, he could not get them. The same thing happened with his other things. He knew the robot was the one who created the problem.

A Robot with a Virus Summary in Malayalam English Class 7 1

Ricky made a plan to spy on the robot. He followed it around the house. Finally he caught it red- handed when it was taking one of his clothes. He followed the robot without making any sound. He saw the robot folding his T-shirt and keeping it on a pile of clothes in the store room. He ran to his parents. He told his father that the robot is faulty and it should be sent away. His father was an expert on robotics. He said he was happy with the robot. Ricky wanted the robot to be sent away. There was a big argument between him and his father.

His father said the robot was doing a wonderful job. But Ricky said it was doing more harm than good. His father said Ricky did not know how a robot works. Ricky said this robot was not properly programmed. He kept complaining about the robot.

One day as the robot was passing nearby, it heard the boy’s complaints. The robot came back with a pair of Ricky’s shoes and some of his clothes. The robot said it was sorry that it was bothering him.

Ricky called the robot a thief, saying that it has been hiding his things for weeks. The robot said when it saw things scattered all over it thought he did not need them. It is programmed to collect all the unwanted things. At night it sends them to places where other humans can use them. It is a maximum efficiency machine. Wasn’t Ricky aware of it?

Ricky was ashamed. All his life he had treated things as if they were useless. He cared for nothing. There were many people who would be glad to have Ricky’s things. They would have taken good care of them. He realised that the robot was not mis-programmed. It had been programmed well.

Since then Ricky decided to become a “Maximum Efficient Boy”. He took proper care of his things. He made sure he did not have more than what was necessary. He learned a lesson from the robot. He used his pocket money to help people to buy the things they need.

A Robot with a Virus Summary in Malayalam English Class 7 2

A Robot with a Virus Summary in Malayalam English Class 7

A Robot with a Virus Summary in Malayalam

നല്ല തെളിച്ചമുള്ള ഒരു ദിവസമായിരുന്നു അന്ന്. സ്വർണ്ണനിറത്തിലുള്ള സൂര്യപ്രകാശം. വീടുകളുടെ മുക ളിൽ ഈ പ്രകാശം നല്ല നിറം പകർത്തി. വായു നല്ല വൃത്തിയുള്ളതും ഉന്മേഷം ഉളവാക്കുന്നതുമായിരുന്നു. സൂര്യരശ്മികൾ റിക്കിയുടെ മുറിയിലേക്ക് ഒളിഞ്ഞു നോക്കി. റിക്കിക്ക് 11 വയസ്സാണ്. അവൻ ഇപ്പോഴും കിട ക്കുകയാണ്. അവന്റെ വീട് വളരെ സുന്ദരമായതും ഏറ്റവും ആധുനിക തരത്തിലുള്ള തു മാ യി രു ന്നു. അതിൽ എല്ലാത്തരം ഉപകരണങ്ങളും ഉണ്ടായിരുന്നു. റിക്കി വളരെ അശ്രദ്ധയുള്ള ഒരു കുട്ടിയാണ്. അവൻ സാധനങ്ങൾ അവിടേയും ഇവിടേയും വലിച്ചെറിയും. പല മൂലകളിൽ നിന്നും അവന്റെ അമ്മക്ക് എല്ലാം ശേഖ രിക്കണമായിരുന്നു.

റിക്കിയുടെ അമ്മ ഒരു ബാങ്ക് മാനേജരാണ്. അവർക്ക് കാലത്തേതന്നെ ജോലിക്കുപോകണം. പോകുന്ന തിനു മുൻപ് അവർ റിക്കിയോട് ചില കാര്യങ്ങൾ ചെയ്യാൻ പറയും – സ്കൂൾ ബാഗ് സ്റ്റഡി റൂമിൽ വക്കു ക, മുഷിഞ്ഞ തുണികൾ വാഷിംഗ് മെഷീനിൽ ഇടുക, ചോറ്റുപാത്രം കഴുകുക, റ്റീ ഷർട്ടും പാന്റസു മൊക്കെ ഇസ്തിരിയിടുക മുതലായവ. പക്ഷേ അവൻ എപ്പോഴും വിവിധ കളികളിൽ മുഴുകുമായിരുന്നു.

