അല്പമല്ല ഭുജിക്കുന്നു Notes Alpamalla Bhujikkunnu Question Answer Class 9 Adisthana Padavali Chapter 7

Practicing with Malayalam Adisthana Padavali Class 9 Notes Pdf and Class 9 Malayalam അല്പമല്ല ഭുജിക്കുന്നു Alpamalla Bhujikkunnu Notes Question and Answer improves language skills.

Alpamalla Bhujikkunnu Notes Question Answer Class 9 Malayalam Adisthana Padavali Chapter 7

9th Class Malayalam Adisthana Padavali Unit 3 Chapter 7 Notes Question Answer Alpamalla Bhujikkunnu

Class 9 Malayalam Alpamalla Bhujikkunnu Notes Questions and Answers

Question 1.
“ചെറുതുമ്പപ്പൂവിനൊക്കും,
വെളുത്തുപ്പും വിളമ്പുന്നു”
ഈ കാവ്യപ്രയോഗത്തിന്റെ ഭംഗി കണ്ടെത്തിയെഴുതുക.?
Answer:
അസാമാന്യമായ ഭാഷാ നൈപുണ്യം കൊണ്ട് അനുഗ്രഹീതനായ കവിയാണ് കുഞ്ചൻനമ്പ്യാർ. തന്റെ വാക്കുകളിൽ കടന്നു വരുന്ന വർണ്ണനകളും അലങ്കാര പ്രയോഗങ്ങളും എല്ലാക്കാലത്തും വായനക്കാരനെ ഞെട്ടിക്കുന്ന തരത്തിലുള്ളതാണ്. പദ സംയോഗങ്ങളുടെ ഉള്ളിൽ കടന്ന് എത്രമാത്രം ആഴത്തിൽ അവയെ മനോഹരമാക്കാൻ കഴിയുമോ അത്രയും മനോഹരമായ ഉപമകൾ കൊണ്ട് നമ്പ്യാർ വാക്കുകൾക്ക് പുനർഭാവം നൽകും. നമ്പ്യാരുടെ കൃതികളിൽ നിറയുന്ന വാങ്മയ രൂപങ്ങളുടെ മനോഹാരിത വാക്കുകൾ കൊണ്ട് വർണിക്കുക അസാധ്യമാണ് എന്ന് തോന്നും. ചെറിയ തുമ്പപ്പൂ പോലത്തെ ചോറിനോടൊപ്പം വെളുത്ത ഉപ്പും വിളമ്പുന്നു എന്ന് മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് കവി. വാക്കുകൾ തമ്മിലുള്ള ചേർച്ചയ്ക്കു വേണ്ടി കവി ഉപയോഗിക്കുന്ന ആദ്യാക്ഷര പ്രാസവും ഉപമയും വളരെ മനോഹരമായ വാങ്മയചിത്രങ്ങൾ വായനക്കാരന് സംഭാവന ചെയ്യുന്നു.

Question 2.
ഭക്ഷണപ്രിയന്മാരുടെ കൊതിയും ധ്യതിയും പാഠഭാഗത്ത് ചിത്രീകരിച്ചിരിക്കുന്നത് എങ്ങനെ? സന്ദർഭങ്ങൾ കണ്ടെത്തുക.
Answer:
പപ്പടം പപ്പടമെന്നും
പഴമെന്നും ഗുളമെന്നും പച്ചടി പച്ചടിയെന്നും പരിപ്പെന്നുമൊരുഘോഷം
സദ്യയുണ്ണുന്നതിന്റെയും തീരുന്നതിന്റെയും തിരക്കിൽ ആളുകൾ വീണ്ടും വീണ്ടും ആവേശത്തോടെ വിഭവങ്ങൾ വേണം എന്ന് വിളിച്ചു പറയുന്ന തിരക്കാണ് കവിതയിൽ ആവിഷ്ക്കരിക്കുന്നത്

അല്പമല്ല ഭുജിക്കുന്നു Notes Alpamalla Bhujikkunnu Question Answer Class 9 Adisthana Padavali Chapter 7

Question 3.
വേപ്പില, കട്ടി വേഷിലക്കട്ടി
തുമ്പ, പു തുമ്പപ്പൂ,
മുകളിൽ നൽകിയിരിക്കുന്ന പട്ടികയിലെ വാക്കുകൾ ചേർത്തെഴുതിയപ്പോൾ വന്ന മാറ്റം എന്താണെന്ന് ചർച്ചചെയ്യുക. ഇത്തരം കൂടുതൽ പദങ്ങൾ കണ്ടെത്തി വിശകലനം ചെയ്യുക.?
Answer:
രണ്ടു പദങ്ങൾ തമ്മിൽ കൂട്ടിച്ചേർത്തു കവിതയ്ക്കനുയോജ്യമാം വിധം അർത്ഥങ്ങൾ വരുന്ന പദങ്ങളായി മാറ്റുകയാണ് ചെയ്യുന്നത്, വേപ്പില, കട്ടി തുടങ്ങിയ രണ്ടു പദങ്ങൾ തമ്മിൽ ചേർന്നപ്പോൾ വേപ്പിലക്കട്ടി എന്ന ഒരു പുതിയ പദമാകുകയും അർത്ഥത്തിൽ മാറ്റം വരുകയും ചെയ്യുന്നു’

  • ഇഞ്ചിമാങ്ങ
  • നാരങ്ങാക്കറി
  • കരിമ്പിൻ നീർ
  • വറുത്തുപ്പേരി
  • ശർക്കരോപ്പേരി

Question 4.
“അത്താഴം അരവയറ്”
“അന്നവിചാരം മുന്നവിചാരം
പിന്നെ വിചാരം കാര്യവിചാരം”
ഇതുപോലുള്ള ഭക്ഷണം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ ശേഖരിച്ച് ഡിജിറ്റൽ പഴഞ്ചൊൽ പതിപ്പ് തയ്യാറാക്കുക.
കണ്ടെത്തിയ പഴഞ്ചൊല്ലുകൾ ജീവിതാനുഭവങ്ങളുമായി യോജിക്കുന്നുണ്ടോയെന്ന്പ രിശോധിക്കുക.?
Answer:

  • കാണം വിറ്റും ഓണം ഉണ്ണണം
  • സമ്പത്തുകാലത്തു തൈപത്തു വെച്ചാൽ ആപത്തു കാലത്തു കായ് പത്തു തിന്നാം
  • തേങ്ങാ പത്തരച്ചാലും താളല്ലേ കറി
  • നിലമറിഞ്ഞു വിത്ത് വിതയ്ക്കണം
  • പതിരില്ലാതെ കതിരില്ല
  • അഴകുള്ള ചക്കയിൽ ചുളയില്ല
  • വിത്തിനൊത്തവിള
  • ഞാറുറച്ചാൽ ചോറുറയ്ക്കും
  • വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

പഴംചൊല്ലുകൾ എല്ലാം തന്നെ പഴയകാല ജീവിതത്തോട് സമാനമായതാണ്. പണ്ടത്തെ മനുഷ്യരുടെ ജീവിതാനുഭവങ്ങളോട് കൂട്ടിച്ചേർത്താണ് ഓരോ ചൊല്ലുകളും വരുന്നത്.