റിക്കി വീട്ടുജോലികളിൽ സഹായിച്ചിരുന്നില്ല. പക്ഷേ അവന്റെ മാതാപിതാക്കൾ അത്യാധുനികമായ ഒരു ബട്ട്ലർ റോബൊട്ട് വീട്ടിലേക്കായി വാങ്ങിയപ്പോൾ അവന് വലിയ സന്തോഷമായി. റോബോട്ട് ഭക്ഷണം പാകം ചെയ്യാനും വീട് വൃത്തിയാക്കാനും, തുണികൾ ഇസ്തിരിയിടാനും തുടങ്ങി. അതിന്റെ ഏറ്റവും പ്രധാന ജോലി റിക്കി അവിടേയും ഇവിടേയും എറിയുന്ന തുണികൾ പെറുക്കിയെടുക്കുക എന്നതായിരുന്നു. റിക്കി ഉറങ്ങാൻ പോയപ്പോൾ അവന്റെ കിടപ്പുമുറി ആകെ അലങ്കോലമായിട്ടാണ് കിടന്നിരുന്നത്. നങ്ങൾ അവിടേയും ഇവിടേയും ആയി കിടക്കുകയായിരുന്നു. പക്ഷേ പിറ്റേ ദിവസം രാവിലെ അവൻ എഴുന്നേറ്റപ്പോൾ കണ്ടത് എല്ലാം വളരെ ഭംഗിയായി അതാതു സ്ഥാനത്ത് അടുക്കി വച്ചതായിട്ടാണ്. അവന്
വലിയ സാധ സന്തോഷമായി.

A Robot with a Virus Summary in Malayalam English Class 7 3

റോബൊട്ട് റിക്കിയുടെ മുറി ഏറ്റവും നന്നായി വൃത്തി യാക്കി. പക്ഷേ അതുകൊണ്ട് അവന്റെ റ്റീ-ഷർട്ടും ഫുട്ബോളും അവിടെ കാണാനില്ല. അത് എവിടെ യെന്നു ചോദിച്ച് അവൻ അമ്മയെ വളരെ ശല്യം ചെയ്തു. വളരെയധികം നേരം അവിടേയും ഇവി ടേയുമൊക്കെ അന്വേഷിച്ചെങ്കിലും അവന് അവ യൊന്നും കിട്ടിയില്ല. അതുതന്നെയായിരുന്നു അവന്റെ മറ്റു സധാനങ്ങളുടേയും അവസ്ഥ.. അവനു മനസ്സി ലായി റോബൊട്ടാണ് ഈ പ്രശ്നത്തിനു കാരണക്കാ രൻ എന്ന്.

റോബൊട്ടിനെ രഹസ്യമായി നിരീക്ഷിക്കാൻ റിക്കി തീരുമാനിച്ചു. അവൻ അതിന്റെ പുറകേ പോയി. അവ സാനം അവന്റെ ഒരു തുണി റോബോട്ട് എടുത്തപ്പോൾ അവൻ റോബോട്ടിനെ കയ്യോടെ പിടിച്ചു. റിക്കി റോബോട്ടിന്റെ പുറകെ ശബ്ദമൊന്നും ഉണ്ടാക്കാതെ നടക്കുകയായിരുന്നു. അപ്പോൾ അവൻ കണ്ടു റോബൊട്ട് തന്റെ T-ഷർട്ട് മടക്കി അത് സ്റ്റോർ റൂമിൽ ഒരു കൂട്ടം തുണികളുടെ കൂട്ടത്തിൽ വക്കുന്നത്. റിക്കി മാതാപിതാക്കളുടെ അടുത്തേക്കോടി. അവൻ അവന്റെ പിതാവിനോടു പറഞ്ഞു റോബോട്ട് ശരിയല്ലെന്നും അതിനെ അവിടെ നിന്നും പറഞ്ഞയക്കണമെന്നും. റിക്കിയുടെ പിതാവ് ഒരു റോബോട്ടിക്ക് വിദഗ്ധനായി രുന്നു. അദ്ദേഹം പറഞ്ഞു റോബോട്ട് ശരിയായാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന്. പക്ഷേ റിക്കിക്ക് അതിനെ മാറ്റണം. അവൻ വാശിയിലാണ്. അവനും അവന്റെ പിതാവുമായി നല്ല ഒരു തർക്കമുണ്ടായി.