Question 5.
“ അല്പമല്ല ഭുജിക്കുന്നു
കഴുത്തോളം പൂർണ്ണമായി-
ട്ടപ്പുറത്തു കവിഞ്ഞാലും
തൃപ്തിയില്ല ചിലർക്കെല്ലാം”
ഫലിതം, സാമൂഹികവിമർശനം തുടങ്ങിയവ തുള്ളൽ കൃതികളുടെ പ്രധാന സവിശേഷതകളാണ്. കുഞ്ചൻനമ്പ്യാരുടെ മറ്റു കാവ്യഭാഗങ്ങളിൽനിന്നുകൂടി സന്ദർഭങ്ങൾ കണ്ടെത്തി സാമൂഹികവിമർശനം തുള്ളൽക്കവിതകളിൽ’ എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
കൈരളിയുടെ പൊട്ടിച്ചിരിയാണ് തുള്ളൽ കവിതകൾ. തുള്ളൽ മൂന്ന് വിധമുണ്ട്, കേരളത്തിലെ ചില ആദിമ നിവാസികളുടെ ജാതിനാമം സൂചിപ്പിച്ചുകൊണ്ടാണ് നമ്പ്യാർ തുള്ളലുകൾക്കു നാമകരണം ചെയ്തിരിക്കുന്നത് എന്ന് എ. ഡി. ഹരിശർമ അഭിപ്രായപ്പെടുന്നുണ്ട്. ഇതുതന്നെ അന്ന് നിലനിന്നിരുന്ന സവർണ മേധവിത്വത്തിനോടുള്ള കവിയുടെ എതിർപ്പാണ് എന്നും സമൂഹത്തോടും മനുഷ്യനോടും നമ്പ്യാർ പുലർത്തുന്ന പ്രതിപത്തിയും ഇതിൽ നിന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും. സാധാരണക്കാരന്റെ പക്ഷത്ത് നിന്ന് കവിയാണ് കുഞ്ചൻ നമ്പ്യാർ, സാദാരണക്കാർക്കു മനസിലാകുന്ന ഭാഷയിൽ അവർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു കലാരൂപമാക്കി അദ്ദേഹം തുള്ളലിനെ മാറ്റിയത് തന്നെ തന്റെ വിമർശനങ്ങളെ രേഖപ്പെടുത്തുന്നതിനാണ്.

മാത്രമല്ല കേരളീയ തനിമയാണ് നമ്പ്യാർ കവിതകളുടെ മുഖ മുദ്ര. തന്റെ കാലത്തെ ജനങ്ങളെ മാതൃകയാക്കിയാണ് നമ്പ്യാർ എല്ലാ സൃഷ്ടികളും നടത്തുന്നത്. ജാതിവ്യവസ്ഥ, നാട്ടറിവ്, മൂല്യബോധം, മാനവികത തുടങ്ങി നിരവധി ഘടകങ്ങൾ നമ്പ്യാർ കവിതകളുടെ പ്രത്യേകതയാണ്. സമൂഹത്തിൽ സാധാരണക്കാർക്ക് ആഹാരം പോലും കഴിക്കാൻ ഇല്ലാത്ത കാലത്തുപോലും മൂക്കുമുട്ടെ തിന്നും കുടിച്ചും, എത്ര തന്നെ തിന്നാലും മതിവരാത്തവരായും നിൽക്കുന്ന ആൾക്കാരോടുള്ള നമ്പ്യാരുടെ വിമർശനമാണ് ഈ കൃതി പ്രദർശിപ്പിക്കുന്നത്.

Question 6.
ചുറ്റുമുള്ള വിഷയങ്ങളെ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ച രീതി ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ഇതുപോലെ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെടുത്തി ട്രോൾ, കാർട്ടൂൺ, റീൽസ് എന്നിവ തയ്യാറാക്കുക.?
Answer:
സമകാലിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന വിഷയങ്ങൾ കണ്ടെത്തി കാർട്ടൂൺ, റീൽസ് എന്നിവ ചെയ്യുക. അനുയോജ്യമായ ചില വിഷയങ്ങൾ താഴെ നൽകുന്നു

  • കുടിവെള്ള പ്രശ്നം
  • റോഡിലെ കുഴി
  • ഭരണപരമായ തെറ്റായ ഇടപെടൽ

അല്പമല്ല ഭുജിക്കുന്നു Notes Alpamalla Bhujikkunnu Question Answer Class 9 Adisthana Padavali Chapter 7

Question 7.
ക്ലാസിൽ തുള്ളൽ ഭാഗത്തിന്റെ അവതരണം സംഘടിപ്പിക്കുക. ?
Answer:
കുട്ടികൾ കൂട്ടുചേർന്നു തുള്ളൽ മാതൃകകൾ യൂട്യൂബിലോ മറ്റു സാമൂഹിക മധ്യമങ്ങളിലോ കാണുക. അതിനു ശേഷം തുള്ളൽ മാതൃക നോക്കി പാട്ടുപാടി ചമയങ്ങൾ ചേർത്തു അവതരിപ്പിക്കുക

Question 8.
അയല പൊരിച്ചതുണ്ട്
കരിമീൻ വറുത്തതുണ്ട്
കുടംപുളിയിട്ടു വച്ച
നല്ല ചെമ്മീൻകറിയുണ്ട്
(സിനിമ : വേനലിൽ ഒരു മഴ ശ്രീകുമാരൻ തമ്പി)

ചെമ്പാവ് പുന്നെല്ലിൻ ചോറോ
നിന്റെ മുത്താരം മിന്നുന്ന മുല്ലപ്പൂച്ചിരിയോ
(തനതിന്ത)
മുളകരച്ചൊരുക്കിയ പരൽമീനിൻ കറി
കുട്ടീട്ടെരിവ്കൊണ്ടിടം കണ്ണ് തുടിച്ചവനേ…
സിനിമ : സാൾട്ട് ആൻഡ് പെപ്പർ (റഫീക്ക് അഹമ്മദ്)
കേരളത്തിന്റെ ഭക്ഷണവൈവിധ്യത്തെക്കുറിച്ച് ഈ ചലച്ചിത്രഗാനങ്ങൾ നൽകുന്ന സൂചനകൾ എന്തെല്ലാം? കണ്ടെത്തുക. ?
Answer:
കേരളത്തിന്റെ ഭക്ഷണ വൈവിധ്യത്തെക്കുറിച്ചുള്ള ധാരാളം സിനിമകളും കൃതികളും പാട്ടുകളും ഒക്കെ നമുക്ക് പരിചയമുണ്ട്. അത്രമേൽ മനോഹരമായതും ഇമ്പമുള്ളതുമാണ് കേരളീയരുടെ രുചിക്കൂട്ടുകൾ. എത്രതന്നെ കാലം പുരോഗമിച്ചാലും പഴമയുടെ രുചിക്കൂട്ടുകൾ തേടി യാത്രകൾ തുടർന്ന് കൊണ്ടേയിരിക്കും. എന്തുകൊണ്ടെന്നാൽ അത്രമേൽ രുചികരവും ഗുണകരവു മായിരുന്ന ഭക്ഷണ പാരമ്പര്യമാണ് നമുക്കുള്ളത്. കേരളത്തിലെ നാടൻ വിഭവങ്ങൾ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയ്ക്കും എന്നത് എല്ലാ മലയാളികൾക്കും അറിയാം. പപ്പടവും പരിപ്പും, പ്രഥമനും പോലെ തന്നെ നാവിനെയും മനസ്സിനെയും ഒരുപോലെ രസച്ചാറിൽ ആറാടിക്കുന്നതാണ് നമ്മുടെ നാടൻ മത്സ്യ മാംസ വിഭവങ്ങൾ. നമ്മുടെ നാടൻ വിഭവങ്ങളെല്ലാം തന്നെ മനോഹരമായ കൂട്ടുകൾ ചേർന്നതാണ്. കൂട്ടുകൾ ഓരോരുത്തരും, ഓരോ നാടും ചേർക്കുന്നതും വ്യത്യസ്തവുമാണ് ഈ രുചിക്കൂട്ടുകൾ ചേർന്നാണ് നാവിൽ രസമുകുളങ്ങളെ ത്രസിപ്പിക്കുന്നത്.