റിക്കിയുടെ പിതാവു പറഞ്ഞു റോബോട്ട് ഏറ്റവും നന്നായിട്ടാണ് അതിന്റെ ജോലികൾ ചെയ്യുന്നതെന്ന്. പക്ഷേ റിക്കിയുടെ അഭിപ്രായത്തിൽ ഗുണത്തേക്കാൾ കൂടുതൽ ദോഷമാണ് അതുചെയ്യുന്നത്. അപ്പോൾ പിതാവു പറഞ്ഞു റിക്കിക്ക് റോബോട്ടിന്റെ പ്രവർത്ത നത്തെപ്പറ്റി ഒന്നും അറിയില്ലെന്ന്. റിക്കി പറഞ്ഞു റോബൊട്ടിനെ ശരിയായി പ്രോഗ്രാം ചെയ്തിട്ടില്ല എന്ന്. അവൻ റോബൊട്ടിനെപറ്റി പരാതിപ്പെട്ടുകൊണ്ടേയിരു

ഒരിക്കൽ റോബൊട്ട് അവിടെ കൂടി പോകുമ്പോൾ റിക്കിയുടെ പരാതികൾ കേൾക്കാൻ ഇടയായി. റോബോട്ട് പോയി റിക്കിയുടെ ഷൂസും കുറച്ചു തുണികളും എടുത്തുകൊണ്ടു വന്നു. റോബോട്ട് അവനോട് ക്ഷമ ചോദിച്ചു. അവനെ ഉപദ്രവിച്ചതിന്. റിക്കി റോബോട്ടിനെ കള്ളൻ എന്നു വിളിച്ചു. അവന്റെ സാധനങ്ങൾ അത് ഒളിപ്പിച്ചു വക്കുകയായിരുന്നല്ലോ, അതും ആഴ്ച്ചകളോളം. അപ്പോൾ റോബോട്ട് പറഞ്ഞു. സാധന ങ്ങൾ അവിടേയും ഇവിടേയും എറിഞ്ഞിട്ടിരുന്നതുകൊണ്ട് അതു വിചാരിച്ചു റിക്കിക്ക് ഇതൊന്നും ആവ ശ്യമില്ലാത്തതാണെന്ന്. എല്ലാ അനാവശ്യ സാധനങ്ങളും ശേഖരിക്കാനായിട്ടാണ് അതിനെ പ്രോഗ്രാം ചെയ്തി രിക്കുന്നത്. അങ്ങനെ ശേഖരിക്കുന്ന സാധനങ്ങൾ രാത്രിയിൽ അത് മറ്റു സ്ഥലങ്ങളിലേക്ക് അയക്കും. അവിടെ മറ്റു മനുഷ്യർക്ക് അതുപയോഗിക്കാമല്ലോ. അത് ഒരു മാക്സിമം എഫിഷ്യൻസി (പരമാവധി കഴി വുള്ള ഒരു മെഷീനാണ്. റിക്കിക്ക് അത് അറിയാൻ പാടില്ലായിരുന്നോ?

റിക്കിക്ക് നാണം തോന്നി. അവന്റെ ജീവിത കാലം മുഴുവനും സാധനങ്ങൾക്ക് യാതൊരു വിലയുമില്ല എന്നതരത്തിലാണ് അവൻ അവയെ കണ്ടിരുന്നത്. അവന് ഒന്നിനെപ്പറ്റിയും ഒരു ശ്രദ്ധയില്ലായിരുന്നു. റിക്കിയുടെ സാധനങ്ങൾ കിട്ടിയാൽ കൊള്ളാം എന്നാഗ്രഹിക്കുന്ന അനേകർ ഈ ലോകത്തിലുണ്ട്. അവർ ആ സാധനങ്ങളെ പൊന്നുപോലെ നോക്കും. ഇപ്പോൾ അവനു മനസ്സിലായി റോബൊട്ടിന്റെ പ്രോഗ്രാ മിംഗ് ശരിയല്ലെന്നുള്ള അവന്റെ ധാരണ തെറ്റാ ണെന്നും അത് ഏറ്റവും നന്നായിട്ടാണ് പ്രവർത്തിച്ചി രുന്നതെന്നും.

അന്നുമുതൽ റിക്കി തീരുമാനിച്ചു താനും ഒരു മാക്സിമം എഫിഷ്യന്റ് ബോയ് ആകുമെന്ന്. അവൻ അവന്റെ സാധനങ്ങളെ ശരിക്കു സൂക്ഷിക്കാൻ തുടങ്ങി. ആവശ്യത്തിൽ കൂടുതൽ സാധനങ്ങൾ തനിക്കില്ല എന്ന് അവൻ ഉറപ്പു വരുത്തി. റോബോട്ടിൽ നിന്നും അവൻ വലിയ പാഠം പഠിച്ചു. അവന്റെ പോക്കറ്റ് മണി അവൻ മറ്റുള്ളവർക്ക് അവർക്കു വേണ്ട സാധനങ്ങൾ വാങ്ങാനായി കൊടുക്കൻ തുടങ്ങി.