ഇവിടെ കുടംപുളി ഇട്ടുവെച്ച ചെമ്മീൻ കറിയും വറുത്തതും പൊരിച്ചതുമായ മീനും എല്ലാം രുചിക്കൂട്ടുകളുടെ വൈവിധ്യങ്ങളെ ആണ് കാണിക്കുന്നത്. നാട്ടിലെ പുഴയിൽ നിന്ന് പിടിക്കുന്ന നല്ല പച്ച പരൽ മീനിൽ മുളക് അരച്ചുവെച്ച കറി കൂട്ടുമ്പോൾ ഉള്ള അനുഭൂതിയാണ് സാൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിലെ അവതരിപ്പിക്കുന്നത്, പരൽമീൻ കറി ആസ്വദിച്ചു കഴിച്ച ഒരാളുടെ അനുഭവ സാക്ഷ്യമാണ് ഈ പാട്ട്. പാട്ടുകേട്ട് പരൽ മീൻ കറി കഴിക്കാൻ കൊതി തോന്നിപ്പോവുകയും ചെയ്യും. അത്രമേൽ ഇമ്പത്തിലാണ് ഈ വരികൾ അവതരിപ്പിച്ചിരിക്കുന്നത്.

Question 9.
ഭക്ഷണവുമായി ബന്ധപ്പെട്ട കൂടുതൽ സിനിമാഗാനങ്ങളും നാടൻപാട്ടുകളും കണ്ടെത്തി ക്ലാസിൽ അവതരിപ്പിക്കുക?
Answer:
തൂശനില മുറിച്ചു വെച്ചു.
തുമ്പപ്പൂ ചോറ് വിളമ്പി
ആശിച്ച കറിയെല്ലാം നിരത്തി വെച്ചു..
ഭക്ഷണവുമായി ബന്ധപ്പെട്ട മറ്റു പാട്ടുകൾ കണ്ടെത്തിയവതരിപ്പിക്കുമല്ലോ

Question 10.
മലയാളികളുടെ മാറുന്ന ഭക്ഷണ സംസ്ക്കാരം എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുറിപ്പ് തയ്യാറാക്കുക?
Answer:
മലയാളികളുടെ രുചി വൈവിധ്യങ്ങൾ എത്ര പറഞ്ഞാലും പങ്കു വച്ചാലും തീരാത്തത്രയുണ്ടല്ലോ. കാലം എത്ര പുരോഗമിച്ചാലും നമ്മുടേത് മാത്രമായ രുചികൾ നാം ഇന്നും പിന്തുടരുന്നുണ്ട്. പാരമ്പര്യമായ രുചി സങ്കൽപ്പങ്ങൾക്കു പ്രാദേശിക ദേശഭേദങ്ങൾ ഉണ്ട് എങ്കിലും മലയാളികൾക്ക് പൊതുവായ ചില ഭക്ഷണ ശീലങ്ങൾ ഉണ്ട്. കാലത്തിനും ദേശത്തിനും പിന്തുടർന്ന് വരുന്ന ആചാരങ്ങൾക്കമൊക്കെ അധീതമായി മലയാളികളുടെ പൊതുവായ രുചി വൈവിധ്യങ്ങൾക്കു ലോകസാഹിത്യത്തിൽ പോലും സ്ഥാനം ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര ഗാനങ്ങളായും, കഥയായും, സിനിമയായും മലയാളികളുടെ രുചിഭേദങ്ങൾ പല ഇടങ്ങളിൽ അടയാളപ്പെട്ടിട്ടുണ്ട്. വളരെ ആരോഗ്യപരമായ ഭക്ഷണ രീതികളാണ് ഒരു കാലമത്രയും മലയാളികൾ തുടർന്ന് പോന്നത്. ആട്ടിയ വെളിച്ചെണ്ണയും, സ്വന്തം കൃഷിയിടത്തിലെ പച്ചക്കറികളും പഴങ്ങളുമൊക്കെ ചേർന്ന് ശരീരത്തിന് ദോഷമില്ലാത്ത ഒരു ഭക്ഷണ പാരമ്പര്യമാണ് കേരളീയർ പിന്തുടർന്നത്.