A Robot with a Virus Summary in Malayalam English Class 7 4

A Robot with a Virus About the Author

Pedro Pablo Sacristan was born in Madrid, Spain. He has a Master’s degree in Management. He has written many short stories for children. Some of his famous stories are “Red Moon”, “Black and White”, “The Lazy Little Bird”, “The Mocking Tiger” and “The Tree and the Vegetables.”

പെദ്രോ പാബ്ലോ സാക്രിസ്റ്റൻ സ്പെയിനിലെ മാഡ്രിഡിൽ ആണ് ജനിച്ചത്. മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം അദ്ദേഹത്തിനുണ്ട്. കുട്ടികൾക്കു വേണ്ടി അദ്ദേഹം ധാരാളം കഥകൾ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില പേരുകേട്ട കഥകളാണ് “റെഡ് മൂൺ”, “ബ്ലാക്ക് ആന്റ് വൈറ്റ് ” “ദ് ലെയ്സി ലിറ്റിൽ ബേഡ് “, “ദ് മോക്കിംഗ് റ്റൈഗർ”, ” ദ് ട്രീ ആന്റ് ദ് വെജിറ്റബിൾസ് ” എന്നിവ.

A Robot with a Virus Summary in Malayalam English Class 7

A Robot with a Virus Word Meanings

  • vibrant – energetic, bright, ചുറുചുറുക്കള്ള colours, നിറങ്ങൾ
  • hues – colours, നിറങ്ങൾ
  • crisp – firm and crunchy, മുറുക്കമുള്ളത്
  • refreshing – healthy, ഉന്മേഷം തരുന്ന
  • sunbeams – sunrays, സൂര്യരശ്മികൾ
  • peeped – looked secretly, ഒളിഞ്ഞുനോക്കി
  • futuristic – modern, advanced , ഏറ്റവും നൂതനമായ
  • slovenly – careless, untidy, അശ്രദ്ധയുള്ള, വൃത്തിയില്ലാത്ത
  • belongings – possessions, ഒരാളുടെ വസ്തുക്കൾ
  • tiffin box – lunch box, ചോറ്റുപാത്രം
  • excited – happy, സന്തോഷിച്ചു
  • butler – the chief servant, പ്രധാന വീട്ടുജോലിക്കാരൻ
  • arrived – came , വന്നു
  • disastrous – very bad, വളരെ മോശമായ
  • state – clean, വൃത്തിയുള്ള
  • tidy – condition, അവസ്ഥ
  • pestered – troubled, ഉപദ്രവിച്ചു, ശല്യം ചെ
  • cast – threw, എറിഞ്ഞു
  • suspicious – doubtful, സംശയിക്കുന്ന
  • gleaming – shining, പ്രകാശിക്കുന്ന, തിളങ്ങുന്ന
  • handiwork – something one has done, ഒരാൾ ചെയ്ത കാര്യം
  • hatched – made , ഉണ്ടാക്കി
  • caught red – handed – caught in the action, കയ്യോടെ പിടികൂടുക
  • pile – a collection, heap, കൂട്ടം
  • filched – stole , മോഷ്ടിച്ചു
  • absolutely – completely, തീർത്തും, മുഴുവനായും
  • robotics – a branch of engineering involves the design, making and operation of robots, റോബോട്ടുകളുടെ നിർമ്മാണം പ്രവർത്തനം മുതലായവയെപ്പറ്റിയുള്ള പഠനം
  • delighted – pleased, happy, വളരെ സന്തോഷമായി
  • obstinate – stubborn, നിർബന്ധബുദ്ധിയുള്ള
  • device – instrument, tool, ഉപകരണം
  • outweighed – was heavier, was more important, കൂടുതൽ പ്രാധാന്യമുള്ള
  • whirring – making a low, continuous sound, നിരന്തമായി മൂളുന്നപോലെയുള്ള ശബ്ദമുണ്ടാക്കുക.
  • bothering – troubling, പ്രയാസപ്പെടുത്തുക
  • nicking – stealing, മോഷ്ടിക്കുക
  • stuff – things, വസ്തുക്കൾ
  • scattered – thrown her and there, അവിടെയും ഇവിടേയും ഇടുക
  • rather – saying it in another way, മറ്റൊരുവിധത്തിൽ

Leave a Comment