എന്നാൽ ഇന്നാകട്ടെ മലയാളികളുടെ ജീവിത തിരക്കുകൾ ക്രമാതീതമായി വർധിക്കുകയും ഉടനടി പാകം ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള ഇൻസ്റ്റന്റ് ഭക്ഷണ രീതികളോടും, നിറവും കൃത്രിമമായ മണവും രുചിയുമുള്ള ഭക്ഷണ രീതികളോടും മലയാളികളുടെ ഭ്രമം കൂടി വരുന്നതായി കാണാം .എന്നാൽ ഇത്തരം ആഹാര ശീലങ്ങൾ ജീവിത രീതിയിൽ ക്രമാതീതമായ മാറ്റം കൊണ്ട് വരികയും, ശരീരത്തെ രോഗപൂർണ്ണമാക്കുകയും ചെയ്യും, പഴയകാലത്തേതിനെ അപേക്ഷിച്ചു ചെറുപ്പക്കാരിലും കുട്ടികളിലും വരെ ജീവിതശൈലീ രോഗങ്ങൾ ഇന്ന് നമുക്ക് കാണാൻ കഴിയുന്നുണ്ട്. നല്ല ജീവിതത്തിനു ഒരു നല്ല ആഹാരരീതി പിന്തുടരേണ്ടത് അനിവാര്യമാണ് എന്ന തിരിച്ചറിവ് എല്ലാവരിലും ഉണ്ടാകണം.

Question 11.
പുതിയ ഭക്ഷണ വിഭവങ്ങളും പഴയ ഭക്ഷണ വിഭവങ്ങളും പട്ടികപ്പെടുത്തുക?

പഴയത് പുതിയത്
അവിൽ
അരിയുണ്ട
പിടി
കൊഴുക്കട്ട
ഇലയട
ഓട്സ്
സ്ചുത്തി
ഷേക്
ഷവർമ
ബർഗർ
സാൻവിച്

അല്പമല്ല ഭുജിക്കുന്നു Notes Alpamalla Bhujikkunnu Question Answer Class 9 Adisthana Padavali Chapter 7

Question 12.
രുചിയാൽബം തയ്യാറാക്കാം
Answer:
അല്പമല്ല ഭുജിക്കുന്നു Notes Alpamalla Bhujikkunnu Question Answer Class 9 Adisthana Padavali Chapter 7 1

Question 13.
ഒത്തിരിയൊന്നും വേണ്ടാ കൊറ്റിലൊരിത്തിരിയൊത്താൽ മതിയേ മതി മതി? വരികളുടെ ആശയം കണ്ടെത്തുക?
Answer:
കേരളത്തിന്റെ ഭക്ഷണ സംസ്കാരത്തെ ഹാസ്യാത്മകമായി വിമർശിച്ചും മലയാളികൾക്ക് എന്നും ഓർത്തിരിക്കുവാൻ മനോഹരമായി രുചിഭേദങ്ങളെ വർണിച്ചും എഴുതിയ കൃതിയായാണ് അല്പമല്ല ഭുജിക്കുന്നു’ എന്നത് പാഠഭാഗത്തിന്റെ ആമുഖമായി തന്നിരിക്കുന്ന വരികളാണ് ഇത്. ഒരുപാടു ഭക്ഷണം കഴിക്കുന്നവരെ വിമർശിക്കുന്ന കൃതിയാണിത്. ഒരുകാലത്തു ഒരു പണിയും ചെയ്യാതെ മൂക്കുമുട്ടെ ശാപ്പാട് തിന്നുന്ന ശാപ്പാട് രാമന്മാർ സമൂഹത്തിൽ ധാരാളം ഉണ്ടായിരുന്നു. അവരുടെ കാലത്താണ് നമ്പ്യാർ ജീവിച്ചതും. ഒരാൾക്ക് ജീവിക്കാൻ ഒരുപാട് ആഹാരം ആവശ്വമില്ല നമ്മുടെ ശരീരത്തിനും ഒരുപടൊന്നും ആവശ്യമില്ല. ഒരിത്തിരി ജീവൻ നിലനിർത്താൻ മാത്രമാണ് ആഹാരം വേണ്ടത് എന്നാണ് ഈ വരികൾ കൊണ്ട് അർത്ഥമാക്കുന്നത്.

Leave a Comment